Friday, December 31, 2010

പുതുവല്‍സരാശംസകള്‍

എന്‍റെ എല്ലാ സുഹൃത്തുകള്‍ക്കും , നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍


എല്ലാ പിണക്കങ്ങളും ഇണക്കങ്ങളാവട്ടെ എന്നും, ദേഷ്യങ്ങളെല്ലാം സ്നേഹങ്ങള്‍ ആവട്ടെ എന്നും സന്തോഷം നിറഞ്ഞ ഒരു പുത്തന്‍ വര്ഷം ജനിക്കട്ടെ എന്നും ആഗ്രഹിക്കട്ടെ, ആശംസിക്കുന്നു

നിങ്ങളുടെ സ്വന്തം മൊട്ട മനോജ്‌.

Tuesday, December 28, 2010

ആരാണി രേഷ്മ ?

അതെ ആരാണീ രേഷ്മ, കേരളം മുതല്‍ ഖത്തര്‍ വരെ, ആഫ്രിക്കയിലെ മ്വ്വനസാ നഗരം വരെ വീണ്ടും ദുബായി വരെ അവിടുന്ന് വീണ്ടും തിരുവില്വാമല വരെ വീണ്ടും നെജേരിയ വരെ, എല്ലാവവരും ഒരേ ചോദ്യം, അതുതന്നെ ആരാണി രേഷ്മ. അല്ലെങ്കിലും ഫേമസ് ആയാലുള്ള ഒരു പോല്ലപ്പേ, പണ്ടേ ഞാന്‍ പറഞ്ഞതാ ഇതിനൊന്നും പോണ്ട പോണ്ടാ ന്നു
ഇന്നലെ രാവിലെ മെയില്‍ ഓപ്പണ്‍ ചെയ്തപ്പോ, നമ്മുടെ അക്കൊസേട്ടന്റെ അല്ല അശോകേട്ടന്റെ ഇമെയില്‍, രണ്ടു ദിവസം മുന്‍പ് നാന്‍ നങ്ങളുടെ മ്വ്വനസാ (Mwanza ) ഗ്രൂപ്പിലേക്ക് അയച്ച ക്രിസ്തുമസ് ആശംസ മെയിലിന്റെ റിപ്ലേ ആയിരുന്നു, ആദ്യത്തെ രണ്ടു വാചകം ഇങ്ങനെ, "Thank you manu and wishing you and Reshma the സെയിം" . അപ്പൊ മറുപടിയും ഗ്രൂപ്പിലുള്ള എല്ലാവര്‍കും ഈ മെയില്‍ കിട്ടി.

അതെ അതിലെ മനു ഞാന്‍ തന്നെ എന്ന് എല്ലാവരും ഊഹിച്ചു, പക്ഷെ രേഷ്മ ആരാണ്, എന്റെ ഭാര്യയുടെ പേര് പ്രസന്നയെന്നാണ്, അപ്പൊ ഞാന്‍ അവളറിയാതെ വീണ്ടും കല്യാണം കഴിച്ചോ ? അതോ വേറെ വല്ല ചുറ്റികളികളോ ?

എന്തായാലും ഉടന്‍ തന്നെ മെയില്‍ ക്ലോസ് ചെയ്തു, ഓഫീസില്‍ പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ ? ഹുഉം എന്താ ?

ഒരു രേഷ്മ വിളിച്ചിരുന്നു ? വെട്ടിലെ നമ്പരില്‍ , അവളെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു ? നമ്പര്‍ തന്നിട്ടില്ല. അത്രമാത്രം, ഫോണ്‍ കേട്ടുചെയ്തു. ( അതൊരു നമ്പര്‍ ആണെന്ന് എനിക്ക് തോനിയെന്കിലും, പിന്നെ തിരക്കായതിനാല്‍ നാന്‍ അല്പം ആശങ്കപെട്ടു ) 

ന്ഹേ ഇതു ഏത് രേഷ്മ ? അകെ ഞാന്‍ അറിയുന്ന രേഷ്മ ഒരാളെ ഉള്ളു, നമ്മുടെ സിനിമാ നടി രേഷ്മചെച്ചി, ഇനി അവരാവുമോ, എന്നാലും അവര്‍ക്കെങ്ങനെ എന്റെ ഫോണ് നമ്പര്‍ കിട്ടി, അതും വീട്ടിലെ ? എന്നോകെയായി ചിന്ത.

അതോ ഇനി എങ്ങാനും ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു നാരങ്ങാ വെള്ളം .... ഹേയ് ചായ് എന്റെ അറിവില്‍ ഇല്ലെങ്കിലും, വേറെ ആരുണ്ടെ എങ്കിലും അറിവില്‍ ഉണ്ടോയെന്ന് എനിക്കറിയില്ല.

ഉച്ചക്ക് ഊണ് കഴിക്കാന്‍ വന്നപ്പോ, അവളൊരു നോട്ടം നോക്കി, എന്തായാലും ഊണ് മുഴുവന്‍ കഴിഞ്ഞിട്ടേ എന്നോട് ചോദിച്ചോളൂ, അല്ലെങ്കിലും അവളുടെ പ്രധാന ഹോബി എന്നെ ഭക്ഷണം കഴിപ്പിക്കുകയാണല്ലോ.

അതേയ് ആരാ ഈ രേഷ്മ ? , നിങ്ങളുടെ മെയിലില്‍ കണ്ടല്ലോ രേഷ്മയ്ക്ക് സുഖമല്ലേ എന്ന് ? ആരാ അവള്, എനിക്കിപ്പോ അറിയണം, നിങ്ങളുടെ പഴയ ഗേള്‍ ഫ്രണ്ട്സ്ഇന്റെ ലിസ്റ്റ്‌ തന്നപ്പോ ഇങ്ങനെ ഒരു പേര് ഞാന്‍ കേട്ടിട്ടില്ലലോ ? ഞാനറിയാതെ ആരാ ഇവള് ഇപ്പൊ പറയണം, ഇല്ലെങ്കില്‍ ഇന്നിവിടെ രണ്ടിലൊന്ന് നടക്കും.

ഓഹോ അപ്പൊ അവളുടെ കയ്യിലെ ലിസ്റ്റില്‍ രേഷ്മയുടെ പേരില്ല എന്നതാണ് അന്താരാഷ്ട്രപ്രശനം. അവളെന്റെ മെയില്‍ വായിച്ചു എന്ന് മലസ്സിലായി.

അത് അശോകേട്ടന്  ആളു തെറ്റിയതാനെന്നും, ഞാന്‍ ഒരു ഇമെയില്‍ അയച്ചിടുണ്ട് എന്താ സത്യ്വസ്ഥ എന്നറിയാന്‍ വേണ്ടി എന്നും, ഒക്കെ സഭയില്‍ ബോതിപ്പിക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകള്‍ ഹാജരാക്കാം എന്ന വ്യവസ്ഥയിലും സ്വന്തം നിലയിലുള്ള ജാമ്യം അനുവദിച്ചുകൊണ്ട് കീഴ്ക്കോടതി ഉത്തരവ് വന്നു.

എന്തായാലും മേല്‍ കോടതിയില്‍ പോകാന്‍ ആഗ്രഹമില്ലാത്തതിനാലും, സ്വന്തം ആരോഗ്യസ്ഥിതിയില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം എന്ന പൊതു തത്വം അറിയുന്നതിനാലും, അശോകേട്ടന് ഇമെയില്‍ അയച്ചു ഒരു മറുപടിക്കായി ഗൂഗിള്‍ ദേവനെയും പ്രാര്‍ത്ഥിച്ചു മിനുട്ടില്‍ പത്തു പ്രാവശ്യം റിഫ്രെഷ് ബട്ടണ്‍ക്ലിക്ക് ചെയ്തു ഇരിപ്പാണ് ഈ അടിയന്‍.

ഒരു ക്രിസ്തുമസ് ആശംസ എന്നെ കുരിശില്‍ കയറ്റുമെന്നു ഞാന്‍ വിചാരിച്ചില്ല .

ഇത്ര നേരമായിട്ടും മറുപടിയൊന്നും വന്നിട്ടില്ല, എന്റെ അക്കോസേട്ടാ ചതിക്കല്ലേ !

ഗൂഗിള്‍ ദേവോ നമ:
 

Saturday, December 25, 2010

എന്റെ പട്ടി പാട്ടും പാടും , ശരിക്കും

അനുരാഗ വിലോചനനായി
അതിലേറെ മോഹിതനനായി
പടിമേലെ നില്കും തെന്നലേ ലേ ലെ ബോ ഭോ ഭോ .

രണ്ടു ദിവസമായി എന്റെ വീടിലെ ജിമ്മി എന്ന ഡോബര്‍മാന്‍ നായയും, അപ്പുറത്തെ നാരായണന്കുട്ടിയുടെ വീട്ടിലെ ചാവാലി പട്ടിയും കൂടെ വകുന്നെരെം 7മണിയായാല്‍ പാട്ടുകച്ചേരി തുടങ്ങും,.

ശരിക്കും നമ്മുടെ റിമി ടോമി പാടുന്ന പോലെ തോന്നും.

സാധാരണയായി ഞാന്‍ കിഴക്കേ ഭാഗത്തുള്ള പാറുകുട്ടിയുടെ വീട്ടിലേക്കാണ് നോക്കാറ്, അവള് അമ്പലത്തില്‍ പോയി വരുന്ന സമയമായത് കൊണ്ട് പ്രസാദം കൊണ്ടുവരുന്നുണ്ടോ ? ചന്ദനം ശരിക്കല്ലേ തോട്ടിരിക്കുനത് എന്നോകെ നോക്കാന്‍ വേണ്ടി മാത്രം. അമ്പലത്തിലെ പൂജാരി ചിലപ്പോ പ്രസാദം കൊടുക്കാരില്ലത്രേ, നമ്മുടെ നാട്ടിലെ ക്രമസമാധാനം നോക്കേണ്ടത് നമ്മുടെയൊക്കെ കടമയല്ലേ .

ഇപ്പൊ രണ്ടു ദിവസമായിരിക്കും , ലവള് അമ്പലത്തില്‍ പോകത്തതിനാലും, നമുക്ക് പ്രതേകിച്ച് പരിഭവമോന്നും ഇല്ലാത്തതിനാലും റൂട് മാറ്റിയിട്ടു.

അങ്ങിനെയാണ് ഞാന്‍ ഇവരുടെ സംഗീത സാഹയനം കാണുന്നത്. ഉടന്‍ തന്നെ ജപ്പാനിലുള്ള നമ്മുടെ അമ്മാവന്റെ ഇളയമ്മയുടെ കുഞ്ഞുമോള്‍ക്ക് കത്തയച്ചു. ഭാഗ്യം സ്റ്റാമ്പ്‌ ഒട്ടികാതെ ഈ കത്ത് അയക്കില്ലെന്ന നിലപാടായിരുന്നു പോസ്റ്റോഫീസ്കാര്‍ സ്വീകരിച്ചത്, എന്നാല്‍ ശരി കംബിയടിക്കം എന്നും പറഞ്ഞു, റെലെഫോന്‍ പോസ്റ്റിന്റെ താഴെ ചെന്ന് 45 ഡിഗ്രി തെക്ക് കിഴക്കോട്ട് നോക്കി ( ജപ്പാന്‍ അവിടണല്ലോ, ജെഒഗ്രഫി പഠിക്കണം മക്കളെ ) കയിഇല്‍ കിട്ടിയ കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ വടികൊണ്ട് മൂന്ന് പ്രാവശ്യം ടിം ടിം ടിം എന്നടിച്ചു.

മൂനാം ദിവസം ദേ കുഞ്ഞുമോള് വീടിനു മുന്‍പില്‍, വന്നപാടെ രണ്ടു ഇഡ്ഡലിയും കൊടുത്തു കാര്യം വിശദമായി പറഞ്ഞു. ശരി എവിടെ ഇവരെ പരിശീലിപ്പികാന്‍ ഉള്ള സംവിധാനങ്ങള്‍ ഇല്ലെന്നും, ഇവരെ ( നയേം പട്ടിയം) ജപ്പാനിലേക്ക് കൊടുപോകുവാ നല്ലത്, മൂന്ന് മാസ പരിശീലനം കഴിഞ്ഞാല്‍പ്പിന്നെ ഇവിടെ വന്നു, ഗാനമേള ട്രൂപ് തുടങ്ങാം എന്ന ഉടമ്പടി പ്രകാരം, അവള് അവരേം കൊണ്ട് പോയി.

ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ചു, ഞാന്‍ 5 കൊല്ലം അവള്‍ക്കു വേണ്ടി കാത്തിരിന്നു, ഇതിനിടയില്‍ പലതവണ ഞാന്‍ കംബിയടിച്ചതാ പക്ഷെ മറുപടി വന്നില്ല, അപ്പോഴേക്കും ടെലിഫോണ്‍കാര് കേബിള്‍സ് എല്ലാം അണ്ടര്‍ഗ്രൗണ്ട് ആക്കി. വീണ്ടും ഇടി വെട്ടിയവന്റെ തലയില്‍ രാജവെമ്പാല കടിച്ചു എന്നുപോലെയായി.

ഇന്ന് രാവിലെ മാന്ദ്യ മിഷന്‍ ന്യൂസ്‌ കണ്ടപ്പോള്‍ ദേ ലവള്, ലവള് തന്നെ, രണ്ടു എലിയെം പിടിച്ചു പാട്ട് പാടിപ്പിക്കുന്നു, ന്ഹെ , ആ എലികള്കൊക്കെ എന്റെ ഡോബര്‍മാന്‍റെ മുഖചായ, എടി വന്ചകീ നീ അവറ്റകളെ എലിയാക്കിയോ, ഹ്മം അല്ലെങ്കിലും ജപ്പാന്‍കാര്‍കൊക്കെ എന്തും അവലോ !

അടുത്ത എ. ആര്‍. റഹ്മാന്‍ അവനുള്ള എന്റെ അത്യാഗ്രഹം ആണ് അവള്‍ തല്ലികെടുത്തിയത്.

അയ്യോ സമയം പോയതറിഞ്ഞില്ല

ഞാന്‍ വീണ്ടും പാറുകുട്ടിയുടെ വെട്ടിലേക്ക് നോക്കട്ടെ. അമ്പലം അടച്ചോ ആവൊ ?


ന്യൂസ്‌ : പാടാന്‍ കഴിവുള്ള ജപ്പാനീസ് എലി ദീപിക ന്യൂസ്‌

Friday, December 24, 2010

സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച - ക്രിസ്തുമസ് ആശംസകള്‍.

സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ഞാന്‍ നന്നാവണം നന്നാവും എന്ന് വിചാരിക്കുന്ന, അല്ലെങ്കില്‍  നന്നാവാന്‍ വേണ്ടി മാത്രം എന്നെ കല്ലെറിഞ്ഞ ഭാവി സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ  ക്രിസ്തുമസ് ആശംസകള്‍.

നിങ്ങളുടെ, നിങ്ങളുടെ മാത്രം മൊട്ട മനോജ്‌.

Thursday, December 23, 2010

വജ്രമോതിരം വിദ്യാബാലന്‍ എനിക്ക് തന്നപോള്‍

ഇന്നലെ സംഭവിച്ചത്.

വികിലീക്സ്‌ : അങ്കമാലിയിലെ അമേരികന്‍ അംബാസഡര്‍ അയച്ച കേബിള്‍ ന്യൂസ്‌ വികിലീക്സ്‌ പുറത്തു വിട്ടു, അതില്‍ പ്രധാനമായും  മൊട്ടമനോജിന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന 2 ഫെരാരി കാറും, റബ്ബറിന് മരുന്നടിക്കാന്‍ ഉപയോഗിക്കുന്ന 2 അപ്പാച്ചെ ഹെലികോപ്ടറും, പിന്നെ അമ്പലത്തില്‍ പോകാന്‍ ഉപയോഗിക്കുന്ന 3 അസ്റ്റൊന്‍ മാര്‍ട്ടിനും, ഒക്കെ പറ്റി എഴുതിയിട്ടുണ്ട്.

കൂട്ടുകാരെ, നിങ്ങള്‍ അസൂയപെടരുത് , വികിലീക്സ്‌ ഇത് പുറത്തു വിട്ട ശേഷം, ഞാന്‍  എന്റെ നിരപരാധിത്വം നിങ്ങളെ അറിയിക്കാന്‍, തീരുമാനിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാം ഞാന്‍ തുറന്നു പറയട്ടെ.

കഴിഞ്ഞ വര്ഷം നോകിയയുടെ കാണാതെ പോയ M എന്ന അക്ഷരം ഞാന്‍ അവര്‍ക്ക് കണ്ടുപിടിച്ചു കൊടുത്തു, അതിനു ശേഷം അവര്കെന്നെ ആദരിക്കണം ആദരിക്കണം എന്നും പറഞ്ഞു പിന്നാലെ നടക്കുകയായിരുന്നു

അങ്ങിനെ ആദരിച്ചു കഴിഞ്ഞു രണ്ടു കുപ്പി നാടനും , കഴിച്ചു ഇങ്ങനെ നില്‍കുമ്പോള്‍ , എവിടുന്നാണ്‌ എന്നറിയില്ല എന്റെ വലിയ ആരാധികയാനെന്നും പറഞ്ഞു ഒരു പെണ്ണ് അപ്പുറത്ത് വലിയ ബഹളം, അവസാനം അവളെന്റെ അടുത്ത് വന്നു, വലത്തെ കൈ പിടിച്ചുവലിച്ചു, അവളുടെ കൈയിലുള്ള ഒരു ചെറിയ പൊതി തന്നു, കടലമുട്ടായി ആയിരിക്കും എന്നാ ആദ്യം ഞാന്‍ വിചാരിച്ചതു, നോകിയപ്പോ എന്താ ? എന്താ . ഒരു ചെറിയ കീ , എന്നിട് അവള് ദൂരേക്ക്‌ നോക്കാന്‍ പറഞ്ഞു, അതാ അവിടെ ഒരു റെഡ്‌ ഫെരാരി, ഓ എന്റമ്മോ, ആദ്യം ഞാന്‍ വേണം വേണം, അല്ല വേണ്ട വേണ്ട എന്നോകെ പറഞ്ഞു നോക്കി, എവിടെ എന്റെ മനസ്സറിഞ്ഞ പോലെ അതും കൊണ്ട് എനിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു,

അങ്ങിനെ അങ്ങിനെ ദിവസേന ഒന്നും രണ്ടും വീതം പോസ്റ്റ്‌ ഓഫീസുവഴി വന്നുകൊണ്ടേ ഇരുന്നു.

പിന്നെ ദിവസേന പ്രസന്ന കാണാതെ ആരാധികമാര്‍ അയക്കുന്ന വജ്രം, സ്വര്‍ണം, പിണ്ണാക്,ഓലക്കുട, ഒക്കെ ഞാന്‍ വേറെ സ്ഥലത്താണു ഒളിപ്പിച്ചിരുന്നത്.

എന്തായാലും തൊടിയിലെ പശൂനെ കുളിപ്പിക്കാന്‍ കൊടുപോകുന്ന ബോയിംഗ് 737 അവര്‍ കണ്ടില്ല, അതിനപ്പുറത്ത് കിടക്കുന്ന 2000 ഏക്കര്‍ ഉള്ളി തോട്ടവും അവര്‍ കണ്ടില്ല.  

പിന്നെ ഇന്നലെയാണ് അത് സംഭവിച്ചത്, ഹില്‍ട്ടന്‍ ഹോട്ടലില്‍ ഞാന്‍ ഭാവി ഇന്ത്യ് എങ്ങിനെ വാര്‍ത്തെടുക്കാമെന്നു അവിടെ വരുന്ന പെണ്‍കുട്ടികള്‍ക് ക്ലാസ്സെടുക്കുന സമയത്തു, നമ്മുടെ വിദ്യ ബാലന്‍ , അതെനെയ്‌, ലവല് തന്നെ, എന്നെ കെട്ടിപിടിച്ചു കയ്യിലൊരു വജ്രംമോതിരം ഇട്ടു തന്നു.

എന്നിട്ട്, എന്നിട്ടുഎന്താ അതും കൊണ്ട് ഞാന്‍ വീട്ടില്‍ വന്നു.

ദേ പ്രസന്ന വരുന്നു, അതേയ് അടുക്കളയില്‍ തിരക്കായിരുന്നു, ലേശം വൈകീട്ടോ, ദാ മരുന്ന്, ദിവസവും മൂന്നുനേരം മുടങ്ങാതെ കഴിക്കാനാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു , ഭ്രാന്ത് ഒക്കെ മാറി നല്ല കുട്ടിയവണ്ടേ ?.

പിന്നെ വേണം വേണം.

വിദ്യാബാലന് ആരാധകന്റെ വജ്രമോതിരം  http://frames.mathrubhumi.com/movies/hindi/147944/


ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍
കേരളത്തെ അല്ലെങ്കില്‍ ഇന്ത്യയെ രാഷ്ട്രീയം പഠിപ്പിച്ച ലീഡര്‍ എന്നറിയപെടുന്ന ശ്രീ. കെ .കരുണാകരന് ആദരാഞ്ജലികള്‍


ഇന്നും ഒരു രാഷ്ട്രിയ കാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം എത്തുന്നത് ഇദ്ദേഹത്തിന്റെ മുഖമാണ്.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭികട്ടെ.

നോട്ട് : ഇതില്‍ രാഷ്ടീയ ചായവില്ല, ഞാന്‍ കോണ്‍ഗ്രെസോ, കമ്മ്യൂണിസ്റ്റ്ഓ , BJP യോ അല്ല, 

ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌

കാര്‍സ്‌ ആര്‍ നോട്ട് ടോമാറ്റൊസ് , കുറച്ചു കാലം മുന്‍പുവരെ ഷെവര്‍ലെ ബീറ്റ്‌ എന്ന കാറിന്റെ പരസ്യവാചകം ആയിരുന്നു , എന്നാല്‍ ഇന്ന് "ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌ "  എന്ന പരസ്യവാചകം ഉള്ളിക് കൂടുതല്‍ ചേരുംവിധം ആണ് സംഗതികളുടെ കിടപ്പ്.

 ഒരു കിലോ ഉള്ളിക്ക് എന്താ വില, അല്ല എന്താ ശരിക്കുള്ള വില , കേരളത്തില്‍ ഇപ്പൊ  80 രൂപയാണ് ഒരു കിലോ ഉള്ളിക്ക്. ഈ വിലക്കും കിട്ടനില്ലെനാണ് കേട്ടത്, എത്രത്തോളം ശരിയാണെന്നറിയില്ല.

അല്ലെങ്കിലും മറുനാട്ടുകാര്‍ക്ക്‌ നാട്ടില്‍ എന്തിനു വിലകൂടിയാലും കുറഞ്ഞാലും, ഒരുതരം മരവിപ്പാണ്, നോ ഫീലിംഗ്സ് ശരിക്കുള്ള കാരണം എന്തായിരിക്കുമെന്ന് എനിക്കുമറിയില്ല. ഓ അതൊക്കെ നാട്ടിലല്ലേ എന്ന ചിന്താഗതി കാരണമായിരിക്കം.

പണ്ടൊക്കെ ഉള്ളി തോലിക്കുമ്പോള്‍ രണ്ടു മൂന്നും തോലിയൊക്കെ കളഞ്ഞു കഴുകി വൃത്തിയാക്കി   ഉപയോഗിക്കുന്നവര്‍ പോലും ഇപ്പൊ തോലോട്കൂടി കറിവയ്ക്കാന്‍ പഠിച്ചിരിക്കുന്നു. എന്നിട്ട് ഒരു കമന്റും ഓ ഭയങ്കര സ്വാദ്. ഏത് ?


ഇതിനിടയ്കും,  ഇപ്പോഴും സ്വര്‍ണത്തിന്റെ വില പണ്ട് വിഷുവിന്‌ വാണം വിട്ടപോലെ കൂടി കൂടി ഇപ്പൊ ബുര്‍ജ്‌ ഖലീഫയുടെ അറ്റം മുട്ടുന്ന് പറഞ്ഞിരിക്കുമ്പോഴാ ഇടിവെട്ടിയവനെ രാജവെമ്പാല കടിച്ച പോലെ, ഉള്ളികും വിലകൂടിയത്. അല്ലെങ്കിലും മലയാളികള്‍ക്ക് സ്വര്‍ണവും പട്ടുസാരിയും കഴിഞ്ഞേ ദോശയും ഇഡ്ഡലിയും വരൂ, വരാവൂ, കേരളത്തിലെ സ്വര്‍ണകടകളുടെയും തുണിക്കടകളുടെയും പരസ്യം കണ്ടാല്‍ നമ്മുടെ നാട്ടില്‍ മാത്രമേ തുണിയുടുക്കുന്നവര്‍ ഉള്ളോ എന്ന് തോന്നും. 

ബെര്‍ലി പറഞ്ഞപോലെ പെട്രോളിന് വിലകൂടിയപ്പോള് വീട്ടിലിരുന്നു ഉള്ളിത്തിന്നുകയായിരുന്നു പണി, ഇനി ഉള്ളിക്കും വിലകൂടിയപ്പോ, ഉണ്ണിപിണ്ടി തിന്നുകയയിരികും ഭേദം.

ഈ സംഭവത്തിലും അമെരിക്കയുടെയോ പാകിസ്ഥാന്ന്റെയോ  കറുത്ത കൈകള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു, കാരണം ,അവിടെ ഉള്ളി വിലാകുരവാത്രേ.

അങ്ങിനെയൊക്കെയാണെങ്കിലും ഒരു  ഷെവര്‍ലെ ബീറ്റ്‌ വാങ്ങിച്ചു പാകിസ്ഥാനില്‍ പോയി ഉള്ളി വാങ്ങിചാലോ എന്ന ആലോചന ഇല്ലാതില്ല. അപ്പൊ ആരോപറഞ്ഞു മഹിന്ദ്രയുടെ ലോഗനാ നല്ലത് നല്ല ബൂട്ട് സ്ഥലമാ രണ്ടുകിലോ ഉള്ളി കൂടുതല്‍ കേറ്റം, അപ്പൊ ദേ വേറൊരുത്തന്‍ പറയുന്നു, ടാറ്റാ അസ് അല്ല ഛെ ഏസ് മതി അതില് ആനയെ കേയറ്റം എന്ന്, പിന്നെ ഇപ്പൊ അത് പൈതൃക മൃഗമാണ് തൊട്ടാല്‍ വിവരമറിയും, നമുക്ക് ഉള്ളിയല്ലേ വേണ്ടത്, വരൂ നമുക്ക് പാകിസ്ഥാനിലേക്ക് പോകാം.

ഇന്ത്യ പാകിസ്ഥാന്‍ ഭായ് ഭായി.

Wednesday, December 22, 2010

ടൊയോട്ട വിത്സ് - 26.5 km

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ന് വിത്സ് എന്ന നവീകരിച്ച മോഡല്‍ ജപ്പാനില്‍ പുറത്തിറക്കി, നമ്മുടെ ആള്‍ട്ടോ പോലെ അവിടുത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന ഒരു മോഡല്‍ ആണ് ടൊയോട്ട വിത്സ്.

ഏറ്റവും വലിയ പ്രത്യേക 26.5 km / litre ആണ് ഇതിന്റെ മൈലെജ് എന്നതാണ്.

അതിന്റെ ഒരു ഫോട്ടോ കണ്ടു നോക്ക്. നമുക്ക് കിട്ടാന്‍ പോകുന്ന എട്ടിയോസ് വിവ്യെകാളും സുന്ദരിയല്ലേ ?

20-ട്വന്‍റി ക്രിക്കറ്റ്‌ + സിനിമ

മലയാള സിനിമകളുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍, ഏറ്റവും നല്ലത് ക്രിക്കെറ്റ് + സിനിമ ഫോരമുലയാവും.

ഇപ്പൊ കേട്ടത് തമിഴ്നാട്ടിലും ആന്ത്രയിലും, കര്‍ണാടകയിലും, സിനിമാതാരങ്ങള്‍ ക്രികറ്റ്‌ ലീഗ് തുടങ്ങിയെന്നു. ഭാഗ്യം, മോഹന്‍ലാല്‍ അടക്കമുള്ള മലയാളത്തന്മാര്‍ക്ക് സമയമില്ലതതിനാലും, കുറെ കൂടി കച്ചറ സിനിമകള്‍ ഉണ്ടാക്കനുള്ളതിനാലും, പിന്നെ വേറെ എന്തോകെയോ കാരണങ്ങള്‍ കൊണ്ടും, ഇപ്പ്രാവശ്യം കേരള ടീം രംഗതുണ്ടാവില്ല എന്ന് കേട്ടു.

അതോ നമ്മുടെ നയികക്കോ നായകന്മാര്‍ക്കോ ആശയകുഴപ്പം കൊണ്ടാണോ എന്നരിയല്ല.

ആശയകുഴപ്പം! എന്ത്തു ആശയകുഴപ്പം ? 

നോക്കു നമ്മുടെ പ്വ്രെതിരാജ് , ജയസുര്യ, കലാഭവന്‍ മണി, നയന്‍താര, മീര, രമ്യ, നവ്യ, അസിന്‍, അങ്ങനെ നീളുന്ന മലയാള താരങ്ങള്‍ തമിഴ് ടീമിലോ അതോ മലയാള ടീമിലോ കളിക്കുക എന്നാതാണ് ആ ആശയകുഴപ്പം. അഥവാ മലയാളത്തില്‍ത്തന്നെ അല്ലെങ്കില്‍ കേരള ടീമില്‍ തന്നെ കളിക്കും എന്ന് നമുക്ക് ഊഹിക്കാം, എന്നാല്‍ ഇവരില്‍ പലരും തമിഴില്‍ പോയി പേരെടുത്തത് കൊണ്ടും, മലയാള നിനിമയുടെ ഭാവി അനിശ്ചിതത്തിളയതിനാലും മാച്ച് ഫിക്സിം ഉണ്ടാവുന്നുള്ള ഒരു സാധ്യതയും  തള്ളികളയനാവില്ല.

അതിനോടൊപ്പം വളരെ ഗൌരവമായി എന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം ഇവരെല്ലാം ക്രിക്കെറ്റ് കളിയ്ക്കാന്‍ ഇറങ്ങിയാല്‍ ചീര്‍ ഗേള്‍സ് ആരാവും എന്നതാണ്. അതോ പത്തുമിനിട്ട് കളി പിന്നെ പത്തുമിനിട്ട് ഡാന്‍സും പാട്ടും അവസാനം സിനിമ സ്റ്റൈലില്‍ സ്ടണ്ടും അവസാനം കാണികള്‍ ഗപ്പും കൊണ്ടുപോകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത് ശ്രീമാന്‍ രജനികാന്ത് ഒരു ടീമിലും കളിക്കരുത് എന്നാണ്,   കാരണം ആരോ പണ്ട് പറഞ്ഞതു പോലെ ജയിക്കാന്‍ 20 റണ്സ് വേണം ലാസ്റ്റ്‌ ബോള്‍, കളിക്കുനത്‌ നമ്മുടെ അണ്ണന്‍ ശ്രീമാന്‍ രജനി, എന്തുണ്ടായി, എന്ടുണ്ടാവാന്‍, മൂപര് ഒരൊറ്റ അടി, ബൌള്‍ മുന്നു കഷ്ണം, രണ്ടു കഷ്ണം പറന്നു പോയി ബൌണ്ടറിക്ക് പുറത്തു(6+6), ബാക്കിയുള്ള കഷ്ണം ഉരുണ്ടു ഉരുണ്ടു ബൌണ്ടറി തൊട്ടു(4), ഈ സമയം കൊണ്ട് നമ്മുടെ അണ്ണന്‍ അല്ലെ ആള്‍ ഓടി ഓടി 4 റണ്‍സും എടുത്തു. ( 6+6+4+4)  അങ്ങിനെ അവര്‍ ജയിച്ചു.

ഇനി ഇപ്പൊ വേറെന്തെങ്കിലും പ്രശ്നംആണെന്ന് വിചാരിക്കുക , എങ്കിലും അവര്‍ക്ക് ഡയറക്ടര്‍ ഷങ്കര്‍ റോബര്‍ട്ടും കൊണ്ട് വന്നു എന്തൊക്കെ ചെയ്യും, എന്തെങ്കിലും മനസ്സിലവുന്നതിനു മുന്‍പുതന്നെ കളി കഴിയും, എന്റമ്മേ ആലോചിക്കാന്‍ വയ്യ, ഒന്നും കൂടി ആ ക്ലൈമാക്സ്‌ കാണാന്‍ വയ്യ.

അതേസമയം നമ്മുടെ അമല്‍ നീരദ്‌ ആണെന്കില്‍,  ഒരു ഓവര്‍ ബൌള്‍ ചെയ്യുമ്പോഴേക്കും , എല്ലാവരും ഔട്ട്‌ ആകും , കാരണം എല്ലാവരും സ്ലോ മോഷനിലേ ഓടു ഓടാന്‍ പാടുള്ളൂ.

എനിക്ക് തോന്നുന്നു ടെസ്റ്റ്‌ ആയിരിക്കും നല്ലത്,  ഓരോ ബൌള്‍ കഴിയുമ്പോഴും കിടിലന്‍ ഡയലോഗും , പാട്ടും, സ്റ്റണ്ടും കഴിഞ്ഞു വരാന്‍ ഒരു രണ്ടുമൂന്ന് ദിവസം എങ്കിലും വേണം.

ഇനി അവര്‍ കൂടുതല്‍ പെണ്ണുങ്ങളെ ഫീല്‍ടിങ്ങ്നു ഇറക്കി നമ്മുടെ കളിക്കാരുടെ ശ്രദ്ദ തിരിക്കാനും ശ്രമിച്ചേന്നിരിക്കാം.

ഇനി ആരാവും ഒപ്പെണര്‍, മമ്മുട്ടിയോ അതോ മോഹന്‍ലാലോ, അല്ലെങ്കില്‍ നമുടെ ശ്വേത മേനോന്‍ ആയാലോ. വേണ്ട പണിയാവും, ഉണ്ടാപക്രുവാ നല്ലത്. അതാവുമ്പോള്‍ സ്റ്റമ്പും ബാറ്റ്സ്മാനും തമ്മില്‍ ബൌളര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാവാന്‍ സാദ്യതയുണ്ട്.

ഓ എനിക്ക് വയ്യ.

നോട്ട് ദി പോയിന്റ്‌ : ആദ്യത്തെ ദിവസത്തെ കളി ഫാന്‍സ്‌ Assosiation മാത്രമായിരിക്കും എന്നുകൂടി ഓര്‍മപെടുത്തട്ടെ.  


20-ട്വന്‍റിയുമായി സിനിമാ താരങ്ങള്‍ : http://frames.mathrubhumi.com/movies/malayalam/147717/

Tuesday, December 21, 2010

തെറ്റും ശരിയും

ഒരാൾ അതയതു ഞാൻ എന്ന മൊട്ട, ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. അതു മറ്റൊരാൾ കണ്ടു അയളെ നമ്മുക്കു പൂച്ച എന്നു വിളികാം, അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, “നാട്ടുകരേ എന്റെ കയ്യിൽ ഒരു വിവരം ഉണ്ടെ, അതു ഞാൻ നിങ്ങളോടു പറയാം, പക്ഷെ എനിക്കു അതിനു പ്രതിഫലം വേണം”.

നട്ടുകാർക്കു പാർട്ടി ക്ളാസ്സിനു പോകേണ്ടാത്തതുകൊണ്ടും അവർക്കു ഇതു കേൾകാൻ തൽപര്യ്മുള്ളതിനാലും, അവർ സമ്മതിച്ചു.

അങ്ങിനെ ആ വിവരം പൂച്ച എന്ന അവൻ നട്ടുകാരോടു പറഞ്ഞു, വീണ്ടും വീണ്ടും, പറഞ്ഞു, അങ്ങിനെ അവൻ കുറെ സംബാത്തിച്ചു

പറയൂ ഇതിൽ ആരാണു ശരിക്കുള്ള തെറ്റുകാർ.


ശരി, വേറേ ഒന്നു പറയാം, സരമില്ല പ്ളീസ്‌ ഇതു കൂടി കേട്ടുകൊള്ളു, അറിയാം ഇത്‌ അത്ര വലിയ സൃഷ്ടിയൊന്നും അല്ല.

ഒരാൾ അതയതു വീണ്ടും ഞാൻ എന്ന മൊട്ട, വളരെ നല്ല മനുഷ്യനും സമൂഹത്തിൽ ഉന്നത സ്താനങ്ങൽ അലങ്കരിക്കുന വ്യ്കതിയും ആണു. ഈ മൊട്ട ഒരളെ വെട്ടികൊന്നു എന്നു വിചാരിക്കുക. മൊട്ട  അതു മറ്റൊരാൾ കണ്ടു അയളെയും മൊട്ട കൊന്നു, അങ്ങിനെ വേറേ പലരെയും കൊല്ലേണ്ടി വന്നു.  അവസനം നമ്മുക്കു പൂച്ച എന്നു വിളികവുന്ന ആൾ അതു അവൻ നട്ടുകാരോടു ഇങ്ങനെ പറഞ്ഞു, അവനും മെൽപറഞ്ഞപോലെ സംഭാതിച്ചു.

പറയൂ ഇതിൽ ആരാണു ശരിക്കുള്ള തെറ്റുകാർ.

ആരയലും ശരി, ഇതുതന്നെയല്ലെ ഇപ്പൊൽ അമെരിക്കയും ജുലിയനും തമ്മിലുല്ല വടം വലിയും.

അരെയും ഞാൻ അനുകൂലിക്കുന്നില്ല പക്ഷെ ഒന്നു ചത്താൽ മറ്റൊന്നിനു വ്ളമാവും എന്ന സത്യം ഊട്ടി ഉറപ്പിക്കട്ടെ

Thursday, December 16, 2010

അഭിമുഖം ലോക്കല്‍ ചാനല്‍


ട്രിണിം ട്രിണിം. ട്രിണിം ട്രിണിം.

ഹലോ, ഹലോ

ഹലോ മൊട്ടമാനോജ് അല്ലെ. അപ്പുറത്ത് ഒരു കിളിനാദം

അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണ്ര്‍ കം വൈഫ്‌ ആണ്.

ഓ ഓക്കേ എനിക്ക് ശ്രീമാന്‍ മോട്ടമാനോജിനോട് ഒന്ന് സംസാരികണമായിരുന്നു

ഹും ? എന്താ കാര്യം ?

അത് അത് നേരിട്ട് പറയാന്‍ ഉള്ളതാണ്.

അങ്ഹാ! അദ്ദേഹം വളരെ തിരക്കിലാണ്, എന്താനുവച്ച്ചാല്‍ എന്നോട് പറ, നേരിട്ട് പറയാന്‍ മാത്രം ഉണ്ടോയെന്നു ഞാന്‍ നോക്കട്ടെ.

അത് അത് എനിക്ക് എനിക്ക് ഒന്ന് അദ്ദേഹത്തെ.

അദ്ദേഹത്തെ ?

അദ്ദേഹത്തെ ഇന്റര്വ്യൂ , അഭിമുഖം ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

ങ്ഹ, അത്രയേയുള്ളൂ, ഞാന്‍ അകെ വെറുതെ.

അങ്ങേരു രണ്ടു ബ്ലോഗ്‌ എഴുതിയപ്പോഴേക്കും ഇന്റര്വ്യൂ ?

ങ്ഹാ, ശരി അദ്ദേഹം അതായതു ശ്രീമാന്‍ മോട്ടമനോജ്‌ ഇനി CNN , BBC ഇതില്‍ രണ്ടിലും മാത്രമേ ഇന്റര്വ്യൂം കൊടുക്കു എന്നാണ് പറഞ്ഞിരിക്കുന്നതു, അതിരികട്ടെ കൊച്ചെ നീ എവിടുന്നാ വിളിക്കുന്നെ.
ചേച്ചി ഞാന്‍

ചേച്ചിയോ , ആരുടെ ചേച്ചി, നീ അരാടി നീ എന്നെ ചേച്ചിന്ന് വിളിക്കാന്‍, നിനക്കറിയാമോ ഞാന്‍ ആരാണെന്നു. ?

അല്ല ചേച്ചി, അല്ല ,മാഡം, സോറി മാഡം, ഞാന്‍ ഇവിടുത്തെ ഒരു ലോക്കല്‍ ചാനലിന്റെ ലോക്കല്‍ റിപ്പോര്ട്ടോറാ.

ങ്ഹാ അത് മനസ്സിലായി നീ ലോക്കലാ എന്ന്, ശരി, അതുപോട്ടെ എന്നാലും നീ ഇത്രയൊക്കെയേ കരഞ് അപേക്ഷിച്ചത് കൊണ്ട് ഞാന്‍ ഒന്ന് പറഞ്ഞു നോക്കാം.

ആരു കരഞ്ഞു എപ്പോ കരഞ്ഞു ?

അല്ല നീ ഇനി കരയാന്‍ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞതാ , ങ്ഹാ ശരി നീ കുറച്ചു കഴിഞ്ഞു വിളിക്ക്, ഞാന്‍ ഒന്ന് അദ്ദേഹത്തോട് ചോദിച്ചു നോക്കട്ടെ. വിളിക്കണേ മിസ്സ്കാള്‍ അടിക്കരുത്.

ശരി ചേച്ചി, അല്ല ശരി മാഡം, ഞാന്‍ കുറച്ചു കഴിഞ്ഞിട്ട് വിളികാം.

ഫോണ്‍ കട്ട്‌ ചെയ്തു. പ്രസന്ന ഉറക്കെ വിളിച്ചു.

ദേ മനുഷ്യാ ചപ്പാത്തി ഉണ്ടാക്കി തീര്ന്നോ ? കഴിഞ്ഞെങ്കില്‍ നന്ദുവിനെ സ്കൂളിലേക്ക് റെഡിയാക്കണം വേഗം. അത് കഴിഞ്ഞിട്ട് വേണം തുണി മുഴുവന്‍ അലക്കാന്‍.

ങ്ഹാ പിന്നെ ദേ ഒരു പെണ്ണ് വിളിച്ചിരുന്നു, അഭിമുഖം & ഇന്റര്വ്യൂന വേണംന് പറഞു, കുറച്ചു കഴിഞ്ഞിട്ട് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്, അതിനു മുന്പേം ഈ പണിയൊക്കെ തീര്ക്കുണം. അതിനുശേഷം എന്റെ ആ ചുവപ്പ് ഡ്രസ്സ്‌ അലക്കി തേച്ചുമിനുക്കി തരണം, ഇന്റര്വ്യൂഎവില്‍ ഇടനുള്ളതല്ലേ.

ആ കൊച്ചു എന്നെ ഇന്റര്വ്യൂ ചെയ്യാനല്ലേ വരുന്നത്, അതിനു നീ ഒരുങ്ങി കേട്ടുന്നതെന്തിനാ

ദേ മനുഷ്യാ എന്നെകൊണ്ട് വേറെ ഒന്നും പറയിപ്പിക്കണ്ട, അല്ലെങ്കിലും നിങ്ങളെ ഒറ്റക്ക് അവളുടെ അടുത്തേക്ക്‌ വിടാന്‍ എനിക്ക് മനസ്സില്ല.

ഒഹ് അത് ശരി. എന്തോ ആവട്ട്.

സമയം. ഒന്പതു മണി.

ദേ വീണ്ടും

ട്രിണിം ട്രിണിം. ട്രിണിം ട്രിണിം. ട്രിണിം ട്രിണിം
ഹലോഓഓഓഓഒ

ഹലോ മൊട്ടമാനോജ് അല്ലെ. അതേ കിളിനാദം വീണ്ടും.

അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണൊര്‍ കം വൈഫ്‌ ആണ്.
ആരാണ് സംസരിക്കുനത്.

ചേച്ചി അല്ല സോറി , മാഡം ഞാന്‍ നേരത്തെ വിളിച്ച ലോക്കല്‍ ചാനലിലെ ലോക്കല്‍ റിപ്പോര്ട്ട ര്‍. ഇന്റെര്വ്യൂിന്റെ കാര്യം ..

ങ്ഹാ ശരി ഒന്ന് ഹോള്ഡ് ചെയ്യു. ഓക്കേ ശരി, 2014 ജൂണ്‍ 13 ആം തിയതി ഒരു ഡേറ്റ് ഉണ്ട് അത് മതിയെങ്കില്‍ പറഞ്ഞോ. ഇപ്പൊ ബ്ലോക്ക്‌ ചെയാം.

മാഡം ഞാന്‍ മൊട്ടമനോജിനെയ്യാണ് ഇന്റര്വ്യൂ് ചെയാന്‍ ഉദ്ദേശിച്ചത്, അല്ലാതെ മോഹന്ലാതലിനെയോ മമ്മുട്ടിയെ ഒന്നും അല്ലല്ലോ. നാലഞ്ചു പോസ്റ്റ്‌ ബ്ലോഗിലിട്ടു 700 വിസിറ്റര്‍ ഉണ്ടായി എന്നൊന്നും പറഞ്ഞു അധികം ജാഡ കാണിക്കരുത്.

അങ്ഹാ കൊച്ചെ നീ ചൂടാവാതെ, അങ്ങനെ വഴികുവാ, ആദ്യമേ നീ പറയേണ്ടേ ? ശരി മോള് പറ , എപ്പോഴാ നിനക്ക് സൌകര്യം പറഞ്ഞോ ഞാന്‍ അതിയനെ കൊണ്ടുവന്നു മുന്പിലല്‍ നിറുത്തിതരാം പോരെ ?

ഓക്കേ ശരി, നാളെ രാവിലെ 9 മണിക്ക് ഞങ്ങള്‍ വരും ബ്രേക്ക്‌ഫാസ്റ്റ്‌, ഹോര്ലിാക്ക്സ് ,ബൂസ്റ്റ്‌, പിന്നെ ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ , ഇത്രയും വേണം, ഞങ്ങള്‍ രണ്ടു പേരുണ്ടാവും, ഒപ്പം എന്റെ വേറെ ഒരു ഫ്രണ്ട്‌ഉം ഉണ്ടാവും.

ശരി കൊച്ചേ എല്ലാം ഏര്പാട് ചെയാം. അപ്പൊ എല്ലാം പറഞ്ഞ പോലെ.
ദേ മനുഷ്യ അവര് നാളെ രാവിലെ ഇന്റര്വ്യൂ വിനു വരും, ഇഡ്ഡലിക്കുള്ള മാവു ഇപ്പോതന്നെ അരയ്ക്കണം, പിന്നെ

നാളെ ഉച്ചക്ക് ഉള്ള ഊണും ഉണ്ടാക്കണം മനസ്സിലായോ. ?

എന്റെ ഭഗവതി എന്താ ച്യെയാ.

ശരിക്കുള്ള അഭിമുഖ ഇന്റെര്വ്യൂ വരാന്പോവകുന്നതെ ഉള്ളു

ഓര്മ്മേകള്‍


എന്നെ വളരെ ഏറെ ആകര്ഷി്ച്ച ഒരു സ്ഥലമാണ് ചീരകുഴി ഡാം, തിരുവില്വാമല എന്ന അന്താരാഷ്ട്ര നഗരത്തില്‍ നിന്നും, വെറും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസ്തുത സ്ഥലത്ത് എത്താവുന്നതാണ്.

സാധാരണ ഡാമുകളെപോലെ തന്നെ ഒരു സൈഡില്‍ വെള്ളം കെട്ടി നില്കുളകയും മറ്റേ സൈഡിലേക്ക് മെല്ലെ മെല്ലെ ഷട്ടര്‍ തുറക്കുന്നതനുസരിച്ചു വെള്ളം വന്നുകൊണ്ടിരിക്കുകയും ചെയുന്ന ഒരു ഡാം. മറ്റുള്ള ഡാമുകളൊന്നും ഞാന്‍ നേരിട്ട് കാണാത്തതിനാലാവം ഇതാണ് ഏറ്റവും നല്ലത് എന്ന തോനല്‍.

ശാന്തതയും, (ശാന്തയല്ല) അരയലുകളുടെ ഇലയില്‍ ഇളം മന്ദമാരുതന്‍ തഴുകുമ്പോഴുള്ള കല പില ശബ്ദവും, വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ശബ്ദവും ആണ് ഇവിടുത്തെ പ്രത്യേകത.

വൈകുന്നേരങ്ങളില്‍ ഈ കാഴ്ചകള്‍ ആസ്വദിക്കാനും അല്ലെങ്കില്‍ ഒരു ചെറിയ ഔടിംഗ് എന്നാ രീതിയിലും പലരും കുടുംബസമേതം ഇവിടെ വരാറുണ്ട്.

ഒഴുകിവന്ന വെള്ളത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കുന ചിലരെയും ഇവിടെ കാണാം. ഫ്രഷ്‌ പെടെകണ പുഴമീന്‍ വേണ്ടവര്ക് ഇടനിലക്കരുടെ ചൂഷങ്ങള്‍ ഇല്ലാതെ അവരെ സമീപികാം എന്നതാണ് എവിടെ സ്മരികേണ്ട ഒരു വസ്തുത.

2008 ല്‍ ആണെന്ന് തോന്നുന്നു, ഉയര്ന്നി മഴലഭ്യതയുടെ ബൈ പ്രോഡക്റ്റ് എന്ന പൊതു തത്വം ആസ്പദമാക്കി, ചീരകുഴി ഡാമിലെ വെള്ളം നിയന്ത്രാതീതമായി ഉയരുകയും തന്മൂലം സമീപപ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തു. വിനുഎട്ടന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 50 വര്ഷതത്തില്‍ ആദ്യമായാണ് ഇങ്ങനെ എന്നാണ്, അങ്ങേര്ക്ൈ പ്രായം അത്രേം ആയിട്ടില്ലെങ്കിലും ( വിനുവേട്ടാ നിങ്ങളുടെ പ്രായം എത്രയാണെന്ന് ഞാന്‍ ഇവിടെ പറഞ്ഞിട്ടില ) ആ അഭിപ്രയത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ എനിക്ക് താല്പരര്യമില്ലാത്തതിനാലും ഞാന്‍ അത് വിശ്വസിച്ചു, അല്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം.

എന്റെ വേറൊരു സുഹൃത്ത് ശ്രീമാന്‍ ഉണ്ണി, ഓഫീസില്‍ പോയി തിരിച്ചു വരുമ്പം കരണ്ടിന്റെ കമ്പി പിടിച്ചു നീന്തിയാണ് ഇക്കരെ വന്നതെന്നും കേട്ടു, അല്ല മുപ്പര്ക്ക്്‌ കരണ്ടാപ്പിസില് എപ്പോഴൊക്കെ കരണ്ട് വന്നു, ദേ ഇപ്പൊ വരും, എന്ന് കണക്കെടുത്തു അതിനു കാശു വാങ്ങിക്കുന്ന പണിയാണ്, അപ്പോപിന്നെ എപ്പോ കരണ്ട് പോകും വരും എന്നൊക്കെ നല്ല നിശ്ചയം ഉണ്ടാവും, നമുക്ക് അങ്ങിനെഒന്നും പറ്റില്ലലോ .

എന്തായാലും പറഞ്ഞുവന്നത് ഈ ഇടയ്ക്കു നാട്ടില്‍ പോയപ്പോഴും പഴയ കണ്ട കാഴ്ചക്ക് വലിയ വ്യതാസംഒന്നും ഇല്ല, അതേ ആല്മുരം, അതേ ഡാം, എല്ലാം അതേപോലെതന്നെ, അവിടേക്കുള്ള റോഡില്‍ വെള്ളം ശേഖരിക്കാന്‍ ഉള്ള ചില കുണ്ടും കുഴികളും കൂടിയിട്ടുണ്ട് അത്രമാത്രം.

വേണമെങ്കില്‍ ( ആര്ക്ി വേണമെങ്കില്‍ ) ഈ സ്ഥലത്തിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ സാധിക്കും. അങ്ങിനെ സ്വദേശികളും വിദേശികളും ഇവിടെ സന്ദര്ശിധച്ചു, വളരെ വലിയ ഒരു വിനോദസഞ്ചാരകേന്ദ്രം ആകട്ടെ എന്ന് പ്രത്യാശികട്ടെ

Tuesday, December 14, 2010

ആഞ്ചലീനയും ബ്രാഡ്‌പിറ്റും തിരുവില്വാമലയില്‍


പതിവുപോലെ ഇന്ന് രാവിലെ ഫിമൈല്‍ ഇമെയില്‍ എല്ലാം ചെക്കുചെയുകയായിരുന്നു , അല്ല അതല്ലേ അതിന്റെ് ഒരു ശരി.

ദേ കിടക്കുന്നു ഒരു invitation നോക്കിയപ്പം എന്റെ അച്ചാച്ചന്റെ വകേലെ കുഞ്ഞമേടെ എളെപ്പന്റെ കുഞ്ഞുമോളുടെ അടുത്ത വീട്ടിലെ ജോണെറ്റന്റെ മകളുടെ കല്യാണകത്താ.
തള്ളെ അതെ ഇത് ലവളുതന്നെ, കഴിഞ്ഞ തവണ ഞങ്ങള്‍ മകന് കോലുമിട്ടായി വേണംന്ന് പറഞു വശിപിടിച്ചപ്പോ ഫിലാഡല്ഫിതയയില്‍ പോയപ്പോ കണ്ടു പരിചയപ്പെട്ടതാ.

അപ്പോഴെ പറഞ്ഞിരുന്നു, മകളുടെ കല്യാണം അടുത്തുത്തന്നെ ഉണ്ടാകും, വരണേ വരണേ എന്നൊക്കെ, ങ്ഹാ ശരി , ടിക്കെറ്റൊക്കെ അയച്ചുതരാമെന്നും ഒരുമാതിരി സമ്മതിപിച്ചതാ, അല്ല സമതിച്ചതാ.

അപ്പോഴെ ഞാന്‍ തീരുമാനിച്ചതാ , ഒരു മാസം മുന്പേി ചെന്ന് ജെയിംസ്‌ കാമെറ്‌ുന്‍ സ്വാമികളില്‍ നിന്ന് 3D സില്മന ഉണ്ടാകാന്‍ പഠിക്കാംനും പിന്നെ നാട്ടില്‍ വന്ന് അയാളുടെ തന്നെ പൈസകൊണ്ട് നയന്താപരയെ വച്ചു ഒരു 3D സില്മ ഉണ്ടാക്കാം എന്നൊക്കെ. അല്ല അയാള് നാള് എവിടെ വന്ന് പറഞ്ഞതൊക്കെ ശരിയാണോ എന്നറിയണ്ടേ, ഓള്‍ മൂപ്പര്ക്ന വെറുതെ പറയണ്ട അവശ്യം ഒന്നും ഇല്ല്യ കാരണം മൂപര് കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ നില്കാംന്‍ സാധ്യത കുറവാ.

പക്ഷെ ഇങ്ങനെ ഒരു കൊലച്ചതി ച്ചെയുമെന്നു ഞാന്‍ സ്വപ്നത്തില്പ്പോ ലും വിചാരിച്ചതല്ല.

ദേ കിടക്കുന്നു അതിന്റെപ ഒരു കോപ്പി നിങ്ങളുതന്നെ വായിച്ചു നോക്ക്.

ഇനിയിപ്പോം കല്യാണമണ്ടപോം, സദ്യയും, കാറും , ജീപും, ബസും വീഡിയോ കാരനേം, ഫോടോം പിടികുനോനേം, പിന്നെ ഹണിമൂണിന് ഹൌസ്ബോട്ടും, അതില് ഒളി ക്യാമറയും ( അല്ല അതല്ലേ ഇപ്പോഴാത്തെ ഒരു ട്രെന്ഡ്അ) ഒക്കെ ഞാന്‍ തന്നെ ഏര്പാട് ചെയേണ്ടിവരും.

തലേദിവസത്തെ പാര്ട്ടി ഒരുക്കാനുള്ളതാ സര്കാ ര്‍ സ്ഥാപനത്തിലേക്ക് ഇപ്പോഴെ പോയാലെ സാധനം കിട്ടു, അല്ലെങ്കില്‍ പിന്നെ വല്ല ബസ്‌ സമരോ , പണിമുടക്കോ വന്നാലോ.

അപ്പൊ ശരി തലേദിവസം കാണാം, ടച്ചിങ്ങ്സ് കൊണ്ടുവരാന്‍ മറക്കരുതേ.

ആഞ്ചലീനയും ബ്രാഡ്‌പിറ്റും ഹിന്ദുരീതിയില്‍ വിവാഹിതരാവും
http://www.mathrubhumi.com/movies/hollywood/146117/

Sunday, December 12, 2010

മോഹിനിയാട്ടം ആഫ്രിക്കയില്‍


മോഹിനിയാട്ടം, ഭരതനട്ട്യം , കുച്ചുപുടി, എന്നൊക്കെ കേട്ടാല്‍ വെറും ചാന്തുപൊട്ട് സ്റ്റൈല്‍ ആണ്, എന്നായിരുന്നു ഇതുവരെയുള്ള എന്റെ ലൈന്‍.

അണ്ണാ ഇതെന്തു പറ്റി ഇങ്ങനെരു മനം മാറ്റത്തിന്‌ കാരണം.

ഓ, എനാ പറയാനാ കുട്ടിയേ, ഇന്നലൊരു ഡാന്സ് പ്രോഗ്രാം കണ്ടു. അതുകഴിഞ്ഞപ്പോ മുതലിങ്ങനാ.

എന്താ എന്താ കാര്യം, എന്താനുവച്ചാ തെളിച്ചു പറ.

ശരി.

എന്നാ കേട്ടോ. ഇന്നലെ വൈകുനേരം ശ്രീമതി.സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണാന്‍ പോയി.കലമന്ധലവും ഇന്ത്യന്‍ ഹൈ കമ്മീഷനും ആയിരുന്നു സംഘാടകര്‍, മോശം പറയരുതല്ലോ, ഇതുവരെ കണ്ടതില്‍ വച്ച് ഒരു നല്ല പ്രോഗ്രാം കണ്ട മനസംതൃപ്തിയാണ് ഉണ്ടായതു, ഇതു കണ്ടതിനു ശേഷം.

ഓ അപ്പൊ പരിപാടി നന്നായിരുന്നല്ലേ.

പിന്നെ ഒരു രണ്ടു രണ്ടര പ്രോഗ്രാം വരും ഇതു, അപ്പൊ നിനക്ക് തോന്നും, എന്നിക്ക് മോഹിനിയാട്ടത്തിനെ കുറിച്ച് എന്താരിയമെന്നു, ശരിയാണ്, എനിക്കൊന്നും അറിയില്ല, പണ്ട് അമ്പലത്തിലും കാവിലും ഒരുപാടു ഡാന്സ്ട കാണാന്‍ പോയിട്ടുണ്ട്, അപ്പോഴോകെ പ്രധാനമായും വയ്നോട്ടമായിരുന്നു പരിപാടി, അല്ലെങ്കിലും അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം.

എന്നാലും ശ്രീമതി.സുധാ അവതരിപിച്ച മോഹിനിയാട്ടം കനികലോടുള്ള സംവാദത്തിലും അവതരണത്തിലും മികച്ചതാണെന്ന്, എനിക്ക് പറയാന്‍ കഴിയും. ഉദാഹരണത്തിന് ഒഅമനതിങ്കള്‍ കിടാവോ എന്ന താരാട്ടു പാട്ടിന്റെ അവസാനം കുട്ടിയെ ഉറക്കി അവര്‍ പോകുമ്പോള്‍ കാണികള്‍ കയ്യടിച്ചു, ഉടന്‍ തന്നെ അവര്‍ മടങ്ങിവന്നു, അരുത് അരുത് പ്ലീസ് കുട്ടി ഉറങ്ങട്ടെ എന്ന് പറഞ്ഞതും.

രണ്ടാം പകുതിയില്‍ Tabata Educators നിന്റെ വക ന്ഗോമ്മ ഡാന്സ് ഉണ്ടായിരുന്നു, എന്റെ ചങ്ങാതീ അതൊന്നു കാണേണ്ടട്തു തന്ന്നെയായിരുന്നു, ഭഗവാനെ, എങ്ങനെ പറഞ്ഞാലാ മതിയവുക എന്നറിയില്ല, എങ്കിലും പറയാം, അപാര synchronization അതൊന്നും പോരാതെ രണ്ടു മലംപാമ്പും കൊണ്ടുവന്നു അതിനെ വായിലും പിന്നെ കാലിലും, പിന്നെ വേറെ എവിടെയൊക്കെയോ കൊണ്ടുവച്ചു, കാണികളെല്ലാം ശ്വാസം അടക്കിപിടിച്ചാ ഇതൊക്കെ കണ്ടത്.

ഈ പരിപാടി ( മോഹിനിയാട്ടവും, ന്ഗോമ്മ ഡാന്സുംn ) അവതരിപ്പിച്ച നര്ത്തകര്ക്കുംക, ഇങ്ങനെ ഒരു അവസരം ഉണ്ട്ടക്കി തന്ന കലമന്ധലത്തിനും ഒരുപാടു അഭിനന്ദനങ്ങള്‍.

ഇവരും ഉണ്ടായിരുന്നേ ശ്രീമതി.സുധാ പീതാംബരനോടൊപ്പം
Mr. Sreekumar Urakam (Vocal) , Mr. Venu Kurumassery (Mrudangam),
Mr. Baburaj Perumbavoor (Violin) & Flute player Mr. Unnikrishnan.

About Mohiniyattam Maestro‘, Mrs.Sudha Peethambaran’
She is an‘A’ grade Artist of Doordarshan, and also panel artiste of the INDIAN COUNCIL FOR CULTURAL RELATIONS (ICCR), New Delhi .

Thursday, December 9, 2010

വികസനം


ലോകം വികസിച്ചോ വികസനത്തിന്റെ പാതയിലാണോ എന്നൊന്നും എനിക്കറിയില്ല, ഇടതോ വലതോ താമരയോ ചെമ്പരത്തിയോ ഭരിച്ചോട്ടെ, തിരുവില്വാമലയില്‍ വികസനം വേണം എന്നാ പക്ഷ്കരനാണ് ഞാന്‍.

സ്വാഭാവികമായും നിങ്ങള്ക്ക് തോന്നും, എവനരാടെ തിരുവില്വാമലയിലെ പ്രധാനമന്ത്രിയോ, ഹേയ് ചെയ് ഞാന്‍ അത്തരകാരനെ അല്ല. പിന്നെ ഞാന്‍ ആരാണ്, അതെ ഭഗവാനും, ബുദ്ദനും, പിന്നെ ജാനും കല്യാനികുട്ടിയും തേടിയ അതെ ചോദ്യം , അപ്പൊ നിങ്ങള്ക്െ തോന്നും ഇവനാര് ആറാം തമ്പുരാനോ, അല്ല നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഞാന്‍ പറഞ്ഞ ഡയലോഗ് മോഹന്ലാ ല് നേരത്തെ പറഞ്ഞെന്നെ ഉള്ളു.

കഴിഞ്ഞ പത്തു വര്ഷളത്തേക് ഒന്ന് തിരുഞ്ഞുനോക്കിയാല്‍ തിരുവില്വാമല എന്ന ചെറിയ ഗ്രാമം ഒരു പട്ടണമായി മാറി എന്ന് തോനാം, കണക്കുകള്‍ ഇങ്ങനെ.

മൂനോ അതിലതികമോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്, രണ്ടു ബസ്‌ സ്റ്റാന്റ്, ( ബസ്‌ കയറുന്നുണ്ടോ എന്നറിയില്ല) നമ്മുടെ യുവ കേസരികള്ക്ക് തിരുവനന്തപുരം വരെ പോകാന്‍ നോണ്‍ സ്റ്റോപ്പ്‌ നമ്മുടെ സ്വന്തം ആനവണ്ടി, സിനിമ തിയേറ്റര്‍, 3 സ്റ്റാര്‍ ബാര്‍ ഹോട്ടല്‍, എന്ജിനീരിംഗ് കോളേജ്, കുറെ തട്ടുകടകള്‍ , SIB, SBT, HDFC, പിന്നെ തിരുവില്വമലയുടെ എല്ലാം എല്ലാമായ വിനുവേട്ടന്‍ ജോലി ചെയുന്ന കൊപെരട്ടിവ്‌ ബാങ്കും അതും ഒരു ബ്രാഞ്ച് സഹിതം , രണ്ടു പെട്രോള്‍ പമ്പ്‌ , ഒരു സര്കാോര്‍ ആശുപത്രി , അങ്ങനെ അങ്ങനെ പലതും. എന്റമ്മോ അപ്പൊ കണക്ക് നോകിയാല്‍ തിരുവില്വാമല ഒരു അന്താരാഷ്ട്ര നഗരമായി പ്രക്യപിക്കാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്.

പക്ഷെ ഒരു പ്രധാനപെട്ട കാര്യം മാത്രം ഇപ്പോഴും ഒരു മരീചികയായി തുടരുകയാണ്, അതെ അത് തന്നെ, നാട്ടുകാരെ എല്ലാം, അനുസരണയും അച്ചടക്കവും , ക്ഷമാശീലവും, സര്വോെപരി കേരളത്തിന്റെഒ പുരോഗതിയിലേക്ക് സംഭാവന കൊടുക്കാന്‍ നല്ല മനസ്സ് ഉള്ളവരാക്കാന്‍ ഉള്ള ഇന്സ്റ്റി റ്റ്യൂട്ട്, അതെ മക്കളെ അത് തന്നെ ഒരു ബെവരേജെസ് ഷോപ്പ്, അതിനു മാത്രം നമ്മള്‍ പഴയന്നൂര്‍ വരെ പോകേണ്ടിവരും, അതുകൊണ്ട് മാത്രമാണ് നമ്മള്‍ ഇപ്പോഴും അന്താരാഷ്ട്ര ഭൂപടത്തില്‍ പ്രധാന്യമില്ലാതെ കിടക്കുന്നത്, ഈ അവസ്ഥ മാറണമെന്നും ഇതിനായി നാട്ടിലെ എല്ലാവരും ശക്തിയുക്തം മുന്നിട്ടിറങ്ങുമെന്നും നാന്‍ പ്രത്യശികട്ടെ.

ഇങ്ങനെ ഒക്കെ ആണെന്കിലും ഈയിടെ നാട്ടില്‍ പോയപ്പോള്‍ അവിടുത്തെ റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും സങ്കടം തോനി, ഒരുമാതിരി മുഖക്കുരുവന്ന നയന്താ്രയെപോലെ കുണ്ടും കുഴിയും പിന്നെ എന്തോകെയോ പോലെ, ചുരുക്കം പറഞ്ഞാ ആ വകേല് രണ്ടു മാസം കൊണ്ട് റുപാ 13,500/- പൊട്ടി നാലു പുതിയ ടയറുവാങ്ങുവനായി.

ആരോ പറഞ്ഞു ഇനി ഇപ്പൊ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ ഇതൊകെ നേരെയാക്കാന്‍ പാടു അല്ലെങ്കില്‍ ചട്ട ലന്ഘ് ആവും, എന്തായാലും ശരി, പെരുമാറ്റച്ചട്ടം എന്നുവച്ചാല്‍ ഒരു ഒന്നോനര ചട്ടമാന്നെന്നു മനസ്സിലായി.
മോറല്‍ ഓഫ് ദി സ്റ്റോറി = പെരുമാറ്റച്ചട്ടം ഉള്ളപോള്‍ നാട്ടില്‍ പോകരുത്.

വാല്കലഷ്ണം
അമ്പലപാറയിലേക്ക്‌ മേല്പ്പ റഞ്ഞ വികസനങ്ങല്ലാം വേണം എന്നും പറഞ്ഞു ഒരാള്‍ നിരാഹാരം നടത്തും എന്ന് കേള്ക്കു ന്നു, നിരാഹാരം എന്നാല്‍ ഭക്ഷണം ഉപേക്ഷിച്ചിട്ടുള്ള ഏര്പാദാണെന്ന് അറിയുമോ ആവൊ ?

Sunday, December 5, 2010

സ്വപ്നംസമയം ഏഴുമണി,കൂരാകൂരി ഇരുട്ട്, ഏഴുമണിക്ക് കൂരാകൂരി ഇരുട്ടോ,ങ്ഹാ സണ്‍‌ഡേ രാവിലെ ഏഴുമണി ശരിക്കും ഇരുട്ടുതന്നെ, അവന്‍ ചാക്കുമായി താഴെയിറങ്ങി,മെല്ലെ മെല്ലെ നടന്നു.
എങ്ങും ഇരുട്ടുതന്നെ,എങ്കിലും KSEB യുടെ കത്താത്ത സ്ട്രീറ്റ്‌ ലൈറ്റ് അവനു തുണയായിരുന്നു. പെട്ടെന്നാണ് അവിടെ അത് സംഭവിച്ചത്. അവന്‍ അവളുടെ കഴുത്തില്‍ താലി ചാര്ത്തി .എന്ത്? ഏതു? താലിയോ ഇപ്പോഴോ?!! ഈ രാത്രിയിലോ , ഉടന്‍ തന്നെ അതാ അവിടെ തുടങ്ങുകയായി, നാദസ്വരം, കാവടിയാട്ടം, ഡാപ്പംകൂത്ത്, പാണ്ടിമേളം , വെടിക്കെട്ട്, അകെ ഒരു തൃശൂരില്‍ പോയ ഫീലിംഗ്സ്....

പെട്ടെന്ന് അതാ അവിടെ നോക്കു, കിഴക്കുനിന്നും അല്ല തെക്കുഭാഗത്തും നിന്നും അല്ല അല്ല, ഓക്കേ കംപ്രോമെസ് എവിടുന്നെങ്കിലും അങ്ങോട്ട്‌ കുറെ പട്ടാളക്കാര്‍ ഓടിവരുന്നു ഗുണ്ട്, വെടി, ഓലപ്പടക്കം, ബോംബ്‌, മത്താപ് ആകെ പൊടിമയം, എന്റമോ, അവനു ഒന്നും മനസ്സിലായില്ല എന്തോകെയോ നടക്കുന്നുണ്ട് ദാറ്റ്‌സ്‌ഓള്‍.

അതാ അവന്‍ അത് കണ്ടു , അവന്റെ നേരെ ശ്രീശാന്തിന്റ്റെ ബൌള്‍ പോലെ ചീരിപഞ്ഞുവരുന്ന പീരങ്കി ഉണ്ടകള്‍, ഉടന്തനന്നെ അവന്‍ ലെഫ്ടിലേക്ക് ചരിഞ്ഞ് റൈറ്റ്ലേക്ക് താണ് മോഹന്ലാ്ല്ഇിനെ പോലെ ഒഴിഞ്ഞുമാറി, കഷ്ടം ആ പീരങ്കി ഉണ്ടക്ക് ഭാഗ്യം ഇല്ലാതെ പോയി .

അപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി, അല്ല രണ്ടു ലഡ്ഡു പൊട്ടി, അതുകൊണ്ട് അടുത്തവീടിലെ പോര്ച്ചി ല്‍ കിടന്നിരുന്ന ഹമ്മര്‍ H3 എടുത്തു സ്റ്റാര്ട്ട് ‌ ചെയ്തു പറപ്പിച്ചു വിട്ടു, 180, 160, 120 അല്ലെങ്കില്‍ വേണ്ട നമ്മുടെ ട്രാഫിക്കുള്ള റോഡില്‍ 30 , 35 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചു.

അപ്പോഴാണ് അത് സംഭവിച്ചത് , എന്ത് ഹമ്മരിനും ജലദോഷമോ , , രണ്ടുപ്രാവശ്യം തുമ്മി , പിന്നെ വണ്ടി അവിടെ നിന്നു. എന്തുച്യ്തിട്ടും വണ്ടി മുന്പോയട്ടുപോകുന്നില്ല, എന്താണത്, എന്റെ പറക്കൊട്ടുകാവ് ഭഗവതീ , അപ്പോള്‍ അതാ അവിടെ നില്ല്കുനന്നു രത്തന്‍ ടാറ്റ, എന്ത് അതെ അദ്ദേഹം എന്നോട് പറഞ്ഞു , ചേട്ടാ , ഈ ടാറ്റാ നാനോ ഒരു ടെസ്റ്റ്‌ ഡ്രൈവ് ചെയ്യു, പ്ലീസ് , അയ്യേ ചെയ് ഛെ , ഞാന്‍ അതരകാരനല്ല, പിന്നെ ഒരഅത്യാവശയ്മല്ലേ നോക്കാം, എന്നുവിചാരിച്ച് ഉടന്‍ അതില്‍ ചാടി കയറി, സ്റ്റാര്ട്ട് ‌ ചെയ്തു ഗീയര്‍ മാറ്റി ബാക്കി ട്രാഫിക്കിന്റെ ഉള്ളിലൂടെ ഓടിച്ചു വിട്ടു, പക്ഷെ അപ്പോഴേക്കും അതാ മറ്റൊരു വെടിയുണ്ടാ പിന്നാലെ എത്തി ഇത്തവണ അതിനു ഭാഗ്യം ഉണ്ടായിരുന്നു, കൊണ്ട് ശരിക്കും കൊണ്ട്‌ു, അകെ ഒരു പൊട്ടിതെറി, അമേരിക്ക നാഗസാകിയില്‍ ബോമ്പ്ഇട്ടതുപോലെ അകെ പുക മയം, ഒഹ് വല്ലാത്ത പുക, ഒന്നും കാണുന്നില്ല, അവന്‍ ചുമച്ചു

എന്താ എന്താ എന്താ പറ്റിയെ, ആരോ ചോദിക്കുന്നു, ന്ഹേ നാഗസാകിയില്‍ മലയാളമോ, പിന്നെ ജപ്പാനില്‍ തമിഴര്ക്ക് രജനികാന്ത് ഫാന്സ്ി‌ അസോസിയേഷന്‍ ഉണ്ടാക്കമെങ്കില്‍ നമുക്കു മനോജ്‌ ഫാന്സ്ര‌ എന്നും ഉണ്ടാക്കികൂടെ .

എന്താ എന്താ എന്താ പറ്റിയെ, ആരോ ചോദിക്കുന്നു, അതാ വീണ്ടും
കണ്ണുതുറന്നു നോക്കിയപ്പോള്‍ പ്രസന്നയാ, എന്തേ എന്ത് പറ്റി.

അവന്‍ പറഞ്ഞു, ഓ ഒന്നും ഇല്ല്യ ഒരു സിനിമ കണ്ടതാ,

സിനിമയോ ? കള്ളന്‍ ഒറ്റക്ക് കണ്ടുഅല്ലേ.

പിന്നേ സിനിമ കണ്ടതോ സ്വപ്നത്തില്‍, അതും ഫ്രീ ആയിട്ട്, അപ്പൊ പിന്നേ അതേയ്
എനിക്കൊരു ഫാമിലി ടിക്കെറ്റ് വേണം എന്ന് പറയാന്‍ പറ്റോ

അല്ല അമീബയുടെ ഇമെയില്, സാഗര്‍ ഏലിയാസ് ജാക്കി , കുരുക്ഷേത്ര , പിന്നേ നമ്മുടെ ബൈജു നായരുടെ ടെസ്റ്റ്‌ ഡ്രൈവ്, ഇതൊക്കെപാടെ ഇടക്ഇടെ കണ്ടാല്‍ ഇതുപോലത്തെ സ്വപ്നമേ വരൂ .

വാല്കടഷ്ണം.
അമേരിക്ക ഇനിമുതല്‍ സന്ദെശവഹകരായി പ്രാവുകളെ ഉപയോഗിക്കും, wikileaks പേടിച്ചയിരികും , Indian idea applied internationally

Thursday, December 2, 2010

അയ്യപന്‍ വിളക്ക്

ഇന്നും സൂര്യന്‍ പതിവുപോലെ കിഴ്ക്‌െ തന്നെ ഉദിച്ചു. പാവം അങ്ങേര്ക്ക് ബോറടിക്കുന്നില്ലേ ആവൊ , ദിവസേന ഇങ്ങനെ പതിവ് സമയത്ത് ഉദിച്ചു വരാന്‍.

ഞാന്‍ ആലോചിട്ടുണ്ട് അങ്ങേര്ക്കു ഒരുദിവസം വല്ല പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ എന്തു ചെയ്യും, അല്ല എന്തു ചെയ്യും. ആ എന്തെങ്കിലും ചെയ്യട്ടെ. അപ്പോഴല്ലേ എന്നാ പിന്നെ അപ്പൊ കാണാം എന്ന ലൈന്‍ പിടിക്കാം..
ആരോ ബുദ്ദി ഇല്ലാത്തവന്‍ പറഞ്ഞുകേട്ടിടുണ്ട് സുര്യനല്ല ഭൂമിയാ കറങ്ങുന്നത് എന്ന്, ആ എന്തോരെ ആവട്ട്.

ഇതും പറഞ്ഞു സമയം പോയതാരിഞ്ഞില്ല, ഇപ്പൊ അമ്ബിളിംമാവാന്‍ വരും, അതിനു മുന്‍പ് ഒരുപാടു പണി ഉണ്ടേ. ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാകണം, ഛെ അല്ല കഴികണ്ണം, ഓഫീസ് , ലഞ്ച് , പിന്നേ വീണ്ടും ഓഫീസ്, പിന്നെ വീട്, കെ ബി സി, ഡിന്നര്‍ ഓ എന്തെക്യ ( ഹ്മം ചിലതോകെ എഴുതാന്‍ വിട്ടു പോയി .

തീര്ത്തും സാധാരണമായ ഒരു ദിവസം, രാവിലെ തന്നെ നമ്മുടെ വിനുഏട്ടന്‍ ഓണ്ലൈോന്‍ ഉണ്ടായിരുന്നു, ഈയിടെ ആയി ഇഷ്ടന്‍ അങ്ങിനെ ഒന്നും ഓണ്ലൈാന്‍ ഉണ്ടാവതആ, അങ്ങേരും നമ്മുടെ ഉണ്ണിയും പിന്നെ ആരുടെ ഒക്കെ ബന്ധുകരേഉം ചേരുന്നു ശബരിമലയിലേക്ക് പോകുന്നു ഈ ആഴ്ച.

ശബരിമലയെ പറ്റി പറഞ്ഞപ്പോഴാ എന്റെ അമ്മമയെ ഒരമ വന്നത്. എന്റെ അമ്മയുടെ അമ്മ.
അമ്മമയുടെ വലിയ ആഗ്രഹമായിരുന്നു എനെയും രാജുവിനെയും വീട്ടില്‍ അയ്യപന്‍ വിളക്കും കഴിച്ചു ശബരിമലയിലേക്ക് കൊണ്ടുപോകണം എന്ന്, പാവം, എന്തായാലും ആ ആഗ്രഹം നടന്നില്ല. ചിലപ്പോ പിന്നെ എപോഴെങ്കിലും നടന്നേക്കും, കാണാന്‍ അമ്മമ ഉണ്ടാവില്ലെങ്കിലും.

ഞങ്ങളുടെ അടുത്തൊക്കെ പണ്ട് അയ്യപന്‍ വിളക്ക് ഉണ്ടാവാറുണ്ട്, രാത്രി ഒറക്കംഒഴിച്ചു കണ്ടിരിക്കും, ഇപ്പോഴാത്തെ അമേരികയും പാകിസ്ഥാനും പോലെ അയ്യപനും വാവരും തമ്മിലുള്ള കളിയും , വാഴയുടെ ഉണ്നിപിണ്ടി കൊണ്ടുടകിയ അമ്പലവും ഒക്കെ കാണാന്‍ ഒരു ഒന്നോനര രസമാ.

അവസാനം വെളിച്ചപാടിന്റെ ചുട്ട കനലിലൂടെയുള്ള നടത്തോം ആദ്യം കണ്ടപ്പോള്‍ പേടി തോനി പിന്നെ നമ്മുടെ ചെമിസ്ട്രി ടീച്ചര്‍ പറഞ്ഞതുപോലെ എന്തും പരീക്ഷിക്കാന്‍ ഉദേശിച് നാനും ഓടി, റിസള്ട്ട് ‌ , ഒന്നും സംഭവിച്ചില്ല ഒന്നും സംഭവിച്ചില്ല, ഗുട്ടന്സ്ീ പിടികിട്ടി , ( അറിയാത്തവര്ക്ി ഞാന്‍ പിന്നെ പറഞ്ഞു തരാം )

തിരുവില്വാമലയിലെ ഒരു ദി ഫേമസ് പുനര്ജിപനി ഗുഹ ഉണ്ട്, സിംഹം, കരടി, കാട്ടാന ഈ ഇനത്തില്‍ പെട്ട വീട്ടില്‍ വളര്ത്തുന്ന്ന മൃഗങ്ങളൊക്കെ അതിനകത്ത് ഉണ്ടെന്നു കേട്ടിടുണ്ട്, ഞാന്‍ കുഴിയനയെ മാത്രമേ ഗുഹക്ക് പുറത്തു കണ്ടിട്ടുള്ളൂ.
വര്ഷ ത്തില്‍ ഒരിക്കല്‍ മാത്രമേ ക്രത്യമായി പറഞ്ഞാല്‍ നമ്മുടെ ലീഡറുടെ ഗുരുവായൂര്‍ എകാദേശി ദിവസം മാത്രമേ ഇത് ആക്റ്റീവ് ഉള്ളു. അന്നെ ദിവസം കുറെ പാപം ചെയാത്ത ആളുകള്‍ ഗുഹയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ നൂണ് പോകും, പാപം ചെയ്തവര്‍ അതിനകത്ത് കുടുങ്ങി പോകും എന്നാ കേള്വിഒ.

ഞാന്‍ പണ്ട് ഒരു തുമ്പിയെ പിടച്ചു കല്ലെടുപിച്ചിട്ടുണ്ട്, പിന്നെ കുറെ കൊതുകിനെ കൊന്നിട്ടുണ്ട്, ഇതൊക്കെ പാപം ചെയ്ത കണക്കില്‍ കൂട്ടുമോ എന്നറിയില്ല, എന്നാലും ഞാന്‍ ഒരു റിസ്ക്‌ എടുക്കാന്‍ തയാറല്ലെന്നും ഈ പാപങ്ങള്‍ ത്ല്കലാതെകെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാരകാത്തതിനാലും നമ്മുടെ ശരിരം നമ്മുക്ക് വലുതാണെന്ന നന്ഗ്നസത്യം ശ്രീമാന്‍ ഒബാമ അവര്കുള്‍ പറഞ്ഞതിനാലും എനിക്ക് പുനര്ജിെനി ഒരു മരീചികയായി തന്നെ കിടക്കട്ടെ.

വാല്കജഷ്ണം
ഇത്രയും കാലം ( കഴിഞ്ഞ 30 വര്ഷ.മായി ) ആദ്യമായി പുനര്ജി നി നൂഴുണ നമ്മുടെ എല്ലാം പ്രിയങ്കരനായ ചന്തുവേട്ടന്‍ പാപംങ്ങള്‍ ഒന്നും ച്യ്തിട്ടില്ല

Wednesday, December 1, 2010

എന്റെെ ഇന്നത്തെ ദിവസം

എന്റെെ ഇന്നത്തെ ദിവസം.

സമയം രാവിലെ 5.30 , എന്താണ് എന്നറിയില്ല നേരത്തെ എണീച്ചു, എങ്കിലും ശവസനത്തില്‍ തന്നെ കിടന്നു 6.15 വരെ.

എണീച്ചു പല്ലും തേച്ചു മുഗവും കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും പാറു നന്ദുവിനെ സ്കൂളിലേക്ക് റെഡി ആക്കിയിരിക്കുന്നു .

6.35 ന് അവനേം കൂട്ടി താഴെവന്നു, സ്കൂള്ബ സ്സില്‍ കയറ്റിവിട്ടു.

പ്രസന്നയുടെ ചായകുടിച്ചു, പണ്ടൊന്നും ഞാന്‍ ചായ കുടിച്ചിരുന്നില്ല, പിന്നെ പിന്നെ ആ നല്ല ശീലം വന്നു, ഇപ്പൊ രാവിലെ എന്തായാലും ഒരു ചായ വേണം, എങ്കില്‍ പിന്നെ ബാക്കി കാര്യങ്ങളൊക്കെ സാരിയി നടന്നുകൊള്ളും.

പിന്നെ ഷേവിംഗ് , കുളി ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും കൂടി ഒന്ന് പെരുക്കി.

പിന്നെ മെയിലും, ഫേസ്ബുക്കും , മലയാളമാനോരമയും വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി, ഹാഫ്ഷര്ട്ട്ാ‌ ആണ് ഇട്ടത്, കാരണം ഇപ്പൊ ഇവിടെ ഭയങ്കര ചൂടാണ്.

റുപ്പീസ് Vs ഡോളര്‍ 46.10ല്‍ നില്ക്കു ന്നുണ്ട് .

ഇതിനിടക്ക് ചില ചേട്ടന്മാര്‍ പറഞ്ഞതുപോലെ കൊച്ചിയില്‍ പെട്രോള് കിട്ടുമെന്നും, കേരളത്തിന്റെ സ്വന്തം കേരള ദിര്ഹം‍സ് ഉണ്ടാവും എന്നൊക്കെ ഞാനും ആശിച്ചു പോയി. പിന്നെ പിന്നെ ഇത്തിരി പുളിക്കും.

ഓഫീസില്‍ കഴിഞ്ഞ ഒരാഴാച്ചതെ സ്ഥിരം പല്ലവി കറണ്ടില്ല, ജെനരട്ടെര്‍ ആണ്, എന്താ ചെയ്യാ അപ്പൊ ഇന്നും എ സി ഇടാന്‍ പറ്റില്ല. എന്റെ വില്വാദ്രിനാഥ) രക്ഷികണേ.
കഴിഞ്ഞ മാസവും ടാര്ഗെ റ്റ് എത്തിയ സന്തോഷത്തില്‍ ഇങ്ങനെ ഇരിക്കുകയായിരുന്നു . അപ്പോഴേക്കും കോണ്ട്രാ ക്ടര്‍ വന്നു, കുറച്ചു വര്ത്തഭമാനം ഒക്കെ കഴിഞ്ഞു ഹെഡ് ഓഫീസ് വരെ ഒന്ന് പോയി വന്നു.

ഉച്ചക്ക് ലഞ്ച് ചോറും മോരുകറിയിം പയറു ഉപ്പേരിയും അച്ചാറും കൂടി കഴിച്ചു, ഇന്ന് സംഭാരം ഉണ്ടയിരുന്നില്ല, ഭാഗ്യം വീട്ടില്‍ കരണ്ട് ഉണ്ട്. നന്ദു സ്കൂളില്‍ നിന്നും വന്നു.
വീണ്ടും ഓഫീസിലേക്ക്.

കാറിന്റെഓ ABSനു എന്തോ തകരാറ് ഉണ്ടെന്നു തോനുന്നു. ങ്ഹാ 20kmല്‍ കൂടുതല്‍ സ്പീഡില്‍ ഈ ട്രാഫികില്‍ ഓടിക്കാന്‍ പറ്റില്ല, പിന്നെ എന്തിനാ ABS.
അത് പറഞ്ഞപ്പോഴാ ഇന്ത്യയില്‍ ഇന്ന് ടൊയോട്ട എതിയോസ്‌ റിലീസ് ചെയുന്നതു എന്നറിഞ്ഞു, എന്ടരോ ആയോ ആവോ. എയിഡ്സ് നു മരുന്ന് കണ്ടുപിടിച്ചു എന്നുപറയും പോലെ തന്നെ പ്രധാന്യമഉണ്ട് ഇതിനും .

എന്റെ മകന് ഇഷ്ടം ഹമ്മുരും പ്രടോയും ആണ്, അതിന്റെ കളിപ്പാട്ടം ഞാന്‍ അവനു വാങ്ങിച്ചു കൊടുത്തിടുണ്ട് , നമ്മളെകൊണ്ട് അതോകെയെ ആവൂ.

ദര്‍ സാലാമില് ഇപ്പൊ നല്ല ചൂടാ, പത്തു വര്ഷം കൊണ്ട് കാലാവസ്ഥ ഒരുപാടു മാറിപോയി.
വൈകിട്ട് ഒരു ചായ വീണ്ടും എന്റെ പ്രിയതമയുടെ വക, ഈ ഇടെ ആയി ചായക്ക് ടേസ്റ്റ് കുറഞ്ഞോ അതോ കപ്പിന് ടേസ്റ്റ് കുറഞ്ഞോ എന്നൊരു സംശയം . എന്തായാലും പറയാന്‍ നിന്നില്ല . പക്ഷെ ഉഴുന്നുവട നന്നായിരുന്നു. നാളെ അറിയാം വിവരം.

KBC കണ്ടു, അമിതാഭിന്റെ കോസ്റ്റും കൊള്ളം. ചുള്ളന്‍, വയസ്സായാലും ഒടുക്കത്തെ ആക്ടിവ.

നന്ദുവിന്റെ ടൈ കേടുവരുത്തിയിരിക്കുന്നു അത് ശരിയാക്കി, അടുത്ത ഫ്ലാറ്റിലെ ഫിനലണ്ട്കാരി വന്നിട്ടുണ്ട് അകെ ഒരു ഒച്ചയും ബഹളോം ഒക്കെ കേള്കാം

ഇന്നി ഡിന്നര്‍ കഴിച്ചു ഡിസ്കവരഇയിലെ How its Made പ്രോഗ്രാം കാണാം. നല്ല രസമാ അത്.

ശരി അപ്പൊ
പിന്നെ കാണാം