Tuesday, December 14, 2010

ആഞ്ചലീനയും ബ്രാഡ്‌പിറ്റും തിരുവില്വാമലയില്‍


പതിവുപോലെ ഇന്ന് രാവിലെ ഫിമൈല്‍ ഇമെയില്‍ എല്ലാം ചെക്കുചെയുകയായിരുന്നു , അല്ല അതല്ലേ അതിന്റെ് ഒരു ശരി.

ദേ കിടക്കുന്നു ഒരു invitation നോക്കിയപ്പം എന്റെ അച്ചാച്ചന്റെ വകേലെ കുഞ്ഞമേടെ എളെപ്പന്റെ കുഞ്ഞുമോളുടെ അടുത്ത വീട്ടിലെ ജോണെറ്റന്റെ മകളുടെ കല്യാണകത്താ.
തള്ളെ അതെ ഇത് ലവളുതന്നെ, കഴിഞ്ഞ തവണ ഞങ്ങള്‍ മകന് കോലുമിട്ടായി വേണംന്ന് പറഞു വശിപിടിച്ചപ്പോ ഫിലാഡല്ഫിതയയില്‍ പോയപ്പോ കണ്ടു പരിചയപ്പെട്ടതാ.

അപ്പോഴെ പറഞ്ഞിരുന്നു, മകളുടെ കല്യാണം അടുത്തുത്തന്നെ ഉണ്ടാകും, വരണേ വരണേ എന്നൊക്കെ, ങ്ഹാ ശരി , ടിക്കെറ്റൊക്കെ അയച്ചുതരാമെന്നും ഒരുമാതിരി സമ്മതിപിച്ചതാ, അല്ല സമതിച്ചതാ.

അപ്പോഴെ ഞാന്‍ തീരുമാനിച്ചതാ , ഒരു മാസം മുന്പേി ചെന്ന് ജെയിംസ്‌ കാമെറ്‌ുന്‍ സ്വാമികളില്‍ നിന്ന് 3D സില്മന ഉണ്ടാകാന്‍ പഠിക്കാംനും പിന്നെ നാട്ടില്‍ വന്ന് അയാളുടെ തന്നെ പൈസകൊണ്ട് നയന്താപരയെ വച്ചു ഒരു 3D സില്മ ഉണ്ടാക്കാം എന്നൊക്കെ. അല്ല അയാള് നാള് എവിടെ വന്ന് പറഞ്ഞതൊക്കെ ശരിയാണോ എന്നറിയണ്ടേ, ഓള്‍ മൂപ്പര്ക്ന വെറുതെ പറയണ്ട അവശ്യം ഒന്നും ഇല്ല്യ കാരണം മൂപര് കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ നില്കാംന്‍ സാധ്യത കുറവാ.

പക്ഷെ ഇങ്ങനെ ഒരു കൊലച്ചതി ച്ചെയുമെന്നു ഞാന്‍ സ്വപ്നത്തില്പ്പോ ലും വിചാരിച്ചതല്ല.

ദേ കിടക്കുന്നു അതിന്റെപ ഒരു കോപ്പി നിങ്ങളുതന്നെ വായിച്ചു നോക്ക്.

ഇനിയിപ്പോം കല്യാണമണ്ടപോം, സദ്യയും, കാറും , ജീപും, ബസും വീഡിയോ കാരനേം, ഫോടോം പിടികുനോനേം, പിന്നെ ഹണിമൂണിന് ഹൌസ്ബോട്ടും, അതില് ഒളി ക്യാമറയും ( അല്ല അതല്ലേ ഇപ്പോഴാത്തെ ഒരു ട്രെന്ഡ്അ) ഒക്കെ ഞാന്‍ തന്നെ ഏര്പാട് ചെയേണ്ടിവരും.

തലേദിവസത്തെ പാര്ട്ടി ഒരുക്കാനുള്ളതാ സര്കാ ര്‍ സ്ഥാപനത്തിലേക്ക് ഇപ്പോഴെ പോയാലെ സാധനം കിട്ടു, അല്ലെങ്കില്‍ പിന്നെ വല്ല ബസ്‌ സമരോ , പണിമുടക്കോ വന്നാലോ.

അപ്പൊ ശരി തലേദിവസം കാണാം, ടച്ചിങ്ങ്സ് കൊണ്ടുവരാന്‍ മറക്കരുതേ.

ആഞ്ചലീനയും ബ്രാഡ്‌പിറ്റും ഹിന്ദുരീതിയില്‍ വിവാഹിതരാവും
http://www.mathrubhumi.com/movies/hollywood/146117/

11 comments:

jayanEvoor said...

ആഞ്ചനേയാ!ആഞ്ചലീനയാ വരുന്നത്!
കണ്ട്രോൾ തരണേ!

manickethaar said...

good one..

ഒഴാക്കന്‍. said...

കൊതിപ്പിക്കാതെ മാഷേ

രമേശ്‌അരൂര്‍ said...

തൊട്ടു നക്കാന്‍ ഞാനും ഉണ്ടാവും ...:)

mottamanoj said...

@ഒഴാകന്‍ - അവര് കൊതിച്ചു കൊതിചാ വരുന്നേ.
@രമേശ്ജി - തൊട്ടുനക്കാന്‍ അച്ചാര്‍ മാത്രമേ ഉള്ളു അതുകൊണ്ട് വരുമ്പോ രണ്ടു നടനും കൂടി എടുത്തോളൂ

appachanozhakkal said...

മനോജേ,
ഒന്നുകൊണ്ടും ധൈര്യപ്പെടെണ്ട,
'അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബില്‍' പോയാല്‍,
കല്യാണസദ്യ ഉണ്ണുന്നവര്‍ക്കുള്ള പരിശീലന ക്യാമ്പ് നടക്കുന്നുണ്ട്. പോരെങ്കില്‍ ഓണ്‍ലൈന്‍ കോച്ചിങ്ങിന്, എന്നെ വിളിച്ചാല്‍ മതി.
പിന്നെ, "ടച്ചിങ്ങ്സ്?"അതെല്ലാം മറന്നേക്കൂ.

Villagemaan said...

ഒളി ക്യാമറ പ്രതെയ്കം പറയണ്ട കേട്ടോ..അതിപ്പോ ബൈ ഡിഫോള്‍ട്ട് ആയല്ലേ വരുന്നേ.. ഹി ഹി

നന്നായിട്ടുണ്ട് കേട്ടോ..

mottamanoj said...

@Villagemaan : വളരെ വളരെ നന്ദി.
@ appachanozhakkal : ഓണ്‍ലൈന്‍ കോച്ചിംഗ് കിട്ടി മാഷെ, പക്ഷെ അവസാനം ലിഫ്റ്റ്‌ ടീക്നൊലോജി പോലവുമോ ?

madhav said...

kurachu vykipoyi mone ee blog kandu pidikkan. kemavununde tto kuttye.ellam vayichirikkinu nom eku santhoyam vannittundu tto.....

mottamanoj said...

@നന്ദി മാധവ്, വീണ്ടും വരൂ, തിരുവില്വാമലയില്‍ ആണോ ?

mottamanoj said...

@നന്ദി മാധവ്, വീണ്ടും വരൂ, തിരുവില്വാമലയില്‍ ആണോ ?

Post a Comment