Wednesday, December 22, 2010

20-ട്വന്‍റി ക്രിക്കറ്റ്‌ + സിനിമ

മലയാള സിനിമകളുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍, ഏറ്റവും നല്ലത് ക്രിക്കെറ്റ് + സിനിമ ഫോരമുലയാവും.

ഇപ്പൊ കേട്ടത് തമിഴ്നാട്ടിലും ആന്ത്രയിലും, കര്‍ണാടകയിലും, സിനിമാതാരങ്ങള്‍ ക്രികറ്റ്‌ ലീഗ് തുടങ്ങിയെന്നു. ഭാഗ്യം, മോഹന്‍ലാല്‍ അടക്കമുള്ള മലയാളത്തന്മാര്‍ക്ക് സമയമില്ലതതിനാലും, കുറെ കൂടി കച്ചറ സിനിമകള്‍ ഉണ്ടാക്കനുള്ളതിനാലും, പിന്നെ വേറെ എന്തോകെയോ കാരണങ്ങള്‍ കൊണ്ടും, ഇപ്പ്രാവശ്യം കേരള ടീം രംഗതുണ്ടാവില്ല എന്ന് കേട്ടു.

അതോ നമ്മുടെ നയികക്കോ നായകന്മാര്‍ക്കോ ആശയകുഴപ്പം കൊണ്ടാണോ എന്നരിയല്ല.

ആശയകുഴപ്പം! എന്ത്തു ആശയകുഴപ്പം ? 

നോക്കു നമ്മുടെ പ്വ്രെതിരാജ് , ജയസുര്യ, കലാഭവന്‍ മണി, നയന്‍താര, മീര, രമ്യ, നവ്യ, അസിന്‍, അങ്ങനെ നീളുന്ന മലയാള താരങ്ങള്‍ തമിഴ് ടീമിലോ അതോ മലയാള ടീമിലോ കളിക്കുക എന്നാതാണ് ആ ആശയകുഴപ്പം. അഥവാ മലയാളത്തില്‍ത്തന്നെ അല്ലെങ്കില്‍ കേരള ടീമില്‍ തന്നെ കളിക്കും എന്ന് നമുക്ക് ഊഹിക്കാം, എന്നാല്‍ ഇവരില്‍ പലരും തമിഴില്‍ പോയി പേരെടുത്തത് കൊണ്ടും, മലയാള നിനിമയുടെ ഭാവി അനിശ്ചിതത്തിളയതിനാലും മാച്ച് ഫിക്സിം ഉണ്ടാവുന്നുള്ള ഒരു സാധ്യതയും  തള്ളികളയനാവില്ല.

അതിനോടൊപ്പം വളരെ ഗൌരവമായി എന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം ഇവരെല്ലാം ക്രിക്കെറ്റ് കളിയ്ക്കാന്‍ ഇറങ്ങിയാല്‍ ചീര്‍ ഗേള്‍സ് ആരാവും എന്നതാണ്. അതോ പത്തുമിനിട്ട് കളി പിന്നെ പത്തുമിനിട്ട് ഡാന്‍സും പാട്ടും അവസാനം സിനിമ സ്റ്റൈലില്‍ സ്ടണ്ടും അവസാനം കാണികള്‍ ഗപ്പും കൊണ്ടുപോകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത് ശ്രീമാന്‍ രജനികാന്ത് ഒരു ടീമിലും കളിക്കരുത് എന്നാണ്,   കാരണം ആരോ പണ്ട് പറഞ്ഞതു പോലെ ജയിക്കാന്‍ 20 റണ്സ് വേണം ലാസ്റ്റ്‌ ബോള്‍, കളിക്കുനത്‌ നമ്മുടെ അണ്ണന്‍ ശ്രീമാന്‍ രജനി, എന്തുണ്ടായി, എന്ടുണ്ടാവാന്‍, മൂപര് ഒരൊറ്റ അടി, ബൌള്‍ മുന്നു കഷ്ണം, രണ്ടു കഷ്ണം പറന്നു പോയി ബൌണ്ടറിക്ക് പുറത്തു(6+6), ബാക്കിയുള്ള കഷ്ണം ഉരുണ്ടു ഉരുണ്ടു ബൌണ്ടറി തൊട്ടു(4), ഈ സമയം കൊണ്ട് നമ്മുടെ അണ്ണന്‍ അല്ലെ ആള്‍ ഓടി ഓടി 4 റണ്‍സും എടുത്തു. ( 6+6+4+4)  അങ്ങിനെ അവര്‍ ജയിച്ചു.

ഇനി ഇപ്പൊ വേറെന്തെങ്കിലും പ്രശ്നംആണെന്ന് വിചാരിക്കുക , എങ്കിലും അവര്‍ക്ക് ഡയറക്ടര്‍ ഷങ്കര്‍ റോബര്‍ട്ടും കൊണ്ട് വന്നു എന്തൊക്കെ ചെയ്യും, എന്തെങ്കിലും മനസ്സിലവുന്നതിനു മുന്‍പുതന്നെ കളി കഴിയും, എന്റമ്മേ ആലോചിക്കാന്‍ വയ്യ, ഒന്നും കൂടി ആ ക്ലൈമാക്സ്‌ കാണാന്‍ വയ്യ.

അതേസമയം നമ്മുടെ അമല്‍ നീരദ്‌ ആണെന്കില്‍,  ഒരു ഓവര്‍ ബൌള്‍ ചെയ്യുമ്പോഴേക്കും , എല്ലാവരും ഔട്ട്‌ ആകും , കാരണം എല്ലാവരും സ്ലോ മോഷനിലേ ഓടു ഓടാന്‍ പാടുള്ളൂ.

എനിക്ക് തോന്നുന്നു ടെസ്റ്റ്‌ ആയിരിക്കും നല്ലത്,  ഓരോ ബൌള്‍ കഴിയുമ്പോഴും കിടിലന്‍ ഡയലോഗും , പാട്ടും, സ്റ്റണ്ടും കഴിഞ്ഞു വരാന്‍ ഒരു രണ്ടുമൂന്ന് ദിവസം എങ്കിലും വേണം.

ഇനി അവര്‍ കൂടുതല്‍ പെണ്ണുങ്ങളെ ഫീല്‍ടിങ്ങ്നു ഇറക്കി നമ്മുടെ കളിക്കാരുടെ ശ്രദ്ദ തിരിക്കാനും ശ്രമിച്ചേന്നിരിക്കാം.

ഇനി ആരാവും ഒപ്പെണര്‍, മമ്മുട്ടിയോ അതോ മോഹന്‍ലാലോ, അല്ലെങ്കില്‍ നമുടെ ശ്വേത മേനോന്‍ ആയാലോ. വേണ്ട പണിയാവും, ഉണ്ടാപക്രുവാ നല്ലത്. അതാവുമ്പോള്‍ സ്റ്റമ്പും ബാറ്റ്സ്മാനും തമ്മില്‍ ബൌളര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാവാന്‍ സാദ്യതയുണ്ട്.

ഓ എനിക്ക് വയ്യ.

നോട്ട് ദി പോയിന്റ്‌ : ആദ്യത്തെ ദിവസത്തെ കളി ഫാന്‍സ്‌ Assosiation മാത്രമായിരിക്കും എന്നുകൂടി ഓര്‍മപെടുത്തട്ടെ.  


20-ട്വന്‍റിയുമായി സിനിമാ താരങ്ങള്‍ : http://frames.mathrubhumi.com/movies/malayalam/147717/

3 comments:

faisu madeena said...

കൊള്ളാം ..

Naushu said...

ഇഷ്ട്ടായി....

mottamanoj said...

വളരെ നന്ദി faisu & Naushu

Post a Comment