Wednesday, December 1, 2010

എന്റെെ ഇന്നത്തെ ദിവസം

എന്റെെ ഇന്നത്തെ ദിവസം.

സമയം രാവിലെ 5.30 , എന്താണ് എന്നറിയില്ല നേരത്തെ എണീച്ചു, എങ്കിലും ശവസനത്തില്‍ തന്നെ കിടന്നു 6.15 വരെ.

എണീച്ചു പല്ലും തേച്ചു മുഗവും കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും പാറു നന്ദുവിനെ സ്കൂളിലേക്ക് റെഡി ആക്കിയിരിക്കുന്നു .

6.35 ന് അവനേം കൂട്ടി താഴെവന്നു, സ്കൂള്ബ സ്സില്‍ കയറ്റിവിട്ടു.

പ്രസന്നയുടെ ചായകുടിച്ചു, പണ്ടൊന്നും ഞാന്‍ ചായ കുടിച്ചിരുന്നില്ല, പിന്നെ പിന്നെ ആ നല്ല ശീലം വന്നു, ഇപ്പൊ രാവിലെ എന്തായാലും ഒരു ചായ വേണം, എങ്കില്‍ പിന്നെ ബാക്കി കാര്യങ്ങളൊക്കെ സാരിയി നടന്നുകൊള്ളും.

പിന്നെ ഷേവിംഗ് , കുളി ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും കൂടി ഒന്ന് പെരുക്കി.

പിന്നെ മെയിലും, ഫേസ്ബുക്കും , മലയാളമാനോരമയും വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി, ഹാഫ്ഷര്ട്ട്ാ‌ ആണ് ഇട്ടത്, കാരണം ഇപ്പൊ ഇവിടെ ഭയങ്കര ചൂടാണ്.

റുപ്പീസ് Vs ഡോളര്‍ 46.10ല്‍ നില്ക്കു ന്നുണ്ട് .

ഇതിനിടക്ക് ചില ചേട്ടന്മാര്‍ പറഞ്ഞതുപോലെ കൊച്ചിയില്‍ പെട്രോള് കിട്ടുമെന്നും, കേരളത്തിന്റെ സ്വന്തം കേരള ദിര്ഹം‍സ് ഉണ്ടാവും എന്നൊക്കെ ഞാനും ആശിച്ചു പോയി. പിന്നെ പിന്നെ ഇത്തിരി പുളിക്കും.

ഓഫീസില്‍ കഴിഞ്ഞ ഒരാഴാച്ചതെ സ്ഥിരം പല്ലവി കറണ്ടില്ല, ജെനരട്ടെര്‍ ആണ്, എന്താ ചെയ്യാ അപ്പൊ ഇന്നും എ സി ഇടാന്‍ പറ്റില്ല. എന്റെ വില്വാദ്രിനാഥ) രക്ഷികണേ.
കഴിഞ്ഞ മാസവും ടാര്ഗെ റ്റ് എത്തിയ സന്തോഷത്തില്‍ ഇങ്ങനെ ഇരിക്കുകയായിരുന്നു . അപ്പോഴേക്കും കോണ്ട്രാ ക്ടര്‍ വന്നു, കുറച്ചു വര്ത്തഭമാനം ഒക്കെ കഴിഞ്ഞു ഹെഡ് ഓഫീസ് വരെ ഒന്ന് പോയി വന്നു.

ഉച്ചക്ക് ലഞ്ച് ചോറും മോരുകറിയിം പയറു ഉപ്പേരിയും അച്ചാറും കൂടി കഴിച്ചു, ഇന്ന് സംഭാരം ഉണ്ടയിരുന്നില്ല, ഭാഗ്യം വീട്ടില്‍ കരണ്ട് ഉണ്ട്. നന്ദു സ്കൂളില്‍ നിന്നും വന്നു.
വീണ്ടും ഓഫീസിലേക്ക്.

കാറിന്റെഓ ABSനു എന്തോ തകരാറ് ഉണ്ടെന്നു തോനുന്നു. ങ്ഹാ 20kmല്‍ കൂടുതല്‍ സ്പീഡില്‍ ഈ ട്രാഫികില്‍ ഓടിക്കാന്‍ പറ്റില്ല, പിന്നെ എന്തിനാ ABS.
അത് പറഞ്ഞപ്പോഴാ ഇന്ത്യയില്‍ ഇന്ന് ടൊയോട്ട എതിയോസ്‌ റിലീസ് ചെയുന്നതു എന്നറിഞ്ഞു, എന്ടരോ ആയോ ആവോ. എയിഡ്സ് നു മരുന്ന് കണ്ടുപിടിച്ചു എന്നുപറയും പോലെ തന്നെ പ്രധാന്യമഉണ്ട് ഇതിനും .

എന്റെ മകന് ഇഷ്ടം ഹമ്മുരും പ്രടോയും ആണ്, അതിന്റെ കളിപ്പാട്ടം ഞാന്‍ അവനു വാങ്ങിച്ചു കൊടുത്തിടുണ്ട് , നമ്മളെകൊണ്ട് അതോകെയെ ആവൂ.

ദര്‍ സാലാമില് ഇപ്പൊ നല്ല ചൂടാ, പത്തു വര്ഷം കൊണ്ട് കാലാവസ്ഥ ഒരുപാടു മാറിപോയി.
വൈകിട്ട് ഒരു ചായ വീണ്ടും എന്റെ പ്രിയതമയുടെ വക, ഈ ഇടെ ആയി ചായക്ക് ടേസ്റ്റ് കുറഞ്ഞോ അതോ കപ്പിന് ടേസ്റ്റ് കുറഞ്ഞോ എന്നൊരു സംശയം . എന്തായാലും പറയാന്‍ നിന്നില്ല . പക്ഷെ ഉഴുന്നുവട നന്നായിരുന്നു. നാളെ അറിയാം വിവരം.

KBC കണ്ടു, അമിതാഭിന്റെ കോസ്റ്റും കൊള്ളം. ചുള്ളന്‍, വയസ്സായാലും ഒടുക്കത്തെ ആക്ടിവ.

നന്ദുവിന്റെ ടൈ കേടുവരുത്തിയിരിക്കുന്നു അത് ശരിയാക്കി, അടുത്ത ഫ്ലാറ്റിലെ ഫിനലണ്ട്കാരി വന്നിട്ടുണ്ട് അകെ ഒരു ഒച്ചയും ബഹളോം ഒക്കെ കേള്കാം

ഇന്നി ഡിന്നര്‍ കഴിച്ചു ഡിസ്കവരഇയിലെ How its Made പ്രോഗ്രാം കാണാം. നല്ല രസമാ അത്.

ശരി അപ്പൊ
പിന്നെ കാണാം

0 comments:

Post a Comment