Thursday, December 2, 2010

അയ്യപന്‍ വിളക്ക്

ഇന്നും സൂര്യന്‍ പതിവുപോലെ കിഴ്ക്‌െ തന്നെ ഉദിച്ചു. പാവം അങ്ങേര്ക്ക് ബോറടിക്കുന്നില്ലേ ആവൊ , ദിവസേന ഇങ്ങനെ പതിവ് സമയത്ത് ഉദിച്ചു വരാന്‍.

ഞാന്‍ ആലോചിട്ടുണ്ട് അങ്ങേര്ക്കു ഒരുദിവസം വല്ല പനിയോ ജലദോഷമോ ഒക്കെ വന്നാല്‍ എന്തു ചെയ്യും, അല്ല എന്തു ചെയ്യും. ആ എന്തെങ്കിലും ചെയ്യട്ടെ. അപ്പോഴല്ലേ എന്നാ പിന്നെ അപ്പൊ കാണാം എന്ന ലൈന്‍ പിടിക്കാം..
ആരോ ബുദ്ദി ഇല്ലാത്തവന്‍ പറഞ്ഞുകേട്ടിടുണ്ട് സുര്യനല്ല ഭൂമിയാ കറങ്ങുന്നത് എന്ന്, ആ എന്തോരെ ആവട്ട്.

ഇതും പറഞ്ഞു സമയം പോയതാരിഞ്ഞില്ല, ഇപ്പൊ അമ്ബിളിംമാവാന്‍ വരും, അതിനു മുന്‍പ് ഒരുപാടു പണി ഉണ്ടേ. ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാകണം, ഛെ അല്ല കഴികണ്ണം, ഓഫീസ് , ലഞ്ച് , പിന്നേ വീണ്ടും ഓഫീസ്, പിന്നെ വീട്, കെ ബി സി, ഡിന്നര്‍ ഓ എന്തെക്യ ( ഹ്മം ചിലതോകെ എഴുതാന്‍ വിട്ടു പോയി .

തീര്ത്തും സാധാരണമായ ഒരു ദിവസം, രാവിലെ തന്നെ നമ്മുടെ വിനുഏട്ടന്‍ ഓണ്ലൈോന്‍ ഉണ്ടായിരുന്നു, ഈയിടെ ആയി ഇഷ്ടന്‍ അങ്ങിനെ ഒന്നും ഓണ്ലൈാന്‍ ഉണ്ടാവതആ, അങ്ങേരും നമ്മുടെ ഉണ്ണിയും പിന്നെ ആരുടെ ഒക്കെ ബന്ധുകരേഉം ചേരുന്നു ശബരിമലയിലേക്ക് പോകുന്നു ഈ ആഴ്ച.

ശബരിമലയെ പറ്റി പറഞ്ഞപ്പോഴാ എന്റെ അമ്മമയെ ഒരമ വന്നത്. എന്റെ അമ്മയുടെ അമ്മ.
അമ്മമയുടെ വലിയ ആഗ്രഹമായിരുന്നു എനെയും രാജുവിനെയും വീട്ടില്‍ അയ്യപന്‍ വിളക്കും കഴിച്ചു ശബരിമലയിലേക്ക് കൊണ്ടുപോകണം എന്ന്, പാവം, എന്തായാലും ആ ആഗ്രഹം നടന്നില്ല. ചിലപ്പോ പിന്നെ എപോഴെങ്കിലും നടന്നേക്കും, കാണാന്‍ അമ്മമ ഉണ്ടാവില്ലെങ്കിലും.

ഞങ്ങളുടെ അടുത്തൊക്കെ പണ്ട് അയ്യപന്‍ വിളക്ക് ഉണ്ടാവാറുണ്ട്, രാത്രി ഒറക്കംഒഴിച്ചു കണ്ടിരിക്കും, ഇപ്പോഴാത്തെ അമേരികയും പാകിസ്ഥാനും പോലെ അയ്യപനും വാവരും തമ്മിലുള്ള കളിയും , വാഴയുടെ ഉണ്നിപിണ്ടി കൊണ്ടുടകിയ അമ്പലവും ഒക്കെ കാണാന്‍ ഒരു ഒന്നോനര രസമാ.

അവസാനം വെളിച്ചപാടിന്റെ ചുട്ട കനലിലൂടെയുള്ള നടത്തോം ആദ്യം കണ്ടപ്പോള്‍ പേടി തോനി പിന്നെ നമ്മുടെ ചെമിസ്ട്രി ടീച്ചര്‍ പറഞ്ഞതുപോലെ എന്തും പരീക്ഷിക്കാന്‍ ഉദേശിച് നാനും ഓടി, റിസള്ട്ട് ‌ , ഒന്നും സംഭവിച്ചില്ല ഒന്നും സംഭവിച്ചില്ല, ഗുട്ടന്സ്ീ പിടികിട്ടി , ( അറിയാത്തവര്ക്ി ഞാന്‍ പിന്നെ പറഞ്ഞു തരാം )

തിരുവില്വാമലയിലെ ഒരു ദി ഫേമസ് പുനര്ജിപനി ഗുഹ ഉണ്ട്, സിംഹം, കരടി, കാട്ടാന ഈ ഇനത്തില്‍ പെട്ട വീട്ടില്‍ വളര്ത്തുന്ന്ന മൃഗങ്ങളൊക്കെ അതിനകത്ത് ഉണ്ടെന്നു കേട്ടിടുണ്ട്, ഞാന്‍ കുഴിയനയെ മാത്രമേ ഗുഹക്ക് പുറത്തു കണ്ടിട്ടുള്ളൂ.
വര്ഷ ത്തില്‍ ഒരിക്കല്‍ മാത്രമേ ക്രത്യമായി പറഞ്ഞാല്‍ നമ്മുടെ ലീഡറുടെ ഗുരുവായൂര്‍ എകാദേശി ദിവസം മാത്രമേ ഇത് ആക്റ്റീവ് ഉള്ളു. അന്നെ ദിവസം കുറെ പാപം ചെയാത്ത ആളുകള്‍ ഗുഹയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ നൂണ് പോകും, പാപം ചെയ്തവര്‍ അതിനകത്ത് കുടുങ്ങി പോകും എന്നാ കേള്വിഒ.

ഞാന്‍ പണ്ട് ഒരു തുമ്പിയെ പിടച്ചു കല്ലെടുപിച്ചിട്ടുണ്ട്, പിന്നെ കുറെ കൊതുകിനെ കൊന്നിട്ടുണ്ട്, ഇതൊക്കെ പാപം ചെയ്ത കണക്കില്‍ കൂട്ടുമോ എന്നറിയില്ല, എന്നാലും ഞാന്‍ ഒരു റിസ്ക്‌ എടുക്കാന്‍ തയാറല്ലെന്നും ഈ പാപങ്ങള്‍ ത്ല്കലാതെകെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാരകാത്തതിനാലും നമ്മുടെ ശരിരം നമ്മുക്ക് വലുതാണെന്ന നന്ഗ്നസത്യം ശ്രീമാന്‍ ഒബാമ അവര്കുള്‍ പറഞ്ഞതിനാലും എനിക്ക് പുനര്ജിെനി ഒരു മരീചികയായി തന്നെ കിടക്കട്ടെ.

വാല്കജഷ്ണം
ഇത്രയും കാലം ( കഴിഞ്ഞ 30 വര്ഷ.മായി ) ആദ്യമായി പുനര്ജി നി നൂഴുണ നമ്മുടെ എല്ലാം പ്രിയങ്കരനായ ചന്തുവേട്ടന്‍ പാപംങ്ങള്‍ ഒന്നും ച്യ്തിട്ടില്ല

0 comments:

Post a Comment