Thursday, December 9, 2010

വികസനം


ലോകം വികസിച്ചോ വികസനത്തിന്റെ പാതയിലാണോ എന്നൊന്നും എനിക്കറിയില്ല, ഇടതോ വലതോ താമരയോ ചെമ്പരത്തിയോ ഭരിച്ചോട്ടെ, തിരുവില്വാമലയില്‍ വികസനം വേണം എന്നാ പക്ഷ്കരനാണ് ഞാന്‍.

സ്വാഭാവികമായും നിങ്ങള്ക്ക് തോന്നും, എവനരാടെ തിരുവില്വാമലയിലെ പ്രധാനമന്ത്രിയോ, ഹേയ് ചെയ് ഞാന്‍ അത്തരകാരനെ അല്ല. പിന്നെ ഞാന്‍ ആരാണ്, അതെ ഭഗവാനും, ബുദ്ദനും, പിന്നെ ജാനും കല്യാനികുട്ടിയും തേടിയ അതെ ചോദ്യം , അപ്പൊ നിങ്ങള്ക്െ തോന്നും ഇവനാര് ആറാം തമ്പുരാനോ, അല്ല നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഞാന്‍ പറഞ്ഞ ഡയലോഗ് മോഹന്ലാ ല് നേരത്തെ പറഞ്ഞെന്നെ ഉള്ളു.

കഴിഞ്ഞ പത്തു വര്ഷളത്തേക് ഒന്ന് തിരുഞ്ഞുനോക്കിയാല്‍ തിരുവില്വാമല എന്ന ചെറിയ ഗ്രാമം ഒരു പട്ടണമായി മാറി എന്ന് തോനാം, കണക്കുകള്‍ ഇങ്ങനെ.

മൂനോ അതിലതികമോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്, രണ്ടു ബസ്‌ സ്റ്റാന്റ്, ( ബസ്‌ കയറുന്നുണ്ടോ എന്നറിയില്ല) നമ്മുടെ യുവ കേസരികള്ക്ക് തിരുവനന്തപുരം വരെ പോകാന്‍ നോണ്‍ സ്റ്റോപ്പ്‌ നമ്മുടെ സ്വന്തം ആനവണ്ടി, സിനിമ തിയേറ്റര്‍, 3 സ്റ്റാര്‍ ബാര്‍ ഹോട്ടല്‍, എന്ജിനീരിംഗ് കോളേജ്, കുറെ തട്ടുകടകള്‍ , SIB, SBT, HDFC, പിന്നെ തിരുവില്വമലയുടെ എല്ലാം എല്ലാമായ വിനുവേട്ടന്‍ ജോലി ചെയുന്ന കൊപെരട്ടിവ്‌ ബാങ്കും അതും ഒരു ബ്രാഞ്ച് സഹിതം , രണ്ടു പെട്രോള്‍ പമ്പ്‌ , ഒരു സര്കാോര്‍ ആശുപത്രി , അങ്ങനെ അങ്ങനെ പലതും. എന്റമ്മോ അപ്പൊ കണക്ക് നോകിയാല്‍ തിരുവില്വാമല ഒരു അന്താരാഷ്ട്ര നഗരമായി പ്രക്യപിക്കാന്‍ എല്ലാ സാധ്യതകളും കാണുന്നുണ്ട്.

പക്ഷെ ഒരു പ്രധാനപെട്ട കാര്യം മാത്രം ഇപ്പോഴും ഒരു മരീചികയായി തുടരുകയാണ്, അതെ അത് തന്നെ, നാട്ടുകാരെ എല്ലാം, അനുസരണയും അച്ചടക്കവും , ക്ഷമാശീലവും, സര്വോെപരി കേരളത്തിന്റെഒ പുരോഗതിയിലേക്ക് സംഭാവന കൊടുക്കാന്‍ നല്ല മനസ്സ് ഉള്ളവരാക്കാന്‍ ഉള്ള ഇന്സ്റ്റി റ്റ്യൂട്ട്, അതെ മക്കളെ അത് തന്നെ ഒരു ബെവരേജെസ് ഷോപ്പ്, അതിനു മാത്രം നമ്മള്‍ പഴയന്നൂര്‍ വരെ പോകേണ്ടിവരും, അതുകൊണ്ട് മാത്രമാണ് നമ്മള്‍ ഇപ്പോഴും അന്താരാഷ്ട്ര ഭൂപടത്തില്‍ പ്രധാന്യമില്ലാതെ കിടക്കുന്നത്, ഈ അവസ്ഥ മാറണമെന്നും ഇതിനായി നാട്ടിലെ എല്ലാവരും ശക്തിയുക്തം മുന്നിട്ടിറങ്ങുമെന്നും നാന്‍ പ്രത്യശികട്ടെ.

ഇങ്ങനെ ഒക്കെ ആണെന്കിലും ഈയിടെ നാട്ടില്‍ പോയപ്പോള്‍ അവിടുത്തെ റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ ശരിക്കും സങ്കടം തോനി, ഒരുമാതിരി മുഖക്കുരുവന്ന നയന്താ്രയെപോലെ കുണ്ടും കുഴിയും പിന്നെ എന്തോകെയോ പോലെ, ചുരുക്കം പറഞ്ഞാ ആ വകേല് രണ്ടു മാസം കൊണ്ട് റുപാ 13,500/- പൊട്ടി നാലു പുതിയ ടയറുവാങ്ങുവനായി.

ആരോ പറഞ്ഞു ഇനി ഇപ്പൊ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ ഇതൊകെ നേരെയാക്കാന്‍ പാടു അല്ലെങ്കില്‍ ചട്ട ലന്ഘ് ആവും, എന്തായാലും ശരി, പെരുമാറ്റച്ചട്ടം എന്നുവച്ചാല്‍ ഒരു ഒന്നോനര ചട്ടമാന്നെന്നു മനസ്സിലായി.
മോറല്‍ ഓഫ് ദി സ്റ്റോറി = പെരുമാറ്റച്ചട്ടം ഉള്ളപോള്‍ നാട്ടില്‍ പോകരുത്.

വാല്കലഷ്ണം
അമ്പലപാറയിലേക്ക്‌ മേല്പ്പ റഞ്ഞ വികസനങ്ങല്ലാം വേണം എന്നും പറഞ്ഞു ഒരാള്‍ നിരാഹാരം നടത്തും എന്ന് കേള്ക്കു ന്നു, നിരാഹാരം എന്നാല്‍ ഭക്ഷണം ഉപേക്ഷിച്ചിട്ടുള്ള ഏര്പാദാണെന്ന് അറിയുമോ ആവൊ ?

3 comments:

രമേശ്‌അരൂര്‍ said...

തിരുവില്വാ മലയില്‍ വികസനം വന്നോട്ടെ ..കേരളം മുഴുവന്‍ തിരുവില്വാമല എന്ന് പറഞ്ഞു ഉറക്കം ഉണരട്ടെ ..വിദേശ മലയാളികളെ സംഘടിപ്പിച്ചു മൊട്ട മനോജ്‌ വേഗം കുറച്ചു കാശ് പിരിച്ചു അങ്ങോട്ട്‌ അയച്ചു കൊടുക്ക്‌ ...വികസിക്കട്ടെ

ജുവൈരിയ സലാം said...

റോഡ് നന്നാക്കണം തീർച്ചയായും..

mottamanoj said...

@സലാം നന്ദി,
@രമേശ ബെവരജെസ് മേഖല മൊത്തം സര്‍കാരിന്റെ കയ്യിലാ അപ്പൊ പിന്നെ എങ്ങനെ വിദേശ മലയാളി അതിലേക്കു കാശു തരും.

Post a Comment