Thursday, December 16, 2010

ഓര്മ്മേകള്‍


എന്നെ വളരെ ഏറെ ആകര്ഷി്ച്ച ഒരു സ്ഥലമാണ് ചീരകുഴി ഡാം, തിരുവില്വാമല എന്ന അന്താരാഷ്ട്ര നഗരത്തില്‍ നിന്നും, വെറും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസ്തുത സ്ഥലത്ത് എത്താവുന്നതാണ്.

സാധാരണ ഡാമുകളെപോലെ തന്നെ ഒരു സൈഡില്‍ വെള്ളം കെട്ടി നില്കുളകയും മറ്റേ സൈഡിലേക്ക് മെല്ലെ മെല്ലെ ഷട്ടര്‍ തുറക്കുന്നതനുസരിച്ചു വെള്ളം വന്നുകൊണ്ടിരിക്കുകയും ചെയുന്ന ഒരു ഡാം. മറ്റുള്ള ഡാമുകളൊന്നും ഞാന്‍ നേരിട്ട് കാണാത്തതിനാലാവം ഇതാണ് ഏറ്റവും നല്ലത് എന്ന തോനല്‍.

ശാന്തതയും, (ശാന്തയല്ല) അരയലുകളുടെ ഇലയില്‍ ഇളം മന്ദമാരുതന്‍ തഴുകുമ്പോഴുള്ള കല പില ശബ്ദവും, വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ശബ്ദവും ആണ് ഇവിടുത്തെ പ്രത്യേകത.

വൈകുന്നേരങ്ങളില്‍ ഈ കാഴ്ചകള്‍ ആസ്വദിക്കാനും അല്ലെങ്കില്‍ ഒരു ചെറിയ ഔടിംഗ് എന്നാ രീതിയിലും പലരും കുടുംബസമേതം ഇവിടെ വരാറുണ്ട്.

ഒഴുകിവന്ന വെള്ളത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കുന ചിലരെയും ഇവിടെ കാണാം. ഫ്രഷ്‌ പെടെകണ പുഴമീന്‍ വേണ്ടവര്ക് ഇടനിലക്കരുടെ ചൂഷങ്ങള്‍ ഇല്ലാതെ അവരെ സമീപികാം എന്നതാണ് എവിടെ സ്മരികേണ്ട ഒരു വസ്തുത.

2008 ല്‍ ആണെന്ന് തോന്നുന്നു, ഉയര്ന്നി മഴലഭ്യതയുടെ ബൈ പ്രോഡക്റ്റ് എന്ന പൊതു തത്വം ആസ്പദമാക്കി, ചീരകുഴി ഡാമിലെ വെള്ളം നിയന്ത്രാതീതമായി ഉയരുകയും തന്മൂലം സമീപപ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തു. വിനുഎട്ടന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 50 വര്ഷതത്തില്‍ ആദ്യമായാണ് ഇങ്ങനെ എന്നാണ്, അങ്ങേര്ക്ൈ പ്രായം അത്രേം ആയിട്ടില്ലെങ്കിലും ( വിനുവേട്ടാ നിങ്ങളുടെ പ്രായം എത്രയാണെന്ന് ഞാന്‍ ഇവിടെ പറഞ്ഞിട്ടില ) ആ അഭിപ്രയത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ എനിക്ക് താല്പരര്യമില്ലാത്തതിനാലും ഞാന്‍ അത് വിശ്വസിച്ചു, അല്ലെങ്കിലും വിശ്വാസം അതല്ലേ എല്ലാം.

എന്റെ വേറൊരു സുഹൃത്ത് ശ്രീമാന്‍ ഉണ്ണി, ഓഫീസില്‍ പോയി തിരിച്ചു വരുമ്പം കരണ്ടിന്റെ കമ്പി പിടിച്ചു നീന്തിയാണ് ഇക്കരെ വന്നതെന്നും കേട്ടു, അല്ല മുപ്പര്ക്ക്്‌ കരണ്ടാപ്പിസില് എപ്പോഴൊക്കെ കരണ്ട് വന്നു, ദേ ഇപ്പൊ വരും, എന്ന് കണക്കെടുത്തു അതിനു കാശു വാങ്ങിക്കുന്ന പണിയാണ്, അപ്പോപിന്നെ എപ്പോ കരണ്ട് പോകും വരും എന്നൊക്കെ നല്ല നിശ്ചയം ഉണ്ടാവും, നമുക്ക് അങ്ങിനെഒന്നും പറ്റില്ലലോ .

എന്തായാലും പറഞ്ഞുവന്നത് ഈ ഇടയ്ക്കു നാട്ടില്‍ പോയപ്പോഴും പഴയ കണ്ട കാഴ്ചക്ക് വലിയ വ്യതാസംഒന്നും ഇല്ല, അതേ ആല്മുരം, അതേ ഡാം, എല്ലാം അതേപോലെതന്നെ, അവിടേക്കുള്ള റോഡില്‍ വെള്ളം ശേഖരിക്കാന്‍ ഉള്ള ചില കുണ്ടും കുഴികളും കൂടിയിട്ടുണ്ട് അത്രമാത്രം.

വേണമെങ്കില്‍ ( ആര്ക്ി വേണമെങ്കില്‍ ) ഈ സ്ഥലത്തിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ സാധിക്കും. അങ്ങിനെ സ്വദേശികളും വിദേശികളും ഇവിടെ സന്ദര്ശിധച്ചു, വളരെ വലിയ ഒരു വിനോദസഞ്ചാരകേന്ദ്രം ആകട്ടെ എന്ന് പ്രത്യാശികട്ടെ

3 comments:

കണ്ണൂരാന്‍ / K@nnooraan said...

സ്നേഹിതാ, വായിക്കു രുചിയുള്ളതു-വായിക്കാന്‍ സുഖമുള്ളതു നല്‍കൂ. ഞങ്ങള്‍ അനുഗ്രഹിക്കാം.
ഒന്നും പറയാതെ പോകാന്‍ മനസ്സ് വന്നില്ല. അതാ ഇത്രേം പറഞ്ഞു പോകുന്നത്. കാണാം.

mottamanoj said...

നന്ദി കന്നുരാന്‍, നല്ലത് തരാന്‍ ശ്രമികാം, പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടിമാത്രം പോസ്ട്ടില്ല ചവറുകള്‍ എഴുതില്ല

Rajeev said...

ithu vendaayirunnu. samayameduthu ezhuthiyathalla ennu thonnunnu. ettil onnu pottiyaalum vijaya shathamaanam ippozhum 87.5% undu. So keep the good work.

Post a Comment