Saturday, December 25, 2010

എന്റെ പട്ടി പാട്ടും പാടും , ശരിക്കും

അനുരാഗ വിലോചനനായി
അതിലേറെ മോഹിതനനായി
പടിമേലെ നില്കും തെന്നലേ ലേ ലെ ബോ ഭോ ഭോ .

രണ്ടു ദിവസമായി എന്റെ വീടിലെ ജിമ്മി എന്ന ഡോബര്‍മാന്‍ നായയും, അപ്പുറത്തെ നാരായണന്കുട്ടിയുടെ വീട്ടിലെ ചാവാലി പട്ടിയും കൂടെ വകുന്നെരെം 7മണിയായാല്‍ പാട്ടുകച്ചേരി തുടങ്ങും,.

ശരിക്കും നമ്മുടെ റിമി ടോമി പാടുന്ന പോലെ തോന്നും.

സാധാരണയായി ഞാന്‍ കിഴക്കേ ഭാഗത്തുള്ള പാറുകുട്ടിയുടെ വീട്ടിലേക്കാണ് നോക്കാറ്, അവള് അമ്പലത്തില്‍ പോയി വരുന്ന സമയമായത് കൊണ്ട് പ്രസാദം കൊണ്ടുവരുന്നുണ്ടോ ? ചന്ദനം ശരിക്കല്ലേ തോട്ടിരിക്കുനത് എന്നോകെ നോക്കാന്‍ വേണ്ടി മാത്രം. അമ്പലത്തിലെ പൂജാരി ചിലപ്പോ പ്രസാദം കൊടുക്കാരില്ലത്രേ, നമ്മുടെ നാട്ടിലെ ക്രമസമാധാനം നോക്കേണ്ടത് നമ്മുടെയൊക്കെ കടമയല്ലേ .

ഇപ്പൊ രണ്ടു ദിവസമായിരിക്കും , ലവള് അമ്പലത്തില്‍ പോകത്തതിനാലും, നമുക്ക് പ്രതേകിച്ച് പരിഭവമോന്നും ഇല്ലാത്തതിനാലും റൂട് മാറ്റിയിട്ടു.

അങ്ങിനെയാണ് ഞാന്‍ ഇവരുടെ സംഗീത സാഹയനം കാണുന്നത്. ഉടന്‍ തന്നെ ജപ്പാനിലുള്ള നമ്മുടെ അമ്മാവന്റെ ഇളയമ്മയുടെ കുഞ്ഞുമോള്‍ക്ക് കത്തയച്ചു. ഭാഗ്യം സ്റ്റാമ്പ്‌ ഒട്ടികാതെ ഈ കത്ത് അയക്കില്ലെന്ന നിലപാടായിരുന്നു പോസ്റ്റോഫീസ്കാര്‍ സ്വീകരിച്ചത്, എന്നാല്‍ ശരി കംബിയടിക്കം എന്നും പറഞ്ഞു, റെലെഫോന്‍ പോസ്റ്റിന്റെ താഴെ ചെന്ന് 45 ഡിഗ്രി തെക്ക് കിഴക്കോട്ട് നോക്കി ( ജപ്പാന്‍ അവിടണല്ലോ, ജെഒഗ്രഫി പഠിക്കണം മക്കളെ ) കയിഇല്‍ കിട്ടിയ കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ വടികൊണ്ട് മൂന്ന് പ്രാവശ്യം ടിം ടിം ടിം എന്നടിച്ചു.

മൂനാം ദിവസം ദേ കുഞ്ഞുമോള് വീടിനു മുന്‍പില്‍, വന്നപാടെ രണ്ടു ഇഡ്ഡലിയും കൊടുത്തു കാര്യം വിശദമായി പറഞ്ഞു. ശരി എവിടെ ഇവരെ പരിശീലിപ്പികാന്‍ ഉള്ള സംവിധാനങ്ങള്‍ ഇല്ലെന്നും, ഇവരെ ( നയേം പട്ടിയം) ജപ്പാനിലേക്ക് കൊടുപോകുവാ നല്ലത്, മൂന്ന് മാസ പരിശീലനം കഴിഞ്ഞാല്‍പ്പിന്നെ ഇവിടെ വന്നു, ഗാനമേള ട്രൂപ് തുടങ്ങാം എന്ന ഉടമ്പടി പ്രകാരം, അവള് അവരേം കൊണ്ട് പോയി.

ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ചു, ഞാന്‍ 5 കൊല്ലം അവള്‍ക്കു വേണ്ടി കാത്തിരിന്നു, ഇതിനിടയില്‍ പലതവണ ഞാന്‍ കംബിയടിച്ചതാ പക്ഷെ മറുപടി വന്നില്ല, അപ്പോഴേക്കും ടെലിഫോണ്‍കാര് കേബിള്‍സ് എല്ലാം അണ്ടര്‍ഗ്രൗണ്ട് ആക്കി. വീണ്ടും ഇടി വെട്ടിയവന്റെ തലയില്‍ രാജവെമ്പാല കടിച്ചു എന്നുപോലെയായി.

ഇന്ന് രാവിലെ മാന്ദ്യ മിഷന്‍ ന്യൂസ്‌ കണ്ടപ്പോള്‍ ദേ ലവള്, ലവള് തന്നെ, രണ്ടു എലിയെം പിടിച്ചു പാട്ട് പാടിപ്പിക്കുന്നു, ന്ഹെ , ആ എലികള്കൊക്കെ എന്റെ ഡോബര്‍മാന്‍റെ മുഖചായ, എടി വന്ചകീ നീ അവറ്റകളെ എലിയാക്കിയോ, ഹ്മം അല്ലെങ്കിലും ജപ്പാന്‍കാര്‍കൊക്കെ എന്തും അവലോ !

അടുത്ത എ. ആര്‍. റഹ്മാന്‍ അവനുള്ള എന്റെ അത്യാഗ്രഹം ആണ് അവള്‍ തല്ലികെടുത്തിയത്.

അയ്യോ സമയം പോയതറിഞ്ഞില്ല

ഞാന്‍ വീണ്ടും പാറുകുട്ടിയുടെ വെട്ടിലേക്ക് നോക്കട്ടെ. അമ്പലം അടച്ചോ ആവൊ ?


ന്യൂസ്‌ : പാടാന്‍ കഴിവുള്ള ജപ്പാനീസ് എലി ദീപിക ന്യൂസ്‌

1 comments:

Anonymous said...

അടച്ചു, അടച്ചു, അമ്പലം അടച്ചു മോനെ.

Post a Comment