Thursday, December 23, 2010

വജ്രമോതിരം വിദ്യാബാലന്‍ എനിക്ക് തന്നപോള്‍

ഇന്നലെ സംഭവിച്ചത്.

വികിലീക്സ്‌ : അങ്കമാലിയിലെ അമേരികന്‍ അംബാസഡര്‍ അയച്ച കേബിള്‍ ന്യൂസ്‌ വികിലീക്സ്‌ പുറത്തു വിട്ടു, അതില്‍ പ്രധാനമായും  മൊട്ടമനോജിന്റെ വീട്ടുമുറ്റത്ത് കിടക്കുന്ന 2 ഫെരാരി കാറും, റബ്ബറിന് മരുന്നടിക്കാന്‍ ഉപയോഗിക്കുന്ന 2 അപ്പാച്ചെ ഹെലികോപ്ടറും, പിന്നെ അമ്പലത്തില്‍ പോകാന്‍ ഉപയോഗിക്കുന്ന 3 അസ്റ്റൊന്‍ മാര്‍ട്ടിനും, ഒക്കെ പറ്റി എഴുതിയിട്ടുണ്ട്.

കൂട്ടുകാരെ, നിങ്ങള്‍ അസൂയപെടരുത് , വികിലീക്സ്‌ ഇത് പുറത്തു വിട്ട ശേഷം, ഞാന്‍  എന്റെ നിരപരാധിത്വം നിങ്ങളെ അറിയിക്കാന്‍, തീരുമാനിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാം ഞാന്‍ തുറന്നു പറയട്ടെ.

കഴിഞ്ഞ വര്ഷം നോകിയയുടെ കാണാതെ പോയ M എന്ന അക്ഷരം ഞാന്‍ അവര്‍ക്ക് കണ്ടുപിടിച്ചു കൊടുത്തു, അതിനു ശേഷം അവര്കെന്നെ ആദരിക്കണം ആദരിക്കണം എന്നും പറഞ്ഞു പിന്നാലെ നടക്കുകയായിരുന്നു

അങ്ങിനെ ആദരിച്ചു കഴിഞ്ഞു രണ്ടു കുപ്പി നാടനും , കഴിച്ചു ഇങ്ങനെ നില്‍കുമ്പോള്‍ , എവിടുന്നാണ്‌ എന്നറിയില്ല എന്റെ വലിയ ആരാധികയാനെന്നും പറഞ്ഞു ഒരു പെണ്ണ് അപ്പുറത്ത് വലിയ ബഹളം, അവസാനം അവളെന്റെ അടുത്ത് വന്നു, വലത്തെ കൈ പിടിച്ചുവലിച്ചു, അവളുടെ കൈയിലുള്ള ഒരു ചെറിയ പൊതി തന്നു, കടലമുട്ടായി ആയിരിക്കും എന്നാ ആദ്യം ഞാന്‍ വിചാരിച്ചതു, നോകിയപ്പോ എന്താ ? എന്താ . ഒരു ചെറിയ കീ , എന്നിട് അവള് ദൂരേക്ക്‌ നോക്കാന്‍ പറഞ്ഞു, അതാ അവിടെ ഒരു റെഡ്‌ ഫെരാരി, ഓ എന്റമ്മോ, ആദ്യം ഞാന്‍ വേണം വേണം, അല്ല വേണ്ട വേണ്ട എന്നോകെ പറഞ്ഞു നോക്കി, എവിടെ എന്റെ മനസ്സറിഞ്ഞ പോലെ അതും കൊണ്ട് എനിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു,

അങ്ങിനെ അങ്ങിനെ ദിവസേന ഒന്നും രണ്ടും വീതം പോസ്റ്റ്‌ ഓഫീസുവഴി വന്നുകൊണ്ടേ ഇരുന്നു.

പിന്നെ ദിവസേന പ്രസന്ന കാണാതെ ആരാധികമാര്‍ അയക്കുന്ന വജ്രം, സ്വര്‍ണം, പിണ്ണാക്,ഓലക്കുട, ഒക്കെ ഞാന്‍ വേറെ സ്ഥലത്താണു ഒളിപ്പിച്ചിരുന്നത്.

എന്തായാലും തൊടിയിലെ പശൂനെ കുളിപ്പിക്കാന്‍ കൊടുപോകുന്ന ബോയിംഗ് 737 അവര്‍ കണ്ടില്ല, അതിനപ്പുറത്ത് കിടക്കുന്ന 2000 ഏക്കര്‍ ഉള്ളി തോട്ടവും അവര്‍ കണ്ടില്ല.  

പിന്നെ ഇന്നലെയാണ് അത് സംഭവിച്ചത്, ഹില്‍ട്ടന്‍ ഹോട്ടലില്‍ ഞാന്‍ ഭാവി ഇന്ത്യ് എങ്ങിനെ വാര്‍ത്തെടുക്കാമെന്നു അവിടെ വരുന്ന പെണ്‍കുട്ടികള്‍ക് ക്ലാസ്സെടുക്കുന സമയത്തു, നമ്മുടെ വിദ്യ ബാലന്‍ , അതെനെയ്‌, ലവല് തന്നെ, എന്നെ കെട്ടിപിടിച്ചു കയ്യിലൊരു വജ്രംമോതിരം ഇട്ടു തന്നു.

എന്നിട്ട്, എന്നിട്ടുഎന്താ അതും കൊണ്ട് ഞാന്‍ വീട്ടില്‍ വന്നു.

ദേ പ്രസന്ന വരുന്നു, അതേയ് അടുക്കളയില്‍ തിരക്കായിരുന്നു, ലേശം വൈകീട്ടോ, ദാ മരുന്ന്, ദിവസവും മൂന്നുനേരം മുടങ്ങാതെ കഴിക്കാനാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു , ഭ്രാന്ത് ഒക്കെ മാറി നല്ല കുട്ടിയവണ്ടേ ?.

പിന്നെ വേണം വേണം.

വിദ്യാബാലന് ആരാധകന്റെ വജ്രമോതിരം  http://frames.mathrubhumi.com/movies/hindi/147944/


2 comments:

Rajeev said...

Ivan kalakki.
Vidya balanum kalakkkiyittundu.
Wikileaks purathu vidunna puthan mottaleaks inuvendi kaathirikkaam.

mottamanoj said...

വളരെ നന്ദി രാജീവ്, വരും പുതിയ ലീക്സ്‌ ഉടന്‍ തന്നെ.

Post a Comment