Thursday, December 16, 2010

അഭിമുഖം ലോക്കല്‍ ചാനല്‍


ട്രിണിം ട്രിണിം. ട്രിണിം ട്രിണിം.

ഹലോ, ഹലോ

ഹലോ മൊട്ടമാനോജ് അല്ലെ. അപ്പുറത്ത് ഒരു കിളിനാദം

അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണ്ര്‍ കം വൈഫ്‌ ആണ്.

ഓ ഓക്കേ എനിക്ക് ശ്രീമാന്‍ മോട്ടമാനോജിനോട് ഒന്ന് സംസാരികണമായിരുന്നു

ഹും ? എന്താ കാര്യം ?

അത് അത് നേരിട്ട് പറയാന്‍ ഉള്ളതാണ്.

അങ്ഹാ! അദ്ദേഹം വളരെ തിരക്കിലാണ്, എന്താനുവച്ച്ചാല്‍ എന്നോട് പറ, നേരിട്ട് പറയാന്‍ മാത്രം ഉണ്ടോയെന്നു ഞാന്‍ നോക്കട്ടെ.

അത് അത് എനിക്ക് എനിക്ക് ഒന്ന് അദ്ദേഹത്തെ.

അദ്ദേഹത്തെ ?

അദ്ദേഹത്തെ ഇന്റര്വ്യൂ , അഭിമുഖം ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

ങ്ഹ, അത്രയേയുള്ളൂ, ഞാന്‍ അകെ വെറുതെ.

അങ്ങേരു രണ്ടു ബ്ലോഗ്‌ എഴുതിയപ്പോഴേക്കും ഇന്റര്വ്യൂ ?

ങ്ഹാ, ശരി അദ്ദേഹം അതായതു ശ്രീമാന്‍ മോട്ടമനോജ്‌ ഇനി CNN , BBC ഇതില്‍ രണ്ടിലും മാത്രമേ ഇന്റര്വ്യൂം കൊടുക്കു എന്നാണ് പറഞ്ഞിരിക്കുന്നതു, അതിരികട്ടെ കൊച്ചെ നീ എവിടുന്നാ വിളിക്കുന്നെ.
ചേച്ചി ഞാന്‍

ചേച്ചിയോ , ആരുടെ ചേച്ചി, നീ അരാടി നീ എന്നെ ചേച്ചിന്ന് വിളിക്കാന്‍, നിനക്കറിയാമോ ഞാന്‍ ആരാണെന്നു. ?

അല്ല ചേച്ചി, അല്ല ,മാഡം, സോറി മാഡം, ഞാന്‍ ഇവിടുത്തെ ഒരു ലോക്കല്‍ ചാനലിന്റെ ലോക്കല്‍ റിപ്പോര്ട്ടോറാ.

ങ്ഹാ അത് മനസ്സിലായി നീ ലോക്കലാ എന്ന്, ശരി, അതുപോട്ടെ എന്നാലും നീ ഇത്രയൊക്കെയേ കരഞ് അപേക്ഷിച്ചത് കൊണ്ട് ഞാന്‍ ഒന്ന് പറഞ്ഞു നോക്കാം.

ആരു കരഞ്ഞു എപ്പോ കരഞ്ഞു ?

അല്ല നീ ഇനി കരയാന്‍ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞതാ , ങ്ഹാ ശരി നീ കുറച്ചു കഴിഞ്ഞു വിളിക്ക്, ഞാന്‍ ഒന്ന് അദ്ദേഹത്തോട് ചോദിച്ചു നോക്കട്ടെ. വിളിക്കണേ മിസ്സ്കാള്‍ അടിക്കരുത്.

ശരി ചേച്ചി, അല്ല ശരി മാഡം, ഞാന്‍ കുറച്ചു കഴിഞ്ഞിട്ട് വിളികാം.

ഫോണ്‍ കട്ട്‌ ചെയ്തു. പ്രസന്ന ഉറക്കെ വിളിച്ചു.

ദേ മനുഷ്യാ ചപ്പാത്തി ഉണ്ടാക്കി തീര്ന്നോ ? കഴിഞ്ഞെങ്കില്‍ നന്ദുവിനെ സ്കൂളിലേക്ക് റെഡിയാക്കണം വേഗം. അത് കഴിഞ്ഞിട്ട് വേണം തുണി മുഴുവന്‍ അലക്കാന്‍.

ങ്ഹാ പിന്നെ ദേ ഒരു പെണ്ണ് വിളിച്ചിരുന്നു, അഭിമുഖം & ഇന്റര്വ്യൂന വേണംന് പറഞു, കുറച്ചു കഴിഞ്ഞിട്ട് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്, അതിനു മുന്പേം ഈ പണിയൊക്കെ തീര്ക്കുണം. അതിനുശേഷം എന്റെ ആ ചുവപ്പ് ഡ്രസ്സ്‌ അലക്കി തേച്ചുമിനുക്കി തരണം, ഇന്റര്വ്യൂഎവില്‍ ഇടനുള്ളതല്ലേ.

ആ കൊച്ചു എന്നെ ഇന്റര്വ്യൂ ചെയ്യാനല്ലേ വരുന്നത്, അതിനു നീ ഒരുങ്ങി കേട്ടുന്നതെന്തിനാ

ദേ മനുഷ്യാ എന്നെകൊണ്ട് വേറെ ഒന്നും പറയിപ്പിക്കണ്ട, അല്ലെങ്കിലും നിങ്ങളെ ഒറ്റക്ക് അവളുടെ അടുത്തേക്ക്‌ വിടാന്‍ എനിക്ക് മനസ്സില്ല.

ഒഹ് അത് ശരി. എന്തോ ആവട്ട്.

സമയം. ഒന്പതു മണി.

ദേ വീണ്ടും

ട്രിണിം ട്രിണിം. ട്രിണിം ട്രിണിം. ട്രിണിം ട്രിണിം
ഹലോഓഓഓഓഒ

ഹലോ മൊട്ടമാനോജ് അല്ലെ. അതേ കിളിനാദം വീണ്ടും.

അല്ല ഞാന്‍ ശ്രീമാന്‍ മൊട്ടമനോജിന്റെ സെക്രടറി കം മാനേജര്‍ കം പാര്ട്ണൊര്‍ കം വൈഫ്‌ ആണ്.
ആരാണ് സംസരിക്കുനത്.

ചേച്ചി അല്ല സോറി , മാഡം ഞാന്‍ നേരത്തെ വിളിച്ച ലോക്കല്‍ ചാനലിലെ ലോക്കല്‍ റിപ്പോര്ട്ട ര്‍. ഇന്റെര്വ്യൂിന്റെ കാര്യം ..

ങ്ഹാ ശരി ഒന്ന് ഹോള്ഡ് ചെയ്യു. ഓക്കേ ശരി, 2014 ജൂണ്‍ 13 ആം തിയതി ഒരു ഡേറ്റ് ഉണ്ട് അത് മതിയെങ്കില്‍ പറഞ്ഞോ. ഇപ്പൊ ബ്ലോക്ക്‌ ചെയാം.

മാഡം ഞാന്‍ മൊട്ടമനോജിനെയ്യാണ് ഇന്റര്വ്യൂ് ചെയാന്‍ ഉദ്ദേശിച്ചത്, അല്ലാതെ മോഹന്ലാതലിനെയോ മമ്മുട്ടിയെ ഒന്നും അല്ലല്ലോ. നാലഞ്ചു പോസ്റ്റ്‌ ബ്ലോഗിലിട്ടു 700 വിസിറ്റര്‍ ഉണ്ടായി എന്നൊന്നും പറഞ്ഞു അധികം ജാഡ കാണിക്കരുത്.

അങ്ഹാ കൊച്ചെ നീ ചൂടാവാതെ, അങ്ങനെ വഴികുവാ, ആദ്യമേ നീ പറയേണ്ടേ ? ശരി മോള് പറ , എപ്പോഴാ നിനക്ക് സൌകര്യം പറഞ്ഞോ ഞാന്‍ അതിയനെ കൊണ്ടുവന്നു മുന്പിലല്‍ നിറുത്തിതരാം പോരെ ?

ഓക്കേ ശരി, നാളെ രാവിലെ 9 മണിക്ക് ഞങ്ങള്‍ വരും ബ്രേക്ക്‌ഫാസ്റ്റ്‌, ഹോര്ലിാക്ക്സ് ,ബൂസ്റ്റ്‌, പിന്നെ ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ , ഇത്രയും വേണം, ഞങ്ങള്‍ രണ്ടു പേരുണ്ടാവും, ഒപ്പം എന്റെ വേറെ ഒരു ഫ്രണ്ട്‌ഉം ഉണ്ടാവും.

ശരി കൊച്ചേ എല്ലാം ഏര്പാട് ചെയാം. അപ്പൊ എല്ലാം പറഞ്ഞ പോലെ.
ദേ മനുഷ്യ അവര് നാളെ രാവിലെ ഇന്റര്വ്യൂ വിനു വരും, ഇഡ്ഡലിക്കുള്ള മാവു ഇപ്പോതന്നെ അരയ്ക്കണം, പിന്നെ

നാളെ ഉച്ചക്ക് ഉള്ള ഊണും ഉണ്ടാക്കണം മനസ്സിലായോ. ?

എന്റെ ഭഗവതി എന്താ ച്യെയാ.

ശരിക്കുള്ള അഭിമുഖ ഇന്റെര്വ്യൂ വരാന്പോവകുന്നതെ ഉള്ളു

10 comments:

രമേശ്‌അരൂര്‍ said...

ഇത് കൊള്ളാം ഒരു ലോക പ്രശസ്തന്റെ ഇന്റര്‍വ്യു ഇവിടെയുമുണ്ട് . സമയം പോലെ ഇവിടെയും വരൂ

വിനുവേട്ടന്‍|vinuvettan said...

ഹ ഹ ഹ... അധികം കളിച്ചാല്‍... അല്ല പിന്നെ...

ആശംസകള്‍...

Rajeev said...

ithenikku sughichu. Mottamanojinte interview tv yil varunna naal namukkonnu koodanam, kure ice cubum pinne athalipikkaan black labelum porichu kozhiyumokkeyaayi.

mottamanoj said...

@ramesh : നന്ദി, അത് നാന്‍ വായിച്ചിരുന്നു, അതും വളരെ നന്നായിരുന്നു.
@vinuvettan പിന്നലാതെ ?
@raveev : കൂടാം, പൊരിച്ച കോഴിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഈയിടെ ആരോ പറഞു കേട്ട്.

faisu madeena said...

കൊള്ളാം ...അപ്പൊ വീട്ടു പണികള്‍ എല്ലാം ചെയ്തു കഴിഞ്ഞിട്ട് ബ്ലോഗ്‌ എഴുതാന്‍ സമയം കിട്ടുമോ ആവൊ ?

Naushu said...

കൊള്ളാം...

mottamanoj said...

@ നാഷു നന്ദി
@ഫൈശു എന്താ ചെയ്യാ ഇത്തിരി ബുട്ടിമുട്ടിലാ കാര്യങ്ങള്‍ ന്ഹും ശരിയാവും

കണ്ണന്‍ | Kannan said...

ha ha.... ithaanu! kalyanam kazhinjal pinne ariyaan melaaththa pala panikalum cheyyendi varum! nice post! FB yil share cheythath nannayi

റശീദ് പുന്നശ്ശേരി said...

ഭാര്യായാല്‍ ഇങ്ങനെ വേണം

അനുഭവിക്കുക. അത്ര തന്നെ

Biju Davis said...

ഇത് ഇന്നാണു കണ്ടത്, മനോജ്. കൊള്ളാമല്ലോ? ടാൺസാനിയയിലൊക്കെ രണ്ട് പോസ്റ്റ് എഴുതിയാൽ ഇന്റർവ്യൂനു ക്ഷണിയ്ക്കുമോ? :)

എന്തായാലും, ദോശമാവ് നല്ലോണം അരഞ്ഞോട്ടെ.. സംസാരിച്ച് സമയം കളയേണ്ട..

Post a Comment