Tuesday, December 27, 2011

നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി


നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി

ഇത്തവണ ക്രിസ്തുമസ് ഇവിടെ അടിച്ചു പൊളിച്ചു, നാട്ടില്‍ നിന്നുവന്ന നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്.

ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും, സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു.

ഒപ്പം തന്നെ, ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന “ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്” ശ്രീ. സഞ്ജീവ് കുമാറും, ശ്രീ. ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.

പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു.

ചെമ്മീന്‍ റീലോഡഡ്, രതിനിര്‍വേദം പുതിയത്, 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു.

പാട്ടുകളും, സ്കിറ്റുകളും നല്ല നിലവാരം പുലര്‍ത്തി, അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സദസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒരുപാട് നെഗറ്റീവ് മുന്‍വിധികളോടെ പോയി കണ്ട പരിപാടി അക്ഷരാര്ഥ്ത്തില്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

ഇങ്ങനൊരു പരിപാടി അവതരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ കലാമണ്ഡലം കമ്മറ്റിക്കും പ്രത്യേകിച്ചു പരിപാടിയുടെ കണ്‍വീനര്‍ കൂടി ആയ അനിലേട്ടനും നന്ദി.

ഇതെല്ലാം കഴിഞ്ഞിട്ട് വിഭവ സമൃദ്ദ്മായ അത്താഴം ഒരുക്കിയ അനിലേട്ടന് വീണ്ടും നന്ദി. ഇനിയും ഇത്തരം പരിപാടികള്‍ ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ടു

എല്ലാ കൂട്ടുകാര്‍ക്കും പുതുവല്‍സരാശംസകള്‍. 
 അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍
നാദിര്‍ഷാ & ഷെയിക
ചെമ്മീന്‍ റീലോഡഡ് 
എല്ലാത്തിനെം പിടിച്ച് ഒരു പരിവത്തില്‍ ആക്കി.
രതിനിര്‍വേദം 
പിഷാരടിക്ക് പണി കൊടുത്ത വിനീത് 
കലാമണ്ഡലം നല്കിയ ആംബുലന്‍സ് 

ഫോട്ടോസ് : വിനയന്‍ 

Thursday, December 15, 2011

ചിപ്സ് മയായി - ഒരു ടാന്‍സാനിയന്‍ വിഭവം


പൊതുവേ മടിയന്മാരാണ് ടാന്‍സാനിയകാര്‍ എന്ന് ആളുകള്‍ പറയാറുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ഒട്ടുമിക്ക ഭക്ഷണങ്ങളും ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്.

ഇന്ന് ഇവിടെ ഉണ്ടാക്കുനത് "ചിപ്സ് മയായി" അഥവാ ഓംലെറ്റ്‌ ചിപ്സ്

വേണ്ട സാധനങ്ങള്‍ 
  1. കുറച്ചു പൊട്ടറ്റോ ചിപ്സ്, ( ഫ്രഞ്ച് ഫ്രെസ്‌ എന്ന് വിവരം കെട്ടവര്‍ പറയും )
  2. രണ്ടു കോഴിമുട്ട,
  3. കുറച്ചു എണ്ണ ( ഏത് എണ്ണ എന്ന് ചോദിക്കരുത്, ഇവര് കിട്ടുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് ) 
  4. ലേശം മുളക്, ഉള്ളി ഒക്കെ പാകത്തിന്.
  5. ഒരു കുപ്പി പെപ്സി / കൊക്കകോള


ലേശം എണ്ണ ഒഴിച്ചു ചൂടാക്കിയ ഫ്രയിംഗ് പാനില്‍, ഓംലെറ്റ്‌ ഉണ്ടാക്കുന്നത് പോലെ മുട്ട ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്‍പ്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക.

കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, പിന്നെ മുളക് ഉള്ളി ഒക്കെ കൂടി അലങ്കരിച്ചു വച്ച് സെര്‍വ് ച്യ്യുക, കഴിയ്ക്കുക. ഇടയ്കിടെ കുടിക്കാന്‍ നേരത്തെ പറഞ്ഞ പെപ്സി / കൊക്കകോള ഏതെങ്കിലും ഉപയോഗിക്കാം. 

നല്ല സ്വാദാ ഇഷ്ടാ , ഒന്ന് ട്രൈ ചെയ്തു നോക്കൂ, എന്തായാലും പറയണേ.

Saturday, December 10, 2011

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

തീയതി : 09-09-2011
സ്ഥലം : മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍, ദാര്‍ സലാം. ടാന്‍സാനിയ
മുഖ്യ അഥിതി : റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രസിഡെന്‍റ് റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ

ഇന്ന് 09-09-2011 ടാന്‍സാനിയ 50താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത് വ്യത്യസ്ഥമായ സമീപനം കൊണ്ടാണ്.

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയയുടെ” നേതൃത്തത്തില്‍ ഇവിടുത്തെ പ്രശ്സ്തമായ മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്സര്‍ വാര്‍ഡിന് തറക്കല്ലിട്ടുകൊണ്ടാണ് ഇവിടുത്തെ മലയാളികള്‍ ഈ രാജ്യത്തോടും ഇവിടുത്തെ സാധാരണ ജനങ്ങളോടും ഉള്ള കൃതജ്ന്തപ്രകടിപ്പിച്ചത്.

750 മില്യണ്‍ ഷില്ലിംഗ് ( എക്‍ദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ ) ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി റോട്ടറി ഇന്റെര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഈ പദ്ധതിയില്‍ ഉള്ളത്. മാര്‍ച്ച് 2012 ഇല്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Pediatric Oncology Ward ) വിഭാഗം എല്ലാ സൌകാര്യങ്ങളോടും കൂടി തന്നെ ഉണ്ടാക്കി കൈമാറാന്‍ കഴിയും എന്നു പ്രോജക്റ്റ് ഹെഡ് റോട്ടറിയന്‍ ശര്‍മിള ബട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കാലംണ്ഡലം ചെയര്‍ പെര്‍സന്‍ ശ്രീമതി മഞ്ജു ശ്രീകുമാറിനോടൊപ്പം ശ്രീ അലക്സ് കൊച്ചുമൊന്‍ ശിലാസ്ഥാപനം നടത്തി, മുതിര്‍ന്ന കലാമണ്ഡലം അഗങ്ങള്‍ ആയ ജയരാജ് വി, ശ്രീകുമാര്‍, ഭാസ്കരന്‍ നായര്‍, സഞ്ജീവ് കുമാര്‍, മുരളീധരന്‍, ഗിരീഷ്, ഭാസി മാവത്ത്, അനിതാ റെജി എന്നിവരും,  ഇതുവരെ ടാന്‍സാനിയയില്‍ ഒരു ഇന്ത്യന്‍ കമ്മുണിറ്റി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ചാരിറ്റി പ്രോജക്റ്റ് സാക്ഷാത്കാരത്തിന്‍റേ ചടങ്ങില്‍ സന്ഹിത്തരായിരുന്നു.

ഈ ഒങ്കോളജി വാര്‍ഡ് ഇപ്പോഴുള്ള ആവശ്യങ്ങള്‍ക്കൊപ്പം വരും തലമുറകള്‍ക്കും കൂടി വളരെ ഉപയോഗപ്രദമാവും എന്നും ശ്രീമതി മഞ്ജു ശ്രീകുമാര്‍ പറഞ്ഞു.

മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍ ആക്ടിഗ് ഡയറക്ടര്‍ നന്ദി രേഖപ്പെടുത്തി.


കലമണ്ഡലം അംഗങ്ങള്‍ 

റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ
ചിത്രങ്ങള്‍ക്ക് കടപ്പാട് : അജികുമാര്‍ ബാല 
വാര്ത്തകള്‍ മലയാളം പത്രങ്ങളില്‍ 
മലയാള മനോരമ
മാതൃഭൂമി 
ദീപിക

Tuesday, November 29, 2011

പാവം പാകിസ്ഥാന്‍


എവിടെ തിരിഞ്ഞോന്നു നോക്കിയാലും പൊട്ടാറായ മുല്ലപ്പെരിയാര്‍ മാത്രം, എന്നിരുന്നാലും ആതിനിടയില്‍ അമേരിക്ക നടത്തുന്ന കളികള്‍ എവിടേയും എഴുതി കണ്ടില്ല. ചില പത്രങ്ങളില്‍ ഒഴികെ!  

പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല എന്നാലും താത്തിക അവലോകനം എന്ന നിലയ്ക്ക് പറയുമ്പോള്‍, അമേരിക്ക പൊളിഞ്ഞാല്‍ അത് എല്ലാ സാധാരണകരനെയും പോലെ എന്നെയും ബാധിക്കും എന്നതിനാല്‍ മാത്രം അവര്‍ തകരരുതേ എന്നെനിക്ക് ആഗ്രഹമുണ്ട്.

കഴിഞ്ഞ ദിവസം പാകിസ്താനിനില്‍ അമേരിയ്കയുടെ ( നാറ്റോയുടെ ) ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നതു.

പാകിസ്ഥാന്‍ ഇതിനെതിരെ ശ്ക്‍തമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നാറ്റോ ഉപയോഗിയ്ക്കുന്ന അവരുടെ എയര്‍ ബേസ് 15 ദിവസത്തിന്നകം ഒഴിഞ്ഞു കൊടുക്കണം എന്നു താക്കീതു കൊടുത്തിരിക്കുന്നു, അഫ്ഘാനിഷ്താനിലേക്ക് റോഡുമാര്‍ഗം ചരക്കുകളും മറ്റും കൊണ്ടുപോകുന്ന വഴിയും പാകിസ്ഥാന്‍ അടച്ചു കഴിഞ്ഞു. 

പക്ഷേ ആതിനെക്കാള്‍ ഒക്കെ ശക്തമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ ആണ് പാകിസ്താനിലെ തെരുവുകളില്‍ അമേരിക്കയുടെ പതാക കത്തിച്ചും, കോലം കത്തിച്ചും മറ്റും നടക്കുന്നതു.

പല കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഏകദേശം 6 ട്രില്ല്യന്‍ ഡോളര്‍ ആണ് അഫ്ഗാനിതാനില്‍ ഇതുവരെ അമേരിക്ക പൊടിച്ച് കളഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. 

ഇപ്പോ തന്നെ എക്‍ദേശം അമേരിക്കാ പാപ്പരായ് പോലെയാണ്, ( പലരും അങ്ങിനെ വിശ്വസിക്കുന്നില്ലെങ്കിലും ) ഈ വര്ഷം അവസാനത്തോടെ സെയിനികരുടെ എണ്ണം കുറയ്ക്കും എന്നു ഒബാമ പറഞ്ഞിട്ടുനെണ്ടെങ്കിലും ഇനിയും ഒരു യുദ്ധം ചെയ്യാനുള്ള കെല്‍പ്പു അവര്‍ക്കുണ്ടെന്ന് തോന്നുന്നില്ല.

അപ്പോ അവര്‍ക്ക് വേണ്ടത് ആകെ ഒരു പുക ഉണ്ടാക്കി പാകിസ്താന്‍റെ പേരില്‍ അഫ്ഘാനിസ്ഥാന്‍ വിടണം. എനിക്കു തോന്നുന്നത് ഇതാണ്.

വേറെ എന്തെങ്കിലും നിങ്ങള്ക്ക് തോന്നുന്നുണ്ടോ ?

ഇനി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ചു, തമിഴ്നാടിന്റെ അനുവാദം കാത്തു നില്‍ക്കാതെ, ഡാമിലെ വെള്ളം പടി പടിയായി എത്രയും പെട്ടെന്നു തുറന്നു വിട്ടു ഡാമിലെ അപകടസ്ഥിതി കുറയ്ക്കാന്‍ ഉള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കണം.

ഉറപ്പായും കേരള ജനത മൊത്തം നിങ്ങളുടെ പിന്നില്‍ അണിനിരക്കും 

Wednesday, October 26, 2011

ടാന്‍സാനിയ - വണ്ടിവിശേഷം

മോടിഫെ ചെയ്ത ലാന്‍ഡ്‌ ക്രൂഇസര്‍ 
ടാന്‍സാനിയ – ഈസ്റ്റ്‌ അഫ്രികയിലെ ഏറ്റവും വലിയ രാജ്യം.

പണ്ട് ജര്‍മ്മന്‍ കോളനി ആയിരുന്ന ടാന്‍സാനിയ സ്വാതന്ത്രത്തിനു ശേഷം പൊതുവേ തേര്‍ഡ് വേള്‍ഡ് എന്നാണ് അറിയപെടുന്നത് എങ്കിലും ഇവിടെയുള്ള വണ്ടികളുടെ കാര്യത്തില്‍ അങ്ങിനെയല്ല. പ്രതേകിച്ചു ആദ്യമായി ഇവിടെ വരുന്ന ആള്‍ കുറച്ചോക്കെ അന്തം വിട്ടേക്കാം. ഇത്രേം വിലപിടിപ്പുള്ള വണ്ടികള്‍ ഓടുന്ന രാജ്യം എങ്ങനെ തേര്‍ഡ് വേള്‍ഡ് കണ്‍ട്രി ആയി എന്ന് ചിന്തിച്ചേക്കാം.

എമിരേറ്റ്സ്, ഒമാന്‍, ഖത്തര്‍ , സൗത്ത്‌ അഫ്രികന്‍, കെനിയ എയര്‍ലൈന്‍കല്‍ പ്രതിദിന സര്‍വീസും കെ എല്‍ എം , സ്വിസ്സ്, അങ്ങിനെ കുറെ വേറെ എയര്‍ലൈന്‍ കളും ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസ് നടത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം നാഷണല്‍ പാര്‍ക്കുകളും വന്യമൃഗങ്ങളുടെ ഇടയിലെക്കുള്ള യാത്രയാണ്. Sherengetti, Ngorongoro, Lake manyara, Tarangare , Selus , mounth Kilimajraro ( രജനിയുടെ എന്തിരനൈല്‍ പാട്ട് ഓര്‍മവരുന്നുണ്ടോ ) എന്നിവയെല്ലാം ടാന്‍സാനിയയില്‍ ആണ്.

ഇനി വണ്ടികളിലേക്ക് വരാം.

ടൊയോട്ട ലാന്‍ഡ്‌ക്രൂയിസര്‍ന്‍റെ അഫ്രികയിലെ തന്നെ ഏറ്റവും വലിയ ഒരു വിപണി ആണ് ടാന്‍സാനിയ എന്ന് പറയാം, ഒരു വിധം എല്ലാ എം പി മാര്‍, മന്ത്രിമാര്‍, മറ്റു പ്രമുഖ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എല്ലാം തന്നെ ലാന്‍ഡ്‌ ക്രുഇസര്‍ VX അല്ലെങ്കില്‍ GX, ആണ് ഉപയോഗിക്കുന്നതു. ഇവിടുത്തെ ഏകദേശ വില $200,000/-. ചിലരൊക്കെ നിസ്സാന്‍ പട്രോള്‍ ഉപയോഗിക്കുന്നുണ്ട്.  അതില്‍ തന്നെ കുറച്ചു കുറഞ്ഞത് വേണമെങ്കില്‍ ടൊയോട്ട പ്രാഡോ, ടൊയോട്ട രേവ 4, അല്ലെങ്കില്‍ നിസ്സാന്‍ X trail എന്നിവ ആണ് ഉപയോഗിക്കുന്നത്.

ടൊയോട്ട കൂടാതെ നിസ്സാന്‍, മിത്സുബിഷി, ഹ്യുണ്ടായ്, ലാന്‍ഡ്‌ റോവര്‍, ഫോര്‍ഡ്‌ എന്നിവയെല്ലാം ഇവിടെ കാണാം.

പണ്ട് ലാന്‍ഡ്‌ റോവര്‍ ആയിരുന്നു പ്രിയം എങ്കില്‍ അത് ഇപ്പൊ മാറി ടൊയോട്ട ആദിപത്യം എല്ലാവടെയും കാണാം.

ഒപ്പം ജപാനീസ്‌ reconditioned കാര്‍സിന്റെ ഒരു വലിയ വിപണിയും ടാന്‍സാനിയ. രണ്ടോ മൂണോ വര്ഷം ജപ്പാനില്‍ ഉപയോഗിച്ചതിനു ശേഷം റീകണ്ടിഷന്‍ ച്യ്ത ടൊയോട്ട പ്രാഡോ ഒക്കെ ഒരു $25,000/- ഒക്കെ കിട്ടും.

ടാക്സികള്‍ മിക്കവാറും ടൊയോട്ട കൊരോല്ല, കരീന, മാര്‍ക്ക്‌ 2 എന്നിവയെല്ലാം ആണ്, കൂടുതലും ഓട്ടോമാടിക് കാറുകള്‍ ആണ് എന്നതാണ് പ്രതേകത. പെട്രോളിനും ടെസളിനും ഏകദേശം ഒരേ വില തന്നെയാണ് ഇവിടെ ( $1.26 ltr )

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യന്‍ വാഹനങ്ങളും ഈയിടെ ആയി ഇവിടെ കാണാവുന്നതാണ്. നമ്മുടെ സ്വന്തം Tata ആണ് അതില്‍ മുഖ്യമായും "ടാറ്റാ ആഫ്രിക" എന്നാ നിലയില്‍ സ്വന്തമായി sales & service നടത്തുന്നത്. ടാറ്റയുടെ Indica ($9000), Indigo GLS($12,000), Safari($35,000), Xenon, എന്നീ passenger വാഹനങ്ങളും Ace ($6500), Magik, 407, പിന്നെ വലിയ ട്രക്കുകള്‍ ഒക്കെയാണ് അവരുടെ ഇവിടുത്തെ വിറ്റു പോകുന്ന വാഹങ്ങള്‍.

മാരുതി സുസുകിയുടെ സിഫ്റ്റ്‌($12,000), സ്വിഫ്റ്റ്‌ desire ($17,820), മാരുതി ഒമ്നി, സുസുകി ജിപ്സി എന്നീ വാഹങ്ങള്‍ ഈയിടെ ആയി ഇവിടുത്തെ നിരത്തുകളില്‍ കാണാം. സ്വിഫ്റ്റ്‌ , ഡിസയര്‍, എന്നിവയോടൊപ്പം സുസുകി എന്ന് മാത്രം എഴുതി വില്‍ക്കുമ്പോള്‍ ഒമ്നി ജിപ്സി എന്നിവ മാരുതി സുസുകി എന്നാ ബട്ജോടെ വില്‍ക്കുന്നു

മഹിന്ദ്ര സ്കോര്‍പിയോ, ഹ്യുണ്ടായ് i10 ( $12,000/-) എന്നിവയും ഇവിടെ കാണാം, ഈയടുത്ത് നടന്ന വോഡഫോണ്‍ണിന്‍റെ ( ടെലിഫോണ്‍ കമ്പനി ) ഒരു പ്രൊമോഷനില്‍ 100 നീല കളറുള്ള  i10 ആണ് സമ്മാനമായി കൊടുത്തിരുന്നത്.

ഇത്രയൊക്കെ ഇന്ത്യന്‍ കാറുകള്‍ ഇവിടെ എത്തിയത് മൂനോ നാലോ കൊല്ലം മുന്‍പാണ് എങ്കില്‍ ഇവിടെ ആദ്യം എത്തിയത് ഇന്ത്യന്‍ ബൈക്കുകല ആണ് Bajaj, TVS, yamaha, Hodna Activa  (ഇന്ത്യയിലെ ഓണ്‍ റോഡ്‌ വിലയെക്കള്‍ ഏകദേശം $200 കൂടുതല്‍ ആണ് ഇവിടെയുള്ള വില ) എന്നീ ബൈക്കുകള്‍ നിരത്തിലെ നിത്യ കാഴ്ചയാണ്. ട്രാഫിക്‌ ജാം എന്നത് സിറ്റി റോഡുകളില്‍ ഒരു നിത്യ സംഭവം ആയത് കൊണ്ട് കൂടുതല്‍ ആളുകള്‍ ബൈക്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവിടെയും ശരിക്കുള്ള ആദിപത്യം ചൈനീസ്‌ ബൈക്കുകള്‍ ആണ് എന്ന് പറയാതെ വയ്യ,  അതും ബൈക്കുകളുടെ തമ്പുരാനായ Harly davidson ഡിസൈന്‍ കോപ്പി ച്യ്ത ചില ചൈനീസ്‌ ബൈക്കുകള്‍ വിലയോ തുച്ചം.

എന്നാല്‍ ഇവിടുത്തെ ശരിക്കുള്ള ഇന്ത്യന്‍ താരം നമ്മുടെ എല്ലാമെല്ലാമായ ജീവത്മായ പരമാത്മാവായ പിന്നെ എന്തൊക്കെയോ ആയ ഓട്ടോറിക്ഷകള്‍ ആണ്. ബജാജ് ($4000) , ടി വി എസ് എന്നീ ഓട്ടോ റിക്ഷകള്‍ ആണ് ഇവിടെ ഇപ്പൊ ഒരു മൂന്ന് നാല് കൊല്ലമായി കണ്ടു വരുനതു. ഇത് എങ്ങനെ ഓടിക്കണം, ഏതൊക്കെ രീതിയില്‍ ട്രാഫിക്‌ ജാം കൂടുതല്‍ വഷളാക്കം, ചെറിയ ഒരു സ്ഥലത്ത് വച്ച് എന്തൊക്കെ കാട്ടി കൂട്ടാം എന്നൊക്കെയുള്ള ഒരു ബുക്ക്‌ ഇതിനോടൊപ്പം ബജാജ് അയക്കുന്നുണ്ടോ എന്ന് സംശയം, കാരണം നാട്ടില്‍ ഓട്ടോറിക്ഷ കാണിക്കുന്ന അതെ സ്റ്റയിലില്‍ തന്നെ ഇവിടെയം അത് കാണാം. പക്ഷെ രണ്ടു വര്ഷം കൊണ്ട് 20,000 ത്തോളം ആളുകള്‍ക്ക് ഓട്ടോറിക്ഷകള്‍ കാരണം നേരിട്ട് തൊഴില്‍ ലഭിച്ചു എന്ന് പറയുമ്പോള്‍ ആളു ചില്ലരകാരനല്ല എന്നും മനസ്സിലാകാം.
ഒരു വന്യമൃഗ സങ്കേതത്തില്‍ 

Hyundai I-10 & IX-35

റോഡും Toyota Cami ഇന്ത്യയിലെ Premier Rio

വീണ്ടും ഒരു വന്യമൃഗ സങ്കേതത്തില്‍ 

Swift മാരുതി എന്ന് കാണാന്‍ ഇല്ല 

ടാക്സിയും , പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടും 

ട്രാഫിക്‌ ലൈറ്റ് കട്ട് കിടക്കുന്ന ഓട്ടോ :-)

ആകെ രണ്ടു ബെന്റ്ലി, മൂന്ന് ലംബോര്‍ഗിനി, അഞ്ചു ഫെരാരി,  മാത്രമേ ടാന്‍സാനിയയില്‍ ഉള്ളൂ എന്ന് ആണ് എന്റെ അറിവ്. റേഞ്ച് റോവര്‍, ലെക്സസ്, ബി എം ഡബ്ലു X5, പജെരോ  എന്നിവയൊക്കെ കുറെ ആളുകള്‍ തേരാ പരാ നടക്കുനത് കാണാം വെറുതെ ആളെ ഒരു മാതിരി കൊതിപ്പിക്കാന്‍.

ഒക്ടോബര്‍ ലക്കം ഓവര്‍ടേക്ക് മാഗസീനില്‍ ഇത് പ്രിന്‍റ് ചെയ്തു  വന്നിട്ടുണ്ട് ഇവിടെ ക്ലിക്കിയാല്‍ മാഗസീന്‍ മുഴുവനും വായിയ്ക്കാം
http://overtakeonline.in/e-magazine/form/Magazine/octoberissue2011.html

Monday, October 3, 2011

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?


ഒരു ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

ആണോ ? എന്തരോ എന്തോ, എന്തയാലും ഇപ്പൊ കുറച്ചു ദിവസമായി കേള്ക്കു ന്ന ഫോണ്‍ വിളി വിഅധം ഇനിയും ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാം.

ചിലര്‍ പറയുന്നു ഇത് പത്രധര്മ്മകതിനു എതിരാണ് എന്ന്, ചിലര്‍ പറയുന്നു ഇത് കാരണം, പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല, എടുത്താല്‍ തന്നെ ഫോണിലൂടെ സംസാരിക്കാന്‍ വയ്യ, വേണമെങ്കില്‍ ഓഫീസില്‍ വന്നു സമയം പോലെ കാണാന്‍

എന്നാല്‍ ഇതില്‍ ഇത്ര വലിയ പത്രധര്മ്മംന എന്ന് പറയുന്നത് എന്താണെന്നു അറിയില്ല. കാരണം ഞാന്‍ പത്രം വായിക്കുക മാത്രമേ ചെയ്യാറുള്ളൂ എന്തായാലും ഒന്ന് പറയാം പത്രകാര്ക്ക്  ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന് മാത്രമാവരുത്.

ആദ്യം വിവാദം ഉണ്ടായ വീഡിയോ

ഇനി ആ ഫോണ്‍ ഒരു ഒറ്റപെട്ട സംഭവം ആയിരുന്നോ എന്നറിയണമെങ്കില്‍ ഈ ലിങ്ക് ഒന്ന് കണ്ടു നോക്കൂ, അങ്ങേരുടെ വിനോദം തന്നെ ഫോണ്‍ വിളിയാനെത്രേ.

ഇനി വേറൊരു ഫോണ്‍ വിളിയുടെ വാര്‍ത്ത കൂടി.
നോട്ട് ദി പോയിന്റ്‌ : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല 

Friday, September 16, 2011

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം


ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.


രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍
10 മണിക്ക് ചായ കുടി
11 മണിക്ക് ധര്‍ണ്ണ,
12 മണിക്ക് വണ്ടി കത്തിക്കല്‍
1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍
3 മണിക്ക് ഉച്ചയൂണ്
4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം
4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം.
6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ.

പിറ്റേദിവസം
രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന
10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും.
11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍
12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍.
2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍
പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ

അടുത്ത ദിവസം.

വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌.

നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പങ്കുചേരാന്‍ താല്പര്യമുണ്ടെങ്കില്‍ “സാധനം” സ്വയം കൊണ്ടുവരണം 

Wednesday, September 14, 2011

ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?


പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല.

റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്.

ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. !

ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം.

എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്.

ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള്‍ ആവശ്യമാണ്, ഒപ്പം അവരെന്തയാലും അവിടെ സംഗതികള്‍ ഒക്കെ ശ്ടാപിച്ചു കഴിഞ്ഞു, ഇതി പത്തു മുഴുവന്‍ ഇളക്കിമാറ്റി കുട്ടിയും പറച്ചു പോണം എന്നുപറയുന്നത് ശരിയല്ല.

അങ്ങിനെ വിവാദങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്ഥലം കൊടുത്ത സമയത്ത് തന്നെ അതിനെതിരെ എന്തെങ്കിലും ചെയ്യണമായിരുന്നു.

അപ്പൊ ഇനി ചെയ്യാന്‍ പറ്റുന്നത് എന്താനുവച്ചാല്‍ രണ്ടുപേര്‍ക്കും ഒപ്പം കേരളത്തിലെ മറ്റുള്ള ജനങ്ങള്‍ക്കും കൂടി ഉപയോഗപ്രദമായ കാര്യം രമ്യതയില്‍ പരിഹരിക്കുക എന്നതാണ്.

ഇത് എന്‍റെ അഭിപ്രായം മാത്രം.

എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല, വികസനത്തിനും ഒപ്പം പ്രായോഗിഗതയ്ക്കും മുന്‍ഗണന നല്‍കുന്ന വ്യക്തികള്‍ ആണ് എനിക്കിഷ്ടം.

വാല്‍കഷ്ണം : സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല. വേണുവും നികേഷും ഇപ്പോഴും എന്‍റെ ഫേവറൈറ്റ് ആണ്.  


Monday, September 12, 2011

ഒരു ടാന്‍സാനിയന്‍ ഓണം

ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത്‌ ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും.

മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല.

ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ.

എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്.

ഇവിടെ സാന്സി്ബാര്‍ എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ എല്ലാ സുഹൃത്തുക്കളും അറിഞ്ഞിരിക്കും.

നാട്ടിലെ ടിവി യിലും പത്രങ്ങളിലുമെല്ലാം വാര്‍ത്ത വന്നതോടെ വീട്ടുകാര്‍ക്കൊക്കെ വേവലാതിയായി. സംഭവത്തിന്‍റെ കിടപ്പുവശം പറഞ്ഞുമനസ്സിലാക്കി അവരെയൊക്കെ സമാധാനിപ്പിച്ചു.

രണ്ടു ദിവസം മുന്‍പ് അതായതു വെള്ളിയാഴ്ച (09-09-2011)രാത്രി സാന്‍സിബാറില്‍ നിന്ന് ആയിരത്തിലധികം പേരെ കുത്തിനിറച്ച് പെമ്പാ ദ്വീപിലേക്ക് യാത്ര തിരിച്ച ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്നെ ഏറ്റവും ആഴമേറിയ ഭാഗത്ത് വെച്ച് പാതിവഴിയില്‍ തന്നെ മുങ്ങി, ഏകദേശം മുന്നൂറോളം പേര്‍ മരിച്ചു എന്നാണ് പ്രാഥമിക കണക്ക്.

കുറെയാളുകള്‍ കിടക്കയും, പൊളിഞ്ഞ വാതിലുകളിലും മറ്റും പിടിച്ചു രക്ഷപെട്ടപ്പോള്‍, വളരെ കുറച്ചു പേര്‍ മാത്രമാണ് ലൈഫ് ബോട്ട് കൊണ്ട് രക്ഷപെട്ടത്,
എല്ലയ്പോഴ്ത്തെയും പോലെ ഇവിടെയും മനുഷ്യന്‍ തന്നെയാണ് വില്ലന്‍.

യാത്രക്കാരും ചരക്കുകളും ഉള്‍പെടെ അമിതഭാരം കയറ്റിയതാണ് അപകടകാരണം എന്നാണ് നിഗമനം.

ഇതിനെയൊരു മഹാദുരന്തമായിക്കണ്ട് രാഷ്ട്രം മൊത്തം മൂന്ന് ദിവസം ദുഃഖം ആചരിക്കുന്നതിനാല്‍ ആ ദുഖത്തില്‍ ഞങ്ങളും പങ്കുചേര്‍ന്ന്‌ തിരുവാതിരക്കളി ഉള്‍പെടെയുള്ള കലാപരിപാടികള്‍ എല്ലാം ഒഴിവാക്കി ദുരന്തത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിനിട്ടു നേരം പ്രാര്ഥിചതിനുശേഷം ഓണസദ്യ മാത്രം ആഘോഷിച്ചു.

കലാപരിപാടികളൊന്നും ഇല്ലെങ്കിലും ഭക്ഷണക്കാര്യത്തില്‍ കലാമണ്ഡലം ഫുള്‍മാര്‍ക്ക് നേടി. പാലക്കാടിന്റെ പാചക മഹിമ വിളിച്ചോതി പറന്നെത്തിയ പാചകക്കാര്ക്കും ഇങ്ങനെയൊരു ഐഡിയ തലയിലുദിച്ച കലാമണ്ഡലം കമ്മിറ്റിക്കും മനസ്സില്‍ നന്ദി പറയാതെ ആരും ഇല മടക്കിയിരിക്കില്ല തീര്‍ച്ച.

മൂന്നു പായസത്തോടെ അതിഗംഭീരമായ ഒരു ഓണസദ്യ!! ഇങ്ങുദൂരെ ആഫ്രിക്കയില്‍ ഇതൊരു അപൂര്‍വ്വം തന്നെ. ചില വില്ലന്‍/വില്ലത്തിമാര്‍ പായസത്തെ കുടിച്ചമര്ത്താലന്‍, രസം, പച്ചമോര് എന്നിവയൊക്കെ ആയുധമാക്കി എന്നാണറിയാന്‍ കഴിഞ്ഞത്. മൂന്നു പായസവും കുടി ഒരു ഗ്ലാസ്സിലാക്കി പെട്ടെന്ന് തീര്ക്കുന്ന പഞ്ചാരക്കുട്ടന്മാരും ഉണ്ടായിരുന്നതായി നമ്മുടെ സ്വന്തം “മണ്ണുംകുഴി ടൈംസ്‌” റിപ്പോര്‍ട്ട്‌ ചെയ്തു.

ശ്രീമാന്‍ശ്രീമതി

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ളിക്കിയാല്‍ കാണാം 

Sunday, August 28, 2011

പുതിയ Maruti R3 MUV


Maruti R3 spy picture

മാരുതി ഇന്ത്യയില്‍ 55 to 60% വരെ വാഹന വിപണി കയ്യാളുന്ന വാഹന നിര്‍മ്മാതാവ്, അടുത്തു തന്നെ ഇറക്കുന്ന പുതിയ മോഡല്‍ ആയിരിക്കും മാരുതി R3 എന്ന MUV.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. അത് ശരിക്കും ഒരു ഒന്നോര മോഡല്‍ തന്നെ ആയിരന്നു, ഇന്ത്യക്കാര്‍ക്കായി പൂര്‍ണ്ണമായും ഇന്ത്യന്‍ ഡിസൈനര്‍ ഉണ്ടാക്കിയ വണ്ടി എന്നതായിരിന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ അന്ന് അത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോനിയതാണ് ഇങ്ങനെ തന്നെ ഒരു വണ്ടി ഇറങ്ങുമോ എന്ന് ? എന്തായാലും കുറെ മാറ്റങ്ങള്‍ ഒക്കെ കഴിഞ്ഞു പ്രൊഡക്ഷന്‍ മോഡല്‍ ശരിയായി എന്ന് കാണാം.

MUV സെഗ്മന്റില്‍ ആയിരിക്കും ഇതിന്‍റെ സ്ഥാനം, അത് കൊണ്ട് തന്നെ ആ ഏരിയയിലെ  ലീഡര്‍ ആയ ടൊയോട്ട ഇന്നോവ ആണ് ഇതിന്‍റെ ആദ്യത്തെ എതിരാളി. ഒപ്പം മഹീന്ദ്ര സൈലോ, ടാറ്റ ആര്യ, ഇപ്പൊ ഇറങ്ങിയ ഫോഴ്സ് വന്‍ എന്നിവയ്ക്കൊകെ കുറച്ചു ഭീഷണിയായി കാണാം. ഇവയ്ക്കൊകെ വിലയില്‍ കുറച്ചു വ്യതാസം ഉണ്ടെങ്കില്‍ തന്നെയും.

ഓട്ടോ ബിഡ്‌ പുറത്തു വിട്ട ഈ ഫോട്ടോ കാണുമ്പോള്‍ തോനുന്നത് ഇന്നോവയെകാള്‍ ചെറിയതും 7 പേര്‍ക്ക് യാത്രചെയ്യാവുന്നതും ആണ് എന്ന് തോനുന്നു. എന്നിരുന്നാലും ടൊയോട്ടയുടെ തന്നെ ഇപ്സും ( Ipsum) എന്ന മോഡലും ആയി നല്ല സാമ്യം ഉണ്ട് എന്ന് പറഞ്ഞാല്‍ തള്ളികളയാന്‍ പറ്റില്ല.

മലയാളികള്‍ ആദ്യമായി അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ ആയേക്കാം ( സാധ്യത മാത്രം )

എന്‍ജിന്‍ : 1800cc to 2000 cc ഡിസല്‍ മോഡല്‍ മാത്രം. പെട്രോള്‍ ഉണ്ടാവുമോ എന്ന് സംശയം.
സീറ്റിംഗ് കപ്പാസിറ്റി : 7 അല്ലെങ്കില്‍ 8
മൈലെജ്‌ : 13 to 15 / Ltr
വില : 7.35 ലക്ഷം മുതല്‍ 9.78 ലക്ഷം വരെ വിവിധ മോഡലുകള്‍ അനുസരിച്ച്.
എപ്പോ : ഈ വര്ഷം ഒക്ടോബര്‍ / നവംബര്‍ മാസത്തില്‍ ഉണ്ടാവും എന്ന് കരുതാം.

എന്തായാലും മാരുതി ആയത് കൊണ്ട് മാത്രം R3 എന്ന മോഡല്‍ ഒരു വിജയം ആവും എന്ന് കരുതാം.

പക്ഷെ ആളുകള്‍ കാത്തിരിക്കുന്ന മോഡല്‍ മാരുതി കേര്‍വോ എന്ന 800cc ചെറുകാര്‍ ആണ്, ഇപ്പൊ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന മാരുതിയുടെ ആള്‍ട്ടോയുടെ (ഏകദേശം 25,000  എണ്ണം മാസം ) റെക്കോര്‍ഡ്‌ തന്നെയായിരിക്കും അതുകൊണ്ട് തകര്‍ക്കാന്‍ പോകുന്നത്.

ചിത്രത്തിന് നന്ദി : ഓട്ടോ ബിഡ്‌.
Maruti R3 at auto Expo

Toyota Ipsum


Saturday, August 27, 2011

മലയാളം ഭാഷ അത്ര പ്രശ്നകാരന്‍ ആണോ


കുട്ടികള്‍ മലയാളം പറഞ്ഞതിന് സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ – വാര്‍ത്ത കണ്ടു.

കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതു കൊണ്ട് പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മാതാപിതാക്കളുടെ "double standard" ആണ്ഇവിടെ ചര്ച്ച ചെയ്യേണ്ടത്

ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശം കാരണം, മക്കള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞു അവിടെ ചേര്ത്ത്തിനുശേഷം മലയാളം പറഞ്ഞതിന് ഫൈന്‍ അടിച്ചു എന്ന് പറയുന്ന രക്ഷിതാക്കളെ ആണ് സത്യത്തില്‍ കുറ്റം പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത്.

മലയാളം എന്‍റെ മാതൃഭാഷയാണ് അത് കൊണ്ട് തന്നെ അത് ലോകത്തിലെ ഏറ്റവും നല്ല ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകള്‍ നല്ലതല്ലെന്നും അതിനര്‍ഥം ഇല്ല. ലോകത്തിലെ ഏറ്റവും നല്ല ചന്തമുള്ള പെണ്ണുങ്ങള്‍ കേരള സ്ത്രീകള്‍ ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ തന്നയാണ് ഭാഷയുടെ കാര്യവും.

ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നയാണ്, അതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് ഓരോരുത്തര്‍ക്കും എത്ര അളവ് വരെ വേണം എന്ന് ചിന്തിക്കേണ്ടത് ആത്യന്തികമായി അവരവര്‍ തന്നയാണ്.

എന്നാല്‍ ഒരു പ്രശനം, ഒരു ഭാഷ അത് ചെറുപ്പം മുതല്‍ തന്നെ പഠിച്ചു വരേണ്ടത് ആണ്, അപ്പൊ എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത് മാതാപിതാക്കള്‍ ആയിരിക്കും എന്നതിനാലും എന്ത് ഭാഷ സ്കൂളില്‍ സംസാരിക്കണം എന്നത് കുഴപ്പം പിടിച്ച സംഗതിയാണ്.

പണ്ട് കേരളത്തിനു പുറത്തു പോയാല്‍ മാത്രമേ ശരിക്കും ഇഗ്ലീഷ് / ഹിന്ദി ഭാഷകളുടെ ആവശ്യം മനസിലാകുകയുള്ളൂ, എന്നാല്‍ ഇപ്പൊ കേരളത്തിനകത്തും ഇപ്പൊ സ്ഥിതി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍.

കേരളത്തിലെ സ്കൂളില്‍ മലയാളം സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാല്‍ അങ്ങിനെ ഒരു സ്കൂള്‍ ഉണ്ടാവുന്നതിനോടും എതിര്‍പ്പില്ല കാരണം ആ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന മാതാപിതാക്കള്‍ക്ക് ( കുട്ടികള്‍ക്കല്ല ) ഏറ്റവും നല്ലത് അത് തന്നെയായിരിക്കും

Monday, August 22, 2011

ആരാണീ ബെന്‍10 (Ben10)


സത്യത്തില്‍ ആരാണീ ബെന്‍10, കുറച്ചു ദിവസമായി ആലോചിക്കുകയായിരിന്നു, എവിടെ ചെന്നാലും ബെന്‍10 മാത്രം.

ബെന്‍10 വാച്ച്, ഷര്‍ട്ട്, വാകി ട്ടോക്കി, ബോക്സ് , ബുക്ക്‌, വാട്ടര്‍ ബോട്ടില്‍ എന്നുവേണ്ട സകമലമാന സാധനങ്ങളും ബെന്‍10 ബ്രാണ്ട് മതി. കുട്ടികളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ബ്രാന്‍ഡ്‌ ഉണ്ടാവും എന്ന് തോനുന്നില്ല.

സൂപ്പര്‍ മാന്‍, സ്പീഡര്‍ മാന്‍, മായാവി, കുട്ടൂസ്സന്‍ ലുട്ടാപ്പി ഇത്യാദി സംഭവങ്ങള്‍ ഒക്കെ കേട്ട് പരിചയം ഉണ്ട്, അല്ലെങ്കില്‍ അവരൊക്കെ നമ്മുടെ പരിചയക്കാര്‍ ആണ് എന്ന് പറയാം. പക്ഷെ അവരെയൊക്കെ കീഴാടക്കിയാണ് ബെന്‍10ന്റെ വരവ് എന്ന് തോനുന്നു.

മകനെകൊണ്ട് പുറത്തു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ എന്ന് പറയുമ്പോള്‍ വീട്ടിലും സ്ഥിതി ഇതുതന്നെ. ബെന്‍10 വാച്ച് കിട്ടിയാല്‍ പിന്നെ ആളങ്ങു അമാനുഷികനായി എന്നാണ് വിചാരം. എന്തോ ചെയ്യും.

ഒരു പരിധി വരെ പറഞ്ഞു മനസ്സിലാകാന്‍ നോക്കാം പക്ഷെ ചുറ്റും ഇത് കാണുമ്പോള്‍ കുട്ടികള്‍ എത്രത്തോളം അതിലേക്കു ആകര്‍ഷിക്കപെടുന്നുണ്ട് എന്ന് കൂടി ഓര്‍ക്കണം.

ആദ്യം വിചാരിച്ചത് ആളു ചൈനീസ് ആണെന്നാ എന്നാല്‍ ആളു അമേരിക്കനാ, പക്ഷെ ഇപ്പൊ പിതൃത്വം ചൈനീസ്‌ കമ്പനി ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍ കാരണം ഇക്കണ്ട കളിപ്പാട്ടങ്ങള്‍ ഒക്കെ ഉണ്ടാക്കി വില്‍ക്കുന്നത് മറ്റാരുമല്ല.

എന്നാലും ഇനി അടുത്ത അവതാരം എന്താവുമോ എന്തോ ? നാട്ടിലും സ്ഥിതി ഇതൊക്കെതന്നെയാണോ ?

Wednesday, August 17, 2011

രണ്ടാഴ്ച - ഒന്‍പതു സിനിമ ഹല്ല പിന്നെ


ഹോ എന്നെ സമ്മതിക്കണം ! രണ്ടാഴ്ച കൊണ്ടല്ലേ ഒന്‍പതു  മലയാളം സിനിമ കണ്ടു തീര്‍ത്തത് എന്നിട്ടും ഞാന്‍ ഒകെയാണെന്ന് എല്ലാവരും പറയുന്നു.

പെട്ടെന്ന് കുറച്ചു മലയാളം സിനിമയുടെ സിഡി കിട്ടിയപ്പോള്‍ ചക്കകൂട്ടാന്‍ കണ്ട ഗ്രഹിണി പിടിച്ച ക്കുട്ടികളെ പോലെ ആയി എന്നും പറയാം

മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണകാരനായ “വ്യാജ സിഡി” ഇനിമുതല്‍ കാണ്ണില്ല എന്ന ശപഥം എടുത്തിട്ടു കുറച്ചു കാലമായി അതുകൊണ്ട് തന്നെ, (ആഫ്രികയില്‍ ഇരുന്നിട്ടാണ് ഈ ശപഥം എന്നോര്‍ക്കണം, മലയാളം ചാനല്‍ പോലും ഇപ്പൊ കിട്ടാനില്ല ). എന്തായാലും ഇപ്പൊ ഒറിജിനല്‍ സിഡി മാത്രമേ കാണുന്നുള്ളു.

അടുത്ത മാസം ഇവിടെ ( ദാര്‍ സലാമില്‍ , ടാന്‍സാനിയ ) സൗത്ത്‌ ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ തുറക്കും എന്ന് പറയുന്നുണ്ട്, കാത്തിരിന്നു കാണാം. മലയാളം , തമിഴ് രണ്ടും മനസ്സിലാവും തെലുങ്ക്‌ സിനിമ കണ്ടു തെലുങ്ക്‌ ഭാഷ പഠിക്കാനുള്ള അവസരമായി ഇതിനെ ഞാന്‍ കാണുന്നത് അല്ലാതെ സിനിമ കണ്ടു നിര്‍വൃതി അടയാന്‍ ഒന്നും അല്ല.

ഇനി കണ്ട സിനിമ ഒറ്റ വരിയില്‍ പറയാം.

കാര്യസ്ഥന്‍ : എല്ലാം കൂടി ഒരു തട്ടി കൂട്ട് പടം. സിനിമ തുടങ്ങിയപ്പോഴേ മനസ്സിലായി അവസാനം എന്തായിരിക്കും എന്ന്.

പ്രാഞ്ചിയെട്ടന്‍ : അത് ഒരു വ്യതസ്തമായ സിനിമയായി തോനി. കണ്ടിരിക്കാം. ബോറടിക്കില്ല.

ഒരു നാള്‍ വരും : ഇത്രേം മണ്ടമാര്‍ ആണോ കേരള പോലീസ് എന്ന് തോനി, ശരിക്കും അങ്ങിനെ ആയിരിക്കില്ല എന്ന് കരുതുന്നു. അല്ലാതെ പ്രതേകിചു പറയാന്‍ മാത്രം ഒന്നും ഇല്ല.

എല്‍സമ്മ എന്ന ആണ്‍കുട്ടി : ഒരു ചെറിയ സിനിമ. മുഷിപ്പിച്ചില്ല.

ഒരിടത്തൊരു പോസ്റ്റ്മാന്‍  : വീണ്ടും ഒരു ചെറിയ കഥ, മുഷിപ്പുണ്ടാക്കി.

പാപ്പി ആപ്പച്ചാ : അയ്യോ! കൊന്നു കൊലവിളിച്ചു കഷ്ടം, വെറുതെ ആള്‍കാരെ മെനക്കെടുത്താന്‍ ആയിട്ട്.

നോട്ട് ഔട്ട്‌ : അയ്യോ എന്തൊരു പടം നാളെ ഞാനും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കും. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്ന പരസ്യ വാചകം കണ്ടു എന്‍റെ പെങ്ങള് വാങ്ങിച്ച സിഡിയാ.

സ്വന്തം ഭാര്യ സിന്ദാബാദ്‌ : എന്തൊരു കഥ, സ്വന്തം ടിവി ആയതുകൊണ്ട് അത് തല്ലിപൊട്ടിച്ചില്ല.


ലൗഡ് സ്പീക്കര്‍ : എത്ര പച്ചയായ ജീവിതം, “മൈക്ക്‌” മനസ്സില്‍ തട്ടുന്ന ഒരു കഥാപാത്രം തന്നെ. ക്ലൈമാക്സ്‌ അങ്ങിനെ ആയത് നന്നായി അല്ലെങ്കില്‍ സങ്കടം തോന്നിയേനെ. നല്ല ചിത്രം എനിക്കിഷ്ടായി.


ഇനിയും 7 സിനിമ കൂടി ഉണ്ട്, അതും കൂടി കണ്ടു കഴിഞ്ഞിട്ട് എന്താവുമോ എന്തോ ?

എന്തായാലും ഞാന്‍ ഒന്ന് തീരുമാനിച്ചു, ഒരു സിനിമ ഉണ്ടാക്കി സന്തോഷ്‌ പണ്ഡിറ്റിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കും.

Monday, August 8, 2011

സ്വര്‍ണത്തിന്റെ ഭാവി വില അറിയാം

ആദ്യമേ പറയട്ടെ. ഭാവി ഭൂതം എന്നൊക്കെ പറഞ്ഞു ഒരു ജ്യോതിഷം ടൈപ്പു പോസ്റ്റ്‌ അല്ല ഇത്.

വിവരമുള്ളവര്‍ പറഞ്ഞതിന്റെ് തര്ജകമയായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ എന്റെ മൊട്ടത്തലയില്‍ ഉണ്ടായതും അല്ല.

പ്രശസ്ത Precious Metals & Commodities Specialist ആയ Jim Sinclair* ആണ് ഈ അഭിപ്രായം പറയുന്നത്.

കടം കയറി അമേരിക്കയുടെ നട്ടെല്ല് ഓടിയും ദിവസചിലവിനു അതായതു കട്ടന്‍ ചായേം പരിപ്പ് വടയും വാങ്ങിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ കടം വാങ്ങിക്കാനുള്ള പരിധി കൂട്ടാന്‍ വേണ്ടി നടന്ന നാടകം കഴിഞ്ഞ ആഴ്ചയാണ് തീരുമാനമായത്. ഒരു വിധത്തില്‍ കഷ്ടിച്ച് രക്ഷപെട്ടു എന്ന് കരുതി ഇരുന്നപ്പോളാണ് ലോകത്തിലെ തന്നെ വലിയ 3 ക്രെഡിറ്റ്‌ റേറ്റിംഗ് ഏജന്സി.കളില്‍ ഒന്നായ Standard & Poor  അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് AAAയില്‍ നിന്ന് AA+ ലേക്ക് തരാം താഴ്ത്തിയത്.

അമേരിക്ക വിരോധികള്‍ ആയ എല്ലാവര്ക്കും സന്തോഷമായി കാണും, അമേരിക്കയുടെ നാശം കാണാന്‍ കാത്തിരിക്കുന്ന അല്‍ ഖയാദ പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ആണ് ഇനി നടക്കാന്‍ പോകുന്നത് എന്ന് വേണം കരുതാന്‍

എന്നാല്‍ സുനാമി വരുമ്പോള്‍ എല്ലാം കൊണ്ടേ പോകൂ, ശങ്കരേട്ടന്റെ ചായകട മാത്രമായി ബാക്കി വയ്ക്കില്ല എന്ന് പറയുന്നത് പോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്ക്കൊ പ്പം ലോക വിപണികള്‍ മുഴുവനും കൂപ്പുകുത്തി നില്ക്കുമ്പോള്‍, ഡോളറും ഓയിലും ഇനിയും താഴും എന്നൊക്കെ പറയുമ്പോള്‍ സ്വര്ണ്ണം മാത്രം ദിവസേന വില കൂടി കൊണ്ട് വരികയാണ്.

സ്വര്ണണത്തിന്റെി ഭാവി വില അറിയാന്‍ Jim Sinclair പറയുന്നത് ഇങ്ങനെയാണ്

Assumption:
Because gold is held by many central banks, once as a reserve currency but now as an inventory currency, it functions as a swing asset to balance the International Balance sheet of the US.
Central banks are sellers of dollars but still hold, by default, large dollar inventories.
China has hedged its dollar position 50% through commitments to long term dollar commercial agreements, pay in, mineral, and energy deals internationally. That is an act of pure genius.
We can assume other central banks still hold 90% of their reported dollar positions, on average unhedged by commercial obligation positions.
In crisis times, the US dollar price of gold ALWAYS seeks to balance the International Balance Sheet of the USA.

Therefore:
Take 90% of international US dollar debt less China and then add 50% of the US debt owned by China. Then divide that number by the ounces supposed to be owned by the US Treasury.
The result is where gold wants to go.

ഇനി വിവരമുള്ള ഒരുത്തന്‍ (Mr.John ) മുകളില്‍ പറഞ്ഞത് പോലെ ചെയ്ത ഹോം വര്ക്ക്d‌ നോക്കാം.

Total Foreign Holdings of Treasury Securities: $4,479.2 Billion
-Less : China – Mainland (1,144.9)
-Plus: 50% of China – Mainland 572.5
Adjusted Foreign Holdings of Treasury Securities $3,906.8 Billion
Number of Fine Troy Ounces held in Custody by the US Mint for the US Treasury
Note to Financial Statements 6, "Custodial Gold and Silver Bullion Reserves", page 59
Statutory value @ $42.2222 per FTO $10,574,053,000
Number of FTO 250,438,229
Valuation of Gold required to equal Adjusted Foreign Holdings of Treasury Securities
Adjusted Foreign Holdings $3,906,800,000,000
Number of FTO Gold at US Mint 250,438,229

Gold price Valuation : $15,600 ( ഉദ്ദേശിക്കുന്നത് )

അതിനര്ത്ഥം ഇന്നത്തെ വിലയായ $ 1670.15 എന്നത് $15,600 ആവും എന്നാണ് അങ്ങേരു പറയുന്നത്. ഇത്രയ്ക്കൊകെ വരുമോ എന്ന് വിചാരിക്കാം. എന്തരോ എന്തോ ?

കണക്കുകള്‍ കിട്ടാന്‍ ഇന്റര്നെ റ്റില്‍ തിരയാം. എളുപ്പമല്ല എന്നാലും എവിടെ ചെന്ന് നില്ക്കും എന്ന് കാണാം.

വിവരമുള്ളവര്‍ ആരെങ്കിലും ഇതിനെ പറ്റി പറഞ്ഞു തന്നെങ്കില്‍ കുറച്ചു സ്വര്ണ്ണം വാങ്ങാമായിരുന്നു.


*Mr.Jim Sinclair is the Chairman and CEO of Tanzanian Royalty Exploration Corporation (TRE: Altanext NYSE platform, TNX: Senior Toronto Stock Exchange). He is a precious metals and commodities specialist.
He has authored numerous magazine articles and three books dealing with a variety of investment subjects. He is a regular speaker at various commodities related events.
In January 2003, Mr. Sinclair launched, "Jim Sinclairs MineSet," which now hosts his gold commentary and is intended as a free service to the gold community.

Wednesday, July 27, 2011

നടനം ശോഭനം

രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!!

ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന.

ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി.

ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്.

എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്.

6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം.

ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു അവതാരങ്ങളിലേക്ക് കടന്നു.ഉണ്ണിക്കണ്ണന്റെ വികൃതികള്‍ അമ്മ പറയുന്നതായിട്ടു അവതരിപ്പിച്ച “വിഷമക്കാരന്കണ്ണാ” എന്നുതുടങ്ങുന്ന ഇനം,നൃത്തത്തെക്കുറിച്ചു ശാസ്ത്രീയമായിട്ടൊന്നും അറിയാത്തവര്ക്കു്പോലും മനസ്സിലാകത്തക്കവണ്ണം വളരെ ലളിതമായിരുന്നു.കണ്ണന്റെ വെണ്ണമോഷണവും സുഹൃത്ത് പാട്ട് പാടാത്തതിനു നുള്ളി വിട്ടതും,അവസാനം കുതിരപ്പുറത്തു കയറി പോയതുമെല്ലാം ഇടതടവില്ലാതെ രണ്ടു ഭാഗവും ഭംഗിയായി അവതരിപ്പിച്ചു നമ്മുടെ നായിക കൈയടി നേടി.

ഇതിനിടയില്‍ ഒരു മോഹിനിയാട്ടരൂപവും ശോഭനയുടെ രണ്ടു ശിഷ്യകള്‍ അവതരിപ്പിക്കുകയുണ്ടായി.

A.R.റഹ്മാന്റെ “വന്ദേ മാതരം” ഒരു നൃത്താവിഷ്കാരത്തില്‍ ഇത്രയധികം മനോഹരമാകുമെന്നു ആരും കരുതിയിരിക്കില്ല.ഗാന്ധിജിയുടെ ദണ്ടിയാത്രയും,മിസ്‌ ഇന്ത്യ മത്സരവും,ക്രിക്കെറ്റുമൊക്കെ നൃത്തത്തിന്റെ ഭാഗമായത് കുറച്ചുപേര്കെരങ്കിലും രസിച്ചുകാണുമെന്നു കരുതുന്നു.

അവസാനമായി ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ കല്കി അവതാരം ഒഴികെ മറ്റെല്ലാം-മല്സ്യംങ,കൂര്മ്മം ,വരാഹം,നരസിംഹം,വാമനന്‍,പരശുരാമന്‍,ബലരാമന്‍, ശ്രീരാമന്‍,ശ്രീകൃഷ്ണന്‍-അവതരിപ്പിക്കുകയുണ്ടായി.

ഇതില്‍ നരസിംഹത്തിന്റെ കണ്ണിലെ തീക്ഷ്ണത ശോഭനയുടെ മുഖത്ത് തീക്കനല്പോലെ തിളങ്ങിയത് ആര്ക്കും മറക്കാനാവില്ല. 

ശ്രീരാമന്‍ അമ്ബെടുത്തു കുലച്ചു,സീതാദേവിയെ സ്വന്തമാക്കിയതും വരണമാല്യമണിഞ്ഞതും ഒരു സിനിമയില്‍ കാണുമ്പോലെത്തന്നെ.അവസാനമായി വന്ന ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ ശ്രീ മഹാവിഷ്ണു പ്രത്യക്ഷപ്പെടുന്നത് കണ്ടു കണ്ണ് നിറഞ്ഞുപോയി.

പ്രകടനം അവിടെ നില്ക്കനട്ടെ,ഓരോ നൃത്തം അവതരിപ്പിച്ചതിന് ശേഷവും അതായത്‌ എട്ടോ പത്തോ ഇനം അവതരിപ്പിച്ചതായാണ് എന്റെ ഓര്മ, ഇതിനിടയില്‍ ഏഴു പേരടങ്ങുന സംഘം, മൂന്നോ നാലോ പ്രാവശ്യം വേഷങ്ങള്‍ മാറി മാറിയാണ് വേദിയിലെത്തിയത്. അതും വെറും നാലഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍. വളരെയധികം അനുഭവപാടവമുള്ളവര്ക്ക് മാത്രമേ ഇതൊക്കെ സാധിക്കു എന്നാണ് എനിക്ക് തോന്നുന്നത്.ഈ നൃത്തങ്ങള്ക്കി ടയില്‍ വേറെ പരിപാടികളൊന്നും ഇല്ലയിരുന്നുതാനും.

എന്തായാലും ഒരു വിശ്രമവുമില്ലാതെ തുടര്ച്ചനയായി രണ്ടര മണിക്കൂര്‍ നൃത്തം ചെയ്ത ആ നര്ത്തരകിമാരെയും അവരെ അതിനു സാധ്യമാക്കിത്തീര്ത്ത അവരുടെ പ്രിയ അധ്യാപികയും സാഷ്ടാംഗം നമസ്കരിക്കാതെ വയ്യ!!

ഇതില് ലൈറ്റ് & സൌണ്ട് കൈകാര്യം ചെയ്യുന്നവര്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.ഇതിനായി നൃത്ത സംഘത്തിന്റെ കൂടെ ഒരു സഹായിയും വന്നിടുണ്ടായിരുന്നു. ഗാനങ്ങള്‍ എല്ലാംതന്നെ മുന്കൂട്ടി റെക്കോര്‍ഡ്  ചെയ്തവയായിരുന്നതിനാല്‍ എല്ലാത്തിന്റെയും മേല്നോെട്ടം ഇയാളുടെ ചുമതലയായിരുന്നു.

എന്തായാലും ഭഗവാനെ മനസ്സില്‍ വണങ്ങി,അവതാരകര്ക്ക് നന്ദി പറഞ്ഞു,എല്ലാവരും പിരിഞ്ഞുപോയി.

ഇതിന്റെ അണിയറയില്‍ പ്രവര്ത്തിയച്ച എല്ലാവര്ക്കും കലാമണ്ഡലം പുരസ്ക്കാരം നല്കി് ആദരിക്കുകയുണ്ടായി.

ഈ പോസ്റ്റ്‌ ഇങ്ങനെ ഉണ്ടാക്കാന്‍ സഹായിച്ച പ്രസന്നക്ക് (എന്‍റെ പ്രിയതമ)  വളരെ നന്ദി.

നോട്ട് : 58 ഫോട്ടോസ് ഈ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് , ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കാണാം ,  താഴെ കാണുന്ന ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്താല്‍ വലുതായി കാണാംഫോട്ടോസ് ഇന്‍ ഫേസ്ബുക്ക് പേജ്
http://www.facebook.com/media/set/?set=a.10150323650633735.385729.562948734&l=4f0dbe7bd9&type=1

Thursday, July 21, 2011

2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക


ഇനി കേരളീയര്ക്ക്  ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും, ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ

സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു.

അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ.

അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്.  നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ്‌ സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ കേട്ട്. ഇതൊക്കെ ഇവരുടെ ജന്മ അവകാശമാണ് എന്ന് മറന്നിട്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന് ആരും മറക്കരുത്. സങ്കടമുണ്ട് പിള്ളേരുടെ കാര്യം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്ങടമുണ്ട്

വരാനുള്ളത് വഴീല്‍ തങ്ങില്ലലോ.

അപ്പൊ എങ്ങനാ ഏതാ ബ്രാന്‍ഡ്


നോട്ട് ദി പോയിന്റ്‌ : ഹാസ്യം മാത്രമാണ് നാന്‍ ഉദ്ദേശിച്ചത്, സത്യത്തില്‍ ഈ തീരുമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുനത് തന്നെ