Friday, January 28, 2011

ഒരു സെക്സി XXX വാര്‍ത്ത


ഞാന്‍ എന്റെ TV വിറ്റിട്ട് ഒരു റേഡിയോ വാങ്ങിക്കാന്‍ തീരുമാനിച്ചു.

ഹും പിന്നെ, എല്ലാവരും LCD, LED , 3D എന്നൊക്കെ പറഞ്ഞു പരക്കംപായണ സമയത്ത്, നീ മാത്രം. അല്ല എന്തെ ഇപ്പൊ അങ്ങിനെ തോനാന്‍ ?.

അപ്പൊ നീ ഈ പുകിലൊന്നും കേട്ടില്ലേ. എടെ ഇന്നലെ വൈകിട്ട് ലണ്ടനില്‍ വാര്‍ത്ത ജോസ്സുട്ടിനെ അവന്റെ പെണ്ണുമ്പിള്ള ചിരവകൊണ്ട് അടിച്ചു ഇപ്പം അവന്‍ ഹോസ്പിറ്റലിലാ. ഏതാണ്ട് ഇതുതന്നെയാ വേറെ കുറെ പേരുടെ സ്ഥിതിയും. അപ്പൊ കുടംബത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എടുത്ത തീരുമാനമാണ് ഇത്  

എന്നതാ നീ പറയുന്നേ, ഇങ്ങനെയൊക്കെ ഉണ്ടാവോ ? , അതും ഒരു വാര്‍ത്ത കണ്ടതിന്റെ പേരില്.

എടാ ചെക്കാ, ഇതാണ് ശരിക്കുള്ള ന്യൂസ്‌.

“ടെലിവിഷനില്‍ വാര്‍ത്ത കാണണം എന്നു പറഞ്ഞ്‌ മസിലുപിടിച്ചിരിക്കുന്ന പുരുഷന്‍മാരില്‍ നല്ലപങ്ക്‌ വാര്‍ത്തയല്ല, വാര്‍ത്താ വായനക്കാരിയെയാണു ശ്രദ്ധിക്കുന്നതെന്നു വെളിപ്പെടുത്തല്‍. അവതാരക അല്‌പം സെക്‌സിയും സെക്‌സി വേഷധാരിയുമാണെങ്കില്‍ പറയുകയും വേണ്ട. ഇവര്‍ ടിവിക്കു മുന്‍പില്‍ ഇരിക്കുന്നതല്ലാതെ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണു തെളിഞ്ഞിരിക്കുന്നത്‌.”

അപ്പൊ ഇത്രയും കാലം വാര്‍ത്ത കണ്ട നമ്മളാരായി 

ഇനിയിപ്പോ വാര്‍ത്ത കാണുമ്പോഴും വല്ല തുണ്ടുപടം കാണുന്നപോലെ കാണേണ്ടിവരുമോ എന്‍റെ ശിവനെ. പിന്നെ ആരെങ്കിലും പരസ്യമായി നീ ഇന്നതെ വാര്‍ത്ത‍ കണ്ടോ എന്ന് ചോദിക്കുന്നതടക്കം ഒരുമാതിരി ആക്കിയ ടോണിലായിരിക്കും.


ഇനിയിപ്പോ എന്നാ ചെയ്യും റേഡിയോ തന്നെ വഴി, അല്ലെങ്കില് നമ്മുടെ നികേഷ്‌ പുതിയ ചാനെല്‍ തുടങ്ങണം, അതാവുമ്പോ പിന്നെ മൂപ്പര് മാത്രമല്ലേ അതിലുണ്ടാവൂ, ബാക്കിയൊക്കെ തൃശൂരില്‍ നിനും ലൈനില്‍ അല്ലെങ്കില്‍ തവളകുഴിയില്‍നിന്ന് ലൈനില്‍ എന്നൊക്കെ പറഞു ഫോണിന്റെ ചിത്രം കാണിച്ചാ മതീലോ. പക്ഷെ അതാണെങ്കിലോ കോഴിക്ക് മുലവരും എന്ന് പറഞപോലെ ഇപ്പൊ തുടങ്ങും, ദേ തുടങ്ങി, എന്നൊക്കെ പറയുന്നതല്ലാതെ വേറൊന്നും കേക്കുന്നില്ല.

പിന്നെ വല്ല അഫ്രികന്‍ ചാനെല്‍ കാണാനുവച്ചാ, നമ്മുടെ ഫാഷന്‍ ചാനെല്‍ (F TV) ബേധാ.


എന്തായാലും ഇനി എല്ലവരും വാര്‍ത്തകേള്‍ക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. എനിക്കത്രേ പറയാനുള്ളൂ, പിന്നെ പറഞ്ഞില്ലാ അറിഞ്ഞില്ല എന്നൊന്നും പറയാന്‍ നിന്നെക്കരുത്.

Tuesday, January 25, 2011

തൊഴില്‍ കൊടുക്കുന്ന ഇന്ത്യ


ഇന്ത്യ കാരണം 700 ബ്രിട്ടീഷ്‌കാര്‍ക്ക് തൊഴില്‍ കിട്ടും.

എന്താ അണ്ണാ ഇത്, ഇതിപ്പോ പണ്ട് കൊച്ചിയില്‍ എണ്ണ കണ്ടുപിടിച്ചെന്നു പറഞ്ഞ് അറബിയെ വീട്ടുജോലിക്ക് വച്ചപോലെയാവുമോ ?

അല്ലേട ചെക്കാ, ഇതുള്ളതാ, സത്യം, ഇന്നലത്തെ പത്രത്തില്‍ കണ്ടതാ.

അതെ, ബ്രിട്ടനും ചൈനയും കൂടി ഒരു കരാര്‍ ഒപ്പിട്ടെത്രേ, അതായത് ചൈന ഒരു  ഒരു ബില്ല്യന്‍ പൌണ്ടിന്റെ ഓര്‍ഡര്‍, ടാറ്റായുടെ കയ്യിലുള്ള  ജാഗ്വര്‍ & ലാന്‍ഡ്‌ റോവര്‍ കമ്പനിക്ക് കൊടുത്തു എന്നാണ് ഈ പാവം മോട്ടക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

അല്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌ ചൈനീസുകാര്‍, പാര്‍ട്ടി ക്ലാസ്സിലോന്നും പോവാതെ കുറച്ചു കാലമായി ജീവിക്കാന്‍ പഠിച്ചിട്ട്.

ടാറ്റാ കമ്പനി ആണ് പ്രത്യക്ഷത്തില്‍ ഇത് നടപ്പിലാക്കുക. അതിനര്‍ത്ഥം ഇന്ത്യന്‍ കമ്പനി 700ബ്രിട്ടീഷ്‌ പട്ടിണി പാവങ്ങള്‍ക്ക് പണി കൊടുക്കും എന്ന് തന്നെ. CNN, BBC , Sky news അല്ലെങ്കില്‍ ഏത് ചാനല്‍ എടുത്താലും അവന്മാര് ഇപ്പോഴും ഏതോ രാജാക്കന്മാരും, ഇന്ത്യകാര് ഇപ്പോഴും പട്ടിണി പാവങ്ങളും ഒക്കെയാണ്. മക്കളെ ഇന്നലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ , കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മനസ്സിലാക്കിയാല്‍ നന്നായി.

ഓരോ ബ്രിട്ടിഷുകാരനും 40,000/- പൌണ്ട് പൊതു കടം ഉണ്ടെന്നാണ് ഇതിനിടക്ക് എവിടെയോ വായിച്ചതു. അങ്ങിനെയെങ്കില്‍ എത്രകാലം! ഓ അല്ലെങ്കില്‍ വേണ്ട എന്‍റെ കരിനാക്കാ ചിലപ്പോ ഫലിചില്ലെങ്കിലോ ?

ശരി മക്കളെ അപ്പൊ നമ്മള് പറഞ്ഞുവന്നത്, കഞ്ഞികുഴി പഞ്ചായത്ത് കോ-ഓപറേറ്റിവ് ബാങ്ക് വേള്‍ഡ് ബാങ്കിന് 10 Billion ഇന്ത്യന്‍ രുപീസ്‌ കൊടുക്കണോ വേണ്ടയോ എന്നാണ്. അഭിപ്രായം നാളെ വകുന്നേരം പറഞാല്‍ മതി, അതുവരെ അവന്മാര് ( വേള്‍ഡ് ബാങ്കിന്‍റെ ആള്‍കാര്‍ ) സ്വമീസ്‌ ലോഡ്ജില്‍ തങ്ങട്ടെ.

Saturday, January 22, 2011

മായന്നൂര്‍ ഉത്സവം


അതെ ഇന്ന് മായന്നൂര്‍കാര്‍ ഉത്സവത്തിന്റെ ആവേശത്തിലായിരിക്കും. സിനിമയില്‍ കാണുന്ന പോലെ അടിയും, ഐറ്റം ഡാന്‍സും, ആനയും എഴുന്നള്ളത്തും ഉള്ള ഉത്സവമല്ല, മറിച്ച് സ്വാതന്ത്രത്തിന്റെ ഉല്‍സവമായിരുക്കും. കാരണം ഒരുപാടു കൊല്ലങ്ങള്‍ ആയുള്ള ആവശ്യമായിരുന്നു മായന്നൂരിനെയും ഒറ്റപാലത്തിനെയും ബന്ധിപ്പിക്കുന ഒരു പാലം എന്ന സ്വപ്നം ഇന്ന് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കകായാണ്.

സ്വപ്നസാക്ഷാത്കാരം എന്നു മാധ്യമങ്ങളും മറ്റും പറയുമ്പോള്‍, ഉണ്ടാക്കുമ്പോള്‍ നല്ലതുതന്നെ ഉണ്ടാക്കണം എന്ന വാശിയില്‍ 11 വര്‍ഷത്തെ നീണ്ട നിരീക്ഷണ പരീക്ഷണ ശ്രമങ്ങള്‍കൊടുവില്‍ ഉണ്ടായ ഒരു അത്ഭുതകരമായ വസ്തുവാണ് ഈ പാലം എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇതിന്റെ ഉറപ്പിനെ പറ്റിയും മറ്റും ആശങ്ക വേണ്ടേ വേണ്ട.

പാലക്കാട് ജില്ലയിലെ ഒറ്റപാലത്തെയും ത്രിശൂര്‍ ജില്ലയില്ലെ മായനൂരിനെയും കൂട്ടിയിണക്കുന്ന ഭാരതപുഴയുടെ ( അതോ ഭാരത പറമ്പോ ) കുറുകെയുള്ള പാലം 1.35km നീളം ആണുള്ളത്.

അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ മായനൂര്‍, ഒറ്റപലത്തിന്റെ ഭാഗമാവുന്നതിനോപ്പം ചേലക്കര, പഴയന്നൂര്‍ എന്നിവിടങ്ങളിലേക്ക് ദൂരം കുറയ്ക്കാനും പാലത്തിനു സാധിക്കും.

മായനൂരില്‍നിന്നും തോണികയറി വരുമ്പോള്‍ മണല്‍എടുത്ത കുഴികളില്‍ വീണും മറ്റും , പകുതി നനഞ്ഞ വസ്ത്രങ്ങളുമായി ഇപ്പുറത്തുള്ള സ്കൂളിലേക്കും, കോളേജിലെക്കും, ഓഫിസുകളിലേക്കും വരുന്നവര്‍ക്ക് വലിയൊരളവില്‍  ആശ്വസമാവും എന്നതില്‍ സംശയമില്ല.

ഇന്നത്തെ നാട്ടിലെ വില എന്നാല്‍ റിയല്‍എസ്റ്റേറ്റ്‌ വില എന്ന് മാത്രം അറിയുന്നവര്‍ക്കും, ഇപ്പോതന്നെ പാലത്തിനപ്പുറം സ്ഥലത്തിനു തീപിടിച്ച വിലയാണെന്നും ഇതിനോടപ്പം കൂട്ടിവായിക്കണം.

തൃശൂര്‍പൂരം ഒന്നും ഒരു പൂരം അല്ല എന്ന നിലയ്ക്കാണ് ഇപ്പൊ അവിടുത്തെ കാര്യങ്ങള്‍ എന്നാണ് എന്റെ സുഹൃത്തു വിളിച്ചു പറഞ്ഞത് ( അല്ലാതെ അഫ്രികയില്‍ കിടക്കുന്ന ഞാന്‍ ഇതെങ്ങിനെ കണ്ടു എന്ന് ചോദിക്കരുത് ) . അതെ ഇത് ഒരു നാടിന്‍റെ ജനതയുടെ ചിരകാലാഭിലാഷം സഫലീകരിക്കാനും ഒപ്പം വികസനത്തിന്‍റെ പുതിയൊരു തുടക്കമായി ഇതിനെ കരുതാന്‍ സഹായിക്കട്ടെ എന്നാശിക്കുന്നു.

ഒപ്പം തിരുവില്വാമലയിലെ പാലത്തിന്റെ മേല്‍ നിലനിന്നിരുന്ന അടിച്ചുമാറ്റല്‍ ആരോപണങ്ങളും ഇതോടപ്പം നാമാവശേഷമായിതീരട്ടെ

ഇന്ന് വൈകീട്ട് നമ്മുടെ മുഖ്യമന്ത്രി സഖാവ് വി. എസ്. ചേലക്കരയുടെ പൊന്നോമന പുത്രന്‍ സ്പീകര്‍ കെ. രാധാകൃഷ്ണനെ സാക്ഷി നിര്‍ത്തി, ഉല്‍ഖാടനം ചെയ്യും. ഒപ്പം മറ്റു ബഹുമാനപെട്ട മന്ത്രിമാരും ഉണ്ടാവും. 

ചിത്രത്തിന് നന്ദി ഗൂഗിള്‍ ദേവന്‍ 

Friday, January 21, 2011

ദി മെട്രോ ( സിനിമ )- തിരുവില്വാമല


അണ്ണാ എന്തോനടെ ഇതു, എപ്പോഴും ഇങ്ങനെ തിരുവില്വാമല, മല എന്ന് വായ കീറികൊണ്ടിരിക്കുന്നത്, വേറൊന്നും പറയാനില്ലേ നിങ്ങള്ക്ക്. പറയുന്ന നിങ്ങള്ക്ക് മടുക്കുന്നിലെങ്കില്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്കു ബോറടിക്കില്ലേ, കേരളത്തിലും ആലപുഴയും, കണ്ണൂരും, പാലക്കാടും ഒക്കെ ഇല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും മഹാ “കപി”ക്ക് പറഞ്ഞുടെ
 
ഹ ഹ എടാ ചെക്കാ, നിന്റെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയാം, തിരുവില്വാമല എന്ന കൊച്ചു ഗ്രാമം പ്രശസ്തിയില്‍നിന്നു പ്രശസ്തിയിലേക്ക്  കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ നഗ്ന സത്യം നീ മനസ്സിലാക്കണം, മിനിമം ഒരു കാബിനെറ്റ്‌ മന്ത്രിയെങ്കിലും ഇവിടുന്നുണ്ടാവണം എന്ന ഇവിടുത്തെകാരുടെ ആഗ്രഹം ഇപ്പോഴും സാധിച്ചില്ലെങ്കിലും ( അതെങ്ങിനെ സാധിക്കും, മന്ത്രിയവേണ്ട ഞാന്‍ ആഫ്രികയിലല്ലേ ) മറ്റു പലതും ഇവിടെ നടക്കുന്നുണ്ട്.

അവിടെ വന്ന വികസനങ്ങളെ പറ്റിയും, വരാന്‍പോകുന്നതിനെയും കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.

അത് വായിച്ചിട്ടാണോ, അതോ എല്ലാ നല്ല കാര്യങ്ങള്‍ക്കും തുടങ്ങാന്‍ പറ്റിയ സ്ഥലം എന്ന നിലക്കണോ എന്നറിയില്ല. ( അവസാനിപ്പികാനും തൊട്ടപ്പുറത്ത് തന്നെയാണ് ഐവര്‍ മഠം സ്മശാനം, പല പ്രമുഖരുടെയും അന്ത്യകര്‍മങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് )     

എന്തായാലും പുതിയ മലയാളം സിനിമ ദി മെട്രോ തുടങ്ങുന്നത് തിരുവില്വാമലയില്‍ നിന്നുള്ള യാത്രയില്‍ നിന്നാണ്. അതിനര്‍ത്ഥം തിരുവില്വാമല മെട്രോ ആണെന്നാണോ ?

മഹാനഗരത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ദ മെട്രോ. എന്നാണ് മാതൃഭൂമി എഴുതിയിരിക്കുന്നത്, എന്തരോ ആവൊ.

നടന്‍ ദിലിപ് നിര്‍മ്മിക്കുന്ന ഈ സിനിമ ഭാര്യ മഞ്ജുവിന്‍റെ ജന്മസ്ഥലമായതു കൊണ്ടാണോ ഇവിടുന്ന്‌ തുടങ്ങാം എന്ന് വിചാരിച്ചത് എന്നറിയില്ലെങ്കിലും, മഞ്ജുവിനെ കല്യാണം കഴിച്ചതിനു ശേഷം എല്ലാ ആഴ്ചയിലും തിരുവില്വാമല അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരാറുള്ളത് കൊണ്ടാണ് അങ്ങേര്‍ക്കു വച്ചടി വച്ചടി കയറ്റം ഉണ്ടായതു എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.

മുന്‍പ് ഇവിടെ ഷൂട്ട്‌ ചെയ്ത നിവേദ്യം, ബന്ധുക്കള്‍ ശത്രുക്കള്‍, ( ഇതെ ഇപ്പൊ ഓര്‍മയുള്ളൂ ) ഒക്കെ ഹിറ്റ്‌ നിനിമകള്‍ ആയതിനാല്‍ ഇതും ഒരു മെഗാ ഹിറ്റ്‌ ആയി മാറട്ടെ എന്ന് ആശിക്കുന്നു.

ഒറിജിനല്‍ DVD വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടിവരും ഇതൊന്നു കാണണമെങ്കില്‍, പണ്ടത്തെപ്പോലെ ഇന്റര്‍നെറ്റിലൂടെയുള്ള സിനിമ കാണുന്ന ഏര്‍പ്പാട്‌ ഞാന്‍ നിറുത്തി, അല്ല അതിനുമാത്രം നല്ല വല്ലതും ഉണ്ടായിട്ടുണ്ടോ.

"It could happen to you " എന്നും അതിന്റെ പോസ്റ്റാറില്‍ എഴുതിയിട്ടുണ്ട്, എന്ന് വച്ചാ എന്തുവാ? നിങ്ങളും തിരുവില്വമാലയിലെക്കും വരും എന്നല്ലേ


ചൊറിഞ്ഞു വരുന്നുണ്ടല്ലേ ? താഴെ തന്നെ എന്തെങ്കിലും കുത്തി വരച്ചു പൊക്കോളൂ 

Thursday, January 20, 2011

മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍.


എല്ലാവരും ഇപ്പൊ ചെറിയ കാറുണ്ടാക്കുന്ന തിരക്കിലാ, അപ്പൊ പിന്നെ മിത്സുബിഷി എന്തിനു വെറുതെ ഇരിക്കണം, മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍ ജെനിവയില്‍ നടക്കാന്‍ പോകുന്ന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി എന്നാണ് കേള്‍വി.

5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന, 1, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് ഉണ്ടാവുക എന്നും കേട്ടു.

പക്ഷെ നമ്മള് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത് “എത്ര കിട്ടും” എന്നായിരിക്കും, അതിനുത്തരം ഇതുവരെയുള്ള ചെറു കാറുകളില്‍ വച്ച് ഏറ്റവുംകൂടുതല്‍ ഇന്ധനക്ഷമത ഉള്ള കാറായിരിക്കും ഇത് എന്നും, വില കൂടിയ കാറുകളില്‍ കാണുന്ന തരം സ്റ്റാര്‍ട്ട്‌ സ്റ്റോപ്പ്‌ മെക്കാനിസം, റീജെനെരട്ടിവ്‌ ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം ഉണ്ടാവും എന്നും കൂടി കേട്ടു.

2012ല്‍ ആദ്യമായി ഇതു തായ്‌ലാന്‍ഡില്‍ ആവും ഇത് ഇറങ്ങുക ഏകദേശ വില USD13,000/- ( ഇന്ത്യന്‍ രുപീസ്‌ 585,000 )

പക്ഷെ പിന്നീട് ഇത് ഇന്ത്യയിലെക്കും വരാനുള്ള സാദ്യത തള്ളികളയാനാവില്ല. കാണാനും തരക്കേടില്ലാത്ത ഇവന് ഇന്ത്യയില്‍ മാര്‍ക്കെറ്റ്‌ ഉണ്ടാവും എന്നുതന്നെ പ്രത്യാശിക്കാം.

ഇപ്പൊ ഇന്ത്യന്‍ നിരത്തിലുള്ള പഴഞ്ജന്‍ പജെരോ എന്നാണാവോ മാറ്റുന്നത്.

കലണ്ടര്‍ സ്പെഷ്യല്‍ ഡേയ്സ് ( പ്രത്യേക ദിവസങ്ങള്‍ )

നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ ദിവസങ്ങളാണ് ഓര്‍ത്തുവെയ്ക്കുക.

സാധാരണയായി, ആദ്യമായി ഓര്‍ത്തുവെയ്ക്കുക സ്വന്തം ജന്മദിനം ആയിരിക്കും, നമ്മളത് ചിലരെ വിഷ് ചെയ്താല്‍ അവര് പറയും ഓ താങ്ക്സ്, ഞാന്‍ മറന്നേ പോയി, അല്ലെങ്കിലും ആരാ ഇപ്പൊ ഇതൊക്കെ ഓര്‍ക്കുന്നത്.
പക്ഷെ ഈ പറച്ചില്‍ലെല്ലാം വെറുതെയാണ് എന്നാണ് എനിക്ക് തോനിയിട്ടുള്ളത്, ഒരുതരം ജാഡ. അല്ലെങ്കില്‍പ്പിന്നെ ചെലവ് ചെയ്യാനുള്ള വിഷമം. അല്ലെങ്കില്‍ വേറെഎന്തെങ്കിലും കാര്യം.

പൊതുവേ മറവിയുള്ള എനിക്കുപോലും അത്യാവശ്യം ചില ദിവസങ്ങള്‍ ഓര്‍മയുണ്ടാവരുണ്ട്. പക്ഷെ പൊതു വിശേഷങ്ങള്‍ എന്നറിയപെടുന്ന ദിവസങ്ങള്‍ ഓര്‍മ്മ പെടുത്താന്‍ കലണ്ടര്‍ നമ്മളെ സഹായിക്കാറുണ്ട്.

എന്നാലും നമ്മളുടെ കലണ്ടര്‍ ശരിക്ക് ശ്രദ്ധിച്ചിട്ടുണ്ടോ ? മനോരമയോ, മാതൃഭൂമിയോ ദീപികയോ അല്ലെങ്കില്‍ വേറെ എതെങ്കിലും മലയാളം കലണ്ടര്‍, ശരിക്കും ഒന്ന് നോക്കിയാല്‍ അറിയാം മലയാളികളോളം വിശേഷ ദിവസങ്ങള്‍ വേറെ ഒരു കലണ്ടറിലും കാണില്ല. അപ്പൊ മലയാളിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും ആഘോഷമാണോ ? 

പക്ഷെ ഓരോ ദിവസത്തെ പത്രത്തില്‍ കാണാം, ഇന്ന് പുകലവിവിരുദ്ധ ദിനം, വാലന്‍റെഇന്‍ ഡേ, കാന്‍സര്‍ ഡേ, അങ്ങനെ ദിവസേന ഓരോന്ന്, ഇന്നാള് ഒരുദിവസം കണ്ടു, പാന്റ്സ് (phants) വിരുദ്ധ ദിനം, എല്ലാവരും പാന്റ്സ് ഇടാതെ പ്രധിഷേധിക്കാനുള്ള ദിനമാണ്, അങ്ങനെ പക്ഷി ദിനം, പൂച്ച ദിനം അങ്ങനെ പലതും. ഇതൊന്നും കലണ്ടറില് കാണാനും ഇല്ല.

എന്തായാലും നമുക്ക് പ്രിയപെട്ടത്‌ തൃശൂര്‍പൂരം, തിരുവില്വാമല താലപോലി, അമ്പലപുഴ ആറാട്ട്‌, ഓശാന പെരുന്നാള്‍ അങനെ അങ്ങനെ ഒക്കെ തന്നെ.


വാല്‍കഷണം
നമ്മുടെ സ്വാമി വിജയ്മല്യയുടെ കിംഗ്‌ ഫിഷര്‍ കലണ്ടര്‍ മലയാളികള്‍ക് പ്രിയമാല്ലത്ത് അതില്‍ വിശേഷ ദിവസങ്ങളുടെ അഭാവമാണ് എന്നാണ് എനിക്ക് തോനിയുട്ടള്ളത്. വര്‍ഷാവര്‍ഷം കോടികള്‍ ചിലവാക്കി അത്ര കൃത്യ്നിഷതയോടെ ഉണ്ടാക്കുന്ന കലണ്ടര്‍ വേറെ ഏതുണ്ട്. കലണ്ടര്‍ K F തന്നെ.

Tuesday, January 18, 2011

ബിസിനിസ് - തലയിണ മന്ത്രം

 ഞായറാഴ്ച രാവിലെ 6 മണി.

ദേ മനുഷ്യ ഇങ്ങനെ കിടന്നാ മതിയോ.

ഓ എന്നതാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്, ഒറങ്ങാനും സംമ്മതിക്കേല! ? എന്നതാ പറ.

അതേയ് നമുക്കൊരു ബിസിനസ്‌ തുടങ്ങിയാലോ ?

അത് ശരി, ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ വേണോ, നീ വെറുതെ മൂടിപുതച്ചുറങ്ങാന്‍ നോക്കടി പെണ്ണെ.

അല്ല, പറ്റില്ല, ഇപ്പൊ നിങ്ങളിതോന്നു കേട്ടെ.

നമുക്ക് പശൂനെ വളര്‍ത്താം

ങ്ങേ, പശുവോ ? ഇവിടെയോ ? ഇവള്കിതെന്തു പറ്റി, പണ്ടൊരു ടീം , ദാസനും വിജയനും, ( നമ്മുടെ ദാസേട്ടനും വിജയെട്ടനും ) പശൂനെ വളര്‍ത്തിയ ക്ഷീണം ഇനിയും മാറിയിട്ടുണ്ടാവില്ല. അപ്പോഴ അവളുടെ ഒരു.

അതേയ് ഇത് നിങ്ങള് പറയാറുള്ള പോലെ, തെക്ക്, റബ്ബര്, മാഞ്ചിയം ഒന്നും അല്ലാലോ, പശൂനെ വാങ്ങുന്നു, പാല് കറന്നെടുത്തത് വിക്കുന്നു, ചാണകം വിക്കും, കാശും സമ്പാദിക്കാം.


ശരി എന്തോ ആവട്ടെ, നോക്കാം.

അങ്ങിനെ പറ്റില്ല, ഇന്നുതന്നെ മേട്ടുപ്പാളയത്തു പോയി പശൂനെ വാങ്ങണം, അതാവുമ്പോ ദിവസേണം 40 ലിറ്റര്‍ പാല് തരും. രൂപാ 100,000/- കൊടുത്താലും നല്ലതിനെ വങ്ങണ്ടേ.

ഇന്നോ ! അതിനെ കൊണ്ടുവന്നാം നിന്റെ ബെഡ്‌റൂമില് വയ്ക്കോ ? തൊഴുത്ത് വേണ്ടേ, അതിനു തീറ്റ, അങ്ങിനെ പലതും പലതും. അതൊക്കെ പോട്ടെ, ഒരു കറവകാരനെ കിട്ടുമോ ? ഇവിടുള്ള കറവകാരോക്കെ ഇപ്പൊ ദുബായില് ഒട്ടകത്തെ കറക്കലാ പണി. പിന്നെ ഒരു ലക്ഷം ഉറുപ്പികയുടെ പശൂനോക്കെ പറഞ്ഞാ അതിന്റെ ഒരു സ്റ്റാസിലോക്കെ വയ്കണ്ടേ.  

എന്തായാലും ശരി നീ ഒരു കാര്യം ചെയ്യ് , എന്തൊകെ ചെയ്യണം, വാങ്ങണം, ഉണ്ടാക്കണം, എന്നൊക്കെ കാണിച്ചു ഒരു പ്രൊജക്റ്റ്‌ സ്റ്റഡി ഉണ്ടാക്കി കാണിച്ചു താ, അതിനു ശേഷം നോക്കാം, ഇപ്പൊ ലേശം നേരം കൂടി കിടന്നുറങ്ങു.

സമയം 10 മണി, ബ്രേക്ക്‌ഫാസ്റ്റ്‌ ടൈം.

ങ്ഹാ, എന്തായി നിന്റെ ബിസിനെസ്സ്‌ പ്ലാന്‍.

ഓ അത് ശരിയവത്തില്ലന്നെ, ഞാന്‍ വിട്ടു. കാശു കുറെ പൊട്ടും എന്നലാതെ, തോഴുതുണ്ടാക്കുന്ന നേരം കൊണ്ട് രണ്ടു റൂം കെട്ടിയിട്ടാല്‍ വാടയക്ക്‌ കൊടുക്കാം, നമുക്ക് തല്‍കാലം മില്‍മ വാങ്ങാം. 

ഒഹ് എന്റമ്മേ, വീണ്ടും വേറെ ബിസിനസ്‌ പ്ലാന്‍ ഉണ്ടോ ? ഈ സണ്ടേ പ്ലാന്‍ ആദ്യമേ ചെയെണ്ടാതാ, അല്ലെങ്കില്‍ ഇങ്ങനൊക്കെ ഉണ്ടാവും.


Thursday, January 13, 2011

തകര്‍ക്കാന്‍ പറ്റാത്ത ഓഫര്‍

ഓഫര്‍, എന്നാ വാക്ക്, പരിചയമില്ലാത്ത ആരും നമ്മുടെ ഇടയില്‍ ഉണ്ടാവും എന്ന് തോനുന്നില്ല.

ദിവസേന, പത്രത്തിലൂടെ, ടിവിയിലൂടെ , ഇമെയില്ലൂടെ, ഫോണിലൂടെ, എന്നുവേണ്ട, എല്ലതിലൂടെയും ഓഫര്‍ ആണ്.

ചിലപ്പോ ഒന്നുവങ്ങിയാല്‍ ഒന്ന് ഫ്രീ, അല്ലെങ്കില്‍ രണ്ടെണ്ണം ഫ്രീ, അല്ലെങ്കില്‍ ഇത്ര % ഓഫ്‌, എന്നൊക്കെ.

ഫോണിലൂടെ ഒരു പാട്ട് കേള്‍പ്പിച്ചിട്ടു, സര്‍ ഞാന്‍ ഒരു മാസം മുഴുവനും നിങ്ങള്ക്ക് ഈ പാട്ട് എപ്പോവേണമേങ്കിലും പാടം, വെറും മുപ്പതു രൂപ തന്നാ മതി, അതും ഒരു ഓഫര്‍ആണേ.

നാട്ടിലൊക്കെ ഓണം, ക്രിസ്തുമസ് ഒക്കെ വന്നാല്‍ ഒഫെരിന്റ്നെ പോടിപൂരമവും. ചിലതൊക്കെ നല്ലതാവും, പക്ഷെ ചിലതൊക്കെ ആളെ പറ്റിക്കലാവും


എന്നാല്‍ ദേ കിടക്കുന്നു ഒരു ഓഫര്‍. ഇതു ഒരു ഒന്നോര ഓഫര്‍ വരും, ആര്കെങ്കിലും ഇങ്ങനെ ഒരു ഓഫര്‍ കൊടുക്കാന്‍ ധ്യര്ര്യം ഒണ്ടോ എന്ന് നോക്കു.

മാഡ്രിഡിലെ ഒരു തുണികട വച്ച ഓഫര്‍, നഗ്നയായി വരൂ അടിപൊളി വസ്ത്രങ്ങള്‍ കൊണ്ടുപോകു എന്നാണ്. ആദ്യം പൂര്‍ണ നഗ്നരായി വന്നാല്‍ മാത്രം എന്ന വവ്സ്ഥ മാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചു വരാം എന്നാക്കി മാറ്റി.

മുടിഞ്ഞ തണുപ്പുള്ള സീസണില്‍ ആരും വരില്ലെന്ന് കരുതിയ ഷോപ്പ്ഉടമ ഞെട്ടിപ്പോയി തൃശൂര്‍പൂരത്തിന്റെ തിരക്ക്, ( അത്രേം ഇല്ലെങ്കിലും ഒരു വഴിക്ക് പോകുന്നതല്ലേ കിടക്കട്ടെനെയ്‌)

ഓഫര്‍ ആദ്യത്തെ 100 പേര്‍ക്ക് മാത്രം ആക്കാനും, ഒരാള്‍ക് രണ്ടു ജോഡി മാത്രമായി ചുരുക്കാനും, തീരുമാനിക്കേണ്ടി വന്നു. മരം കോച്ചുന്ന തണുപ്പത്, നഗ്നരയിവന്ന കുറെ പേര്‍ക് ഒന്നും കിട്ടിയില്ലത്രേ, ചില  വര്‍ത്തമാനം പറയാന്‍ അറിയാത്ത കൊച്ചുങ്ങള് രാത്രിമുതലേ ക്യു ആയിരുന്നത്രേ. പാവം.


ഇത്തരം ഓഫറുകള്‍ തൃശ്ശൂരിലെ കൊടികെട്ടിയ ഏതെങ്കിലും കച്ചവടകാര്‍ക്ക്, ചിന്തിക്കാവുന്നതാണ്, മറ്റുള്ളവര്‍ക്കും ചിന്തിക്കാവുന്നതാണ്, പക്ഷെ എനിക്ക് വരാന്‍ എളുപ്പം തൃശൂര്‍ക്ക് ആണേ !

ഇനി എന്നെ വിശ്വാസമില്ലതവര്‍ക്കായി, അതിന്റെ വീഡിയോ ഇവിടെ താഴെയുണ്ട്.


Tuesday, January 11, 2011

അടക്കിവെച്ച ആഗ്രഹങ്ങള്‍

എല്ലാ സാധാരണക്കാരായ ആളുകളെയും പോലെതന്നെ എനിക്ക് വളരെയധികം ആഗ്രഹങ്ങളും ആശകളും ഉണ്ടായിരുന്നു.

വളരെ ചെറുപ്പത്തിലെ ആഗ്രഹം, പെട്ടെന്ന് വലുതാവാനായിരിന്നു. രണ്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ ഒപ്പം പഠിച്ചിരുന്ന പൂച്ചകണ്ണ്‍ ഉള്ള പെണ്ണിനെ കല്യണം കഴിക്കാനും മോഹമുണ്ടയിരിന്നു.

ലേശം വലുതായപ്പോള്‍ ഒരു സൈക്കിള്‍ വേണമെന്നായിരുന്നു, അത് കിട്ടിയപ്പോ പിന്നെ, അതിലെങ്ങനെ അഭ്യാസം കാട്ടാം എന്നായിരുന്നു ചിന്ത.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരു ബസ്സുമുതലാളിയാവാന്‍ കൊതിച്ചു, കോളേജു പെണ്ണുങ്ങളെ മാത്രം CT ചാര്‍ജു മാത്രം വാങ്ങി നഷ്ടം സഹിച്ചു, കൊണ്ടുപോകുന്ന ഒരു ബസ്സിന്റെ മുതലാളി. അത് മണ്ടത്തരമാണ്, ബൈക്ക്‌ ആണ് നല്ലത് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി, അപ്പൊ പിന്നെ അതായി ആഗ്രഹം.

പിന്നെ ഒരു നല്ല ജോലി കിട്ടാന്‍, പുതിയ വീട് വയ്കാന്‍, കല്യാണം കഴിക്കാന്‍, കാറ് വാങ്ങാന്‍ , അങ്ങിനെ പല പല ആഗ്രഹങ്ങള്‍ .

ഈയിടയ്ക്ക്, ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ഭയങ്കര തിരക്ക്, അപ്പൊ തോനി ദേവസ്വം പ്രസിഡണ്ട്‌ അയാമതി എന്ന്, റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയപ്പോ തോനി സ്റ്റേഷന്‍ മാസ്റ്റര്‍ ആയാ മതിയെന്നു.

ട്രാഫിക്‌ പോലീസു പിടിച്ചു ഫൈന്‍ അടിപ്പിച്ചപ്പോ തോനി അതാ നല്ലത് എന്ന്, ആരേം പിടിച്ചു പെറ്റി അടിച്ചു വിടാമല്ലോ.

അമ്പലത്തില്‍ പോയപ്പോള്‍ നടയടച്ചു പൂജിക്കുന്ന പൂജാരിയവനും മോഹം തോനിയിട്ടുണ്ട്.

ഇന്ത്യവിഷനില്‍ ,നികെഷിന്റെ ച്ചുടുല സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ നികെഷവാനും, പോഷേ കായെന്റെ ടെസ്റ്റ്‌ ഡ്രൈവ് കണ്ടപ്പോ ബൈജു നയരാവനും മോഹം ഉണ്ടായിരുന്നു.

അങ്ങിനെ പല പല ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു, ചിലതെല്ലാം നടന്നും ചിലതൊന്നും, ഒരുക്കലും നടക്കില്ല. നടന്നതു മനോഹരം, നടക്കാത്തത് അതിമനോഹരം.


അതെ അത് തന്നയാണ് എന്നെ മുന്നോട്ടു നയിക്കുന്നതു.


എന്റെ ഒരു പാവം ഒറ്റപ്പാലം കാരന്‍ സുഹൃത്തിന്റെ പുതുവര്‍ഷ പ്രതിന്ജ്ഞ ഇങ്ങനെയായിരുന്നു.

ഞാനും കൊറേ തീരുമാനങ്ങളെടുത്തിട്ടുണ്ട് ഒന്നാം തീയതി മുതല്
1) വെള്ളമടി തുടങ്ങണം    (അറിയണമല്ലോ എന്താ ഗുണമെന്ന്)
2) സിഗരറ്റ് വലി തുടങ്ങണം    (കൊള്ളാവുന്ന ബ്രാന്റ് പറഞ്ഞു തന്നെ ഡല്ഹിയില്കിട്ടുന്നത്)
3) വായിനോട്ടം തുടങ്ങണം    (പരസ്ത്രീകളുടെ മുഖത്തു പോലും നോക്കീട്ടില്ല ഇതു വരെ)
4) ഇത്രേം നാളും സമ്പാദിച്ച കാശീന്ന് പകുതിയെങ്കിലും ചുമ്മാ തല്ലിപ്പൊളിച്ചു കളയണം    (എന്നു കരുതി ഒരുത്തനും പത്തു പൈസാ ചോദിക്കണ്ട, തരൂല്ല) നിങ്ങളൊക്കെ വല്ല തീരുമാനവും എടുത്തിട്ടുണ്ടോ ?????

അപ്പോഴാണ്, അടക്കി വച്ച, അല്ലെങ്കില്‍ വയ്കുന്ന, ആഗ്രഹങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടാവും എന്ന് ചിന്തിക്കുന്നത്.

ഇപ്പോഴുള്ള വലിയ ആഗ്രഹം എന്താണ്എന്നുവച്ചാല്‍, ഒരു AUDI Q7 വേണം എന്നാണ്. അതിമോഹമാണ്, എങ്കിലും നോക്കട്ടെ നടക്കുമോ.

Sunday, January 9, 2011

എന്‍റെ ഇന്നലത്തെ ദിവസം

 സമയം രാവിലെ 6.45 , എന്താണ് എന്നറിയില്ല പതിവുപോലെ നേരത്തെ എണീച്ചു, വീണ്ടും എങ്കിലും ശവസനത്തില്‍ കുറച്ചു നേരം കൂടി കിടന്നു.

ശനിയാഴ്ച ആയതുകൊണ്ടായിരിക്കാം ഇപ്പോഴെ ഒരു ഹോളിഡെ മൂഡ്‌

പല്ല്തേച്ചു, ഇത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചിട്ടും ബ്രഷ് മാത്രം തേയുന്നു, പല്ല് തേയുന്നില്ല, ഐസക്‌ നൂട്ടന്റെ സിദ്ദാന്തം തെറ്റവുമോ ? രാമര്‍ പെട്രോലുപോലെ ഞാനും പ്രസ്സിധമാവുമോ ഓ എനിക്ക് വയ്യ.

ദേ ചായ തണുക്കും, പ്രസന്ന വിളിച്ചു പറഞ്ഞു, അല്ലെങ്കിലും അവളങ്ങിനെയാ, ഞാന്‍ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അതിനെ ഫുള്‍ സ്റ്റോപ്പ്‌ ഇടിവിക്കും. 


ചായകുടിച്ചു,  പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു, ഇന്ന് ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും ആയിരുന്നു, ഇന്നലെ ചട്ടിനിയും ഇഡലിയും ആയിരുന്നു, ഡെയിലി ഭയങ്കര വേര്യിറ്റിയ.

പിന്നെ ഫെമൈലും മെയിലും, ഫേസ്ബുക്കും, ബ്ലോഗും, മലയാളമാനോരമയും, ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി.

റുപ്പീസ് Vs ഡോളര്‍ 45.35ല്‍ എത്തി, രണ്ടുദിവസംമുമ്പ്‌ 44.85 ആയിരുന്നു, എന്താ ചെയ്യാ, വരാനുള്ളത് വഴീല്‍ തങ്ങില്ലലോ


കരണ്ട് എന്ന കേരളാ ലോട്ടറി വന്നും പോയും ഇരിക്കുന്നുണ്ട്, മഴയുടെ ചെറിയ ഒരു ലാന്‍ജന ഉണ്ട്, ഇപ്പൊ പെയ്യും, പെയ്യില്ല, എന്നൊക്കെയാണ് മേഗങ്ങളുടെ നിലപാട്, കാലാവസ്ഥാ നിരീക്ഷകരോടുള്ള വിരോധമായിരിക്കാം, അല്ലെങ്കിലും അവര് പറഞ്ഞതിനു വിപരീതമായല്ലേ എന്നും നടന്നിട്ടുള്ളൂ.


ഉച്ചക്ക് ലഞ്ച് ചോറും, സാമ്പാറും, ഉപ്പെരീം, മോരും, നിരപര നാരങ്ങാ അച്ചാറും, ഒക്കെ കൂടി കഴിച്ചു,  

ഭാഗ്യം വീട്ടില്‍ കരണ്ട് ഉണ്ട്.

മിഥുന്‍ വിളിച്ചു, കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ മാര്‍കെറ്റില്‍ പോകാന്‍ എസ്കോര്‍ട്ട് ചെയുമോ എന്ന്, ശരി എന്നും പറഞു, നാടുമുഴുവന്‍ ചുറ്റി, സാറ്റര്‍ഡേ ആയതിനാല്‍ കടകളെല്ലാം അടച്ചിരിക്കുന്നു, വീണ്ടും ഇന്ന് പോയിനോക്കം എന്ന മുല്ലപെരിയാര്‍ അണക്കെട്ട് ഉടമ്പടി ഒപ്പുവച്ചു പിരിഞ്ഞു.

വൈകീട്ട് വീണ്ടും ചായ, സ്നാക്സ്‌, ഹ നല്ല കപ്പ്, വേള്‍ഡ് കപ്പ് കിട്ടിയ ആഹ്ലാദം എന്‍റെ ഫേസില്‍.

വൈകുന്നേരം കലാമണ്ഡലത്തിന്റെ ക്രിസ്തുമസ്-പുതുവല്‍സര പരിപാടികള്‍ ഉണ്ടായതിനാല്‍ അതിലേക്കു പുറപെട്ടു, ഡോര്‍ പൂട്ടി പുറത്തിറങ്ങി, അടുത്ത ഫ്ലാറ്റിലെ ഫിനലണ്ട്കാരി നാട്ടില്‍ പോയിരിക്കുവാ, അതാ അവിടെ ആകെ ഒരു മൂകത. ഹും.

6.30 pm പരിപാടി, ഞങ്ങള്‍ 6.48 നു അവിടെ എത്തി, പതിവ് പല്ലവി, ഒരുവിധം ആളുകള്‍ എത്തിയപ്പോഴേക്കും 7.35. നേരത്തെ എത്തിയവരെല്ലാം വിഡ്ഢികള്‍. അല്ലാതെന്തു പറയാന്‍.

ഐഡിയ സ്റ്റാര്‍ സിങ്ങരിലെ രഞ്ജിനിയാവാന്‍ ഞാന്‍ ഇല്ല എന്ന് തന്നെ പറഞു ഇംഗ്ലീഷില്‍ പറഞ്ഞു തുടങ്ങിയ അവതാരക, ( കുട്ടിയാണ് ) മലയാളം അറിയില്ലെങ്കിലും, കുട്ടികള്‍ക്ക് ഇത്തരം പരിപാടികളുടെ നേതൃത്വം കൊടുക്കുന്നത് നല്ലതാണു എന്ന അഭിപ്രായമാണ് എനിക്ക്, അവരുടെ നേതൃത്വപാടവം ഡെവലപ്പ്  ചെയ്യാന്‍, പറ്റിയ അവസരങ്ങളാണ് ഇതെല്ലം.

ഇതിനിടയിലെ പുതുമയായി തോനിയത്, സ്റ്റാര്‍ട്ടര ആയി വിതരണംചെയ്‌ത ബാര്‍ബെക്യു ചിക്കനും, മസാല ചിപ്സും, പകവടയും നന്നായിരുന്നു, എന്നാലും മൂന്നുപേര്‍ മാത്രമുള്ള എന്‍റെ ടേബിളില്‍ 6 പേര്‍ക്ക് കഴിക്കാനുള്ളഅത്രയും കൂടുതല്‍ ഭക്ഷണം അനില്‍ / ലിജോ എന്‍റെ വളര്‍ന്നു വരുന്ന വയര്‍ കണ്ടിട്ട് പ്രത്യേകം കൊടുത്തയച്ചതാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

സിംബ ടീം അവതരിപ്പിച്ച സര്‍ക്കസ് തരക്കേടില്ലായിരുന്നു, കുട്ടികളെല്ലാം എന്ജോയ്‌ എന്നുവേണം പറയാന്‍, അതിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ, അവിടെ കൂടിയിരുന്ന ആണുങ്ങളെയെല്ലാം വെല്ലുവിളിച്ചു കസേരകളി പെണ്ണുങ്ങള്‍ മാത്രം തട്ടികൊണ്ടുപോകും എന്ന് കരുതിയപ്പോള്‍, മഹാഭാരതത്തില്‍ കൃഷ്ണന്‍ അവതരിച്ച പോലെ ഒരാള് വന്നു, അവസാനം വരെ, ഉണ്ടായിരുന്നു, എന്നിരുന്നാലും സ്ത്രീ ആദിപത്യം തന്നെയായിരുന്നു, അവസാന വിജയി. കേരളത്തിലെ എങ്കിലും സ്ത്രീ സംവരണം എടുത്തു കളയണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്. എങ്കിലേ ആണുങ്ങള് നന്നാവു.


അവസാനം സ്വാദ്‌ അവതരിപ്പിച്ച ഭക്ഷണം എന്ന പരിപാടി നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാം.

എന്‍റെ മകന്‍, നന്ദു ഒരു പെപ്സിയുടെ കുപ്പി പൊട്ടിച്ചു, ചീത്തപറയാന്‍ തുടങ്ങിയ എന്നെ ലിജോ വന്നു തടഞ്ഞു പറഞ്ഞു, ദേ അവനെ ചീത്ത പറയരുത്, ഞങ്ങള്‍ ഒരു കമ്പനിയാ ! ശരിയാണെന്ന് എനിക്ക് തോനി, ഫേസ്ബുക്കില്‍ ലിജോയെ ലുട്ടാപ്പി എന്നാരോ വിളിച്ചു കണ്ടു, അങ്ങിനെയാണെങ്കില്‍ ശരിയാ അവര് രണ്ടു ഒരു കമ്പനി തന്നെ.

ശരിയപ്പോ, ഇത്രേം സഹിച്ചതിനു നന്ദി, നല്ല നമസ്കാരം.

സര്‍ക്കസ്സ് , ദെ ഇപ്പൊ എന്തെങ്കിലും നടക്കും
 ഇവന്മാര്‍ ഇതെന്തു ഭാവിച്ചാ ?
ഹും, ഇനി തീയും കൊണ്ടാ കളി.

Saturday, January 8, 2011

വഴുതനങ്ങ പുരാണം (എന്റെ ആജന്മ ശത്രു)

BT വഴുതനങ്ങയെ പറ്റി ഗംഭീര ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതു എഴുതാന്‍ തോനിയത് യാദൃശ്ചികമായി എന്ന് പറയുക വയ്യ. എങ്കിലും!

വഴുതനങ്ങ, വെണ്ടയ്ക്ക, കയ്പക്ക , ഇത്യാദി സാധനങ്ങള്‍ ഇനിക്ക് പണ്ടുമുതല്‍ക്കേ ഇഷ്ടമല്ല, ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല.

ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി, ഞാന്‍ പറയാം, നിങ്ങള്‍ക് എത്രത്തോളം നനായി തോന്നും എന്നെനിക്കറിയില്ല, എങ്കിലും, എന്റെ ജീവിതത്തിലെ വലിയ ഒരു അമളിയായി അല്ലെങ്കില്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ ഒരടിയായി ഞാന്‍ ഇപ്പോഴും ഇതിനെ ഓര്‍ക്കുന്നു.

അഫ്രികയില്‍ വന്നു നാലഞ്ചുവര്‍ഷം വര്‍ഷമായിരുന്നു, അപ്പോഴാണ് ഖത്തര്‍ എയര്‍ലൈന്‍ ഇവിടേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്, അത്തവണത്തെ നാട്ടിലേക്കുള്ള യാത്ര ഇതിലാവട്ടെ എന്നുകരുതി, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കുറച്ചു പ്രാവശ്യം യാത്ര ചെയ്ത ഗമയില്‍ സ്പെഷ്യല്‍ മീല്‍ റിക്വസ്റ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോള്‍ തന്നെ കൊടുത്തു. “സ്പെഷ്യല്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്‍” വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എയര്‍പോര്‍ട്ടില്‍ ചെന്ന്, ചെക്ക്‌ ഇന്‍ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റില്‍ കയറി, ടേക്ക് ഓഫ്‌ ചെയ്തു ,കുറച്ചു കഴിഞ്ഞപോഴെക്കും ലഞ്ച് ടൈം ആയിരുന്നു.

ദേ ഒരു ചുവന്നു, തുടുത്ത തരുണീമണി, അതേയ് ആരാ ഈ മനോജ്‌, മോളെ അത് ഞാന്‍ തന്നെയാ എന്ന ഭാവത്തില്‍ അവളെ ഒന്ന് നോക്കി, കണ്ണുകൊണ്ട് ഒരു സന്തോഷവും, അഭിമാനവും തോനുന്ന ഭാവം എന്റെ മുഖത്തു വരുത്തി പറഞ്ഞു.

ദാ ട്ടോ സ്പെഷ്യല്‍ ഓര്‍ഡര്‍ ചെയ്ത മീല്‍, എന്നും പറഞ്ഞു തന്നു, അടുത്തുളവരൊക്കെ, ഇവനരെടെ എന്ന ഭാവത്തില്‍ എന്നേം അവളേം മാറി മാറി നോക്കി.

എന്തായാലും മറ്റുള്ളവരുടെ ഭക്ഷണം വരന്‍ വേണ്ടി ലേശം നേരം വെയിറ്റ് ചെയ്തു, അടുത്തുള്ളവന്റെ ഭക്ഷണം വന്നു, ഞാന്‍ ഒന്ന് ഒളിഞ്ഞു നോക്കി, നല്ല മണം, ബട്ടര്‍ ചിക്കെന്‍ + റൈസ് . ഞാന്‍ എന്റെ തുറന്നു, എന്റമ്മേ, ഉള്ള വിശപ്പും ബാക്കിയുള്ള വികാരങ്ങളെല്ലാം കൂടി അവിയായ്‌, എന്താ, അതെ അത് തന്നെ, വഴുതനങ്ങാ പുഴുങ്ങിയതു വിത്ത്‌ നോ മസാല, നോ ഉപ്പ് , നോ മുളക്, നോ റൈസ്, എന്റമ്മേ, എന്താ ചെയ്യാ. എന്തുചെയ്യാനാ, അതിലുള്ള കുറച്ചു ഫ്രൂട്ട്സും കഴിച്ചു ജൂസും കുടുച്ചു ഇരുന്നു.

പക്ഷെ കഥയവിടെ തീരുന്നില്ല മക്കളെ അതിന്റെ റിട്ടേണ്‍ ട്രിപ്പ്‌കൂടിയുണ്ടേ!

അതെ റിട്ടേണ്‍ ട്രിപ്പ്‌ഇല്‍, ഫ്ലൈറ്റില്‍ കയറി ഇരുന്നു, അടുത്തു നല്ല രണ്ടു പാവം മോഡേണ്‍ പെണ്ണുങ്ങള്‍, ഹ! സമാധാനമായി, ഒന്ന് അവരെ നോക്കി, അവരെന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു ? പ്ലീസ് can you exchange the seat with 14 F, ങേ, ഛെ ഇവറ്റകള് എല്ലാം തുലക്കും, 14നിലേക്ക് നോക്കി, അതെ, മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടി, വീണ്ടും ലഡ്ഡു പൊട്ടി. അവിടെയും ഉണ്ട് രണ്ടെണ്ണം ഏകദേശം ഇവരെപോലെതന്നെ. ഞാന്‍ സമ്മതിച്ചു, മാറി ഇരുന്നു, അവിടുന്ന് ഒരെണ്ണം വന്നു ഇവിടെ ഇരിന്നു.

ഹോ , ഒരു മിനിട്ടുകൊണ്ട് എന്തൊക്കെ വിചാരങ്ങള എന്റെ മനസ്സിലൂടെ പോയെന്നറിയില്ല. എങ്കിലും ഞാന്‍ മന്യനായത്കൊണ്ടും, ക്ഷീണം രാത്രി 12മണിക്ക് വീട്ടില്‍ നിന്ന് പുറപെട്ടത്തിന്റെ ക്ഷീണം കാരണം പെട്ടെന്നുറങ്ങി പോയി, കുറച്ചു കഴിഞ്ഞു ഭക്ഷണം കൊണ്ടുവരാന്‍ ഉള്ള തയാറെടുപ്പിലാണ് തരുണീമണികളെല്ലാം.

ദേ വരുന്നു, സ്പെഷ്യല്‍ മീല്‍ എല്ലാം, നേരെപോയത് 13C യിലേക്ക്, അവള് എന്നെ ചൂണ്ടിക്കാട്ടുന്നു പറയുന്നു, ദാ അയാളാണ്‌ എന്റെ മാനം, അല്ല, എന്റെ സീറ്റ്‌ മാറി ഇരുന്നതാ, ഞാന്‍ അപകടം മണത്തു, ഇവിടുന്നു, കൈകൊണ്ടു കാണിച്ചു, വേണ്ട വേണ്ട ണീ തന്നെ എടുത്തോ എന്നു, എന്ത് കോഴിബിരിയാണിയാണെന്ന് വിചാരിച്ചിട്ട്ആണോ ആവൊ, അവളതു വാങ്ങി വച്ചു, എനിക്കൊറപ്പാ അതു വഴുതനങ്ങ തന്നെയാണ്, പിന്നീട് ഞാന്‍ നല്ല കോഴിയും കൂട്ടി ഭക്ഷണം കഴിച്ചു വീണ്ടും ഉറങ്ങി.

പിന്നീടൊരിക്കലും, ഞാന്‍ സ്പെഷ്യല്‍ മീല്‍ പോയിട്ട്, സീറ്റ്‌ പ്രേഫെരന്സു പോലും പറയില്ല, വരന്‍ പോകുന്ന ഭാഗ്യത്തിനെ നമ്മളായിട്ട് എന്തിനാ വെറുതെ ?