Saturday, January 1, 2011

ലോകം ഇങ്ങനെയായിരുന്നെങ്കില്‍

 രാവിലെ 9 മണിക്ക് കോഴി കൂകി, മെല്ലെ ഞാന്‍ എണീച്ചു, തലയിണക്കടിയില്‍ ഉള്ള ഒരു ബട്ടന്‍ ഞെക്കി, പ്രഭാതകൃത്യങ്ങള്‍, കുളി, പല്ലുതേപ്പ് അങ്ങിനെ എല്ലാം ഓട്ടോമാറ്റിക്കായി  5 മിനുട്ടുകൊണ്ട് കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയില്‍ മലയാള മനോരമയും വായിച്ചു കണ്ണന്‍ ദേവന്‍ ചായയും കുടിച്ചു ഇരിക്കുകയായിരുന്നു. സെയിം ന്യൂസ്‌ തന്നെ, കുറേ പരസ്യങ്ങള്‍ പിന്നെ അതിന്റെ ഇടയില്‍ മുഖ്യമന്ത്രിന്നോ , പാര്‍ട്ടിന്നോ എന്തൊക്കെയോ കണ്ടു.


സംഭവം നടക്കുന്നതു ചന്ദ്രനിലാന്നേ, അതെ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ വികസിപിച്ച അന്ദ്രോയിട് ഫോണും കൊണ്ട് ബലൂണില്‍ കെട്ടിതൂങ്ങി വന്നതാ, ഇപ്പൊ ഇവിടെ വന്നിട്ട് 7 ദിവോസം കുറച്ചു മണിക്കൂറുകളും കഴിഞ്ഞിരിക്കുന്നു. ചൊവ്വയിലേക്ക് പോകാനാ ഇറങ്ങിത്തിരിച്ചത് പക്ഷെ ചന്ദ്രന്റെ അടുത്തുള്ള ബസ്സ്സ്റൊപ്‌ എത്തിയപ്പോഴേക്കും, അപ്പുറത്തെ ജനുന്റെ വീടിലെ മുള തട്ടി, ബലൂണ് പൊട്ടി, ദെ കിടക്കുന്നു എന്നും പറഞ്ഞു താഴെ വീണു, നോക്കിയപ്പോ ചന്ദ്രന്റെ പ്രതലത്തില്‍ തന്നെ, അപ്പുരത്തോട്ടെങ്ങനും മാറിയാല്‍ അവിടുത്തെ മെര്‍കുറി കുളത്തില്‍ വീണേന. ഭാഗ്യം.

പിന്നെ സംഗീതം പഠിക്കണം എന്ന ആഗ്രഹവുമായി, അല്ല ഛെ, വല്ലതും തിന്നാന്‍ കിട്ടുമോ എന്ന ഉദ്ദേശ്യവുമായി അലഞ്ഞു തിരിഞ്ഞു നടന്നു, ഒന്നും കിട്ടിയില്ല, സിംഹം പോയിട്ട് പൂച്ച പോലുമില്ല. വീട്ടില്‍ സ്വര്‍ണം വച്ചിട്ടെഎന്തിനു നാട്ടില്‍ വായിനോക്കി നടപ്പൂ, പെട്ടെന്ന്ഓര്‍മവന്നു, പിന്നെ സമയം പാഴാക്കിയില്ല, അന്ദ്രോയിട് ഫോണ്‍ ഓണാക്കി, കുറേ മിസ്സ്കാളുണ്ട്, ഹും, അതൊന്നും വകവയ്കാതെ, നേരെ നാട്ടിലേക്കു വിളിച്ചു, പറഞ്ഞു വേണ്ടതെല്ലാം കൊടുത്തയക്കാന്‍ പറഞ്ഞു, അങ്ങിനെ ഓരോന്നായി ഓരോരോ ബലൂണില്‍ കെട്ടി ഇവിടെ കൊണ്ടുവന്നു.

ഇപ്പൊ ഒരു പത്തു നാനൂറോളം ഏക്കര്‍, സ്ഥലം വേലികെട്ടി ( അതെ ജാനൂന്റെ വീടിലെ മുള മുള്ളുകൊണ്ട്തന്നെ ) കുറച്ചു റബ്ബറും നട്ടു ഇരിപ്പാണ്.


ഇനി രണ്ടു ആനേം, കുറച്ചു പഞ്ചവാദ്യകരേം കൂടി കൊണ്ടുവരണം, ആനക്ക് കേറാന്‍ പറ്റിയ ബലൂണ്‍ ഓര്‍ഡര്‍ ചെതിട്ടുണ്ട്, ഫോട്ടോഷോപ്പ്കാര് സഹായിച്ചാല്‍ രക്ഷപെട്ടു.

പിന്നെ ഒരു ബെവരജെസ് ഷോപ്പ്, ഒരു തട്ടുകട, വല്ലപോഴും ഒന്ന് പോയി കുളിക്കാന്‍ വീഗാലാന്‍ഡ് പോലൊരു സംഭവവും, മതി അത്രേം മതി.


ഇതിനിടക്ക് കേട്ടു അന്ദ്രോയിട് ഫോണില്‍ വൈറസ്‌ അറ്റാക്ക്‌ വന്നെന്ന്, എന്റെ അമ്മച്ചി, ചതികല്ലേ, ഇനിയും കുറച്ചു കൂടി ഇവിടെ ചെയ്യാനുണ്ട്.

എന്തായാലും നോക്കിക്കോ, നാട്ടില് 2G, മുല്ലപെരിയാര്‍, ടിപ്പര്‍ലോറി, 20-20, മോഹാന്‍ലാല്‍, മമ്മൂട്ടി, കൊച്ചുപ്രേമന്‍ എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളുകളെല്ലാം അനുഭവിക്കും.

ഇവിടെ ഒരു പുതിയ ലോകം പടുത്തുയര്‍ത്താന്‍ ആണ് എന്റെ പ്ലാന്‍, ഒരേ ഒരു നിയമം, സ്പീഡ്‌ബ്രേക്കര്‍ ഇല്ലാത്ത റോഡുകള്‍, പൈസ കൊടുക്കാതെ വെള്ളമടിക്കാന്‍ പറ്റുന്ന ബാറുകള്‍ ( എനിക്ക് മാത്രം) അതിനെ കൊഴുപ്പിക്കാന്‍ ഡാന്‍സ് ബാറുകള്‍, കമ്മ്യൂണിസ്റ്റു, കോണ്ഗ്രസ്സ്, താമര ഒന്നും ഇല്ലാത്ത ഒരു രാജ്യം, അങ്ങിനെ അങ്ങിനെ ഒരുപാടു

നിങ്ങളുടെ ആവശ്യങ്ങള്‍ ഇവിടെ എഴുതാം, തിരഞ്ഞെടുത്തവ ബലൂണ്‍ വഴി അറിയിപ്പിക്കുന്നതായിരിക്കും.

ട്ടോ ട്ടോ   

ദെ പ്രസന്ന വരുന്നു, വീണ്ടും വൈകി, ദെ ഇന്ന് വെള്ളിയാഴ്ചയല്ലേ, രണ്ടു ഗുളിക അധികമുണ്ട്‌ വേഗം കഴിച്ചു ഉറങ്ങാന്‍ നോക്കുന്നെ. പെട്ടെന്ന് തന്നെ ഭ്രാന്ത് മാറും ട്ടോ . 

5 comments:

faisu madeena said...

'മൊട്ട'മനോജ്‌ ....!!

Noushad Koodaranhi said...

രണ്ടു ഗുളിക അധികമുണ്ട്‌ വേഗം കഴിച്ചു ഉറങ്ങാന്‍ നോക്കുന്നെ. പെട്ടെന്ന് തന്നെ ഭ്രാന്ത് മാറും ട്ടോ .

iylaserikkaran said...

ചികുഉന്നു ഞാനും കുലുങ്ങി കിലുങ്ങി

mottamanoj said...

എന്താ ചെയാ ഇപ്പൊ ഗുളികക്കൊനും പണ്ടത്തെപ്പോലെ ഗുംമില്ല

Rajeev said...

Rendu divasam marunnu kazhikkathe irunnu ezhuthi nokku. Ithu pole nalla nalla blogukal uruthiriyatte.

Post a Comment