Sunday, January 2, 2011

നീ ഇന്നത്തെ മാതൃഭൂമി വായിച്ചില്ലേ

ഹഹ ഹ ഹഹ അയ്യോ ഹഹ

ഹല്ലോ , അണ്ണാ, ഇതെന്തുപറ്റി, ന്യൂ ഇയരിന്റെ കെട്ടുവിട്ടില്ലേ ഇനിയും.

ഹ, അതൊന്നുമാല്ലടെ , നീ ഇന്നത്തെ മാതൃഭൂമി വായിച്ചില്ലേ.

ഇല്ല ചേട്ടാ, ഞങ്ങള് മനോരമാകരാ, അതും അല്ലെങ്കില്‍പ്പിന്നെ പാര്‍ട്ടി പത്രം മാത്രം.

ഹ അതുപറ, എടാ ചെക്കാ, സൗദിയില്‍ മഴ പെയ്തു വെള്ളംകയറി 7 പേര്‍ മരിച്ചെന്നും കുറെ പേരെ രക്ഷ്പെടുതിയെന്നും ഒക്കെയാ അതില്‍ ന്യൂസ്‌.

അത് ശരി, ഇപ്പൊ ആളുകള് മരിചെന്നരിഞ്ഞാല്‍ ചിരിക്കുന്നതാണോ ചേട്ടന്റെ സംസ്കാരം, ഛെ, എനിക്ക് പുച്ഛം തോനുന്നു.

എടാ ചെക്കാ, അതൊന്നും ഓള്‍ എന്നെ ചിരിപ്പിച്ചത്, അതിനു ശേഷം എങ്ങനെയും ഉണ്ട് അതില്‍


"സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് കിരീടാവകാശി സുല്‍ത്താന്‍രാജകുമാരനും രണ്ടാം കിരീടാവകാശി നായിഫ് രാജകുമാരനും ഉത്തരവിട്ടിട്ടുണ്ടെന്ന് മക്ക ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞതവണയുണ്ടായ വെള്ളപ്പൊക്കം പൊടുന്നനെ ഉണ്ടായതായിരുന്നു. എന്നിട്ടും വന്‍ദുരന്തം സംഭവിക്കുന്നതിന് വഴിവെച്ചതിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കും മേധാവികള്‍ക്കുമെതിരെ നടപടികള്‍ തുടരുകയാണ്. അതേസമയം ഇപ്പോഴത്തേത് മുന്‍കൂട്ടി കൃത്യമായി മുന്നറിയിപ്പ് കിട്ടിയതായിരുന്നുവെന്നും അതിനാല്‍ വീഴ്ചകള്‍ വരുത്തിയവര്‍ക്ക് മാപ്പില്ലെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു"

ഇതേ സംഭവം നമ്മുടെ കേരളത്തിലോ മുംബായിലോ വല്ലതും ആണെന്കില്‍ എത്രപേരുടെ മേല്‍ എങ്ങനെ എല്ലാം നടപടികള്‍ ഉണ്ടാവും എന്നോര്‍ത്ത് മാത്രം, ചിരിച്ചതാ മോനെ. എനിക്ക് വയ്യ ഇനിയും ചിരിക്കാന്‍.

എന്നാണ് നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ദിക്കുക? , എന്തുകൊണ്ടാണ് നമുക്ക് ദൂരവീക്ഷ്ണം ഉള്ള സര്കരും ഉദ്യാഗസ്ഥരും ഉണ്ടാവാത്തത് ? ഇവരെ മാത്രം കുറ്റം പറയാതെ, നാം, സാധാരണ ജനങ്ങള്‍ എന്താണ് ഇതിനായി ചെയേണ്ടത് ?

Ref: http://www.mathrubhumi.com/nri/gulf/article_%20149747/

9 comments:

Noushad Koodaranhi said...

അല്ലെങ്കിലും ഇത്തരം കാര്യങ്ങളിലൊക്കെ മാതൃകയാക്കാവുന്ന പലതും സൗദി ഭരണാധികാരികളില്‍ നിന്നുണ്ടാവാറുണ്ട്...

iylaserikkaran said...

മത്ര്കം തന്നേയ്

faisu madeena said...

നടപടി എടുത്താലും ഒരു സങ്കടനയും ചോദിക്കില്ല .....ഒരു രോക്കമെന്റും നടക്കുകയും ഇല്ല ....!!!

mottamanoj said...

ശരിയാണ്, നൌഷാദ്, അല്ലെങ്കിലും നമ്മുടെ നമ്മുടെ ഭരണാധികാരികള്‍ക് അറിയഞ്ഞട്ടാണ് എന്ന് തോനുന്നില്ല, ഒരു ശുദികലശം ആണ് വേണ്ടത്, അതിനോടൊപ്പം, അത് നടപ്പാകാന്‍ വേണ്ട ചങ്കൂറ്റവും

ആചാര്യന്‍ said...

ennaanaano നമ്മുടെ നാട്ടില്‍ ഫിസൂ മദീന രാജാവും ..ഇംതിയാസ്‌ കിരീടാവകാശിയും ആകുന്നതു?..എന്നാലേ നന്നാവൂ അല്ലെ...

mottamanoj said...

ഹ ഹ ശരിയാണ് ഫൈസു രാജവായാല്‍ പ്രശ്നങളെല്ലാം തീര്‍കുമെങ്കില്‍ നല്ലത് തന്നെ.

Manickethaar said...

good one

നാമൂസ് said...

ജനഹിതം പുലരുമോ..?

faisu madeena said...

ഉവ്വ ..ഉവ്വ ...

Post a Comment