Monday, January 3, 2011

റെക്കോര്‍ഡുകളുടെ കാലം -പുതുവല്‍സര ചിന്തകള്‍

എല്ലാവരും റെക്കോര്‍ഡുകളുടെ പിന്നാലെയാണ്, അപ്പൊ പിന്നെ ഒരുപാട് റെക്കോര്‍ഡുകള്‍ ഉണ്ടാവാനും സദ്യതയുണ്ട് അഴിമതി, ക്രിക്കറ്റ്‌, സ്പോര്‍ട്സ്‌, വിലകുറവ്, വിലകൂടുതല്‍, സിനിമകള്‍, വികസനം, അവികസനം അങ്ങിനെ സര്‍വത്ര മേഖലയിലുംറെക്കോര്‍ഡുകളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നടു.

ഇപ്പൊ പറഞ്ഞു വരുന്നതു, ഇന്ത്യയിലെ കാര്‍ വില്പനയും, കേരളത്തിലെ മദ്യ വില്പനയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് എന്ന പരമാര്‍ത്ഥം.

ലക്ഷുറി കാറുകളായ, BMW, Audi, Benz, പിന്നെ സുപ്പര്‍ ലക്ഷുറി വിഭാഗത്തില്‍പ്പെടുന്ന jaguar, Landrover, അങ്ങിനെ ഉള്ളവയും പണക്കാരന്റെ കാര്‍അയ Tata Nano വരെ ഒന്നലെന്കില്‍ മറ്റൊരു റെക്കോര്‍ഡുഉണ്ടാക്കി. 

എന്തയാലും കാറും മദ്യവും വാങ്ങിച്ചു കാറിലിരുന്നു വെള്ളമടിച്ച് പബ്ലിക്‌ റോഡില്‍ അഭ്യാസം കാണിച്ചു സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനുംകൊണ്ട് അമ്മാനമാടുന്നവരും കുറവല്ല.

പണ്ട് ചാരായ നിരോധനം വന്നപ്പോള്‍, സന്തോഷിച്ചവര്‍ ഇന്ന് എന്തു ചിന്തിക്കുന്നുണ്ടാവും എന്നറിയില്ല, പക്ഷെ പണ്ടുണ്ടായിരുന്ന താഴ്ന്നവരുമാനക്കാരായ ഒരു വര്‍ഗം ഇന്ന് ഇല്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

പണ്ട് നാട്ടിലെ അല്ലറചില്ലറ പണിയെടുക്കുന്ന, ആളുകള്‍ ആണ് ചാരായത്തിന്റെ ഉപഭോക്താവ് എങ്കില്‍ ഇന്ന് നാട്ടില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം കണ്ടാല്‍ അറിയാം , ഇത്തരം വര്‍ഗം നാമാവശേഷമായിരിക്കുന്നു.

എന്തായാലും ഡിസംബര്‍ 31നു മാത്രം നമ്മുടെ കൊച്ചു കേരളത്തില്‍ 32.86കോടി രൂപയുടെ മദ്യം കഴിച്ചെന്നുള്ള റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മാത്രം കെല്പുള്ള എതെങ്കിലും സംസ്ഥാനം ഇന്ത്യയിലുണ്ടോ, അല്ലെങ്കില്‍ ഈ ലോകത്തില്‍തന്നെ ഉണ്ടോ ? ആ ആര്‍ക്കറിയാം ?

ഒരു കാര്യം കൊണ്ട് സമാധാനിക്കാം, അല്ലെങ്കില്‍ ആശിക്കാം മദ്യം  വിറ്റ വകയില്‍ സര്‍കാരിലേക്ക് കിട്ടുന്ന നികുതി പെട്രോള്‍ ( ഡിസലും ) വിറ്റഉ കിട്ടുന്നതിനെക്കാളും കൂടുതലാണെന്ന് ഈയിടെ കേട്ടു, അപ്പൊ ഇനി പെട്രോള്‍ വില കൂട്ടുനതിനു പകരം മദ്യവില കൂട്ടിയാല്‍ , മദ്യമുപയോഗിക്കുന്നവന്റെ കാര്യം എന്തായാലും പോക്കാ, അപ്പൊ പെട്രോള്‍ , ഡിസല്‍, ഉപയോഗിക്കുന്ന, എല്ലാവരും ( ബസും, ടാക്സിയും, ഓട്ടോറിക്ഷയും ) ചാര്‍ജു കൂട്ടണം എന്നും പറഞു ഇടകിടെ നടത്തുന്ന പണിമുടക്കെങ്കിലും ഒഴിവാക്കാം.

എന്തേ എങ്ങനുണ്ട് എന്‍റെ പുതുവല്‍സര ചിന്തകള്‍.

5 comments:

Noushad Koodaranhi said...

എന്തായാലും ഡിസംബര്‍ 31നു മാത്രം നമ്മുടെ കൊച്ചു കേരളത്തില്‍ 32.86കോടി രൂപയുടെ മദ്യം കഴിച്ചെന്നുള്ള റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മാത്രം കെല്പുള്ള എതെങ്കിലും സംസ്ഥാനം ഇന്ത്യയിലുണ്ടോ, അല്ലെങ്കില്‍ ഈ ലോകത്തില്‍തന്നെ ഉണ്ടോ ? ആ ആര്‍ക്കറിയാം ?

mottamanoj said...

ഒരു പക്ഷെ നേരത്തെ തമാശയായി പറഞ്ഞ കാര്യം ഗൌരവമായി ചിന്തിക്കാം, ഓരോ പതവണ ക്രൂഡോയിലിനു വിലകൂടുംബോഴും, മദ്യത്തിന്റെ വില കൂട്ടി, പെട്രോള്‍ & ഡിസലും വില പിടിച്ചു നിര്‍ത്തുക. സര്‍കാരിന്റെ ടാക്സ്‌ ചോരുന്നില്ല, ഒരു പക്ഷെ ഇപ്പൊ കിട്ടുനതിനെക്കളും കൂടുതല്‍ കിട്ടുകയും ചെയ്യും

Anonymous said...

Kollam kollam

~ex-pravasini* said...

ജനങ്ങള്‍ കുടിച്ചു ചാകട്ടെ...

mottamanoj said...

നന്ദി @ അനോണി.
@ ex Pravasini അല്ലാതെ എന്താ ഇപ്പൊ പറയാ.

Post a Comment