Saturday, January 8, 2011

വഴുതനങ്ങ പുരാണം (എന്റെ ആജന്മ ശത്രു)

BT വഴുതനങ്ങയെ പറ്റി ഗംഭീര ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതു എഴുതാന്‍ തോനിയത് യാദൃശ്ചികമായി എന്ന് പറയുക വയ്യ. എങ്കിലും!

വഴുതനങ്ങ, വെണ്ടയ്ക്ക, കയ്പക്ക , ഇത്യാദി സാധനങ്ങള്‍ ഇനിക്ക് പണ്ടുമുതല്‍ക്കേ ഇഷ്ടമല്ല, ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല.

ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി, ഞാന്‍ പറയാം, നിങ്ങള്‍ക് എത്രത്തോളം നനായി തോന്നും എന്നെനിക്കറിയില്ല, എങ്കിലും, എന്റെ ജീവിതത്തിലെ വലിയ ഒരു അമളിയായി അല്ലെങ്കില്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ ഒരടിയായി ഞാന്‍ ഇപ്പോഴും ഇതിനെ ഓര്‍ക്കുന്നു.

അഫ്രികയില്‍ വന്നു നാലഞ്ചുവര്‍ഷം വര്‍ഷമായിരുന്നു, അപ്പോഴാണ് ഖത്തര്‍ എയര്‍ലൈന്‍ ഇവിടേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്, അത്തവണത്തെ നാട്ടിലേക്കുള്ള യാത്ര ഇതിലാവട്ടെ എന്നുകരുതി, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കുറച്ചു പ്രാവശ്യം യാത്ര ചെയ്ത ഗമയില്‍ സ്പെഷ്യല്‍ മീല്‍ റിക്വസ്റ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോള്‍ തന്നെ കൊടുത്തു. “സ്പെഷ്യല്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്‍” വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എയര്‍പോര്‍ട്ടില്‍ ചെന്ന്, ചെക്ക്‌ ഇന്‍ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റില്‍ കയറി, ടേക്ക് ഓഫ്‌ ചെയ്തു ,കുറച്ചു കഴിഞ്ഞപോഴെക്കും ലഞ്ച് ടൈം ആയിരുന്നു.

ദേ ഒരു ചുവന്നു, തുടുത്ത തരുണീമണി, അതേയ് ആരാ ഈ മനോജ്‌, മോളെ അത് ഞാന്‍ തന്നെയാ എന്ന ഭാവത്തില്‍ അവളെ ഒന്ന് നോക്കി, കണ്ണുകൊണ്ട് ഒരു സന്തോഷവും, അഭിമാനവും തോനുന്ന ഭാവം എന്റെ മുഖത്തു വരുത്തി പറഞ്ഞു.

ദാ ട്ടോ സ്പെഷ്യല്‍ ഓര്‍ഡര്‍ ചെയ്ത മീല്‍, എന്നും പറഞ്ഞു തന്നു, അടുത്തുളവരൊക്കെ, ഇവനരെടെ എന്ന ഭാവത്തില്‍ എന്നേം അവളേം മാറി മാറി നോക്കി.

എന്തായാലും മറ്റുള്ളവരുടെ ഭക്ഷണം വരന്‍ വേണ്ടി ലേശം നേരം വെയിറ്റ് ചെയ്തു, അടുത്തുള്ളവന്റെ ഭക്ഷണം വന്നു, ഞാന്‍ ഒന്ന് ഒളിഞ്ഞു നോക്കി, നല്ല മണം, ബട്ടര്‍ ചിക്കെന്‍ + റൈസ് . ഞാന്‍ എന്റെ തുറന്നു, എന്റമ്മേ, ഉള്ള വിശപ്പും ബാക്കിയുള്ള വികാരങ്ങളെല്ലാം കൂടി അവിയായ്‌, എന്താ, അതെ അത് തന്നെ, വഴുതനങ്ങാ പുഴുങ്ങിയതു വിത്ത്‌ നോ മസാല, നോ ഉപ്പ് , നോ മുളക്, നോ റൈസ്, എന്റമ്മേ, എന്താ ചെയ്യാ. എന്തുചെയ്യാനാ, അതിലുള്ള കുറച്ചു ഫ്രൂട്ട്സും കഴിച്ചു ജൂസും കുടുച്ചു ഇരുന്നു.

പക്ഷെ കഥയവിടെ തീരുന്നില്ല മക്കളെ അതിന്റെ റിട്ടേണ്‍ ട്രിപ്പ്‌കൂടിയുണ്ടേ!

അതെ റിട്ടേണ്‍ ട്രിപ്പ്‌ഇല്‍, ഫ്ലൈറ്റില്‍ കയറി ഇരുന്നു, അടുത്തു നല്ല രണ്ടു പാവം മോഡേണ്‍ പെണ്ണുങ്ങള്‍, ഹ! സമാധാനമായി, ഒന്ന് അവരെ നോക്കി, അവരെന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു ? പ്ലീസ് can you exchange the seat with 14 F, ങേ, ഛെ ഇവറ്റകള് എല്ലാം തുലക്കും, 14നിലേക്ക് നോക്കി, അതെ, മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടി, വീണ്ടും ലഡ്ഡു പൊട്ടി. അവിടെയും ഉണ്ട് രണ്ടെണ്ണം ഏകദേശം ഇവരെപോലെതന്നെ. ഞാന്‍ സമ്മതിച്ചു, മാറി ഇരുന്നു, അവിടുന്ന് ഒരെണ്ണം വന്നു ഇവിടെ ഇരിന്നു.

ഹോ , ഒരു മിനിട്ടുകൊണ്ട് എന്തൊക്കെ വിചാരങ്ങള എന്റെ മനസ്സിലൂടെ പോയെന്നറിയില്ല. എങ്കിലും ഞാന്‍ മന്യനായത്കൊണ്ടും, ക്ഷീണം രാത്രി 12മണിക്ക് വീട്ടില്‍ നിന്ന് പുറപെട്ടത്തിന്റെ ക്ഷീണം കാരണം പെട്ടെന്നുറങ്ങി പോയി, കുറച്ചു കഴിഞ്ഞു ഭക്ഷണം കൊണ്ടുവരാന്‍ ഉള്ള തയാറെടുപ്പിലാണ് തരുണീമണികളെല്ലാം.

ദേ വരുന്നു, സ്പെഷ്യല്‍ മീല്‍ എല്ലാം, നേരെപോയത് 13C യിലേക്ക്, അവള് എന്നെ ചൂണ്ടിക്കാട്ടുന്നു പറയുന്നു, ദാ അയാളാണ്‌ എന്റെ മാനം, അല്ല, എന്റെ സീറ്റ്‌ മാറി ഇരുന്നതാ, ഞാന്‍ അപകടം മണത്തു, ഇവിടുന്നു, കൈകൊണ്ടു കാണിച്ചു, വേണ്ട വേണ്ട ണീ തന്നെ എടുത്തോ എന്നു, എന്ത് കോഴിബിരിയാണിയാണെന്ന് വിചാരിച്ചിട്ട്ആണോ ആവൊ, അവളതു വാങ്ങി വച്ചു, എനിക്കൊറപ്പാ അതു വഴുതനങ്ങ തന്നെയാണ്, പിന്നീട് ഞാന്‍ നല്ല കോഴിയും കൂട്ടി ഭക്ഷണം കഴിച്ചു വീണ്ടും ഉറങ്ങി.

പിന്നീടൊരിക്കലും, ഞാന്‍ സ്പെഷ്യല്‍ മീല്‍ പോയിട്ട്, സീറ്റ്‌ പ്രേഫെരന്സു പോലും പറയില്ല, വരന്‍ പോകുന്ന ഭാഗ്യത്തിനെ നമ്മളായിട്ട് എന്തിനാ വെറുതെ ? 

10 comments:

faisu madeena said...

കൊള്ളാം ...പാവം കൊച്ച്..അത് പട്ടിണി ആയി .....!!!

കണ്ണന്‍ | Kannan said...

hi hi... but enikkee vazhuthanaga ishtamaa..
vazhuthanaga mezhukkuvaratti nallatha

mottamanoj said...

@ഫൈസൂ എന്ന്‌ പറയാന്‍ പറ്റില്ല, ചിലപ്പോം അവള്‍ക്കു വഴുതന ഇഷ്ടമാനെന്കിലോ ?

pravasi said...

റിട്ടേൺ ട്രിപ്പ് കലക്കി.മനപ്പൂർവ്വം മാറി ഇരുന്നതാണല്ലേ..?ആശംസകൾ..

Rajeev said...

Aa paavam tharuneemaniye vazhuthanagaa puzhungiyathum pacha vellavum kudippichittu kozhi biriyaaniyum vetti vizhungi kidannurangukayanalle mone dhushtaa.

Sarath said...

nice post

mottamanoj said...

@kannan :എന്താണ് എന്നറിയില്ല, എനിക്കാ സംഭവം ഇഷ്ടമല്ല, തങ്ങള്‍ക്കും, വഴുതനങ്ങയെ സ്നേഹിക്കുന്നവര്‍ക്കും, എല്ലാ ഭാവുകങ്ങളും

mottamanoj said...

@പ്രവാസി : ദൈവം നമ്മളെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്ന്തല്ലേ ?
@ശരത് : വളരെ നന്ദി
@രാജീവ്‌ : ഇത് കേട്ടപ്പം ഒരു പശ്ചാത്താപം, അതുകൊണ്ട് ഇനിമുതല്‍ ഞാന്‍ , ഹ്മം, ആലോചിക്കട്ടെ എന്നിട്ട് പറയാം

Naushu said...

നന്നായിട്ടുണ്ട് ....

~ex-pravasini* said...

അത് കൊള്ളാം,,ചിരിപ്പിച്ചു.

Post a Comment