Sunday, January 9, 2011

എന്‍റെ ഇന്നലത്തെ ദിവസം

 സമയം രാവിലെ 6.45 , എന്താണ് എന്നറിയില്ല പതിവുപോലെ നേരത്തെ എണീച്ചു, വീണ്ടും എങ്കിലും ശവസനത്തില്‍ കുറച്ചു നേരം കൂടി കിടന്നു.

ശനിയാഴ്ച ആയതുകൊണ്ടായിരിക്കാം ഇപ്പോഴെ ഒരു ഹോളിഡെ മൂഡ്‌

പല്ല്തേച്ചു, ഇത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചിട്ടും ബ്രഷ് മാത്രം തേയുന്നു, പല്ല് തേയുന്നില്ല, ഐസക്‌ നൂട്ടന്റെ സിദ്ദാന്തം തെറ്റവുമോ ? രാമര്‍ പെട്രോലുപോലെ ഞാനും പ്രസ്സിധമാവുമോ ഓ എനിക്ക് വയ്യ.

ദേ ചായ തണുക്കും, പ്രസന്ന വിളിച്ചു പറഞ്ഞു, അല്ലെങ്കിലും അവളങ്ങിനെയാ, ഞാന്‍ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അതിനെ ഫുള്‍ സ്റ്റോപ്പ്‌ ഇടിവിക്കും. 


ചായകുടിച്ചു,  പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു, ഇന്ന് ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും ആയിരുന്നു, ഇന്നലെ ചട്ടിനിയും ഇഡലിയും ആയിരുന്നു, ഡെയിലി ഭയങ്കര വേര്യിറ്റിയ.

പിന്നെ ഫെമൈലും മെയിലും, ഫേസ്ബുക്കും, ബ്ലോഗും, മലയാളമാനോരമയും, ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി.

റുപ്പീസ് Vs ഡോളര്‍ 45.35ല്‍ എത്തി, രണ്ടുദിവസംമുമ്പ്‌ 44.85 ആയിരുന്നു, എന്താ ചെയ്യാ, വരാനുള്ളത് വഴീല്‍ തങ്ങില്ലലോ


കരണ്ട് എന്ന കേരളാ ലോട്ടറി വന്നും പോയും ഇരിക്കുന്നുണ്ട്, മഴയുടെ ചെറിയ ഒരു ലാന്‍ജന ഉണ്ട്, ഇപ്പൊ പെയ്യും, പെയ്യില്ല, എന്നൊക്കെയാണ് മേഗങ്ങളുടെ നിലപാട്, കാലാവസ്ഥാ നിരീക്ഷകരോടുള്ള വിരോധമായിരിക്കാം, അല്ലെങ്കിലും അവര് പറഞ്ഞതിനു വിപരീതമായല്ലേ എന്നും നടന്നിട്ടുള്ളൂ.


ഉച്ചക്ക് ലഞ്ച് ചോറും, സാമ്പാറും, ഉപ്പെരീം, മോരും, നിരപര നാരങ്ങാ അച്ചാറും, ഒക്കെ കൂടി കഴിച്ചു,  

ഭാഗ്യം വീട്ടില്‍ കരണ്ട് ഉണ്ട്.

മിഥുന്‍ വിളിച്ചു, കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ മാര്‍കെറ്റില്‍ പോകാന്‍ എസ്കോര്‍ട്ട് ചെയുമോ എന്ന്, ശരി എന്നും പറഞു, നാടുമുഴുവന്‍ ചുറ്റി, സാറ്റര്‍ഡേ ആയതിനാല്‍ കടകളെല്ലാം അടച്ചിരിക്കുന്നു, വീണ്ടും ഇന്ന് പോയിനോക്കം എന്ന മുല്ലപെരിയാര്‍ അണക്കെട്ട് ഉടമ്പടി ഒപ്പുവച്ചു പിരിഞ്ഞു.

വൈകീട്ട് വീണ്ടും ചായ, സ്നാക്സ്‌, ഹ നല്ല കപ്പ്, വേള്‍ഡ് കപ്പ് കിട്ടിയ ആഹ്ലാദം എന്‍റെ ഫേസില്‍.

വൈകുന്നേരം കലാമണ്ഡലത്തിന്റെ ക്രിസ്തുമസ്-പുതുവല്‍സര പരിപാടികള്‍ ഉണ്ടായതിനാല്‍ അതിലേക്കു പുറപെട്ടു, ഡോര്‍ പൂട്ടി പുറത്തിറങ്ങി, അടുത്ത ഫ്ലാറ്റിലെ ഫിനലണ്ട്കാരി നാട്ടില്‍ പോയിരിക്കുവാ, അതാ അവിടെ ആകെ ഒരു മൂകത. ഹും.

6.30 pm പരിപാടി, ഞങ്ങള്‍ 6.48 നു അവിടെ എത്തി, പതിവ് പല്ലവി, ഒരുവിധം ആളുകള്‍ എത്തിയപ്പോഴേക്കും 7.35. നേരത്തെ എത്തിയവരെല്ലാം വിഡ്ഢികള്‍. അല്ലാതെന്തു പറയാന്‍.

ഐഡിയ സ്റ്റാര്‍ സിങ്ങരിലെ രഞ്ജിനിയാവാന്‍ ഞാന്‍ ഇല്ല എന്ന് തന്നെ പറഞു ഇംഗ്ലീഷില്‍ പറഞ്ഞു തുടങ്ങിയ അവതാരക, ( കുട്ടിയാണ് ) മലയാളം അറിയില്ലെങ്കിലും, കുട്ടികള്‍ക്ക് ഇത്തരം പരിപാടികളുടെ നേതൃത്വം കൊടുക്കുന്നത് നല്ലതാണു എന്ന അഭിപ്രായമാണ് എനിക്ക്, അവരുടെ നേതൃത്വപാടവം ഡെവലപ്പ്  ചെയ്യാന്‍, പറ്റിയ അവസരങ്ങളാണ് ഇതെല്ലം.

ഇതിനിടയിലെ പുതുമയായി തോനിയത്, സ്റ്റാര്‍ട്ടര ആയി വിതരണംചെയ്‌ത ബാര്‍ബെക്യു ചിക്കനും, മസാല ചിപ്സും, പകവടയും നന്നായിരുന്നു, എന്നാലും മൂന്നുപേര്‍ മാത്രമുള്ള എന്‍റെ ടേബിളില്‍ 6 പേര്‍ക്ക് കഴിക്കാനുള്ളഅത്രയും കൂടുതല്‍ ഭക്ഷണം അനില്‍ / ലിജോ എന്‍റെ വളര്‍ന്നു വരുന്ന വയര്‍ കണ്ടിട്ട് പ്രത്യേകം കൊടുത്തയച്ചതാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

സിംബ ടീം അവതരിപ്പിച്ച സര്‍ക്കസ് തരക്കേടില്ലായിരുന്നു, കുട്ടികളെല്ലാം എന്ജോയ്‌ എന്നുവേണം പറയാന്‍, അതിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ, അവിടെ കൂടിയിരുന്ന ആണുങ്ങളെയെല്ലാം വെല്ലുവിളിച്ചു കസേരകളി പെണ്ണുങ്ങള്‍ മാത്രം തട്ടികൊണ്ടുപോകും എന്ന് കരുതിയപ്പോള്‍, മഹാഭാരതത്തില്‍ കൃഷ്ണന്‍ അവതരിച്ച പോലെ ഒരാള് വന്നു, അവസാനം വരെ, ഉണ്ടായിരുന്നു, എന്നിരുന്നാലും സ്ത്രീ ആദിപത്യം തന്നെയായിരുന്നു, അവസാന വിജയി. കേരളത്തിലെ എങ്കിലും സ്ത്രീ സംവരണം എടുത്തു കളയണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്. എങ്കിലേ ആണുങ്ങള് നന്നാവു.


അവസാനം സ്വാദ്‌ അവതരിപ്പിച്ച ഭക്ഷണം എന്ന പരിപാടി നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാം.

എന്‍റെ മകന്‍, നന്ദു ഒരു പെപ്സിയുടെ കുപ്പി പൊട്ടിച്ചു, ചീത്തപറയാന്‍ തുടങ്ങിയ എന്നെ ലിജോ വന്നു തടഞ്ഞു പറഞ്ഞു, ദേ അവനെ ചീത്ത പറയരുത്, ഞങ്ങള്‍ ഒരു കമ്പനിയാ ! ശരിയാണെന്ന് എനിക്ക് തോനി, ഫേസ്ബുക്കില്‍ ലിജോയെ ലുട്ടാപ്പി എന്നാരോ വിളിച്ചു കണ്ടു, അങ്ങിനെയാണെങ്കില്‍ ശരിയാ അവര് രണ്ടു ഒരു കമ്പനി തന്നെ.

ശരിയപ്പോ, ഇത്രേം സഹിച്ചതിനു നന്ദി, നല്ല നമസ്കാരം.

സര്‍ക്കസ്സ് , ദെ ഇപ്പൊ എന്തെങ്കിലും നടക്കും
 ഇവന്മാര്‍ ഇതെന്തു ഭാവിച്ചാ ?
ഹും, ഇനി തീയും കൊണ്ടാ കളി.

11 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇങ്ങനെയൊക്കെ അകൃത്രിമമായി എഴുതുന്നത് വായിക്കാനാണ് സുഖം. ബ്ലോഗിന്റെ സാധ്യതയാണിത്.

ആശംസകളോടെ,

mottamanoj said...

വളരെ നന്ദി സുകുമാരന്‍ജി.

ജുവൈരിയ സലാം said...

:)

Naushu said...

നന്നായിട്ടുണ്ട്...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എഴുത്ത് ശൈലി നന്നായി ഇഷ്ടപ്പെട്ടു
എല്ലാ ആശംസകളും!

mottamanoj said...

@ ജുവൈരിയ , Naushu ,മുഹമ്മദ്കുഞ്ഞി, വളരെ നന്ദി

~ex-pravasini* said...

കൊള്ളാം...

സ്വപ്നസഖി said...

ചില്ലറ വള്ളിപുള്ളികളുടെ കുറവുണ്ടെങ്കിലും, വായന നല്ല രസകരമായി. ചിലതൊക്കെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആശംസകള്‍ ഒപ്പം ഇന്നുമുതല്‍ ഞാനും കൂട്ട്.

mottamanoj said...

Ex Pravasini : വളരെയധികം നന്ദിയുണ്ട്.
സ്വപ്നസഖി : ഞാന്‍ കാരണം രസകരമായി, ലെശമെങ്കിലും ചിരിക്കാനും കഴിഞ്ഞെങ്കില്‍, സത്യം സത്യമായും എനിക്ക് സന്തോഷമുണ്ട്, വളരെ നന്ദി.

salam pottengal said...

വ്യതിരിക്തമായ ശൈലിയിലുല്‍ എഴുത്ത്. ആരും വായിക്കാതെ പോവില്ല.

mottamanoj said...

@salam : വളരെ നന്ദി.

Post a Comment