Tuesday, January 11, 2011

അടക്കിവെച്ച ആഗ്രഹങ്ങള്‍

എല്ലാ സാധാരണക്കാരായ ആളുകളെയും പോലെതന്നെ എനിക്ക് വളരെയധികം ആഗ്രഹങ്ങളും ആശകളും ഉണ്ടായിരുന്നു.

വളരെ ചെറുപ്പത്തിലെ ആഗ്രഹം, പെട്ടെന്ന് വലുതാവാനായിരിന്നു. രണ്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ ഒപ്പം പഠിച്ചിരുന്ന പൂച്ചകണ്ണ്‍ ഉള്ള പെണ്ണിനെ കല്യണം കഴിക്കാനും മോഹമുണ്ടയിരിന്നു.

ലേശം വലുതായപ്പോള്‍ ഒരു സൈക്കിള്‍ വേണമെന്നായിരുന്നു, അത് കിട്ടിയപ്പോ പിന്നെ, അതിലെങ്ങനെ അഭ്യാസം കാട്ടാം എന്നായിരുന്നു ചിന്ത.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരു ബസ്സുമുതലാളിയാവാന്‍ കൊതിച്ചു, കോളേജു പെണ്ണുങ്ങളെ മാത്രം CT ചാര്‍ജു മാത്രം വാങ്ങി നഷ്ടം സഹിച്ചു, കൊണ്ടുപോകുന്ന ഒരു ബസ്സിന്റെ മുതലാളി. അത് മണ്ടത്തരമാണ്, ബൈക്ക്‌ ആണ് നല്ലത് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി, അപ്പൊ പിന്നെ അതായി ആഗ്രഹം.

പിന്നെ ഒരു നല്ല ജോലി കിട്ടാന്‍, പുതിയ വീട് വയ്കാന്‍, കല്യാണം കഴിക്കാന്‍, കാറ് വാങ്ങാന്‍ , അങ്ങിനെ പല പല ആഗ്രഹങ്ങള്‍ .

ഈയിടയ്ക്ക്, ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ഭയങ്കര തിരക്ക്, അപ്പൊ തോനി ദേവസ്വം പ്രസിഡണ്ട്‌ അയാമതി എന്ന്, റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയപ്പോ തോനി സ്റ്റേഷന്‍ മാസ്റ്റര്‍ ആയാ മതിയെന്നു.

ട്രാഫിക്‌ പോലീസു പിടിച്ചു ഫൈന്‍ അടിപ്പിച്ചപ്പോ തോനി അതാ നല്ലത് എന്ന്, ആരേം പിടിച്ചു പെറ്റി അടിച്ചു വിടാമല്ലോ.

അമ്പലത്തില്‍ പോയപ്പോള്‍ നടയടച്ചു പൂജിക്കുന്ന പൂജാരിയവനും മോഹം തോനിയിട്ടുണ്ട്.

ഇന്ത്യവിഷനില്‍ ,നികെഷിന്റെ ച്ചുടുല സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ നികെഷവാനും, പോഷേ കായെന്റെ ടെസ്റ്റ്‌ ഡ്രൈവ് കണ്ടപ്പോ ബൈജു നയരാവനും മോഹം ഉണ്ടായിരുന്നു.

അങ്ങിനെ പല പല ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു, ചിലതെല്ലാം നടന്നും ചിലതൊന്നും, ഒരുക്കലും നടക്കില്ല. നടന്നതു മനോഹരം, നടക്കാത്തത് അതിമനോഹരം.


അതെ അത് തന്നയാണ് എന്നെ മുന്നോട്ടു നയിക്കുന്നതു.


എന്റെ ഒരു പാവം ഒറ്റപ്പാലം കാരന്‍ സുഹൃത്തിന്റെ പുതുവര്‍ഷ പ്രതിന്ജ്ഞ ഇങ്ങനെയായിരുന്നു.

ഞാനും കൊറേ തീരുമാനങ്ങളെടുത്തിട്ടുണ്ട് ഒന്നാം തീയതി മുതല്
1) വെള്ളമടി തുടങ്ങണം    (അറിയണമല്ലോ എന്താ ഗുണമെന്ന്)
2) സിഗരറ്റ് വലി തുടങ്ങണം    (കൊള്ളാവുന്ന ബ്രാന്റ് പറഞ്ഞു തന്നെ ഡല്ഹിയില്കിട്ടുന്നത്)
3) വായിനോട്ടം തുടങ്ങണം    (പരസ്ത്രീകളുടെ മുഖത്തു പോലും നോക്കീട്ടില്ല ഇതു വരെ)
4) ഇത്രേം നാളും സമ്പാദിച്ച കാശീന്ന് പകുതിയെങ്കിലും ചുമ്മാ തല്ലിപ്പൊളിച്ചു കളയണം    (എന്നു കരുതി ഒരുത്തനും പത്തു പൈസാ ചോദിക്കണ്ട, തരൂല്ല) നിങ്ങളൊക്കെ വല്ല തീരുമാനവും എടുത്തിട്ടുണ്ടോ ?????

അപ്പോഴാണ്, അടക്കി വച്ച, അല്ലെങ്കില്‍ വയ്കുന്ന, ആഗ്രഹങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടാവും എന്ന് ചിന്തിക്കുന്നത്.

ഇപ്പോഴുള്ള വലിയ ആഗ്രഹം എന്താണ്എന്നുവച്ചാല്‍, ഒരു AUDI Q7 വേണം എന്നാണ്. അതിമോഹമാണ്, എങ്കിലും നോക്കട്ടെ നടക്കുമോ.

10 comments:

Abduljaleel (A J Farooqi) said...

aagrahangal adangathathanu ]

nedanum kazhiyatte nalla aagrahangal

faisu madeena said...

എനിക്കിപ്പോ ആഗ്രഹം ഒരു നല്ല ബ്ലോഗര്‍ ആവണം എന്നാണു ....!!!

സ്വപ്നസഖി said...

എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ! എന്നാശംസിക്കുന്നു.

സമയം കിട്ടുകയാണെങ്കില്‍ അങ്ങോട്ടും ഒന്നു വരണേ....swapnasakhi.blogspot.com

ചെകുത്താന്‍ said...

എനിക്കിപ്പോ ആഗ്രഹം ഒരു കല്യാണം കഴിക്കണം ന്നാ

mottamanoj said...

@അബ്ദുല്‍ : നന്ദി
@ഫൈസൂ : എല്ലാവിധ ആശംസകളും. താങ്കള്‍ക്ക് അതു കഴിയും.
@സ്വപ്നസഖി : വളരെ നന്ദി. ഞാനവിടെ വരാറുണ്ടല്ലോ. തിരക്കിനിടയില്‍ ചിലപ്പോ കമന്റ്സ് എഴുതാന്‍ കഴിയാറില്ല.
@ചെകുത്താന്‍ : അത് ഒരു കടന്ന കൈയാണ് , ആദ്യമേ പറഞ്ഞേക്കാം

Naushu said...

ചെറിയ ചെറിയ ആഗ്രഹങ്ങള്‍.....
ദൈവം സഹായിക്കട്ടെ ..

Rajeev said...

Ente kuttikaalam muthalkke ulla oru moham. Swiss bankinte Operations Manager aavuka. Advantage enthennaal athil nikshiptham kallapanam aayathinaal, kurachu Panam(Oru 25 kodi) nammal kayyittu vaariyaalum aarum ariyilla adhava chothikkilla. Mottayude aagrahangal ellam thanne nadappilaakatte. Pakshe Audi Q7 athimohamaanu mone Dineshaa.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഗ്രഹങ്ങള്‍ സഫലമാവട്ടെ

കൂതറHashimܓ said...

ആഗ്രഹിക്കാന്‍ എനിക്കും ഒത്തിരി ആഗ്രഹം

mottamanoj said...

നന്ദി നാഷു.
@രാജീവ്‌ : എന്താ മാഷെ, ചുരുങ്ങിയതു, ഒരു 500കോടി എങ്കിലും വേണ്ടേ, ഇതിപ്പോ രണ്ടു ലംബോര്‍ഗിനിയും, മയ്ബാക്കും വാങ്ങിച്ച തീരില്ലേ. പിന്നെ അമ്ബാനിയെപോലെ ഒരു ചെറിയ വീടൊക്കെ വയ്ക്കണ്ടേ.
@റിയാസ്‌ : നന്ദി.
@ഹാഷിം : ആഗ്രഹിക്കു, സ്വപനം കാണൂ.

Post a Comment