Thursday, January 20, 2011

കലണ്ടര്‍ സ്പെഷ്യല്‍ ഡേയ്സ് ( പ്രത്യേക ദിവസങ്ങള്‍ )

നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ ദിവസങ്ങളാണ് ഓര്‍ത്തുവെയ്ക്കുക.

സാധാരണയായി, ആദ്യമായി ഓര്‍ത്തുവെയ്ക്കുക സ്വന്തം ജന്മദിനം ആയിരിക്കും, നമ്മളത് ചിലരെ വിഷ് ചെയ്താല്‍ അവര് പറയും ഓ താങ്ക്സ്, ഞാന്‍ മറന്നേ പോയി, അല്ലെങ്കിലും ആരാ ഇപ്പൊ ഇതൊക്കെ ഓര്‍ക്കുന്നത്.
പക്ഷെ ഈ പറച്ചില്‍ലെല്ലാം വെറുതെയാണ് എന്നാണ് എനിക്ക് തോനിയിട്ടുള്ളത്, ഒരുതരം ജാഡ. അല്ലെങ്കില്‍പ്പിന്നെ ചെലവ് ചെയ്യാനുള്ള വിഷമം. അല്ലെങ്കില്‍ വേറെഎന്തെങ്കിലും കാര്യം.

പൊതുവേ മറവിയുള്ള എനിക്കുപോലും അത്യാവശ്യം ചില ദിവസങ്ങള്‍ ഓര്‍മയുണ്ടാവരുണ്ട്. പക്ഷെ പൊതു വിശേഷങ്ങള്‍ എന്നറിയപെടുന്ന ദിവസങ്ങള്‍ ഓര്‍മ്മ പെടുത്താന്‍ കലണ്ടര്‍ നമ്മളെ സഹായിക്കാറുണ്ട്.

എന്നാലും നമ്മളുടെ കലണ്ടര്‍ ശരിക്ക് ശ്രദ്ധിച്ചിട്ടുണ്ടോ ? മനോരമയോ, മാതൃഭൂമിയോ ദീപികയോ അല്ലെങ്കില്‍ വേറെ എതെങ്കിലും മലയാളം കലണ്ടര്‍, ശരിക്കും ഒന്ന് നോക്കിയാല്‍ അറിയാം മലയാളികളോളം വിശേഷ ദിവസങ്ങള്‍ വേറെ ഒരു കലണ്ടറിലും കാണില്ല. അപ്പൊ മലയാളിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും ആഘോഷമാണോ ? 

പക്ഷെ ഓരോ ദിവസത്തെ പത്രത്തില്‍ കാണാം, ഇന്ന് പുകലവിവിരുദ്ധ ദിനം, വാലന്‍റെഇന്‍ ഡേ, കാന്‍സര്‍ ഡേ, അങ്ങനെ ദിവസേന ഓരോന്ന്, ഇന്നാള് ഒരുദിവസം കണ്ടു, പാന്റ്സ് (phants) വിരുദ്ധ ദിനം, എല്ലാവരും പാന്റ്സ് ഇടാതെ പ്രധിഷേധിക്കാനുള്ള ദിനമാണ്, അങ്ങനെ പക്ഷി ദിനം, പൂച്ച ദിനം അങ്ങനെ പലതും. ഇതൊന്നും കലണ്ടറില് കാണാനും ഇല്ല.

എന്തായാലും നമുക്ക് പ്രിയപെട്ടത്‌ തൃശൂര്‍പൂരം, തിരുവില്വാമല താലപോലി, അമ്പലപുഴ ആറാട്ട്‌, ഓശാന പെരുന്നാള്‍ അങനെ അങ്ങനെ ഒക്കെ തന്നെ.


വാല്‍കഷണം
നമ്മുടെ സ്വാമി വിജയ്മല്യയുടെ കിംഗ്‌ ഫിഷര്‍ കലണ്ടര്‍ മലയാളികള്‍ക് പ്രിയമാല്ലത്ത് അതില്‍ വിശേഷ ദിവസങ്ങളുടെ അഭാവമാണ് എന്നാണ് എനിക്ക് തോനിയുട്ടള്ളത്. വര്‍ഷാവര്‍ഷം കോടികള്‍ ചിലവാക്കി അത്ര കൃത്യ്നിഷതയോടെ ഉണ്ടാക്കുന്ന കലണ്ടര്‍ വേറെ ഏതുണ്ട്. കലണ്ടര്‍ K F തന്നെ.

8 comments:

Akbar said...

:)

faisu madeena said...

കെ എഫ എത്ര തരും പരസ്യത്തിന് ?

എന്നാലും മനോജേട്ടന്‍ ഇങ്ങനെ ഒരു മദ്യ വ്യവസായിയുടെ കലണ്ടറിന്റെ പരസ്യം ഏറ്റെടുതുവല്ലോ ..ഞാന്‍ പ്രതിഷേധം അറിയിക്കുന്നു ...!!!

pushpamgad said...

അതന്നെ ..
ഫൈസു പറഞ്ഞതിലും ചെറിയ കാര്യമില്ലാതില്ല ട്ടോ ..
എന്നാലും നന്നായിട്ടുണ്ട് .
അഭിനന്ദനങ്ങള്‍ ..

mottamanoj said...

Faisu & Pushpa: കെ എഫ ഒന്നും തരുന്നില്ല, സത്യമായിട്ടും അതിന്റെ പരസ്യം ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല,മുന്പ്ჰ വികസനം എഴുതിയതുപോലെ എന്റെര ആഗ്രഹം അത് ഉണ്ടാവരുത് എന്നുതന്നെയാണ്. ഇന്നത്തെ കേരളീയരുടെ മദ്യസ്കത്തിയില്‍ വ്യാകുലതപെടുന്ന ഒരാള്‍ തന്നെയാണ് ഞാന്‍, അതുകൊണ്ടുതന്നെയാണ്, പെട്രോളിന് പകരം മദ്യത്തിന്റെ വില കൂട്ടാന്‍ ഞാന്‍ പറയുന്നത്.

തുറന്ന അഭിപ്രായം പറഞ്ഞതിന് വളരെ നന്ദിയുണ്ട്.

ആചാര്യന്‍ said...

മദ്യത്തിന്റെ വില ഉയര്‍ന്നാല്‍..ഇനിയും കുറെ കുടുംബങ്ങള്‍ പട്ടിണിയാകും എന്നല്ലാതെ കുടിക്കുന്നവര്‍ കുടിക്കുക തന്നെ ചെയ്യും എന്തേ ..അതെന്നെ അല്ലെ?

റാണിപ്രിയ said...

അഭിനന്ദനങ്ങള്‍...

mottamanoj said...

മദ്യത്തിന് വില കൂട്ടിയാല്‍ ചിലപ്പോ കഴിക്കുന്ന അളവ് കുറച്ചാലോ ? അങ്ങിനെ ചെയ്യുമോ ?
നന്ദി റാണിപ്രിയ.

Anonymous said...

ithenthu calender , ithilonnum illallo ? sharikkulla king fisher calender nallatha

Post a Comment