Saturday, January 22, 2011

മായന്നൂര്‍ ഉത്സവം


അതെ ഇന്ന് മായന്നൂര്‍കാര്‍ ഉത്സവത്തിന്റെ ആവേശത്തിലായിരിക്കും. സിനിമയില്‍ കാണുന്ന പോലെ അടിയും, ഐറ്റം ഡാന്‍സും, ആനയും എഴുന്നള്ളത്തും ഉള്ള ഉത്സവമല്ല, മറിച്ച് സ്വാതന്ത്രത്തിന്റെ ഉല്‍സവമായിരുക്കും. കാരണം ഒരുപാടു കൊല്ലങ്ങള്‍ ആയുള്ള ആവശ്യമായിരുന്നു മായന്നൂരിനെയും ഒറ്റപാലത്തിനെയും ബന്ധിപ്പിക്കുന ഒരു പാലം എന്ന സ്വപ്നം ഇന്ന് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കകായാണ്.

സ്വപ്നസാക്ഷാത്കാരം എന്നു മാധ്യമങ്ങളും മറ്റും പറയുമ്പോള്‍, ഉണ്ടാക്കുമ്പോള്‍ നല്ലതുതന്നെ ഉണ്ടാക്കണം എന്ന വാശിയില്‍ 11 വര്‍ഷത്തെ നീണ്ട നിരീക്ഷണ പരീക്ഷണ ശ്രമങ്ങള്‍കൊടുവില്‍ ഉണ്ടായ ഒരു അത്ഭുതകരമായ വസ്തുവാണ് ഈ പാലം എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇതിന്റെ ഉറപ്പിനെ പറ്റിയും മറ്റും ആശങ്ക വേണ്ടേ വേണ്ട.

പാലക്കാട് ജില്ലയിലെ ഒറ്റപാലത്തെയും ത്രിശൂര്‍ ജില്ലയില്ലെ മായനൂരിനെയും കൂട്ടിയിണക്കുന്ന ഭാരതപുഴയുടെ ( അതോ ഭാരത പറമ്പോ ) കുറുകെയുള്ള പാലം 1.35km നീളം ആണുള്ളത്.

അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ മായനൂര്‍, ഒറ്റപലത്തിന്റെ ഭാഗമാവുന്നതിനോപ്പം ചേലക്കര, പഴയന്നൂര്‍ എന്നിവിടങ്ങളിലേക്ക് ദൂരം കുറയ്ക്കാനും പാലത്തിനു സാധിക്കും.

മായനൂരില്‍നിന്നും തോണികയറി വരുമ്പോള്‍ മണല്‍എടുത്ത കുഴികളില്‍ വീണും മറ്റും , പകുതി നനഞ്ഞ വസ്ത്രങ്ങളുമായി ഇപ്പുറത്തുള്ള സ്കൂളിലേക്കും, കോളേജിലെക്കും, ഓഫിസുകളിലേക്കും വരുന്നവര്‍ക്ക് വലിയൊരളവില്‍  ആശ്വസമാവും എന്നതില്‍ സംശയമില്ല.

ഇന്നത്തെ നാട്ടിലെ വില എന്നാല്‍ റിയല്‍എസ്റ്റേറ്റ്‌ വില എന്ന് മാത്രം അറിയുന്നവര്‍ക്കും, ഇപ്പോതന്നെ പാലത്തിനപ്പുറം സ്ഥലത്തിനു തീപിടിച്ച വിലയാണെന്നും ഇതിനോടപ്പം കൂട്ടിവായിക്കണം.

തൃശൂര്‍പൂരം ഒന്നും ഒരു പൂരം അല്ല എന്ന നിലയ്ക്കാണ് ഇപ്പൊ അവിടുത്തെ കാര്യങ്ങള്‍ എന്നാണ് എന്റെ സുഹൃത്തു വിളിച്ചു പറഞ്ഞത് ( അല്ലാതെ അഫ്രികയില്‍ കിടക്കുന്ന ഞാന്‍ ഇതെങ്ങിനെ കണ്ടു എന്ന് ചോദിക്കരുത് ) . അതെ ഇത് ഒരു നാടിന്‍റെ ജനതയുടെ ചിരകാലാഭിലാഷം സഫലീകരിക്കാനും ഒപ്പം വികസനത്തിന്‍റെ പുതിയൊരു തുടക്കമായി ഇതിനെ കരുതാന്‍ സഹായിക്കട്ടെ എന്നാശിക്കുന്നു.

ഒപ്പം തിരുവില്വാമലയിലെ പാലത്തിന്റെ മേല്‍ നിലനിന്നിരുന്ന അടിച്ചുമാറ്റല്‍ ആരോപണങ്ങളും ഇതോടപ്പം നാമാവശേഷമായിതീരട്ടെ

ഇന്ന് വൈകീട്ട് നമ്മുടെ മുഖ്യമന്ത്രി സഖാവ് വി. എസ്. ചേലക്കരയുടെ പൊന്നോമന പുത്രന്‍ സ്പീകര്‍ കെ. രാധാകൃഷ്ണനെ സാക്ഷി നിര്‍ത്തി, ഉല്‍ഖാടനം ചെയ്യും. ഒപ്പം മറ്റു ബഹുമാനപെട്ട മന്ത്രിമാരും ഉണ്ടാവും. 

ചിത്രത്തിന് നന്ദി ഗൂഗിള്‍ ദേവന്‍ 

9 comments:

ജുവൈരിയ സലാം said...

ഭാരത പറമ്പിന്‍ കുറുകെയുള്ള പാലത്തിന്‍റെ ഉല്‍ഖാടനം നടക്കട്ടേ..ആശംസകള്‍

കണ്ണന്‍ | Kannan said...

naadu vikasikkatte! aasamsakal
manojetta font valuthaakoo...

ismail chemmad said...

aashamsakl

Jidhu Jose said...

ഇനി ടോള്‍ പിരിവു തുടങ്ങാം

mottamanoj said...

@ജുവൈരിയ, ഇസ്മയില്‍ : നന്ദി.
@കണ്ണന്‍, നന്ദി, ഫോണ്ട് 12ആണ് സൈസ് ഇനിയും വലുതാക്കണോ. ?
@ജിദ്ദു : ഉണ്ടാവാന്‍ സദ്യതയുണ്ട്, ഞാന്‍ മനപൂര്‍വം എഴുതാഞ്ഞതാ അതിനെപറ്റി.

Naushu said...

ആശംസകള്‍

Sankaran said...

I think the first time they laid the stone in 1939 (Not sure though). So, it took around 82yrs to complete ??!!!!!!!

pushpamgad said...

pooravum palavum istamayi.
vilvadri ekadasi, parakottukavu thalappoli ithellam orma varunnu.
abinandanangal

mottamanoj said...

@പുഷ്പാ : അതെ മാഷെ, തലപോളി എല്ലാകൊല്ലവും മുടങ്ങാതെ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട്

Post a Comment