Friday, January 28, 2011

ഒരു സെക്സി XXX വാര്‍ത്ത


ഞാന്‍ എന്റെ TV വിറ്റിട്ട് ഒരു റേഡിയോ വാങ്ങിക്കാന്‍ തീരുമാനിച്ചു.

ഹും പിന്നെ, എല്ലാവരും LCD, LED , 3D എന്നൊക്കെ പറഞ്ഞു പരക്കംപായണ സമയത്ത്, നീ മാത്രം. അല്ല എന്തെ ഇപ്പൊ അങ്ങിനെ തോനാന്‍ ?.

അപ്പൊ നീ ഈ പുകിലൊന്നും കേട്ടില്ലേ. എടെ ഇന്നലെ വൈകിട്ട് ലണ്ടനില്‍ വാര്‍ത്ത ജോസ്സുട്ടിനെ അവന്റെ പെണ്ണുമ്പിള്ള ചിരവകൊണ്ട് അടിച്ചു ഇപ്പം അവന്‍ ഹോസ്പിറ്റലിലാ. ഏതാണ്ട് ഇതുതന്നെയാ വേറെ കുറെ പേരുടെ സ്ഥിതിയും. അപ്പൊ കുടംബത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എടുത്ത തീരുമാനമാണ് ഇത്  

എന്നതാ നീ പറയുന്നേ, ഇങ്ങനെയൊക്കെ ഉണ്ടാവോ ? , അതും ഒരു വാര്‍ത്ത കണ്ടതിന്റെ പേരില്.

എടാ ചെക്കാ, ഇതാണ് ശരിക്കുള്ള ന്യൂസ്‌.

“ടെലിവിഷനില്‍ വാര്‍ത്ത കാണണം എന്നു പറഞ്ഞ്‌ മസിലുപിടിച്ചിരിക്കുന്ന പുരുഷന്‍മാരില്‍ നല്ലപങ്ക്‌ വാര്‍ത്തയല്ല, വാര്‍ത്താ വായനക്കാരിയെയാണു ശ്രദ്ധിക്കുന്നതെന്നു വെളിപ്പെടുത്തല്‍. അവതാരക അല്‌പം സെക്‌സിയും സെക്‌സി വേഷധാരിയുമാണെങ്കില്‍ പറയുകയും വേണ്ട. ഇവര്‍ ടിവിക്കു മുന്‍പില്‍ ഇരിക്കുന്നതല്ലാതെ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണു തെളിഞ്ഞിരിക്കുന്നത്‌.”

അപ്പൊ ഇത്രയും കാലം വാര്‍ത്ത കണ്ട നമ്മളാരായി 

ഇനിയിപ്പോ വാര്‍ത്ത കാണുമ്പോഴും വല്ല തുണ്ടുപടം കാണുന്നപോലെ കാണേണ്ടിവരുമോ എന്‍റെ ശിവനെ. പിന്നെ ആരെങ്കിലും പരസ്യമായി നീ ഇന്നതെ വാര്‍ത്ത‍ കണ്ടോ എന്ന് ചോദിക്കുന്നതടക്കം ഒരുമാതിരി ആക്കിയ ടോണിലായിരിക്കും.


ഇനിയിപ്പോ എന്നാ ചെയ്യും റേഡിയോ തന്നെ വഴി, അല്ലെങ്കില് നമ്മുടെ നികേഷ്‌ പുതിയ ചാനെല്‍ തുടങ്ങണം, അതാവുമ്പോ പിന്നെ മൂപ്പര് മാത്രമല്ലേ അതിലുണ്ടാവൂ, ബാക്കിയൊക്കെ തൃശൂരില്‍ നിനും ലൈനില്‍ അല്ലെങ്കില്‍ തവളകുഴിയില്‍നിന്ന് ലൈനില്‍ എന്നൊക്കെ പറഞു ഫോണിന്റെ ചിത്രം കാണിച്ചാ മതീലോ. പക്ഷെ അതാണെങ്കിലോ കോഴിക്ക് മുലവരും എന്ന് പറഞപോലെ ഇപ്പൊ തുടങ്ങും, ദേ തുടങ്ങി, എന്നൊക്കെ പറയുന്നതല്ലാതെ വേറൊന്നും കേക്കുന്നില്ല.

പിന്നെ വല്ല അഫ്രികന്‍ ചാനെല്‍ കാണാനുവച്ചാ, നമ്മുടെ ഫാഷന്‍ ചാനെല്‍ (F TV) ബേധാ.


എന്തായാലും ഇനി എല്ലവരും വാര്‍ത്തകേള്‍ക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. എനിക്കത്രേ പറയാനുള്ളൂ, പിന്നെ പറഞ്ഞില്ലാ അറിഞ്ഞില്ല എന്നൊന്നും പറയാന്‍ നിന്നെക്കരുത്.

21 comments:

mottamanoj said...

ശരിക്കുള്ള വാര്‍ത്ത‍ ഇവിടെയുണ്ട്
http://www.dailymalayalam.co.uk/index.php?p=news_details&catid=13&newsid=5755

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓഹ്!!! ലപ്പ ലതാണു കാര്യം
ഇന്നലെ വാര്‍ത്ത കണ്ടായിരുന്നു...
ഒരാള്‍ തലക്ക് ചിരവ കൊണ്ട് അടി കിട്ടി ആശുപത്രിയിലാണെന്ന്...
എത്ര സ്റ്റിച്ചുണ്ട് മാഷെ...?

നിശാസുരഭി said...

ഇനിയിപ്പോ വാര്‍ത്ത കാണുമ്പോഴും വല്ല തുണ്ടുപടം കാണുന്നപോലെ കാണേണ്ടിവരുമോ എന്‍റെ ശിവനെ. പിന്നെ ആരെങ്കിലും പരസ്യമായി നീ ഇന്നതെ വാര്‍ത്ത‍ കണ്ടോ എന്ന് ചോദിക്കുന്നതടക്കം ഒരുമാതിരി ആക്കിയ ടോണിലായിരിക്കും.


ഇനിയിപ്പോ എന്നാ ചെയ്യും റേഡിയോ തന്നെ വഴി, അല്ലെങ്കില് നമ്മുടെ നികേഷ്‌ പുതിയ ചാനെല്‍ തുടങ്ങണം, അതാവുമ്പോ പിന്നെ മൂപ്പര് മാത്രമല്ലേ അതിലുണ്ടാവൂ, ബാക്കിയൊക്കെ തൃശൂരില്‍ നിനും ലൈനില്‍ അല്ലെങ്കില്‍ തവളകുഴിയില്‍നിന്ന് ലൈനില്‍ എന്നൊക്കെ പറഞു ഫോണിന്റെ ചിത്രം കാണിച്ചാ മതീലോ. പക്ഷെ അതാണെങ്കിലോ കോഴിക്ക് മുലവരും എന്ന് പറഞപോലെ ഇപ്പൊ തുടങ്ങും, ദേ തുടങ്ങി, എന്നൊക്കെ പറയുന്നതല്ലാതെ വേറൊന്നും കേക്കുന്നില്ല.


:)))

mottamanoj said...

നന്ദി റിയാസ്‌ & നിശാ .
നികെഷിനെപറ്റി ഞാന്‍ അങ്ങിനെ എഴുതിയെങ്കിലും എനിക്ക് മൂപരെ വാര്‍ത്ത കാണാന്‍ ഭയങ്കര ഇഷ്ടമ.

pushpamgad said...

ടെലിവിഷനില്‍ വാര്‍ത്ത കാണണം എന്നു പറഞ്ഞ്‌ മസിലുപിടിച്ചിരിക്കുന്ന പുരുഷന്‍മാരില്‍ നല്ലപങ്ക്‌ വാര്‍ത്തയല്ല, വാര്‍ത്താ വായനക്കാരിയെയാണു ശ്രദ്ധിക്കുന്നതെന്നു വെളിപ്പെടുത്തല്‍. അവതാരക അല്‌പം സെക്‌സിയും സെക്‌സി വേഷധാരിയുമാണെങ്കില്‍ പറയുകയും വേണ്ട. ഇവര്‍ ടിവിക്കു മുന്‍പില്‍ ഇരിക്കുന്നതല്ലാതെ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണു തെളിഞ്ഞിരിക്കുന്നത്‌.”
നല്ല കാര്യം !
ഇതിപ്പോ അതന്നെ ഭേദം ..
ആ നാണ്വാരുടെ ചായക്കട നിര്‍ത്തിച്ച് ഇതുപോലെ ഒന്ന് തുടങ്ങിച്ചാലോ?..

ബൈജുവചനം said...

വാര്‍ത്തകളേക്കുറിച്ച് ഇവിടേയും ചിലതുണ്ട്! http://baijuvachanam.blogspot.com/

Naushu said...

കൊള്ളാം

mottamanoj said...

@പുഷ്പ : എന്റമ്മേ ഇപ്പൊ തന്നെ ഏത് ചാനെല്‍ കാണണം എന്നാ കാന്ഫുഷന്‍ ആണ്. ഇനി വേറൊന്നും കൂടി താങ്ങാനുള്ള ശേഷിയില്ല.
@നൌശു :വളരെ നന്ദി.
@ബൈജു : നോക്കട്ടെ. നന്ദി

mottamanoj said...

@Riyas : ഒരുപാടു സ്ടിച്ചുണ്ട് മാഷെ ബോധം വന്നിട്ട് വേണ്ടേ എണ്ണിനോക്കാന്‍ ?

ഇ.എ.സജിം തട്ടത്തുമല said...

വായന രേഖപ്പെടുത്തുന്നു. കൊള്ളാം!

ജുവൈരിയ സലാം said...

nannaayittund

mottamanoj said...

ഇ എ സജിം, ജുവൈരിയ വളരെ നന്ദി.

Rajeev said...

Hi motta. Thalayil mudi irikkatte, stich aarum kaanillallo. Ippozhum aashupathriyil thanne aano.Kurachu divasamaayittu puthiya blog onnum kandilla. Get well soon Mse.

jiya | ജിയ said...

വാർത്ത വായിക്കുന്നത് പുരുഷ ജനങ്ങളാണെങ്കിൽ ഫുൾസ്ലീവ് ഷർട്ട് ആയിരിക്കും വേഷം. അത് പ്രൊഫഷണൽ ആണെത്രെ..!!! സ്ത്രീകളാണെങ്കിൽ പ്രത്യ്യേകിച്ച് ഒന്നുമില്ല.. എന്തും ആകാം....!!! പുരുഷ വസ്ത്രധാരണത്തിലെയും സ്ത്രീ വസ്ത്ര ധാരണത്തിലെയും സഭ്യതയുടെ അളവുകാലെന്താണെന്നാണ്‌ എനിക്ക മനസിലാകാത്തത്..

mottamanoj said...

@Rajive : ഹ്മം ഇപ്പൊ നക്ഷത്രം എണ്ണാറായി. കുറച്ചു തിരക്കിലായി പോയി. അതുകൊണ്ടാ പുതിയത് ഉടന്‍ വരും.
@ജിയ : നന്ദി, അളവുകോല്‍ എന്നത് ഓരോരുത്തരുടെയും കാഴ്ച്പാടാണ്.

ജിക്കുമോന്‍ - Thattukadablog.com said...
This comment has been removed by the author.
ജിക്കുമോന്‍ - Thattukadablog.com said...

വാര്‍ത്ത‍ വായനകാരില്‍ എനിക്ക് പണ്ടേ ഇഷ്ടം ______
ഉവാ ആ പൂതി മനസ്സില്‍ ഇരുന്നാല്‍ മതി ഹാ ഒന്നാശിച്ചു അല്ലെ കൊച്ചു ഗല്ലാ ഹ ഹ ഹ

ഷബീര്‍ വഴക്കോറത്ത് (തിരിച്ചിലാന്‍) said...

വാര്‍ത്തയും കാണാന്‍ പറ്റാത്ത അവസ്ഥയായല്ലോ എന്റെ ശിവനേ...

Villagemaan said...

ഈയിടെ ഫേസ് ബുക്കില്‍ ആരോ അപ്ഡേറ്റ് ചെയ്ത കാലാവസ്ഥ പ്രവചനത്തിന്റെ വീഡിയോ ( http://www.youtube.com/watch?v=pdG6FfAwIBk&feature=player_embedded )കണ്ടായിരുന്നു...അന്നെരമല്ലേ നമ്മള്‍ പാവം ഗള്‍ഫുകാര്‍ ഒക്കെ എന്തെല്ലാമാണ് മിസ്സ്‌ ആക്കുന്നത് എന്ന് മനസ്സിലായെ !

mottamanoj said...

ഹ ഹ വില്ലജ്മാന്‍ സത്യം, മെക്സിക്കോയില്‍ ഇപ്പൊ വെള്ളപൊക്കം ആണ് പോലും, എന്താ ചെയ്യാ.
നന്ദി

മുക്കുവന്‍ said...

ന്നാ പിന്നെ വീട്ടിലെ ചിരവയെറുഞ്ഞു കളഞ്ഞിട്ടേ ഇന്നിനി ടി.വി കാണലുള്ളൂ... ഓര്‍മ്മിപ്പിച്ചതിന് ടാങ്ക്സ്!

Post a Comment