Wednesday, February 2, 2011

ഫാദര്‍ലെസ്സ് സിന്‍ഡ്രോം – തന്തയില്ലാത്തരം

സ്വന്തം കഴിവില്‍ വിശ്വാസമില്ലയ്മയും, മറ്റുളവന്‍ കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കി ഒന്ന് ബ്ലോഗാം എന്ന് വച്ചാ അത് അതേപടി അടിചോണ്ടുപോയി, സ്വന്തം പേരില്‍ ഇട്ടു, കമന്റ്സ് വാങ്ങിച്ചു ഉളുപ്പില്ലാതെ തിരിച്ചു നന്ദി പറഞു നടക്കുന്നവനെ വിളിക്കാന്‍ പറ്റുന്ന മോഡേണ്‍ പോളിഷട് വാക്കാണ് ഫാദര്‍ലെസ്സ് സിന്‍ഡ്രോം അഥവാ തന്തയില്ലാത്തരം. ( ഇത് എന്‍റെ കണ്ടുപിടിത്തമല്ല, എവിടെയോ വായിച്ചതാണ്, ബെര്‍ലിയിലവനാണ് സാധ്യത )

ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍ എല്ലാം, എന്‍റെ തന്നെ അണ്ഡവും പുംബീജവും ചേര്‍ന്ന് ഭ്രൂണം ഉണ്ടാകണം എന്ന വിചാരം ഉള്ളതുകൊണ്ട് തന്നെ അത് അടിച്ചുമാറ്റി സ്വന്തം പേരില്‍ പബ്ലിഷ് ചെയ്യുന്നവരെ വേറെ എന്തൊക്കെ വിളികാം എന്നത് അടുത്ത കൊടുങ്ങലൂര്‍ ഭരണി കാണാന്‍ പോയതിനുശേഷവും  ആലോചിക്കേണ്ട കാര്യമാണ്.

ഞാന്‍ കുറച്ചു ദിവസം മുന്‍പ് എഴുതിയ ഒരു “സെക്സി XXX വാര്‍ത്ത” എന്ന പോസ്റ്റ്‌ പിറന്നപടി ദേ കിടക്കുന്നു വേറൊരു സൈറ്റില്‍, ദേ ഈ നിമിഷം വരെ ഇതിനു 65 നോട്ടക്കാരും (vews) 9 കാമ്മന്റ്സും ഉണ്ട്, എന്താ ചെയ്യാ എന്‍റെ ശിവനെ. അപ്പൊ വാര്‍ത്ത കണ്ടയുടനെ എന്‍റെ മനസ്സില്‍ തോനിയത് മുഴുവനും അവനും തോനിയെന്നു കരുതാണോ അതോ വെറുതെ കേടക്കുന്നതല്ലേ കൊണ്ടുപോയെക്കാം എന്ന് കരുതിയോ.?

മോഷ്ടിക്കാന്‍ വേണ്ടിമാത്രം എന്തെങ്കിലും ഒക്കെ എഴുതി എന്നെനിക്ക് ഇതുവരെ തോനിയിട്ടില്ല, ശരി അങ്ങിനെയെങ്കില്‍ അവനോടു ഒന്ന് ചോദിച്ച്ചുകളായാം എന്നുവിചാരിച്ച് ആ വെബ്‌സൈറ്റില്‍ പോയി ലോഗിന്‍ ചെയ്തു, അവനോടു പ്രൈവറ്റ് ആയി വര്‍ത്തമാനം പറയാനാ ഉദ്ദേശിച്ചത്, പക്ഷെ അതിനുള്ള മാര്‍ഗമില്ലാത്തതിനാല്‍ അതെപോസ്റ്റില്‍ തന്നെ കമന്റ്‌ പോസ്റ്ചെയ്തു.

“ എന്റെ പോസ്റ്റ്‌ വേറൊരു സൈറ്റില്‍ കാണുന്നതുകൊണ്ട് എനിക്ക് വിഷമമില്ല പക്ഷെ എവിടെയെങ്കിലും എന്‍റെ പേര് ഒന്ന് വയ്കാമായിരുന്നു”

ഇത്രമാത്രം.

ഇപ്പൊ ആ സൈറ്റിലേക്ക് എന്നെ ബ്ലോക് ചെയ്തിരിക്കുന്നു, അതിനര്‍ത്ഥം, ഈ പണി ചെയ്യുന്നവന്‍ ആ സൈറ്റിന്റെ ഉടമയാവനും സദ്യതയുണ്ട്. എന്താ ചെയ്യാ, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.


ഇതെല്ലാം കണ്ടപ്പോ ഇത്രയെങ്കിലും ഇവിടെ എഴുതണം എന്ന്തോനി, അതുകൊണ്ടാ, നിങളുടെ സൃഷ്ടികളും ഇതിലുണ്ടാവാന്‍ സദ്യതയുണ്ട്. നോക്കികോളൂ. http://thattukada.net/tk/ ( അല്ല നമ്മുടെ ജിക്കുമോന്റ്റെയല്ല ഇത് )


26 comments:

Naushu said...

അങ്ങിനെ നീയും പുലിയായി.....

ബൈജുവചനം said...

ഹും http://baijuvachanam.blogspot.com/2011/02/blog-post.html

ജിക്കുമോന്‍ - Thattukadablog.com said...

@ Manoj നന്നായി ഈ പോസ്റ്റ്‌: നിങ്ങള്ക്ക് നമ്മുടെ തട്ടുകടബ്ലോഗ് ഇവിടെ കാണാം.. ഇവിടെ നിങ്ങള്‍ പലരുടെയും പോസ്റ്റുകള്‍ കണ്ടെന്നിരിക്കാം പക്ഷെ അതൊക്കെ ആണുങ്ങള്‍ ഇരുന്നു കഷ്ടപ്പെട്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ളവയാണ് ആണ്.. വീണ്ടും ഞങ്ങള്‍ രചനകള്‍ ക്ഷണിക്കുന്നും ഉണ്ട്.. കൂടുതല്‍ വിവരങ്ങള്‍ ചുവടെ :

രചനകള്‍ ക്ഷണിക്കുന്നു @ Thattukada | തട്ടുകട


പുതിയ എഴുത്തുകാരുടെ മലയാളത്തില്‍ എഴുതിയ രചനകള്‍ ലോകം മുഴുവന്‍ പരന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ്‌ തട്ടുകടബ്ലോഗ്.കോം -ന്റെ പ്രഥമലക്ഷ്യം. ഇതോടൊപ്പംതന്നെ വളരെ പ്രശസ്തരായ എഴുത്തുകാരും തട്ടുകടയില്‍ലൂടെ അവരുടെ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തുന്നു. പരസ്യങ്ങളുടെ അതിപ്രസരമില്ലാതെ, വായനക്കാര്‍ക്ക്‌ എളുപ്പത്തില്‍ വായിക്കാവുന്ന തരത്തിലാണ്‌ തട്ടുകടബ്ലോഗ്.കോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌.

തട്ടുകടയിലെയ്ക്ക് രചനകള്‍ അയയ്ക്കാന്‍ നിങ്ങള്‍ ഒരു അറിയപ്പെടുന്ന കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. മലയാളം എഴുതാന്‍ അറിയാവുന്ന ആര്‍ക്കും അവരുടെ രചനകള്‍ തട്ടുകടയിലെയ്ക്ക് അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, ജനറല്‍, ജീവിതം, TV, വാര്‍ത്ത, ദേശീയം, പ്രവാസി, ആരോഗ്യം, സെക്സ്, വിദ്യാഭ്യാസം, സിനിമ, ഇന്റര്‍നെറ്റ്, സംഗീതം, ഭക്തി, മൊബൈല്‍, മദ്യം, കവിത, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം.

തട്ടുകടബ്ലോഗ് എഡിറ്റേഴ്സ്‌ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന സ്റ്റാന്റേര്‍ഡ്‌ ഉള്ള എല്ലാ രചനകളും തട്ടുകടയില്‍ലൂടെ പ്രസിദ്ധപ്പെടുത്തുന്നതാണ്‌. ചീഫ്‌ എഡിറ്ററുടെ പ്രത്യേക അനുമതി ആവശ്യമില്ലാത്ത എല്ലാ രചനകളും 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. എഡിറ്റിംഗ്‌ ആവശ്യമായി വരുന്ന രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‌ ശരാശരി 1 ആഴ്ച്ച മുതല്‍ 2 മാസം വരെ സമയം എടുക്കാം.

തട്ടുകടബ്ലോഗ്.കോം ഒരു "Non-Profit Project" ആയതിനാല്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ക്ക്‌ യാതൊരുവിധ പ്രതിഫലവും നല്‍കാന്‍ തട്ടുകടബ്ലോഗ്.കോം -ന്‌ സാധിക്കുകയില്ല.

തട്ടുകടബ്ലോഗ്.കോം -ലേയ്ക്ക്‌ രചനകള്‍ അയക്കുന്നതെങ്ങിനെ?

തട്ടുകടബ്ലോഗ്.കോം -ല്‍ രചനകള്‍ പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെക്കാണുന്നവിധം രചനകള്‍ തയ്യാറാക്കി അയയ്ക്കുക.

രചനകള്‍ മൗലികമായിരിക്കണം.

രചയിതാവിന്റെ ഫോട്ടോ (Optional) ഇ-മെയില്‍ വിലാസം.

മേല്‍ പറഞ്ഞ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ മലയാളത്തില്‍ ടൈപ്പ്‌ ചെയ്ത്‌ thattukadablog@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക. രചനകള്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ ഏതെങ്കിലും ഒരു മലയാളം ഫോണ്ട്‌ ഉപയോഗിക്കാം. പക്ഷേ, ഉപയോഗിച്ച ഫോണ്ടിന്റെ പേര്‌ അറിയിക്കാന്‍ മറക്കരുത്‌.

മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക http://www.google.com/transliterate/indic/Malayalam

mottamanoj said...

നന്ദി ജിക്കു, തട്ടുകട.കോം ബ്ലോഗേര്‍സിനെ പ്രോസഹിപ്പിക്കുമ്പോള്‍ തട്ടുകട.നെറ്റ് എന്ന അപരന്‍ കോപ്പി അടിച്ചു മിടുക്കനാവുന്നു

നിശാസുരഭി said...

മോഷണം ഈ വര്‍ഷത്തില്‍ കണ്ടുപിടിക്കുന്നത് ഇത് മൂന്നാമത്തേത്.
റോസിലിയുടെ റോസാപ്പൂക്കള്‍ ബ്ലോഗിലെ കൈതപ്പൂക്കള്‍ പറഞ്ഞത്, പോണി ബോയീടെ നെടുനീളന്‍ കഥ-ഇതടിച്ച് മാറ്റിയ അതേ വിരുതന്റെ ബ്ലോഗില്‍ പലരുടേയും കഥകളും ലേഖനങ്ങളും :))

ഇതൊരുമാതിരി ഫാ.സി. തന്നെ :))

Rini said...

athu ittirikkunne whats on the net enna oru sectionil alle...... netil enthokke news/views undennu avide copy cheyyuka alle.....

mottamanoj said...

@റിനി : നന്ദി. അതെ, അങ്ങനെ ചെയ്തോട്ടെ നല്ലതാണു, പക്ഷെ എഴുതിയ ആളുടെ പേരോ അല്ലെങ്കില്‍ ബ്ലോഗ്‌ അഡ്രസ്‌ എതെങ്കിലും ഒന്ന് വച്ചാല്‍ നന്നായിരുന്നു, അല്ലാത്തപക്ഷം അത് മോഷണം തന്നെയല്ലേ ?

jayarajmurukkumpuzha said...

hridayam niranja aashamsakal....

Kooolan said...

dude...seriously dnt blame the thattukada.net admins for the copy/paste. ninghal inghana oru lekhanam post cheyyumbol ithil ninnu ninghalkku endhanu laabham. thattukada.net is a public forum and every post cant be controlled by admins/moderators. If you had any issues with any particular posts in the forum u could have reported it to the admin/moderator. Nammal ella perum malayalikal thanna allae..ee net lokathu nammuda paara parambaryam kaathu suukshikkanooo???

Kooolan said...

One more thing..I enquired with the guy who posted in TK. He got it through an email forward...!!! ithil ninghal TK yae blame cheyyanda oru karyavum njan kaanunilla...!!!

കൂതറHashimܓ said...

മൊട്ട മനോജേ....
ഇന്നാണിത് കാണുന്നത്
താങ്കൾക്കെന്റെ സപ്പോർട്ട്

തങ്കപെട്ട മോനോട് ഒരിക്കൽ ഇത്തരം കളവിനെ കുറിച്ച് പറഞ്ഞതാ... പുള്ളി കക്കുന്നതല്ലാ എല്ലാർക്കും കൊടുക്കുന്നതാണത്രേ... അയ്യേ ഷെയിം ഷെയിം

തട്ടുകട ബ്ലോഗില്‍ അന്ന് കണ്ട ഒരു പോസ്റ്റ് അക്ബറിന്റേതാണെന്ന് പറഞ്ഞ് ഒറിജിനൽ ലിങ്ക് കൂടി ഇട്ട് കമന്റിയത് തങ്കപെട്ടമോൻ അങ്ങ് എഡിറ്റി ലിങ്ക് മാറ്റി ഇട്ടു... കൂതറ.

ഞാൻ എഴുതുന്ന കമന്റ് തനിക്ക് ഒഴിവാക്കാം അത് തന്റെ 'കട്ട് കട'യിൽ വരാതിരിക്കുന്നത് തന്റെ ഇഷ്ട്ടം
പക്ഷേ അത് തന്റെ ഇഷ്ട്ടം പോലെ അഡിറ്റ് ചെയ്യാൻ എന്തവകാശം?

തന്നോട് കൂടുതൽ പറയാൻ എനിക്ക് മനസ്സില്ലാ

രണ്ട് കാര്യം മാത്രം പറയാം

1. ബ്ലോഗിന്റെ പേർ 'കട്ട്കട' എന്നാക്കിയാൽ ഒരു സുഖമുണ്ട് .
2. പ്രത്യുൽപാദന ശേഷി ഇല്ലാതെ വരുമ്പോ ആരാന്റെ കൊച്ചിനെ തട്ടിയെടുത്തിട്ടാണെങ്കിലും സ്വന്തം വീട്ടില്‍ വെച്ച് ഒരു കട്ടിങ്ങ് സെറിമണി(സുന്നത്ത് കല്യാണം) നടത്തണമെന്ന ആഗ്രഹത്തിന് തനിക്ക് നാണിക്കാം :)

pushpamgad said...

കാര്യങ്ങള്‍ എല്ലാം അറിഞ്ഞു .
അവനെ കൈയോടെ പിടിച്ചു കാ‍ന്താരി മുളക് ചമ്മന്തി പ്രയോഗിക്കണം .
അതാ ഇപ്പൊ വേണ്ടത് .
നന്നായി മനോജേ ..
ആശംസകള്‍....

mottamanoj said...

@koolan : thattukada.net ഇന്റെ അഡ്മിനെ പറ്റി പറഞത് അവര്‍ എന്‍റെ IP അഡ്രസ്‌ ബ്ലോക്ക്‌ ചെയ്തു എന്നതിലാണു, അതിനര്‍ത്ഥം എന്താണ് ?

ഈ പോസ്റ്റ്‌ എഴുതുന്നതിനു മുന്‍പ് ആ സൈറ്റിലേക്ക്നി ഒരു ലോഗിന്‍ ID ഉണ്ടാക്കി ഇതു അവിടെ പോസ്റ്റ്‌ ചെയ്ത മനിഷ് എന്ന ആളുമായി സംസാരിക്കാന്‍ ( ചാറ്റ്, ഇമെയില്‍ )ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു ശേഷമാണു അതെ പോസ്റ്റില്‍ ഞാന്‍ കമന്റ്‌ ഇട്ടതു. ഇപ്പൊ അതവിടെ കാണാന്‍ വഴിയില്ല.

നീങള്‍ അവരുമായി സംസാരിചെങ്കില്‍ അവരോടു പറയു എവിടെയെങ്കിലും അത് എഴുതിയ ആളുടെ പേര് വയ്ക്കാന്‍ എനിക്ക് സന്തോഷമേയുള്ളു.

ഇമെയില്‍ ആയി കിട്ടി എന്ന് പറയുന്നത് ന്യായം പക്ഷെ ഇന്നത്തെ കാലത്ത്, എഴുതിയവനെ കാണാന്‍ അതിന്റെ സബ്ജക്ട് ലൈന്‍ ഒന്ന് ഗൂഗിള്‍ ചെയതാല്‍ കാണാന്‍ പറ്റുന്നതെയുള്ളൂ

mottamanoj said...

@കൂതറHashim : നന്ദി. പക്ഷെ ഈ പോസ്റ്റ്‌ വന്നിരിക്കുന്നത് തട്ടുകട.നെറ്റ് എന്ന സൈറ്റില്‍ലാണ്, ഇത് ജിക്കുവിന്റെയല്ല, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു ഇതിനെപറ്റി.

mottamanoj said...

@പുഷ്പ : നന്ദി. പക്ഷെ പിടിച്ചു കാ‍ന്താരി മുളക് ചമ്മന്തി വേസ്റ്റ് ആക്കണോ.

Anonymous said...

Silent ...

മനോജ്‌ ഗുഡ് ക്യാച്ച് പക്ഷെ ഈ blog il താങ്കള്‍ ഉപയോഗിക്കുന്ന images എല്ലാം മറ്റു സൈറ്റ് കളില്‍ നിന്നും മോഷ്ടിച്ചത് ആണെല്ലോ ... ഒരു പിക്ചര്‍ ഇലും orginal സൈറ്റ് watermark nyyan kaanunilla .. then title of this article suite to manoj .. lol

mottamanoj said...

വായിച്ചതിനു നന്ദി , മറ്റേ സൈറ്റിന്റെ വിടുപണി ചെയൂന്ന അനോണിക്ക്, ഞാന്‍ ഉപയോഗിക്കുന്ന എല്ലാ ചിത്രങ്ങളും കോപ്പിറൈറ്റ് ഇല്ലാത്തവയാണ്.

Anonymous said...

സ്വയം ഓരോന്നു അടിച്ചുമാറ്റുന്ന ഒരാൾക്കു മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ എന്തവകാശം? തന്തയില്ലായ്മ രക്തത്തിൽ കലർന്നിട്ടുണ്ടല്ലേ?

നീ മൊട്ട തന്നെയാ.... A BIG ZERO!!!!

motta manoj - the unholy father of fatherless syndrome

mottamanoj said...

നന്ദി അനോണിക്ക്

Anonymous said...

Enough is enough! This guy, what's his name,,, Motta Manoj? he is a dramatist.. he doesn't know who his father is, and yet talks bullshit...

mottamanoj said...

നട്ടെല്ലില്ലാത്ത അനോണിക്ക് വീണ്ടും വീണ്ടും നന്ദി.

റോസാപൂക്കള്‍ said...

എന്റെയും ഒരു കഥ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
നമ്മള്‍ കഥകള്‍ മോഷ്ടിക്കപ്പെട്ടവര്‍ എല്ലാവരും ചേര്‍ന്ന്‍ ഒരു യുണിയന്‍ ഉണ്ടാക്കെണ്ടിവരും എന്ന് തോന്നുന്നു.ഇല്ലെങ്കില്‍ പുതിയ ഒരു ബ്ലോഗ്‌. അതൊരു ഗ്രൂപ്പ്‌ ബ്ലോഗായിക്കോട്ടേ. മോഷ്ടിക്കപ്പെട്ട കഥകളും കള്ളന്മാരുടെ പ്രൊഫൈലുകളും അവിടെ സ്ക്രീന്‍ ഷോട്ട് ഇടണം. എല്ലാവരും അതിനെ ഫോളോ ചെയ്യണം . അങ്ങനെ ഈ കള്ളന്മാരുടെ തൊലി പൊളിക്കണം

mottamanoj said...

രോസാപൂകളുടെ അഭിപ്രായം നന്ന്.
ആരെങ്കിലും അതിനൊക്കെ മേന്കെട്ടു ഇരിക്കണം എന്ന് മാത്രം.

ഏകലവ്യ said...

Open Source Concept Kadameduthathaavum Pulli.. angane ippam kshamikkanda...alla pinne...

മുക്കുവന്‍ said...

fazi annony is really a Singam :) you know what you are doing. now you are trying to cover up.

RAGHU MENON said...

തമിഴന്‍ പറയുന്നത് പോലെ, 'നീങ്കള്‍ കൊടുത്തു വെയ്ക്കപ്പെട്ടവരപ്പാ' !
ഉള്ളവരുടെ കൈയില്‍ നിന്നല്ലേ, ഇല്ലാത്തവന്‍ എടുത്തത്‌ -
എന്ന് സമാധാനിക്കുക

Post a Comment