Friday, February 4, 2011

എന്‍റെ സുഹൃത്തിന്റെ കൃഷിപണി അഥവാ എനിക്കിട്ട് പണിതന്നപ്പോള്‍

എന്‍റെ സുഹൃത്തിന്റെ കൃഷിപണി

അണ്ണാ, ഇതെന്തോന്ന് ഇത് ഈയിടെയായി ഇത്തിരി കൃഷി പ്രേമം ഒക്കെ.

ഓ, എന്ത് പറയാനാ ചെക്കാ, ഇത് എന്റെ ഒരു സുഹൃത്തിന്റെ കഥയാണ്. നീ ഇതൊന്നു കേള്‍ക്ക്.!

എന്റെ പ്രിയ സുഹ്രുത്ത് നമ്മുടെ സൗകര്യത്തിനു അങ്ങേരെ ശശി എന്ന് വിളിക്കാം ( ശശിയെ ഇഷ്ട്മാല്ലത്തവര്‍ക്ക് തോട്ടശ്ശേരി ഉണ്ണികൃഷ്ണന്‍ കൊധണ്ട രാം പെരുമാള്‍ എന്നും വിളിക്കാം )

ഇവന് കൃഷി ചെയ്യണം കൃഷി ചെയ്യണം എന്ന അതി ഭീകരമായ, ഭയങ്കരമായ ആഗ്ഗ്രഹം ഭീകരമായ അവസ്ഥയില്‍ എത്തിനില്‍കുംബോഴാണ്, ആന്‍ ഐഡിയ ചെന്‍ജെസ് യുവര്‍ ലൈഫ്, എന്ന് പറഞ്ഞുപോലെ, ഐഡിയകള്‍ ഇങ്ങനെ വന്നുകൊണ്ടിരുന്നത്. എന്തായാലും ശരി, നെല്‍കൃഷി മാത്രമേ ചെയ്യു അല്ലാതെ കണ്ട അലവലാതികളെ പോലെ ചായേം കാപ്പീം ഒന്നും ഞാന്‍ ചെയില്ല എന്നും പറഞു, പഞ്ചായത്തിലേക്ക് ഒരു അപേക്ഷിച്ച് ഇരിപ്പായിരുന്നു കക്ഷി.

പക്ഷെ IMF ഇന്‍റെ അപേക്ഷ കേരളം നിരസിച്ച പോലെ ( ന്ഹേ അതെപ്പോ ? അങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്റെ ഒരു ആഗ്രഹം ആണേ അത് ) പഞ്ചായത്ത് നിര്‍ദാക്ഷിണ്യം അപേക്ഷ നിരസിക്കുകയും അവനോട് വേറെ പണി നോക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പികുക്കയും ചെയ്തു.

അവന്‍റെ അവസ്ഥ കണ്ടു മനമലിഞ്ഞ പഞ്ചായത്തില്‍ ലേശം പിടിപാടുള്ള ഞാന്‍ എന്നാ പരമ സ്വതികന്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചു.

അപേക്ഷകള്‍ എല്ലാം പൂരിപ്പിച്ചു വൃത്തിയായി കവറിലിട്ട് കൊടുപോയി, പഞ്ചായത്ത് പ്രസിഡണ്ട്‌ എടുത്തത് നോക്കി, എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, എന്നിട്ട് ചോദിച്ചൂ.

എന്‍റെ ഇഷ്ടാ, നിനക്ക് പ്രശനങ്ങളോന്നും ഇല്ലല്ലോ ?

ഹേയ് ചെയ്, അങ്ങിയോന്നും ഇതുവരെ എനിക്ക് തോനിയിട്ടില്ല. ഹ്മം എന്തേ ?

ശരി എന്നാപിന്നെ ഇത് നീ എന്നെ കളിയാക്കാന്‍ തന്നത്താണ് എന്ന് എനിക്ക് വിശ്വസിക്കേണ്ടിവരും. അല്ലെങ്കില്‍പ്പിന്നെ നീ ആ അലവലതിയുടെ കോപ്പും കൊണ്ട് ഇവിടെ വരില്ലലോ.

എന്താ സംഗതി അത് പറ, എന്താ പ്രശനം വാട്ട്‌സ് ദി പ്രോബ്ലം.

എഡോ അവനു കൃഷിചെയ്യേണ്ടത് നാട്ടുകാര് നടക്കുന്ന, വണ്ടി ഓടിക്കുന്ന ടാറിട്ട പബ്ലിക് റോട്ടില്‍, അല്ലാതെ അവന്‍റെ !@!#@!#$ സ്ഥലത്തൊന്നും അല്ല.

ന്ഹേ ! ഇപ്പൊ ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. ഉടന്‍ തന്നെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെപറ്റിയും, പഞ്ചായത്ത് ഭരണത്തില്‍ അമേരിക്കയുടെ ഇടപെടലുകളെ പറ്റിയും, ഇന്നലെ മൂരികുന്നിന്റെ മുകളില്‍ നിന്ന് വിക്ഷേപിച്ച രോകെറ്റ്‌ തിരുച്ചുവന്നു അപ്പുറത്തെ ജാനൂന്റെ തൊടീല് വീണതും, അങ്ങനെ കേരളത്തിന്റെ വികസനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന  ഇത്തരം ചര്‍ച്ചകളില്‍ മുഴുകി എല്ലാവരെയും തെറിവിളിച്ചു, കമ്പ്ലീറ്റ്‌ സിസ്റ്റത്തെ മാറ്റിമറിക്കും എന്ന് മെല്ലെ പ്രക്യാപിച്ച് ഞാന്‍ അവിടുന്ന് തടി കേടാകാതെ രക്ഷപെട്ടു.

എന്‍റെ പ്രിയ സുഹൃത്ത് എനിക്കിട്ട് പണിതന്നതാനെന്നു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു, അടുത്ത ലീവിന് പോകുമ്പോള്‍ അവനുള്ള പണികൊടുക്കാം!

നിങ്ങള്‍ക്കും കിട്ടിയിട്ടുണ്ടോ ഇത്തരത്തില്‍ ഒരു പണി ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ചൊറിഞ്ഞു വന്നത് താഴെ തന്നെയുള്ള സംഭാവന ബോക്സില്‍ നിക്ഷേപിച്ചോളൂ ? കണക്കിലാതെ വരവ് വച്ചോളാം

6 comments:

anilswaad said...

PATHRAM ARINJU BHIKSHA KODUKKANAM MANOJE, ALLENKIL ENGANEYIRIKKUM

mottamanoj said...

ha ha, shariya Anilbahi.

Naushu said...

സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണം....
കൂടുതല്‍ താമസമില്ലാതെ സുഹൃത്തിനു തിരിച്ചും പണികൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു

pushpamgad said...

ഡാ ചെക്കാ ,
നീ മനോജിനിട്ടു പണി കൊടുത്തല്ലേ !
(സാരില്ല്യട്ടോ മനോജേ ,
അവനെ നമുക്ക് പൊക്കാം)

mottamanoj said...

@നൌശു & പുഷ്പ നന്ദി.
നിങ്ങളുടെയൊക്കെ സഹായമുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് അവനിട്ട് പണി കൊടുക്കാം

ദേവ് said...

manoj, proud of you man....
പിന്നെ നീ പണി കൊടുക്കാന്‍ മിടുക്കനായി എന്നറിഞ്ഞതില്‍ സന്തോഷം...

Post a Comment