Friday, February 11, 2011

മനോജിന്‍റെ വീട്ടില്‍ റൈയഡ് - നടി ഭാവന പിടിയില്‍


ഇന്നലെ രാവിലെ 9 മണിമുതല്‍ മൊട്ടമനോജിന്‍റെ വീട്ടിലും അതെസമയതുതന്നെ ഓഫീസിലും നടന്ന തിരച്ചിലില്‍ നടി ഭാവന പിടിക്കപെട്ടു. ഒപ്പം നയന്‍താര, പ്രിയങ്ക ചോപ്ര എന്നിവരും പിടിയിലായിട്ടുണ്ട് എന്നാണ് മണ്ണംകുഴി പത്രം റിപ്പോര്‍ട്ട് ചെയുന്നത്.

ഇതേപറ്റി ശ്രീമാന്‍ മൊട്ട പറയുന്നതിങ്ങനെ.

സത്യത്തില്‍ എന്താണുണ്ടായത്. ? നിങ്ങളും ഭാവനയും തമ്മില്‍ അവിഹിതബന്ധം ഉണ്ട് എന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ ? അല്ലെങ്കില്‍ നിങ്ങള്‍ ഭാവനയെ കല്യാണം കഴിക്കുമോ ? കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കുമോ. എവിടെയായിരിക്കും നിങ്ങളുടെ ഹണിമൂണ്‍? എപ്പോഴാണ് കുട്ടികളുണ്ടാവുക? പെണ്‍കുട്ടിയായാല്‍ എന്ത് പേരിടും? അവള് എത്രാമത്തെ വയസ്സില്‍ സിനിമയില്‍ അഭിനയിക്കും? ആണ്കുട്ടിയായാല്‍ എന്തായിരിക്കും നിങ്ങള്‍ ചെയ്യുക.?

എന്‍റെ ചങ്ങാതീ നീ ഒരു ശ്വാസംവിട്, അല്ലെങ്കില്‍ നാളത്തെ പത്രത്തില്‍ ശ്വാസംമുട്ടി മരിച്ച നിന്‍റെ പടമായിരിക്കും വരുക.

എന്തായാലും കേട്ടോ.

ഏകദേശം വെളുപ്പിന് ഒരു 8 മണിയായികാണും, രാവിലെ പത്രം വായിച്ചു ഒരു ചായയും കുടിച് വഴിയിലേക്ക് പാതി കണ്ണും തുറന്നുവച്ചു ഇരിപ്പയിരുന്നു. അപ്പോഴാണ് അടുത്തവീട്ടിലെ ശങ്കരന്‍ കള്ളുഷാപ്പ് ലക്ഷ്യംവച്ച് പോകുന്നത് കണ്ടത്. പക്ഷെ അത് മൈന്‍ഡ് ചെയാതെ ജാനു പാലുമേടിക്കാന്‍ വന്നില്ലലോ എന്ന് ശങ്കിച്ച് ഇരിക്കുമ്പോഴാണ് പുഞ്ചപാടത്തു നയക്കളുടെ കുര കേട്ടത്.

ഹലോ ഹലോ ചേട്ടാ എന്നതാ ഇത്, ഒരു മാതിരി രാഷ്ട്രീയകാരെപോലെ, ചോദ്യംത്തിനല്ലല്ലോ ഉത്തരം.

അതാണ് ഞാന്‍ പറഞ്ഞുവരുന്നത്.

പെട്ടെന്നാണ്, നാലഞ്ചു കാറും ജീപ്പും, ഒക്കെകൂടി ഗേറ്റ്ക്കെ ഇടിച്ചുതെറിപ്പിച്ച് വന്നത്. സുരേഷ്ഗോപിയെ പോലെ ഒരാളും പിന്നെ സുരാജും സലിംകുമാര്‍ എന്നിവരെപോലെ വേറെ കുറെഎണ്ണവും കൂടിവന്നു, വീട്ടില്‍ ഇടിച്ചു കയറി പോയി.


ഒരുമിനിട്ടു കഴിഞ്ഞുകാണില്ല, എല്ലാംകൂടി അതിനേക്കാള്‍ സ്പീഡില്‍ പുറത്തേക്ക് വന്നു, തൊട്ടു പിന്നാലെ എന്‍റെ അമ്മ ഒരു അരിവാളും എടുത്തുകൊണ്ട് വന്നു.

ആയോ ചേട്ടാ ഇവിടെ ഭാവന ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരം കിട്ടിയിട്ട് ഞങ്ങള്‍ഒരു റൈയഡ്നു വന്നതാ, പ്ലീസ്‌ സഹകരിക്കണം. കൂട്ടത്തില്‍ സുരേഷ്ഗോപിയെ പോലെയുല്ലവന്‍ പറഞ്ഞു.

ഓ ശരി എന്തോരോ ആവട്ടെ എന്നുകരുതി, അമ്മയെ കാര്യങ്ങള്‍ പറഞു മനസ്സിലാക്കി.

പിന്നെ എല്ലാവരും കൂടി വീട്ടിനുള്ളില്‍ ഒരു തിരച്ചില്ലായിരുന്നു, കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ എന്താ ? എന്താ ?

ആ എന്താ ?

അത് തന്നെ, എന്‍റെ ബെഡ്‌റൂമിലെ കബോര്‍ഡില്‍ ഒളിച്ചുനിന്നിരിന്ന 4 ഭാവനയുടെ ഫുള്‍ സൈസ് കളര്‍ ഫോട്ടോ. പിന്നെ ബാത്‌റൂമില്‍ നിന്ന് ഒരു പ്രിയങ്ക ചോപ്ര, ഒരു ലറ ദത്ത, പിന്നെ ടേബിളില്‍ഉണ്ടായിരുന്ന ഓഡി Q7 ഒക്കെകൂടി എഹപോക. അത് കേട്ടപാതി കേള്‍ക്കാത്ത പാതി, ടി-വിയില്‍ ഫ്ലാഷ് ന്യൂസ്‌, അന്തിപത്രത്തില്‍ ഫോട്ടോ ഒക്കെ കൂടി വേറെ പുലിവാല്‌.

എന്തായാലും, എന്‍റെ തലയിണയുടെ അടിയിലുണ്ടായിരുന്ന ഷകീലയെ കണ്ടില്ലല്ലോ, എന്നതാ ഒരു സമാധാനം.


ആഹ, അത് ശരി, അപ്പൊ അത്രേയുള്ളൂ കാര്യങ്ങള്. എന്തായാലും ഞങ്ങളും ഇതൊന്നുകൂടി കൊഴുപ്പിക്കം, കുറേദിവസംകൂടി കിട്ടിയ ഒരു ഇക്കിളി വാര്‍ത്തയല്ലേ ? ചേട്ടന്‍ നോക്കിക്കോ ഇതുകൊണ്ട് ഞാനൊരു 30 ദിവസത്തെ തുടരല്‍ എഴുതും.

ശരി അപ്പൊ എല്ലാം പറഞ്ഞപോലെ.

*ശരിക്കുള്ളവാര്‍ത്ത : പ്രിയങ്കയുടെ വീട്ടില്‍ നിന്നും ഷാഹിദ്കപൂര്‍ പിടിയില്‍  
*ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ 

29 comments:

ഹൈന said...

ഷകീലയെ കിട്ടിയില്ല. സമാധാനായി...

പഞ്ചാരക്കുട്ടന്‍ said...
This comment has been removed by the author.
പഞ്ചാരക്കുട്ടന്‍ said...

ഹൈന മോളെ കലക്കി.
മൊട്ടേ ഭവന പറയുന്ന ആള്‍ അപ്പോള്‍ താനാ അല്ലെ

mottamanoj said...

@ഹൈന : നന്ദി.
@പഞ്ചാര : ഭാവന അങ്ങിനെ പറഞ്ഞോ ? ഞങ്ങള്‍ ഒന്നും ഇപ്പൊ പറയില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

കൂതറHashimܓ said...

മോളീത്തെ ഭാവനയെ(നല്ല പൊളപ്പന്‍ ഷോട്ട്) കണ്ടതോണ്ടിപ്പൊ തെറി പറയാന്‍ ത്രില്ലില്ലാ.
ചവര്‍ എഴുതാം നിന്റെ ഇഷ്ട്ടം
അയ്യേ ഷെയിം.. ഷെയിം... എന്ന കമന്റ് എന്റെ ഇഷ്ട്ടം.

(കാര്യായിട്ട് വല്ലതും എഴുതാന്‍ ശ്രമിക്കൂ... തമാശക്കും ഇത്തിരി സ്റ്റന്റേഡ് ആവാം)

ANSAR ALI said...

ഹ.... ഹ... നര്‍മം...നന്ദി

Anonymous said...

കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കുമോ ?

Anju Aneesh said...

Bhavanede fan aano motta? Than aalu kollallo! Film actressesne thottu kalikkanda. Aaradhakar samghadichal pani paalum!

ആചാര്യന്‍ said...

അപ്പോള്‍ തലയിനയ്ക്ക് അടിയില്‍ ...അമ്മോ..ഞാനോടി.

mottamanoj said...

@kuthara : നന്ദി , ശ്രമിക്കാം.
@അലി : നന്ദി
@അനോണി : തീരുമാനിക്കണം
@അഞ്ചു : യെസ് ഭാവനയെ പണ്ടുമുതലേ എനിക്കിഷ്ടമാണ്.
@ആചാര്യന്‍ : പോകുമ്പോള്‍ തലയിനയടിയിലെ .... കൊണ്ടുപോയോ ? ഇപ്പൊ അത് അവിടെ കാണാനില്ല

Akbar said...

താങ്കള്‍ക്കു നല്ല രചനകള്‍ നടത്താനാവട്ടെ. ആശംസകള്‍.

pushpamgad said...

hihihi....
narmmam kalakki tto.
Postukal nannayi vaarunnund.

pushpamgad said...

hihihi....
narmmam kalakki tto.
Postukal nannayi vaarunnund.

ayyopavam said...

hahahah motta

Naushu said...

കൊള്ളാം....

ഷബീര്‍ വഴക്കോറത്ത് (തിരിച്ചിലാന്‍) said...

അവര്‍ക്കൊക്കെ എന്തുമാവാമല്ലോ... പക്ഷേ മനോജിനോ?

mottamanoj said...

@akber, Pushpa, Ayyopavam, Nashu, Shabber. എല്ലാവര്ക്കും വളരെ നന്ദി.

mottamanoj said...

മനോരമയില്‍ ഒരു ന്യൂസ്‌ ഉണ്ട്, അതില്‍ ഭാവന എന്നെപറ്റിയവുമോ പറയുന്നത്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8803015&tabId=3&BV_ID=@@@

ജിക്കുമോന്‍ - Thattukadablog.com said...

നടി ഭാവന വിടുതലൈ സങ്കം ഇപ്പൊള്‍ മേട്ടുപ്പാളയത്തീന്നു ക്വട്ടേഷനുമായി വരുന്നു മൊട്ടേ സൂക്ഷിച്ചോ...

mottamanoj said...

@jikku : കേരളത്തില്‍ ഇന്ന് ഹര്തലാ, അതുകൊണ്ട് രക്ഷപെട്ടു.പിന്നെ അധികം കളിച്ചാ, മുല്ലപെരിയാര്‍ തുറന്നു വിടും

AFRICAN MALLU said...

:-)

Villagemaan said...

:)

mottamanoj said...

നന്ദി അഫ്രികന്‍ മല്ലു & വില്ലജ്മാന്‍

Sandeep.A.K said...

എന്തിനായിരുന്നു ഈ കടുംകൈ.. :(

ഏകലവ്യ said...

അമ്പട മനമേ.. ആഗ്രഹം കൊള്ളാം..

mottamanoj said...

@sandeep : വെറുതെ വെറുതെ മാത്രം.

ഏകലവ്യ : ആഗ്രഹിക്കനല്ലേ പറ്റൂ എന്താ ചെയ്യാ ..

Satheesh Varma said...

അയ്യോ

RAGHU MENON said...

വിനുവേട്ടന്റെ പോസ്റ്റില്‍ കൂടിയാണ്, ഇവിടെ എത്തിയത്-
എഴുത്തില്‍ ഭാവന ഉണ്ടെന്നു കണ്ടു - മനസ്സില്‍ മ്മിണി പൂതിയും
ഇനിയും കാണാം

mottamanoj said...

Thank you Raghu Menon & Sateesh Varma

Post a Comment