Tuesday, February 15, 2011

ആദ്യത്തെ പ്രേമം


12,000/- കോടി രൂപയുടെ വാലന്റൈന്‍ ഗിഫ്റ്റ്‌ ആണ് ഇന്ത്യയില്‍ ഈ ആഴ്ച പൊടിചത്രെ !

എന്റെ ശിവനേ, കേട്ടിട് തന്നെ രോമാഞ്ചം വരുന്നു, അപ്പൊ പിന്നെ അത് കിട്ടിയല്‍ ഉള്ള കഥ പറയണോ? എന്നാലും ഒരുപാടു കാലം പരസ്പരം കണ്ടുമാത്രം, ഒന്ന് മിണ്ടാതെ ഒന്ന് തൊടാതെ, പരസ്പരം പ്രേമിച്ചു, കടകണ്ണ്‍കൊണ്ടു ഒരു നോട്ടം, അതും മറ്റുളവര്‍ കാണാതെ പേടിച്ചു ചിലപ്പോള്‍ മാത്രം ഉണ്ടാവുന്ന ആ ഒരു നോട്ടം, ആ നോട്ടത്തിന്റെ, അതിലൂടെ പരസ്പരം കൈമാറുന്ന പറയാതെ പറയുന്ന വികാരങ്ങള്‍ അത്രത്തോളം വരുമോ ഇന്നതെ കാലത്തെ കോടി രൂപയുടെ ഗിഫ്റ്റ്‌.

പണ്ടൊക്കെ കാവിലെ ചെമ്പകമരത്തിലെ മത്തുപിടിപ്പിക്കുന്ന മണമുള്ള മഞ്ഞ പൂക്കളോ, ഗീതചെച്ചീടെ വീട്ടിലെ കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളോ ആയിരുന്നു താരം. അത് കൊടുക്കുമ്പോള്‍ അതിനുള്ളില്‍ കൊടുക്കുന്ന ആളിന്റെ ഹൃദയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്, പൂകള്‍ വെറും ഗിഫ്റ്റ്‌ ബോക്സ്‌ പോതിയുമ്പോള്‍ ഒപ്പം ഒട്ടിക്കാന്‍ ഉള്ള ഒരു വസ്തു മാത്രമാണ്, അതിനോടപ്പമുള്ള ഡയമണ്ട് റിംഗ്സ്, അല്ലെങ്കില്‍ മറ്റു വിലകൂടിയ സമ്മാനങ്ങള്‍ ആണ് ഇന്നതെ ശരിക്കുള്ള താരം, അതിന്റെ ഹരമോ വെറും കുറച്ചു നേരത്തേക്ക് മാത്രം.

“വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോടെയാണ് തുടങ്ങുന്നത്. ഈ ദിനത്തിന് റോസ് ഡേ എന്നാണ് പേര്. ഫിബ്രവരി 8ന് പ്രൊപോസല്‍ ഡേയെത്തുന്നതോടെ വിപണിയില്‍ തിരക്കു തുടങ്ങുകയായി. ഫിബ്രവരി ഒമ്പത് ചോക്ലേറ്റ് ഡേ ആയും 10 ടെഡ്ഡീ ഡേ ആയും അറിയപ്പെടുന്നു. ഫിബ്രവരി 11 പ്രോമിസ് ഡേയും, 12 കിസ് ഡേയുമാണ്. ഫിബ്രവരി 13 ഹഗ് ഡേ കഴിയുന്നതോടെയാണ് ലോകം മുഴുവന്‍ ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ.”

മുകളില്‍ പറഞത് ഇന്ന് മാത്രുഭൂമിയില്‍ നിന്ന് കിട്ടിയ അറിവാണ്, അപ്പൊ ഒരാഴാച്ചകൊണ്ട് എല്ലാം ശുഭം! പിന്നെ കൃത്യം 9 താം മാസം “ശിശുദിനാശംസകള്” കൊടുക്കാന്‍ വേറൊരു ഗിഫ്റ്റ്‌ കാര്‍ഡ്. ( അറിവില്ലാ പൈതങ്ങള്‍ മാത്രം )

ജന്മ ജന്മാന്തരങ്ങള്‍ നിലനില്‍കുന്ന സത്യസന്ധമായ പ്രേമം എന്നൊരു സാധനം ഇന്നതെ കാലത്ത് ശരിക്കുള്ള ജീവിതത്തില്‍ ഇല്ലാ എന്നാണ്  എന്‍റെ അഭിപ്രായം, ചിലപ്പോ സിനിമയിലൊക്കെ ഇപ്പോഴും ഉണ്ടാവാം, അല്ല അതില്ലെങ്കില്‍ സിനിമയുണ്ടോ ?

ഫെബ്രുവരി 14 എന്നൊരു ദിവസമുണ്ടെങ്കില്‍ അത് തമ്മില്‍ അടിച്ചു പിരിഞ്ഞവര്‍ക്ക് ഒരുമിക്കാനും അല്ലെങ്കില്‍ അവള്‍ / അവന്‍ എന്‍റെ വാലന്‍ടെന്‍ ആണ് എന്ന് കാണിക്കാനും പിന്നെ ലവളും ലവനും തമ്മില്‍ മുടിഞ്ഞ പ്രണയമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മാത്രമയി മാറിയിരിക്കുന്നു ഇന്നത്തെ പ്രണയംദിനം, ഇതിനെതിരെ ചുരുക്കം ചില അപവാദങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, അത് ഇപ്പോഴാത്തെ ഭരതപുഴയിലെ മണലിനെപോലെയാണ്. ( ശരിക്കും മുങ്ങി തപ്പണം എന്ന് ചുരുക്കം)

ഇത്ര ആധികാരികമായി പറയാന്‍ എനിക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചേക്കാം, എല്ലാവരെയും പോലെ മനസ്സിന്റെ എതെങ്കിലും കോണില്‍ മധുരമുള്ള ഒരു നീറ്റലോടെ ഒര്മിചെടുക്കാന്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. അതങ്ങിനെതന്നെ അവിടെ കിടക്കട്ടെ.

ഇന്ന് എല്ലാം ഇന്‍സ്റ്റന്റ് ആണ്, ഒരു പ്രേമം പൊട്ടിയാല്‍ ഉടന്‍തന്നെ അടുത്ത ലൈന്‍ ശരിയാക്കി ആഘോഷിക്കുന്ന ഇന്നത്തെതലമുറയ്ക്ക്, അതുകൊണ്ടുതന്നെ ഇത്തരം കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ ഹൃദയത്തിന്‍റെ കോണില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല.

ആദ്യത്തെ പ്രേമം, അത് പരസ്പരം അറിഞ്ഞാലും, ഇല്ലെങ്കിലും എല്ലാകാലത്തും ഒരു നല്ല വസന്തകാലത്തിന്റെ പുതുമയോടെ തന്നെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവും എന്നുതന്നെ കരുതട്ടെ. ആശംസിക്കട്ടെ.

12 comments:

കണ്ണന്‍ | Kannan said...

nice post manojetta..

ente lokam said...

ha..ha..shishu dina card
arivillaa paithangalkku
maathram..hum..nadakkatte...
happy valentines day...

pushpamgad said...

'ഗീതചെച്ചീടെ വീട്ടിലെ കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളോ ആയിരുന്നു താരം...'
മനസ്സിലായി ...
കൊച്ചു ഗള്ളന്‍ !

mottamanoj said...

കണ്ണാ : നന്ദി ട്ടോ.
എന്‍റെ ലോകം : അല്ലാ പിന്നെ, പിള്ളേരല്ലേ പോട്ടെ.
@പുഷ്പ : സത്യമായും അവിടെ ഞാന്‍ റോസാപ്പൂ തന്നെയാണ് ഉദ്ദേശിച്ചത്.

ഷബീര്‍ (തിരിച്ചിലാന്‍) said...

നഷ്ട പ്രണയത്തെ പറ്റി പറഞ്ഞ ഭാഗത്ത് ഒരു വലിച്ചില്‍ ഉള്ളതായി തോന്നി... ഒന്നു പിടഞ്ഞല്ലേ...?

Rajeev said...

Sherikkum Manoje Aadhya premathinte adhava Aadhya paapathinte anubhoothi onnu vere thanne. kaaryamaayittu annu kaalathu Vendatha paripaadi onnum cheythillayirunnenkil koode, aa premam ,athu manasil ninnum maayuvaan ithiri kattiyaanu.Aanaayittu piranna ellavarkkum oru first love undaavum(Illayirunnu ennu ethra aaanayittu paranjaalum)

Naushu said...

nalla post .....

കൂതറHashimܓ said...

ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം ?
പണ്ടും ഉണ്ടായിരുന്നല്ലോ തരികിടകള് ?
പക്ഷേ അന്ന് അതാരും പറയില്ലാ
എല്ലാം സഹിക്കും. ഒതുക്കി വെക്കും

ഇന്ന് പൊട്ടിയ/ജാഡ പ്രണയത്തെ മാത്രം എല്ലാരും കാണുന്നു.
എന്നിട്ട് മൊത്തം പ്രണയത്തെ കുറ്റപ്പെടുത്തുന്നു.

ഇന്നും ഉണ്ട് നല്ല പ്രണയം. ഒത്തിരി ഒത്തിരി
പ്ലീസ് അവയെ എല്ലാവരും ചെര്ന്ന് ആധുനിക പ്രണയ മയം എന്നൊക്കെ വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്.

ഞാനെന്റെ നടപ്പ് കലത്തെ പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു.

(നൊസ്റ്റാള്ജിക്ക് പ്രണയത്തെ നല്ലതെന്നും ഇന്നത്തെ പ്രണയത്തെ ചീത്തയെന്നും ഒത്തിരി പേര് എഴുതി കണ്ടു.. എല്ലാവര്ക്കുമുള്ള മറുപടിയായി ഇതിവിടെ കുറിക്കുന്നു)

mottamanoj said...

@sharrer, Nashu, Rajeev : നന്ദി
@Hashim : എല്ലാവരും സ്വന്തം കാലത്തെ പ്രണയത്തെ ചുറ്റുപാടുള്ള മറ്റുള്ളവയുമായി തുലനം ചെയ്യുന്നുണ്ടാവാം, അതുകൊണ്ടാവണം അങ്ങിനെ തോനുന്നത്. ഒപ്പം പുതിയതിനെ സ്വീകരിക്കനുള്ള വിമുഖതയുമാവാം
താങ്ങള്‍ക്ക്‌ എന്റെ ഹൃദയത്തില്‍നിന്ന് എല്ലാവിധ ആശംസകളും

ismail chemmad said...

നല്ല ലേഖനം , ഹാഷിമിന്റെ കമന്റും നന്നായി .
പക്ഷെ ഈ ദിവസത്തില്‍ മാത്രം പ്രണയം ഇത്ര പൊലിപ്പിക്കുന്നത് എന്ന് മുതല്‍ തുടങ്ങി ?

ആചാര്യന്‍ said...

പ്രണയത്തിന് ജാതിയോ മതമോ രൂപമോ ഒന്നും വിഷയമാല്ലെന്കില്‍ പിന്നെ വെറും ഒരു ദിവസവും ഒരു വിഷയം ആണോ അല്ലെ?..

mottamanoj said...

@ismail : നന്ദി, പ്രണയം വാണിജ്യവല്‍ക്കരണം തുടങ്ങിയപ്പോള്‍ത്തന്നെ അതിന്റെ വില പോയി.
@acharyan : അതെ 365 ദിവസവും പ്രനയിച്ചൂടെ

Post a Comment