Wednesday, February 23, 2011

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?


ഇന്നലത്തെ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സ് ക്രികെറ്റ്‌ കളി കണ്ടപ്പോ ഒന്ന് മനസ്സിലായി.

ഈ സാമ്പത്തികമാന്ദ്യം മാന്ദ്യം എന്നു പറയുന്ന സാധനം ഉള്ളതുതന്നെ.

അമേരികയിലെ കുറെ ബാങ്കുകളും ജനറല്‍ മോട്ടോര്സും ഒക്കെ പൊളിഞ്ഞു, യുറോപ്പ്മൊത്തം സാമ്പത്തികമാന്ദ്ത്തിന്‍റെ പിടിയിലായി എന്നൊക്കെ കേട്ടപ്പോള് ഇത്രയധികം ഞാന്‍ പ്രതീക്ഷിച്ചില്ല.

നെതെര്‍ലാന്‍ഡ് അഥവാ ഹോളണ്ട് എനിക്ക് ഏറ്റവും പരിചയം അവിടുന്ന് വരുന്ന നീഡോ ( NIDO ) പാല്‍പോടിയും പിന്നെ ഹെനിക്കന്‍ ( Henikan ) ബീയറും ആണ്, ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാല്‍പോടി ചിലപ്പോ നീഡോ ആയിരിക്കും.

ബിയറിന്റെ കാര്യം തല്‍കാലം അവിടെ നില്കട്ടെ, പക്ഷെ നിടോ, അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്.

കാരണം നെതര്‍ലണ്ട്സിന്റെ ദേശീയ ക്രിക്കെറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയാന്‍ നമ്മുടെ കുരിയന്‍ സാറ് കെട്ടിപടുത്ത ഇന്ത്യന്‍ ബ്രാന്‍ഡ്‌ ആയ അമുല്‍ (Amul ) തന്നെവേണ്ടിവന്നു എന്നത് നമുക്ക് അഭിമാനിക്കവുന്നതും അവര്‍ക്ക് ചിന്തിക്കാനുള്ള വക നല്‍കുന്നതും ആവും.

ഇത് അബദ്ധത്തില്‍ പറ്റിയ ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കിലും കോടികള്‍ മറയുന്ന സ്പോണ്‍സര്‍ഷിപ്‌ അബ്ധമാവില്ലല്ലോ! ഒരിക്കലുമില്ല. ഈ ലോകക്കപ് തുടങ്ങുനതിനുമുന്പു എന്‍റെ മനസ്സില്‍ അവരുടെ സ്ഥാനം ചുവടെനിന്നു ഒന്നോ രണ്ടോ ആയിരുന്നു, പക്ഷെ ഇന്നലെ അവര് ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിക്കുന്നത് കണ്ടപ്പോള്‍, വളരെയധികം സന്തോഷം തോനി.

അപ്പൊ ലോകകപ്പില്‍ ശിശുക്കളെന്നു തോനിച്ചിരുന്ന നെതര്‍ലന്‍ഡ്സ് ടീമിനെ സ്പോണ്‍സര്‍ ചെയുക വഴി വളരെ വ്യക്തമായ പ്ലാനിങ്ങോടെ നടത്തിയ ഈ തീരുമാനം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആഗോള സാധ്യതകള്‍ തിരിച്ചരിഞ്ഞുള്ള കളികള്‍ ഇനിയും കൂടാനാണ് സാധ്യത.

ഇനി അബ്ദവശാല്‍ നെതര്‍ലന്‍ഡ്സ് എങ്ങാനും ലോകകപ്പ്‌ ജയിച്ചാല്‍, അല്ലെങ്കില്‍ ഫൈനല്‍വരെ എങ്കിലും എത്തിയാല്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എനിക്ക് സന്തോഷം ഉണ്ടാവും.

ഇന്ത്യന്‍ ടീമിന് ആശംസകള്‍

നമ്മുടെ നാട്ടിലും നിഡോക്ക് ഭയങ്കര ആവശ്യകാരാ, ഇനി നാട്ടിപോകുമ്പോള്‍ ദുഫായിനു നിടോ കൊണ്ടുവരണെ ! എന്നുപറഞ്ഞാല്‍ പറയാലോ നിടോകാരടക്കം നമ്മുടെ അമുലാ തിന്നുനത്. 

12 comments:

faisu madeena said...

ഇത് കലക്കി ...ഞാന്‍ കളി കണ്ടു എന്നാലും ഇത് ശ്രദ്ധിച്ചില്ല ...

Rajeev said...

Kali kanaan iruthiyaal kali kananam. Ennalum Thank you for chekayaling into all these sponsorship details and sharing with us. Ningal oru presthaanam thanne enna kaaryam Thalli sammathipikkenam...

Sameer Thikkodi said...

ക്രിക്കറ്റ് തന്നെ സമയം കൊല്ലി കളി ... ലോക കപ്പെന്നു പറയുമ്പോള്‍ തട്ടിക്കൂട്ടി പതിനാലു ടീം ഒപ്പിച്ചു ഒരു കളി ... സ്പോന്സോര്‍ ചെയ്യുന്നത് കച്ചവട താല്പര്യം ... നിഡോ ഒക്കെ വേറെ ശരിക്കും ലോക കളികള്‍ സ്പോന്സോര്‍ ചെയ്യുന്നു ... ഇനി ഇപ്പോള്‍ ചൈന കൂടി ക്രിക്കറ്റ്‌ കളി തുടങ്ങിയാല്‍ യൂറോപ്പ് എന്ഗ്ലാണ്ടിനെ മാത്രുകയാക്കിയാല്‍ ഒരു പക്ഷെ ഫുട്ബോള്‍ രണ്ടാം സ്ഥാനതായെക്കാം ...

എങ്കിലും അവര്‍ കളിക്കട്ടെ .. അമുല്‍ പ്രായോജിതര്‍ ആവട്ടെ ... അങ്ങിനെ എങ്കിലും പൌരത്വതില്‍ അഭിമാനിക്കാല്ലോ ....

ismail chemmad said...

പാവങ്ങള്‍ കളിച്ചു പൊയ്ക്കോട്ടേ മനോജ്‌,

mottamanoj said...

Faisu : നന്ദി.
Rajeev : പിന്നെ കളി, ശരിക്കുള്ള കളി IPL, അതാവുമ്പോള്‍ പരസ്യം കൂടി കണ്ണടക്കാതെ കാണാം, എപ്പോഴാ ചീര്‍ ഗേള്‍സ് വരുക എന്ന് പറയാന്‍ പറ്റില്ലല്ലോ.ഇതിപ്പോ ഇവിടെ ഇതൊക്കെയല്ലേ ശ്രദ്ടികാന്‍ ഉള്ളൂ
@സമീര്‍ : നന്ദി.
@ഇസ്മൈല്‍ : പാവം കളിച്ചു പൊക്കോട്ടെ.

ഫെനില്‍ said...

ഞങ്ങള്‍ നിഡോ നിര്‍ത്തി ആങ്കറിലോട്ട് മാറി
ഇനി അമുല്‍ ഒന്ന് ട്രൈ ചെയ്യണല്ലോ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

Naushu said...

ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു.... ഇന്ത്യയുടെ ഗതി എന്താവോ എന്തോ .........

പട്ടേപ്പാടം റാംജി said...

അതെ.
ഇനി പറയാം അവരും നമ്മുടെ അമൂലാണ്‌ തിന്നുന്നതെന്നു.

pushpamgad said...

ഇനി അബ്ദവശാല്‍ നെതര്‍ലന്‍ഡ്സ് എങ്ങാനും ലോകകപ്പ്‌ ജയിച്ചാല്‍..!
മനോജ്‌ ..
കാത്തിരുന്നു കാണാം ...

mottamanoj said...

@Fenil, Naushu, Ramji & Pushpa : എല്ലാവര്ക്കും നന്ദി

AFRICAN MALLU said...

ഇന്ന് ഇംഗ്ലണ്ട് ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു ..ഇതിപ്പോഴാണ് കണ്ടത്
അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ ..:-)

mottamanoj said...

ഹ്മം, ശരിയാ, ശരിക്കും വെള്ളം കുടിച്ചു. ബട്ട്‌ ദി വിന്നെര്‍ ഈസ്‌ വ്യൂവര്‍

Post a Comment