Monday, February 28, 2011

ഒരു സൌഹൃദ സായ്ഹാനം - കലാമണ്ഡലം ടാന്‍സാനിയ


വെറുതെ അതിന്‍റെ അടുത്തു നിന്ന് ഫോട്ടോ, ഷെയിന്‍ ചയ്യാന്‍ 

പതിവുപോലെ ഒരു വിരസമായ സണ്ടേ കഴിഞ്ഞ പ്രതീതിയല്ല ഇന്ന്, കാരണം ഇന്നലെ വൈകുന്നേരം കലാമണ്ഡലം ടാന്‍സാനിയയുടെ ഒരു സൌഹൃദ സായ്ഹാനം എന്ന ഒരു നല്ല പരിപാടിയില്‍ പങ്കെടുത്ത സന്തോഷം ആണ് ഇപ്പോള്‍.

NSSF Waterfront ഹാളില്‍ ആയിരുന്നു പ്രോഗ്രാം.

പല പ്രത്യേകത്തകളും കൊണ്ട് ശ്രദ്ദേയമായി ഇന്നലത്തെ സായ്ഹാനം, പുതിയ കമ്മറ്റി രൂപികരിച്ചതിനു ശേഷമുള്ള ആദ്യത്തെ പരിപാടിയായിരുന്നു ഇത്.
പറഞ്ഞ സമയത്ത് പരിപാടി തുടങ്ങാന്‍ പറ്റി എന്നത് വളരെ വലിയ ഒരു കാര്യമായി തന്നെ തോനുന്നു, അതിന്റെ ക്രെഡിറ്റ്‌ മുഴുവനും കമ്മറ്റിക്ക് ആദ്യമേ കൊടുക്കട്ടെ, പരിപാടികളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് എന്ന് പറഞ്ഞു തുടങ്ങിയ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. മഞ്ചു ശ്രീകുമാറിനും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഒപ്പം ഞാനടക്കമുള്ള എല്ലാ കലാമണ്ഡലം ടാന്‍സാനിയ അംഗങ്ങള്‍ക്കും എല്ലാവിധ ഭാവുകങ്ങളും.

പുതിയ അംഗങ്ങളുടെ പരിച്ചയപെടുത്തലും, പഴയ അംഗങ്ങളുടെ അനുഭവ വിവരങ്ങളും പങ്കുവെച്ചു ഒപ്പം കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്ല്‍സരവും മുതിര്‍ന്നവര്‍കയുള്ള ബില്‍ഡ് എ കാസ്റ്റെല്‍ ഗെയിം മറ്റും നടന്നു.

എന്നാല്‍ വ്യത്യസ്തമായ “നാടന്‍ ചക്ക വില്‍ക്കല്‍” ഗെയിം ഒരു പുതുമയായിരുന്നു. അവസാനം ചക്ക വാങ്ങിച്ച വിജെയെട്ടന്‍, ഇന്ന് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് പിന്നെ ഡിന്നര്‍ ഒക്കെ ചക്കയാക്കി മാറ്റുമോ എന്നറിയില്ല. J

ഒരുവിധം എല്ലാവരും മൊബൈല്‍ഫോണും തുറന്നു പിടിച്ചു ക്രികെറ്റ്‌ അപ്ഡേറ്റ് ഇടയ്ക്കിടെ നോക്കികൊണ്ടിരിക്കുകയയിരുന്നെന്കിലും ശ്രീ. ആദര്‍ശ്‌ ഇടയ്ക്കിടെ രവി ശാസ്ത്രിയെപോലെ ക്രികെറ്റ്‌ അപ്ഡേറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്നു.

ശ്രീ. ഗിരിഷ് വിവരിച്ച, ടാന്‍സാനിയയില്‍ ഇപ്പോഴുള്ള കരണ്ട് കട്ടിനെ പറ്റിയുള്ള സാങ്കേതികമായ വിവരണം ചിലര്‍ക്കെങ്കിലും ഉപകരപ്രധമായി എന്ന് വിചാരിക്കട്ടെ. അതിനര്‍ത്ഥം കരണ്ട് ഇപ്പൊ വരും എന്നല്ല. മറിച്ച് ഈ സാഹചര്യവുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് തരട്ടെ എന്ന് ആസംസിക്കം.

അവസാനം വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു 9 മണിക്ക് മുന്‍പ് പരിപാടികള്‍ എല്ലാം അവസാനിപ്പിച്ചു വീട്ടില്‍ പോയി കിടന്നുറങ്ങി.


കലാമണ്ഡലം ടാന്‍സാനിയയുടെ ഈ വര്‍ഷത്തെ ഓഫീസ് ഭാരവാഹികള്‍.
Chairperson :Mrs.  Manju Sreekumar, Vice-Chairperson : Mrs.  Rajitha Murali, Secretary :Mr. Aadarsh Pillai, Joint Secretary :Mr. Punnoose Varkey, Treasurer : Mr. Thomas Mathew
Committee  Members: Mr. Anil Kumar, Mrs. Anitha Reji, Mr. Girish Kumar, Mr. Sajeeve Kumar, Mrs. Vincy Scaria , Auditor: Mr. Vijayakumaran K.


നിലവിളക്ക് കത്തിച്ചു തുടക്കം 

ചക്ക സെല്ലിംഗ് ഗെയിം.

11 comments:

Manickethaar said...

ആശംസ്കൾ

Rajeev said...

Tanzania kalamandalam weighliftersinu(Adhava Bharavaahikalku) ente vaka Chakkkachola Aashamsakal.

ബൈജുവചനം said...

:}

jayarajmurukkumpuzha said...

aashamsakal.......

mottamanoj said...

Mani, Rajeeve, Baiju, Jaya
ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.

mottamanoj said...

News link in മാതൃഭൂമി പേപ്പര്‍.
http://www.mathrubhumi.com/nri/othernews/article_161826/

pushpamgad said...

ഫോട്ടോ നന്നായി ട്ടോ ...
എന്നിട്ട് ചക്ക എന്ത് ചെയ്തു ?
ചക്ക തിന്നാല്‍ ചുക്ക് ....

mottamanoj said...

Pushpa നന്ദി, വിജയേട്ടനെ കാണുമ്പോള്‍ ചോദിക്കാം ചക്ക എന്തുചെയ്തെന്നു.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

നംന്മ നിറഞ്ഞ ഒത്തിരി കൂട്ടായ്മകൾ ഇനിയുമുണ്ടാകട്ടെ!
എല്ലാ ആശംസകളും നേരുന്നു.

http://www.kadalass.blogspot.com
ഒരു കൂടിച്ചേരൽ ഇവിടെയും വായിക്കാം

AFRICAN MALLU said...

:-)

mottamanoj said...

നന്ദി മുഹമ്മദ് & അഫ്രികന്‍

Post a Comment