Thursday, March 24, 2011

ലോലിയോണ്ടോ – ഉണ്ടോ വല്ല അസുഖവും - ദൈവം അഫ്രികയില്‍


ലോലിയോണ്ടോ, ഉണ്ടോ വല്ല അസുഖവും , പേടിക്കേണ്ട ദൈവം അഫ്രികയില്‍ അവതരിച്ചിരിക്കുന്നു ഒരു പാസ്റ്റരുടെ രൂപത്തില്‍.

ടാന്‍സാനിയ എന്ന ഈസ്റ്റ്‌അഫ്രികന്‍ രാജ്യം പലതും കൊണ്ട് അനുഗ്രഹീതമാണ്. സ്വര്‍ണം, വജ്രം എന്നിവയുടെ ഖനനം, വിനോദസഞ്ചാരം, കൃഷി എന്നിവയെല്ലാം അതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ വരുന്ന ചെറുപയറും, സാംബാര്‍ പരിപ്പും, കശുവണ്ടിയും മറ്റും ഇവിടുന്നു വരുന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ മതി കൃഷി എന്താണെന്നു. ( ഈ പരിപ്പ് അവിടുന്ന് പോളിഷ് ചെയ്തു വീണ്ടും ഇവിടെ തന്നെ വരുന്നുണ്ട് എന്നതും സത്യം)  ഒരുപാടു ടൂറിസ്റ്റ്കള്‍ വരുന്ന ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകള്‍ ലോക പ്രശസ്തമാണ്.

എന്നാല്‍ ഇപ്പൊ ടാന്‍സാനിയ പ്രശസ്തമാവുന്നത് എയിഡ്സ്, കാന്‍സര്‍, ഡയബറ്റിസ്, അസ്തമ, എപിലെസ്പി എന്നീ അസുഖങ്ങള്‍ ഭേദമാക്കാവുന്ന അത്ഭുത മരുന്ന് കണ്ടുപിടിചിരിക്കുന്നു എന്ന് പറഞ്ഞു ഒരാള് ചികില്‍സ നടത്തുന്നു എന്നതിനാലാണ്. അതിനാണെങ്കില്‍ പതിനാരയിരത്തില്പരം ആളുകളുടെ സപ്പോര്‍ട്ടും ഉണ്ട്. ( പണ്ട് നമുടെ രാമര്‍ പെട്രോള്‍ പോലെയവുമോ എന്നറിയില്ല )

ഇത്രകാലം ഇതിനെപറ്റി എഴുതാതിരുന്നത് അതില്‍ എനിക്കുള്ള വിശ്വസമില്ലായമയാണ്, എന്നാല്‍  ഇപ്പൊ എഴുതുന്നത് ഇതിനു കിട്ടുന്ന അഭൂതപൂര്‍വമായ സപ്പോര്‍ട്ട് കണ്ടിട്ടാണ്.

ഒരു ക്രിസ്ത്യന്‍ പള്ളിയിലെ റിട്ടേര്‍ഡ് പാസ്റ്റര്‍ Ambilikile Mwasapile അതാണ് പേര് 76 വയസ്സുണ്ട്, അങ്ങേരു പറയുന്നത് ദിവാന്‍ അങ്ങേരെ സ്വപ്നത്തില്‍ വന്നു പറഞ്ഞത്രെ, മകനേ നീ ഇവിടെത്തെ ഒരു ചെടിയുണ്ട് ( പേര് Mugariga ) അതിന്റെ ഇലയോ വേരോ മറ്റോ എടുത്തു ചൂടുവെള്ളത്തില്‍ കലക്കി നിന്‍റെ നാട്ടുകാര്‍ക്ക്‌ മുഴുവന്‍ അല്ല സോറി, ആഫ്രിക്ക, ഏഷ്യ, യുറോപ് പിന്നെ അമേരിക്ക അവിടെയുള്ള എല്ലാ കുഞ്ഞാടുകള്‍ക്കും കൊടുക്കൂ, പക്ഷെ അത് ടാന്‍സാനിയയിലെ ലോലിയോണ്ടോ എന്ന സ്ഥലത്തു വച്ച് തന്നെ വേണം.

കഴിഞ്ഞ ആഗസ്റ്റ്‌ അതായതു 2010 മുതല്‍ സംഗതി അവിടെ നടക്കുന്നെണ്ടെങ്കിലും ഇപ്പൊ ഒരു രണ്ടു മാസമായിട്ടാണ് ഇത്അങ്ങട് കൊഴുത്തത്.

സംഭവം ഇത്രമാത്രം അവിടെ ചെല്ലുന്നൂ, ആളെ കാണുന്നു, ഒരു കപ്പു സംഭവം കുടിക്കുന്നൂ, ദാറ്റ്സ് ഓള്‍, ങ്ഹാ ഫീസ്‌ Tsh.500/- (ഏകദേശം Rs.15/- മാത്രം ) ഇത് വാങ്ങിച്ചു വേറെ എവിടെങ്കിലും വച്ച് കുടിച്ചാല്‍ സംഗതി നടപ്പില്ല.

കുടിച്ച എല്ലാവര്ക്കും രോഗശാന്തി ഉണ്ടായി എന്നാണ് കേട്ട് കേള്‍വി, പല മന്ത്രിമാരും, ഓഫീസര്‍മാര്‍മാരും പിന്നെ കുറെ ഓര്‍ഡിനറി ആള്‍കാരും ഇതിലുണ്ട് എന്ന് പറയപെടുന്നു.


·         ഇതൊക്കെ കേട്ടപ്പോ അവിടെ ഒന്ന് പോണം എന്ന് തോന്നുന്നവര്‍ ഉണ്ടാവാം എന്നാല്‍ ഇത് കൂടി കേള്‍ക്കണം

·         ടാന്‍സാനിയയിലെ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആയ ദാര്‍ സലാംല്‍ നിന്ന് ഉള്ള ദൂരം.

·         Dar es Salaam to Arusha 500km (by road around 8 hours by Flight 2hours)
·         Arusha to Loliondo ( 400Km by road )

·         എന്നെയോ, ബില്ഗേറ്റ്സിനെ പോലെയുള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഈ പറഞ്ഞ സ്ഥലത്ത് എത്താം.

·         ബൈ റോഡ്‌ ആണെങ്കില്‍ ഇന്ന് രാവിലെത്തെ കണക്കനുസരിച്ച് 35 കിലോമീറ്റര്‍ ദൂരെ വരെ ആണ് ആളുകള്‍ Que ആയി നില്‍ക്കുനത് എന്നറിയുന്നു. ഇതു അറ്റന്‍ഡ് ചെയ്യാന്‍ തന്നെ മൂപര്‍ക്ക് മിനിമം മൂന്ന് ആഴ്ച വേണ്ടി വരും.

·         സര്‍കാര്‍ അവിടുള്ള ആളുകളെ അറ്റന്‍ഡ് ചെയ്തു കഴിഞ്ഞിട്ടേ പുതിയ ആളുകളെ കടത്തി വിടൂ എന്ന് ഇന്നത്തെ പത്രത്തില്‍ കണ്ടു

·         ലോലിയോണ്ടോ എന്നത് ഒരു വില്ലജ് ആണ്, എന്ന് വച്ചാല്‍ വെള്ളോം വെളിചോം ഒന്ന് എത്താത്ത ഒരു സ്ഥലം ഭക്ഷണം, താമസിക്കാന്‍ ടെന്റുകള്‍, ടോയ്‌ലറ്റ്‌, ഒക്കെ കൂടെ കൊണ്ടുപോകുന്നതവും നല്ലത്, വഴി ടാര്‍ ഇടാന്‍ മലേഷ്യന്‍ കമ്പനി കിട്ടാത്തതിനാല്‍ മണ്ണ് റോഡ്‌ ആണ്, മഴയും ഉണ്ട്.

ഞാന്‍ പറയാനുള്ളത് പറഞ്ഞു, ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം, പറഞ്ഞില്ലാ, അറിഞ്ഞില്ല, നിയമസഭേലേക്ക് സീറ്റ്‌ തന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്.

ഒരു വീഡിയോ ഉണ്ട് അതും കൂടി കണ്ടോളു വേണമെങ്കില്‍.News Links

Tuesday, March 15, 2011

ജപ്പാനിലെ നുക്ലിയര്‍ മഴയും നമ്മുടെ പോപ്പി കുടയും.


Picture curtsy, the real timer 
ഇന്നുരാവിലെ കണ്ട ഒരു ഇമെയില്‍ ആണ് വിഷയം. ( ഇമെയില്‍ താഴെ ) ജപ്പാനിലെ നുക്ലിയര്‍ പ്ലാന്‍റില്‍ ഇത് വരെ മൂന്ന് സ്ഫോടങ്ങള്‍ ഉണ്ടായി എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ആദ്യം പ്ലാന്‍റിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ ജാഗ്രതയയിരിക്കാന്‍ പറഞ്ഞു, പിന്നീട് അത് 20തും, ഇപ്പൊ അത് മുപ്പതും ആയി. എന്നാല്‍ 240 കിലോമീറ്റര്‍ ഡോര്‍ കിടക്കുന്ന ടോകിയോ യില്‍ വരെ അന്നുവികരണം ഉണ്ടായി എന്നാണ് മനോരമയില്‍ വായിച്ചതു.

അപ്പൊ ശരിക്കും എന്റെ മോട്ടതലയില്‍ ഉണ്ടായ സംശയം സംശയമല്ലേ ? അല്ല സംശയമല്ലേ ?

അതായതു ഇവിടെ മഴപെയ്താല്‍, കുടപിടിച്ചു നടന്നാല്‍ പ്രശനമില്ലേ ?

( അല്ല മഴ എന്ന ഒരു സാധനം അങ്ങിനെ ഒന്ന് ഉണ്ടായിട്ടു കുറച്ചു കാലമായി, എങ്ങനെയെങ്കിലും ഒരു മഴപെയ്തെങ്കില്‍ ഡാമില്‍ വെള്ളപൊക്കം ഉണ്ടായി കുറച്ചു കൂടുതല്‍ കരണ്ടു കിട്ടുമല്ലോ എന്നാണ് ഇപ്പോഴാത്തെ ചിന്ത. )

ആകെ കണ്‍ഫ്യൂഷന്‍, മഴപെയ്തു ഡാം നിറഞ്ഞു കരണ്ട് വേണോ ? അതോ കുടപിടിച്ചു മഴകൊണ്ട് നുക്ലിയര്‍ അടിച്ചു ( വല്ല വാറ്റും അടിച്ച ഫീല്‍ ഉണ്ടാവുമോ ആവൊ ) കിറുങ്ങി നടക്കണോ, അതോ മഴപെയ്യാതെ 12 മണിക്കൂര്‍ പവര്‍കട്ട് സഹിച്ചു സഹനശക്തി കാണിച്ചു കൊടുക്കണോ ?

എന്തായാലും തലക്കകത്ത് ഒളമുള്ള വല്ലവനും ഇതിനൊരു പരിഹാരം പറഞ്ഞുതരും എന്ന വിശ്വാസത്തോടെ..


വാല്‍കഷ്ണം : മഴ മഴാ കുട കുടാ, മഴാവന്നാല്‍ പോപ്പികുട എന്ന് കേട്ടിരുന്നത്.  ഇനി ചൈനീസ്‌ നുക്ലിയര്‍ കുടയ്ക്ക് വേണ്ടി കാത്തിരിക്കാം


Date: Mon, Mar 14, 2011 at 12:30 PM
Subject: {AKCAF GB} Flash news! Alert on today's Rain
To: 

Dear Friends,

Pls pass on this important info!

There was a nuclear leak/blast 4:30pm Sunday in Fukushima, Japan. If it rains today or in the next few days, DO NOT GO UNDER THE RAIN. If you get caught out, use an umbrella or raincoat, even if it's only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.

Take care and God bless!

Sunday, March 6, 2011

Read to Feed – കളിയില്‍ അല്‍പം കാര്യം


ചിത്രത്തിന് കടപ്പാട്, Heifer

തിരക്കുള്ള ജീവിതത്തില്‍ എന്തോകെയോ വെട്ടിപിടിക്കണം എന്ന നെട്ടോട്ടത്തില്‍, സമൂഹത്തിനു നാം എന്ത് കൊടുത്തു എന്ന് ആരും ചിന്തികാറില്ല, അതുകൊണ്ടുതന്നെ ആരും അതൊരു ആവശ്യമായോ കടമയായോ കാണാറില്ല. വളരെ ചുരുക്കം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം, എന്നാല്‍ എന്നെപോലെ ഭൂരിപക്ഷംപേരും ആദ്യം പറഞ്ഞ ഗ്രൂപ്പില്‍പ്പെടുന്നവരായിരിക്കും.

ഇന്നത്തെക്കാലത്ത് നമ്മുടെ കുട്ടികള്‍ അത് വേണം ഇത് വേണം എന്ന് വശിപിടിക്കുമ്പോള്‍ അത് ആവശ്യമാണോ അതോ ആഡംബരമാണോ എന്ന് ചിന്തിക്കാനും ഒപ്പം അവരില്‍ സാമൂഹിക ബോധം ഉളവാക്കാനും ഉതകുന്നതാണ് ഞാന്‍ ഇന്നലെ പരിചയപെട്ട Heifer International എന്ന NGO ചെയുനത്.

ഇന്നലെ കലാമണ്ഡലം ടാന്‍സാനിയ സങ്കടിപിച്ച കുട്ടികള്കായുള്ള കളികൂടം എന്ന പരിപാടിയിലാണ് ഇതിനെപറ്റി അറിയാന്‍ കഴിഞ്ഞത്.

ആവശ്യത്തിനും ആഡംബരത്തിനും ഇടയില്‍ നിന്ന് വേറിട്ട്‌ ചിന്തിപിച്ചു ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപെടുന്ന പലരും ഈ സമൂഹത്തിലുണ്ടെന്നു മനസ്സിലാകികാനും ഒപ്പം നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തി സമൂഹത്തിനു എങ്ങിനെയൊക്കെ ഉപകരിക്കും എന്ന് കാണിച്ചു താരനും ഇത് ഉപകാരപ്രദമായി എന്നാണ് എന്‍റെ വിശ്വാസം.

മൊത്തം NGO യുടെ പ്രവര്‍ത്തനം ഇങ്ങനെയാണ്.

ഒരു കുട്ടി നമ്മുടെ സുഹൃത്തോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും അടുത്തു ചെന്ന്, ഒരു പുസ്തകം 15 മിനുട്ട് വായിച്ചു കേള്‍പ്പിക്കുക, കേള്‍ക്കുന്ന ആളുടെ താല്‍പര്യപ്രകാരം ഏതു വിഷയങ്ങളും തിരഞ്ഞെടുക്കാം. അതിനു പകരമായി കേള്‍ക്കുന്ന ആള്‍ 500Tsh ( Rs.15 ) കൊടുക്കും.

ഇങ്ങനെ സ്വരൂകൂട്ടുന്ന പണം Haifer കള്ളക്റ്റ് ചെയ്തു, ഒരു പശുവിനെയോ, കോഴിയോ അല്ലെങ്കില്‍ ആടിനെയോ വാങ്ങിച്ചു അത് ആവശ്യമുള്ള ഒരു കുടുംബത്തിന് കൊടുക്കും. പിന്നീട് അതിനു കുട്ടിയുണ്ടാവുമ്പോള്‍ ആ പശുകുട്ടിയെ മറ്റൊരു കുടുംബത്തിന് കൊടുക്കും. ഇങ്ങനെ ഇപ്പോള്‍ത്തന്നെ 5,800/- കുടുംബങ്ങള്‍ക്ക് ടാന്‍സാനിയയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

സ്വര്‍ണ്ണത്തിന്റെയും റിയല്‍എസ്റ്റേറ്റിന്റെയും മാത്രം വില അറിയാവുന്ന നമുക്ക് ചിലപ്പോ ഇതൊരു കുട്ടികളിയായി തോനിയേക്കാം, പക്ഷെ ഈ കുട്ടികളിയിലും കുറച്ചു കാര്യമുണ്ടേ എന്ന് ഞാന്‍ ഉറക്കെ പറയട്ടെ.

നല്ല ഒരു നാളെക്കായി ഒരു പുതിയ തലമുറയെ വാര്‍ക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ടു

കൂടുതല്‍ വിവരങ്ങള്‍ക്കായി എവിടെ കളിക്കൂ http://www.heifer.org/site/?c=edJRKQNiFiG&b=6135231

Friday, March 4, 2011

എന്താണ് ശരിക്കുള്ള പ്രശനം


എന്താണ് ശരിക്കുള്ള പ്രശനം

ലിബിയ, ബഹെരിന്‍, ടുനേഷ്യ , ഈജിപ്റ്റ്‌ എവിടെയൊക്കെ എന്താണ് ശരിക്കുള്ള പ്രശനം.

എന്‍റെ മൊട്ടത്തലയില്‍  ഈ ചോദ്യങ്ങള്‍ കിടന്നു പുകയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ബാക്കിയുണ്ടായിരുന്ന മുടിയും കൊഴിഞ്ഞുപോയി.

ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ? 

എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്‍ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.എന്താണ് ശരി, പറയു.

Thursday, March 3, 2011

കേരളത്തെ രക്ഷിക്കാനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി.


ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ഉട്ടോപ്യന്‍ നയങ്ങളും അതിനു ഉഗാണ്ടന്‍ ഉത്തരങ്ങളും കൊണ്ട് സംഭവഭാഹുലമായ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയില്‍, ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ തീരുമാനിച്ച വിവരം നിങളെ അറിയിച്ചുകൊള്ളട്ടെ.

ഇവനെതെന്തു ഭാവിച്ചാ ? എന്ന് നിങ്ങള്‍ ചോദിച്ചേക്കും, ശരിയാ, രണ്ടുദിവസമായി ഭ്രാന്തിന്റെ ഗുളിക കഴിച്ചിട്ടില്ല. ലിബിയയില്‍ പ്രക്ഷോഭമായതിന്നാല്‍ ഉഗാണ്ട വഴി വരുന്ന മരുന്ന് കിട്ടാനില്ല.

ഇതുവരെ ആര്‍ക് വോട്ടു ചെയണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ കണ്‍ഫ്യൂഷന്‍ നമ്മള് വോട്ടുചെയ്തു വിജയിപ്പിച്ച കക്ഷി അഴിമതി നടത്തി അതിന്‍റെ ഒരു പങ്കു നമുക്ക് തരുമോ എന്നതാണ് ? തരാമെന്നു പറഞ്ഞിട്ട് തന്നില്ലെങ്കിലോ ?

ഇന്നലെ രാത്രി കൃത്യം 2.30 മണിക്കാണ് ഈ ബോധോദയമുണ്ടായത്. എല്ലാ ബോധങ്ങളും രാത്രിയാണ് ഉണ്ടാവുന്നത്. ഓ ഈ രാത്രി ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായേനെ അവസ്ഥ. ഓ ഫീകരം !! ഭീകരം !!

ആവശ്യങ്ങള്‍ പലതാണ്, അത് നിങ്ങളുടെയും എന്‍റെയും ആണ്. അപ്പൊ ഇനിമുതല്‍ ഇതിനെ ഞാന്‍ നമ്മുടെ പാര്‍ട്ടി എന്ന് അഭിസംബോധന ചെയ്യട്ടെ.

പാര്‍ട്ടിയുടെ പേര്, ലോഗോ, ഫ്ലാഗ്, പിരിവു രേസിപ്റ്റ്‌, ബകറ്റ്‌ പിരിവിനുള്ള ബക്കറ്റ്  എന്നിവയെല്ലാം നമുടെ നല്ലവരായ തലയില്‍ കിഡ്നിയുള്ള സുഹൃത്തുക്കക്ക് സജെസ്റ്റ്‌ ചെയ്യാവുന്നതാണ്.

എന്തായാലും ചില അടിസ്ഥാന കാര്യങ്ങള്‍ എവിടെ പറയെട്ടെ.

1.       ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവരായി ആരും ഉണ്ടാവില്ല, അതിനാല്‍ അഴിമതി കാണിക്കില്ല പക്ഷെ അഴിമതി കണ്ടാല്‍ അതൊരു ജനങ്ങളുടെ പങ്കാളിത്തത്തോടെ പൊതു പരിപാടിയായി മാറ്റും
2.       വികസനം അടിസ്ഥാന ആവശ്യമായതിനാല്‍, അതിനു മുന്‍തൂക്കം കൊടുക്കും, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വികസിപ്പികനാണ് ആഗ്രഹമെങ്കിലും, തിരുവില്വാമല വികസിപ്പിച്ചെടുത്തതിനു ശേഷം മാത്രമേ മറ്റുള്ളവരുടെ കാര്യം പരിഗണിക്കൂ. അതുകൊണ്ട് നിങ്ങള്‍ ആരും സങ്കടപ്പെട്ടു ആത്മഹത്യക്ക് മുതിരരുത്.
3.       റോഡു, കുളം, കായല്‍, കാടു, മേട്, മെട്രോ , റെയില്‍വേ എന്നുവേണ്ട സര്‍വത്ര സംഗതികളും വികസിപ്പിക്കും, അതിന്‍റെ നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കാനായി, മന്ത്രിസഭ ഒന്നടങ്കം ആണ് എല്ലാവടെയും സന്ദര്‍ശിക്കുക. അതേസമയത്ത് തന്നെ താല്പര്യമുള്ള എല്ലാ കരാറുകാരും മറ്റും അവിടെ ഉണ്ടാവേണ്ടതാണ്, ലേലംവിളി പോലെ അവിടെ തന്നെ കാര്യങ്ങള്‍ എല്ലാം അപോതന്നെ തീരുമാനിക്കും.
4.       കൊട്ടേഷന്‍ ടീമുകളുടെ പ്രവര്‍ത്തനം മൊത്തം ഏകീകരിക്കും, നല്ല ടീമുകള്‍ക്ക് അവാര്‍ഡും നല്‍കും.


ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്, അതൊക്കെ എഴുതാം, പക്ഷെ നിങ്ങളുടെ അഭിപ്രായം കേട്ടതിനു ശേഷം മാത്രം.

 *ആരും സീരിയസ് ആയി എടുക്കരുതെ പ്ലീസ്, വെറുതെ സമയംകൊല്ലിയായി കാണണം.