Sunday, March 6, 2011

Read to Feed – കളിയില്‍ അല്‍പം കാര്യം


ചിത്രത്തിന് കടപ്പാട്, Heifer

തിരക്കുള്ള ജീവിതത്തില്‍ എന്തോകെയോ വെട്ടിപിടിക്കണം എന്ന നെട്ടോട്ടത്തില്‍, സമൂഹത്തിനു നാം എന്ത് കൊടുത്തു എന്ന് ആരും ചിന്തികാറില്ല, അതുകൊണ്ടുതന്നെ ആരും അതൊരു ആവശ്യമായോ കടമയായോ കാണാറില്ല. വളരെ ചുരുക്കം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം, എന്നാല്‍ എന്നെപോലെ ഭൂരിപക്ഷംപേരും ആദ്യം പറഞ്ഞ ഗ്രൂപ്പില്‍പ്പെടുന്നവരായിരിക്കും.

ഇന്നത്തെക്കാലത്ത് നമ്മുടെ കുട്ടികള്‍ അത് വേണം ഇത് വേണം എന്ന് വശിപിടിക്കുമ്പോള്‍ അത് ആവശ്യമാണോ അതോ ആഡംബരമാണോ എന്ന് ചിന്തിക്കാനും ഒപ്പം അവരില്‍ സാമൂഹിക ബോധം ഉളവാക്കാനും ഉതകുന്നതാണ് ഞാന്‍ ഇന്നലെ പരിചയപെട്ട Heifer International എന്ന NGO ചെയുനത്.

ഇന്നലെ കലാമണ്ഡലം ടാന്‍സാനിയ സങ്കടിപിച്ച കുട്ടികള്കായുള്ള കളികൂടം എന്ന പരിപാടിയിലാണ് ഇതിനെപറ്റി അറിയാന്‍ കഴിഞ്ഞത്.

ആവശ്യത്തിനും ആഡംബരത്തിനും ഇടയില്‍ നിന്ന് വേറിട്ട്‌ ചിന്തിപിച്ചു ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപെടുന്ന പലരും ഈ സമൂഹത്തിലുണ്ടെന്നു മനസ്സിലാകികാനും ഒപ്പം നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തി സമൂഹത്തിനു എങ്ങിനെയൊക്കെ ഉപകരിക്കും എന്ന് കാണിച്ചു താരനും ഇത് ഉപകാരപ്രദമായി എന്നാണ് എന്‍റെ വിശ്വാസം.

മൊത്തം NGO യുടെ പ്രവര്‍ത്തനം ഇങ്ങനെയാണ്.

ഒരു കുട്ടി നമ്മുടെ സുഹൃത്തോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും അടുത്തു ചെന്ന്, ഒരു പുസ്തകം 15 മിനുട്ട് വായിച്ചു കേള്‍പ്പിക്കുക, കേള്‍ക്കുന്ന ആളുടെ താല്‍പര്യപ്രകാരം ഏതു വിഷയങ്ങളും തിരഞ്ഞെടുക്കാം. അതിനു പകരമായി കേള്‍ക്കുന്ന ആള്‍ 500Tsh ( Rs.15 ) കൊടുക്കും.

ഇങ്ങനെ സ്വരൂകൂട്ടുന്ന പണം Haifer കള്ളക്റ്റ് ചെയ്തു, ഒരു പശുവിനെയോ, കോഴിയോ അല്ലെങ്കില്‍ ആടിനെയോ വാങ്ങിച്ചു അത് ആവശ്യമുള്ള ഒരു കുടുംബത്തിന് കൊടുക്കും. പിന്നീട് അതിനു കുട്ടിയുണ്ടാവുമ്പോള്‍ ആ പശുകുട്ടിയെ മറ്റൊരു കുടുംബത്തിന് കൊടുക്കും. ഇങ്ങനെ ഇപ്പോള്‍ത്തന്നെ 5,800/- കുടുംബങ്ങള്‍ക്ക് ടാന്‍സാനിയയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

സ്വര്‍ണ്ണത്തിന്റെയും റിയല്‍എസ്റ്റേറ്റിന്റെയും മാത്രം വില അറിയാവുന്ന നമുക്ക് ചിലപ്പോ ഇതൊരു കുട്ടികളിയായി തോനിയേക്കാം, പക്ഷെ ഈ കുട്ടികളിയിലും കുറച്ചു കാര്യമുണ്ടേ എന്ന് ഞാന്‍ ഉറക്കെ പറയട്ടെ.

നല്ല ഒരു നാളെക്കായി ഒരു പുതിയ തലമുറയെ വാര്‍ക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ടു

കൂടുതല്‍ വിവരങ്ങള്‍ക്കായി എവിടെ കളിക്കൂ http://www.heifer.org/site/?c=edJRKQNiFiG&b=6135231

5 comments:

pushpamgad said...

ഈ കുട്ടികളിയിലും കുറച്ചു കാര്യമുണ്ടേ മനോജേ ..
കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഇത്തരം പരിപാടികള്‍ നല്ല ഗുണം ചെയ്യും .
അനുമോദനങ്ങള്‍ ....

AFRICAN MALLU said...

ഇത് വളരെ നൂതനമായ ആശയം തന്നെ എവിടെയും പരീക്ഷിക്കാവുന്നത്....താങ്ക്സ് മനോജ്‌ for sharing

mottamanoj said...

@Pushpa & Mallu : നന്ദി. കുറച്ചു പെര്‍ക്കെകിലും നന്നായി എന്നു തോനിയാല്‍ അതുതന്നെയാണ് അതിന്റെ വിജയം. ആശംസകള്‍

അമീന്‍ വി ചൂനുര്‍ said...

നന്നായി...........ആശംസകള്‍

mottamanoj said...

നന്ദി അമീന്‍

Post a Comment