Monday, April 4, 2011

കശ്മലന്മാര്‍ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പ് തന്നു പറ്റിച്ചു.


പാവം സച്ചിന്‍ ഇത് വല്ലതും അറിഞ്ഞോ ?
അല്ലെങ്കിലേ ഇന്ത്യന്‍ കസ്റ്റംസ്‌ എന്ന് പറഞ്ഞാല്‍ തവള പാമ്പിനെ കണ്ട പ്രതീതിയാണ്, ഇപ്പൊ 120 കോടി (ഒരു കോടി മനപൂര്‍വം കുറച്ചതാ അത് കസ്റ്റംസ്‌ കാരുടെ വകയില്‍ ) ജനങ്ങള്‍ ആരായി. കപ്പില്‍ മുത്തമിട്ട ധോണി ആരായി, ഇതും പിടിച്ചു നടന്ന മറ്റുള്ളവരൊക്കെ ആരായി.

ഇന്നത്തെ ന്യൂസ്‌ കണ്ടപ്പോഴാണ് ഒറിജിനല്‍ വേള്‍ഡ് കപ്പു കസ്റ്റംസ്‌ കാരുടെ കയ്യില്‍ ആണെന്നും 35% ഡ്യൂട്ടി അടിക്കത്തതിനാല്‍ അത് അവിടെ തന്നെയാണ് ഇപ്പോഴും എന്ന് മനസ്സിലാകാന്‍ കഴിഞ്ഞത്.

28 വര്ഷം കൂടി കിട്ടിയ ഒരു സന്തോഷം അത് കശ്മലന്മാര്‍ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല.

അതോ ഇനി ഇപ്പൊ ശ്രീലങ്ക ആണ് ജയിച്ചിരുന്നെങ്കില്‍ എന്തിനു വെറുതെ ഡ്യൂട്ടി അടിച്ചു അത്രേം കാശു കൂടി കളയണം എന്ന് അധികാരികള്‍ വിച്ചരിച്ചുവോ ?

സച്ചിനും, ധോണിയും, നമ്മുടെ ഗോപു മോനും ഒക്കെ ഇതിലാണല്ലോ ഉമ്മ വച്ചത് എന്നോര്‍ക്കുമ്പോള്‍, ഇനി ഇപ്പൊ അത് കൊണ്ട് വല്ല അല്ലര്‍ജി ഉണ്ടാവുമോ ആ ആര്‍കറിയാം.

ആദ്യം പൂനം കപ്പൂര്‍ ഇന്ത്യ ജയിച്ചാല്‍ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞു പറ്റിച്ചു, KFC തരാം എന്ന് പറഞു ഫൈസുവും പറ്റിച്ചു, ഇപ്പൊ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു തന്നു അവരും ( ICC ആണ് എന്ന് തോനുന്നു, എനിക്കും ശരിക്ക് അറിയില്ല ) പറ്റിച്ചു. ഇനിയും പറ്റിക്കാന്‍ ഇന്ത്യന്‍ ടീം മാത്രം ബാക്കി.

ജനങ്ങള്‍ക്ക് കിട്ടിയ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു കണ്ടു ആരൊക്കെ ആസ്വദിക്കുന്നുണ്ടാവും ?

ഇനി ഇവന്മാര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ കാശ് കൊടുക്കാതെ പറ്റിക്കുമോ എന്തോ ആര്കറിയാം.

എന്തായാലും ഇന്ത്യന്‍ ടീമിന് ആശംശകള്‍

15 comments:

ente lokam said...

ഓ എനിക്ക് വയ്യ ..അല്ലെങ്കില്‍ തന്നെ
നോക്കു കൂലി വാങ്ങിയ ചില പയ്യന്മാര്‍ക്ക്
അത് അന്നു തന്നെ ചൊറിഞ്ഞു തുടങ്ങിയതാ ..

faisu madeena said...

എനിക്കിട്ടു താങ്ങി അല്ലെ ?...നടക്കട്ടെ നടക്കട്ടെ ......!

ഷബീര്‍ (തിരിച്ചിലാന്‍) said...

ഹ..ഹ... അല്ലേലും കപ്പിലെന്തിരിക്കുന്നു. കപ്പ് വെറുമൊരു പ്രതീകം മാത്രമല്ലേ.. ഇനി 35% അടയ്ക്കാന്‍ BCCI മടിക്കില്ല.

Sameer Thikkodi said...

:)

mottamanoj said...

@Ente Lokam : അതെന്തായാലും ഇനി അവന്‍ രണ്ടു പ്രാവശ്യം നോക്ക് കൂലി വാങ്ങിക്കുമോ എന്നാ അറിയാത്തത് .
@faisu : പിന്നെ 3 പ്രാവശ്യം നീ പറ്റിച്ചു. ഞാന്‍ വിശന്നിരുന്നത് മിച്ചം.
@Shabeer : പ്രതീകം തന്നെ ശരിയാണ്, എന്നാലും ഇത് ഇത്തിരി കൂടിപോയില്ലേ.
@Sameer : ചിരിചോ ചിരിച്ചോ. നന്ദി.

കിങ്ങിണിക്കുട്ടി said...

കപ്പില്ലേലും ഗപ്പില്ലേ!

AFRICAN MALLU said...

ഇനി നടന്നത് ഒറിജിനല്‍ ഫൈനല്‍ തന്നെയാണോ....

mottamanoj said...

@കിങ്ങിണി : നന്ദി, അതെ പോട്ടെ എന്തായാലും ജയിചില്ലേ എന്ന് സമാധാനിക്കാം.

@മല്ലു : ആണോ അല്ലെ, ചിലപ്പോ അല്ലയിരിക്കുമോ. ഇനിയിപ്പോ ഒന്നും കൂടി.. ഹീയ് ഉണ്ടാവുമോ.

kARNOr(കാര്‍ന്നോര്) said...

ഫൈനല്‍ മാച്ച് ഫിക്സിങ്ങിന്റെ കഥകൂടി പുറത്തുവന്നാല്‍ ശേലായി!

ഷമീര്‍ തളിക്കുളം said...

സര്‍വത്ര ഡ്യൂപ്ലിക്കേറ്റ്‌...!

mottamanoj said...

@Kaarnor :അങ്ങിനെ ഒന്ന് വരുംമോ , പേടിപ്പിക്കാതെ, കിട്ടിയ ഒരു ഷോക്ക് ഇനിയും മാറിയിടുണ്ടാവില്ല
@Shameer : പക്ഷെ ഇത്ര പെട്ടെന്ന് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ എവിടെനിന്ന് ഉണ്ടാക്കി ?

mottamanoj said...

ഓ ഓക്കേ അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍, ടെ ഇന്നതെ മനോരമ ന്യൂസില്‍ ഉണ്ട് വിശദീകരണം

Rajeev said...

INDIAN team world cup jeyikkaan karanam thanne POONAM KAPOOR aanu.Poonam Kapoorinte perilulla enthokkeyo osinu kaanaam ennulla athimohathil entire indian janatha INDIA jeyikkane ennu manasarinju praarthichathu kondalle namukku Gup kittayathu.

ഫെനില്‍ said...

എല്ലാം ഒരു പറ്റിപ്പ് അല്ലെ

mottamanoj said...

@രാജീവ് : അത് ശരി അപ്പൊ അതും കത്ത് ഇരിക്കുകയാണല്ലേ. ഇത്തിരി പുളിക്കും
@ ഫെനില്‍ : അതെ. ശരി തന്നെ നന്ദി.

Post a Comment