Tuesday, April 5, 2011

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം

പ്ലീസ് തല്ലരുത്.

എനിക്കറിയാം, നിങ്ങളെന്നെ കാണാന്‍ കാത്തിരിക്കുകയാണ് എന്ന്, എന്‍റെ ചെകിടത്തു നിന്ന് കയ്യെടുക്കാന്‍ തോന്നില്ല അല്ലെ. എന്താ ചെയ്യാ കലികാല വൈഭവം. ശിവ ശിവ. ഇപ്രാവശ്യം കൂടി ക്ഷമിക്ക്യ, ഇല്ലേ ഉവ്വോ, ക്ഷമിക്കില്ലേ. നിങ്ങള്ക്ക് നല്ല ബുദ്ധി തോനാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.

എന്താ എന്നറിയില്ല തിരുവില്വാമല എന്ന് കേട്ടാല്‍ തന്നെ ഒരു മാതിരി കുരങ്ങു ഇഞ്ചി കടിച്ചപോലെയാവും, ങ്ഹും, ങ്ഹും, അത് നിങ്ങള്ക്ക്, എനിക്ക് അമ്പലോം, കാവും, അവിടെ തൊഴാന്‍ വരുന്ന ആളുകളും ഒക്കെയാണ്. എന്തായാലും ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല.

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം എന്ന് V K N പാടിയില്ല, എന്തേ, ആ എനിക്കറിയില്ല.

രണ്ടു യുട്യൂബ് വിഡിയോ ഇവിടെ ഷെയര്‍ ചെയ്യുന്നു.

നമ്മുടെ കൈരളി ടി വിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന, ഫ്ലെവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയില്‍ തിരുവില്വാമല പറക്കോട്ട് കാവ്‌ ക്ഷേത്രത്തെയും വില്വാദ്രിനാഥ ക്ഷേത്രത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ ആണ് ഇത്.

നാട്ടിലുള്ള പലരും കണ്ടിട്ടുണ്ടാവും, അവരെ സംബധിച്ചിടത്തോളം ഇത് ഒട്ടും പുതുമയുള്ള ഒന്നാവണം എന്നില്ല, എന്നാല്‍ നാട്ടില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് വന്നാല്‍ നാട്ടിലെ ശീമാകൊന്നയും കമ്മുനിസ്റ്റ്‌ പച്ചയും ഒക്കെ അത്ഭുതങ്ങള്‍ ആയിരിക്കും. എന്‍റെ അനുഭവം അതാണ്, മറിച്ചുള്ളവര്‍ ഉണ്ടാവാം.

കണ്ടു നോക്കൂ.അപേക്ഷ : പൂജാരി, എനിക്കുള്ള പ്രസാദം മറ്റിവയകണെ 

15 comments:

ente lokam said...

officil aanu shabdam illathe
kandu.baaki pinne...nanni manoj...

AFRICAN MALLU said...

:-)

mottamanoj said...

നന്ദി : ആഫ്രിക്കാന്‍ & എന്‍റെ ലോകം.

കിങ്ങിണിക്കുട്ടി said...
This comment has been removed by the author.
കിങ്ങിണിക്കുട്ടി said...

വായിച്ചു. :-)

Sabu M H said...

ഭാഗ്യമാണ്‌ കേരളത്തിൽ തന്നെ ജനിച്ചത്‌.

അവതാരികയുടെ ഇംഗ്ലീഷ്‌ വളരെ അരോചകം എന്നു പറയാതെ വയ്യ.

നല്ല പോസ്റ്റ്‌. നന്ദി

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

MANOJETTA REALLY NICE !

mottamanoj said...

കിങ്ങിനികുട്ടിക്കും, സബുവിനും ജബ്ബാരിനും നന്ദി.
ജബ്ബാര്‍ ബായി : എന്ക്കത്ര വയസ്സൊന്നും ആയിട്ടില്ലെന്നെ, കുറച്ചു ദിവസം മുന്‍പാ 18 കഴിഞ്ഞേ.. :-)

mottamanoj said...

2 more videos are avaialble regarding Thiruvilwamal in case if any one interested , may visit this link

http://www.youtube.com/watch?v=JJEqP06rUNw

http://www.youtube.com/watch?v=UGl06SYw62I&feature=relmfu

jayarajmurukkumpuzha said...

valare nannayi...... aashamsakal...........

ഡി.പി.കെ said...

ഇതൊക്കെ കണ്ടതാണ് മാഷേ .... അമ്മ സ്ഥിരമായി കാണുന്ന പരിപാടിയ , പിന്നെ ഞാനെന്തു ചെയ്യും ഞാനും കാണും

മുല്ല said...

ആദ്യായിട്ടാ ഇവിടെ. പോസ്റ്റ് വായിച്ചു. നന്നായ്.
പിന്നെ ടാന്‍സാനിയ കേരളം പോലെയാണെന്ന് കേട്ടിട്ടുണ്ട്.ശരിയാ‍ണൊ?
ആശംസകളോടെ

ഫെനില്‍ said...

എന്റെ വക ഇരിക്കട്ടെ ഒരു തല്ല്

mottamanoj said...

@സാബു : നന്ദി, അതിപ്പോ ഒരു വിധം എല്ലാവരും അങ്ങിനെ തന്നെ , സഹിക്യ അല്ലാതെ എന്താ.
@ഡി പി കെ അത് ശരി, എന്തായാലും അമ്മയോട് അന്വേഷണം പറയു.
@ഫെനില്‍ : കിട്ടി , നന്ദി.

mottamanoj said...

@ മുല്ല : നന്ദി. അതെ ടാന്‍സാനിയ കേരളവുമായി ഭൂപ്രകൃതിയില്‍ വളരെ സാമ്യമുണ്ട് . പല സ്ഥലങ്ങളും കേരളം പോലെ തന്നെ. ഒരു നല്ല ടൂറിസ്റ്റ് destination കൂടിയാണിത്. ഇവിടുത്തെ ആളുകളും രാഷ്ട്രീയ സാഹചര്യങ്ങളും മാത്രമാണ് വ്യതസ്തം ( രണ്ടും നല്ലതാണു ഇവിടെ )

@ജയരാജ്‌ : നന്ദി.

Post a Comment