Wednesday, April 13, 2011

നായിന്‍റെ വാല് എത്ര കാലം കഴിഞ്ഞാലും നേരെയവില്ലേ ?


pic curtsy : medirad 
ഇപ്പൊ ഇത് പറയാന്‍ കാരണം കൊച്ചി IPL ടീമിന്റെ അവസ്ഥ കാണുമ്പോഴാണ്, ആദ്യ കളി തോറ്റെങ്കിലും ടീമിലെ കളിക്കാര്‍ക്ക് എല്ലാവരും മിടുക്കന്‍മാര്‍ തന്നെ, കിട്ടിയതില്‍ വച്ച് മോശം പറയാന്‍ മാത്രം കളിക്കാര്‍ ഒന്നും ഇല്ല, എന്നാല്‍ ഇപ്പൊ രണ്ടു ദിവസമായി കേള്കുന്നത് ടികട്റ്റ്‌ വില്കുന്നതിനെ പറ്റിയുള്ള കോലാഹലങ്ങളാണ്.

ഈ സീസണില്‍ ആദ്യകളിയുടെ ദിവസം, രാത്രി എട്ടു മണിക്കുള്ള കളിക്ക്, ക്യാപ്ടന്‍ അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ടീമിനൊപ്പം വന്നതെന്നും, ഗോമെസിനു എറിയാന്‍ കൊടുത്തത് തെറ്റായി എന്നും, മലയാളികള്‍ ആയി രണ്ടു മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ, ഇതുവരെ ചെന്നൈ IPL ടീമിനെ മനസ്സുകൊണ്ട് സപ്പോര്‍ട്ട് ചെയ്തിരുന്ന ഞാന്‍, കറതീര്‍ന്ന മലയാളിഎന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കൊച്ചി ടാസ്കേര്‍സ് കേരള എന്ന ടീമിന് മാനസിക പിന്തുണ പ്രക്യപിചിരിക്കുകയാണ്.

ഈ ടീമോന്നു കെട്ടിപൊക്കാന്‍ നമ്മുടെ ശശിയണ്ണന്‍ അങ്ങേരുടെ ജോലിയടക്കം കളഞ്ഞു എല്ല് മുറിയെ പണിയെടുത്തതും, മര്‍വടികള്‍ അവരുടെ നാട്ടിലേക്കു ഇതിനെ പറിച്ചു നടാന്‍ നടത്തിയ പാടും ഒക്കെ നമ്മള് കണ്ടതാണ്. അതൊക്കെ ഒന്ന് അടങ്ങി എല്ലാം കഴിഞ്ഞു ദേവാസുരത്തിലെ മോഹന്‍ലാലിനെ പോലെ ഇങ്ങനെ നെഞ്ചും വിടര്‍ത്തി വന്നതാണ്‌ കൊച്ചി, ദേ കിടക്കുന്നു അടുത്ത മാരണം.


ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക് വയപുണ്ണ് എന്ന് പറഞ മാതിരി, ടിക്കറ്റ്‌ കോര്‍പറേഷന്‍ കാര് സീല്‍ അടിച്ചു കൊടുക്കുന്നില്ല എന്നും പറഞ്ഞു ഒരു സംഭവം. ടിക്കറ്റ്‌കള്‍ കൊച്ചി കോര്‍പറേഷന്‍ സീല്‍ അടിച്ചു കൊടുത്തെന്നും, ഇപ്പൊ കൊടുക്കുമെന്നും, ഉച്ച ഉച്ചരയോടെ കൊടുക്കുമെന്നും ഒക്കെയാണ് ന്യൂസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഇപ്പൊ ആരൊക്കെയോ ഇടപെട്ടു ഇപ്പൊ സംഭവം സുനാമി ആക്കിയെന്നു കേട്ട്, പക്ഷെ ഇന്ന് നടക്കേണ്ട കളിയുടെ ടിക്കറ്റ്‌ ഇന്നലെ മുതല്‍ കൊടുത്താല്‍ മതിയോ ?

കണക്കുകള്‍ ശരിക്ക് കൊടുക്കത്തതിനാലാണ് സീല്‍ വച്ച് കൊടുക്കാത്തത് എന്ന് കോര്‍പറേഷന്‍, അതല്ല ചില കൌണ്‍സില്‍മാര്‍ക്ക് വേണ്ടത്ര ഫ്രീ പാസ്‌ കൊടുക്കത്തതിനാലാണ് എന്ന് വേറെ ന്യൂസ്‌ എന്തായാലും ശരി നാറ്റിച്ചു അത്രെ ഇതില്‍ പറയാനുള്ളൂ. കഴിഞ്ഞ കളി കാണാന്‍ എത്ര പേര് ഉണ്ടായിരുന്നു എന്ന് നമ്മളൊക്കെ കണ്ടതാ, അതും പകുതിയിലധികം ഫ്രീ പാസ്‌ ആയിരുന്ന്നത്രേ.

ആദ്യമായാണ് കൊച്ചിയില്‍ IPL മത്സരങ്ങള്‍ക്ക് നടക്കുന്നത്, കളി എന്തോ ആവട്ടെ അതിനോടനുബന്ദിച്ചു എത്രത്തോളം വരുമാനം അവിടെ ഉണ്ടാവും  (അതിനോട് നേരിട്ടോ അല്ലാതെയോ ഉള്ളവര്‍ക്ക് ) എന്ന് കൂടി നോക്കണം, അപ്പൊ അധികാരികള്‍ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യുനതല്ലേ നല്ലത്. ഒപ്പം വേണ്ട കണക്കുകള്‍ സമയത്ത് തന്നെ വേണ്ടവര്‍ക്ക് കൊടുക്കാന്‍ സഖാടകരും ശ്രദ്ടികട്ടെ. എന്തിനാ വെറുതെ മറ്റുളവരെ കൊണ്ട് അയ്യേ അയ്യേ എന്ന് പറയിക്കാന്‍ നില്‍കുന്നത്.


വാല്‍കഷണം : എനിക്ക് പറയാനുള്ളത് ടി വി കാരോടാണ് പ്രതേകിച്ചു ക്യാമറമാനോടു, കഴിഞ്ഞ കളിയില്‍ ചീര്‍ ഗേള്‍സിനെ കാണിച്ച പോലെ വേണ്ടത്ര ശ്രദ്ദ നിങ്ങള്‍ ഇപ്രാവശ്യം കാണിക്കുനില്ല എന്നൊരു തോനാല്‍, ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ, അല്ലെങ്കില്‍ ഞാന്‍ ചാനെല്‍ മറ്റും.

36 comments:

mini//മിനി said...

നർമ്മം തകർക്കുന്നുണ്ട്,

ചെറുവാടി said...

പറഞ്ഞ പോലെ ഇവമാര്‍ക്ക് ശ്രദ്ധ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയം എനിക്കും ഉണ്ട്. ശ്രീശാന്ത് എറിയുമ്പോള്‍ അവരെ എന്തായാലും കാണിക്കേണ്ടി വരും. ഒരു ബൌണ്ടറിക്ക് ഒരു തവണ വെച്ച് കാണിച്ചാല്‍ തന്നെ പോരെ.
കൊച്ചി ജയിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു പോകുന്നത് പേരിനു കേരളം ഉള്ളത് കൊണ്ടാണ്. പഹയന്മാര്‍ക്ക് ഇപ്പോഴും കൊച്ചി എന്ന പേരിനോട് അത്ര ഇത് പോരെന്നു തോന്നുന്നു.

Naushu said...

"വാല്‍കഷണം" നന്നായി.... ഞാനും യോജിക്കുന്നു...

ഷബീര്‍ (തിരിച്ചിലാന്‍) said...

ഞാനും സ്വന്തം ടീമെന്ന നിലയില്‍ കൊച്ചിയെ സപ്പോര്‍ട്ട് ചെയ്യുന്നു... KCA (kerala Cricket Association) ഗ്രഹണി പിടിച്ച പുള്ള ചക്കക്കൂട്ടാന്‍ മുന്നില്‍ കണ്ട പോലെയാണ്. ആക്കറാന്തം മൂത്ത്... ഇല നക്കി പട്ടിയുടെ ചിറിനക്കി പട്ടിയായിട്ട് കോര്‍പ്പറേഷനും.

ക്യാമറമാന്‍ ശ്രദ്ദിക്കുന്നില്ല എന്ന് മാത്രമല്ല, ഇന്തയില്‍ വന്നതിന് ശേഷം അവര്‍ക്കും ലേശം സദാചാരബോധം വന്നോ എന്നൊരു സംശയം. ഡെസ്സിനൊന്നും പഴയ ചെറുപ്പമില്ലെന്നേ...

Akbar said...
This comment has been removed by the author.
Akbar said...

ഇതില്‍ കളിയും കാര്യവും ഉണ്ട് മനോജ്‌. ഇത് വാതു വെപ്പിന്റെ പൂക്കാലം. ഗ്രൗണ്ടില്‍ ജയത്തിന്റെയും പരാജയത്തിന്റെയും കഥ രചിക്കുമ്പോള്‍ ഗ്യാലറിയില്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ചിരിയും കണ്ണീരും പൂക്കുന്ന കാലം. അതു എന്തെങ്കിലും ആവട്ടെ. പോസ്റ്റ് ഇത്തിരി നര്‍മ്മവും ഒത്തിരി കാര്യവും ആയി കൊഴുപ്പിച്ചു കേട്ടോ. അതിനാ മാര്‍ക്ക്.

K@nn(())raan കണ്ണൂരാന്‍...! said...

it's true..!

mottamanoj said...

@ മിനിടീച്ചര്‍ : നന്ദി.

@ ചെറുവാടി : അത് തന്നെ : മൂന്നും നാലും പ്രാവശ്യം സ്ലോ മോഷന്‍ കാണിക്കുന്നത് എന്തിനാ എന്ന് അറിയുന്നില്ല.

@നാഷു : അത് ശരി, അപ്പൊ വാല് മാത്രമേ നോക്കീളൂ ??? :)

@ ഷബീര്‍ : ശരിയാ, ചിലപ്പോ കാശു കൂടുതല്‍ കിട്ടികാനും, പണ്ടത്തെ പോലെ പിച്ചകരായിരിക്കില്ല.

@അക്ബര്‍ ബായി : നന്ദി , ഇതില്‍ കാണാത്ത കൂടുതല്‍ കാര്യങ്ങള്‍ അണിയറയില്‍ ചീഞ്ഞു നറുന്നുണ്ടാവും .

@കണ്ണൂരാന്‍ : നന്ദി.

യൂസുഫ്പ said...

ഒരു തരം പരക്കം പാച്ചിൽ തന്നെ..അല്ലാണ്ടെന്താ പറയാ..

Shukoor said...

നല്ല പോസ്റ്റ്‌.

comiccola / കോമിക്കോള said...

പോസ്റ്റ്‌ നന്നായി,
എനിക്ക് കേരള ടീമിനെ ഇഷ്ടമാണ്, ശ്രീയെയും ഇഷ്ടം
നാട്ടുകാരന്‍ എന്നു അഭിമാനിക്കാന്‍ ഒന്നല്ലേയുള്ളൂ എന്തൊക്കെയായാലും.
കൊച്ചി തുടക്കമല്ലേ, നന്നാവും എന്നു കരുതാം
കേരള ടീമിനും, മനോജിനും ആശംസകള്‍..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മനോജേട്ടാ.. പോസ്റ്റ്‌ അടിപൊളി ആയിട്ടോ.. രണ്ടാമത്തെ മത്സരത്തിലും കേരളത്തിന്റെ ഐ.പി.എല്‍ ടീം ടസ്കേര്‍സ് കൊച്ചി തോല്‍ക്കാന്‍ പോകുകയാണ് എന്ന് തോന്നുന്നു.. :)

കണ്ണന്‍ | Kannan said...

വാല്‍കഷണം കിടു.. ഹി ഹി...

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ഒരു തരം കളികള്‍.

വീ കെ said...

എല്ലാം ഒരു തരം കളികളല്ലെ ഇഷ്ടാ...!1

mottamanoj said...

@yousuf & Sukoor : നന്ദി.

@ കോമി കോള : നന്ദി, അതെ ഇന്നത്തെ കളിയോടെ നന്നായി

@ശ്രീജിത്ത്‌ : നന്ദി, ശരി തന്നെ ഇന്നും പോയി, എനിക്കൊന്നെ പറയാനുള്ളൂ, ശ്രീ ശാന്തിനേം, മുരളീധരനെയും പുറത്തിരുത്തി ഒരു കളി പരീക്ഷികണം ചിലപ്പോ അതായിരിക്കും കളി.

@രാംജി & വി കെ : നന്ദി.

ഷമീര്‍ തളിക്കുളം said...

എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പ്രതീക്ഷിക്കാം, കൊച്ചി ടീം ജയിച്ചുകയരുമെന്നും.

രമേശ്‌ അരൂര്‍ said...

എന്തെല്ലാം അണിയറക്കളികള്‍ ഇനി കാണാന്‍ കിടക്കുന്നു !

the man to walk with said...

ellaam kalikal thanne..
:)

keraladasanunni said...

വാസ്തവം. സമയത്ത് കണക്കുകള്‍ ബോധിപ്പിക്കാന്‍ 
വേണ്ടപ്പെട്ടവരും, അല്‍പ്പസ്വല്‍പ്പം വിട്ടുവീഴ്ച ചെയ്യാന്‍ 
അധികൃതരും തയ്യാറാവേണ്ടതാണ്. ഇല്ലെങ്കില്‍ ഏറെ
കഷ്ടപ്പെട്ട് നേടിയത് കൈവിട്ട് പോവും.

mottamanoj said...

@ഷമീര്‍ : പ്രതീക്ഷ ഇനി ഇപ്പൊ അത് തന്നെ ശരണം.

@രമേശ്‌ ബായി : ഹ ഹ, കണ്ടത് മനോഹരം, കാണാത്തത് അതി മനാഹാരം.

@the Man who ..: നന്ദി.

@ കേരള : അത് തന്നെ. നന്ദി.

ഫെനില്‍ said...

മോട്ടെടെ പിന്‍തുണ കിട്ടിയത് കൊണ്ടാവേണം കൊച്ചി ടീം എല്ലാ കളിയും തോല്‍ക്കുന്നത്

mottamanoj said...

@ഫെനില്‍ : നന്ദി. ഞാന്‍ പിന്തുണ പിന്‍വലിക്കാണോ ?

മുരളിധരന്‍ + ശ്രീശാന്ത് രണ്ടു പേരേം പുറത്തിരുത്തി, പുതിയ പിള്ളേരെ എടുത്തു കളിക്കൂ കൊച്ചി ജയിക്കും. ഈ രണ്ടു പേരും ഫോമിലല്ല

AFRICAN MALLU said...

ആദ്യ IPL ഇല്‍ KKR ,RCB പോലുള്ള കൊല കൊമ്പന്‍ ടീമുകള്‍ പോലും വെള്ളം കുടിച്ചതാണ്...may be they needs some more time.

pushpamgad kechery said...

എല്ലാം നന്നാകുന്നുണ്ട് .
നല്ലൊരു വിഷു ആശംസിക്കുന്നു...

ente lokam said...

Sunanda pushkar aanu
woman of the series..!!!
ee kali ellaam kazhinju
avaru randu perum baaki...!!!

mottamanoj said...

@അഫ്രികന്‍ : ശരിയാണ്, കുറച്ചു കൂടി സമയം കൊടുക്കുമ്പോഴെക്കും സംഭവം കൈവിട്ടു പോകും, ഇപ്രാവശ്യം സെമി നേരിട്ടാണ്, അപ്പൊ ആദ്യനാലു സ്ഥാനത്ത് എത്താന്‍ നനയി പൊരുതിയ പറ്റൂ

@പുഷ്പ : നന്ദി, താങ്കള്‍ക്കും ഒപ്പം എല്ലാ കൂട്ടുകാര്‍ക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകള്‍

@എന്‍റെ ലോകം : അതില്‍ ഒട്ടും സംശയമില്ല.

Naseef U Areacode said...

കൊള്ളാം... പക്ഷെ കൊച്ചി രക്ഷപ്പേടുന്ന കാര്യം കുറച്ചു കഷ്ടം തന്നെയാണേന്നു തൊന്നുന്നു

ayyopavam said...

മൊട്ടെ വാല്‍ കഷ്ണത്തിന് നടുകഷ്ണ ത്തിന്‍റെ ഗുണം ഉണ്ട്

mottamanoj said...

@naseef : നന്ദി, കണ്ടോ ഞാന്‍ പറഞ്ഞില്ലേ ശ്രീശാന്തും മുരളിയും പ്രുട്ടിരുത്തി കളിച്ചാല്‍ ജയിക്കും, ഇന്നലെ കണ്ടില്ലേ, ഒരു കൂറ്റന്‍ സ്കോര്‍ എത്ര അനായസമയിട്ടാ മറികടന്നത്.

@ആയോ പാവം : ഹ ഹ അത് ശരി. നന്ദി

moideen angadimugar said...

കൊച്ചി ടീമിന്റെ പേരുകേട്ടപ്പോളുണ്ടായിരുന്ന ആ മുമ്പത്തെ ആഹ്ലാദമൊന്നും ഇപ്പോൾ പലരിലും കാണുന്നില്ല. പോസ്റ്റ് ഇഷ്ടപ്പെട്ടു മനോജ്.അഭിനന്ദനങ്ങൾ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പരമ സത്യങ്ങൾ..

mottamanoj said...

@മൊയ്ദീന്‍ : ശരി തന്നെ , നന്ദി.
@ബിലാത്തി : നന്ദി.

ബിഗു said...

:) ആശംസകള്‍

mottamanoj said...

@ നന്ദി ബിഗൂ

Post a Comment