Wednesday, April 20, 2011

കാല്കു⡸ലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം


ചിത്രം കടം പറഞ്ഞിരിക്കുന്നത് ഡിയട്രേഡ്

വട്ടപോയിലിന്റെ കാല്‍കുലേറ്റര്‍ കണ്ടപ്പോഴാണു ഇങ്ങനെ ഒന്ന് എഴുതാം എന്ന് തോനിയത്.

ആദ്യം അവിടെ തന്നെ കമ്മന്റ് അടിച്ചാലോ എന്ന് വിചാരിച്ചതാ ! പിന്നെ തോനി വേണ്ട ചിലപ്പോ അത് അങ്ങേര്‍ക്കു ഇഷ്ടമയില്ലെങ്കിലോ.

ഒകെ അപ്പൊ പറഞ്ഞു വന്നത്. കാല്‍കുലേറ്ററിനെ പറ്റി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാത്തവര്‍ ചുരുക്കം. ചിലക്കു കൂട്ടാനാണ് താല്പര്യമെങ്കില്‍ ചിലര്‍ക്ക് ഗുണിക്കാനായിരിക്കും, ചിലര്‍ക്ക് ഹരിക്കാനും, ചിലര്‍ക്ക് കിഴിക്കാനും ഒക്കെ ഇതുതന്നെ ശരണം.

ഇതാ രണ്ടു ടൈം പാസ്സുകള്‍ നിങ്ങളുടെ. പണ്ട് എന്നോ അറിഞ്ഞതാ ഇപ്പൊ പൊടിതട്ടിയെടുത്ത് എന്ന് മാത്രം.


എട്ടു സുഹൃത്തുകള്‍,  നാലു പെണ്ണും(1111) നാലു ആണും(0000) , കൂടി സിനിമയ്ക്ക് പോയി ( ഇപ്പൊ തീയറ്ററില്‍ ഉള്ള ഉറുമി, ചൈന ടൌണ്‍ അലീന്കില്‍ ഏതെങ്കിലും കൂതറ പടം ) നാലും കൂടി ഇങ്ങനെ ഇരുന്നു. 11110000

സിനിമ തുടങ്ങി ഒരു വിധം ഇങ്ങനെ രസം പിടിച്ചു വരുന്നു, പെട്ടെന്ന് കരണ്ട് പോയി.

പണ്ടത്തെ ഓല മേഞ്ഞ ടാല്‍കീസ്ആണ്, പടം പുതിയത് തന്നെ, എന്തായാലും അവര് ഒരു എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്തു കത്തുന്നില്ല, അതിലെ ബള്‍ബ്‌ മാറ്റി 100 വാട്ടിന്റെ ഒരെണ്ണം ഇട്ടു കത്തുന്നില്ല, അതും മാറ്റി ഒരു 89 വാട്ടിന്റെ, നോ രക്ഷ അവസാനം 90 വാട്ടിന്റെ ഒരെണ്ണം ഇട്ടപ്പോള്‍ ലൈറ്റ് കത്തി. പക്ഷെ താഴെ മക്കള് ഇരുന്ന പൊസിഷനില്‍ ചെറിയ മാറ്റം. ( ഇങ്ങനത്തെ ബള്‍ബ്‌ ഉണ്ടോ എന്ന് എന്നോട് ചോദിക്കരുത് )

1111000-1008990 = എങ്ങനെഉണ്ട് എന്നറിയാന്‍ ഉടന്‍ ഞെക്കൂ .


ഒകെ ശരി ഒരെണ്ണം കൂടി.

16വയസ്സുള്ള ഒരു പെണ്‍കുട്ടി 67 വയസുള്ള യുവാവിനെ കല്യാണം കഴിച്ചു. മധുവിധു മുതല്‍ തന്നെ കല്ലുകടി തുടങ്ങി.

പക്ഷെ കാര്യങ്ങള്‍ അവിടെ തീരുന്നില്ല ഇവര് തമ്മില്‍ ദിവസേന 3 തവണ തല്ലു കൂടും, അങ്ങിനെ ഒരാഴ്ച 7 ദിവസം തുടര്‍ന്ന്, അവസാനം അയാള്‍ക്ക് എന്ത് പറ്റി. നോക്കൂ.

1667 x 3 x 7 = കിട്ടുന്ന ഉത്തരം കാല്‍കുലേറ്റര്‍ തലതിരിച്ചു പിടിച്ചാല്‍ അറിയാം.

ഈ പറഞ്ഞ ഉദാഹരണം രണ്ടോ മൂന്ന് വിധത്തില്‍ പറയാം, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ചാടി കിടക്കാതെ തന്നെ ഞാന്‍ പറഞ്ഞെന്നു തോനുന്നു.

വാല് : എന്തായാലും അവസാനം കാല്‍കുലേറ്ററിന്റെ വിധി കുത്ത് കൊള്ളാന്‍ തന്നെ.

23 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അത് കലക്കി മനോജേട്ടാ.... ..
എന്റെ പോസ്റ്റു കൊണ്ട് കാര്യമുണ്ടായല്ലോ ........
ഇനിയും ഇങ്ങനെ പൊടിപിടിച്ചു കിടക്കുന്ന വല്ലതും ഉണ്ടെങ്കില്‍ പോരട്ടെ ...........
ആശംസകള്‍ ......

അസീസ്‌ said...

ഹ ഹ ..ഇത് കലക്കി.
ഇതില്‍ രണ്ടാമത് പറഞ്ഞത് വേറൊരു രീതിയില്‍ കേട്ടിട്ടുണ്ട്.

.ഇനി വേറൊരു ചോദ്യം.

മൂന്നു ബട്ടണുകള്‍ മാത്രം ഞെക്കി ,കാല്‍ക്കുലേട്ടറില്‍ 100 എന്ന അക്കം ഉണ്ടാക്കാന്‍ പറ്റുമോ?(പൂജ്യം എന്ന ബട്ടണില്‍ തൊടരുത്.)

mottamanoj said...

@വട്ടപോയില്‍ : പിന്നെ പിന്നെ ഓരോകര്യവും വേറൊന്നിനോട് ബന്ധപെട്ടാണ് കിടക്കുന്നത്. നന്ദി

@ അസീസ്‌ : അതുതന്നെ.

ങേ അതെങ്ങനെ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനോജ്.

ആദ്യത്തെ ആ കണക്ക് ഞാന്‍ കണ്ടിട്ടുള്ളത്
വേറൊരു തരത്തിലാ...

കറണ്ട് പോകും മുമ്പ് - 11110000
കറണ്ട് വന്നപ്പോ - 10101010


എങ്ങിനെ വന്നെന്ന് മാത്രം ചോദിക്കരുത്.
കാരണം ഉത്തരമെനിക്കറിഞ്ഞൂടാ...

mottamanoj said...

@Riyas : അതുതന്നെ ബായി, അത് എങ്ങനെ വന്നു എന്നാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

Rajeev said...

10101010 ingine irunnathu kondu oru gunavumilla.Enthenkilum OUTCOME undavanamenkil 10101010 enna patternil Kidakkenam.
Rendamathethil LOOSE ennu utharam vanna sthithikku,onnu vyekthamaanu,Onnenkil 67 vayasulla yuvavu nalla pokkavum vannavumulla koottathilalla, allenkil 16 vayasulla penkutty nalla ottavum experience um ulla koottathilaanu......

വി ബി എന്‍ said...

@ അസീസ്‌
മൂന്നു ബട്ടണുകള്‍ മാത്രം ഞെക്കി ,കാല്‍ക്കുലേട്ടറില്‍ 100 എന്ന അക്കം ഉണ്ടാക്കാന്‍ പറ്റുമോ?(പൂജ്യം എന്ന ബട്ടണില്‍ തൊടരുത്.)

ഒരു ഓപ്ഷന്‍ ഞാന്‍ താഴെ കൊടുക്കുന്നു. ശരിയാണോ എന്ന് പറയുമല്ലോ.

111-11=

മൂന്നു ബട്ടണുകളില്‍ മാത്രമേ തൊടുന്നുള്ളു. (1, -, =)

മനോജേ, ആദ്യത്തെ സംഭവം കേട്ടിട്ടുണ്ട്. രണ്ടാമത്തെ ഇഷ്ടപ്പെട്ടു കേട്ടോ.

mottamanoj said...

@രാജീവേ : ആ കാലൊന്നു തരൂ, പ്ലീസ്.. ഗുരു പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല.

@ വി ബി എന്‍ : ഓ അപ്പൊ അത് അങ്ങിനെയനല്ലേ, പാവം എനിക്ക് മനസ്സിലായില്ല. എന്തായാലും ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

mottamanoj said...

@Azees : സമീര്‍ ഇട്ട ഉത്തരം കണ്ടോ ?

Sameer Thikkodi ‎= 1/% = 100...

രമേശ്‌ അരൂര്‍ said...

ഹ ഹ ഹ

Villagemaan said...

മനോജേ...കൊള്ളാല്ലോ..
അപ്പൊ ഇങ്ങനെ ടാക്കീസില്‍ പോയിട്ടുണ്ടല്ലേ ...ഗള്ളാ :) ഹി ഹി

ഷമീര്‍ തളിക്കുളം said...

കൊള്ളാം, നന്നായിട്ടുണ്ട്.

pushpamgad kechery said...

ഈ ഒന്നും പൂജ്യവും വച്ചുള്ള കളി രസകരമായി !
അഭിനന്ദനങ്ങള്‍ .........

mottamanoj said...

@രമേശ്‌ ഭായ് : നന്ദി. കൂളിംഗ്‌ ഗ്ലാസും വച്ച് ചിരിച്ചല്ലോ. :-)

@വില്ലജ്മാന്‍ : ഇങ്ങനെ ഓപ്പണ്‍ ആയി ചോദിച്ചാല്‍ എന്താ ചെയ്യാ !

@ഷമീര്‍ & പുഷ്പാ :താങ്ക്സ്.

അസീസ്‌ said...

@ മനോജ്‌..

സമീറിന്റെ ഉത്തരം അല്ലെ കുറച്ചു കൂടി നല്ലത്.

വി ബി എന്‍ said...

>>>സമീറിന്റെ ഉത്തരം അല്ലെ കുറച്ചു കൂടി നല്ലത്.<<<

അപ്പോള്‍ പ്രെസ്സ് ചെയ്യുന്ന കീകളുടെ എണ്ണം നാല് ആകില്ലേ? (1, /, %, =)

Naushu said...

ഇത് കൊള്ളാല്ലോ ...

mottamanoj said...

@Asese & VBN : അതെ സമീറിന്റെ ഉത്തരം കിടു.

@വി ബി എന്‍ : 1, / , % ഇത്രമാത്രം മതി = വേണ്ട. അപ്പൊ ശരിയാവും.

@നാഷു : ഞാന്‍ വഴി തെറ്റിച്ചു എന്ന് പറയരുത് :-) താങ്ക്സ്

സ്വപ്നസഖി said...

ഈ മൊട്ടത്തലയില്‍ ഇത്രേം കണക്കുകൂട്ടലുകളുണ്ടെന്നറിഞ്ഞതേയില്ല... :)

mottamanoj said...

@Swapnasakhi : എവിടെ ഇതൊക്കെ ചെറിയ ചെറിയതല്ലേ, വലിയ കണക്കുകള്‍ കൂട്ടാന്‍ ഇരിക്കുന്നതെ ഉള്ളൂ

ഷബീര്‍ (തിരിച്ചിലാന്‍) said...

കള്ളാ... എല്ലാ ഹറാം പെറപ്പും കയ്യിലുണ്ടല്ലേ...? ചിലതൊക്കെ ഞമ്മളെ കയ്യിലുമുണ്ട്... പറഞ്ഞാല്‍ എന്റെ ബ്ലോഗില്‍ നിങ്ങളെല്ലാരുംകൂടെ A പോസ്റ്റര്‍ ഒട്ടിക്കും.. ഹ... ഹ...

mottamanoj said...

@ഷബീര്‍ : അയ്യേ ! ഞാന്‍ വെറുതെ ഇങ്ങനെ "നാരങ്ങാവെള്ളം" ഒക്കെ കുടിച്ചു കഴിയട്ടെ.

ഏതായാലും വല്ലവരും സിനിമക്ക് പോയതിനു ഞാന്‍ എന്നാ ചെയ്യാനാ. അങ്ങിനെയെങ്കിലും സിനിമ രക്ഷപെടുമെങ്കില്‍ ...

AFRICAN MALLU said...

:-)

Post a Comment