Saturday, April 23, 2011

ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം.


ഈയടുത്ത് വായിച്ചാ ചില ബ്ലോഗിലും, ഫേസ്ബുക്ക് അപ്ഡേറ്റ്കളിലും കണ്ട ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റിനു ആധാരം.

ഇന്ത്യ എന്ന രാജ്യം സ്വതന്ത്രമായിട്ടു 60 വര്ഷത്തോളം കഴിഞ്ഞിട്ടും പല മേഖലകളില്ലും വികസനം ഉണ്ടാവുന്നില്ല, പട്ടിണിയും പട്ടിണി മരണവും മാറുന്നില്ല അഴിമതി അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്ര കള്ളപണം ഉണ്ട് എന്ന് ആര്‍ക്കും തന്നെ അറിയുന്നില്ല.

കണ്ടത് മനോഹരം കാണാത്തത് അതിമാനാഹാരം എന്നുള്ളത് കാണാത്തത് അതിഭീകരം എന്ന് വിശേഷിപ്പിക്കാം.

പ്രശ്നങ്ങള്‍ പലതാണ്, എന്താണ് പരിഹാരം എന്ന് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല.

അന്നാ ഹസാരെ ആണ് എല്ലാത്തിനും പ്രതിവിധി, അല്ലാ അങ്ങേരുടെ ആശയമാണ് വലുത് എന്നൊക്കെ പറഞ്ഞു കേട്ടു, പക്ഷെ ഇന്ത്യ എന്ന വലിയ ഒരു രാജ്യത്തു ഇതൊക്കെ എത്രത്തോളം പ്രവര്‍ത്തികമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതൊരു പദ്ധതിക്കും ശരിക്കും മറ്റിവയ്കുന്ന തുക അതിന്‍റെ മൂനിലോന്നുപോലും അതിലേക്കു ശരിക്കും വിനിയോഗിക്കപെടുന്നില്ല എന്നാണ് എവിടെയോ വായിച്ചതു. ഉദാഹരണത്തിന് ഒരു പദ്ദതിക്ക് 100 രൂപ കേന്ദ്രം തരുമ്പോള്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ അത് 30 രൂപയായി ചുരുങ്ങുന്നു. എങ്ങനെ?

ഇന്ത്യപോലുള്ള ഒരു വലിയ രാജ്യത്തു, എല്ലാ മേഖലയിലും ഒരേ പുരോഗതി വരണം എന്ന് വാശി പിടിക്കുന്നത്‌ മണ്ടത്തരമാണ്.

എന്‍റെ ചെറിയ മോട്ടതലയില്‍ വരുന്ന ഒരു അഭിപ്രായമാണ്, രാജ്യദ്രോഹമായി കരുതരുത്.

ഇന്ത്യ എന്ന ഒരൊറ്റ രാജ്യത്തിന്‌ പകരം അതിനെ കൂടുതല്‍ സ്വയംഭരണ അവകാശമുള്ള നാലോ അഞ്ചോ രാജ്യങ്ങളായി പകുത്ത് എല്ലാ മേഖലകളിലും സമഗ്ര വികസനത്തിന് ഊനല്‍ നല്കുന്ന ഒരു കേന്ദ്ര വ്യവസ്ഥ ഉണ്ടാക്കിയാല്‍ ഇപ്പോഴുള്ള രാഷ്ട്രീയ നാടകങ്ങള്‍ എങ്കിലും കുറച്ചൊക്കെ മാറും എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴുള്ള കേന്ദ്രം സംസ്ഥാനം രീതി അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാന്‍ മാത്രം മാറിയ സ്ഥിതിക്ക്.

രണ്ടും രണ്ടു പാര്‍ട്ടികള്‍ ആണ് ഭരിക്കുന്നത് എങ്കില്‍ഉള്ള പുകില് പറയുകയും വേണ്ട.

ഇങ്ങനെ ചെയുമ്പോള്‍ അഴിമതി കുറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല പക്ഷെ അതിന്‍റെ വ്യാപ്തി കുറയാം. കാര്യം തീര്‍ക്കാന്‍ ഡല്‍ഹിക്ക് പോകണം എന്ന സ്ഥിരം പല്ലവി കുറയ്ക്കാം.. ..

സാഹചര്യത്തിനു അനുസരിച്ച് നികുതികള്‍ കുറയ്ക്കാം, കൂട്ടാം. അങ്ങിനെ പലതും 


സുനാമി വന്നാലും കൃഷിനാശം വന്നാലും, ഇടിവെട്ടിയാലും, മഴപെയ്താലും, മഴയില്ലെന്കിലും കേന്ദ്രത്തില്‍ പോയി വല്ലതും തരണേ അമ്മാ എന്ന് വിളിക്കുന്നതിനെകാള്‍ എത്രയോ ഭേദംഅല്ലെ സ്വന്തം ഫണ്ട് ഉണ്ടാക്കുന്നത് അതുകൊണ്ട് ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അല്ലെങ്കില്‍ കഴിഞ്ഞ 6 മാസത്തില്‍ നടന്ന ചര്‍ച്ചകള്‍ നോക്കാം. എന്‍ഡോസള്‍ഫാന്‍ കൊണ്ട് കേരളത്തില്‍ പ്രശനമുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു, പക്ഷെ അത് നിരോധിക്കണമെങ്കില്‍ സംസ്ഥാനവും കേന്ദ്രവും അങ്ങോട്ടും ഇങ്ങോട്ട് കത്തെഴുതി കളിക്കുന്നു. ഇത് തന്നെയായിരുന്നു ലോട്ടറി കേസിലും ഉണ്ടായതു. ഇപ്പൊ മുല്ലപെരിയാര്‍ പ്രശനവും കേന്ദ്രം തീരുമാനിക്കും എന്ന് കേള്‍ക്കുന്നു എന്തിനു കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്താല്‍ തീര്‍ക്കാവുന്ന സംഗതി എന്തിനു ഇത്ര നീട്ടിവലിക്കുന്നു.

ക്രിക്കെറ്റ്കളി കാണുമ്പോഴും, യുദ്ദം ഉണ്ടാവുമ്പോഴും മാത്രം ഇന്ദ്യകാരന്‍ എന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം.

ഇനിയും എഴുതാം, പക്ഷെ തല്‍കാലം നിര്‍ത്തുന്നു.

29 comments:

mottamanoj said...

ഇങ്ങനെ ചെയുമ്പോള്‍ അഴിമതി കുറയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല പക്ഷെ അതിന്‍റെ വ്യാപ്തി കുറയാം. കാര്യം തീര്‍ക്കാന്‍ ഡല്‍ഹിക്ക് പോകണം എന്ന സ്ഥിരം പല്ലവി കുറയ്ക്കാം.. ..

the man to walk with said...

Charcha cheyyan tax erppeduthiyaal theeravunna kadame nammude rajyathinullu..
:)

mini//മിനി said...

അപ്പോൾ നമ്മൾ കണ്ണൂർ ഒരു രാജ്യമാകും. ഈ രാജ്യത്തിലെ റാണി ആയി ഞാൻ തന്നെ ഭരിക്കും. എന്റെ ചിഹ്നം ‘ബോംബ്’

രമേശ്‌ അരൂര്‍ said...

ഇന്ത്യ ഇനിയും വെട്ടി മുറിക്കണം എന്ന് പറയുന്നത് കള്ളന്മാരായ രാഷ്ട്രീയ ക്കാരെ സന്തോഷിപ്പിക്കുകയെ ഉള്ളൂ ...അഞ്ചു രാജ്യം ആയാല്‍ അഞ്ചു പ്രധാനമന്ത്രിമാര്‍ വേണം ..അഞ്ചു മന്ത്രി സഭകള്‍ വേണം ..അഞ്ചു ഖജനാവ് ..അഞ്ചു ധനകാര്യ മന്ത്രി .അയ്യായിരം വകുപ്പുകള്‍ ..ഹായ് കുശാല്‍ ...അഴിമതി ...ഇല്ലാതാകും പോലും ..ഇതിനെക്കാള്‍ നല്ലത് ..ഇല്ല ഞാന്‍ ഒന്നും പറയുന്നില്ല

Firefly said...

രമേശ്‌ പറഞ്ഞതാണ് അതിന്റെ ഒരു ഇത് :-)

subanvengara-സുബാന്‍വേങ്ങര said...

അതിമോഹമാണ് മോനെ അതിമോഹം!!ഇത്രയൊന്നും മോഹിച്ചു പോകരുതേ.....

മാണിക്യം said...

"....ക്രിക്കറ്റ് കളി കാണുമ്പോഴും, യുദ്ധം ഉണ്ടാവുമ്പോഴും മാത്രം ഇന്ത്യകാരന്‍ എന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം.?......"

:)
ഒരു ഇന്ത്യ പല പ്രോവിന്സ് ഹും !
നടപ്പായാല്‍ നാട്ടില്‍പോകാം.....
എന്നിട്ട് രാഷ്ടൃ-ഈയത്തില്‍ ബാക്കി പയറ്റാം...
പ്രവാസിയായി പതിറ്റാണ്ട്കള്‍ കൊണ്ട് സമ്പാദിക്കുന്നത്
ഒറ്റ വര്‍ഷം കൊണ്ട് വസൂലാക്കാം...

ജയ് കണ്ണുര്‍മഹാറാണി മിനി..?
(ഛേയ് പേരിന് ഒരു ഗാഭീര്യം പോരാ!!
ആരവിടെ കാണ്ണുര്‍ രാജ്യത്തിലേയ്ക്ക് പടപുറപ്പെടൂ ..)

comiccola / കോമിക്കോള said...

പ്രായോഗികമല്ലാത്ത ചിന്താഗതിയാണ്, രമേശ്‌ ചേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്. വിഭജനം കൊണ്ട് നന്മയെക്കാള്‍ കൂടുതല്‍ തിന്മയാണ് ഉണ്ടാവുക.വിഭജനം കഴിഞ്ഞാല്‍ ഒരു ശത്രുകൂടി ജനിക്കും ,ഒരു വിഭജനത്തില്‍ കൊന്നുടുങ്ങുന്നവരുടെ കണക്കുകള്‍ എടുത്താല്‍ തീരില്ല. ചിന്തകള്‍ നല്ലതാണ്..എന്നാലും ഇങ്ങനെയൊന്നും ചിന്തിച്ചു കളയരുത്..

mottamanoj said...

the man who walk : അതും ശരി തന്നെ

മിനി : മോഹം പിന്നെ ചിഹ്നം രണ്ടും നന്നായി.

mottamanoj said...

@Rameshji : നമ്മുടെ പ്രശ്നം രണ്ടു മന്ത്രിസഭയാണ്, അങ്ങിനെയെങ്കില്‍ ഒരേ ഒരു കേന്ദ്ര മന്തി സഭയോ അല്ലെങ്കില്‍ സംസ്ഥാന മന്ത്രിസഭായോ മാത്രം മതിയല്ലോ.
അതായതു ഇപ്പോഴുള്ള 10 മന്ത്രി, 10ഖജനാവ് എന്നിവയെല്ലാം 5 ആക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്

mottamanoj said...

@Firefly : താങ്ക്സ്

@ സുബാന്‍ : ചിലമോഹങ്ങള്‍ അതിമോഹങ്ങള്‍ ആവും. അപ്പോഴല്ലേ അതിന്റെയൊരു ഇത്, യേത് ? നന്ദി

@മാണിക്യം : ഐഡിയ കൊള്ളം.

@കോമി കോള : പ്രായോഗികമായ വിഭജനം ശത്രുത ഉണ്ടാക്കില്ലെന്ന് തോനുന്നു. നന്ദി.

yousufpa said...

no comments...pass..pass..

Shukoor said...

ഇതും ഒരു ഉട്ടോപ്യന്‍ പൊട്ടത്തരം മാത്രമാണ്. ഇന്ത്യ വെട്ടി മുറിച്ചാല്‍ അതിനോടനുബന്ധിച് എത്ര തലകള്‍ വെട്ടിമുരിക്കപ്പെടുമെന്നു ആലോചിച്ചിട്ടുണ്ടോ.. അല്ലെങ്കിലും ആര്‍ക്കും എന്തും പറയാമല്ലോ.

അറിഞ്ഞില്ലേ ഞാന്‍ നാളെ ചന്ദ്രന്‍ വിലക്ക് വാങ്ങാന്‍ പോകുന്നു.

mottamanoj said...

@yousufpa : നന്ദി.

@ഷുക്കൂര്‍ : നന്ദി. എത്ര തലകള്‍ വെട്ടി മുറിക്കും : ഒന്ന് വിശദമാക്കാമോ പ്ലീസ് .

@ചന്ദ്രനില്‍ സ്ഥലം ആളുകള്‍ വിലക്ക് വാങ്ങിചിരിക്കുന്നു, അറിഞ്ഞില്ലെനുണ്ടോ ?

ചെറുവാടി said...

പറഞ്ഞത് രാജ്യ ദ്രോഹം എന്ന ഉദ്ദേശത്തില്‍ അല്ലെന്നറിയാം.
പക്ഷെ ഇത്രയ്ക്കു കടന്നു പറയല്ലേ മനോജേ.
ഷുക്കൂര്‍ പറഞ്ഞതിനോട് ഇതും ചേര്‍ത്ത് വായിക്കുക,.

mottamanoj said...

ചെറുവാടി : നന്ദി.
കടന്നു പറയാന്‍ പ്രേരിപ്പിച്ചത് ഇന്നത്തെ സാമൂഹിക വ്യ്വസ്തയല്ലേ .

Pradeep Kumar said...

താങ്കളുടെ ഉട്ടോപ്യന്‍ സ്വപ്നം നടന്നു എന്നു തന്നെ വെക്കുക.മറ്റുള്ളവരൊക്കെ രക്ഷപ്പെട്ടാലും നമ്മുടെ സാക്ഷര സുന്ദര ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ കാര്യം ഗോപിയാവും.കാരണം മറ്റു മേഖലകളുടെ സഹായമില്ലാതെ ഈ മേഖലക്ക് നിലനില്‍പ്പില്ല എന്നതു തന്നെ.

ente lokam said...

കണ്ടില്ലേ മിനി ടീച്ചര്‍
ഉടുപ്പ് അല്ല റാണിക്കുള്ള
സാരീ തുന്നാന്‍ തുടങ്ങി ..ഇങ്ങനെ തന്നെ
ഇതിന്റെ ബാകി ...കളി കാര്യം ആവും ...

pushpamgad kechery said...

അണുകുടുംബം പോലെ അണുരാജ്യവും !
നല്ല ആശയം തന്നെ .
കുറെ പേരൊക്കെ വായിച്ചു കഴിഞ്ഞിട്ടുണ്ട് ഇത് .
ഇനി ഈ രാജ്യം എപ്പോള്‍ നടപ്പില്‍ വരും എന്നേ നോക്കെണ്ടൂ !

കുസുമം ആര്‍ പുന്നപ്ര said...

നാട്ടു രാജ്യം ആയതിന്‍റ കെടുതി നമ്മള്‍ കുറെ അനുഭവിച്ചവരല്ലെ???

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇനിയും നാട്ടുരാജ്യവ്യവസ്ഥിതി വരണമെന്നോ...?

“ക്രിക്കെറ്റ്കളി കാണുമ്പോഴും, യുദ്ധം ഉണ്ടാവുമ്പോഴും മാത്രം ഇന്ത്യക്കാരൻ എന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം.“
പിന്നെ ഈ കാര്യത്തിൽ മാത്രം ഭാരതീയനായാൽ പോര...

subanvengara-സുബാന്‍വേങ്ങര said...

നന്നായി എഴുതിയിട്ടുണ്ടല്ലോ ............

AFRICAN MALLU said...

ഈ പരിഹാരം അത്ര നല്ലേനല്ല മനോജേ ..:-)

moideen angadimugar said...

ഇന്ത്യ ഇനിയും വെട്ടി മുറിക്കണം എന്ന് പറയുന്നത് കള്ളന്മാരായ രാഷ്ട്രീയ ക്കാരെ സന്തോഷിപ്പിക്കുകയെ ഉള്ളൂ ...അഞ്ചു രാജ്യം ആയാല്‍ അഞ്ചു പ്രധാനമന്ത്രിമാര്‍ വേണം ..അഞ്ചു മന്ത്രി സഭകള്‍ വേണം ..അഞ്ചു ഖജനാവ് ..അഞ്ചു ധനകാര്യ മന്ത്രി .അയ്യായിരം വകുപ്പുകള്‍ ..ഹായ് കുശാല്‍ ...അഴിമതി ...ഇല്ലാതാകും പോലും ..ഇതിനെക്കാള്‍ നല്ലത് ..ഇല്ല ഞാന്‍ ഒന്നും പറയുന്നില്ല.

രമേശേട്ടന്റെ ഈ അഭിപ്രായത്തിനു കീഴെ ഒരു കയ്യൊപ്പ്.

Kalavallabhan said...

നന്നായി വരട്ടെ..
(സ്വയം എഡിറ്റ് ചെയ്യണം)

mottamanoj said...

@ Pradeep Kumar : വളരെ ശരി തന്നെ, അതുകൊണ്ടാണ് ഞാന്‍ നാലോ അഞ്ചോ ആയി മാത്രം മാറ്റാന്‍ പറയുന്നത്, ഓരോ സംസ്ഥാനത്തെയും ഓരോ രാജ്യമയല്ല.

@എന്‍റെ ലോകം & പുഷ്പാ : നന്ദി.

@ കുസുമം & ബിലാത്തി. : നാട്ടുരാജ്യങ്ങള്‍ ആയപ്പോള്‍ എന്താണ് കെടുത്തി ഉണ്ടായിരുന്നത്, രാജാവിന്റെ ദുര്‍ഭരണം ആണ് ഉദ്ദേശിച്ചതെങ്കില്‍, ഇന്ന് ജനാതിപത്യരീതിയില്‍ മാറ്റനല്ലേ ഞാന്‍ അഭിപ്രായം പറഞ്ഞത്‌.

@ സുബാന്‍ : നന്ദി.

@അഫ്രികന്‍ മല്ലു : ശരി, ഒരു പോട്ടതരമായി വിട്ടുകളയാം.

@മൊയ്ദീന്‍ : നന്ദി.

@കലവല്ലഭാന്‍ : നന്ദി, ഞാന്‍ ശ്രമിക്കാം.

Villagemaan said...

നല്ല സ്വപ്നം ! പക്ഷെ നടക്കാതെ ഇരിക്കട്ടെ !
കാരണം ഇനി ഒന്നുകൂടി വെട്ടിമുറിക്കുന്നത് കാണാന്‍ വയ്യ...അത് കൊണ്ടാ !

mottamanoj said...

@villageman : ശരി നിങളുടെ ഒക്കെ അഭിപ്രായം അതാണെങ്കില്‍ എന്തിനാ വെറുതെ ഞാന്‍ ആയിട്ടു .. നന്ദി.

ഷമീര്‍ തളിക്കുളം said...

ഇതുകൊണ്ടൊന്നും നാട് നന്നാവുമെന്ന് ഒരു പ്രതീക്ഷയുമില്ല.

Post a Comment