Monday, April 25, 2011

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)


22 April 2011 , സമയം രാത്രി 2.30, കൂരാകൂരി ഇരുട്ട്, കരണ്ട് പോയിരിക്കുന്നു. വീടിനു പുറകുവശത്ത്  എന്തോ ശബ്ദം, അതെ വെറും തോനാല്‍ അല്ല, ശരിക്കും ശബ്ദം, ആയോ ഇനി വല്ല ഭൂമികുലുക്കം വല്ലതും, എന്തായാലും പുറകിലത്തെ ജനല്‍ മെല്ലെ തുറന്നു നോക്കി, ആദ്യം വിശ്വാസം വന്നില്ല, ഒന്നുകൂടി കണ്ണ് തിരുമ്മി ശരിക്കും നോക്കി, ആരാ ? അച്ഛന്‍ ചോദിച്ചു . എന്താ ശബ്ദം, അമ്മയ്ക്ക് വല്ലതും പറയാന്‍ ശബ്ദം വന്നില്ല.

സംഭവം എന്താ ? പുറത്തു അതാ നില്‍ക്കുന്നു മംഗലാംകുന്ന് ചന്ദ്രശേഖര്‍ എന്നാ കൊമ്പന്‍ ആന.

വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചു, എന്ത് ചെയ്യും എന്ത് ചെയ്യാതിരിക്കും, ടോര്‍ച് ഒക്കെ എടുത്തു അച്ഛന്‍ വീടിന്റെ മുകളില്‍ കയറി നോക്കി, എന്താ സംഗതി എന്നറിയണമല്ലോ.

ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ.

പാവം ആന, പാപ്പന്‍ അടിച്ചു ഫിറ്റായി ആനയെ കെട്ടിയിട്ടത് അടുത്തുള്ള ഒരു ചെറിയ കല്ലില്‍, പാവം ആനക്ക് വിശന്നപ്പോള്‍ അടുത്തുള എന്‍റെ വീടില്‍ കയറി ആഡംബരമായി വച്ചിരുന്ന മൂന്ന് വാഴയും ഒരു പ്ലാവും അതിനെകൊണ്ട് ആവുന്ന രീതിയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആന പാപ്പാന്റെ ഘനഗംബീരമായ സൌണ്ട്, ഇവിഴെ വാ ആനേ, എബൌട്ട്‌ ടേണ്‍, കം ഹിയര്‍, എന്തൊക്കെയോ പറഞ്ഞു അതിനെ കൂട്ടി കൊണ്ട് പോയി.

രാവിലെ എണീച്ചു അടുത്തുള്ള വീട്ടുകാര്‍ ഒക്കെ വന്നു ചോദിച്ചു എന്തോ ഭയങ്കര ശബ്ദം ഒക്കെ കേട്ടല്ലോ, ഭാഗ്യം അവരെ കാണിക്കാനായി ആന കുറച്ചു ആന പിണ്ഡം ഒക്കെ ബാക്കി വച്ചിട്ടാണ് പോയത്.
അച്ഛന്റെ ക്ലാസ്മേറ്റ് ആണ് മംഗലാംകുന്ന് പരമേശ്വരന്‍, മൂപ്പര്‍ക്ക്‌ പതിനാറ് ആന ഉണ്ട് എന്നാണ് എന്‍റെ അറിവ്, ഹി ഈസ്‌ ദി ഓണര്‍ ഓഫ് ഈ ആന, യു നോ !

നഷ്ടപരിഹാരം തരാം എന്ന് മൂപ്പര്‍ പറഞ്ഞപ്പോ ഹേയ് അതൊന്നും വേണ്ട ആന വീട്ടില്‍ വന്നത് ശുഭലക്ഷണം ആണ് എന്നാണ് എന്‍റെ അച്ഛന്റെ ഭാഷ്യം. ഇത് കേട്ട് അടുത്തുള്ള വീട്ടുകാര്‍ ഒക്കെ ഗേറ്റും തുറന്നു ആനെ വാ ആനെ വാ എന്ന് പറഞ്ഞു ഇരിപ്പാണ് പോലും.

വാല് : എന്തായാലും ഞാന്‍ അവിടെ ഇല്ലാതിരുന്നു നന്നായി അല്ലെങ്കില്‍ ആനയെ ഞാന്‍ പിടിച്ചു കെട്ടിയിട്ടെനെ, ഓണര്‍ വന്നു പറഞ്ഞാല്‍ മാത്രം അഴിച്ചു കൊടുക്കും. ദാറ്റ്‌സ് ഓള്‍. അല്ല പിന്നെ.

53 comments:

mottamanoj said...

സത്യമായും ഇത് ഉണ്ടായ സംഭവം ആണ്. തിയതിയും സമയവും എല്ലാം കൃത്യം തന്നെ.

ഉമേഷ്‌ പിലിക്കോട് said...

വിശ്വസിച്ചു..!!

mini//മിനി said...

അപ്പടിയാനാ???

appachanozhakkal said...

മനോജേ,
ആയിരത്തി തൊള്ളായിരത്തി അറുപതു മുതല്‍ എഴുപതു വരെ, ഞങ്ങളുടെ പറമ്പില്‍ ആന ഉണ്ടായിരുന്നു, നിത്യ സന്ദര്‍ശകനായിട്ടു്. സാക്ഷാല്‍ കാട്ടാന. തനിക്ക് ധൈര്യമുണ്ടെങ്കില്‍, ഇപ്പോള്‍ വന്നാലും, ഞാന്‍ നേരിട്ട് കാണിച്ചു തരാം. ഒരാഴ്ച ലീവ് എടുത്തു വന്നാല്‍ മതി. ആനയുടെ കാര്യം പറഞ്ഞു പേടിപ്പിക്കല്ലേ!!

ഏറനാടന്‍ said...

ബല്ലാത്ത ആന!

ente lokam said...

aana poyi alle?

KTK Nadery ™ said...

മംഗലാംകുന്ന് പരമേശ്വരന്‍, മൂപ്പര്‍ക്ക്‌ പതിനാറ് ആന ഉണ്ട് എന്നാണ് എന്‍റെ അറിവ്,
അതിനു നമ്മളെന്ത് കാട്ടാനാ......
രസായി ...............

ഷമീര്‍ തളിക്കുളം said...

ഈ ആനക്കഥ അടിപൊളി.

Hari | (Maths) said...

അങ്ങിനെ സംഭവിക്കാതിരുന്നത് ആനേടെ ഭാഗ്യം!!!!!!!!!!

ജയിംസ് സണ്ണി പാറ്റൂര്‍ said...

അവസാനം വിശ്വസിക്കേണ്ടി വന്നു. ഇപ്പോഴും
ആനകളുടെ നാട്ടിലാണല്ലോ.

yousufpa said...

ഈ നിലക്ക് പോയാൽ ഇയാളെ കെട്ടിടേണ്ടി വരും...ഹി..ഹി...ഹി.

the man to walk with said...

athu kollalo...

ethayalum veettilillathirunnathu nannayi

keraladasanunni said...

ആനയെ പിടിച്ച് കെട്ടിയാല്‍ മാത്രം പോരാ. ഓണറോട് '' ഇതിനെ കൊടുക്കുന്നോ '' എന്ന് ചോദിക്കുകയും വേണം. ഒടുക്കം കൊണ്ടു
പോയ്ക്കോളൂ എന്നു പറഞ്ഞ് വിട്ടു കൊടുക്കാം.

ponmalakkaran | പൊന്മളക്കാരന്‍ said...

ഹൂം.... എന്റെ ഉപ്പൂപ്പൂപ്പൂപ്പൂപ്പൂപ്പൂപ്പൂപ്പാപ്പാപ്പാപ്പാപ്പാപ്പാന്റെ ആനേർന്നത്....!!!

ബിഗു said...

:)

Firefly said...

ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ.

ha ha ha

കിങ്ങിണിക്കുട്ടി said...

Nunayanelum vayikkan rasamund

കുസുമം ആര്‍ പുന്നപ്ര said...

പാവം അമ്മയ്ക് ആകെ ആയുധമായി ഉള്ളത് ചൂലാണല്ലോ..

jithesh said...

Africa yil ninnu orennathine konduvannu parameshwaranu kodukkanam. Thidambokke eduthunilkkumbol orafrican chandamokke undakumallo ! "CHIBUEZE" nno "CHIUMBURU" nno.. perumidaam

Echmukutty said...

ഇത്രേമായ സ്ഥിതിയ്ക്ക് ഞാനും വിശ്വസിച്ചേയ്ക്കാം...

Naushu said...

:)

dreams said...

enthayalum thalan poyathu kalaki athum choolukondey...... kollam nannyitundu manojettan ellathirunathu nannayi undayirunengil vazhakku pakaram ettane alangarichu vekkamayirunu so carefull............

mottamanoj said...

@Umesh & മിനിടീച്ചര്‍ : താങ്ക്സ്
@അപ്പച്ചന്‍ : അത്രേം ദൈര്യം ഇല്ല മാഷെ, നമ്മള് അനേ കാണുന്നത് പൂരത്തിന് മാത്രമാ. അപ്പൊ പിന്നെ ആന വിട്ടില്‍ വന്നാല്‍ പേടിക്കില്ലേ ?
@ എന്റെ് ലോകം : പോയി പോയി, എന്താ ചെയ്യാ.
@ കെ ടി എന്‍ : നന്ദി.
@ ഷമീര്‍ : താങ്ക്സ്.
@ ഹരി : അല്ല പിന്നെ.
@ ജയിംസ് : നന്ദി. അതെ പക്ഷെ ഇവിടെ ഉള്ളത് ഒന്നൊന്നര ആനയാണ് എന്ന് മാത്രം.
@ യുസഫ്പാ : ഹ ഹ അത് ശരി.
@ ദി മാന്‍ : നന്ദി.
@ കേരളദാസ്‌ : അടുത്ത പ്രാവശ്യം അങ്ങിനെ തന്നെ.
@ പൊന്മളകാരന്‍ : അത് ശരി, എന്തായാലും നങ്ങള് വിട്ടുകൊടുത്തു.
@ ബിഗു : നന്ദി.
@ ഫയര്‍ ഫ്ലൈ : അമ്മയുടെ കയ്യില്‍ കിട്ടിയ ആയുധം അതായിരുന്നു. വല്ല നുക്ലിയാര്‍ ബോംബു കിട്ടാഞ്ഞത് ഭാഗ്യം.
@ കിങ്ങിണി കുട്ടി : നുണയല്ല സത്യം ആണ്. തെളിവിനു ആനപിണ്ടിയുടെ ഫോട്ടോ ഞാന്‍ കിട്ടുമോ എന്ന് നോക്കട്ടെ.
@ കുസുമം : ഹ ഹ , താങ്ക്സ്.
@ ജിതേഷ് : നോക്കട്ടെ, ഒരെണ്ണം ഇവിടുന്നു കൊണ്ടുവന്നിട്ടു വേണം അടുത്ത തൃശൂര്‍ പൂരത്തിന് കൊണ്ടുപോകാന്‍.
@ Echmuകുട്ടി : നന്ദി.

mottamanoj said...

@ Nashu : താങ്ക്സ് മാന്‍
@ ഡ്രീംസ്‌ : താങ്ക്സ്, വെറുതെ എന്തിനാ ഒരു ചാന്‍സ് അതിനു കൊടുക്കുന്നെ ?

ഷബീര്‍ (തിരിച്ചിലാന്‍) said...

ആനയെ കെട്ടിയിടാന്‍ മനോജ് നാട്ടിലില്ലാഞ്ഞത് നന്നായി... എല്ലാരുംകൂടെ ചങ്ങലക്കിട്ടേനെ... ഹി..ഹി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സത്യായിട്ടും വിശ്വസിച്ചു...
:)

moideen angadimugar said...

നഷ്ടപരിഹാരം തരാം എന്ന് മൂപ്പര്‍ പറഞ്ഞപ്പോ ഹേയ് അതൊന്നും വേണ്ട ആന വീട്ടില്‍ വന്നത് ശുഭലക്ഷണം ആണ് എന്നാണ് എന്‍റെ അച്ഛന്റെ ഭാഷ്യം. ഇത് കേട്ട് അടുത്തുള്ള വീട്ടുകാര്‍ ഒക്കെ ഗേറ്റും തുറന്നു ആനെ വാ ആനെ വാ എന്ന് പറഞ്ഞു ഇരിപ്പാണ് പോലും.

കൊള്ളാം നല്ല രസം.

മുല്ല said...

ഇതിപ്പൊ വല്യ വാര്‍ത്തയൊന്നുമല്ല ആശാനേ...രണ്ടൂസം മുന്നത്തെ പേപ്പറില്‍ കണ്ടില്ലെ ആന വന്ന് കിണറ്റില്‍ ചാടിയത്. പാവം കിണറിന്റെ ഉടമസ്ഥന്‍. ആനേം വനം വകുപ്പുകാരും ചേര്‍ന്ന് കിണര്‍ നിരപ്പാക്കി.
കൊള്ളാം ആനക്കഥ. ഞാനും വിശ്വസിച്ചു.

അസീസ്‌ said...

ഞാനും വിശ്വസിച്ചു............

pushpamgad kechery said...

ഒരു ആനയെ കിട്ടിയിരുന്നെങ്കില്‍ .............

Sarath said...

athey ithathra aanakaryonnalla, njangade veetil naaluporam aanakala, gate thoranitund innutumkoodi avatangalu ponilla.
Desk top computer mari tabil ethi...
Ipoke kunjye aane fashion

Shukoor said...

ശരിക്കും?!

mottamanoj said...

@ Shabeer : വീട്ടിലെ പട്ടിയെ ചങ്ങല കൊണ്ട് കെട്ടി അപ്പൊ പിന്നെ അത് പറ്റില്ല.
@ റിയാസ്‌ : താങ്ക്സ് , സത്യം സത്യം സത്യം ഇത് സത്യം തന്നെ.
@ മൊയ്ദീന്‍ : ആദ്യമായി വന്നത് കൊണ്ട് ശുഭലക്ഷണം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും ആയേനെ.
@ മുല്ല : ശരിയായിരിക്കാം, പക്ഷെ എന്നിക് അത് വലിയ കാര്യമായി തോനിയത് അങ്ങിനെയൊരു സംഭവം അവിടെ നടക്കാന്‍ തീരെ സാധ്യത ഉണ്ടായിരിന്നില്ല എന്നത് കൊണ്ടാണ്, ആന എങ്ങിനെ അവിടെ എത്തി എന്നത് ഇപ്പോഴും വലിയ അതിശയം തന്നെയാണ്.
@ Azees : താങ്ക്സ്.
@ പുഷ്പ : അതെ ഒന്ന് മസില്‍ ഉണ്ടാക്കാമായിരുന്നു.
@ ശരത് : അത് ശരി അപ്പൊ ഇത് വരെ ശരിക്കുള്ള ആനയെ കണ്ടിട്ടില്ല അല്ലെ ? കുഴിയാനേം നോക്കി ഇരിക്കുകയാണോ ?

@ ശുകൂര്‍ : സത്യം. കളരി പരമ്പര ദൈവങ്ങലാണെ സത്യം.

നികു കേച്ചേരി said...

വന്നത് ചന്ദ്രശേഖരനായതോണ്ട് രക്ഷപ്പെട്ടു...കർണ്ണനാ വന്നെങ്കിൽ കാണായിരുന്നു...(മംഗലാംകുന്ന് കർണ്ണൻ)

mottamanoj said...

@Niku : വേണ്ട മോനെ വേണ്ട. ഇത് തന്നെ ധാരാളം.

jain said...

nammalod kalikan ana dhairyapedumo? athanu nammalitharinnapo vannath...
ha.. ha.. ha..

mottamanoj said...

@ജെയിന്‍ : സത്യം ആനക്കറിയാം, :-)

രമേശ്‌ അരൂര്‍ said...

ശോ കഷ്ടമായി പോയി ..രണ്ടു മൂന്നു ആനപ്പൂട പറിച്ചു വയ്ക്കാമായിരുന്നു ... ...ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ..:)

mottamanoj said...

സാരല്യ രമേശ്‌ ബായി, അടുത്ത പ്രാവശ്യം നോക്കാം.

പക്ഷെ ഇവിടെ അഫ്രികയില്‍ ഇത് ഇഷ്ടം പോലെ കിട്ടും വേണമെങ്കില്‍ പറഞ്ഞാ മതി.

Rajeev said...

Your Honour.Ente belamaaya vishvaasam mangalamkunnu chandrashekharan vazhapazham kazhikkaan vendiyalla thangalude veettil vannathu ennanu.Motta Manoj Easter aaghoshikkan veettil varum enna rumours keettittavanam,onnu neril kaanamallo enna mohavumaayi chandrashekharan veettil vannathu.Ningal mughamuham confront cheyyathathinaal Aana vannathu THALODAAN aano atho THALAPANTHU KALIKKAAN aano enna samshayam iniyum baakki nilkunnu.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആനപുരാണം കലക്കിയിട്ടുണ്ട് കേട്ടൊ മനോജെ

mottamanoj said...

@Rajeev : തലപന്ത് കളിക്കാനയിരിക്കുമോ ? ഹേയ് ചിലപ്പോ വെറുതെ ഒന്ന് കാണാന്‍ വന്നതായിരിക്കും ഇലക്ഷന്‍ ഒക്കെ കഴിഞ്ഞതല്ലേ..

@ ബിലാത്തി : താങ്ക്സ് ട്ടോ .

Jenith Kachappilly said...

ഹും തല്‍ക്കാലത്തേക്ക് വിശ്വസിച്ചിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം'... ഏതായാലും ഇനിയൊരിക്കല്‍ ആന മൊട്ടയുടെ കൈക്ക് പണിയാവാതിരിക്കാന്‍ വേണ്ടി മുന്‍പൊരിക്കല്‍ കേട്ടിട്ടുള്ളത് പോലെ പുരയിടത്തില്‍ 'അന്തര്‍ ആനാ മനാ ഹെ' (ഹിന്ദിയില്‍) എന്നൊരു ബോര്‍ഡോ അല്ലെങ്കില്‍ വീരപ്പന്‍റെ ഫോട്ടോയോ വെച്ചേക്ക്... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

mottamanoj said...

താങ്ക്സ് ജെനിത്‌, ഞാന്‍ എന്‍റെ തന്നെ ഫോട്ടോ വീടിനു പുറത്തു തൂക്കിയിട്ടലോ എന്നാ ആലോചിക്കുന്നത്, വല്ല പിടിയാനയും വന്നാലോ. ?? :-)

~ex-pravasini* said...

ഇപ്പഴാ കണ്ടത്‌.
വായിച്ചു,
വിശ്വസിച്ചു,,
ഫോളോ ചെയ്തു,,,

ഇടത്താനെ, വലത്താനെ......

mottamanoj said...

Ex Pravasini : വളരെ നന്ദി. ഏതോ സിനിമയിലെ പോലെ ഇനി ഹിന്ദി മാത്രം അറിയാവുന്ന ആനയാണോ എന്നും അറിയില്ല.

ഡി.പി.കെ said...

ഇവഴെ വാ ആനെ....................സൂപ്പര്‍

ഡി.പി.കെ said...
This comment has been removed by the author.
അനുരാഗ് said...

ആനേടെ പിണ്ഡം നാട്ടുകാരെ കാണിക്കാന്‍ പറ്റിയില്ലെ പിന്നെന്തു വേണം

mottamanoj said...

@D P K. അത് ശരി അപ്പൊ അങ്ങിനെ പറഞ്ഞാ ആന കേള്‍ക്കുംയിരിക്കും അല്ലെ.

@ അനുരാഗ് : നന്ദി, ശരിയാ ആന അങ്ങിനെ ചെയ്തത് കൊണ്ട് മാനം കിട്ടി.

K@nn(())raan*കണ്ണൂരാന്‍.! said...

ഇനി ആന വന്നാല്‍ കണ്ണൂരാന്റെ പേര് പറഞ്ഞേക്കു.

@@
പൊന്മാളക്കാരന്‍:
ആ 'പ്പൂ' ന്റെ പോക്ക് കണ്ടപ്പോ പേടിച്ചു പോയി കേട്ടോ!

mottamanoj said...

@കാണൂരാന്‍ : ശരി അങ്ങനെ പറഞു നോക്കാം, ബ്ലോഗ്‌ വായിച്ചതിനു ശേഷമാ വന്നത് എന്ന് പറഞ്ഞാല്‍ വല്ല കമെന്റും തരുമോ എന്നാ പേടി.

Rakesh KN / Vandipranthan said...

hahahaha.... ennalum ente ane :)

Post a Comment