Thursday, May 26, 2011

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.

ബ്രിട്ടനും അമേരിക്കയും ചേര്ന്ന് ലോകത്തെ ഭരിക്കും എന്നത് മലര്‍പോടിക്കാരന്റെ സ്വപനം മാത്രമായിരിക്കും.

ദേ ലിതാണ് ഗഡി പറഞ്ഞത്, അങ്ങ് ബ്രിട്ടനില്‍ വച്ച്.

“ഇന്ത്യയും ചൈനയും വലിയ വളര്ച്ച നേടിയെങ്കിലും ആധുനിക ലോകത്തെ നയിക്കുക ബ്രിട്ടണും അമേരിക്കയും തന്നെയായിരിക്കുമെന്നും ഒബാമ പറഞ്ഞു.”


സത്യം പറയാമല്ലോ, ഇത് കൊട്ടപ്പോ ഒരു മാതിരി തരിച്ചങ്ങു വന്നതാ, പിന്നെ ഭയകര സഹതാപം  തോനി.

ബ്രിട്ടന്‍ : പൊതുകടം ഏറ്റവും കൂടുതല്‍, ജങ്ങങ്ങള്ക്ക് കൊടുത്തിരുന്ന പല കാര്യങ്ങളും വെട്ടികുറച്ചു, പൊതു ആരോഗ്യരംഗത്തെ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം തന്നെ. അങ്ങിനെ പലതും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്നു. മടിയമാര്‍ ആണ് ബ്രിട്ടനിലെ ആളുകള്‍ എന്ന് രത്തന്‍ ടാറ്റാ പറഞ്ഞു നാവ് ഉള്ളില്‍ ഇട്ടതെ ഉള്ളൂ, ഇന്ത്യകാര്‍ വേണം അവിടെയും അവരുടെ വ്യവസായങ്ങള്‍ ഏറ്റെടുത്തു രക്ഷിക്കാന്‍.


അമേരിക്ക : തൊഴിലില്ലായ്മ അവിടെയും രൂക്ഷം തന്നെ. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല, ഇന്നലെ വാര്ത്തുയില്‍ വയിച്ചതെ ഉള്ളൂ, ഇടയിലെ പുറം ജോലികള്‍ അമേരിക്കകാര്‍ ഏറ്റെടുത്തു നടത്തും എന്ന് ( തിരിച്ചാണ് ഇപ്പൊ നടക്കുന്നത് ) ലോക പോലീസ് കളിയില്‍ നഷമാവുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര നഷ്ടങ്ങള്‍, ഇപ്പൊ ഒരു ഒസാമയെ പിടിച്ചു എന്നും പറഞ്ഞു കാട്ടികൂട്ടുനത് വെറുതെ ആളെ പറ്റിക്കാന്‍. അമേരിക്കന്‍ ഡോളര്‍ എന്നത് ഒരു കുമിള പോലെയാണ് എന്നത് എവിടെയോ വായിച്ചതു ഓര്മ വരുന്നു.

ഇനി നമ്മുടെ കാര്യം.

രാഷ്രീയ സ്ഥിരതയില്ലായ്മ, അല്ലെങ്കില്‍ ചെറിയ തട്ടുമുതല്‍ വലിയ തട്ടുവരെയുള്ള അഴിമതി വലിയ ഒരു അളവില്‍ ഇന്ത്യയുടെ വളര്ച്ചുയെ ദോഷമായി തന്നെ ഭാധിക്കുന്നുണ്ട്. ഒപ്പം തീവ്രവാദം എന്ന അവസ്ഥ ലോകത് മറ്റാരാക്കളും ഇന്ത്യകാക്ക് തന്നെയാണ് വലിയ വില നല്കേനണ്ടി വരുന്നത്. അടുത്തുള രാജ്യം പാകിസ്ഥാന്‍ , ബംഗാളാദേശ് എന്നിവരോട് ചേര്ന്ന് സ്വന്തം രാജ്യത്തിന്റെ് സുരക്ഷ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യം തന്നെ.

ചൈന, പാകിസ്ഥാന്‍ അതിര്ത്തി തര്ക്കം അനന്തമായി നീണ്ടു പോവാതെ നീക് പോക്കുകള്‍ നടത്തി, ഏഷ്യ എന്ന ശക്തി രൂപപെടുത്തെണ്ടതും വരും കാലങ്ങളില്‍ അത്യാവശ്യം തന്നെ.

“If you can’t defeat your enemy then join hand with them” ഈ തിയറി എല്ലവരും ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജയ്‌ ഹിന്ദ്‌

Saturday, May 14, 2011

സാങ്കേതികമായി UDF ജയിച്ചു LDF തോറ്റു


ആകെ മനസ്സിനൊരു വല്ലായ്മ.

എന്താ എന്നറിയില്ല പക്ഷെ ഇന്നലെ കേരളത്തിലെ ഇലക്ഷന്‍ റിസള്‍ട്ട്‌ വന്നതുമുതല്‍ ഇങ്ങനെയാ, സത്യം പറഞ്ഞാ ആരാ ജയിച്ചത്‌ എന്നത് ഇപ്പോഴും ഒരു കണ്ഫ്യൂഷന് ആണ്.

UDF നു വ്യക്തമായ്‌ ഭൂരിപക്ഷം കിട്ടാതതുകൊണ്ടാണോ അതോ LDF ജയിക്കഞ്ഞത്കൊണ്ടാണോ എന്നറിയില്ല.

സാങ്കേതികമായി UDF ജയിച്ചു LDF തോറ്റു, എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ ചെറുപ്പം മുതല്‍ ഞാന്‍ കേട്ടുവളര്ന്നത് കോണ്ഗ്രസ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ എന്നി രണ്ടു പാര്‍ട്ടികളെ പറ്റി മാത്രമാണ്, അതുകൊണ്ട് തന്നെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജയിച്ചു കോണ്‍ഗ്രസ് തോറ്റു എന്നതാണ് ഇവിടെ മനസ്സിലാക്കുവാന്‍ കഴിയുന്നത്

മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ വിജയം ആണ് ശരിക്കും കോണ്‍ഗ്രസിനെ വിജയത്തെ താങ്ങി നിര്‍ത്തുന്നത് എല്ലാ രാഷ്ട്രീയക്കാരും ഒന്ന് കൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കരുതണം.

ഒരാള്‍ ഐസ്ക്രിം കഴിച്ചോ ഇല്ലയോ എന്നുള്ളത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യമായതിനാല്‍ ആ കാര്യം പറഞ്ഞു തിരഞ്ഞെടുപ്പിന് മുന്‍പ് മാത്രം വിവാദങ്ങള്‍ ഉണ്ടാക്കിയതു അങ്ങേര്‍ക്കു ദോഷത്തിന് പകരം ഗുണം ചെയ്തെന്നു വേണം കരുതാന്‍.

ആരെങ്കിലും അഴിമതി ചെയ്യുന്നുണ്ടോ, അയാളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുനതിനു പകരം ഇനിയെങ്കിലും പത്രമാധ്യമങ്ങളും മറ്റും ശ്രദ്ടിച്ചാല്‍ നാട് ശരിക്കുള്ള പുരോഗതി കൈവരിക്കും എന്ന് തോനുന്നു.

ഇനി അടുത്ത 5 വര്ഷം ആര് എങ്ങനെ ഏതൊക്കെ വകുപ്പ് വച്ച് ഭരിക്കും എന്നത് വച്ച് അടുത്ത ഒരു മാസമെങ്കിലും എല്ലാ മദ്യമങ്ങളും അടിച്ചു പൊളിക്കും.

പക്ഷെ ശരിക്കുള്ള ഭരണം ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ , ഏകദേശം ഒപ്പത്തിനൊപ്പം നില്‍കുന്ന പ്രതിപക്ഷവും വിട്ടുകൊടുക്കാന്‍ തയ്യാറാവും എന്ന് തോന്നില്ല. എത്ര അവിശ്വാസം അതില്‍ നിന്ന് എത്ര ഖടക കക്ഷികളുടെ വിട്ടുനില്‍ക്കല്‍ പിന്നെ എന്തൊക്കെ കാണേണ്ടിവരും എന്‍റെ ശിവനേ......

സന്തോഷികണോ അതോ സങ്കടപെടണോ ? അറിയുന്നില്ല, ഏതായാലും 5 വര്ഷം ഇവര് ഭരിച്ചാല്‍ മതി,  ഒരു ഇടക്കാല തിരഞ്ഞെടുപ്പ് വന്നാല്‍ നഷ്ടം വീണും ടാക്സ് കൊടുക്കുന്ന സാധാരണ ജനങള്‍ക്ക് തന്നെ..
എന്തായാലും ടി വി ചാനെല്‍കാര്‍ക്ക് ചാകരക്കാലഇനിയുള്ളത്. അത്  ഇപ്പൊ ഉള്ളവര്‍ക്കും, ഇപ്പൊ തുടങ്ങിയവര്‍ക്കും ഇനി തുടങ്ങാന്‍ ഇരിക്കുന്നവര്‍ക്കും.  

ഒരേ ഒരു വാക്ക്
രണ്ടു മുന്നണികളും കൂടി ഒത്തൊരുമിച്ചു ( ചിരിക്കരുത് ) കേരളത്തെ മുന്നോട്ടു നയിക്കൂ, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംസ്ഥാനമാകൂ, പറഞ്ഞില്ലേ ചിരിക്കരുത് പ്ലീസ്‌...  

വാല്‍കഷ്ണം : ഉഗാണ്ടയെ കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് നമ്മുടെ ഇടയില്‍ എന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു, പക്ഷെ ഒന്നറിയണം, ഇത്തരം രാഷ്ട്രീയ പ്രതിസന്ധികള്‍ ഒരിക്കലും ഉഗാണ്ടയില്‍ ഇല്ല.

Wednesday, May 11, 2011

ഇനിയും ഇത്തരം ആനൂകൂല്യങ്ങള്‍ ഭൂഷണമോ ?


നമ്മുടെ നാട്ടില്‍ ഉള്ള “പെന്‍ഷന്‍ & സംവരണം” എന്നി രണ്ടു കാര്യങ്ങള ആണ് ഇവിടെ പറയുന്നത്.

മനോരമയില്‍ വായിക്കാനിടയായ “തുല്യ വേതനത്തെ പറ്റി വീണ്ടും” എന്ന ലേഖനമാണ് ഇതിനാധാരം.

തുല്യ ജോലിക്ക് തുല്യ ശമ്പളം വ്യത്യസ്ത പദവിയില്‍ ഇരിക്കുന്നവര്‍ക്ക് വ്യതസ്ത ശമ്പളം, എന്ന വവ്യസ്ഥ ശരിതന്നെ, എന്നാല്‍ വ്യത്യസ്ത പദവിയില്‍നിന്നു വിരമിക്കുന്നവര്‍ക്ക് ഒക്കെ ഒരേ പെന്‍ഷന്‍ എന്നാ എന്ന നൂലാമാലയാണ്  ഇവിടെ പറഞ്ഞിരിക്കുന്നത്.

ചിലര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തികയുന്നില്ലെന്നും, ചിലക്കു കിട്ടുന്നത് കൂടിപോയി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്.

അതൊക്കെ അവിടെ ഇരിക്കട്ടെ, പെന്‍ഷന്‍ എന്ന സമ്പ്രദായം നിര്‍ത്തലാക്കണം എന്ന അഭിപ്രയകാരനാണ് ഞാന്‍.

ഓരോ സര്‍ക്കാര്‍ ജോലിക്കാരനും അയാളുടെ 20-30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഭാവി ജീവിതത്തിലെക്കായി ഒരു ചെറിയ തുക മാസാമാസം കരുതി വെയക്കാവുന്നതാണ്, അതിനു പകരം ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷവും ഇത്രയും കാലം സര്‍ക്കാരിനെ “സേവിച്ചതിന്” ജീവിത കാലം മുഴുവനും പെന്‍ഷന്‍ കിട്ടണം എന്നത് ഔദാര്യമല്ലെന്നും അവകാശമാണെന്നും ഒക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു സുഖകുറവ്.

അലസന്മാരല്ലാത്ത, കൂടുതല്‍ കാര്യഗൌരവമുള്ള, ജീവിതത്തെ ഗൌരവമായി ചിന്തിക്കുന്ന, സമ്പാദ്യശീലമുല്ല ഒരു സര്‍ക്കാര്‍ ജീവനക്കാരുടെ തലമുറയെ തന്നെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ കഴിയും എന്ന് കരുതുന്നു.

രണ്ട് - സംവരണം, മനുഷ്യന്‍ സൃഷ്‌ടിച്ച ഉച്ച നീച്ച ജാതി മത വരമ്പുകള്‍ ഇന്നും ഉണ്ട് എന്ന് തോനുന്നില്ല, അപ്പൊ അതിന്റെ പേരിലുള്ള, ഇപ്പോഴും നടക്കുന്ന, മനപൂര്‍വം വിടവുകള്‍ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന സംവരണം എന്ന ശിലായുഗ സംസ്കാരം നിര്‍ത്തലാക്കണം, എന്നേ പൂര്‍ണമായും ഇത് നിര്‍ത്തലാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അര്‍ഹതയുള്ളവരെ മാറ്റി നിര്‍ത്തി അനര്‍ഹന് സംവരണത്തിന്റെ പേര് പറഞ്ഞു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

ജയ്‌ ഹിന്ദ്‌

Wednesday, May 4, 2011

ഇങ്ങനെ ഒന്ന് ഇന്ത്യയില്‍ എപ്പോ നടക്കും


ഇന്നലെ വായിച്ച രണ്ടു വാര്‍ത്തകള്‍ ഇതാണു. ഈ പോസ്റ്റിനു ആധാരം.


രണ്ടിനും ഞാന്‍ അനുകൂലിക്കുന്നു.

ലാദനെ കൊല്ലുന്ന സമയം രാത്രിയായിരുന്നു എന്നിരിക്കെ, സൈനികര്‍ നൈറ്റ്‌ വിഷന്‍ ഉള്ള കണ്ണട ധരിച്ചയിരിക്കും അങ്ങേരുടെ റൂമില്‍ കയറിയത്, അതുകൊണ്ട് തന്നെ മുന്നിലുള്ള എല്ലാ വ്യക്തികളെയും ആക്രമിക്കുക എന്നതായിരിക്കണം അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല രീതി. അതൊകൊണ്ട് തന്നെ ലാദന്‍റെ കയ്യില്‍ തോക്കുണ്ടോ എന്നൊന്നും നോക്കാന്‍ സമയം ഉണ്ടയികാനില്ല . മുംബായില്‍ തീവ്രവാദആക്രമുണ്ടായപ്പോള്‍ എതിരാളികള്‍ നിസ്സാരനെന്നു കരുതി ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കെറ്റ്‌ പോലും ധരിക്കാതെ അവരെ നേരിടാന്‍ പോയ ആളുടെ സ്ഥിതി നമ്മള്‍ കണ്ടതാണ്.

ഇനി ഇപ്പൊ ജീവനോടെ പിടിച്ചു എന്ന് തന്നെ കരുതുക, അടുത്ത അഞ്ചു വര്ഷം വിചാരണയും പ്രോട്ടെക്ഷനും മറ്റും ആയി എത്ര കാശ് ചിലവാക്കണം. മുംബായില്‍ അജ്മല്‍ കസബിനെ പിടിച്ചപ്പോള്‍ ഇത് പോലെ ചെയ്തിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ കൊടുക്കുന്ന നികുതി കൊണ്ട് അവന്‍റെ ചിലവിനു ( കോടതി, വണ്ടി, എസ്കോര്‍ട്ട്, വകീല്‍, പിന്നെ എന്തൊക്കെ മാങ്ങതോലി) കൂടി കൊടുക്കേണ്ട ഗതികേട് വരില്ലായിരുന്നു.

 ഇനി ക്ഷമ പറയുന്ന കാര്യം.

പത്തു വര്ഷം അവര് ക്ഷമിച്ചു, ഇത് വരെ ഉണ്ടായ എല്ലാ ഒപെരെഷനും അവരെ അറിയിപ്പിച്ചു ആണ് ചെയ്തത്, ഇത് മാത്രം അവരോടു ഒന്നും പറയാതെ അങ്ങ് കേറി പൊട്ടിച്ചു, ഫലം ആളു ക്ലോസ്, അപ്പൊ ലവന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഒബാമക്ക് മനസ്സിലായി. ഇത് മനസ്സിലാക്കാത്ത ചിലര്‍ ഇനിയും പാഠങ്ങള്‍ പഠിക്കാന്‍ ഇരിക്കുന്നതെയുളൂ.

ഒസാമ മുന്‍പുതന്നെ മരിച്ചെന്നും, ഇത് വെറും നാടകമാണെന്നും, ചിലര്‍ പറയുന്നത് കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കട്ടെ.

ആദ്യമായി അമേരിയ്ക്ക ചെയ്ത ഒരു കാര്യം എനിക്കിഷ്ടായി എന്ന് സന്തോഷത്തോടെ പറയട്ടെ.