Wednesday, May 4, 2011

ഇങ്ങനെ ഒന്ന് ഇന്ത്യയില്‍ എപ്പോ നടക്കും


ഇന്നലെ വായിച്ച രണ്ടു വാര്‍ത്തകള്‍ ഇതാണു. ഈ പോസ്റ്റിനു ആധാരം.


രണ്ടിനും ഞാന്‍ അനുകൂലിക്കുന്നു.

ലാദനെ കൊല്ലുന്ന സമയം രാത്രിയായിരുന്നു എന്നിരിക്കെ, സൈനികര്‍ നൈറ്റ്‌ വിഷന്‍ ഉള്ള കണ്ണട ധരിച്ചയിരിക്കും അങ്ങേരുടെ റൂമില്‍ കയറിയത്, അതുകൊണ്ട് തന്നെ മുന്നിലുള്ള എല്ലാ വ്യക്തികളെയും ആക്രമിക്കുക എന്നതായിരിക്കണം അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല രീതി. അതൊകൊണ്ട് തന്നെ ലാദന്‍റെ കയ്യില്‍ തോക്കുണ്ടോ എന്നൊന്നും നോക്കാന്‍ സമയം ഉണ്ടയികാനില്ല . മുംബായില്‍ തീവ്രവാദആക്രമുണ്ടായപ്പോള്‍ എതിരാളികള്‍ നിസ്സാരനെന്നു കരുതി ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കെറ്റ്‌ പോലും ധരിക്കാതെ അവരെ നേരിടാന്‍ പോയ ആളുടെ സ്ഥിതി നമ്മള്‍ കണ്ടതാണ്.

ഇനി ഇപ്പൊ ജീവനോടെ പിടിച്ചു എന്ന് തന്നെ കരുതുക, അടുത്ത അഞ്ചു വര്ഷം വിചാരണയും പ്രോട്ടെക്ഷനും മറ്റും ആയി എത്ര കാശ് ചിലവാക്കണം. മുംബായില്‍ അജ്മല്‍ കസബിനെ പിടിച്ചപ്പോള്‍ ഇത് പോലെ ചെയ്തിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ കൊടുക്കുന്ന നികുതി കൊണ്ട് അവന്‍റെ ചിലവിനു ( കോടതി, വണ്ടി, എസ്കോര്‍ട്ട്, വകീല്‍, പിന്നെ എന്തൊക്കെ മാങ്ങതോലി) കൂടി കൊടുക്കേണ്ട ഗതികേട് വരില്ലായിരുന്നു.

 ഇനി ക്ഷമ പറയുന്ന കാര്യം.

പത്തു വര്ഷം അവര് ക്ഷമിച്ചു, ഇത് വരെ ഉണ്ടായ എല്ലാ ഒപെരെഷനും അവരെ അറിയിപ്പിച്ചു ആണ് ചെയ്തത്, ഇത് മാത്രം അവരോടു ഒന്നും പറയാതെ അങ്ങ് കേറി പൊട്ടിച്ചു, ഫലം ആളു ക്ലോസ്, അപ്പൊ ലവന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഒബാമക്ക് മനസ്സിലായി. ഇത് മനസ്സിലാക്കാത്ത ചിലര്‍ ഇനിയും പാഠങ്ങള്‍ പഠിക്കാന്‍ ഇരിക്കുന്നതെയുളൂ.

ഒസാമ മുന്‍പുതന്നെ മരിച്ചെന്നും, ഇത് വെറും നാടകമാണെന്നും, ചിലര്‍ പറയുന്നത് കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കട്ടെ.

ആദ്യമായി അമേരിയ്ക്ക ചെയ്ത ഒരു കാര്യം എനിക്കിഷ്ടായി എന്ന് സന്തോഷത്തോടെ പറയട്ടെ.

27 comments:

രമേശ്‌ അരൂര്‍ said...

ഇന്ത്യയില്‍ ആദ്യം ഒരു വേള്‍ഡ്‌ ട്രേഡ് സെന്റര്‍ പണിയണം ..എന്നിട്ട് അതില്‍ ഒരു വിമാനം മരിച്ചു പോയ ഒസാമ ബിന്‍ ലാദന്‍ വന്നു ഇടിച്ചു ഇറക്കണം ..അപ്പോള്‍ ചിലപ്പോള്‍ അയാളെ പിടിക്കുമായിരിക്കും ....ആരെങ്കിലും ശുപാര്‍ശയുമായി വനാല്‍ അതും നടക്കില്ല കേട്ടോ

ആളവന്‍താന്‍ said...

എല്ലാം ഒരു പുക പോലെ!!

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. said...

വേറൊന്നാലോചിക്കൂ,
ഇന്ത്യ, കൊടും ഭീകരരെന്ന് പറയുന്ന പത്ത് നൂറെണ്ണമെങ്കിലും പാകിസ്ഥാനിലുണ്ട്.
അമേരിക്ക ചെയ്തതു പോലെ ഒരു ഓപറേഷൻ എന്നെങ്കിലും ഇന്ത്യക്ക് ചെയ്യാൻ കഴിയുമൊ??

subanvengara-സുബാന്‍വേങ്ങര said...

അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ തങ്ങള്‍ നിരന്തരമായി വര്‍ഷിച്ച ബോംബ്‌,ക്രൂയിസ് മിസൈല്‍ ആക്രമണങ്ങളില്‍ ഒസാമ ബിന്‍ലാദന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയത്തിലാണ് അമേരിക്ക..ആ സംശയം കുറേകാലം ബുഷ്‌ പേറി നടന്നു ,,,ഒബാമക്ക് സഹികെട്ടപ്പോള്‍ .പെന്റഗന്‍ ഒരു 'ഓപറേഷന്‍ 'നടത്തി ഇനി നമുക്ക് കാത്തിരിക്കാം.......

Shukoor said...

ശരി തന്നെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇങ്ങനെ ഒന്ന് ഇന്ത്യയില്‍ എപ്പോ നടക്കും


കസബിനു മുന്‍പ്‌ ചില ദില്ലിയില്‍ വന്നിരുന്നില്ലെ അവര്‍ വിചാരിച്ചതു നടന്നിരുന്നെങ്കിലോ?

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇന്ത്യയിൽ ഇതും ഇതിലപ്പുറവും നടക്കും...
ആരും പിന്നാം കളി കളിച്ചില്ലെങ്കിൽ...!

ente lokam said...

ee kalikal iniyuym thudarum..

mini//മിനി said...

ഇന്ത്യയിൽ നമ്മൾ ഇന്ത്യക്കാർ, അമേരിക്ക വേറെ,,,

moideen angadimugar said...

രമേശ് അരൂരിന്റെ അഭിപ്രായത്തിൽ പങ്കു ചേരുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഊട്ടിയ കൈകൊണ്ട് ഉദകക്രിയ...

the man to walk with said...

Best Wishes

pushpamgad kechery said...

അപ്പോള്‍ അത് സംഭവിച്ചോ ?
ചിലപ്പോള്‍ വീണ്ടും കൊല്ലേണ്ടിവരുമോ?
ഇനിയിപ്പോള്‍ മുന്‍പ് കൊന്നിട്ട് വീണ്ടും കൊന്നതാണോ ?
അയ്യയ്യോ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ ..

mottamanoj said...

അരൂര്ജിക : പിടിക്കും പിടിക്കും കോപ്പ് പിടിക്കും, അബദ്ദവശാല്‍ പിടിച്ചവനെ കൊല്ലാന്‍ ഇനിയും തെളിവും കാത്തു കിടക്കുന്നവര്‍ ഒരു ചുക്കും ചെയ്യില്ല.

ആളവന്താന്‍ : പുകയുണ്ട് ഒപ്പം വെടിയും.
അറുപതിചിര : അത് തന്നെ അതിനുള്ള ദൈര്യം ഒന്നും നമുക്കില്ലന്നെ.
സുബാന്‍ : ങ്ഹാ ചിലപ്പോ അതും ആയിരിക്കും, കാശു ഇത്തിരി പോടിചിടുണ്ട്യെ അവിടെ.
ഇന്ത്യഹെറിറ്റേജ് : നടന്നില്ലെന് സമാധാനിക്കാം, എല്ലാം അരുടെഒക്കെയോ കൃപ കൊണ്ടിങ്ങനെ പോകുന്നു.
മുരളി : അതുതന്നെയാണ് പ്രശ്നം.
എന്റെ ലോകം : കളികള്‍ ഇനി തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ
മിനി : അത് ശരി. ഇപ്പൊ അങ്ങിനെയയോ 
മൊയ്ദീന്‍ : നന്ദി.
ശ്രീജിത്ത : വളരെ ശരി. പ്രാസം വളരെ ശരി.
ദി മാന്‍ : താങ്ക്സ്
പുഷ്പാ : എല്ലാം ഒരു മായ അല്ലെ, അപ്പൊ പിന്നെ ചിലപ്പോ സദ്ദാമും, ഒസാമയും ഒബാമയും കൂടി ഇരുന്നു ഡിന്നര്‍ കഴിക്കുന്നില്ല എന്ന് വിശ്വസിക്കാനും പ്രയാസം.

AFRICAN MALLU said...

ഒരു സംശയം പാകിസ്ഥാന്‍ ഒസാമയെ പാര്‍പ്പിച്ചതില്‍ അമേരിക്ക ഒരു നടപടിയും സ്വീകരിക്കാന്‍ പോവുന്നില്ല ..എന്നാല്‍ ഒസാമയെങ്ങാനും ഇന്ത്യയുടെ അതിര്‍ത്തികടന്ന് എവിടെങ്കിലും ഒളിച്ചിരിക്കുകയും അവിടെ കയറിയെങ്ങാനുമാണ് കൊന്നിരുന്നതെങ്കില്‍ എന്തൊക്കെ പുകില്‍ ആകുമായിരുന്നു ..പിന്നെ ജന്മമുണ്ടെങ്കില്‍ അമേരിക്ക ഇന്ത്യ വിട്ടു പോവുമോ ...അപ്പൊ അതിര്‍ത്തി കടക്കാതത്തിനു ഒസാമക്ക് ഒരു താങ്ക്സ്

Firefly said...

എനിക്കും അതങ്ങിഷ്ടപ്പെട്ടു. വെടി വച്ച് ഇറച്ചിയാക്കാതെ പിന്നെ പൂവിട്ടു പൂജിക്കണമായിരുന്നോ

mottamanoj said...

അഫ്രികന്‍ മല്ലു : ങ്ഹാ അങ്ങിനെയും ഒരു താങ്ക്സ് പറയാം.

@ ഫയര്‍ ഫ്ലൈ : അത് തന്നെ. ആ പോവും ലാഭിച്ചു.

ഷമീര്‍ തളിക്കുളം said...

കൊല്ലണ്ടായിരുന്നു, ഒന്ന് പ്യാടിപ്പിച്ചു വിട്ടാല്‍ മതിയായിയിരുന്നു...!

mottamanoj said...

എന്താ ഷമീര്‍ ബായി ഇത്, ചിലപ്പോ ഒസാമ ഇവരെ പേടിപ്പിച്ചു വിട്ടാ മതി എന്നാണോ ഉദ്ദേശിച്ചത് ?

jayarajmurukkumpuzha said...

valare praskthamaya karyam thanne....... itharam postukal iniyum pratheekshikkunnu.......

ഹാഷിക്ക് said...

കൊന്നതോ കൊണ്ടോ തിന്നത് കൊണ്ടോ പ്രശ്നം തീര്‍ന്നില്ല..ചരിത്രം പിന്നെയും ആവര്‍ത്തിക്കും...എല്ലും തൊലിയുമായി തീര്‍ന്ന ലാദന് പകരം കൊന്നവര്‍ തന്നെ മറ്റൊരു ലാദനെ സൃഷ്ടിക്കും. അതവരുടെ ആവശ്യം. കളിയറിയാതെ കയ്യടിക്കുന്ന നമ്മള്‍ വിഡ്ഢികളാകും.

mottamanoj said...

@jayaraj : നന്ദി.

@ Hashik : തീര്‍ച്ചയായും, കളിയരിയാതെ തന്നെയാണ് നമ്മള്‍ കയ്യടിക്കുന്നത്. നന്ദി.

Villagemaan said...

നടക്കും...നമ്മള്‍ തെക്ക് വടക്ക് നടക്കും..

ദാവൂടന്‍ അവിടെ ഉണ്ടല്ലോ..നമ്മുക്ക് പറ്റുമോ ഇങ്ങനെ ഒരു ഓപ്പറേഷന്‍ ?
അങ്ങോരുടെ മകനും മകളും അവിടുത്തെ പുലികലുമായും, പുളിക്കുട്ടികലുമായും ഒക്കെ
കല്യാണം കഴിക്കുന്നു! നമ്മളിങ്ങനെ ആരോപണവും ആയി നടക്കും.

ഹല്ല പിന്നെ ! കളി നമ്മളോടാ..!

computric said...

മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

Jenith Kachappilly said...

"ആദ്യമായി അമേരിയ്ക്ക ചെയ്ത ഒരു കാര്യം എനിക്കിഷ്ടായി എന്ന് സന്തോഷത്തോടെ പറയട്ടെ"

ദേ ഇപ്പറഞ്ഞതിനോട് ഞാനും 100% യോജിക്കുന്നു...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

mottamanoj said...

വില്ലജമാന്‍ : നന്ദി. അതാണ് പറയുന്നത് ഇച്ചഷക്തി വേണം എങ്കില്‍ എല്ലാം നടക്കും, ഇത് വെറും വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം.

mottamanoj said...

നന്ദി ജെന്നിത്‌.

Post a Comment