Wednesday, May 11, 2011

ഇനിയും ഇത്തരം ആനൂകൂല്യങ്ങള്‍ ഭൂഷണമോ ?


നമ്മുടെ നാട്ടില്‍ ഉള്ള “പെന്‍ഷന്‍ & സംവരണം” എന്നി രണ്ടു കാര്യങ്ങള ആണ് ഇവിടെ പറയുന്നത്.

മനോരമയില്‍ വായിക്കാനിടയായ “തുല്യ വേതനത്തെ പറ്റി വീണ്ടും” എന്ന ലേഖനമാണ് ഇതിനാധാരം.

തുല്യ ജോലിക്ക് തുല്യ ശമ്പളം വ്യത്യസ്ത പദവിയില്‍ ഇരിക്കുന്നവര്‍ക്ക് വ്യതസ്ത ശമ്പളം, എന്ന വവ്യസ്ഥ ശരിതന്നെ, എന്നാല്‍ വ്യത്യസ്ത പദവിയില്‍നിന്നു വിരമിക്കുന്നവര്‍ക്ക് ഒക്കെ ഒരേ പെന്‍ഷന്‍ എന്നാ എന്ന നൂലാമാലയാണ്  ഇവിടെ പറഞ്ഞിരിക്കുന്നത്.

ചിലര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തികയുന്നില്ലെന്നും, ചിലക്കു കിട്ടുന്നത് കൂടിപോയി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നു എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്.

അതൊക്കെ അവിടെ ഇരിക്കട്ടെ, പെന്‍ഷന്‍ എന്ന സമ്പ്രദായം നിര്‍ത്തലാക്കണം എന്ന അഭിപ്രയകാരനാണ് ഞാന്‍.

ഓരോ സര്‍ക്കാര്‍ ജോലിക്കാരനും അയാളുടെ 20-30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഭാവി ജീവിതത്തിലെക്കായി ഒരു ചെറിയ തുക മാസാമാസം കരുതി വെയക്കാവുന്നതാണ്, അതിനു പകരം ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷവും ഇത്രയും കാലം സര്‍ക്കാരിനെ “സേവിച്ചതിന്” ജീവിത കാലം മുഴുവനും പെന്‍ഷന്‍ കിട്ടണം എന്നത് ഔദാര്യമല്ലെന്നും അവകാശമാണെന്നും ഒക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു സുഖകുറവ്.

അലസന്മാരല്ലാത്ത, കൂടുതല്‍ കാര്യഗൌരവമുള്ള, ജീവിതത്തെ ഗൌരവമായി ചിന്തിക്കുന്ന, സമ്പാദ്യശീലമുല്ല ഒരു സര്‍ക്കാര്‍ ജീവനക്കാരുടെ തലമുറയെ തന്നെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ കഴിയും എന്ന് കരുതുന്നു.

രണ്ട് - സംവരണം, മനുഷ്യന്‍ സൃഷ്‌ടിച്ച ഉച്ച നീച്ച ജാതി മത വരമ്പുകള്‍ ഇന്നും ഉണ്ട് എന്ന് തോനുന്നില്ല, അപ്പൊ അതിന്റെ പേരിലുള്ള, ഇപ്പോഴും നടക്കുന്ന, മനപൂര്‍വം വിടവുകള്‍ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന സംവരണം എന്ന ശിലായുഗ സംസ്കാരം നിര്‍ത്തലാക്കണം, എന്നേ പൂര്‍ണമായും ഇത് നിര്‍ത്തലാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അര്‍ഹതയുള്ളവരെ മാറ്റി നിര്‍ത്തി അനര്‍ഹന് സംവരണത്തിന്റെ പേര് പറഞ്ഞു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

ജയ്‌ ഹിന്ദ്‌

23 comments:

AFRICAN MALLU said...

"പെന്‍ഷന്‍ എന്ന സമ്പ്രദായം നിര്‍ത്തലാക്കണം എന്ന അഭിപ്രയകാരനാണ് ഞാന്‍"
ദൈവമേ.. ടാന്സാനിയയിലായത് കൊണ്ട് ഇടി കിട്ടുമെന്ന പേടി വേണ്ടല്ലോ അല്ലെ .... :-)

moideen angadimugar said...

യോജിക്കുന്നു

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. said...

സംവരണത്തിന്റെ കാര്യത്തിൽ മാറ്റം വരണം.
ജാതി മത സംവരണം മാറ്റി സാമ്പത്തിക സംവരണം വരേണ്ടത് അത്യാവശ്യമാണ്.

പക്ഷേ അതിന് വേറൊരു പൊല്ലാപ്പ് ഉണ്ട്.
ഇപ്പോൾ തന്നെ റേഷൻ കാർഡിൽ BPL ആയ സമ്പന്നർ ഇഷ്ടം പോലെ ഉണ്ട്. അതും കൂടി ഒഴിവാക്കി സുതാര്യമായി നടപ്പാക്കുമെങ്കിൽ സാമ്പത്തിക സംവരണം അത്യാവശ്യമാണ്.

രമേശ്‌ അരൂര്‍ said...

സര്‍ക്കാര്‍ ജോലി ഇല്ലാത്തത് കൊണ്ട് ഞാനും മനോജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു ..:)

അലി said...

അഭിപ്രായം കൊള്ളാം... പക്ഷെ നടപ്പിലാകുമോ?

mottamanoj said...

African Mallu : വരാനുള്ളത് എവിടെയായാലും ഓട്ടോ പിടിച്ചെങ്കിലും വരും. :-)

മൊയ്ദീന്‍ : നന്ദി.

അറുപതില്‍ ചിറ : വളരെ നല്ല ആശയം, സാമ്പത്തിക സംവരണം കുറച്ചുകൂടി പ്രാവര്ത്തിളകം ആണ്

രമേശ്ജി : അതുകൊണ്ട് മാത്രമാണോ യോജിക്കുന്നത് ?

അലി : എവിടെ നടക്കാന്‍ , വെറുതെ ആശിച്ചു പോകുന്നു അത്രമാത്രം

Chethukaran Vasu said...

"മനുഷ്യന്‍ സൃഷ്‌ടിച്ച ഉച്ച നീച്ച ജാതി മത വരമ്പുകള്‍ ഇന്നും ഉണ്ട് എന്ന് തോനുന്നില്ല"

അതെയോ..? :-) .

Jenith Kachappilly said...

മൊട്ടയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു... കഴിഞ്ഞ ദിവസം ഓഫീസില്‍ ഒരു ചര്‍ച്ച നടന്നു KSRTC യെക്കുറിച്ചായിരുന്നു ചര്‍ച്ച. നമ്മുടെ നാട്ടില്‍ KSRTC ബസ്‌ സര്‍വീസ് മാത്രമായിരുന്നു ഉള്ളതെങ്കില്‍ എന്ത് നന്നായേനേ... ഇപ്പൊ ഉള്ള പ്രൈവറ്റ് ബസ്‌ ജീവനക്കാരെല്ലാം തന്നെ Govt. ഉദ്യോഗസ്ഥരായി മാറില്ലായിരുന്നോ? അവരുടെയെല്ലാം ജീവിത നിലവാരം തന്നെ മാറില്ലായിരുന്നോ? നല്ല രീതിയിലായിരുന്നു എങ്കില്‍ അത് ജനങ്ങള്‍ക്ക്‌ കുറച്ചു കൂടി ഉപകാരപ്രദമാകില്ലായിരുന്നോ? എന്നിങ്ങനെയുള്ള ചിന്തകള്‍ വന്നപ്പോഴാണ് അപ്പൊ അത്രയും പേര്‍ക്കും പെന്‍ഷന്‍ കൊടുക്കേണ്ടി വരില്ലേ എന്ന കാര്യം ഓര്‍മ്മ വന്നത്. ഒരുപക്ഷെ പെന്‍ഷന്‍ എന്ന ടെന്‍ഷന്‍ കാരണമായിരിക്കാം അങ്ങനെ സംഭവിക്കാഞ്ഞത്. ഈ പെന്‍ഷന്‍ കൊടുക്കുന്ന തുക ഒഴിവായിക്കിട്ടുകയാണെങ്കില്‍ അത് മുഴുവന്‍ വേറെ ഒരുപാട് കാര്യങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയില്ലേ? മൊട്ട പറഞ്ഞ പോലെ ചില ആവശ്യമില്ലാത്ത നിര്‍ബന്ധങ്ങളൊക്കെ മാറ്റി വെച്ച് ഓരോ സര്‍ക്കാര്‍ ജീവനക്കാരനും അയാളുടെ സര്‍വീസിനിടയില്‍ ഭാവി ജീവിതത്തിലേക്കായി ഒരു ചെറിയ തുക മാസാമാസം കരുതി വെയ്ക്കാന്‍ തയ്യാറായാല്‍ ഒരുപക്ഷേ ഇത് നടപ്പാകും...

പോസ്റ്റ്‌ ചിന്തിപ്പിച്ചു... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

mottamanoj said...

വാസു : ജാതിയുടെ വരമ്പുകള്‍ ഉണ്ട് എന്ന് തോന്നില്ല, പക്ഷെ മതത്തിന്‍റെ പേരില്‍ ഇപ്പോഴും ഒരു പക്ഷെ പൂര്‍വാധികം ശക്തിയോടെ ഉണ്ട് എന്നുതന്നെ തോനുന്നു.

ജെന്നിത്‌ : വളരെ ശരി, വളരെ വലിയ ബാധ്യതയാണ് പെന്‍ഷന്‍, അത് വളരെ വൈകാതെ തന്നെ മനസ്സിലാവും.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല ഭായ്

നാമൂസ് said...

തുല്യ വേതനമെന്നത് 'എം കെ ഗാന്ധിയുടെ' നയവും അദ്ദേഹമത് ഒരു ഘട്ടത്തില്‍ പരീക്ഷിച്ചു വിജയിച്ചതുമാണ്. മനോജ്‌, താങ്കള്‍ പറഞ്ഞത് പോലെ അതവിടെ നില്‍ക്കട്ടെ. നമുക്ക് പെന്ഷനിലെക്കും സംവരണത്തിലേക്കും വരാം. പെന്‍ഷന്‍ വിഷയത്തില്‍ ഒരു പരിധിയലധികം ഞാന്‍ താങ്കളുടെ ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍, സംവരണം എന്ന കാര്യത്തില്‍ എനിക്കല്പം വിയോജിപ്പുണ്ട്.

യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പിന്നാക്കം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ പുരോഗതിക്ക് ആവശ്യമായ നടപടികള്‍ ആവിഷ്കരിക്കേണ്ടതും അത് നടപ്പിലാക്കേണ്ടതും അവസര സമത്വത്തിലൂന്നിയ ഏതൊരു സിദ്ധാന്തത്തിന്നും സംവിധാനത്തിയുംബാധ്യതയാണ്. ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നതി കാംക്ഷിക്കുന്ന ജനത സംരക്ഷാണാത്മകമായ വിവേചനം എന്ന സങ്കല്പത്തെ {സംവരണം} അനുകൂലിച്ചേ തീരൂ... "ചരിത്രപരമായി ചിരപ്രതിഷ്ഠ നേടിയ ഒരു സമരതന്ത്രമാണ് സംവരണം" എന്ന 'ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ' വിധിന്യായം അതിന്ന് അടിവരയിടുന്നു.

ആ അര്‍ത്ഥത്തില്‍ സംവരണം ഒരു പരിഹാര മാര്‍ഗ്ഗമാണ്.ആത്യന്തിക പരിഹാരമല്ല.സംവരണത്തിന്റെ ലക്ഷ്യം തന്നെ സംവരണം ഇല്ലാതെ തന്നെ പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുക എന്നതാണ് .അതുകൊണ്ട് സംവരണം ലക്ഷ്യമാക്കുന്നത് അതവസാനിപ്പിക്കാനാണ് പക്ഷേ പ്രയോഗത്തില്‍ കാണുന്നത്ത് അത് അവസാനിക്കാതെ തുടരേണ്ടി വരുന്നു എന്നതാണ്. നാം അന്വേഷിക്കേണ്ടതും ചിന്തിക്കേണ്ടതും സംവരണം നല്‍കേണ്ടതിന്റെ കാരണങ്ങള്‍ അത്രയും തല്‍സ്ഥിതിയില്‍ തന്നെ തുടരുന്നതെന്തു കൊണ്ടാണ് എന്നതാവട്ടെ..! യഥാര്‍ത്ഥത്തില്‍ നാം എതിര്‍ക്കേണ്ടതും സമരം നടത്തേണ്ടതും ഇതിന്നെതിരിലാണ്. അതിനു മാറ്റം വരാതെ സംവരണം ഇല്ലാതെ പോവില്ല.മറ്റൊരര്‍ത്ഥത്തില്‍ അത് ഭരണഘടന ലംഘനവും അനീതിയുമാണ്.

ente lokam said...

ഞാന്‍ ഇവിടെ സര്‍ക്കാര്‍ ഉദ്യോഗതിലാണ് .
പക്ഷെ പണി കഴിയുമ്പോള്‍ പൊടിയും തട്ടി
സ്ഥലം വിട്ടോണം ,മിണ്ടിയാല്‍ വിവരം അറിയും .
ഒരുത്തനും ഒരു കുഴപ്പവും ഇല്ല .സമരവും ഇല്ല .
പക്ഷെ ഇവിടുത്തുകാര്‍ക്ക് അവസാന മാസം കിട്ടുന്ന ശമ്പളത്തിന്റെ മുക്കാല്‍ ഭാഗം പിന്നെ പെന്‍ഷന്‍ ആയി കിട്ടും .അതിന്റെ base ഒരു പൌരനു ജീവിക്കാന്‍ ആവശ്യമായ
സംവിധാനം govt.കൊടുക്കണം എന്ന വിചാരത്തില്‍ നിന്നാവും മറ്റ് രാജ്യങ്ങളിലെ social security പോലെ .ഇന്ത്യ പോലെ ജന
സംഖ്യാ കൂടിയാ ഒരു രാജ്യത്ത് ഇതൊന്നും പറ്റില്ലാത്തത് കൊണ്ടു ഒരു തരം govt.gimmick അത്ര തന്നെ ..വോട്ട് കിട്ടാന്‍..ജാതി സംവരണം എനിക്ക് മനസ്സിലാകാത്ത ഒരു സംഭവം ആണ്‌ .
കഴിവില്ലാത്തവര്‍ക്ക് കൊടുക്കുന്ന ഒരു പിന്‍വാതില്‍ നിയമനം അല്ലെ അത് ?
പക്ഷെ നാമൂസ് പറഞ്ഞ അതിന്റെ ബാകി വശങ്ങള്‍ വളരെ ചര്‍ച്ചകള്‍ ആവശ്യമുള്ള

വിഷയവും ആണ്‌ .

mini//മിനി said...

അങ്ങ് ആഫ്രിക്കയിലിരുന്ന് കേരളത്തിലെ സർക്കാർ ജീവനക്കാർ പെഷൻ വാങ്ങുന്നതിനെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം എഴുതുന്നതുകൊണ്ട് വലിയ അപകടമില്ല.
32 വർഷത്തെ സർക്കാർ സർവ്വീസിൽ മര്യാദക്ക് പണിയെടുത്ത് പെൻഷൻ വാങ്ങി ജീവിക്കുന്ന, ഇപ്പോൽ ഒരു ബ്ലോഗ്ഗറായ ഞാൻ ഇത് വായിച്ചാൽ മറുപടി പറയണമല്ലൊ,
പെൻഷൻ ചിലർക്ക് അവർ അർഹിക്കുന്നതിൽ കുതുതലുണ്ടാവും. എന്നാൽ അദ്ധ്വാനിക്കുന്നകാലത്ത് വരുമാനം സ്ഥിരമായി കിട്ടിയിരുന്ന് വ്യക്തിക്ക് പെട്ടെന്നൊരു ദിവസം മുതൽ വരുമാനം ഇല്ലാതായാൽ അത് അവരുടെ ജീവിതം തകർക്കും. നല്ലകാലത്ത് അദ്ധ്വാനിച്ച വ്യക്തിക്ക്, വാർദ്ധക്ക്യവും അവശതയും രോഗവും പിടിപെടുന്ന നേരത്ത്, വരുമാനം കൂടി ഇല്ലാതായാൽ എന്ത് ചെയ്യും? ഈ അണുകുടുംബ വ്യസ്ഥയിൽ അവരെ ആരെങ്കിലും സഹായിക്കുമോ? പിന്നെ ഇക്കാര്യം ബ്ലോഗിലായതുകൊണ്ട് അധികം പെൻഷനേർസ് വായിക്കാനിടയില്ല. താങ്കൾ മുഖ്യധാരാ പത്രങ്ങളിലോ, ഏതെങ്കിലും ചാനലിലോ ഇക്കാര്യം പറഞ്ഞെങ്കിൽ മൊട്ട സൂക്ഷിക്കേണ്ടി വരും.
പിന്നെ സംവരണം അത് വേണം; എന്നാൽ ജാതിയുടെയോ മതത്തിന്റെയോ പേരിലാവരുത് എന്നാണ് എന്റെ അഭിപ്രായം.
അപ്പോൽ പെൻഷൻ പ്രായം കൂട്ടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

Jazmikkutty said...

ഞാന്‍ കരുതുകയായിരുന്നു ഇതാരും കണ്ടില്ലെന്നു..(രിട്ടയെര്സ്..) ഇപ്പം കിട്ടാനുള്ളതൊക്കെ കിട്ടിയല്ലോ...മിനി ടീച്ചര്‍ കൈ നീട്ടം തന്നു...പുറകെ വരുന്നവര്‍ ബാക്കിയും...ഹഹഹഹ..

ഷമീര്‍ തളിക്കുളം said...

അഭിപ്രായത്തോടെ ഞാനും യോജിക്കുന്നു...

ബിഗു said...

പുറം രാജ്യങ്ങളില്‍ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍ക്കുന്ന പതിവുണ്ട്.

കേരളാ ഗവണ്‍മെന്‍റ്റ് സാധാരണക്കാരനെ ഉപദ്രവിക്കാതെ കൂടുതല്‍ വരുമാനം കണ്ടെത്തിയെ പറ്റു.

mottamanoj said...

മുരളി : നന്ദി, എങ്കിലും നമ്മള്‍ പറയതിരരിക്കരുതല്ലോ .

നമൂസ്‌ : ഇത്രയും ഗഹനമായ ചിന്തയ്ക്ക് നന്ദി. നേരത്തെ ശ്രീപതി ദാസ്‌ പറഞ്ഞുതുപോലെ സാമ്പത്തിക അടിസ്ഥാനത്തില്ഉചള്ള സംവരണം ജാതി മത സംവരണങ്ങളെകാള്‍ ഗുണം ചെയ്തേക്കാം. പറ്റുമെങ്കില്‍ വിശദമായി താങ്കളുടെ ബ്ലോഗില്‍ സമയം കിട്ടുമ്പോള്‍ ഒരു പോസ്റ്റ്‌ ഇടു.
എന്റൊ ലോകം : ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ ആണ് ഇത്, ഇന്ത്യയില്‍ സര്ക്കാെര്‍ ജീവനക്കാര്‍ പ്രൈവറ്റ് ജീവന്കാര്‍ എന്ന തരം പൌരന്മാരുടെ ജോലിയോടുള്ള ആതമാര്ത്ഥന കണ്ടാല്‍ എന്താ പറയുക.
മിനി ടീച്ചര്‍ : നന്ദി, ശരിയായിരിക്കാം അഫ്രികയില്‍ ഇരുന്നു “അഭിപ്രായം പറയാന്‍” അത്യന്തികമായി ഞാന്‍ ഒരു കേരളീയനാണ്, അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച കാര്യങ്ങള്‍ ആവുമ്പോള്‍ അഭിപ്രായം പറയുന്നത് സ്വാഭാവികം.
മര്യാദക്ക് സര്കാ ര്‍ സര്വീ്സില്‍ പണി എടുക്കുമ്പോള്‍ തന്നെ മാസാമാസം ഒരു ചെറിയ തുക സേവിങ്ങ്സ് എന്നനിലയില്‍ കരുതിയിരുന്നെന്ങ്കില്‍ വിരമിക്കുംബോള്‍ ( വിരമിക്കല്‍ പെട്ടെന്നൊരു ദിവസമല്ല, വളരെ കൃത്യമായി അറിയാവുന്ന തിയതിയാണ് ) ബുദ്ടിമുട്ടുകള്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ടീച്ചറുടെ അഭിപ്രായത്തില്‍ എനിക്ക് വിയോജിപ്പുണ്ട്.
സംവരണത്തിന്റെ കാര്യത്തില്‍ യോജിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
പെന്ഷഷന്പ്രാതയം കൂട്ടുനതിനെ പറ്റി, നല്ല അഭിപ്രായമല്ല, എങ്കിലും ഇത് case to case എന്ന വ്യവസ്ഥയില്‍ പരിഗണികേണ്ടതാണ് എന്നാണ് എന്റെt അഭിപ്രായം ( ചില മേഖലകളില്‍ മിലിട്ടറി, ശാസ്ത്രം എന്നിവ ഉദാഹരണം)

ജസ്മികുട്ടി : കിട്ടി വയര് നിറച്ചും കിട്ടി, ടീച്ചറല്ലേ ക്ഷമിച്ചു കളയാം അല്ലെ, ഇല്ലെങ്കില്‍ ചിലപ്പോ ഇമ്പോസിഷന്‍ എഴുതിച്ചു കളയും, ചുട്ട അടിയും കിട്ടാം. :)

നാമൂസ് said...

തുല്യ വേതനമെന്നത് 'എം കെ ഗാന്ധിയുടെ' നയവും അദ്ദേഹമത് ഒരു ഘട്ടത്തില്‍ പരീക്ഷിച്ചു വിജയിച്ചതുമാണ്. മനോജ്‌, താങ്കള്‍ പറഞ്ഞത് പോലെ അതവിടെ നില്‍ക്കട്ടെ. നമുക്ക് പെന്ഷനിലെക്കും സംവരണത്തിലേക്കും വരാം. പെന്‍ഷന്‍ വിഷയത്തില്‍ ഒരു പരിധിയലധികം ഞാന്‍ താ...ങ്കളുടെ ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍, സംവരണം എന്ന കാര്യത്തില്‍ എനിക്കല്പം വിയോജിപ്പുണ്ട്.

യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പിന്നാക്കം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ പുരോഗതിക്ക് ആവശ്യമായ നടപടികള്‍ ആവിഷ്കരിക്കേണ്ടതും അത് നടപ്പിലാക്കേണ്ടതും അവസര സമത്വത്തിലൂന്നിയ ഏതൊരു സിദ്ധാന്തത്തിന്നും സംവിധാനത്തിയുംബാധ്യതയാണ്. ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നതി കാംക്ഷിക്കുന്ന ജനത സംരക്ഷാണാത്മകമായ വിവേചനം എന്ന സങ്കല്പത്തെ {സംവരണം} അനുകൂലിച്ചേ തീരൂ... "ചരിത്രപരമായി ചിരപ്രതിഷ്ഠ നേടിയ ഒരു സമരതന്ത്രമാണ് സംവരണം" എന്ന 'ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ' വിധിന്യായം അതിന്ന് അടിവരയിടുന്നു.

ആ അര്‍ത്ഥത്തില്‍ സംവരണം ഒരു പരിഹാര മാര്‍ഗ്ഗമാണ്.ആത്യന്തിക പരിഹാരമല്ല.സംവരണത്തിന്റെ ലക്ഷ്യം തന്നെ സംവരണം ഇല്ലാതെ തന്നെ പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുക എന്നതാണ് .അതുകൊണ്ട് സംവരണം ലക്ഷ്യമാക്കുന്നത് അതവസാനിപ്പിക്കാനാണ് പക്ഷേ പ്രയോഗത്തില്‍ കാണുന്നത്ത് അത് അവസാനിക്കാതെ തുടരേണ്ടി വരുന്നു എന്നതാണ്. നാം അന്വേഷിക്കേണ്ടതും ചിന്തിക്കേണ്ടതും സംവരണം നല്‍കേണ്ടതിന്റെ കാരണങ്ങള്‍ അത്രയും തല്‍സ്ഥിതിയില്‍ തന്നെ തുടരുന്നതെന്തു കൊണ്ടാണ് എന്നതാവട്ടെ..! യഥാര്‍ത്ഥത്തില്‍ നാം എതിര്‍ക്കേണ്ടതും സമരം നടത്തേണ്ടതും ഇതിന്നെതിരിലാണ്. അതിനു മാറ്റം വരാതെ സംവരണം ഇല്ലാതെ പോവില്ല.മറ്റൊരര്‍ത്ഥത്തില്‍ അത് ഭരണഘടന ലംഘനവും അനീതിയുമാണ്.

mottamanoj said...

മുരളി, എന്‍റെ ലോകം, മിനി ടീച്ചര്‍, ജസ്മികുട്ടി എന്നിവര്‍ ഇട്ട കമന്റുകള്‍ കാണുനില്ല, ഇന്നലെ ബ്ലോഗറില്‍ പ്രശ്നമുണ്ടായിരുന്നു. അത് കൊണ്ടായിരിക്കാം.

ഷമീര്‍ & ബിഗ് : നന്ദി. സാധാരണകാരെ ഉപദ്രവിക്കരുത് അതുതന്നെയാണ് നന പറഞ്ഞതിന്റെ ചുരുക്കം.

Villagemaan said...

നല്ല പോസ്റ്റ്‌ മനോജേ..സംവരണത്തിന്റെ കാര്യത്തില്‍ യോജിക്കുന്ന പോലെ തന്നെ പെന്‍ഷന്‍ കാര്യത്തില്‍ മറ്റൊരു അഭിപ്രായം ആണ് ഉള്ളത്.

പെന്‍ഷന്‍ കൊടുക്കാനുള്ള പകുതി തുകക്ക് ഒരാള്‍ സര്‍വീസില്‍ കയറുമ്പോഴേ എന്തെങ്കിലും ഒരു സംവിധാനം ഉണ്ടാക്കണം. ഒരു തുക ശമ്പളത്തില്‍ നിന്നും പിടിച്ചു എന്തെകിലും പദ്ധതികളില്‍ സ്ഥിരമായി നിക്ഷേപിക്കുന്നപോലെ. അപ്പോള്‍ ബാക്കി പകുതി മാത്രമേ സര്‍ക്കാര്‍ ബാധ്യത ആവൂ.

പിന്നെ സംവരണം. വിദ്യാഭ്യാസത്തിനു സംവരണം കൊടുക്കട്ടെ എന്നു എന്റെ അഭിപ്രായം. ജോലിക്കും ജോലിക്കയട്ടതിനും എന്തിനാണ് സംവരണം ? സാമൂഹികമായ പിന്നോക്കാവസ്ഥ ഉള്ള ഒരാളെ പഠിപ്പിക്കാന്‍ സഹായം കൊടുത്തു കഴിഞ്ഞാല്‍, അയാള്‍ക്കും, മറ്റുള്ളവര്‍ക്കും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് ?

സംവരണം നടപ്പിലാക്കി തുടങ്ങിയപ്പോഴത്തെ സംമൂഹിക സാമ്പത്തിക നിലവാരം അല്ല എന്നുള്ളത്. സാമൂഹിക പിന്നോക്കാവസ്ഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. കാലാനുസൃതമായി സംവരണത്തിന്റെ മാനഡാന്ടങ്ങള്‍ മാറ്റിയെ തീരു . ഇന്ന് സംവരണം നിര്‍ത്തലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നത് സാമൂഹിക അസമത്വങ്ങള്‍ മാറാത്തത് കൊണ്ടല്ല.. മറിച്ചു വോട്ടു പോയാലോ എന്നുള്ള പേടിയില്‍ ആണ്.

എനിക്ക് പരിചയം ഉള്ള ഒരു കുടുംബം ഉണ്ട് .രണ്ടുപേരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍. ആവശ്യത്തിനു ഭൂസ്വത്. അപ്പര്‍ മിഡില്‍ ക്ലാസോ അതിലും കൂടുതലോ ഇപ്പോള്‍ എല്ലാ മക്കള്‍ക്കും സര്‍ക്കാര്‍ ജോലി. പറയൂ..ഇവര്‍ക്കും വേണമോ സംവരണത്തിന്റെ ആനുകൂല്യം ?

mottamanoj said...

വില്ലേജു മാന്‍ : വിശദമായ വായനക്കും, അഭിപ്രായത്തിനും നന്ദി.
താങ്കള്‍ പറഞ്ഞ പോയിന്റ്‌ വളരെ ഗൌരവം, വിധ്യഭാസത്തിനു സംവരണം, അതിനു ശേഷം പിന്നെ ജോലിക്ക് എന്തിനു വീണ്ടും സംവരണം ?

വോട്ടുബാങ്ക് മാത്രമായിരിക്കും ഇതൊക്കെ നടപ്പിലാക്കാന്‍ വിലങ്ങുതടി എന്ന് കരുതാം.
ഒരു മാറ്റം വേണ്ടേ.

SK said...

"മനുഷ്യന്‍ സൃഷ്‌ടിച്ച ഉച്ച നീച്ച ജാതി മത വരമ്പുകള്‍ "'ഇന്നും" ഉണ്ട് എന്ന് തോന്നുന്നില്ല" - അത് അഭിപ്രായം പറയാതെ മാറ്റി വെയ്ക്കാം.ഉദാഹരണ സഹിതം നിരത്തി വെച്ചാല്‍ പ്രശ്നം വഷളായാലോ?!!!
പിന്നെ..സംവരണം 'ജാതി മത വരമ്പുകള്‍' തകര്‍ക്കാന്‍ എന്നല്ല പിന്നോക്ക അവസ്ഥയെ പരിഹരിയ്കാന്‍ ആന്നെന്നും ജാതിയമായ പിന്നോക്കം പ്രകടമായി സമൂഹത്തില്‍ നിലനിന്നിരുന്നതിനാല്‍ 'ജാതി - മതം' സംവരണത്തിനുള്ള യോഗ്യതയാകി എന്നുമാണ് ഞാന്‍ മനസില്ലക്കിയിട്ടുള്ളത്.ഇത് വായിച്ചപ്പോള്‍ ഓര്മ വന്നതും 'സംവരണത്തിന് അര്‍ഹയല്ലാത്ത' എന്‍റെ ഒരു ടീച്ചറുടെ 'സംവരണത്തെ'പറ്റിയുള്ള അഭിപ്രായം ആണ്."ജെനിച്ച നാള്‍ മുതല്‍ ഒരുവനെ കാരാഗ്രേഹത്തില്‍ അടച്ചിട്ടിട്ട് 100 വര്‍ഷങ്ങള്‍ക്കു ശേഷം "നീ സ്വതന്ത്രെനാണ്,എവിടെ വേണേലും പൊയ്ക്കോളൂ " എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് എവിടെ വരെ പോകാന്‍ ആകും?"
"കഴിവില്ലാത്തവര്‍ക്ക് കൊടുക്കുന്ന ഒരു പിന്‍വാതില്‍ നിയമനം അല്ലെ അത് ?" എന്നൊരു കമന്റും ഇവിടെ കണ്ടു . ഞാനും അതിനോട് യോജിക്കുന്നു.'കഴിവില്ലാതായതും പിന്‍ വാതിലിലൂടെ ' മാത്രം അവന്‍ പ്രവേശന യോഗ്യന്‍ ആയതും എങ്ങനെ എന്നുമൊക്കെയുള്ള നൂലാമാലകള്‍ നമ്മള്‍ എന്തിനു ചിന്തിച്ചു തല പുണ്ണാക്കണം അല്ലെ ??(സംവരണ നിയമത്തില്‍ അപാഗതകള്‍ ഇല്ല എന്നൊന്നും ഇവിടെ ഞാന്‍ അര്‍ത്ഥമാക്കിയിട്ടെയില്ല ...)

പിന്നെ,pension വ്യെവസ്തയോടെ യോജികെണ്ടുന്ന ഗെതികേട്‌ ഉള്ളവര്‍ ഇവിടെ എതിര്‍ക്കാന്‍ വരാന്‍ സാധ്യത ഇല്ല എന്ന് പറഞ്ഞപോലെ തന്നെ സംവരണത്തിന്റെ 'യഥാര്‍ഥ യോഗ്യതയുള്ളവര്‍' ഇവിടെ വരാന്‍ സാധ്യതയില്ലല്ലോ.അപ്പൊ നമുക്ക് എന്തും പറയാം.

mottamanoj said...

SK : അഭിപ്രായത്തിനു നന്ദി.

എന്ത് പറയാം എന്നല്ല എന്‍റെ ഉദ്ദേശം, നല്ലതാണു എന്ന് തോനുന്നത് പറയുക എന്നതാണ്, എന്തിലും രണ്ടോ അതില്‍ കൂടുതലോ അഭിപ്രയം ഉണ്ടാവാം.

Post a Comment