Thursday, May 26, 2011

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.

ബ്രിട്ടനും അമേരിക്കയും ചേര്ന്ന് ലോകത്തെ ഭരിക്കും എന്നത് മലര്‍പോടിക്കാരന്റെ സ്വപനം മാത്രമായിരിക്കും.

ദേ ലിതാണ് ഗഡി പറഞ്ഞത്, അങ്ങ് ബ്രിട്ടനില്‍ വച്ച്.

“ഇന്ത്യയും ചൈനയും വലിയ വളര്ച്ച നേടിയെങ്കിലും ആധുനിക ലോകത്തെ നയിക്കുക ബ്രിട്ടണും അമേരിക്കയും തന്നെയായിരിക്കുമെന്നും ഒബാമ പറഞ്ഞു.”


സത്യം പറയാമല്ലോ, ഇത് കൊട്ടപ്പോ ഒരു മാതിരി തരിച്ചങ്ങു വന്നതാ, പിന്നെ ഭയകര സഹതാപം  തോനി.

ബ്രിട്ടന്‍ : പൊതുകടം ഏറ്റവും കൂടുതല്‍, ജങ്ങങ്ങള്ക്ക് കൊടുത്തിരുന്ന പല കാര്യങ്ങളും വെട്ടികുറച്ചു, പൊതു ആരോഗ്യരംഗത്തെ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം തന്നെ. അങ്ങിനെ പലതും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്നു. മടിയമാര്‍ ആണ് ബ്രിട്ടനിലെ ആളുകള്‍ എന്ന് രത്തന്‍ ടാറ്റാ പറഞ്ഞു നാവ് ഉള്ളില്‍ ഇട്ടതെ ഉള്ളൂ, ഇന്ത്യകാര്‍ വേണം അവിടെയും അവരുടെ വ്യവസായങ്ങള്‍ ഏറ്റെടുത്തു രക്ഷിക്കാന്‍.


അമേരിക്ക : തൊഴിലില്ലായ്മ അവിടെയും രൂക്ഷം തന്നെ. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല, ഇന്നലെ വാര്ത്തുയില്‍ വയിച്ചതെ ഉള്ളൂ, ഇടയിലെ പുറം ജോലികള്‍ അമേരിക്കകാര്‍ ഏറ്റെടുത്തു നടത്തും എന്ന് ( തിരിച്ചാണ് ഇപ്പൊ നടക്കുന്നത് ) ലോക പോലീസ് കളിയില്‍ നഷമാവുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര നഷ്ടങ്ങള്‍, ഇപ്പൊ ഒരു ഒസാമയെ പിടിച്ചു എന്നും പറഞ്ഞു കാട്ടികൂട്ടുനത് വെറുതെ ആളെ പറ്റിക്കാന്‍. അമേരിക്കന്‍ ഡോളര്‍ എന്നത് ഒരു കുമിള പോലെയാണ് എന്നത് എവിടെയോ വായിച്ചതു ഓര്മ വരുന്നു.

ഇനി നമ്മുടെ കാര്യം.

രാഷ്രീയ സ്ഥിരതയില്ലായ്മ, അല്ലെങ്കില്‍ ചെറിയ തട്ടുമുതല്‍ വലിയ തട്ടുവരെയുള്ള അഴിമതി വലിയ ഒരു അളവില്‍ ഇന്ത്യയുടെ വളര്ച്ചുയെ ദോഷമായി തന്നെ ഭാധിക്കുന്നുണ്ട്. ഒപ്പം തീവ്രവാദം എന്ന അവസ്ഥ ലോകത് മറ്റാരാക്കളും ഇന്ത്യകാക്ക് തന്നെയാണ് വലിയ വില നല്കേനണ്ടി വരുന്നത്. അടുത്തുള രാജ്യം പാകിസ്ഥാന്‍ , ബംഗാളാദേശ് എന്നിവരോട് ചേര്ന്ന് സ്വന്തം രാജ്യത്തിന്റെ് സുരക്ഷ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യം തന്നെ.

ചൈന, പാകിസ്ഥാന്‍ അതിര്ത്തി തര്ക്കം അനന്തമായി നീണ്ടു പോവാതെ നീക് പോക്കുകള്‍ നടത്തി, ഏഷ്യ എന്ന ശക്തി രൂപപെടുത്തെണ്ടതും വരും കാലങ്ങളില്‍ അത്യാവശ്യം തന്നെ.

“If you can’t defeat your enemy then join hand with them” ഈ തിയറി എല്ലവരും ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജയ്‌ ഹിന്ദ്‌

38 comments:

കൊമ്പന്‍ said...

ചൈന, പാകിസ്ഥാന്‍ അതിര്ത്തി തര്ക്കം അനന്തമായി നീണ്ടു പോവാതെ നീക് പോക്കുകള്‍ നടത്തി, ഏഷ്യ എന്ന ശക്തി രൂപപെടുത്തെണ്ടതും വരും കാലങ്ങളില്‍ അത്യാവശ്യം തന്നെ.
താന് ശരിക്കും ഇപ്പോളുള്ള ആവശ്യം

Firefly said...

ഒബാമ അങ്ങനെയാണ്. ഓരോ രാജ്യത്തും ചെന്നു അവരോടു പറയും ഇനി നമ്മളും നിങ്ങളും കൂടിയാണ് വന്‍ ശക്തികളാകാന്‍ പോകുന്നതെന്ന്.

Villagemaan said...

കീലേരി അച്ചു പറഞ്ഞ കാര്യം ഓര്‍മ്മയില്ലേ...എന്നേം ഇവനേം നേരിടാന്‍ ആരുണ്ട് എന്ന് !

അത്രേ ഉള്ളു!

അലി said...

ബ്രിട്ടനും അമേരിക്കയും ഉള്ളതുകൊണ്ട് ലോകം അനാഥമാകില്ല!

mini//മിനി said...

മറ്റു രാജ്യക്കാർ അന്യോന്യം അടികൂടിയാലല്ലെ അമേരിക്കക്കും ബ്രിട്ടനും ലാഭം ഉണ്ടാവുകയുള്ളു,,,

mottamanoj said...

കൊമ്പന്‍ : നന്ദി.
ഫയര്‍ഫ്ലൈ : ഇതാണോ ശരിക്കുള്ള നയതന്ത്രം.
വില്ലേജ് മാന്‍ : ചിരിക്കാന്‍ വയ്യ, അത് തന്നെ സ്ഥിതി.
അലി : അതും ശരിയാ അച്ഛനില്ലാത ലോകം രാജ്യങ്ങള്‍ മുഴുവന്‍ അവര് കേറി നിരങ്ങുകയല്ലേ
മിനിടീച്ചര്‍ : സത്യം

keraladasanunni said...

അത് ശരിയാണ്. ശത്രുവിനെ തോല്‍പ്പിക്കാനാവില്ലെങ്കില്‍ അവരോടൊപ്പം
ചേരുക. വര്‍ഷങ്ങളായുള്ള ശീതസമരം എന്നെങ്കിലും തീരണമല്ലോ

ഒരു പാലക്കാടുകാരന്‍ 

subanvengara-സുബാന്‍വേങ്ങര said...

...'അവര്‍'എക്കാലവും ഭരിക്കേണ്ടവരും ഇന്ത്യക്കാരും ചൈനക്കാരും ഭരിക്കപ്പെടേണ്ടവരുമാണെന്നാണ് ലവരുടെ ധാരണയും പൂതിയും ,അതിനി മാറിമറിയാന്‍ ഏറെക്കാലം വൈകില്ല,തീര്‍ച്ച!!

Maya V said...

ചൈനയുടെയും പാക്കിസ്ഥാന്റെയും കൂടെക്കൂടി അമേരിക്കയെ തോല്‍പ്പിക്കാനോ? ഇപ്പൊ ചെയ്യുന്ന പോലെ ജോലിയ്ക്കായിപോയി അവന്മാരുടെ മുഴുവന്‍ ഡോളറും അടിച്ചുമാറ്റി വീട്ടില്‍ കൊണ്ടുവരുന്നതല്ലേ നല്ലത്?

Sabu M H said...

പറഞ്ഞോട്ടെ..ശ്രദ്ധിക്കാതിരുന്നാൽ മതി. ശ്രദ്ധിച്ച് അതിനു ആവശ്യത്തിൽ കൂടുതൽ പ്രാധ്യാന്യം കൊടുക്കാതിരുന്നാൽ മതി..

നമുക്ക് നമ്മുടെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാം. അവർ യുദ്ധമോ, മറ്റെന്തെങ്കിലും പണ്ടാരവുമായി നടക്കട്ടെ.. who cares!

ഷബീര്‍ (തിരിച്ചിലാന്‍) said...

ഇപ്പോള്‍ നടത്തി എന്ന് അവകാശപ്പെടുന്ന ഈ ഒസാമ വധം ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധങ്ങള്‍ വഷളാക്കി ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നിര്‍ത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Jenith Kachappilly said...

അവരൊക്കെ അങ്ങനെ പലതും പറയും ഇതൊക്കെ കാര്യമായിട്ട് എടുത്തിരിക്കുകയാണോ? എന്‍റെ മോട്ടേ വിട്ടു കള ചീള് പിള്ളേരല്ലേ... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Echmukutty said...

എല്ലായിടത്തും വഴക്കായാൽ ഞങ്ങൾക്ക് വേഗം എണ്ണേം വെള്ളോം പിന്നെ പറ്റണതൊക്കേം കടത്തിക്കൊണ്ട് പോവാം, വഴക്കിന് സഹായമായിട്ട് ആയുധവും വിറ്റ് കാശ് സമ്പാദിയ്ക്കാം. അതോണ്ട് എല്ലാരും ഉഷാറായി തമ്മിൽ തല്ലിക്കോ.....ഇനി തന്നത്താൻ തമ്മിത്ത്ല്ലിലെങ്കിൽ ഞങ്ങൾ ഓരോന്നൊക്കെ പറഞ്ഞ് ആക്രമിയ്ക്കും....അങ്ങനെ ഞങ്ങൾ തന്നെയാ ലോകത്തിനെ നയിയ്ക്കാ........

AFRICAN MALLU said...

ഒബാമ ഇന്ത്യയില്‍ വന്നപ്പോ കുറച്ചു വിദ്യാര്‍ത്ഥികളുമായി ഒരു ഇന്റെര്‍വ്യു അനുവദിച്ചിരുന്നു അന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു എന്താ യശമാനേ കാര്യം പാകിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്നു എന്നോക്ക്കെ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ പറയുമെങ്കിലും അവര്‍ക്ക് നിങ്ങളിങ്ങനെ ദശലക്ഷം ഡോളറുകള്‍ കൊടുത്തു സഹായിക്കുന്നത് അപ്പോഴാണ് അണ്ണന്റെ ഉഗ്രന്‍ ഉത്തരം ..നിങ്ങളുടെ അയല്‍വാസി ദുരിതത്തില്‍ ആണെങ്കില്‍ അവന്‍ എന്നും നിങ്ങളെ ഉപദ്രവിച്ചു കൊണ്ടിരിക്കും എന്നാല്‍ നിങ്ങളുടെ അയല്‍വാസി നിങ്ങടെ മാതിരി പുരോഗതി പ്രാപിച്ചാല്‍ പിന്നെ സമാധാനം നിങ്ങള്‍ക്കായിരിക്കും എന്നോകെ വച്ചോരുഗ്രന്‍ രജനി കത്തിക്കല്....അപ്പൊ നമ്മടെ ബാക്കി പാവം അയല്‍ രാജ്യങ്ങളായ ശ്രീലങ്ക ,ടിബറ്റ്‌ ,ഭുട്ടാന്‍ നേപാള്‍ ഇവരേം കൂടി സഹായിച്ചൂടെ മൊയിലാളീ....എന്നാരും ചോദിച്ചില്ല അവര്‍ക്ക് മനസ്സിലായി അണ്ണന്‍ കള്ളനു കഞ്ഞി വച്ചവനെന്നു

mottamanoj said...

കേരള ദാസന്‍ : അത് തന്നെ നോട്ട്പോ ദി പോയിന്റ്‌
സുബാന്‍ : നാവ് പൊന്നാവട്ടെ.
സാബു : അതാണ് എന്റെയും ആഗ്രഹം, പക്ഷെ എന്തെങ്കിലും ഒക്കെ പറഞ്ഞു അങ്ങോട്ട്‌ ഇടിപ്പിക്കുക്യല്ലേ ലവന്മാര്.
തിരചിലാന്‍ : അങ്ങേനെയവുമോ ?
ജെന്നിത്‌ : ചീള് പിള്ളേര് തന്നെ.
എച്ച്മികുട്ടി : അങ്ങിനെ നയിക്കുന കാര്യമാണോ പറഞ്ഞെ ? ചിലപ്പോ അതും ആയിരിക്കും.

AFRICAN MALLU said...

ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റെര്‍വ്യു അനുവദിച്ചിരുന്നു അന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു കാര്യം പാകിസ്ഥാന്‍ ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദികളെ സഹായിക്കുന്നു എന്നൊക്കെ പറയുമെങ്കിലും എന്തിനാ ദശലക്ഷ കണക്കിന് ഡോളര്‍ അവര്‍ക്ക് സഹായമായി കൊടുക്കുന്നത് അപ്പൊ അണ്ണന്‍ ഒരൊറ്റ കലക്ക് നിങ്ങളുടെ അയല്‍വാസി
ബുദ്ധിമുട്ടിലാണെങ്കില്‍ എന്നും നിങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കും എന്നാല്‍ അവനും ഇന്ത്യയെ പോലെ പുരോഗമനം നേടിയാല്‍ സമാധാനം ഉണ്ടാവുക നിങ്ങള്‍ക്കായിരിക്കും എന്നൊക്കെ അപ്പൊ പിന്നെ മോയിലാളി.... ഞങ്ങടെ ദരിദ്രരായ മറ്റയല്‍വാസികളെ കൂടി സഹായിക്കരുതോ എന്നൊന്നും ആരും ചോദിച്ചില്ല പിന്നെ കള്ളനു കഞ്ഞി വെച്ചവന്റടുതാ ചോദ്യം

mottamanoj said...

അഫ്രികന്‍ മല്ലു : കള്ളന്‍റെ കള്ളന് കഞ്ഞി വച്ചവന്‍ എന്ന് പറയണം.

ഇ-smile chemmad said...

മിസ്റെ ഒബാമാ.. #@*$!~$%?*&%

pushpamgad kechery said...

അതാണ്‌ മാഷേ ഉള്ളിലിരുപ്പ് എന്ന് പറയുന്നത് !
കണ്ടറിയുന്നവന്‍ തടി രക്ഷപ്പെടുത്തും ,
അല്ലാത്തവന്റെ കാര്യം പോക്കാ ...

mottamanoj said...

ഇസ്മയില്‍ ചെമ്മാട് : സംയമനം പാലിക്കൂ പ്ലീസ്‌ അതിക്രമം കാണിക്കരുത്. വഴിയുണ്ടാക്കാം.

പുഷ്പ : എന്ത് ഉള്ളിലിരിപ്പ് അവിടെയും രണ്ടു പേരും ( ഒബാമയും ബ്രൌണും ) സ്വന്തം കാര്യത്തെപ്പറ്റി ആയിരിക്കും ചിന്തിക്കുക.

sm sadique said...

വൻ ശക്തി നാന്താൻ.
യന്തിരൻ
നാം എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു
തിരിച്ചറിവ് നേടുക
എല്ലാം ശുഭപര്യവസാനിയായി ഭവിക്കും
ജാഗ്രതൈ………………………

ഡി.പി.കെ said...

“If you can’t defeat your enemy then join hand with them” ഒടുവില്‍ ടിന്റുമോന്‍ അത് തീരുമാനിച്ചു .... firefly-യുടെ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത് . എല്ലാ രാജ്യത്ത് ചെന്നും ഒബാമ ഇത് പറയാറുണ്ട്‌ , മുട്ടനാടുകള്‍ കുട്ടിയിടിക്കും ചോര കുടിക്കുന്ന കുരുക്കനാണോ എന്നൊരു സംശയം എനിക്കുണ്ട്

പടാര്‍ബ്ലോഗ്‌, റിജോ said...

ആദ്യമായാണു ഞാനിവിടെ എത്തിയത്. ഇഷ്ട്ടപ്പെട്ടു ഇനി ഇടക്കിടക്ക് ഈ വഴി വരാം....

Maya V said...

ഞാനൊരു കമെന്റിട്ടിട്ടു ഇവിടെ വന്നില്ലല്ലോ. മുക്കിയതാണോ?

the man to walk with said...

അങ്ങിനെയല്ലാതെ ഇനിയങ്ങോട്ട് ഇന്ത്യയുടെയും ചൈനയുടെയും പിന്നാലെ അമേരിക്ക നടക്കും എന്നൊന്നും പറയാന്‍ അമേരിക്കന്‍ പ്രസിഡന്റിനു കഴിയില്ലല്ലോ..... ക്ഷമിച്ചേക്ക്

കുസുമം ആര്‍ പുന്നപ്ര said...

രാഷ്രീയ സ്ഥിരതയില്ലായ്മ, അല്ലെങ്കില്‍ ചെറിയ തട്ടുമുതല്‍ വലിയ തട്ടുവരെയുള്ള അഴിമതി വലിയ ഒരു അളവില്‍ ഇന്ത്യയുടെ വളര്ച്ചുയെ ദോഷമായി തന്നെ ഭാധിക്കുന്നുണ്ട്. ഒപ്പം തീവ്രവാദം എന്ന അവസ്ഥ ലോകത് മറ്റാരാക്കളും ഇന്ത്യകാക്ക് തന്നെയാണ് വലിയ വില നല്കേനണ്ടി വരുന്നത്. അടുത്തുള രാജ്യം പാകിസ്ഥാന്‍ , ബംഗാളാദേശ് എന്നിവരോട് ചേര്ന്ന് സ്വന്തം രാജ്യത്തിന്റെ് സുരക്ഷ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യം തന്നെ

ശരിയാണ്. ഇതിനോടു ഞാനും യോജിക്കുന്നു.

mottamanoj said...

sm sadique , DPK , Padarblog , the man to walk with, കുസുമം : താങ്ക്സ്

മായ വി : കമന്റ് മുക്കാറില്ല, ഒന്ന് കൂടി ഇട്ടോളൂ

mottamanoj said...

maya V : താങ്കളുടെ കമന്റ്‌ സ്പാംമില്‍ പോയി കിടക്കുകയയിരിന്നു, കയ്യോടെ പിടിച്ചു കൊണ്ടുവന്നിട്ടുണ്ട് ഇവിടെ.

ഇനി അതിനുലാല്‍ മറുപടി : ആ അഭിപ്രായത്തോട് യോജിക്കാന്‍ വയ്യ.

Suma Rajeev said...

ഇവര്‍ പറയുന്ന ഇത്തരം കാര്യങ്ങള്‍ കേട്ട് ഒന്നും മിണ്ടാതെ അവരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരെ പിടിച്ചു ശരി ആക്കണം ആദ്യം..സാമ്പത്തികമാന്ദ്യം വന്നപ്പോള്‍ കുലുങ്ങാതെ നിന്ന നമ്മളെ പോലെ ഉള്ളവര്‍ ആണ് ഇനി ലോകം ഭരിക്കാന്‍ പോകുന്നത് എന്ന തിരിച്ചറിവ് എപ്പോള്‍ വരുമെന്തോ ..:)...നൈസ് പോസ്റ്റ്‌ മനോജ്‌

നെല്‍സണ്‍ താന്നിക്കല്‍ said...

ഇതൊന്നു വായിച്ചു നോക്ക്

http://www.dailymalayalam.co.uk/index.php?p=news_details&catid=13&newsid=7790

http://www.dailymalayalam.co.uk/index.php?p=news_details&catid=13&newsid=7848
ഇനി ഒബാമയുടെ പത്തു തലമുറയ്ക്ക് തെറിയും കൂടി വിളിക്ക്.

mottamanoj said...

Suma :നന്ദി, രാഷ്ട്രെയകര്‍ അല്ല, രാഷ്ട്ര നേതാക്കള്‍ ആണ് പ്രതികരിക്കേണ്ടത്.

നെല്‍സന്‍ : രണ്ടും വായിച്ചു, അതൊക്കെ കണ്ടു തന്ന്യ അങ്ങ് തരിച്ചു വരുന്നത്. ഏതാ ചെയ്യാ.

ഷമീര്‍ തളിക്കുളം said...

ന്നാലും ഞങ്ങള്‍ തന്നെ ലോകപോലീസ്‌. ഹല്ലാ പിന്നെ.

mottamanoj said...

Shameer : എന്താ ചെയ്യാ, വെറുതെ പറയാന്‍ കൊള്ളാം.

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

mottamanoj said...

നീത : നന്ദി. അവിടെ ലിങ്ക ഇപ്പോള്‍ ഇട്ടിടുണ്ട്, കൂടുതല്‍ വയനകാരില്‍ എത്തുമെങ്കില്‍ സന്തോഷം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇവിടെ ഏഷ്യക്കാരുള്ളത് കൊണ്ടാണ് ഇവർ ബ്രെഡും,ചിപ്പ്സും ഇപ്പോൾ നേരാംവണ്ണം കഴിച്ച് പോകുന്നത് കേട്ടൊ മനോജ്..!

ente lokam said...

obamakku nalla pratheeksha..

ഞാന്‍ said...

ഇലെക്ഷനില്‍ തോല്‍ക്കുമെന്ന് 100% ഉറപ്പുള്ളപ്പോഴും നമ്മുടെ പാര്‍ട്ടി വമ്പിച്ച (വന്‍ പിച്ച എന്നത് ശരി) ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് രാഷ്ട്രീയക്കാര്‍ അടിച്ചു വിടാരില്ലേ. ഈ മൂപ്പന്മാരെയൊക്കെ കണ്ടല്ലേ അവര്‍ പഠിക്കുന്നത് .................
ഈ ബ്ലോഗിലെ തുറന്നെഴുത്ത് ഇഷ്ടമായി .ആശംസകള്‍ ........

Post a Comment