Saturday, May 14, 2011

സാങ്കേതികമായി UDF ജയിച്ചു LDF തോറ്റു


ആകെ മനസ്സിനൊരു വല്ലായ്മ.

എന്താ എന്നറിയില്ല പക്ഷെ ഇന്നലെ കേരളത്തിലെ ഇലക്ഷന്‍ റിസള്‍ട്ട്‌ വന്നതുമുതല്‍ ഇങ്ങനെയാ, സത്യം പറഞ്ഞാ ആരാ ജയിച്ചത്‌ എന്നത് ഇപ്പോഴും ഒരു കണ്ഫ്യൂഷന് ആണ്.

UDF നു വ്യക്തമായ്‌ ഭൂരിപക്ഷം കിട്ടാതതുകൊണ്ടാണോ അതോ LDF ജയിക്കഞ്ഞത്കൊണ്ടാണോ എന്നറിയില്ല.

സാങ്കേതികമായി UDF ജയിച്ചു LDF തോറ്റു, എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പക്ഷെ ചെറുപ്പം മുതല്‍ ഞാന്‍ കേട്ടുവളര്ന്നത് കോണ്ഗ്രസ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ എന്നി രണ്ടു പാര്‍ട്ടികളെ പറ്റി മാത്രമാണ്, അതുകൊണ്ട് തന്നെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജയിച്ചു കോണ്‍ഗ്രസ് തോറ്റു എന്നതാണ് ഇവിടെ മനസ്സിലാക്കുവാന്‍ കഴിയുന്നത്

മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ വിജയം ആണ് ശരിക്കും കോണ്‍ഗ്രസിനെ വിജയത്തെ താങ്ങി നിര്‍ത്തുന്നത് എല്ലാ രാഷ്ട്രീയക്കാരും ഒന്ന് കൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കരുതണം.

ഒരാള്‍ ഐസ്ക്രിം കഴിച്ചോ ഇല്ലയോ എന്നുള്ളത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യമായതിനാല്‍ ആ കാര്യം പറഞ്ഞു തിരഞ്ഞെടുപ്പിന് മുന്‍പ് മാത്രം വിവാദങ്ങള്‍ ഉണ്ടാക്കിയതു അങ്ങേര്‍ക്കു ദോഷത്തിന് പകരം ഗുണം ചെയ്തെന്നു വേണം കരുതാന്‍.

ആരെങ്കിലും അഴിമതി ചെയ്യുന്നുണ്ടോ, അയാളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുനതിനു പകരം ഇനിയെങ്കിലും പത്രമാധ്യമങ്ങളും മറ്റും ശ്രദ്ടിച്ചാല്‍ നാട് ശരിക്കുള്ള പുരോഗതി കൈവരിക്കും എന്ന് തോനുന്നു.

ഇനി അടുത്ത 5 വര്ഷം ആര് എങ്ങനെ ഏതൊക്കെ വകുപ്പ് വച്ച് ഭരിക്കും എന്നത് വച്ച് അടുത്ത ഒരു മാസമെങ്കിലും എല്ലാ മദ്യമങ്ങളും അടിച്ചു പൊളിക്കും.

പക്ഷെ ശരിക്കുള്ള ഭരണം ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ , ഏകദേശം ഒപ്പത്തിനൊപ്പം നില്‍കുന്ന പ്രതിപക്ഷവും വിട്ടുകൊടുക്കാന്‍ തയ്യാറാവും എന്ന് തോന്നില്ല. എത്ര അവിശ്വാസം അതില്‍ നിന്ന് എത്ര ഖടക കക്ഷികളുടെ വിട്ടുനില്‍ക്കല്‍ പിന്നെ എന്തൊക്കെ കാണേണ്ടിവരും എന്‍റെ ശിവനേ......

സന്തോഷികണോ അതോ സങ്കടപെടണോ ? അറിയുന്നില്ല, ഏതായാലും 5 വര്ഷം ഇവര് ഭരിച്ചാല്‍ മതി,  ഒരു ഇടക്കാല തിരഞ്ഞെടുപ്പ് വന്നാല്‍ നഷ്ടം വീണും ടാക്സ് കൊടുക്കുന്ന സാധാരണ ജനങള്‍ക്ക് തന്നെ..
എന്തായാലും ടി വി ചാനെല്‍കാര്‍ക്ക് ചാകരക്കാലഇനിയുള്ളത്. അത്  ഇപ്പൊ ഉള്ളവര്‍ക്കും, ഇപ്പൊ തുടങ്ങിയവര്‍ക്കും ഇനി തുടങ്ങാന്‍ ഇരിക്കുന്നവര്‍ക്കും.  

ഒരേ ഒരു വാക്ക്
രണ്ടു മുന്നണികളും കൂടി ഒത്തൊരുമിച്ചു ( ചിരിക്കരുത് ) കേരളത്തെ മുന്നോട്ടു നയിക്കൂ, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംസ്ഥാനമാകൂ, പറഞ്ഞില്ലേ ചിരിക്കരുത് പ്ലീസ്‌...  

വാല്‍കഷ്ണം : ഉഗാണ്ടയെ കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് നമ്മുടെ ഇടയില്‍ എന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു, പക്ഷെ ഒന്നറിയണം, ഇത്തരം രാഷ്ട്രീയ പ്രതിസന്ധികള്‍ ഒരിക്കലും ഉഗാണ്ടയില്‍ ഇല്ല.

34 comments:

കണ്ണന്‍ | Kannan said...

((((((O))))))) ആദ്യ കമന്റ് ഞാൻ..
വായിച്കിട്ട് അഭിപ്രായം കുറിക്കാം..

അനില്‍ഫില്‍ (തോമാ) said...

ആവേശത്തോടെ കമന്റുന്ന കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മല‍പ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.

moideen angadimugar said...

മുകളിലെ അഭിപ്രായത്തിനടിയിൽ ഒരു കയ്യൊപ്പ്.

the man to walk with said...

:)(

ചെറുവാടി said...

നന്നായി ഭരിക്കട്ടെ .
ഇടക്കാല തിരഞ്ഞെടുപ്പ് വരരുത്

pappan said...

2 കൊല്ലത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് വരും അപ്പോള്‍ നോക്കാം എല്ലായ്പ്പൊഴും സാമുദായിക ശക്തികള്‍ രക്ഷിക്കില്ല

Jenith Kachappilly said...

ഇതിപ്പോ ഏതാണ്ട് ഒപ്പത്തിനൊപ്പമായതുകൊണ്ട് കൊണ്ട് ഇനിയങ്ങോട്ടുള്ള കളി ജോറാവും, അതുറപ്പാ... നോക്കാം ഇതില്‍ ആരായിരിക്കും ജയിക്കുക എന്ന്..!! ഗാലറി സപ്പോര്‍ട്ട് കൊടുക്കാന്‍ ഞാന്‍ റെഡി...

എഴുത്ത് തുടരട്ടെ

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Vinod Lall said...
This comment has been removed by the author.
Vinod said...

There will be no bi-election at all, Small fishes will jump into opposite court, that's all... This election result is not a mass support to the goodness of ruling party (nothing there, only one smart city in their hand), but the mass vote against the UDF (Avarude rashtreeya jeernathakkethire janam prathikarichu).The fights between the parties in the UDF and even the candidatures of unknown persons of Congress itself, and finally the "I" Group reaction affected a lot in this election.

Manoj, Keep it up!
Vinod

pushpamgad kechery said...

കേരള ജനത ഇപ്രാവശ്യം വലഞ്ഞത് തന്നെ .
മുരളിയുടെ കൈയില്‍ ആണ് ഇനി കേരളത്തിന്റെ ഭാവി !
ആശംസകള്‍ ....

AFRICAN MALLU said...

ചുരുക്കം പറഞ്ഞാല്‍ ലീഗ് ജയിച്ചു ..കോണ്‍ഗ്രെസ്സു തോറ്റു

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ആകെ മനസ്സിനൊരു വല്ലായ്മ.

സത്യത്തില്‍ ഈ ഒരവസ്ഥ മലയാളികള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കാം ഇപ്പോള്‍ എന്ന് തോന്നുന്നു. വലിയ കുഴപ്പമില്ലാത്ത ഒരു ഭരണം എന്നത് ഏവരും അംഗീകരിക്കുന്ന ഒന്നായിരുന്നു. പിന്നെ രാഷ്ട്രീയത്തില്‍ മതങ്ങള്‍ ചെലുത്തിയ സ്വാധീനം മാത്രമായി കോണ്ഗ്രസ്സിന്റെ സാങ്കേതികമായ ഈ വിജയം പരിണമിച്ചിരിക്കുന്നു എന്നത് വളരെ വ്യക്തമായി ജനങ്ങള്‍ തിരിച്ചറിയുന്നു. അതിന്റെ കൃത്യമായ ഫലം തന്നെ മാണി കേരളയുടെയും മുസ്ലീം ലീഗിന്റെയും വിജയം. മറ്റെല്ലായിടത്തും ചെറു പാര്‍ട്ടികളെ വരെ ജനങ്ങള്‍ തിരസ്കരിച്ചിരിക്കുന്നു എന്ന് കാണാം. പഴയ ചിന്തകള്‍ക്കുപരിയായി ജനങ്ങള്‍ ഒരു കണ്ണടച്ച രാഷ്ട്രീയ വിസ്വാസത്തിനപ്പുരത്തെക്ക് ഒരു ഭരണം കൊണ്ട് തങ്ങള്‍ക്ക് ലഭിക്കെണ്ടാതായ കാര്യങ്ങള്‍ കളവും കൈയിട്ട്‌ വാരലുമില്ലാതെ അല്പമെങ്കിലും ലഭ്ക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ്‌ ഫലം നല്‍കുന്ന സൂചന എന്നെനിക്ക് തോന്നുന്നു.

ente lokam said...

best wishes to all..
ee kannan engana
ellayidathum poyi
thenga adikkunnathu..
ithano profession?!!!

jayanEvoor said...

72 സീറ്റ് ഭരണസ്ഥിരതയ്ക്ക് തീരെ പൊരാ.
മാണി-ലീഗ് സമ്മർദങ്ങൾ പുറമെ.
1-2 വർഷങ്ങൾക്കുള്ളിൽ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം.

subanvengara-സുബാന്‍വേങ്ങര said...

......വിലപേശലുകള്‍,വടം വലികള്‍ ,തൊഴുത്തില്‍കുത്ത്,..മറ്റിതര പൊറാട്ട് നാടകങ്ങള്‍ ...ഇനിയുള്ള ദിവസങ്ങളില്‍ അനന്തപുരിക്ക് സ്വൈര്യമില്ല

Rajeev said...

KULAM KALAKKI MEEN PIDIKKUKA ENNU NAMMAL KETTITTUNDU, KURACHU NAAALATHEKKU NAMUKKATHU NERIL KAANAAM. UPATHERANJEDUPPINU 2 KOLLAM KAATHU NIKKENDI VARUMENNU THONNUNNILLA. MAANI VICHAARICHAAL UPATHERANJEDUPPU OZHIVAAKKAAM.THOMACHANTE COMMENTINODU NJAAN NOORU SHETHAMAANAM YOJIKKUNNU. SAHAAVU VS KI JAI.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നല്ല ഭരണം കാഴ്ചവെക്കാന്‍ ഭരണപക്ഷത്തിനും, നല്ലൊരു പ്രതിപക്ഷമാകാന്‍ ഇടതുപക്ഷത്തിനും കഴിയട്ടെ..!

mottamanoj said...

കണ്ണന്‍ : തെങ്ങ പൊട്ടിയില്ല, ലഡ്ഡു എവിടെയൊക്കെയോ പൊട്ടിയതായി കേട്ടു

അനില്ഫി്ല്‍ : എല്ലാവരും മുഖ്യമന്തി കുപ്പായം തുന്നി ഇരിക്കുമ്പോള്‍ എന്താ പറയാ ? ഇങ്ങനെ ഒരു ത്രിശങ്കു സ്വര്ഗംന UDFനു ഉണ്ടാക്കി കൊടുത്ത കേരള ജനതയ്ക്ക് ഒരുയിരം നന്ദി.

മൊയ്ദീന്‍ & ദി മാന്‍ : നന്ദി

ചെറുവാടി : അതെ നമ്മുടെ കാശു സേവ് ചെയ്തു വയ്ക്കാം.

ജെനിത്‌ : ഗ്രൗണ്ടില്‍ ഞങ്ങളും ഉണ്ട്.

വിനോദ്‌ : താങ്ക്സ് നഗ്ന സത്യങ്ങള്‍

പുഷ്പ : സത്യത്തില്‍ കഴിവുള്ള ആളാണ് മുരളി എന്ന് തോനുന്നു, മണ്ടത്തരങ്ങള്‍ കാണിക്കാതെ മുന്നേറിയാല്‍ മുന്നണി നോക്കാതെ ആളുകള്‍ സപ്പോര്ട്ട് ചെയ്യും.

അഫ്രികന്‍ : അത് പിന്നെ പറയാന്‍ ഉണ്ടോ.

രാംജി : വലിയ കുഴാപ്പമില്ലാത്ത ഭരണം എന്ന് പലരും സമ്മതിക്കുന്നു, എല്ലാ പര്ട്ടികാര്ക്കും ചിന്തിക്കാന്‍ ഉണ്ട് ഇതില്‍.

എന്റെ ലോകം : ഗണപതിക്ക് തെങ്ങ എന്നൊക്കെ പറയില്ലേ, കണ്ണന്‍ എന്റെ വയര് കണ്ടോ എന്നൊരു സംശയം. 

Dr.ജയന്‍ : ലീഗ് എത്ര സമ്മര്ദം് ചെലുത്തും എന്ന് പറയാന്‍ വയ്യ, കാരണം അവര്ക്ക്ന വേറെ എവിടെയും പോകാന്‍ പറ്റില്ല, പക്ഷെ മാണി സമ്മര്ദംര, അത് റിക്ടര്‍ സ്കെയിലില്‍ 9.5 കാണിക്കും.

സുബാന്‍ : അനന്തപുരി മാത്രമോ ?

രാജീവ്‌ : മാണി വിചാരിക്കും, സമ്മര്ദം‍ കണ്ടില്ലേ, നോക്കിക്കോ എല്ലവര്ക്കും മന്ത്രി സ്ഥാനം അതില്‍ കുറഞ്ഞൊരു .. എന്തായാലും നിങ്ങള് അവിടെ മീനും പിടിച്ചോണ്ട് ഇരുന്നോ ... വി എസ് നു ജയ്‌ ? കളം മാറ്റി ചുവട്ടുന്നത് ഞാന്‍ മണക്കുന്നു.

ശ്രീജിത്ത്‌ : ആഗ്രഹിക്കാന്‍ കൊതിയാവുന്നു. എന്നാലും ....

mottamanoj said...

പപ്പന്‍ : വരാതിരിക്കാന്‍ മാത്രം പ്രാര്ത്ഥി ക്കാം

Naushu said...

ഇനി എന്തൊക്കെ കാണേണ്ടിയിരിക്കുന്നു

mottamanoj said...

കാണാന്‍ പലതും ബാക്കി നാഷു കാണാന്‍ പലതും ബാക്കി

കണ്ണന്‍ | Kannan said...

രണ്ടു മുന്നണികളും കൂടി ഒത്തൊരുമിച്ചു ( ചിരിക്കരുത് ) കേരളത്തെ മുന്നോട്ടു നയിക്കൂ, ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംസ്ഥാനമാകൂ, പറഞ്ഞില്ലേ ചിരിക്കരുത് പ്ലീസ്‌...

hi hi uvva nadakkum pinnem nadakkum....

ഷമീര്‍ തളിക്കുളം said...

ഓരോ എം എല്‍ എ യ്ക്കും പൊന്നും വിലയുള്ള കാലമാണ് ഇനി വരാന്‍ പോകുന്നത്.

mottamanoj said...

@കണ്ണന്‍ : 5 വര്ഷം ഉണ്ട്, വേണമെങ്കില്‍ അവസാന വര്ഷം അച്ചുമാമന്‍ മുഖ്യന്‍ ആവുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ ?

@ ഷമീര്‍ : മാണി ഗ്രൂപ്പ്‌ M.L.A കാര്‍ക്ക് മാത്രം ആയിരിക്കും പൊന്നും വില, കാരണം അത് എങ്ങോട്ട് വേണമെങ്കിലും ചെരിയാം.

ബിഗു said...

കുതിരകച്ചവടം തന്നെയാണ്‌ ഇനി നടക്കാന്‍ പോവുന്നത്‌. ഇടക്കാല തെരഞ്ഞടുപ്പ് വരാതിരിനാല്‍ നല്ലത്‌.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ വാൽക്കഷ്ണമാണ് കഷ്ണം കേട്ടൊ ഭായ്.

Villagemaan said...

"ഒരാള്‍ ഐസ്ക്രിം കഴിച്ചോ ഇല്ലയോ എന്നുള്ളത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യമായതിനാല്‍"

അങ്ങനെ ആണോ മാഷെ ?

ആര്‍ക്കും ഐസ് ക്രീം കഴിക്കാം. അത് ഓരോരുത്തരുടെ ഇഷ്ട്ടം. പക്ഷെ അങ്ങനെ ഉള്ളവര്‍ ഒരു നേതാവാകാന്‍ യോഗ്യരാണോ ? നേതാവ് എന്ന് പറഞ്ഞാല്‍ അയാള്‍ക്ക്‌ മിനിമം കുറച്ചു ഗുണങ്ങള്‍ വേണം എന്നാണ് എന്റെ പക്ഷം . അതില്‍ ഒന്നാണ് സദാചാരം അനുസരിച്ചുള്ള ജീവിതം.

ലൈംഗീക ആരാജകതം ഉണ്ട് എന്ന് ( പറയപ്പെടുന്ന ) വിദേശ രാജ്യങ്ങളില്‍ വരെ, ജനങ്ങള്‍ ഈ തരാം അപവാദങ്ങളില്‍ പെടുന്നവരെ കൈഒഴിയാരാണ് പതിവ്.

ഇവിടെ മതത്തിന്റെ പേര് പറഞ്ഞു ജനത്തെ പറഞ്ഞു തിരിച്ചു ആള്‍ക്കാര്‍ രക്ഷപെടുന്നു. ഒരാളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ പാപഭാരമോ/ ഗുണമോ ഒരു മതമോ സമൂഹമോ എന്തിനു ഏറ്റെടുക്കുന്നു ? അതോ അവിടതുകാര്‍ക്ക് ഇതൊന്നും ഒരു വിഷയം അല്ലെ ? അതോ ഈയിടെ ഒരു ബ്ലോഗില്‍ ഒരാള്‍ കമന്ടിയപോലെ ഒരുപാട് xxxവന്‍ പുലി..ഒരു പാട് xxxവള്‍....... എന്ന ന്യായമോ ?

ഈ വ്യക്തിയെ കേരളം മൊത്തം തിരഞ്ഞെടുത്തതല്ല. എന്നാലും ഇയാള്‍ മന്ത്രിയായി എല്ലാ കേരള നിവാസികളെയും ഭരിക്കും. അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ തകരാര്.

mottamanoj said...

ബിഗു : ഇപ്പൊ നടക്കുനത്.
ബിലാത്തിപട്ടണം : താങ്ക്സ് ട്ടോ

വില്ലജ്മാന്‍ : തുറന്ന അഭിപ്രായത്തിനു നന്ദി. മിനിമം നേതൃത ഗുണം എന്നത് ഞാന്‍ എന്റൊ മാത്രം അഭിപ്രായം പറയുകയാണെങ്കില്‍ അയാളുടെ നേതൃത പാടവം മാത്രം നോക്കിയാല്‍ മതി എന്നാണ്.
എല്ലാം തികഞ്ഞ ഒരു ആധര്ശട നേതാവിനെ ഇന്നതെ കാലത്ത് കിട്ടുവാന്‍ പ്രയാസമായിരിക്കും, അതുകൊണ്ട് കാലത്തിനൊത് ചിന്തിച്ചു എന്ന് മാത്രം.
ഒരാള്‍ കുറ്റാരോപിതനാന് എന്നത് കൊണ്ട് കുറ്റം ചെയ്തവനാകുന്നില്ല, അത് തെളിയിപ്പിക്കണം, ചിലപ്പോ അത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ നല്ലവശവും ചീത്ത വശവും ആവാം.

Villagemaan said...

നമ്മുടെ നീതി ന്യായ വ്യവസ്ഥ എന്ന് പറയുന്നത് മുന്നിലെത്തുന്ന തെളിവുകള്‍ ( മുന്നില്‍ എത്തുന്നവ മാത്രം ) നോക്കി വിധി കല്പ്പിക്കുന്നതാണ് തെളിവുകള്‍ മുന്നില്‍ ഏതാപ്പെടാടിരുന്നാല്‍ പോരെ. വാഴക്കുല കട്ടവന്‍ ചിലപ്പോള്‍ ജയിലില്‍ പോയേക്കാം. പക്ഷെ സ്വാധീനം ഉള്ളവരും പണക്കാരും പോവില്ല..

ഇനി വിധി കല്പിച്ചാല്‍ തന്നെ വളരെ കുറവ് മാത്രം ശിക്ഷകള്‍ കൊടുക്കുന്നവയും. ഈ കേസില്‍ കുറ്റാരോപിതന്‍ മാത്രം എന്ന് പറയാന്‍ പറ്റില്ല. കാരണം ഏതു മണ്ടനോട് ചോദിച്ചാലും പറയും, അങ്ങോര്‍ പണം ചിലവാകി രക്ഷപെട്ടതാണ് എന്ന് !

mottamanoj said...

വില്ലേജ് മാന്‍ : ആദ്യത്തെ കാര്യം , പൂര്‍ണമായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. പണമുണ്ടെങ്കില്‍ സ്വാധീനം ഇല്ലെങ്കിലും എന്തും നടത്താം.

രണ്ടാമത്തെ കാര്യം ആളുകള്‍ പറയുന്നു എന്നത് കൊണ്ട് മാത്രം എനിക്ക് അതിനോട് യോജിക്കാന്‍ വയ്യ. എന്‍റെ മാത്രം അഭിപ്രായം ആണ്.

mini//മിനി said...

ജയിച്ചപ്പോൾ ഇവിടെ ‘കണ്ണൂരിൽ’ ലീഗിന്റെ വക ഐസ് ക്രീം വിതരണം നടന്നു,,,
ഒരിക്കൽ സ്ക്കൂൾ ഇലക്ഷനിൽ ജയിച്ചപ്പോൾ കോമ്പൌണ്ട് നിറയെ പച്ചലഡ്ഡു, വിതരണം ചെയ്തത് ഏതോ ചായം കലർത്തിയ ലഡ്ഡു ആയിരുന്നു. ആർക്കും കഴിക്കാൻ പറ്റിയില്ല.

mottamanoj said...

മിനി ടീച്ചറെ : അപ്പൊ പച്ച ലഡ്ഡു കഴിക്കാന്‍ പറ്റാഞ്ഞതിനാല്‍ ആണോ സങ്കടം. അടുത്ത പ്രാവശ്യം പച്ച ഹല്‍വ ആക്കാന്‍ പറയാം.

Shukoor said...

നല്ല ഭരണം ആശംസിക്കുക തന്നെ. അല്ലാതെന്തു ചെയ്യാന്‍.

Post a Comment