Thursday, June 23, 2011

കന്നിമൊഴിയും മെഴുകുതിരിയും

കന്നിമൊഴിയും മെഴുകുതിരിയും കൂടി എന്താ ബന്ധം എന്ന് ചോദിച്ചാല്‍, അഭേദ്യമായ ബന്ധമാണ് എന്ന് പറയേണ്ടിവരും.

എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു. എന്റൊ പ്രിയതമയായ, പ്രിയങ്കരിയായ, പ്രലോഭിതയായ ഭാവിയിലെ തമിഴ്നാട് മുഖ്യമന്ത്രി വരെ ആവും എന്ന് വരെ പ്രതീക്ഷിച്ച, മുഖ്യമന്ത്രിയായതിനു ശേഷം ഞങ്ങള്‍ മുല്ലപെരിയാര്‍ ഡാമില്‍ പോയി ചര്ച്ച്ചെയ്തു സകലമാന പ്രശ്ങ്ങളും തീര്ക്കും എന്നോകെ വിചാരിച്ചു, വെറുതെ ഒക്കെ വെറുതെ.

ഒരു നിമിഷം കൊണ്ട് എല്ലാം കുളമാക്കി. സാരല്യ സംയംണ്ട് , എല്ലാം ശരിയാവും.

എന്തായാലും പറഞ്ഞുവന്നത് കന്നിമൊഴി അങ്ങ് തീഹാര്‍ ജയിലില്‍ മെഴുകുതിരി ഉണ്ടാക്കാന്‍ പഠിക്കുകയാണെന്നു, യേത് ? വെറും മെഴുകുതിരിയല്ല, നല്ല മണവും നിറവും നീളോം വന്ണോം   ഒക്കെ ഉള്ള മെഴുകുതിരി. അത് ജയിലിലെ ഉപയോഗം കഴിഞ്ഞു പുറത്തു വില്ക്കും പോലും. നിങ്ങള് നോക്കിക്കോ എല്ലാം ഞാന്‍ വാങ്ങും, എന്നിട്ട് ഇവിടെ (ടാന്സാകനിയയില്‍ ) ഇപ്പോള്‍ ഉള്ള 12 മണികൂര്‍ പവര്‍ കട്ടിനു പകരം വഴിനീളെ ഞാന്‍ മെഴുകുതിരി കത്തിക്കും, ചിലര്‍കൊകെ ഞാന്‍ വെറുതെ കൊടുക്കും, എന്നിട്ട് ഇപ്പൊ ആകെ മെലിഞ്ഞു ഉണങ്ങി വരണ്ടു പോയ കന്നിമോഴിക്കു വേണ്ടി മുട്ടിപായി പ്രാര്ത്ഥിഞക്കാന്‍ പറയും. നോക്കിക്കോ ഇവിടൊന്നു ഞങ്ങള്‍ ഒന്ന് ആഞ്ഞു പ്രാര്ത്ഥി ച്ചാല്‍ തീഹാരല്ല അതിലും വലിയത് ... വേണ്ട ഞാന്‍ പറയുന്നില്ല.

എന്തായാലും മാനുഷിക പരിഗണന പോലും കൊടുക്കാതെ ചൂടത്ത് ഇട്ടു ഇങ്ങനെ ഗ്ലാമര്‍ കളയാന്‍ വേണ്ടി മാത്രം പുള്ളികാരി വല്ല തെറ്റും ചെയ്തിട്ടുണ്ടോ ? ദല്ഹി്യിലെ ചുട്ടുപൊള്ളുന്ന ചൂട് പുള്ളികരിക്ക് അത്ര പരിചയമില്ല, അതെങ്കിലും ഓര്ക്കാമായിരുന്നു.

ഭാവി തമിഴ്നാട് മുഖ്യമന്ത്രി ഇങ്ങനെ കാണാന്‍ ചേലില്ലാത്ത ആയാല്‍ അതിന്റെ നഷ്ടം എല്ലാവര്ക്കും ആണ് ഓര്ത്താല്‍ നന്ന്.

വാര്ത്ത ലിങ്കുകള്‍ ഇവിടെ
കനിമൊഴി മെഴുകുതിരി നിര്‍മ്മാണം പഠിയ്ക്കുന്നു
കനിമൊഴി മെലിഞ്ഞുപോയെന്ന് കരുണാനിധി 

46 comments:

ശ്രീജിത് കൊണ്ടോട്ടി. said...

കനിമൊഴി ഒരു കൈത്തൊഴില്‍ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തലൈവി മുഖ്യമന്ത്രിയായി കയറി. ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് തമിഴ്‌ നാട്ടില്‍ വല്ല തൊഴിലും ചെയ്തു ജീവിക്കാം എന്ന ആഗ്രഹത്തിന് അതോടെ അറുതിയായി. കരുണാനിധിയായ അച്ഛന് വയസ്സായി, ഇനി പഴയപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ സാധ്യത ഇല്ല. ആകെയുള്ള രണ്ടു അണ്ണന്മാര്‍ ആണെങ്കില്‍ ഈ അവസരം മുതലാക്കി പാവം പെങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയാലും കവിത എഴുത്തിന് കൂടെ മെഴുകുതിരി നിര്‍മ്മാണവും കൂടിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകാം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മനസ്സിലെ അഴിമതിയുടെ ഇരുട്ട് അകറ്റാന്‍ ആ മെഴുകുതിരിവെളിച്ചം പോര...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ജയിലിലല്ലേ
മെഴുകുതിരിക്ക് വേറെ ഉപയോഗങ്ങളും ഉണ്ടാകും അല്ലേ ഭായ്

രമേശ്‌ അരൂര്‍ said...

മെഴുക് തിരിയല്ലേ പ്രയോജനപ്പെടും ...കനിമൊഴിയെ കന്നി മൊഴിയാക്കി കളഞ്ഞല്ലോ :)

വീ കെ said...

എന്താപ്പൊ.. കനിമൊഴിയുടെ പേരിൽ ഒരു കണ്ണീരൊഴുക്കൽ....!?
ഓക്ക്ടെ കെട്ടൊക്കെ കഴിഞ്ഞതാ മാഷേ...!!!

ajith said...

ഇനിയുള്ള കാലം കനിമൊഴി മെഴുകുതിരിയുമായി ഇരിക്കുമെന്ന് കരുതിയാല്‍ തെറ്റി. കനിമൊഴിയ്ക്ക് കണ്ടകശനിയാന്ന് ഒരു ജോത്സ്യന്‍ പറഞ്ഞിട്ടുണ്ട്. ശനീടെ അപഹാരമൊന്ന് മാറിക്കോട്ടെ. ഇനീം മുക്കാനുണ്ടല്ലോ കോടികള്‍.

K@nn(())raan*കണ്ണൂരാന്‍! said...

@@
പാവം പാവം കനിമൊഴി #####$@!()-###***രാജകുമാരി.

(ഒരു മെഴുക്തിരി ഇങ്ങോട്ടേക്കും വിട്ടോ.
കണ്ണൂരാന്റെ ബ്ലോഗില്‍ കമന്റിടാത്തവന്റെ തലേല്‍ കത്തിച്ചു വെക്കാനാ..!)

അലി said...

കനിമൊഴി ബ്രാൻഡ് തിഹാർ മെഴുകുതിരികൾ!

മഞ്ഞുതുള്ളി (priyadharsini) said...

സത്യം എന്തെന്നും ഏതെന്നും ആര്‍ക്കറിയാം..!!

പടാര്‍ബ്ലോഗ്‌, റിജോ said...

അവരുടെ പേരു "കനി മെഴുകുതിരി" എന്നാക്കുന്നതായിരിക്കും ഇനി നല്ലത്.
:)

ente lokam said...

pothu janathinte 'yogam'...

Sabu M H said...

‘വെളിച്ചമേ നയിച്ചാലും..’

AFRICAN MALLU said...

ടൈറ്റില്‍ കണ്ടപ്പോ എന്തൊക്കെയോ ദുഷ് ചിന്തകള്‍ വന്നു .സംഭവം ഇത്രേ ഉള്ളോ .എങ്കില്‍ പിന്നെ കനിമൊഴി കലര്‍പ്പില്ലാത്ത (അഴിമതിയില്ലാത്ത) മെഴുകുതിരികള്‍ ഒരുക്കട്ടെ .. സ്തോത്രം

നസീര്‍ പാങ്ങോട് said...

nallezhutthukal..

Lipi Ranju said...

നല്ലകാര്യം... എന്തെങ്കിലും ജോലി ചെയ്തു പഠിക്കട്ടെ...

Villagemaan said...

സ്കൂളില്‍ പഠിച്ച സമയത്ത് മെഴുകുതിരി കാലുകളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ഒരു കഥ കേട്ടിട്ടുണ്ട് ..ചിലപോ ഭേദഗതികളോടെ ആ കഥ കനിമോഴിയുടെതായി വീണ്ടും ഇറങ്ങുമോ ? ഹി ഹി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വിലയിരുത്തലുകള്‍

ബിഗു said...

:)

the man to walk with said...

:)

bEST wISHES

Maya V said...

പത്രങ്ങളായ പത്രങ്ങളൊക്കെ ഇപ്പൊ കനിമൊഴിയുടെയും അവടപ്പന്റെം കരലളിയിയ്ക്കുന്ന കഥകളാണ്. അവസാനം ജനകീയ സമിതി രൂപീകരിച്ചു അവരെ പുറത്തു വിടണമെന്ന് പറഞ്ഞു വല്ല ഹസാരെ മോഡല്‍ നിരാഹാരവും നടക്കുമോ?

ഉമേഷ്‌ പിലിക്കോട് said...

എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, നാടന്‍ ബോംബ്‌ .... അവസാനം .....

:))

ലീല എം ചന്ദ്രന്‍.. said...

കനിമൊഴി മന്ത്രിയാകുമ്പോള്‍ മെഴുകുതിരി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമോ?

Kalavallabhan said...

വെളിച്ചം ദുഖമാണുണ്ണി
തമസല്ലോ സുഖപ്രദം
പിന്നെ വേണമെങ്കിൽ മാത്രം
ഒരു മെഴുകുതിരി കത്തിക്കാം.

പട്ടേപ്പാടം റാംജി said...

വെളിച്ചം പരക്കട്ടെ

കുസുമം ആര്‍ പുന്നപ്ര said...

ഇതുവരെ ഞാന്‍ കണ്ട കനിമൊഴിയുടെ ഫോട്ടോയെക്കാള്‍ എത്രയോ സൂപ്പര്‍ ആയ പോട്ടോം ഇത്. ഇതെവിടുന്നൊപ്പിച്ചു. ആ മെഴുകുതിരിയിലൊരെണ്ണം എനിയ്ക്കും തരണേ. ഒന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. തിഹാറ്‍ ജയിലൊന്നു പൊളിച്ചു പണിയാന്‍. അവിടെ സ്ഥലസൌകര്യം തീരെയില്ല.

mini//മിനി said...

അങ്ങനെയെങ്കിലും പഠിക്കട്ടെ,

Firefly said...

ശ്ശെ, എന്താ നിങ്ങളൊക്കെ ഇങ്ങനെ?? ഒരിക്കല്‍ കളിക്കിടയില്‍ കൈവിട്ടു പോയി അകത്തയെന്നു വച്ചു എന്താ ഇത്രയ്ക്ക് കളിയാക്കാന്‍? കാലമിനിയുമുരുളും, DMK വീണ്ടും അധികാരത്തില്‍ കയറും, അന്ന് ഈ തെറ്റൊക്കെ തിരുത്തി അഴിമതി foolproof ആയിട്ട് ചെയ്യും. മൊട്ടയെ കനിചെച്ചി അന്നെടുത്തോളും കെട്ടാ..:)

mottamanoj said...

ശ്രീജിത്തേ : ഇങനെ ചങ്കില്‍ കൊള്ളുന്ന വര്ത്ത മാനം പറയല്ലേ :-)

ഡോ.ആര്‍ .കെ.തിരൂര്‍ : പാവം കുറച്ചു മേഴുകുതിരിയെങ്കിലും ഉണ്ടാക്കട്ടെ.

ബിലാത്തി : ഹ ഹ

രമേഷ്ജി : കഞ്ഞി മൊഴിയാക്കണോ

വി കെ : സാരല്യ ആരെങ്കിലും ഒക്കെ വേണ്ടേ.

അജിത്‌ : അതെ അതാണ് ആത്മവിശ്വാസം.

കണൂരാന്‍ : ഹ ഹ

അലി : അപ്പോഴേക്കും ബ്രാന്ഡ്മ‌ നയ്മും, തീരുമാനിച്ചോ ?

മഞ്ഞുതുള്ളി : ഇത്തിരിയെങ്കിലും തീയില്ലാതെ പുകയുണ്ടാവുമോ ?

റിജോ : ടെ ആരാ ആദ്യം പേര് രെജിസ്ടര്‍ ചെയ്യുനത് ?

എന്റെ ലോകം : യോഗം യോഗം എന്ന് പറഞ്ഞാല്‍ പറ്റി മീറ്റിംഗ് മാത്രമല്ല.

സാബു : വെളിച്ചം കാണാന്‍ കുറച്ചു സമയം എടുക്കും.

അഫ്രികന്‍ മല്ലു : സ്തോത്രം

നസീര്‍ : നന്ദി.

ലിപി : അത് തന്നെ.

വില്ലജ് മാന്‍ : അതെപ്പോ ഞാന്‍ അത് കേട്ടിട്ടേ ഇല്ലാലോ.

ആറങ്ങോട്ടുകര മുഹമ്മദ്‌, ബിഗു, ദി മാന്‍ : നന്ദി

മായാവി : അത് തന്നെയാണ് ഇത് എഴുതാന്‍ കാരണം, ചില വാര്ത്തദ‍ വായിച്ചാല്‍ തോന്നും അവര് കുറ്റം ഒന്നും ചെയ്യാതെ നമ്മള് അവരെ പീഡിപ്പിക്കുകയനെന്നു

ഉമേഷ്‌ : :-)

ലീല : ചെലപ്പോ ഉണ്ടായേക്കും.

കലവല്ലഭാന്‍ : ഹ ഹ അതെ അതെ വേണമെങ്കില്‍ മാത്രം

രാംജി : ആ ഉണ്ടാകുമോ ?

കുസുമും : ഹ ഹ അതാണ് പറയുന്നത് സ്നേഹമുണ്ടെങ്കില്‍ എന്തും കിട്ടും. ഹ ഹ . ഹാ നോക്കട്ടെ ഒരെണ്ണം ഞാന്‍ മറ്റിവയ്കാം

മിനി ടീച്ചര്‍ : ഹ ഹ ടീച്ചറെ വടി എടുക്കണോ ?

ഫയര്‍ ഫ്ലൈ : ഹ ഹ അന്ന് ഞാന്‍ കന്നിയുടെ വിദേശ നിക്ഷേപങ്ങളുടെ ഉപദേഷ്ടവായിരിക്കും, ഹല്ലാ പിന്നെ

ചന്തു നായര്‍ said...

അല്ലാ...എല്ലാരും കൂടി എന്തിനുള്ള പുറപ്പാടാ...തമിഴ് ജനതക്ക് രജനീകാന്തും, ജയലളിതയും കഴിഞ്ഞാൽ, കാലിൽ വീണ് അനുഗ്രഹം വാങ്ങാനുള്ള കനിമൊഴി ജയിലിലായപ്പോൾ അല്ലർക്കും സന്തോഷമാ‍...... മെഴുക് തിരിപോലെ ഉരുകിത്തീരുന്ന ആ മനസ്സ് ആരും കാണുന്നില്ലേ.....ഹാ..പുഷ്പമേ ......രാജ്ഞി കണക്ക് നീ......

ഒരു ദുബായിക്കാരന്‍ said...

അണ്ണാ,

തമിഴ്നാട്ടു മാണിക്യം നമ്മ കൊലദൈവം കനിമൊഴി അക്കായെ കുറിച്ച് ഇപ്പടിയൊക്കെ സോന്നാല്‍ ഉങ്കളെ കടവുള്‍ കൂടെ മന്നിക്കാത് മൊട്ട മനോജ്‌ :-)

mottamanoj said...

ചന്ദു നായര്‍ : ഞാന്‍ കണ്ടു ആ മനസ്സ് , ഈ പത്രകാര് കശ്മലന്മാര് മാത്രം കാണുന്നില്ല

ഒരു ദുബായിക്കാരാ : ഞാന്‍ അന്ത മതിരിയൊന്നും സോല്ലലെ അന്നെ.

ishaqh ഇസ്‌ഹാക് said...

മായമില്ലാത്ത കനിമൊഴി മെഴുക് തിരികള്‍ക്ക് ആശംസകള്‍...:)
ഭാവിയിലെ തലൈവി തിരികള്‍..!!

Fousia R said...

തൊഴില്‍ പഠിക്കുന്നത് എപ്പോഴുംനല്ലതാ.

Manoraj said...

പണ്ടൊരു കന്യാസ്ത്രീയമ്മ ചോദിച്ചത് ഓര്‍മ്മ വന്നപ്പോള്‍ വെറുതെ ചിരിച്ചു പോയി.. ഓ ജീസസ്.. മെഴുകുതിരിയിലും മായമോ!!

jailaf said...
This comment has been removed by the author.
Jefu Jailaf said...

ഇതിവിടം കൊണ്ടു നില്ക്കില്ല. കുറച്ചു കഴിഞ്ഞാൻ ഒരു ആത്മകഥ എഴുത്തു തുടങ്ങും.“ജയിലിനുള്ളീലെ മെഴുകുതിരി വെട്ടം” അതു കഴിഞ്ഞാൽ പിന്നെ തിരക്കഥയായി, സിനിമയായി.. ജയിലിൽ നിന്നും ഒരു “സംവിധായക” എന്ന റോളിലും വരും.. ദൈവം സഹായിച്ചാൽ അതും കാണാം..

കെ.എം. റഷീദ് said...

കനിമൊഴിയുടെ
പുതിയ പഠനത്തിനു
അഭിവാദ്യങ്ങള്‍
പക്ഷെ കനിമൊഴി
മെഴുകുതിരി ഉണ്ടാക്കുമ്പോള്‍
ഉരുകി തീരുന്നത് തമിഴ് നാട് ജനതയാണ്


കണ്ണൂരാന്‍ പറഞ്ഞ ഉപയോഗത്തിന്
ഒരു മെഴുകുതിരി എനിക്കുംവേണം

mottamanoj said...

ഇസ്‌ഹാക്, Fousia R, Jefu Jailaf,കെ.എം. റഷീദ് : നന്ദി
ജെഫു : കാത്തിരിക്കാം.

Naushu said...

ഒരു കൈത്തൊഴില്‍ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാ....
എത്ര കാലംന്ന്‍ വെച്ചാ ഇങ്ങനെ മോഷ്ട്ടിച്ചു ജീവിക്കാ....

വാല്യക്കാരന്‍.. said...

ഹ ഹ ഹ..
പറയാന്‍ ള്ളതൊക്കെ പറഞ്ഞു എല്ലാരും..
നന്നായിട്ടാ മൊട്ടേ..
മെയ്ത്തിരി പുരാണം..

subanvengara-സുബാന്‍വേങ്ങര said...

..കനിമൊഴിയോടും കനിവില്ല!!

ഹാഷിക്ക് said...

കോളേജ് ജീവിതമൊക്കെ കഴിഞ്ഞതോടെ മെഴുകുതിരി കഥകള്‍ മറന്നതായിരുന്നു... ദേ, മൊട്ട അതൊക്കെ വീണ്ടും ഓര്‍മിപ്പിക്കുന്നു

mottamanoj said...

നാഷു , വല്യകാരന്‍ , സുബാന്‍ ഹഷിക് : നന്ദി.

പഴയ ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ ചിരിക്കാനുള്ള വക നല്‍കിയേക്കാം

Echmukutty said...

മെഴുകു തിരി നിർമ്മാണം നല്ലത് തന്നെ.

ബെഞ്ചാലി said...

:D

ഖരാക്ഷരങ്ങള്‍ kharaaksharangal said...

paavam kanimozhi.

Post a Comment