Wednesday, July 27, 2011

നടനം ശോഭനം

രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!!

ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന.

ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി.

ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്.

എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്.

6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം.

ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു അവതാരങ്ങളിലേക്ക് കടന്നു.ഉണ്ണിക്കണ്ണന്റെ വികൃതികള്‍ അമ്മ പറയുന്നതായിട്ടു അവതരിപ്പിച്ച “വിഷമക്കാരന്കണ്ണാ” എന്നുതുടങ്ങുന്ന ഇനം,നൃത്തത്തെക്കുറിച്ചു ശാസ്ത്രീയമായിട്ടൊന്നും അറിയാത്തവര്ക്കു്പോലും മനസ്സിലാകത്തക്കവണ്ണം വളരെ ലളിതമായിരുന്നു.കണ്ണന്റെ വെണ്ണമോഷണവും സുഹൃത്ത് പാട്ട് പാടാത്തതിനു നുള്ളി വിട്ടതും,അവസാനം കുതിരപ്പുറത്തു കയറി പോയതുമെല്ലാം ഇടതടവില്ലാതെ രണ്ടു ഭാഗവും ഭംഗിയായി അവതരിപ്പിച്ചു നമ്മുടെ നായിക കൈയടി നേടി.

ഇതിനിടയില്‍ ഒരു മോഹിനിയാട്ടരൂപവും ശോഭനയുടെ രണ്ടു ശിഷ്യകള്‍ അവതരിപ്പിക്കുകയുണ്ടായി.

A.R.റഹ്മാന്റെ “വന്ദേ മാതരം” ഒരു നൃത്താവിഷ്കാരത്തില്‍ ഇത്രയധികം മനോഹരമാകുമെന്നു ആരും കരുതിയിരിക്കില്ല.ഗാന്ധിജിയുടെ ദണ്ടിയാത്രയും,മിസ്‌ ഇന്ത്യ മത്സരവും,ക്രിക്കെറ്റുമൊക്കെ നൃത്തത്തിന്റെ ഭാഗമായത് കുറച്ചുപേര്കെരങ്കിലും രസിച്ചുകാണുമെന്നു കരുതുന്നു.

അവസാനമായി ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ കല്കി അവതാരം ഒഴികെ മറ്റെല്ലാം-മല്സ്യംങ,കൂര്മ്മം ,വരാഹം,നരസിംഹം,വാമനന്‍,പരശുരാമന്‍,ബലരാമന്‍, ശ്രീരാമന്‍,ശ്രീകൃഷ്ണന്‍-അവതരിപ്പിക്കുകയുണ്ടായി.

ഇതില്‍ നരസിംഹത്തിന്റെ കണ്ണിലെ തീക്ഷ്ണത ശോഭനയുടെ മുഖത്ത് തീക്കനല്പോലെ തിളങ്ങിയത് ആര്ക്കും മറക്കാനാവില്ല. 

ശ്രീരാമന്‍ അമ്ബെടുത്തു കുലച്ചു,സീതാദേവിയെ സ്വന്തമാക്കിയതും വരണമാല്യമണിഞ്ഞതും ഒരു സിനിമയില്‍ കാണുമ്പോലെത്തന്നെ.അവസാനമായി വന്ന ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ ശ്രീ മഹാവിഷ്ണു പ്രത്യക്ഷപ്പെടുന്നത് കണ്ടു കണ്ണ് നിറഞ്ഞുപോയി.

പ്രകടനം അവിടെ നില്ക്കനട്ടെ,ഓരോ നൃത്തം അവതരിപ്പിച്ചതിന് ശേഷവും അതായത്‌ എട്ടോ പത്തോ ഇനം അവതരിപ്പിച്ചതായാണ് എന്റെ ഓര്മ, ഇതിനിടയില്‍ ഏഴു പേരടങ്ങുന സംഘം, മൂന്നോ നാലോ പ്രാവശ്യം വേഷങ്ങള്‍ മാറി മാറിയാണ് വേദിയിലെത്തിയത്. അതും വെറും നാലഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍. വളരെയധികം അനുഭവപാടവമുള്ളവര്ക്ക് മാത്രമേ ഇതൊക്കെ സാധിക്കു എന്നാണ് എനിക്ക് തോന്നുന്നത്.ഈ നൃത്തങ്ങള്ക്കി ടയില്‍ വേറെ പരിപാടികളൊന്നും ഇല്ലയിരുന്നുതാനും.

എന്തായാലും ഒരു വിശ്രമവുമില്ലാതെ തുടര്ച്ചനയായി രണ്ടര മണിക്കൂര്‍ നൃത്തം ചെയ്ത ആ നര്ത്തരകിമാരെയും അവരെ അതിനു സാധ്യമാക്കിത്തീര്ത്ത അവരുടെ പ്രിയ അധ്യാപികയും സാഷ്ടാംഗം നമസ്കരിക്കാതെ വയ്യ!!

ഇതില് ലൈറ്റ് & സൌണ്ട് കൈകാര്യം ചെയ്യുന്നവര്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.ഇതിനായി നൃത്ത സംഘത്തിന്റെ കൂടെ ഒരു സഹായിയും വന്നിടുണ്ടായിരുന്നു. ഗാനങ്ങള്‍ എല്ലാംതന്നെ മുന്കൂട്ടി റെക്കോര്‍ഡ്  ചെയ്തവയായിരുന്നതിനാല്‍ എല്ലാത്തിന്റെയും മേല്നോെട്ടം ഇയാളുടെ ചുമതലയായിരുന്നു.

എന്തായാലും ഭഗവാനെ മനസ്സില്‍ വണങ്ങി,അവതാരകര്ക്ക് നന്ദി പറഞ്ഞു,എല്ലാവരും പിരിഞ്ഞുപോയി.

ഇതിന്റെ അണിയറയില്‍ പ്രവര്ത്തിയച്ച എല്ലാവര്ക്കും കലാമണ്ഡലം പുരസ്ക്കാരം നല്കി് ആദരിക്കുകയുണ്ടായി.

ഈ പോസ്റ്റ്‌ ഇങ്ങനെ ഉണ്ടാക്കാന്‍ സഹായിച്ച പ്രസന്നക്ക് (എന്‍റെ പ്രിയതമ)  വളരെ നന്ദി.

നോട്ട് : 58 ഫോട്ടോസ് ഈ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് , ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കാണാം ,  താഴെ കാണുന്ന ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്താല്‍ വലുതായി കാണാംഫോട്ടോസ് ഇന്‍ ഫേസ്ബുക്ക് പേജ്
http://www.facebook.com/media/set/?set=a.10150323650633735.385729.562948734&l=4f0dbe7bd9&type=1

Thursday, July 21, 2011

2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക


ഇനി കേരളീയര്ക്ക്  ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും, ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ

സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു.

അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ.

അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്.  നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ്‌ സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ കേട്ട്. ഇതൊക്കെ ഇവരുടെ ജന്മ അവകാശമാണ് എന്ന് മറന്നിട്ടാണ് ഇങ്ങനൊക്കെ ചെയ്യുന്നത് എന്ന് ആരും മറക്കരുത്. സങ്കടമുണ്ട് പിള്ളേരുടെ കാര്യം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്ങടമുണ്ട്

വരാനുള്ളത് വഴീല്‍ തങ്ങില്ലലോ.

അപ്പൊ എങ്ങനാ ഏതാ ബ്രാന്‍ഡ്


നോട്ട് ദി പോയിന്റ്‌ : ഹാസ്യം മാത്രമാണ് നാന്‍ ഉദ്ദേശിച്ചത്, സത്യത്തില്‍ ഈ തീരുമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുനത് തന്നെ

Wednesday, July 20, 2011

പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്.

ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു.

പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്.

ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും.

വാങ്ങുന്നതിന് മുന്‍പ്

ടെസ്റ്റ്‌ ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്‌ നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ് അതാണ്‌ ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറിയാന്‍ സാധിക്കുകയുള്ളൂ.

ഇതേ വണ്ടി ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കില്‍ എടുക്കാം.

വില – വില, ഡിസ്കൌണ്ട്, ടാക്സ്, ആക്ക്സ്സരീസ്, വാറണ്ടി, എന്നിവയൊക്കെ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ഇഷ്ടപെട്ടാല്‍ വണ്ടി ബുക്ക്‌ ചെയ്യാം, വണ്ടികള്‍ / മോഡലുകള്‍ അനുസരിച്ച് ബുക്കിംഗ് തുക വ്യതാസം ഉണ്ടാകാം. എത്ര ദിവസം കാത്തിരിക്കണം, ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ ഉള്ള കാര്യങ്ങള്‍ എന്നിവ ചോദിച്ചു മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.  (പിന്നീട് അങ്ങിനെ ഒരു അവശ്യം വരുകയനെങ്കിലോ)

ബുക്ക്‌ ചെയ്യാന്‍ സഹായിച്ച സേല്‍സ് പേര്‍സന്‍റെ നമ്പര്‍ വാങ്ങിച്ചു വയ്ക്കുന്നത് നല്ലതായിരിക്കും.


രെജിസ്ട്രേഷനു മുന്‍പ്
വണ്ടി സ്റ്റോക് യാര്‍ഡില്‍ വന്നതിനു ശേഷം നിങ്ങളുടെ പേരില്‍ രെജിസ്ട്രേഷന്‍ ചെയ്യുന്നതിന് മുന്‍പ് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും, ഈ സമയത്ത് വണ്ടിയില്‍ വല്ല പ്രശ്നങ്ങളും കാണുകയാണെങ്കില്‍ അത് മാറ്റി വേറെ വണ്ടി ഓര്‍ഡര്‍ ചെയ്യുന്നതിന് എളുപ്പമായിരിക്കും, അല്ലെങ്കില്‍ പിന്നീട് അത് ബുദ്ധിമുട്ടാവാന്‍ സദ്യതയുണ്ട്. എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍, വണ്ടി ഉണ്ടാക്കിയ വര്ഷം, ഒക്കെ പരിശോധിക്കാം.

ഉള്ളില്‍ ഏറ്റവും ആദ്യം പരിശോധിക്കേണ്ടത് എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ട് എന്നതാണ്, നാലോ അഞ്ചോ കിലോമീറ്റര്‍ ആണെങ്കില്‍ കുഴപ്പമില്ല, അല്ലെങ്കില്‍ ആ വാഹനം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാന്‍ കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കവുന്നതാണ്. ഒപ്പം സീറ്റ്‌, ഇന്‍സുലേഷന്‍, ഒക്കെ നോക്കാം.

എല്ലാം ഒകെ ആണെങ്കില്‍ എന്നാണ് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റുക എന്ന് ചോദിക്കുക, നിങ്ങള്ക്ക് എതെങ്കിലു പ്രതേകിച്ച് സമയത്തോ ദിവസത്തിലോ വേണമെങ്കില്‍ ആ ദിവസത്തേക് തയ്യാറാക്കാന്‍ പറയുക.

ഇതേ സമയം സര്‍വീസ് മാനേജരെ കണ്ടു പരിച്ചയപെടുന്നതും, വാങ്ങാന്‍ പോകുന്ന വണ്ടിയെ കുറിച്ച് പറയാന്‍ ഉള്ളത് കേള്‍ക്കുനത് നന്നായിരിക്കും. പിന്നീട് ഉപകരിക്കും.

മുകളില്‍ പറഞ്ഞത് ഒക്കെ ശരിയെങ്കില്‍ പിന്നെ

ലോണ്‍, അല്ലെങ്കില്‍ ബാക്കി കൊടുക്കാനുള്ള തുക, ചെക് ഒക്കെ ശരിയാണെന്ന് ഉറപ്പു വരുത്തുക. അതിന്റെയെല്ലാം കോപ്പി അല്ലെങ്കില്‍ ഒറിജിനല്‍ എന്താണ് കൊണ്ടുവരേണ്ടത് ( വണ്ടി എടുക്കാന്‍ വരുന്ന സമയത്ത് ) എന്ന് സേല്‍സ് പേര്‍സനോട് ചോദിച്ചു ഉറപ്പു വരുത്തുക.

ഡെലിവറി സമയത്ത്
നല്ലൊരു ദിവസം ആണ്, അതുകൊണ്ട് വേണമെങ്കില്‍ പല്ല് തേയ്ക്കാം, കുളിക്കാം എല്ലാം നിങ്ങളുടെ ഇഷ്ടം.

എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റ്‌ വാങ്ങി കയ്യില്‍ വയ്കാം, നിങ്ങളെ ഹെല്‍പ്‌ ചെയ്ത സേല്‍സ് പേര്‍സന് കൊടുക്കാനായി.

കടയില്‍ എത്തിയാല്‍, എന്തെങ്കിലും കാരണവശാല്‍ ദേഷ്യം വരുന്ന സീന്‍ ഉണ്ടെങ്കില്‍ പോലും ശാന്തത കൈവെടിയാതെ ഇരിക്കുക, വെറുതെ നല്ല സീന്‍ കുളമാക്കേണ്ട.

സുഹൃത്തോ അല്ലെങ്കില്‍ വണ്ടിയെ കുറിച്ച് അറിയാവുന്ന മറ്റൊരു വ്യക്തിയെകൂടി കൂടെ കൂട്ടുക.

ഒരു ക്യാമറ കയ്യില്‍ വയ്ക്കാം. ലൈസന്‍സ് എടുക്കാന്‍ മറക്കേണ്ട. ആദ്യ ദിവസം തന്നെ ട്രാഫിക്‌ പോലീസിനു ഗിഫ്റ്റ്‌ ഗിഫ്റ്റ്‌ കൊടുക്കാതെ നോക്കണം.

ഒരു മ്യൂസിക്‌ CD, ഫ്ലാഷ് ഡിസ്ക് കയ്യില്‍ വയ്ക്കാം. ( മ്യൂസിക്‌ സിസ്റ്റം ഉണ്ടെങ്കില്‍ മാത്രം) 

പകല്‍ വെളിച്ചത്തു മാത്രം വണ്ടി വാങ്ങുക, പല കാരണങ്ങള്‍ ഉണ്ട്, ഒന്ന് പുതിയ വണ്ടി, അപ്പൊ ഇരുട്ടാവുന്നതിനു മുന്‍പ് വീട്ടില്‍ വരാം, രണ്ട് പകല്‍ വെളിച്ചത്തില്‍ വണ്ടിയുടെ വല്ല കുറവുകള്‍ ഉണ്ടെങ്കില്‍ ശരിക്കും അറിയാന്‍ പറ്റും, മൂന്ന് വൈക്കുന്നേരം സമയത്ത് എല്ലാവര്ക്കും വീട്ടില്‍ പോകാനുള്ള തിരക്കില്‍ കടയില്‍ നിന്ന് നല്ല സഹകരണം കിട്ടിയെന്നു വരില്ല.

എല്ലാ പേപ്പര്‍ വര്‍ക്കും കഴിഞ്ഞാല്‍ സേല്‍സ് പേര്‍സനോട് വണ്ടിയിലെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരാന്‍ പറയാം, നിങ്ങള്‍ അറിയാമെങ്കിലും ഇടയില്‍ കയറി പറയാതെ എല്ലാം വ്യക്തമായി കേട്ട് മനസിലാക്കുക.

ഓര്‍ഡര്‍ ചെയ്ത എല്ലാ ആക്സസറീസും ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക, എല്ലാ ഇലക്ട്രിക്കല്‍ സംഗതികളും വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പിനി, ജാക്ക്, സ്പാനെര്‍, ഫസ്റ്റ് എയ്ഡ്‌ കിറ്റ് എന്നിവ എല്ലാം പരിശോദ്ധിക്കുക.

ഓണെര്സ് ബുക്ക്‌, രെജിസ്ട്രേഷന്‍ ബുക്ക്‌, ( നിങ്ങളുടെ പേര് ശരിക്കും അല്ലെ ) ഇന്‍ഷുറന്‍സ്, വണ്ടിയുടെ വാറണ്ടി കാര്‍ഡ, ബാറ്റെരിയുടെ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒക്കെ വാറണ്ടി കാര്‍ഡ ഒക്കെ കല്ലക്ടു ചെയ്യാം.

ഡ്യൂപ്ലിക്കേറ്റ്‌ കീ വാങ്ങാന്‍ മറക്കേണ്ട.

ഓണ്‍ റോഡ്‌ അസിസ്റ്റന്സ് സേവനം തരുന്നുന്ടെന്കില്‍ അവരുടെ നമ്പര്‍ വാങ്ങിക്കാനും മറക്കേണ്ട.

എണ്ണ അടിക്കണം, മിക്കവാറും അഞ്ചോ പത്തോ ലിറ്റര്‍ അവര് ഫ്രീ ആയിട്ടു തരും, അടുത്തുള്ള ബങ്കില്‍ നിന്ന് ഫുള്‍ ടാങ്ക് തന്നെ വേണമെങ്കില്‍ അടിക്കാം ( വീടിന്‍റെ ആധാരം കയ്യില്‍ ഉണ്ടെങ്കില്‍ ദ്യൈര്യമായി ഫുള്‍ ടാങ്ക് അടിക്കാം )

ഇനി വണ്ടി ഓടിക്കാന്‍ അറിയുമെങ്കില്‍ ഓടിക്കാം. ഹാപ്പി ഡ്രൈവിംഗ്

ആര്‍ക്കെങ്കിലും കൂടുതല്‍ ആഡ് ചെയ്യാന്‍ തോന്നുകയാണെങ്കില്‍ ചെയ്യാം, കോപ്പി ചയ്തു ഉപയോഗിക്കണമെങ്കില്‍ അതും ആവാം. കോപി റൈറ്റ് ഇല്ല കാരണം ഞാന്‍ ഇത് കോപ്പി അടിച്ചതാണ്. ( മുഴുവന്‍ ആയി അല്ലെങ്കിലും )  

Monday, July 18, 2011

KSRTC കണ്ടക്ടര്മാƺരെകൊണ്ട് അമിത ഭാരം ചുമപ്പികണോ?1, KSRTC സത്യത്തില്‍ എങ്ങിനെയാണ് നടക്കുനത് എന്ന് ആര്‍ക്കെങ്കിലും അറിയുമോ ?

2. ടികറ്റ്‌ റോള്‍ കഴിയുന്നതിനു മുന്‍പ് അല്ലെങ്കില്‍ അതിന്റ്റെ റീ ഓര്‍ഡര്‍ ലെവല്‍ എത്തുമ്പോള്‍ ഓര്‍ഡര്‍ കൊടുക്കണ്ടേ ?

3. പെണ്ണിനും ആണിനും സമത്വം വാദിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം 500ഗ്രാം ഭാരം വരുന്ന ടിക്കെറ്റ്‌ റാക്ക് കൊണ്ട് നടന്നാല്‍ വതമോ ഉളുക്കോ വരുമോ ?

4. പുതിയ പിള്ളേരായാല്‍ എന്താ അവര്‍ക്ക് ജോലി ചെയ്യാന്‍ അറിയില്ലേ ? അഥവാ അറിയില്ലെങ്കില്‍ നാട്ടിലെ സ്വകാര്യ ബസ്സില്‍ ഒരു ദിവസത്തെ പരിശീലനത്തിന് അയക്കണം.

തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ എങ്ങിനെ ശരിയാവും, ഒപ്പം ടിക്കറ്റ്‌ റോള്‍ ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ ആവാനുള്ള കാരണത്തിന് ആര് ആണ് ഉത്തരവാദി ?

Tuesday, July 12, 2011

പത്മശ്രീ ശോഭന ആദ്യമായി അഫ്രികയില്‍ വരുന്നു

ഒരു മുറൈ വന്ത് പാര്‍ത്തായ

എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ !

സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്‌.

ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ?

ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്ത്ത് വായിക്കണം )

(1) Donation of 2 ambulances and renovating 2 hospital OPDs
(2) Developing sanitation and water facilities in 5 primary schools
(3) Developing infrastructure in an orphanage
(4) Animal-husbandry based vocational development in a village, in association with Heifer International ( ഇതിനെ പറ്റി നേരത്തെ എഴുതിയത് ഇവിടെ നെക്കിയാല്‍ വായിക്കാം )
(5) Beautification of a public place in Dar es Salaam

അപ്പൊ എല്ലാവരും നേരെത്തെ തന്നെ എത്തണം. ടിക്കറ്റൊക്കെ ഉണ്ട്.

ഫോട്ടോം ഒക്കെ എന്നെ പിടിച്ചു തിന്നില്ലെന്കില്‍ ഞാന്‍ ഇടാം

വാല്.
മുന്നിംരയില്‍ ഇരിക്കുന്ന എല്ലാവരും ഇന്ഷുരറന്സ്് നിര്ബ ന്ധ എടുത്തിരിക്കണം, ശോഭന എങ്ങാനും ചാടിവന്നു ഉന്നെ നാന്‍ വിടമാട്ടെ എന്നൊക്കെ പറഞ്ഞാല്‍ മോഹന്ലാുല്‍ ഉണ്ടാവില്ല രക്ഷിക്കാന്‍ പറഞ്ഞേക്കാം.

എന്റെ പത്ഭാനാഭാ ! കാത്തോളണെ

Friday, July 1, 2011

50,000/-കോടി രൂപ നിധി എന്ത് ചെയ്യണം


ചര്‍ച്ച ചെയ്യാന്‍ നേരമായി.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ 50,000/-കോടി രൂപ വിലയുള്ള നിധി എന്ത് ചെയ്യണം.


ഇനിയും അറകള്‍ തുറക്കാനുണ്ട് , അതും കൂടി കഴിഞ്ഞാല്‍ ശരിക്കും ഒരു 2ലക്ഷം കോടി രൂപമൂല്യം എങ്കിലും ഉണ്ടാവും മൊത്തം നിധിക്ക്.


ആരാണ് അതിന്റെ ശരിക്കുള്ള അവകാശി.


  1. തിരുവനതപുരത്തെ മാത്രം ജനത 
  2. കേരള ജനത
  3. ഇന്ത്യന്‍ ജനത
  4. കേരള രാജവംശം ( അങ്ങിനെ ഒന്ന് ഉണ്ടോ )
  5. അതോ ബ്രിട്ടീഷ്‌ ജനത ( അവര് ഒളിപ്പിച്ചു വച്ചതാണോ എന്നോ മറ്റോ പറഞ്ഞാലോ 
ഇത്രേം കേള്‍ക്കുമ്പോള്‍ കേരള ജനത ഇനി കഷ്ടപെടെണ്ട്തില്ല അതിനും മാത്രം ഒക്കെ കര്ന്നോന്മാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍ 

എന്തരോ എന്തോ ? ഭഗവാനെ കാത്തോളണേ 

ഇനിയുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇങ്ങനെയോക്കെയായക്കം എന്റെ ഒരു തോനാല്‍ മാത്രം


പൊതുവേ നാട്ടു രാജാക്കന്മാരുടെ മേലുള്ള ദേഷ്യം കുറച്ചു കുറഞ്ഞു, അറ്റ്ലീസ്റ്റ് അത് തിരുവതാകൂര്‍ രാജാക്കന്മാരോടുള്ള ആദരവ് ആയി മാറിയിരിക്കുന്നു , കാരണം അവര്‍ ദൂര്‍ത്തു കാണിക്കാതെ ഭാവി തലമുറയ്ക്കായി കരുതി വച്ച് എന്നത് കൊണ്ട്.

ഇനി നോക്കിക്കോ IMF, വേള്‍ഡ് ബാങ്ക് എന്ന് വേണ്ട സകല അവന്മാരും വന്നു ലോണ്‍ തരും കേരളം മറ്റൊരു.. അല്ലെങ്കില്‍ വേണ്ട കരിനക്കാ പറഞ്ഞ ചിലപ്പോ ഫലിക്കും.


ചിത്രത്തിനു നന്ദി ഉഷ.