Tuesday, July 12, 2011

പത്മശ്രീ ശോഭന ആദ്യമായി അഫ്രികയില്‍ വരുന്നു

ഒരു മുറൈ വന്ത് പാര്‍ത്തായ

എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ !

സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്‌.

ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ?

ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്ത്ത് വായിക്കണം )

(1) Donation of 2 ambulances and renovating 2 hospital OPDs
(2) Developing sanitation and water facilities in 5 primary schools
(3) Developing infrastructure in an orphanage
(4) Animal-husbandry based vocational development in a village, in association with Heifer International ( ഇതിനെ പറ്റി നേരത്തെ എഴുതിയത് ഇവിടെ നെക്കിയാല്‍ വായിക്കാം )
(5) Beautification of a public place in Dar es Salaam

അപ്പൊ എല്ലാവരും നേരെത്തെ തന്നെ എത്തണം. ടിക്കറ്റൊക്കെ ഉണ്ട്.

ഫോട്ടോം ഒക്കെ എന്നെ പിടിച്ചു തിന്നില്ലെന്കില്‍ ഞാന്‍ ഇടാം

വാല്.
മുന്നിംരയില്‍ ഇരിക്കുന്ന എല്ലാവരും ഇന്ഷുരറന്സ്് നിര്ബ ന്ധ എടുത്തിരിക്കണം, ശോഭന എങ്ങാനും ചാടിവന്നു ഉന്നെ നാന്‍ വിടമാട്ടെ എന്നൊക്കെ പറഞ്ഞാല്‍ മോഹന്ലാുല്‍ ഉണ്ടാവില്ല രക്ഷിക്കാന്‍ പറഞ്ഞേക്കാം.

എന്റെ പത്ഭാനാഭാ ! കാത്തോളണെ

32 comments:

അലി said...

ഉന്നെ നാൻ വിടമാട്ടെ!

പ്രഭന്‍ ക്യഷ്ണന്‍ said...

“ഒരു മുറൈ വന്തു പാര്‍ത്തായാ..?“എന്നു ശോഭനേച്ചി ചോദിക്കും...! അടുത്തു പോയി കാണണേ...!
“ വിടമാട്ടേന്‍...” എന്നവരോടു പറയണ്ട..പാവം പൊയ്കോട്ടെ..!
ആഫ്രിക്കന്‍ മലയാളീസിന് നല്ലതു വരട്ടെ...(പിന്നെ ആഫ്രിക്കേലല്ലാത്തോര്‍ക്കും..!)

ശ്രീജിത് കൊണ്ടോട്ടി. said...

ഹ ഹ ഹ

രമേശ്‌ അരൂര്‍ said...

മനോജിന് പണി ആയല്ലോ ...ആത്മ നിയന്ത്രണം ആരോഗ്യത്തിനു നല്ലതാണ് ,,:)

Jefu Jailaf said...

ലവള്‍ ആടട്ടെ. എന്നിട്ട് വേണം ആംബുലന്‍സ് വാങ്ങാന്‍. മനസ്സിനിളക്കം തട്ടിയവരെ ഹോസ്പിറ്റലില്‍ കൊണ്ടോണ്ടേ..

കൊമ്പന്‍ said...

മനോജേ മോനേ നിനക്കിങ്ങനെ തന്നെ വേണം ഇനി മുതല്‍ മൊട്ട മനോജ്‌
കട്ട പുക മനോജായിരിക്കും

mottamanoj said...

അലി : അങ്ങിനെ പറഞ്ഞാല്‍ നാന്‍ രക്ഷപെട്ടു.

പ്രഭന്‍ : ശരി നിങ്ങള് പറഞ്ഞത് കൊണ്ട് മാത്രം.

ശ്രീജിത് : ഇത് എന്തോന് ചിരി, നാഗവലളി പേടിപ്പിച്ചു വിട്ടപോലെ ഉണ്ടല്ലോ

രമേഷ്ജി : ഹം പണിയാവും. ആരോഗ്യം നോക്കണം പക്ഷെ ആത്മനിയന്ത്രണം ( ഹാവൂ നാവുളുക്കി ) എന്തരോ എന്തോ ?

mottamanoj said...

ജെഫ്ഫു : കമ്മറ്റികാരോട് പറയാം കുറച്ചു ആംബുലന്‍സ് റെഡി ആക്കി വയ്കാന്‍.

കോമ്പാ : എന്നാലും ശോഭന വിടമാട്ടെ എന്ന് പറയ്യോ ?

കുസുമം ആര്‍ പുന്നപ്ര said...

ഒരു മുത്തു ഗൌ കൊടുത്തു വിട്ടേക്ക്

the man to walk with said...

:)

mad|മാഡ് said...

ഈ ശോഭനയെ ഞാന്‍ ഒന്ന് കാണട്ടെ.. പുള്ളിക്കാരതി എന്നോടും ഇത് തന്നാ പറഞ്ഞെ. എന്നെ മാത്രം കാണാന്‍ ആണെന്ന്. ഇതിപ്പം എല്ലാരോടും ഇത് തന്നാ പറയണേ അല്ലെ. പരിപാടിയില്‍ സന്തിപ്പോം.. :) മനോജേട്ടാ ഫോണ്ട് എന്തോ കുഴപ്പം ഉണ്ട് കേട്ടോ.

subanvengara-സുബാന്‍വേങ്ങര said...

....'ശോഭന'യുടെ കാര്യത്തില്‍ 'ഭാവന' വേണോ?

moideen angadimugar said...

ശോഭന എവിടെ വേണേലും പോയ്കോട്ടെ..അവർക്ക് ചോദിക്കാനും,പറയാനും ആരുമില്ലല്ലോ മനോജ്..

mottamanoj said...

കുസുമം : അത്രേം ദൈര്യം ഉണ്ടായിരുന്നേല്‍ ഞാന്‍ എവിടെ ഒക്കെ എത്തിയേനെ . ഹ ഹ

മാഡ് : അങ്ങിനെ പറഞ്ഞോ ? എന്ത് പറ്റി ഫോണ്ടിനു.

സുബാന്‍ : ഒരു വഴിക്ക് പോകുന്നതല്ലേ ഇരിക്കട്ടെനെ

മോഇദീന്‍ : അങ്ങിനെ പറയാതെ, ആരും ഇല്ലാതെ ഇരിക്കുമോ

ദി മാന്‍ : താങ്ക്സ്

Kalavallabhan said...

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട...

ente lokam said...

ശോഭന ഒരു fusion ഡാന്‍സ് രാമായണം
കഥ ആക്കി ഇവിടെ ദുബായില്‍ നടത്തിയിരുന്നു .

അത് നല്ല പ്രോഗ്രാം ആയിരുന്നു ..രാവണന്‍ എന്നായിരുന്നു പേര് എന്നാ ഓര്‍മ..

ആ ആഫ്രിക്കാന്‍ മല്ലുവിനെ ഒന്ന് സൂക്ഷിചോനെ.മൊട്ട മനോജിനെപ്പോലെ അല്ല ആള് സ്വല്പം വൈല്‍ഡ്‌ ആണ്‌ .സങ്കരം അല്ലെ ...ഹ ..ഹ ...

കെ.എം. റഷീദ് said...

കറുപ്പ് പകരാതെ നോക്കണേ

ഉമ്മു അമ്മാര്‍ said...

വിട മാട്ടെ.. എന്നെയും വെറുതെ വിട മാട്ടെ....!!!!!!!!!!!

പടാര്‍ബ്ലോഗ്‌, റിജോ said...

ശോഭനയ്ക്ക് ചോദിക്കാൻ മോഹൻലാലുണ്ട്. അത് കറക്റ്റ്.... :)

Shukoor said...

:)

ajith said...

നടക്കട്ടെ..പ്രോഗ്രാം കഴിഞ്ഞ് വിശദമായി പോസ്റ്റ് ഇടുമല്ലോ അല്ലേ ?

Lipi Ranju said...

:D

Naushu said...

ഈശ്വരാ .... ശോഭനയെ കാത്തോളണേ

mottamanoj said...

Kalavallabhan : അതെ യതെ
ente lokam : പാവം അങ്ങേരു സെന്റി ആയി കാണും.
കെ.എം. റഷീദ് : അത് ശരി അപ്പൊ ഒക്കെ മെയ്ക്കപ്പ് ആണല്ലേ
ഉമ്മു അമ്മാര്‍ : വിടും ഡോണ്ട് വറി
പടാര്‍ബ്ലോഗ്‌, റിജോ : ഇവിടെ അത് ഉണ്ടാവും എന്ന് തോനുന്നില്ല മോനെ റിജോ
Shukoor & Lipi Ranju : നന്ദി
ajith : നോക്കട്ടെ, വല്ലതും ബാക്കി ഉണ്ടാവുമോ എന്ന്.
Naushu : അത് ശരി ഇപ്പൊ അങ്ങനെ ആയോ

ഖരാക്ഷരങ്ങള്‍ kharaaksharangal said...

ആശംസകള്‍. നിങ്ങള്‍ക്കല്ല, ശോഭനക്ക്.

നിശാസുരഭി said...

ഇതില്‍ വല്ല പ്രശ്നവും ഉണ്ടോ?

എന്റെ ആശംസകള്‍, ശോഭനയ്ക്ക്.
അറിയിപ്പിന് മൊട്ടക്കും!

Villagemaan said...

ശോഭന ഇതേ വരെ കെട്ടിയിട്ടില്ല എന്നാ കേട്ടെക്കണേ :)

mottamanoj said...

ഖരാക്ഷരങ്ങള്‍, നിശാസുരഭി : നന്ദി

ഗ്രാമവാസി : നന്ദി, നമ്മളെന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നത്. പാവം. :-)

വാല്യക്കാരന്‍.. said...

ഇച്ചങ്ങായിനെ ഞാനിന്നു..

Rakesh KN / Vandipranthan said...

ithu njan kandillaaa... enikku miss ayallo

സീയെല്ലെസ്‌ ബുക്സ്‌ said...

ആശംസകള്‍,

nanmandan said...

ആശംസകള്‍,

Post a Comment