Wednesday, July 20, 2011

പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്.

ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു.

പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്.

ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും.

വാങ്ങുന്നതിന് മുന്‍പ്

ടെസ്റ്റ്‌ ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്‌ നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ് അതാണ്‌ ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറിയാന്‍ സാധിക്കുകയുള്ളൂ.

ഇതേ വണ്ടി ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കില്‍ എടുക്കാം.

വില – വില, ഡിസ്കൌണ്ട്, ടാക്സ്, ആക്ക്സ്സരീസ്, വാറണ്ടി, എന്നിവയൊക്കെ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ഇഷ്ടപെട്ടാല്‍ വണ്ടി ബുക്ക്‌ ചെയ്യാം, വണ്ടികള്‍ / മോഡലുകള്‍ അനുസരിച്ച് ബുക്കിംഗ് തുക വ്യതാസം ഉണ്ടാകാം. എത്ര ദിവസം കാത്തിരിക്കണം, ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ ഉള്ള കാര്യങ്ങള്‍ എന്നിവ ചോദിച്ചു മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.  (പിന്നീട് അങ്ങിനെ ഒരു അവശ്യം വരുകയനെങ്കിലോ)

ബുക്ക്‌ ചെയ്യാന്‍ സഹായിച്ച സേല്‍സ് പേര്‍സന്‍റെ നമ്പര്‍ വാങ്ങിച്ചു വയ്ക്കുന്നത് നല്ലതായിരിക്കും.


രെജിസ്ട്രേഷനു മുന്‍പ്
വണ്ടി സ്റ്റോക് യാര്‍ഡില്‍ വന്നതിനു ശേഷം നിങ്ങളുടെ പേരില്‍ രെജിസ്ട്രേഷന്‍ ചെയ്യുന്നതിന് മുന്‍പ് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും, ഈ സമയത്ത് വണ്ടിയില്‍ വല്ല പ്രശ്നങ്ങളും കാണുകയാണെങ്കില്‍ അത് മാറ്റി വേറെ വണ്ടി ഓര്‍ഡര്‍ ചെയ്യുന്നതിന് എളുപ്പമായിരിക്കും, അല്ലെങ്കില്‍ പിന്നീട് അത് ബുദ്ധിമുട്ടാവാന്‍ സദ്യതയുണ്ട്. എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍, വണ്ടി ഉണ്ടാക്കിയ വര്ഷം, ഒക്കെ പരിശോധിക്കാം.

ഉള്ളില്‍ ഏറ്റവും ആദ്യം പരിശോധിക്കേണ്ടത് എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ട് എന്നതാണ്, നാലോ അഞ്ചോ കിലോമീറ്റര്‍ ആണെങ്കില്‍ കുഴപ്പമില്ല, അല്ലെങ്കില്‍ ആ വാഹനം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാന്‍ കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കവുന്നതാണ്. ഒപ്പം സീറ്റ്‌, ഇന്‍സുലേഷന്‍, ഒക്കെ നോക്കാം.

എല്ലാം ഒകെ ആണെങ്കില്‍ എന്നാണ് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റുക എന്ന് ചോദിക്കുക, നിങ്ങള്ക്ക് എതെങ്കിലു പ്രതേകിച്ച് സമയത്തോ ദിവസത്തിലോ വേണമെങ്കില്‍ ആ ദിവസത്തേക് തയ്യാറാക്കാന്‍ പറയുക.

ഇതേ സമയം സര്‍വീസ് മാനേജരെ കണ്ടു പരിച്ചയപെടുന്നതും, വാങ്ങാന്‍ പോകുന്ന വണ്ടിയെ കുറിച്ച് പറയാന്‍ ഉള്ളത് കേള്‍ക്കുനത് നന്നായിരിക്കും. പിന്നീട് ഉപകരിക്കും.

മുകളില്‍ പറഞ്ഞത് ഒക്കെ ശരിയെങ്കില്‍ പിന്നെ

ലോണ്‍, അല്ലെങ്കില്‍ ബാക്കി കൊടുക്കാനുള്ള തുക, ചെക് ഒക്കെ ശരിയാണെന്ന് ഉറപ്പു വരുത്തുക. അതിന്റെയെല്ലാം കോപ്പി അല്ലെങ്കില്‍ ഒറിജിനല്‍ എന്താണ് കൊണ്ടുവരേണ്ടത് ( വണ്ടി എടുക്കാന്‍ വരുന്ന സമയത്ത് ) എന്ന് സേല്‍സ് പേര്‍സനോട് ചോദിച്ചു ഉറപ്പു വരുത്തുക.

ഡെലിവറി സമയത്ത്
നല്ലൊരു ദിവസം ആണ്, അതുകൊണ്ട് വേണമെങ്കില്‍ പല്ല് തേയ്ക്കാം, കുളിക്കാം എല്ലാം നിങ്ങളുടെ ഇഷ്ടം.

എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റ്‌ വാങ്ങി കയ്യില്‍ വയ്കാം, നിങ്ങളെ ഹെല്‍പ്‌ ചെയ്ത സേല്‍സ് പേര്‍സന് കൊടുക്കാനായി.

കടയില്‍ എത്തിയാല്‍, എന്തെങ്കിലും കാരണവശാല്‍ ദേഷ്യം വരുന്ന സീന്‍ ഉണ്ടെങ്കില്‍ പോലും ശാന്തത കൈവെടിയാതെ ഇരിക്കുക, വെറുതെ നല്ല സീന്‍ കുളമാക്കേണ്ട.

സുഹൃത്തോ അല്ലെങ്കില്‍ വണ്ടിയെ കുറിച്ച് അറിയാവുന്ന മറ്റൊരു വ്യക്തിയെകൂടി കൂടെ കൂട്ടുക.

ഒരു ക്യാമറ കയ്യില്‍ വയ്ക്കാം. ലൈസന്‍സ് എടുക്കാന്‍ മറക്കേണ്ട. ആദ്യ ദിവസം തന്നെ ട്രാഫിക്‌ പോലീസിനു ഗിഫ്റ്റ്‌ ഗിഫ്റ്റ്‌ കൊടുക്കാതെ നോക്കണം.

ഒരു മ്യൂസിക്‌ CD, ഫ്ലാഷ് ഡിസ്ക് കയ്യില്‍ വയ്ക്കാം. ( മ്യൂസിക്‌ സിസ്റ്റം ഉണ്ടെങ്കില്‍ മാത്രം) 

പകല്‍ വെളിച്ചത്തു മാത്രം വണ്ടി വാങ്ങുക, പല കാരണങ്ങള്‍ ഉണ്ട്, ഒന്ന് പുതിയ വണ്ടി, അപ്പൊ ഇരുട്ടാവുന്നതിനു മുന്‍പ് വീട്ടില്‍ വരാം, രണ്ട് പകല്‍ വെളിച്ചത്തില്‍ വണ്ടിയുടെ വല്ല കുറവുകള്‍ ഉണ്ടെങ്കില്‍ ശരിക്കും അറിയാന്‍ പറ്റും, മൂന്ന് വൈക്കുന്നേരം സമയത്ത് എല്ലാവര്ക്കും വീട്ടില്‍ പോകാനുള്ള തിരക്കില്‍ കടയില്‍ നിന്ന് നല്ല സഹകരണം കിട്ടിയെന്നു വരില്ല.

എല്ലാ പേപ്പര്‍ വര്‍ക്കും കഴിഞ്ഞാല്‍ സേല്‍സ് പേര്‍സനോട് വണ്ടിയിലെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരാന്‍ പറയാം, നിങ്ങള്‍ അറിയാമെങ്കിലും ഇടയില്‍ കയറി പറയാതെ എല്ലാം വ്യക്തമായി കേട്ട് മനസിലാക്കുക.

ഓര്‍ഡര്‍ ചെയ്ത എല്ലാ ആക്സസറീസും ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക, എല്ലാ ഇലക്ട്രിക്കല്‍ സംഗതികളും വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പിനി, ജാക്ക്, സ്പാനെര്‍, ഫസ്റ്റ് എയ്ഡ്‌ കിറ്റ് എന്നിവ എല്ലാം പരിശോദ്ധിക്കുക.

ഓണെര്സ് ബുക്ക്‌, രെജിസ്ട്രേഷന്‍ ബുക്ക്‌, ( നിങ്ങളുടെ പേര് ശരിക്കും അല്ലെ ) ഇന്‍ഷുറന്‍സ്, വണ്ടിയുടെ വാറണ്ടി കാര്‍ഡ, ബാറ്റെരിയുടെ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒക്കെ വാറണ്ടി കാര്‍ഡ ഒക്കെ കല്ലക്ടു ചെയ്യാം.

ഡ്യൂപ്ലിക്കേറ്റ്‌ കീ വാങ്ങാന്‍ മറക്കേണ്ട.

ഓണ്‍ റോഡ്‌ അസിസ്റ്റന്സ് സേവനം തരുന്നുന്ടെന്കില്‍ അവരുടെ നമ്പര്‍ വാങ്ങിക്കാനും മറക്കേണ്ട.

എണ്ണ അടിക്കണം, മിക്കവാറും അഞ്ചോ പത്തോ ലിറ്റര്‍ അവര് ഫ്രീ ആയിട്ടു തരും, അടുത്തുള്ള ബങ്കില്‍ നിന്ന് ഫുള്‍ ടാങ്ക് തന്നെ വേണമെങ്കില്‍ അടിക്കാം ( വീടിന്‍റെ ആധാരം കയ്യില്‍ ഉണ്ടെങ്കില്‍ ദ്യൈര്യമായി ഫുള്‍ ടാങ്ക് അടിക്കാം )

ഇനി വണ്ടി ഓടിക്കാന്‍ അറിയുമെങ്കില്‍ ഓടിക്കാം. ഹാപ്പി ഡ്രൈവിംഗ്

ആര്‍ക്കെങ്കിലും കൂടുതല്‍ ആഡ് ചെയ്യാന്‍ തോന്നുകയാണെങ്കില്‍ ചെയ്യാം, കോപ്പി ചയ്തു ഉപയോഗിക്കണമെങ്കില്‍ അതും ആവാം. കോപി റൈറ്റ് ഇല്ല കാരണം ഞാന്‍ ഇത് കോപ്പി അടിച്ചതാണ്. ( മുഴുവന്‍ ആയി അല്ലെങ്കിലും )  

28 comments:

mad|മാഡ് said...

ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറിയാന്‍ സാധിക്കുകയുള്ളൂ... ഹി ഹി മനോജേട്ടാ ഇങ്ങനെ ടാന്‍സാനിയയിലെ നാട്ടുകാര്‍ക്ക് ടെസ്റ്റ്‌ ഡ്രൈവിനു കൊടുത്താല്‍ അവര്‍ അതും ഓടിച്ചു കൊണ്ട് കെനിയ കടക്കും. മനോജേട്ടന്റെ ബിസിനസ് ഇപ്പം പൂട്ടി എന്ന് ചോദിച്ചാ മതി പിന്നെ ..ഹ ഹ എന്തായാലും നല്ല വിവരങ്ങള്‍ നല്‍കി. ഡ്രൈവിംഗ് അറിയില്ലെലും എനിക്കും ഒരു വണ്ടി വാങ്ങണം.;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പറഞ്ഞതൊക്കെ കേട്ടു തലകുലുക്കി സമ്മതിച്ചിരിക്കുന്നു

അതുകൊണ്ട്‌ എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ശുപാര്‍ശയും ചെയ്യുന്നു

ഇല്ലെങ്കില്‍ എനിക്കു പറ്റിയതുപോലെ പറ്റും ആ കഥ ഞാന്‍ ഒരിക്കല്‍ എഴുതാം
വരാനുള്ളതു വഴിയില്‍ തങ്ങുകയില്ല എന്നു കേട്ടിട്ടില്ലെ അക്കഥ

ബിഗു said...

:) Informative

ഹാഷിക്ക് said...

>> എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റ്‌ വാങ്ങി കയ്യില്‍ വയ്കാം, നിങ്ങളെ ഹെല്‍പ്‌ ചെയ്ത സേല്‍സ് പേര്‍സന് കൊടുക്കാനായി. << അഡ്വാന്‍സ്‌ ചെക്ക്‌ വാങ്ങി കഴിഞ്ഞുള്ള ചിലരുടെ പ്രതികരണം കണ്ടാല്‍ മിക്കവാറും വലുതായിട്ട് തന്നെ കൊടുക്കാന്‍ തോന്നും........

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

good :)

ചന്തു നായർ said...

എണ്ണ അടിക്കണം, മിക്കവാറും അഞ്ചോ പത്തോ ലിറ്റര്‍ അവര് ഫ്രീ ആയിട്ടു തരും, അടുത്തുള്ള ബങ്കില്‍ നിന്ന് ഫുള്‍ ടാങ്ക് തന്നെ വേണമെങ്കില്‍ അടിക്കാം ( വീടിന്‍റെ ആധാരം കയ്യില്‍ ഉണ്ടെങ്കില്‍ ദ്യൈര്യമായി ഫുള്‍ ടാങ്ക് അടിക്കാം )ഇനി വണ്ടി ഓടിക്കാന്‍ അറിയുമെങ്കില്‍ ഓടിക്കാം. ഹാപ്പി ഡ്രൈവിംഗ്

mottamanoj said...

mad|മാഡ് : ടെസ്റ്റ്‌ ഡ്രൈവിന് കൊടുക്കുമ്പോള്‍ സേല്‍സ് ഗേളിനെ ഒപ്പം വിടണം മനസ്സിലായോ. ഡ്രൈവിംഗ് പഠിച്ചിട് വണ്ടി വാങ്ങുന്നതാ നല്ലത്. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌: എഴുതൂ കേള്‍ക്കട്ടെ അനുഭവം ഗുരു ആണല്ലോ

ഹാഷിക്ക് : ഒരു പരിധി വരെ ശരിയാണ്, പ്രതേകിച്ചു ഫാസ്റ്റ് മൂവിംഗ് മോഡല്‍ ആണെങ്കില്‍

ബിഗ് : നന്ദി

ബഷീര്‍ : നന്ദി
ചന്ദു നായര്‍ : അല്ല ഇപ്പോഴത്തെ പെട്രോളിന്‍റെ വില ഓര്‍ത്തിട്ടു പറഞ്ഞു എന്ന് മാത്രം.

Rakesh KN / Vandipranthan said...

മനോജേട്ടാ നല്ല്ല ഒരു ആര്‍ട്ടിക്കിള്‍... മിക്കവാറും ഞാന്‍ ഇത് പൊക്കും...

mottamanoj said...

വണ്ടി പ്രാന്താ : പോക്കിക്കോ പക്ഷെ എന്റെ കളര്‍ഫുള്‍ ആയി ഒന്ന് രണ്ടു പോസില്‍ ഒക്കെ നില്‍ക്കുന്ന ഒരു ഫോട്ടോ നാന്‍ അയക്കാം അതും കൂടെ കൂട്ടി വയ്കണേ

രമേശ്‌ അരൂര്‍ said...

ഉം ശരി ശരി .അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ :)

mottamanoj said...

രമേജി : ശരി അപ്പൊ, കമ്മീഷന്‍ മറക്കേണ്ട :-)

ABDULLA JASIM IBRAHIM said...

tnks for the post

ente lokam said...

അപ്പൊ എല്ലാം പറഞ്ഞ പോലെ.
അവിടം വരെ വന്നു വാങ്ങാന്‍ അല്പം
ബുദ്ധിമുട്ട് ഉണ്ട്..എന്നാപ്പിനെ ഇങ്ങോട്ട് ഒരു
ഡ്രാഫ്റ്റ്‌ ആയിട്ടോ ട്രാന്‍സ്ഫര്‍ ആയിട്ടോ വേഗം..!!!

എന്നിട്ട് വേണം എന്നേ കാണുമ്പോള്‍ തിരിഞ്ഞു നില്‍കുന്ന (നുമ്മ ഒന്നും വല്യ വണ്ടി വാങ്ങില്ല എന്ന അവളുടെ വിചാരം)ആ വെള്ളകാരിയെ കൂടെ ഇരുത്തി ഒരു ടെസ്റ്റ്‌ ഡ്രൈവ് നടത്താന്‍..

MyDreams said...

kahs koodi tharumo ?

പ്രഭന്‍ ക്യഷ്ണന്‍ said...

...ഷോറൂമില്‍ നിന്നിറങ്ങി ഏറ്റവുമടുത്ത പമ്പില്‍നിന്നും പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ അടിക്കണം.ആദ്യദിവസം തന്നെ വണ്ടി തള്ളുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. പിന്നെ അതിനടുത്ത ‘പമ്പില്‍’ നിന്ന് ഓപ്പീയാര്‍..അല്ലെങ്കില്‍ തത്തുല്യമായവ..ഇത് ആഘോഷം ഗംഭീരമാക്കാന്‍ സഹായിക്കും...!
എന്തായാലും നന്നായി മനോജേ..
ഈമാസം ശമ്പളം കിട്ടീട്ടുവേണം ഒരു വണ്ടി വാങ്ങിക്കാന്‍...!!

കൊമ്പന്‍ said...

വണ്ടി വാങ്ങാനുള്ള യോഗം ഇല്ല
എന്നാലും അറിവുകള്‍ ഉപകാര പ്രദം

ajith said...

പണ്ടത്തെ വാരഫലം പോലെ...
“വാഹനം വാങ്ങാനുള്ള യോഗം കാണുന്നുണ്ട്”
ഇപ്പോഴാണെങ്കില്‍
“ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാനുള്ള യോഗം കാണുന്നുണ്ട്”

moideen angadimugar said...

വണ്ടി വാങ്ങുമ്പോൾ മനോജ് പറഞ്ഞത് പോലെ ചെയ്യാം.
“അടുത്തുള്ള ബങ്കില്‍ നിന്ന് ഫുള്‍ ടാങ്ക് തന്നെ വേണമെങ്കില്‍ അടിക്കാം ( വീടിന്‍റെ ആധാരം കയ്യില്‍ ഉണ്ടെങ്കില്‍ ദ്യൈര്യമായി ഫുള്‍ ടാങ്ക് അടിക്കാം )”

ഈ തമാശ കലക്കി.

വീ കെ said...

ആദ്യം ഞാൻ പോയി ഡ്രൈവിം‌ഗ് പഠിക്കട്ടെ...
എന്നിട്ടാവാം വണ്ടി...!

Kalavallabhan said...

800 ഉള്ള ഒരു പ്രാന്തൻ ഈ ഏരിയയിൽ കറങ്ങുന്നതു പോരാത്തതിനു ഇനി കോപ്പിറൈറ്റോഫറുമായിതാ ഒരു മൊട്ട.
വണ്ടി വാങ്ങുന്നതിന്നത്യാവശ്യം വേണ്ടത് പൈസയാണെന്ന് എല്ലാവർക്കുമറിവുള്ളതാണല്ലോ ?

mottamanoj said...

ABDULLA : നന്ദി
ente lokam : "വെള്ളകാരിയെ കൂടെ ഇരുത്തി ഒരു ടെസ്റ്റ്‌ ഡ്രൈവ് നടത്താന്‍ " ഇത് ഞാന്‍ പറഞ്ഞിട്ടില്ല. ഡബിള്‍ ഇന്‍ഷുരനസ് വേണ്ടി വന്നേക്കും
MyDreams : തരാം, പത്മനാഭന്റെ കണക്ക് ഒരു തീരുമാനത്തില ആവട്ടെ.
പ്രഭന്‍ ക്യഷ്ണന്‍: നന്ദി, സൂക്ഷിക്കണേ
കൊമ്പന്‍ : വിഷമിക്കാതെ, പരിഹാരം ഉണ്ടാവും. ബുധന്‍ ഇപ്പൊ ശുക്രനിലാ
ajith : ഇപ്പൊ അങ്ങിനെ പറയേണ്ടിയിരിക്കുന്നു
moideen angadimugar : നന്ദി
വീ കെ : അത് ശരി, ആദ്യം പ്രയപൂത്രി ആയോ ? ഓള്‍ ടൈ ഒക്കെ കെട്ടി നില്‍കുന്ന ഫോട്ടോ കണ്ടപ്പോ...
Kalavallabhan : എന്താ ചെയ്യാ, പ്രാന്ത് പകരുമോ ? ചിലപ്പോ അതായിരിക്കും.

mini//മിനി said...

പുള്ളിക്കാരൻ ഒരു കാറ് വാങ്ങി, ഒരു വർഷം കഴിഞ്ഞ് വിറ്റ്‌കിട്ടിയ പണം ബാങ്കിലിട്ടു. അതിന്റെ പലിശവാങ്ങി ബസ്സിനും ഓട്ടോയ്ക്കും കൊടുത്ത് സുഖമായി യാത്ര ചെയ്യുന്നു.
എനിക്ക് കാറ് വാങ്ങിയത് ഇഷ്ടമായില്ല, വിറ്റതും ഇഷ്ടമായില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതെന്റെ സ്വന്തം അനുഭവം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ.

വിനുവേട്ടന്‍ said...

നാട്ടിലെ കുഴികളിൽ കൂടി വണ്ടി ഓടിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല...?

Feroze Bin Mohamed, Malabar Islam Team ! said...

vandikalepatty ariyanum, oru blog, kaarymaya postukalonnumillengilum, athyavashyam kaaryangal vereyum ullathinal aarengilum kayari nokkuka !

blog: www.keralamotors.blogspot.com

mottamanoj said...

മിനി ടീച്ചര്‍ : ഇങ്ങനെ എല്ലവരും ചിന്തിച്ചാല്‍ പിന്നെ എനിക്ക് റോട്ടിലൂടെ സുഖമായിട്ടു വണ്ടി ഓടിക്കാം.

ഇന്ത്യ ഹെറിറ്റേജ്‌ : വായിച്ചു വായിച്ചു.

വിനുവേട്ടന്‍ : ഓ അതിനെ പറ്റി എന്ത് പറയാനാ. ആ കുഴികളില്‍ വീഴാതെ ഓടിക്കുനതല്ലേ ശരിക്കുള്ള ഡ്രൈവിംഗ് :-)

ഫിറോസ്‌ : ഹ്മം അത് ശരി, സ്വന്തമായിട്ട് കുറച്ചെങ്കിലും എഴുതണം.

Arun Kappur said...

നര്‍മ്മവും കാര്യവും സമാസമം ചാലിച്ചെടുത്ത ഒരു വളരെ നല്ല ലേഖനം. ഇത് കോപ്പി അടിക്കുന്നില്ല. പകരം എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിനു താഴെ ഒരു ലിങ്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നു. വിരോധമുണ്ടോ? സമയം അനുവദിക്കുകയാണെങ്കില്‍ ആ പോസ്റ്റ്‌ താങ്കള്‍ക്കും വായിക്കാം.

mottamanoj said...

അരുണ്‍ : വളരെ നന്ദി അരുണ്‍ .

Post a Comment