Wednesday, July 27, 2011

നടനം ശോഭനം

രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!!

ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന.

ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി.

ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്.

എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്.

6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം.

ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു അവതാരങ്ങളിലേക്ക് കടന്നു.ഉണ്ണിക്കണ്ണന്റെ വികൃതികള്‍ അമ്മ പറയുന്നതായിട്ടു അവതരിപ്പിച്ച “വിഷമക്കാരന്കണ്ണാ” എന്നുതുടങ്ങുന്ന ഇനം,നൃത്തത്തെക്കുറിച്ചു ശാസ്ത്രീയമായിട്ടൊന്നും അറിയാത്തവര്ക്കു്പോലും മനസ്സിലാകത്തക്കവണ്ണം വളരെ ലളിതമായിരുന്നു.കണ്ണന്റെ വെണ്ണമോഷണവും സുഹൃത്ത് പാട്ട് പാടാത്തതിനു നുള്ളി വിട്ടതും,അവസാനം കുതിരപ്പുറത്തു കയറി പോയതുമെല്ലാം ഇടതടവില്ലാതെ രണ്ടു ഭാഗവും ഭംഗിയായി അവതരിപ്പിച്ചു നമ്മുടെ നായിക കൈയടി നേടി.

ഇതിനിടയില്‍ ഒരു മോഹിനിയാട്ടരൂപവും ശോഭനയുടെ രണ്ടു ശിഷ്യകള്‍ അവതരിപ്പിക്കുകയുണ്ടായി.

A.R.റഹ്മാന്റെ “വന്ദേ മാതരം” ഒരു നൃത്താവിഷ്കാരത്തില്‍ ഇത്രയധികം മനോഹരമാകുമെന്നു ആരും കരുതിയിരിക്കില്ല.ഗാന്ധിജിയുടെ ദണ്ടിയാത്രയും,മിസ്‌ ഇന്ത്യ മത്സരവും,ക്രിക്കെറ്റുമൊക്കെ നൃത്തത്തിന്റെ ഭാഗമായത് കുറച്ചുപേര്കെരങ്കിലും രസിച്ചുകാണുമെന്നു കരുതുന്നു.

അവസാനമായി ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ കല്കി അവതാരം ഒഴികെ മറ്റെല്ലാം-മല്സ്യംങ,കൂര്മ്മം ,വരാഹം,നരസിംഹം,വാമനന്‍,പരശുരാമന്‍,ബലരാമന്‍, ശ്രീരാമന്‍,ശ്രീകൃഷ്ണന്‍-അവതരിപ്പിക്കുകയുണ്ടായി.

ഇതില്‍ നരസിംഹത്തിന്റെ കണ്ണിലെ തീക്ഷ്ണത ശോഭനയുടെ മുഖത്ത് തീക്കനല്പോലെ തിളങ്ങിയത് ആര്ക്കും മറക്കാനാവില്ല. 

ശ്രീരാമന്‍ അമ്ബെടുത്തു കുലച്ചു,സീതാദേവിയെ സ്വന്തമാക്കിയതും വരണമാല്യമണിഞ്ഞതും ഒരു സിനിമയില്‍ കാണുമ്പോലെത്തന്നെ.അവസാനമായി വന്ന ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ ശ്രീ മഹാവിഷ്ണു പ്രത്യക്ഷപ്പെടുന്നത് കണ്ടു കണ്ണ് നിറഞ്ഞുപോയി.

പ്രകടനം അവിടെ നില്ക്കനട്ടെ,ഓരോ നൃത്തം അവതരിപ്പിച്ചതിന് ശേഷവും അതായത്‌ എട്ടോ പത്തോ ഇനം അവതരിപ്പിച്ചതായാണ് എന്റെ ഓര്മ, ഇതിനിടയില്‍ ഏഴു പേരടങ്ങുന സംഘം, മൂന്നോ നാലോ പ്രാവശ്യം വേഷങ്ങള്‍ മാറി മാറിയാണ് വേദിയിലെത്തിയത്. അതും വെറും നാലഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍. വളരെയധികം അനുഭവപാടവമുള്ളവര്ക്ക് മാത്രമേ ഇതൊക്കെ സാധിക്കു എന്നാണ് എനിക്ക് തോന്നുന്നത്.ഈ നൃത്തങ്ങള്ക്കി ടയില്‍ വേറെ പരിപാടികളൊന്നും ഇല്ലയിരുന്നുതാനും.

എന്തായാലും ഒരു വിശ്രമവുമില്ലാതെ തുടര്ച്ചനയായി രണ്ടര മണിക്കൂര്‍ നൃത്തം ചെയ്ത ആ നര്ത്തരകിമാരെയും അവരെ അതിനു സാധ്യമാക്കിത്തീര്ത്ത അവരുടെ പ്രിയ അധ്യാപികയും സാഷ്ടാംഗം നമസ്കരിക്കാതെ വയ്യ!!

ഇതില് ലൈറ്റ് & സൌണ്ട് കൈകാര്യം ചെയ്യുന്നവര്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.ഇതിനായി നൃത്ത സംഘത്തിന്റെ കൂടെ ഒരു സഹായിയും വന്നിടുണ്ടായിരുന്നു. ഗാനങ്ങള്‍ എല്ലാംതന്നെ മുന്കൂട്ടി റെക്കോര്‍ഡ്  ചെയ്തവയായിരുന്നതിനാല്‍ എല്ലാത്തിന്റെയും മേല്നോെട്ടം ഇയാളുടെ ചുമതലയായിരുന്നു.

എന്തായാലും ഭഗവാനെ മനസ്സില്‍ വണങ്ങി,അവതാരകര്ക്ക് നന്ദി പറഞ്ഞു,എല്ലാവരും പിരിഞ്ഞുപോയി.

ഇതിന്റെ അണിയറയില്‍ പ്രവര്ത്തിയച്ച എല്ലാവര്ക്കും കലാമണ്ഡലം പുരസ്ക്കാരം നല്കി് ആദരിക്കുകയുണ്ടായി.

ഈ പോസ്റ്റ്‌ ഇങ്ങനെ ഉണ്ടാക്കാന്‍ സഹായിച്ച പ്രസന്നക്ക് (എന്‍റെ പ്രിയതമ)  വളരെ നന്ദി.

നോട്ട് : 58 ഫോട്ടോസ് ഈ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് , ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കാണാം ,  താഴെ കാണുന്ന ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്താല്‍ വലുതായി കാണാംഫോട്ടോസ് ഇന്‍ ഫേസ്ബുക്ക് പേജ്
http://www.facebook.com/media/set/?set=a.10150323650633735.385729.562948734&l=4f0dbe7bd9&type=1

54 comments:

Ismail Chemmad said...

വിശധമായ റിപ്പോര്‍ട്ട് നന്നായി . ഫോട്ടോകള്‍ കാത്തിരിക്കുന്നു . ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭാഗ്യവാന്മാര്‍
ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ ആസ്വദിക്കാം

അസൂയ വരുന്നു

ശ്രീജിത് കൊണ്ടോട്ടി. said...

മനോജേട്ടാ.. അങ്ങനെ താന്‍സാനിയായില്‍ വരെ ശോഭന വന്നു അല്ലെ? :) പരിപാടി ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം. അര്‍ജുന്റെ പോസ്റ്റ്‌ വായിച്ചിരുന്നു. ഫോട്ടോയും കണ്ടു. ഫോട്ടോകള്‍ കൂടി അപ്ലോഡ് ചെയ്യൂ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എല്ലാം ശോഭനമായി..

രമേശ്‌ അരൂര്‍ said...

സംഭാവനകള്‍ കൂമ്പാരം ആയാല്‍ പരിപാടി ഗംഭീരം ആകും ല്ല്യെ ? :)

താന്തോന്നി/Thanthonni said...

നന്നായി.

yousufpa said...

അപ്പൊ അത് ഗംഭീരമായി അല്ലേ..?

ബൈജുവചനം said...

!!

mottamanoj said...

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദീ ട്ടോ.

രമേഷ്ജി : സംഭാവനകള്‍ എല്ലാം ഒരു നല്ല കാര്യത്തിനായാണ് ഉപയോഗിക്കാന്‍ പോകുന്നത്. മുന്‍പത്തെ പോസ്റ്റില്‍ അതിന്റെ വിവരങ്ങള്‍ ഉണ്ട്.

Villagemaan said...

ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യൂ !

A2RJ said...

shobhanayude aadya african yaathra 'Gambheeram' aayi....Kalamandalamthinnu 'nirukayil oru suvarnathooval'.

കുമാരന്‍ | kumaran said...

ഭാഗ്യവാൻ..!

mad|മാഡ് said...

Hai manojettaa.. ithil paranja chialthonnum actually dance kandappol enikku manasilaayirunnilla ;)photos upload cheyyoo

ഷാജു അത്താണിക്കല്‍ said...

നല്ല കുറച്ച് ചിത്രങ്ങള്‍ കൂടി ഉണ്ടായിരുനെങ്കില്‍ അടിപൊളി

sm sadique said...

ഭാഗ്യം. മൊട്ട ഓമ്ലറ്റ് അടിക്കാൻ തോന്നുന്നു.

ജുവൈരിയ സലാം said...

അങ്ങിനെ അത് കഴിഞ്ഞു..

Sandeep.A.K said...

അര്‍ജുന്‍ എഴുതിയ റിപ്പോര്‍ട്ട്‌ വായിച്ചു നേരത്തെ.. ഇപ്പോള്‍ ഇതും.. രണ്ടും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു.. പെര്‍ഫോര്‍മന്‍സ് നേരില്‍ കാണാന്‍ ഭാഗ്യം ഉണ്ടായല്ലോ..

സ്വന്തം സുഹൃത്ത് said...

പോട്ടം ഇത് വരെ കിട്ടിയില്ല...:)
നല്ല വിവരണം..!

k.madhavikutty said...

kollaam avatharanam

faisalbabu said...

പോട്ടം ബിടടാ പോട്ടം ...കൂയ്‌ കൂയ്‌ ..വിളിച്ചു വരുത്തി..ചിക്കന്‍ ഫ്രൈ ഇല്ല എന്ന് പറയുന്നോ? ..

Lipi Ranju said...

വിശദമായ വിവരണത്തിന് നന്ദിട്ടോ ... (പ്രിയതമയെ അറിയിക്കണേ :)) ഫോട്ടോസിനായി വെയിറ്റിംഗ് ...

mini//മിനി said...

ഭാഗ്യം, ഞങ്ങൾ ഇവിടെ ടീവിയിൽ മാത്രം കാണുന്നു.
ശരിക്കും കാണാൻ ഇങ്ങനെയൊക്കെ ചുറ്റണം.
വിവരണം നന്നായി.

കുസുമം ആര്‍ പുന്നപ്ര said...

ചിത്രങ്ങളും കൂടി ഇടുക

Rakesh KN / Vandipranthan said...

കാണാന്‍ കഴിയാത്തതില്‍ ഒരല്‍പ്പം സങ്കടം.. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം.

മുല്ല said...

നന്നായി. ഫോട്ടോസ് കൂടെ ഇടൂ. എല്ലാ ആശംസകളും..

Naushu said...

ഫോട്ടോസ് വരട്ടെ....

കൊമ്പന്‍ said...

മോട്ടേ വിവരണം നല്‍കിയതിനു താങ്ക്സ്
ഫോട്ടോ കൂടി ത്താടെ...

faisu madeena said...

നന്നായി മാഷേ ..മഞ്ജുവാര്യര്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നടി ...ജീവിതത്തില്‍ ഒരിക്കെലെങ്കിലും അവരുടെ നൃത്തം കാണണം ....ഏതായാലും ഫോട്ടോസ് ഉടന്‍ ഇടൂ ...{ഭാര്യയുടെ കാലു പിടിചിട്ടാനെങ്കിലും ..}

mottamanoj said...

എല്ലാവര്ക്കും നന്ദി
ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് . പ്രിയതമയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇത് വരെ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ എന്നെ തിന്നാന്‍ വരുന്ന ആള്‍ ഇതോടെ മാറി

ഫൈസൂ നീ ഇങ്ങനെ പരസ്യമായി പറയരുത് :-)

ഋതുസഞ്ജന said...

വളരെ നന്നായി. ഇപ്പോഴാണ് ഞാന്‍ വരുന്നത്. ഫോട്ടോസ് കാണാനുള്ള ഭാഗ്യം കൂടി ഒത്തു :)

ചന്തു നായർ said...

എല്ലാം ശോഭനമായി.

നൗഷാദ് അകമ്പാടം said...

ശോഭന നന്നായി ശോഭിച്ചു അല്ലേ..
പടംസ് കണ്ടു..
നന്നായിട്ടുണ്ട് കെട്ടോ..!!

കാന്താരി said...

nice post,fotos r prettier..waiting for more pics

the man to walk with said...

Shobanam thanne..

All the Best

Villagemaan said...

താഴത്തെ ആറു ഫോട്ടോകളില്‍ നാലും അഞ്ചും വളരെ അധികം ഇഷ്ടപ്പെട്ടു..എന്താ ഗ്രേസ് !

നന്ദി..മനോജ്‌...ഇപ്പോഴാണ് പോസ്റ്റ്‌ ഒരു പൂര്‍ണ്ണത കൈവരിച്ചത്..

Sabu M H said...

Good photos! Energetic.

mad|മാഡ് said...

nalla photos :)

വീ കെ said...

പ്രവാസകാലത്താണ് കലകളോട് അധികം പ്രണയം തോന്നുന്നത്...

Jefu Jailaf said...

nice post with good photos

ശ്രീജിത് കൊണ്ടോട്ടി. said...

ഫോട്ടോസും ഗംഭീരം...

അലി said...

നടനവും പടവും കൊള്ളാം.

mottamanoj said...

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദിട്ടോ

ഖരാക്ഷരങ്ങള്‍ kharaaksharangal said...

nice photos

കോമൺ സെൻസ് said...

ശോഭനമായി.. ശോഭിച്ചല്ലേ..

സുജിത് കയ്യൂര്‍ said...

shobhanam

റശീദ് പുന്നശ്ശേരി said...

ആഫ്രിക്കയില്‍ നിന്നും ഫോട്ടോഗ്രാഫര്‍ പ്രസന്നക്കൊപ്പം ബൂലോഗത്തിനു വേണ്ടി മൊട്ട മനോജ്‌
എന്ന് കൂടി ചേര്‍ക്കാമായിരുന്നു
വിവരണം നന്നായി
ആശംസകള്‍ :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശോഭന എന്റെ പണ്ടത്തെ ആരാധനാപാത്രമായിരുന്നൂ...!
ആഫ്രിക്കക്കാർ ഇമ്മണിയുണ്ടായിരുന്നുവോ ഈ പരിപാടി കാണുവാൻ...?

ആസാദ്‌ said...

ഇപ്പോള്‍ ഞാനും ആ പരിപാടി കണ്ടൂട്ടോ.. നന്ദി..

ajith said...

നന്നായിട്ടുണ്ട്.

Lipi Ranju said...

ഫോട്ടോസും കൊള്ളാം :)
ഷെയര്‍ ചെയ്തതിനു നന്ദിട്ടോ...

ജാനകി.... said...

ശോഭനയുടെ നൃത്തം നേരിട്ടു കണ്ടല്ലോ....
എന്നെങ്കിലും ഞാനും കാണും..എനിക്കും ശോഭനയെ വലിയ ഇഷ്ടമാണ്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പരിപാടി ഗംഭീരമായി എന്നറിഞ്ഞതിൽ സന്തോഷം..!!

mottamanoj said...

വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും, പറയാതെ പോയവര്‍ക്കും നന്ദി. :-)

Jomon Joseph said...

പരിപാടി അങ്ങട് ശോഭിച്ചു എന്ന് മനസിലായി :) അവരുടെ പെര്‍ഫോര്‍മന്‍സ് ഒരിക്കല്‍ കാണണം എന്ന് ഞാനും ആഗ്രഹിക്കുന്നു. ആശംസകള്‍ !!!

Post a Comment