Monday, September 12, 2011

ഒരു ടാന്‍സാനിയന്‍ ഓണം

ഓണം മലയാളികളുടെ ദേശീയഉത്സവം ആണ്, ഓണത്തിന് നാട്ടില്‍ രണ്ടു മൂന്ന് ദിവസം ഹോളിഡെ ആണ്, രാവിലെ വെളിയില്‍ മുറ്റത് പൂവിടും പിന്നെ സദ്യ ഉണ്ടാക്കും അത് കഴിക്കും, അതിനു മുന്‍പ് തലേദിവസം പൊരിവെയിലത്ത്‌ ക്യു നിന്ന് വാങ്ങിച്ച “സാധനം” അകത്താക്കും, പിന്നെ സദ്യ ഉണ്ണും, അതും കഴിഞ്ഞു എല്ലവരും കൂടെ ടിവി ഓണ്‍ ചെയ്തു പരസ്യം കാണും, ഇടയില്‍ വല്ല സിനിമയും കാണും.

മുകളില്‍ പറഞ്ഞതാണ് നാട്ടില്‍ സാധാരണ ഓണം എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ അല്ലെങ്കില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല.

ലോകമെമ്പാടുമുള്ള മലയാളികള്‍ അതിഗംഭീരമായിതന്നെ ഓണം ആഘോഷിച്ചിരിക്കും എന്ന് കരുതുന്നു. എങ്കിലും ഞങ്ങളുടെ ഓണവും ഒട്ടും മോശമല്ല ട്ടോ.

എല്ലാ വര്ഷതത്തെയും പോലെ ഇപ്രാവശ്യവും ഇവിടെ ടാന്‍സാനിയയില്‍ വളരെ ഭംഗിയായിത്തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ട് ആ ദുരന്തവാര്ത്ത് എത്തിയത്.

ഇവിടെ സാന്സി്ബാര്‍ എന്ന ദ്വീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ തിരുവോണം ദിവസമുണ്ടായ, ചരിത്രത്തിലെത്തന്നെ വളരെ വലുതെന്നു പറയപ്പെടുന്ന ബോട്ടപകടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ എല്ലാ സുഹൃത്തുക്കളും അറിഞ്ഞിരിക്കും.

നാട്ടിലെ ടിവി യിലും പത്രങ്ങളിലുമെല്ലാം വാര്‍ത്ത വന്നതോടെ വീട്ടുകാര്‍ക്കൊക്കെ വേവലാതിയായി. സംഭവത്തിന്‍റെ കിടപ്പുവശം പറഞ്ഞുമനസ്സിലാക്കി അവരെയൊക്കെ സമാധാനിപ്പിച്ചു.

രണ്ടു ദിവസം മുന്‍പ് അതായതു വെള്ളിയാഴ്ച (09-09-2011)രാത്രി സാന്‍സിബാറില്‍ നിന്ന് ആയിരത്തിലധികം പേരെ കുത്തിനിറച്ച് പെമ്പാ ദ്വീപിലേക്ക് യാത്ര തിരിച്ച ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്നെ ഏറ്റവും ആഴമേറിയ ഭാഗത്ത് വെച്ച് പാതിവഴിയില്‍ തന്നെ മുങ്ങി, ഏകദേശം മുന്നൂറോളം പേര്‍ മരിച്ചു എന്നാണ് പ്രാഥമിക കണക്ക്.

കുറെയാളുകള്‍ കിടക്കയും, പൊളിഞ്ഞ വാതിലുകളിലും മറ്റും പിടിച്ചു രക്ഷപെട്ടപ്പോള്‍, വളരെ കുറച്ചു പേര്‍ മാത്രമാണ് ലൈഫ് ബോട്ട് കൊണ്ട് രക്ഷപെട്ടത്,
എല്ലയ്പോഴ്ത്തെയും പോലെ ഇവിടെയും മനുഷ്യന്‍ തന്നെയാണ് വില്ലന്‍.

യാത്രക്കാരും ചരക്കുകളും ഉള്‍പെടെ അമിതഭാരം കയറ്റിയതാണ് അപകടകാരണം എന്നാണ് നിഗമനം.

ഇതിനെയൊരു മഹാദുരന്തമായിക്കണ്ട് രാഷ്ട്രം മൊത്തം മൂന്ന് ദിവസം ദുഃഖം ആചരിക്കുന്നതിനാല്‍ ആ ദുഖത്തില്‍ ഞങ്ങളും പങ്കുചേര്‍ന്ന്‌ തിരുവാതിരക്കളി ഉള്‍പെടെയുള്ള കലാപരിപാടികള്‍ എല്ലാം ഒഴിവാക്കി ദുരന്തത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിനിട്ടു നേരം പ്രാര്ഥിചതിനുശേഷം ഓണസദ്യ മാത്രം ആഘോഷിച്ചു.

കലാപരിപാടികളൊന്നും ഇല്ലെങ്കിലും ഭക്ഷണക്കാര്യത്തില്‍ കലാമണ്ഡലം ഫുള്‍മാര്‍ക്ക് നേടി. പാലക്കാടിന്റെ പാചക മഹിമ വിളിച്ചോതി പറന്നെത്തിയ പാചകക്കാര്ക്കും ഇങ്ങനെയൊരു ഐഡിയ തലയിലുദിച്ച കലാമണ്ഡലം കമ്മിറ്റിക്കും മനസ്സില്‍ നന്ദി പറയാതെ ആരും ഇല മടക്കിയിരിക്കില്ല തീര്‍ച്ച.

മൂന്നു പായസത്തോടെ അതിഗംഭീരമായ ഒരു ഓണസദ്യ!! ഇങ്ങുദൂരെ ആഫ്രിക്കയില്‍ ഇതൊരു അപൂര്‍വ്വം തന്നെ. ചില വില്ലന്‍/വില്ലത്തിമാര്‍ പായസത്തെ കുടിച്ചമര്ത്താലന്‍, രസം, പച്ചമോര് എന്നിവയൊക്കെ ആയുധമാക്കി എന്നാണറിയാന്‍ കഴിഞ്ഞത്. മൂന്നു പായസവും കുടി ഒരു ഗ്ലാസ്സിലാക്കി പെട്ടെന്ന് തീര്ക്കുന്ന പഞ്ചാരക്കുട്ടന്മാരും ഉണ്ടായിരുന്നതായി നമ്മുടെ സ്വന്തം “മണ്ണുംകുഴി ടൈംസ്‌” റിപ്പോര്‍ട്ട്‌ ചെയ്തു.

ശ്രീമാന്‍ശ്രീമതി

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ളിക്കിയാല്‍ കാണാം 

37 comments:

വിനുവേട്ടന്‍ said...

അങ്ങനെ ടാൻസാനിയയിലും ഓണം ആഘോഷിച്ചുവല്ലേ? ആശംസകൾ...

Echmukutty said...

ഹേയ്, മൂന്ന് പായസോം കൂടി ഒന്നിച്ച് കഴിയ്ക്കേ? അതൊന്നൂണ്ടാവില്ല. ഓരോരോ ഗ്ലാസ്സായിട്ട് മുമ്മൂന്ന് പ്രാവശ്യം കഴിച്ച്ണ്ടാവും ല്ലേ?

മരിച്ചു പോയ ആ നിർഭാഗ്യമനുഷ്യർക്കായി പ്രാർഥിയ്ക്കുന്നു......

സ്വന്തം സുഹൃത്ത് said...

സദ്യയും പൂക്കളവുമൊക്കെ കിടിലന്‍.. പക്ഷേ ആ ദുരന്തവാര്ത്ത കുറച്ച് നൊമ്പരവും പകര്ന്നു...

സീയെല്ലെസ്‌ ബുക്സ്‌ said...

ദൈവത്തിന്റെ നാട്ടിലേക്കാള്‍ ഗംഭീരമായ ഓണാഘോഷം വിദേശ ത്ത് തന്നെ യാണ് നടക്കുന്നത്...
ആ മനോഭാവ ത്തി നാണ് മുഴുവന്‍ മാര്‍ക്കും.
ഇവിടെയെല്ലാം കാട്ടിക്കൂട്ടലുകള്‍ ആണ് ...പണ്ടത്തെ ഓണത്തെപ്പറ്റിയുള്ള ഓര്‍മ്മയില്‍ ആശ്വസിക്കുകയാണ് .
വൈകിയെങ്കിലും ഓണാശംസകള്‍.

കണ്ണന്‍ | Kannan said...

:-)

അലി said...

ടാൻസാനിയയിലെ അപകടത്തെകുറിച്ച് കേട്ടപ്പോൾ ആദ്യമോർത്തത് ഈ മൊട്ട ബ്ലോഗറെയാണ്....

എന്തായാലും ഓണം ആഘോഷിച്ചല്ലോ.
ആശംസകൾ!

Jefu Jailaf said...

മലയാളിത്തം വിടാത്ത ഓണം ടാൻസാനിയൻ വെർഷനു ആശംസകൾ..

രമേശ്‌ അരൂര്‍ said...

ലോകത്ത് എവിടെയാണെങ്കിലും മലയാളിക്ക് ഓണം ഓണം തന്നെ ..:)

mini//മിനി said...

ആഘോഷം കലക്കിയല്ലൊ,, ആശംസകൾ,
നമ്മുടെ ഒരു സൈബർ മീറ്റ് കാണാൻ
കണ്ണൂർ സൈബർ മീറ്റ്
തുറക്കുക

റശീദ് പുന്നശ്ശേരി said...

:)

ഓണം ഉണ്ടു അല്ലെ :)

വീ കെ said...

മലയാളിക്ക് ‘ഓണം’ ഒരു വികാരമാണ്. ലോകത്ത് എവിടെയാണെങ്കിലും അന്ന് ഒരില ചോറിന് അവൻ കൊതിക്കും..!
ശരിക്കും കാണം വിറ്റായാലും ഓണം ഉണ്ണും.

അതു മുതലാക്കാൻ ചില ഹോട്ടലുകാർ ഞങ്ങളുടെ ഒരു ദിവസത്തെ കൂലിയേക്കാൾ കൂടുതൽ ഒരൂണിനു വസൂലാക്കി...!!

Sabu M H said...

ഉഗ്രനായിട്ടുണ്ടല്ലോ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സംഗതി ഒക്കെ ഗംഭീരം പക്ഷെ പരിപ്പും പപ്പടവും വിളമ്പിയ സ്ഥലം മാറിപ്പോയി

അവിയല്‍ അല്‍പം കൂടി ഇടത്തോട്ടു മാറണം. ഇപ്പോള്‍ അവിയല്‍ ഉള്ളത്‌ പച്ചടിയുടെ സ്ഥാനത്ത്‌ ആണ്‌

വിളമ്പുകാരന്‍ എവിടെ? പരീക്ഷയില്‍ തോറ്റു

പപ്പടം ഉപ്പേരി ഇരിക്കുന്ന സ്ഥലത്തു വേണം , പരിപ്പു ച്പ്പ്രിന്റെ വലതുഭാഗത്തെ പകുതിയില്‍ ഇനി ശ്രദ്ധിക്കണേ ഹ ഹ ഹ :)

കുറെ സദ്യകള്‍ക്കു വിളമ്പിയിട്ടുണ്ട്‌ അന്നു പഠിച്ചതാ

പ്രഭന്‍ ക്യഷ്ണന്‍ said...

സദ്യ ഗംഭീരായി അല്ലേ മൊട്ടേ..? ഇവിടെ ഞങ്ങളും ഗംഭീരമാക്കി.
വ്യാഴാഴ്ച വൈകിട്ടുതന്നെ പാചകമാരംഭിച്ചു .തുടക്കത്തില്‍ എല്ലാവരുമുണ്ടായിരുന്നു സഹായത്തിന്..പിന്നെപ്പിന്നെ ഓരോന്നായി ‘ഓഫാ‘യിത്തുടങ്ങി..! എന്തിനേറെ, വെളുപ്പിനുപായസമിളക്കാന്‍ ഏല്‍പ്പിച്ചവന്‍ ആടിയാടി..നിന്ന് ഉറങ്ങി താഴെവീണു..!ലവനെ എടുത്ത് ബാത്ത്രൂമിലെത്തിയപ്പോള്‍ അവിടെ കിടക്കുന്നു ഒരു’പാമ്പും’ രണ്ട് ‘വാളും‘..!ഹൊ..! മറന്നാലും മരിക്കൂല്ല മൊട്ടേ..!
ആശംസകളോടെ...
( അടുത്ത സദ്യക്ക് പണിക്കരദ്യത്തെ വിളിച്ചോളൂ വിളമ്പാന്‍...ലങ്ങേരേക്കൊണ്ട് തോറ്റു..!)

the man to walk with said...

Onashamsakal

ബൈജുവചനം said...

ഹും....

ശരിക്കും ഓണം നിങ്ങൾക്കാണ്: പ്രവാസികൾക്ക്.

((നവരയരിയിലാണോ ചോറുവച്ചത്?))

Villagemaan/വില്ലേജ്മാന്‍ said...

അഫ്രിക്കേല്‍ ആയാലും....അന്റാര്‍ത്ടിക്കേല്‍ ആയാലും
ഓണം നമ്മക്ക് ഓണം തന്നെ ഭായ് !


ഈ തവണ വെള്ളിയാഴ്ച ഓണം വന്നതിനാല്‍ ഗള്‍ഫില്‍ എല്ലാവര്ക്കും സന്തോഷായി..."ഉച്ചക്ക് തന്നെ" ഓണം ഉണ്ണാന്‍ ഓഫീസില്‍ നിന്നും പെര്‍മിഷന്‍ എടുക്കേണ്ടി വന്നില്ലല്ലോ!

mottamanoj said...

വിനുവേട്ടന്‍ , എച്ചുമുകുട്ടി , സ്വന്തം സുഹൃത്ത്, സീയെല്ലെസ്‌ ബുക്സ്‌, കണ്ണന്‍, അലി, ജെഫ്ഫു, രമേഷ്ജി, മിനി ടീച്ചര്‍, റശീദ് പുന്നശ്ശേരി, വീ കെ, സാബു, ഇന്ഡ്യാ്ഹെറിറ്റേജ്‌, ദി മാന്‍, ബൈജു, വില്ലേജ്മാന്‍. എല്ലാവര്ക്കും നന്ദി.

അലി : ഞങ്ങള്‍ സുരക്ഷിതര്‍ ആണ്. നന്ദി ട്ടോ.

വി കെ :എന്താ ചെയാ, ചിലര്ക്ക് അതും പറ്റുന്നില്ലല്ലോ

ഇന്ഡ്യാ്ഹെറിറ്റേജ്‌ : ആദ്യത്തെ രണ്ടു പന്തിയില്‍ ശരിക്കാന് വിളമ്പിയത്, ഫോട്ടോ എടുത്തത്‌ അവസാനത്തെ പന്തിയുടെ ആണ് എന്ന് തോനുന്നു. എന്തായാലും അടുത്ത സദ്യയ്ക്ക് നിങ്ങള് ഇങ്ങോട്ട് വന്നെക്കൂ :-)

പ്രഭാ : ഹ ഹ അതാണ് ഇപ്പൊ ഓണം.

ബൈജു : രണ്ടു റൈസ് ഉണ്ടായിരുന്നു ഒന്ന് നാട്ടീന് വന്ന പാലകാടന്‍ മട്ട, പിന്നെ വെള്ള റൈസ്.

വില്ലജ്മാന്‍ : വെള്ളിയാഴാച്ച വീട്ടില്‍ ചെറുതായി സദ്യ ഉണ്ടാക്കി. പിന്നെ ഇവിടെ സണ്ടേ അല്ലെ ഹോളിഡെ

ചന്തു നായർ said...

ആശംസകൾ..............

ente lokam said...

ഓണശംസകള്‍ മനോജ്‌...

അവിടെ ബോടിംഗിന് ഒന്നും പോവണ്ട കേട്ടോ...
ഉപ്പുവെള്ളം കുടിക്കാന്‍ ഒരു സുഖവും ഇല്ല...

mottamanoj said...

നന്ദി ചന്തു നായർ & എന്‍റെ ലോകം.

രണ്ടാഴ്ച മുന്‍പ് ഒരു ദിവസം ബോട്ടില്‍ പോയതെ ഉള്ളൂ ഇപ്പൊ ആലോചിക്കുംബോതന്നെ പേടി തോനുന്നു.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ..............

കൊമ്പന്‍ said...

ഫോട്ടോസ് ഫേസ് ബുക്കില്‍ കണ്ടു
ദുഖത്തിലും നേരുന്നു ആശംസകള്‍

Kalavallabhan said...

നല്ല പൂക്കളം
ഓണാശംസകൾ

anupama said...

പ്രിയപ്പെട്ട മനോജ്‌,
ഹൃദ്യമായ ഓണാശംസകള്‍!
ഹതഭാഗ്യരായ കൂട്ടുകാരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു!
സസ്നേഹം,
അനു

oduvathody said...

ഇത്ര തിരക്കിലും നമ്മള്‍ പ്രവാസികള്‍ ആഘോക്ഷിക്കുന്ന രീതിയില്‍ ഓണം ഇപ്പോള്‍ നാട്ടില്‍ പോലും പലയിടങ്ങളില്‍ കാണുന്നില്ല. അത് മനോജിന്റെ ആദ്യത്തെ പെരഗ്രാഫ് പോലെ തന്നെ. ഏതായാലും ഈ ടാന്‍സാനിയന്‍ ബ്ലോഗിലെ എമ്പതാമത്തെ മെമ്പര്‍ ഞാനാണ്

നിശാസുരഭി said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനോജ്‌ ഞാനൊരു തമാശയ്ക്കെഴുതിയതല്ലെ? കാര്യം ആക്കണ്ടാ

ബ്ലോഗില്‍ വെറുതെ വെടി പറയുന്നതു പോലെയാണ്‌ കമന്റ്‌ എന്നു കരുതി എഴുതുന്നതാണ്‌
അല്ലാതെ ആരെങ്കിലും പാട്ടു പാടിയാല്‍ അതു യേശുദാസ്‌ പാടുന്നതു പോലെ ആയില്ല എന്നു പറയുന്നതരം വിമര്‍ശനം ആണ്‌ ബ്ലോഗില്‍ വേണ്ടത്‌ എന്ന്‌ അല്ല എന്റെ അഭിപ്രായം കാരണം ഞാന്‍ ബ്ലോഗ്‌ ചെയ്യുന്നത്‌ വെറുതെ സമയം കൊല്ലാന്‍ ആണ്‌.


ഇന്ന് ആരുനോക്കുന്നു വിളമ്പുന്ന സ്ഥലം ഒക്കെ

സദ്യ ഉണ്ണുന്നത്‌ ഒരു കലയായി കരുതുന്ന ആളുകള്‍ ഉണ്ടായിരുന്നു.

എന്റെ ജ്യേഷ്ഠന്റെ സഹപാഠിയും ഞങ്ങളുടെ അയല്‍ വാസിയും ആയ ഒരു ചേട്ടന്‍ ഉണ്ട്‌.

പിന്നീടൊരിക്കല്‍ എഴുതാം ആ വിശേഷങ്ങള്‍

mottamanoj said...

ഷാജു അത്താണിക്കല്‍ , കൊമ്പന്‍, Kalavallabhan, anupama, oduvathody, നിശാസുരഭി : നന്ദി ട്ടോ

ഇന്‍ഡ്യാഹെറിറ്റേജ്‌:അത് സാരല്യ, എന്നാലും ആഫ്രിക്കയിലേക്ക് വരാം.

എന്‍റെ മുത്തശ്ശന്‍ ഇതിലൊക്കെ ഭയങ്കര ചിട്ടയായിരുന്നു.

നന്ദി

മുല്ല said...

പയസത്തിന്റെ കാര്യം കേട്ട് കൊതിയാകുന്നു. ഇവിടെ കെ ടി ഡി സിക്കാർ ഒരാഴ്ച്ച കൊൺറ്റ് പത്ത് ലക്ഷം രൂപയുടെ പായസാ വിറ്റത്. ഞാനൊക്കെ ഡെയ് ലി പോയി തട്ടിയിരുന്നു. അമ്പലപ്പുഴ പാല്പായസം ..എന്താ രുചി...!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആഘോഷ വര്‍ത്തമാനങ്ങള്‍ക്കൊപ്പം അപകട വാര്ത്ത.. സന്തോഷവും ഒപ്പം നൊമ്പരവും ഉണര്‍ത്തി..

പായസം എനിക്കിഷ്ടമല്ല (കിട്ടാത്തപ്പോള്‍ മാത്രം )

Lipi Ranju said...

പോസ്റ്റ്‌ വായിക്കാന്‍ വൈകി, ഫോട്ടോസ് ഒക്കെ കണ്ടുട്ടോ... ഒരു സദ്യയ്ക്കുള്ള മലയാളികള്‍ ഏതു രാജ്യത്ത് ചെന്നാലും കാണുംല്ലേ ! (ഇവിടെ ഈ കുഞ്ഞി രാജ്യത്തെ ഒരു സ്റ്റേറ്റില്‍ മാത്രം ഓണസദ്യയ്ക്ക് എത്തിയത് രണ്ടായിരത്തിനടുത്തു മലയാളികള്‍ !!)

HAFEEZULLAH KV said...

ടാന്സാനിയകാരനും കുടുംബത്തിനും ആശംസകള്‍ (അവിടെ ഒത്തിരി മലയാളികള്‍ ഉണ്ടോ?)
സമര /വിപ്ലവങ്ങള്‍ക്കിടയില്‍ ഇവിടെ ആരും സദ്യക്ക് പോലും ഖനിച്ചില്ല കഷ്ടം !!!
യമന്‍ തലസ്ഥാനമായ സന്‍ആ യില്‍ നിന്നും

http://hafeezkv.blogspot.com/

mottamanoj said...

മുല്ല : അത് ശരി പായസത്തിന്റെ കാര്യം പറഞ്ഞു വേണ്ടു കൊതിപ്പിക്കുന്നോ ?

ബഷീര്‍ : അത് ശരി, സാരല്യ അടുത്ത പ്രാവശ്യം ലേശം എടുത്തു വയ്ക്കാം.

ലിപി : ഹ ഹ അതല്ലേ മലയാളികളുടെ വിജയം.

ഹഫീസ് : നന്ദി, ഉണ്ട് ഒരു 500-600 മലയാളികള്‍ ഉണ്ട് എന്ന് തോനുന്നു.

ആസാദ്‌ said...

:)

ഏകലവ്യ said...

ഓണം മനസ്സുകളില്‍ ആഘോഷിക്കപ്പെടട്ടെ എന്നൊന്നും ഞാന്‍ പറയില്ല..എനിക്ക് പായസംകൂടിയെ തീരു.. നാട്ടില്‍ വരെ ഒരു പായസമേ ഉണ്ടായിരുന്നുള്ളൂ.. നിങ്ങള് ആളുകള്‍ കൊള്ളാം കേട്ടാ..

mottamanoj said...

ആസാദ്‌ : ആ ചിരിക്ക് നന്ദി.

ഏകലവ്യ : പായസം തരാലോ ... ഇങ്ങനെഒക്കെ അല്ലെ ആള്‍കാരെ ഞെട്ടിക്കാന്‍ പറ്റൂ

Post a Comment