Wednesday, September 14, 2011

ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?


പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല.

റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്.

ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. !

ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം.

എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്.

ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള്‍ ആവശ്യമാണ്, ഒപ്പം അവരെന്തയാലും അവിടെ സംഗതികള്‍ ഒക്കെ ശ്ടാപിച്ചു കഴിഞ്ഞു, ഇതി പത്തു മുഴുവന്‍ ഇളക്കിമാറ്റി കുട്ടിയും പറച്ചു പോണം എന്നുപറയുന്നത് ശരിയല്ല.

അങ്ങിനെ വിവാദങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്ഥലം കൊടുത്ത സമയത്ത് തന്നെ അതിനെതിരെ എന്തെങ്കിലും ചെയ്യണമായിരുന്നു.

അപ്പൊ ഇനി ചെയ്യാന്‍ പറ്റുന്നത് എന്താനുവച്ചാല്‍ രണ്ടുപേര്‍ക്കും ഒപ്പം കേരളത്തിലെ മറ്റുള്ള ജനങ്ങള്‍ക്കും കൂടി ഉപയോഗപ്രദമായ കാര്യം രമ്യതയില്‍ പരിഹരിക്കുക എന്നതാണ്.

ഇത് എന്‍റെ അഭിപ്രായം മാത്രം.

എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല, വികസനത്തിനും ഒപ്പം പ്രായോഗിഗതയ്ക്കും മുന്‍ഗണന നല്‍കുന്ന വ്യക്തികള്‍ ആണ് എനിക്കിഷ്ടം.

വാല്‍കഷ്ണം : സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല. വേണുവും നികേഷും ഇപ്പോഴും എന്‍റെ ഫേവറൈറ്റ് ആണ്.  


24 comments:

പടാര്‍ബ്ലോഗ്‌, റിജോ said...

മറുപക്ഷത്ത് ഭൂമിയില്ലാത്ത ഒരു കൂട്ടരുമുണ്ടെന്നത് സത്യം തന്നെയാണ്. അപ്പോൽ പിന്നെ....

Lipi Ranju said...

"സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല. വേണുവും നികേഷും ഇപ്പോഴും എന്‍റെ ഫേവറൈറ്റ് ആണ്." :))

Villagemaan/വില്ലേജ്മാന്‍ said...
This comment has been removed by the author.
Villagemaan/വില്ലേജ്മാന്‍ said...

ജനം ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ അല്ലെ എപ്പോഴും വേണു മാഷ്‌ ചോദിക്കണേ ?

mottamanoj said...

@റിജോ : ശരിയാണ് അത് വിസ്മരിക്കുന്നില്ല. പക്ഷെ ഉണ്ടാക്കിയ സംഭവം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം പൊളിക്കുക എന്ന് പറഞ്ഞാല്‍ അത് കൊണ്ട് ഉണ്ടാകുന്ന ഗുണം കൂടി നോക്കണ്ടേ.

ലിപി : നന്ദി. :-)

വില്ലജ്മാന്‍ : അതെ സത്യം അത് തന്നയാണ് വേണു ചോദിക്കുന്നത്. ഞാന്‍ ഇപ്പോഴും പറയുന്നു വേണു ഈസ്‌ ബെസ്റ്റ്‌, ചങ്കൂറ്റം ഉള്ള ആളാണ്‌ വേണു.

പക്ഷെ വേണ്ടും വീണ്ടും പൊളിക്കും പോലിക്കുമോ എന്ന് ചോദിക്കുന്നത് കണ്ടപ്പോള്‍ ഒരു അസ്കിത, അപ്പൊ ആ പറഞ്ഞ "പാക്കേജു" തന്നയാണ് നല്ലത് എന്ന് തോനി അത്ര മാത്രം.

ente lokam said...

വേണു ഒരു നല്ല journalist‍ ആണെങ്കിലും മിക്ക സമയത്തും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കേട്ടാല്‍ മുമ്പില്‍ കിട്ടുന്നവര്‍ എല്ലാം അയാള്‍ക്ക് മുന്നില്‍ വിനയന്വിതര്‍ ആയി ഇരിക്കണം എന്ന മട്ടില്‍ ആണ്...ഇതേ ചോദ്യങ്ങള്‍ തന്നെ അല്പം soft ആയി ചോദിക്കുന്നത് ആണ് കേള്‍വിക്ക് നല്ലത് എന്നും കൂടി തോന്നുന്നു...പിന്നെ പലപ്പോഴും ഒരു ഒരു പാര്‍ടിയുടെ വക്താവ് ആണ് താന്‍ എന്ന് കൃത്യമായി idneitfy ചെയ്യിക്കാന്‍ തരത്തിലുള്ള interview ആണെന്ന് തോന്നും...അതൊരു റീപോര്‍ടറുടെ പരാജയം ആണെന്നാ എനിക്ക് തോന്നുന്നത്...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഞാനീ വക കോമഡി പരിപാടികള്‍ കാണാറില്ല മനോജ്. :)

the man to walk with said...

Best wishes

mottamanoj said...

എന്‍റെ ലോകം : താങ്കള്‍ വ്യക്തമായി തന്നെ പറഞ്ഞു.

ബഷീര്‍ : ഹ ഹ കോമഡി തന്നെയാ ചിലപ്പോ. പക്ഷെ പലരും അതില്‍ ബ ബ പറയുന്നത് കണ്ടിട്ടുണ്ട്.

ദി മാന്‍ :താങ്ക്സ്

moideen angadimugar said...

"സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല.“
ഇക്കാര്യത്തിൽ എനിക്ക് സംശയമുണ്ട് മനോജ്..!

Shukoor said...

ഒരു അഴ കൊഴമ്പന്‍ പോസ്റ്റ്‌ അല്ലാതെ എന്ത് പറയാനാ

Jefu Jailaf said...

വിവാദങ്ങൾ ഉണ്ടാക്കാൻ എനിക്കും താല്പര്യമില്ല. കടപ്പാട്: ഉമ്മൻ ചാണ്ടി.

ആത്മഗതം: ആ കാറ്റാടിയുടെ കാറ്റ് തട്ടിയാൽ വീഴുന്ന അവസ്ഥയിലാ എന്റെ കസേര അതിനിടയിലാ കോപ്പന്റെ ഒരോ ചോദ്യങ്ങൾ.

വീ കെ said...

ഇതെല്ലാം ഓരോരൊ രാഷ്ട്രീയക്കളീകളല്ലേ...
എനിക്കിതിനൊന്നും നേരമില്ല.
പിന്നെ വേണമെങ്കിൽ ഒരു ചോദ്യം മാത്രം.
എതിർക്കുന്നവർ ഇക്കാലമത്രയും എവിടെയായിരുന്നു...?
അവർ രാത്രിയിൽ ആരും കാണാതെ കൊണ്ടുവന്നു കുഴിച്ചിട്ടതൊന്നുമല്ലല്ലൊ...?

Sabu M H said...

ഒരു ചെറിയ ചോദ്യം.
നിങ്ങളുടെ വീടും പറമ്പും ഒരു ഹോട്ടൽ മുതലാളി കൈയ്യേറി എന്നു കരുതുക. അവിടെ ഒരു നല്ല ഹോട്ടലും സ്ഥാപിച്ചു. നാട്ടുകാർക്ക്‌ നല്ല ഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടൽ എന്നും കരുതുക.

നിങ്ങൾ ഹോട്ടൽ മുതലാളിയുമായി 'പാക്കേജ്‌' നു പോകുമോ? അതോ
നിയമപരമായി അവരെ ഒഴിവാക്കാൻ ശ്രമിക്കുമോ? :)

കുഞ്ഞൂസ് (Kunjuss) said...

സാബുവിന്റെ കമന്റില്‍ എന്റെയും ഒരു കയ്യൊപ്പ്...!

mottamanoj said...

moideen : അങ്ങിനെ ആണെങ്കില്‍ ഞാന്‍ ഇപ്പൊ അട്ടപാടിയില്‍ പോകും.
Shukoor : സാരല്യ അടുത്ത പ്രാവശ്യം നോക്കാം.
Jefu Jailaf : ഹ ഹ അത് ശരിയാ
വീ കെ : അത് തന്നെയാണ് എന്‍റെയും ചോദ്യം.

Sabu M H : വ്യതാസമുണ്ട് എന്‍റെ സ്ഥലം ഒരു പബ്ലിക്‌ റോഡ്‌ ഉണ്ടാക്കാനാണ് കയ്യേറിയതെങ്കില്‍ ഞാന്‍ " പാക്കേജിന്" പോകും, പക്ഷെ ഹോട്ടലാണ് എങ്കില്‍ പോകില്ല, ഇവിടെയും അതാണ്‌ വ്യതാസം.

കുഞ്ഞൂസ് (Kunjuss) : നന്ദി.

ടിന്റുമോന്‍ said...

ഞാനും വേണുവിന്റെ ഫാനാണ്

പ്രഭന്‍ ക്യഷ്ണന്‍ said...

...വികസനത്തിനും ഒപ്പം പ്രായോഗിഗതയ്ക്കും മുന്‍ഗണന നല്‍കുന്ന വ്യക്തികള്‍ ആണ് എനിക്കിഷ്ടം...!

അതോണ്ട്..എനിക്കിപ്പം ആരേയും ഇഷ്ട്ടാല്ലാ...!
ആശംസകള്‍ മൊട്ടേ..!

Echmukutty said...

ആദിവാസികളുടെ ഭൂമിയോ? അവർക്കെവിടെയാ ഭൂമി ഇപ്പോ? അതൊക്കെ പണ്ട് കാലത്തെപ്പോഴോ അല്ലേ ഉണ്ടായിരുന്നത്? ആദിവാസികൾക്കായി അനുവദിച്ച വൈദ്യുതി ലൈൻ അവരുടെ ഊരിൽ എത്തും മുൻപ് വഴി മാറിപ്പോകുന്നതു കാണാം. അവർക്കനുവദിച്ച ജലസേചന പദ്ധതിയും വഴി മാറി ഒഴുകുന്നതു കണ്ടിട്ടുണ്ട്. ആ പേരിൽ വരുന്ന സകല പാക്കേജും മറ്റാരുടെയെങ്കിലും ആയിത്തീരാൻ ഒരു ബുദ്ധിമുട്ടുമില്ല.അവരുടെ ഊരുകളിൽ, അവർ താമസിയ്ക്കുന്ന് കൊച്ചു വീടുകളുടെ ഉമ്മറത്തും കൂടി ഹുങ്കാര ശബ്ദം മുഴക്കി തിരിയുന്ന കാറ്റാടിയും പുതിയൊരു പാക്കേജിൽ ആദിവാസിയുടെ അപ്പുറത്തേയ്ക്ക് നടന്നു പോകുവാനാണിട.
ആദിവാസി മടിയനാണ്, പണിയെടുക്കില്ല, മദ്യത്തിനടിമയാണ്, നന്നാവാൻ മോഹമില്ല എന്ന പതിവു വചനങ്ങൾ നമുക്ക് കേട്ടുകൊണ്ടിരിയ്ക്കേണ്ടിയും വരും..... മണ്ണിൽ നിന്ന് മാന്തിയെടുത്ത കിഴങ്ങിൽ ഭക്ഷണ ശേഷം മിച്ചം വന്നത് തിരികെ മണ്ണിൽ കുഴിച്ചിടുന്ന, സ്വന്തമായി പെട്ടിയിൽ പൂട്ടി വെയ്ക്കാത്ത ആദിവാസിയുടെ മനസ്സ് നമുക്ക് പിടി കിട്ടാനെളുപ്പമല്ല.
പാക്കേജു കൊണ്ട് ആദിവാസിയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന നല്ല പ്രതീക്ഷയിൽ...........

INTIMATE STRANGER said...

ചാനലുകാരും കണക്കാ രാഷ്ട്രിയ കാരുംകണക്കാ...

mottamanoj said...

ടിന്റുമോന്‍ : അത് ശരി, ഞാന്‍ ടിന്റുമോന്‍ ഫാനാ

പ്രഭന്‍ ക്യഷ്ണന്‍ : എനാലും ആരെങ്കിലും വേണ്ടേ ?

Echmukutty : പാക്കെജുകൊണ്ട് ആദിവാസികള്‍ക്കും മറ്റുള്ള കേരളീയര്‍ക്കും ഉപകാരം ഉണ്ടാവട്ടെ.

INTIMATE STRANGER : ഇവര് കുറച്ചു വ്യതസ്തമായി തോനിയിരുന്നു, ഇന്ത്യാവിഷന്‍ തുടക്കത്തില്‍ ഇങ്ങനെയയിരിന്നു

ആസാദ്‌ said...

"സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല. വേണുവും നികേഷും ഇപ്പോഴും എന്‍റെ ഫേവറൈറ്റ് ആണ്." :))

subanvengara-സുബാന്‍വേങ്ങര said...

സുസ്ലോണ്‍ കമ്പനി എന്‍റെ അമ്മയിഅപ്പന്‍റെ അല്ല. വേണുവും നികേഷും ഇപ്പോഴും എന്‍റെ ഫേവറൈറ്റ് ആണ്. ,,,പിന്നെന്തൂട്ടാ പ്രശ്നം!!!!

mottamanoj said...

ആസാദ്‌ : ശരിയാണ് ഇതുവരെ അത് മാറിയിട്ടില്ല.

സുബാന്‍വേങ്ങര : അത് ശരി, രാമായണം മുഴുവന്‍ പറഞ്ഞിട്ട് സീത കൃഷ്ണന്റെ ആന്‍റിയാണോ എന്ന് ചോദിക്കും പോലെയായി.

Post a Comment