Friday, September 16, 2011

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം


ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.


രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍
10 മണിക്ക് ചായ കുടി
11 മണിക്ക് ധര്‍ണ്ണ,
12 മണിക്ക് വണ്ടി കത്തിക്കല്‍
1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍
3 മണിക്ക് ഉച്ചയൂണ്
4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം
4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം.
6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ.

പിറ്റേദിവസം
രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന
10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും.
11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍
12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍.
2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍
പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ

അടുത്ത ദിവസം.

വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌.

നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പങ്കുചേരാന്‍ താല്പര്യമുണ്ടെങ്കില്‍ “സാധനം” സ്വയം കൊണ്ടുവരണം 

43 comments:

Rakesh KN / Vandipranthan said...

hahahaha

രമേശ്‌ അരൂര്‍ said...

പ്രതികരണം കലക്കി :)

ശ്രീരാജ്‌ കെ. മേലൂര്‍ said...

സ്വയമ്പന്‍ .!!

sm sadique said...

എന്റെ മനസ്സിൽ തമാശയല്ല് വരുന്നത്; പെട്രോളിനു വിലകൂട്ടുന്ന ഇവന്മാരെ തല്ലി കൊല്ലണം. പുറത്തിറങ്ങാനനുവദിക്കരുത്.പന്ന നാറികൾ ..... ...... ........... .......... ......... ....... ഇതൊക്കെ പച്ച തെറികളാണ് ട്ടോ. തോന്നുന്നത് പോലെ വായിച്ച് ആസ്വദിക്കുക...

ഹാഷിക്ക് said...

വണ്ടി കത്തി തുടങ്ങി !!!!!

mad|മാഡ്-അക്ഷരക്കോളനി.കോം said...

സി ബി ഐ ഇപ്പം ഇങ്ങെത്തും മൊട്ടമനോജിനെ തേടി.. ഇന്ത്യയിലെ ജനങ്ങളെ പ്രകോപിതര്‍ ആക്കി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യാന്‍.. ഹി ഹി.. ദൈവമേ ഇന്ത്യയില്‍ വണ്ടി ഒന്നും കത്താണ്ടിരുന്നാല്‍ മതിയാരുന്നെ...

വിനുവേട്ടന്‍ said...

കുത്തകകളെ സഹായിക്കാൻ വേണ്ടി മാത്രം കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഇതുപോലത്തെ ഒരു കേന്ദ്രഗവണ്മന്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. ഇവർക്കൊന്നും ശക്തമായ ഒരു ആൾട്ടർനേറ്റിവ് ഇല്ലാത്തതാണ് നമ്മുടെ ദുര്യോഗം. കഷ്ടം എന്ന് പരിതപിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും നമുക്ക്....

faisalbabu said...

ഹഹഹ ,,,ചില കാര്യങ്ങള്‍ കുറച്ചു പറഞ്ഞാല്‍ മതി കൂടതല്‍ ചിന്തിക്കാന്‍ ,,,

mljagadees said...

എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞാല്‍ മതിയോ?
വൈദ്യുത വാഹനങ്ങളുപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

mottamanoj said...

വണ്ടിപ്രാന്തന്‍ : വില ഇത്രയും കൂടിയിട്ടും പ്രാന്ത് മാറിയില്ലേ ?

രമേഷ്ജി : നന്ദി
ശ്രീരാജ്‌ : നന്ദി
സിദ്ധിഖ് : കാര്യം ഒരു പരിധി വിട്ടാല്‍ അത് തമാശയായി തോന്നും, അതാണ് എനിക്ക് സംഭവിച്ചത് . തെറി ഇഷ്ടായി. എല്ലവരും ഓരോപ്രാവശ്യം പെട്രോള്‍ അടിക്കുംബോഴും എത്ര തെറി പറയും എന്നറിയില്ല.


ഹാഷിക്‌ : അതെ അതെ കത്തി തുടങ്ങി.

അര്ജു്ന്‍ : ആരാണ് സത്യത്തില്‍ പ്രകൊപ്പിക്കുന്നത് സര്ക്കാാര്‍ തന്നെയല്ലേ. ജനപ്രധിനിധികളെ തരിച്ചു വിളിക്കാന്‍ ഉള്ള അവകാശം ഉണ്ടെങ്കില്‍ ഇവര്‍ ഇതൊക്കെ കാണിച്ചു കൂട്ടുമോ ?

ഫസല്‍ : അത് തന്നെ.

Mljagadees : ഇല്ല അവരെ മാത്രം കുറ്റം പറയില്ല, ഇതിനുള്ള പരിഹാരം ആണ് വേണ്ടത്. വൈദ്യുത വാഹനങ്ങള്ക്ക് ഉള്ള ന്യുനത അതിനു കൂടുതല്‍ ദൂരം പോകാന്‍ പറ്റില്ല എന്നതാണ്.

mottamanoj said...

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അതിന്റെ പോരായ്മകളും ഉണ്ട്. ഒറ്റ ചാര്‍ജില്‍ കുറഞ്ഞ ദൂരമേ സഞ്ചരിക്കാന്‍ പറ്റൂ എന്നതാണ് ഏറ്റവും വലിയ ന്യുനത. മറ്റൊന്ന് അതിന്‍റെ ബാറ്ററി പാക്‌ രണ്ടോ മൂനോ വര്ഷം കൂടുമ്പോള്‍ മാറ്റണം. അതിനു ഇന്നത്തെ സാഹചര്യം അനുസരിച്ച് വണ്ടിയുടെ പകുതി വിലയോളം വരും അത് കാര്‍ ആയാലും ബൈക്ക് ആയാലും.

അപ്പൊ അതൊരു ശാശ്വത പരിഹാരം ആയികാണന്‍ കഴിയില്ല.

പകരം പെട്രോള്‍ / ഡീസല്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം, ഒപ്പം ഡീസലിനുള്ള സബ്സിഡി എടുത്തു കളഞ്ഞു , നികുതി കുറച്ചു പെട്രോള്‍ ഡീസല്‍ വില ഏകീകരിച്ചു വില്‍ക്കുനതാണ് ഇന്ത്യയുടെ ഭവിക്കു നല്ലത്

ഒരു ദുബായിക്കാരന്‍ said...

ഇത് കലക്കീട്ട...ഇവന്മാരെയൊക്കെ പെട്രോള്‍ ഒഴിച്ച് കത്തിക്കണം..

Deepu Nair said...

haha.. kalakki

Prinsad said...

ഡ മൊട്ടേ.. താന്‍സാനിയയിലുരുന്ന് ഇത് കുത്തിക്കുറിക്കുമ്പോള്‍ ശ്രദ്ധിക്കണം... പൊതുമുതല്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിന് എയര്‍പ്പോര്‍ട്ടില്‍ വെച്ച് പൊക്കും :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാന്‍ എന്റെ പരിപാടി കുറച്ചു വ്യത്യസഥമായി അവതരിപ്പിക്കാം'

കാലത്തു ഉണര്‍ന്നെഴുന്നേറ്റ്‌ പല്ലുതേച്ചുകുളിച്ച്‌ വയറു നിറയെ ഇഡ്ഡലിയും സാമ്പാറും കഴിക്കും
പിന്നെ വയര്‍ വിശക്കുന്നതു പരെ പട്ടിണിസമരം

വയറു വിശന്നു തുടങ്ങുമ്പോള്‍ ഇളനീര്‍ കുടിച്ചു സമരം എന്റെ സഹധര്‍മ്മിണിയെ ഏല്‍പ്പിക്കും - അവര്‍ അതിനു മുന്‍പു തന്നെ വയര്‍ നിറയെ ആഹാരം കഴിച്ചിട്ടു വന്നിരിക്കും

അങ്ങനെ ഒരു റിലേ നിരാഹാരം

Jefu Jailaf said...

kalakki maashe...:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇവിടെ ഖത്തറില്‍ പെട്രോളിന് ഇന്ത്യന്‍ വില പത്തു രൂപയെ ഉള്ളൂ. ഒരു വല്യ വണ്ടീം കൊണ്ട് ഇങ്ങു പോര്. ഫുള്‍ ടാങ്ക് അടിച്ചു തിരിച്ചു പോവാം.എന്നാലും ലാഭമാ ചേട്ടാ.....

ഷാജു അത്താണിക്കല്‍ said...

ഹ ഹ ഹ
സാധനം കായിലുണ്ട്

പ്രഭന്‍ ക്യഷ്ണന്‍ said...

കൊറച്ചു കാലമായി ഹര്‍ത്താല് ഘോഷിച്ചിട്ട്..ഒന്നര്‍മാദിച്ചിട്ടുതന്നെ ബാക്കി കാര്യം..!

അപ്പോ ശരി മൊട്ടേ..!കാണാം..!!

Ismail Chemmad said...

മനോജ്‌ ഇത് കലക്കി ..|ആശംസകള്‍

Sandeep.A.K said...

ഞാനും കൂടുന്നു.. but സാധനം.....

mottamanoj said...

ഒരു ദുബായിക്കാരന്‍ : അത് ശരി എന്നിട്ട് വേണം വീണ്ടും വില കൂടാന്‍ :-)

Deepu Nair : നന്ദി ട്ടോ

Prinsad: അത് ശരി അതിനു ഇപ്പൊ നടന്നതല്ലേ ഞാന്‍ പറഞ്ഞത്.

ഇന്‍ഡ്യാഹെറിറ്റേജ്‌ : അത് ശരി നല്ല കക്ഷി.

Jefu Jailaf : നന്ദി

(തണല്‍) : അത് ഐഡിയ.

ഷാജു അത്താണിക്കല്‍ : നന്ദി ഇഷ്ടാ

പ്രഭന്‍ ക്യഷ്ണന്‍ : ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്ക് ഓരോ കാരണം :-)

Chemmad exp : നന്ദി ട്ടോ
Sandeep.A.K : അത് ശരി സാധനം കൊടുവരണം ഒരപ്പയിട്ടും

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നിങ്ങളെ മനസിലിരുപ്പ് കൊള്ളാം.. . :)

Jithesh said...

vila kurakkunnathuvare all india strike nadathaan ethengilum party thayyarakumo? ennaal ok aakum..

Echmukutty said...

“എണ്ണക്കമ്പനികൾ പറയുന്ന വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങാനാവാത്തവർ, പാചക വാതകം വാങ്ങാനാവാത്തവർ, സാധനങ്ങളുടെ വിലക്കൂടുതലിനെപ്പറ്റി പരാതിയുള്ളവർ, തൊഴിൽ രഹിതർ (പൊതുവേ ദരിദ്രർ എന്ന് ഇക്കൂട്ടരെപ്പറ്റി പറയും) അവർ ഇന്നു മുതൽ ഇന്ത്യാ രാജ്യത്തിലെ ജനങ്ങളല്ല, അവരെ അനധികൃത കുടിയേറ്റക്കാരായി കരുതി ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും ഇന്ത്യയിലെ ജനങ്ങളായിത്തീരാൻ വേണ്ട അശ്രാന്ത പരിശ്രമം നടത്തുക.“
അല്ലാതെ നടക്കാത്ത ഓരോ സമരവും പ്രതിഷേധവും ഒക്കെ കൊണ്ടു വന്ന് സമയം കളയുകയല്ല വേണ്ടത്.

mottamanoj said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : മനസ്സിലിരിപ്പല്ല ഗതികെട്ട് പറഞ്ഞതാ.

Jithesh : ആര്‍ക്കും ധൈര്യം ഉണ്ടാവില്ല ഇതൊക്കെ വെറുതെ കണ്ണില്‍ പൊടിയിടാന്‍

Echmukutty: എന്റമ്മേ ഇത്രേം വേണോ ?

Kalavallabhan said...

താമസിച്ചു പോയില്ല,
എന്നും ഹർത്താൽ നടത്താൻ ഇവിടെ ഒരു കോ-ഓപ്പിറേറ്റീവ് സൊസൈറ്റി രൂപികരിക്കുക. പ്രവർത്തനം കാര്യക്ഷമമായി നടത്തുക. പെട്രോൾ വില താനേ കുറയും.
നമുക്കൊരു ഹർത്താൽ രാജ്യം തന്നെ പ്രഖ്യാപിച്ചാലോ ?
എന്തായാലും ഇതിൽ നിന്നുമൊരു മോചനം അത്യാവശ്യമാണ്.

ente lokam said...

ഉള്ള വണ്ടികളും സ്വത്തും തല്ലി പൊളിക്കുക..
നാളെ ആ ഭാരവും കൂട്ടി വീണ്ടും നികുതി
കൂട്ടുക..
അപ്പൊ വീണ്ടും വഴിയെ പോവുന്നവന്റെ
വണ്ടിക്കും റെയില്‍വേ സ്ടഷനിലും എയര്‍ പോര്ടിലും
പോകുന്നവന്റെ വണ്ടിക്കും കാറ്റ് കുത്തുക...വീണ്ടും
സര്‍ക്കാര്‍ വണ്ടി കത്തിക്കുക...

ഈ പൊട്ടന്മാരെ ആണോ ആവോ 100 ശതമാനം സാക്ഷരര് ‍എന്ന് വിളിക്കുന്നത്‌..??

Villagemaan/വില്ലേജ്മാന്‍ said...

""പ്രാര്‍ഥിക്കാന്‍"" എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ !

mottamanoj said...

Kalavallabhan : ആര്‍ക്കും എപ്പോവേനമെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം ഇതാണല്ലോ ഇപ്പോഴത്തെ അവസ്ഥ , മാറ്റം വേണം വേണം.

ente lokam: എന്തെ ആളുകള്‍ ഇനിയും ഇത് മനസ്സിലാക്കാത്തത് ? ആളുകള്‍ ടാക്സ് കൊടുത്ത പൈസ കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് എപ്പോഴാണ് ഇത് തല്ലിപോട്ടിക്കുന്നവര്‍ ഓര്‍ക്കുക.

വില്ലേജ്മാന്‍ : ഇത് ശരിക്കും പ്രാര്‍ത്ഥന അല്ല. വേറെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലലോ എന്ന എന്‍റെ രോഷം ആണ് ഇത്

Lipi Ranju said...

ഇത് കലക്കിട്ടോ :) എത്രപേര്‍ പങ്കു ചേര്‍ന്നു! :))

jayarajmurukkumpuzha said...

assalayi...... aashamsakal...

നാരദന്‍ said...

പ്രതികരണക്കുറ്റി പുകയുന്നത് വരെ പ്രതികരിക്കുക.

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ഹ ഹ പോസ്റ്റ് കലക്കി..

mottamanoj said...

Lipi : സാദനം സ്വയം കൊണ്ടുവരണം എന്ന് പറഞ്ഞപ്പോള്‍ അധികം ആരും വന്നില്ല. ആകെ ഒരു 600 ആളുകള്‍ ഇത് വരെ.


jayarajmurukkumpuzha, നാരദന്‍ , (മഖ്ബു ) : നന്ദി ട്ടോ

ഓർമ്മകൾ said...

Supeeeer post.....Supeeeer post.....

സ്വന്തം സുഹൃത്ത് said...

കൊള്ളാം.... അടുത്ത തവണ നോക്കാം...:)

മനോജ്‌ വെങ്ങോല said...

സുഹൃത്തേ,
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

Naseef U Areacode said...

കൊള്ളാം .. നല്ല ഷെഡ്യൂൾ...

രസകരമായി...

വാല്യക്കാരന്‍.. said...

മൊട്ടേ..
മാണ്ട മാണ്ട...
ആകെപ്പാടെ ഇസ്കൂളോഴിവ് കിട്ടണ ദെവസാ അത്..
അതോണ്ട് അയ്മ്മേ തൊട്ടു കളി മാണ്ടട്ടാ....

Jenith Kachappilly said...

Ha ha ha kollaam nerathe vaayikkan kazhiyanjathil khedikkunnu...

Aashamsakalode
http://jenithakavisheshangal.blogspot.com/

mottamanoj said...

ഓർമ്മകൾ , സ്വന്തം സുഹൃത്ത് , മനോജ്‌ വെങ്ങോല, Naseef U Areacode, വാല്യക്കാരന്‍, Jenith Kachappilly .

എല്ലാവര്ക്കും നന്ദിട്ടോ , അടുത്ത പ്രാവശ്യം നിങ്ങള്ക്ക് സാധനം ഫ്രീ. :-)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ഹർത്താലാഘോഷത്തിൽ പങ്കെടുത്തതിന്റെ ഉന്മാദത്തിലാണ് ഞാനിപ്പോൾ..കേട്ടൊ മനോജ്

Post a Comment