Wednesday, October 26, 2011

ടാന്‍സാനിയ - വണ്ടിവിശേഷം

മോടിഫെ ചെയ്ത ലാന്‍ഡ്‌ ക്രൂഇസര്‍ 
ടാന്‍സാനിയ – ഈസ്റ്റ്‌ അഫ്രികയിലെ ഏറ്റവും വലിയ രാജ്യം.

പണ്ട് ജര്‍മ്മന്‍ കോളനി ആയിരുന്ന ടാന്‍സാനിയ സ്വാതന്ത്രത്തിനു ശേഷം പൊതുവേ തേര്‍ഡ് വേള്‍ഡ് എന്നാണ് അറിയപെടുന്നത് എങ്കിലും ഇവിടെയുള്ള വണ്ടികളുടെ കാര്യത്തില്‍ അങ്ങിനെയല്ല. പ്രതേകിച്ചു ആദ്യമായി ഇവിടെ വരുന്ന ആള്‍ കുറച്ചോക്കെ അന്തം വിട്ടേക്കാം. ഇത്രേം വിലപിടിപ്പുള്ള വണ്ടികള്‍ ഓടുന്ന രാജ്യം എങ്ങനെ തേര്‍ഡ് വേള്‍ഡ് കണ്‍ട്രി ആയി എന്ന് ചിന്തിച്ചേക്കാം.

എമിരേറ്റ്സ്, ഒമാന്‍, ഖത്തര്‍ , സൗത്ത്‌ അഫ്രികന്‍, കെനിയ എയര്‍ലൈന്‍കല്‍ പ്രതിദിന സര്‍വീസും കെ എല്‍ എം , സ്വിസ്സ്, അങ്ങിനെ കുറെ വേറെ എയര്‍ലൈന്‍ കളും ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസ് നടത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം നാഷണല്‍ പാര്‍ക്കുകളും വന്യമൃഗങ്ങളുടെ ഇടയിലെക്കുള്ള യാത്രയാണ്. Sherengetti, Ngorongoro, Lake manyara, Tarangare , Selus , mounth Kilimajraro ( രജനിയുടെ എന്തിരനൈല്‍ പാട്ട് ഓര്‍മവരുന്നുണ്ടോ ) എന്നിവയെല്ലാം ടാന്‍സാനിയയില്‍ ആണ്.

ഇനി വണ്ടികളിലേക്ക് വരാം.

ടൊയോട്ട ലാന്‍ഡ്‌ക്രൂയിസര്‍ന്‍റെ അഫ്രികയിലെ തന്നെ ഏറ്റവും വലിയ ഒരു വിപണി ആണ് ടാന്‍സാനിയ എന്ന് പറയാം, ഒരു വിധം എല്ലാ എം പി മാര്‍, മന്ത്രിമാര്‍, മറ്റു പ്രമുഖ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എല്ലാം തന്നെ ലാന്‍ഡ്‌ ക്രുഇസര്‍ VX അല്ലെങ്കില്‍ GX, ആണ് ഉപയോഗിക്കുന്നതു. ഇവിടുത്തെ ഏകദേശ വില $200,000/-. ചിലരൊക്കെ നിസ്സാന്‍ പട്രോള്‍ ഉപയോഗിക്കുന്നുണ്ട്.  അതില്‍ തന്നെ കുറച്ചു കുറഞ്ഞത് വേണമെങ്കില്‍ ടൊയോട്ട പ്രാഡോ, ടൊയോട്ട രേവ 4, അല്ലെങ്കില്‍ നിസ്സാന്‍ X trail എന്നിവ ആണ് ഉപയോഗിക്കുന്നത്.

ടൊയോട്ട കൂടാതെ നിസ്സാന്‍, മിത്സുബിഷി, ഹ്യുണ്ടായ്, ലാന്‍ഡ്‌ റോവര്‍, ഫോര്‍ഡ്‌ എന്നിവയെല്ലാം ഇവിടെ കാണാം.

പണ്ട് ലാന്‍ഡ്‌ റോവര്‍ ആയിരുന്നു പ്രിയം എങ്കില്‍ അത് ഇപ്പൊ മാറി ടൊയോട്ട ആദിപത്യം എല്ലാവടെയും കാണാം.

ഒപ്പം ജപാനീസ്‌ reconditioned കാര്‍സിന്റെ ഒരു വലിയ വിപണിയും ടാന്‍സാനിയ. രണ്ടോ മൂണോ വര്ഷം ജപ്പാനില്‍ ഉപയോഗിച്ചതിനു ശേഷം റീകണ്ടിഷന്‍ ച്യ്ത ടൊയോട്ട പ്രാഡോ ഒക്കെ ഒരു $25,000/- ഒക്കെ കിട്ടും.

ടാക്സികള്‍ മിക്കവാറും ടൊയോട്ട കൊരോല്ല, കരീന, മാര്‍ക്ക്‌ 2 എന്നിവയെല്ലാം ആണ്, കൂടുതലും ഓട്ടോമാടിക് കാറുകള്‍ ആണ് എന്നതാണ് പ്രതേകത. പെട്രോളിനും ടെസളിനും ഏകദേശം ഒരേ വില തന്നെയാണ് ഇവിടെ ( $1.26 ltr )

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യന്‍ വാഹനങ്ങളും ഈയിടെ ആയി ഇവിടെ കാണാവുന്നതാണ്. നമ്മുടെ സ്വന്തം Tata ആണ് അതില്‍ മുഖ്യമായും "ടാറ്റാ ആഫ്രിക" എന്നാ നിലയില്‍ സ്വന്തമായി sales & service നടത്തുന്നത്. ടാറ്റയുടെ Indica ($9000), Indigo GLS($12,000), Safari($35,000), Xenon, എന്നീ passenger വാഹനങ്ങളും Ace ($6500), Magik, 407, പിന്നെ വലിയ ട്രക്കുകള്‍ ഒക്കെയാണ് അവരുടെ ഇവിടുത്തെ വിറ്റു പോകുന്ന വാഹങ്ങള്‍.

മാരുതി സുസുകിയുടെ സിഫ്റ്റ്‌($12,000), സ്വിഫ്റ്റ്‌ desire ($17,820), മാരുതി ഒമ്നി, സുസുകി ജിപ്സി എന്നീ വാഹങ്ങള്‍ ഈയിടെ ആയി ഇവിടുത്തെ നിരത്തുകളില്‍ കാണാം. സ്വിഫ്റ്റ്‌ , ഡിസയര്‍, എന്നിവയോടൊപ്പം സുസുകി എന്ന് മാത്രം എഴുതി വില്‍ക്കുമ്പോള്‍ ഒമ്നി ജിപ്സി എന്നിവ മാരുതി സുസുകി എന്നാ ബട്ജോടെ വില്‍ക്കുന്നു

മഹിന്ദ്ര സ്കോര്‍പിയോ, ഹ്യുണ്ടായ് i10 ( $12,000/-) എന്നിവയും ഇവിടെ കാണാം, ഈയടുത്ത് നടന്ന വോഡഫോണ്‍ണിന്‍റെ ( ടെലിഫോണ്‍ കമ്പനി ) ഒരു പ്രൊമോഷനില്‍ 100 നീല കളറുള്ള  i10 ആണ് സമ്മാനമായി കൊടുത്തിരുന്നത്.

ഇത്രയൊക്കെ ഇന്ത്യന്‍ കാറുകള്‍ ഇവിടെ എത്തിയത് മൂനോ നാലോ കൊല്ലം മുന്‍പാണ് എങ്കില്‍ ഇവിടെ ആദ്യം എത്തിയത് ഇന്ത്യന്‍ ബൈക്കുകല ആണ് Bajaj, TVS, yamaha, Hodna Activa  (ഇന്ത്യയിലെ ഓണ്‍ റോഡ്‌ വിലയെക്കള്‍ ഏകദേശം $200 കൂടുതല്‍ ആണ് ഇവിടെയുള്ള വില ) എന്നീ ബൈക്കുകള്‍ നിരത്തിലെ നിത്യ കാഴ്ചയാണ്. ട്രാഫിക്‌ ജാം എന്നത് സിറ്റി റോഡുകളില്‍ ഒരു നിത്യ സംഭവം ആയത് കൊണ്ട് കൂടുതല്‍ ആളുകള്‍ ബൈക്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവിടെയും ശരിക്കുള്ള ആദിപത്യം ചൈനീസ്‌ ബൈക്കുകള്‍ ആണ് എന്ന് പറയാതെ വയ്യ,  അതും ബൈക്കുകളുടെ തമ്പുരാനായ Harly davidson ഡിസൈന്‍ കോപ്പി ച്യ്ത ചില ചൈനീസ്‌ ബൈക്കുകള്‍ വിലയോ തുച്ചം.

എന്നാല്‍ ഇവിടുത്തെ ശരിക്കുള്ള ഇന്ത്യന്‍ താരം നമ്മുടെ എല്ലാമെല്ലാമായ ജീവത്മായ പരമാത്മാവായ പിന്നെ എന്തൊക്കെയോ ആയ ഓട്ടോറിക്ഷകള്‍ ആണ്. ബജാജ് ($4000) , ടി വി എസ് എന്നീ ഓട്ടോ റിക്ഷകള്‍ ആണ് ഇവിടെ ഇപ്പൊ ഒരു മൂന്ന് നാല് കൊല്ലമായി കണ്ടു വരുനതു. ഇത് എങ്ങനെ ഓടിക്കണം, ഏതൊക്കെ രീതിയില്‍ ട്രാഫിക്‌ ജാം കൂടുതല്‍ വഷളാക്കം, ചെറിയ ഒരു സ്ഥലത്ത് വച്ച് എന്തൊക്കെ കാട്ടി കൂട്ടാം എന്നൊക്കെയുള്ള ഒരു ബുക്ക്‌ ഇതിനോടൊപ്പം ബജാജ് അയക്കുന്നുണ്ടോ എന്ന് സംശയം, കാരണം നാട്ടില്‍ ഓട്ടോറിക്ഷ കാണിക്കുന്ന അതെ സ്റ്റയിലില്‍ തന്നെ ഇവിടെയം അത് കാണാം. പക്ഷെ രണ്ടു വര്ഷം കൊണ്ട് 20,000 ത്തോളം ആളുകള്‍ക്ക് ഓട്ടോറിക്ഷകള്‍ കാരണം നേരിട്ട് തൊഴില്‍ ലഭിച്ചു എന്ന് പറയുമ്പോള്‍ ആളു ചില്ലരകാരനല്ല എന്നും മനസ്സിലാകാം.
ഒരു വന്യമൃഗ സങ്കേതത്തില്‍ 

Hyundai I-10 & IX-35

റോഡും Toyota Cami ഇന്ത്യയിലെ Premier Rio

വീണ്ടും ഒരു വന്യമൃഗ സങ്കേതത്തില്‍ 

Swift മാരുതി എന്ന് കാണാന്‍ ഇല്ല 

ടാക്സിയും , പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടും 

ട്രാഫിക്‌ ലൈറ്റ് കട്ട് കിടക്കുന്ന ഓട്ടോ :-)

ആകെ രണ്ടു ബെന്റ്ലി, മൂന്ന് ലംബോര്‍ഗിനി, അഞ്ചു ഫെരാരി,  മാത്രമേ ടാന്‍സാനിയയില്‍ ഉള്ളൂ എന്ന് ആണ് എന്റെ അറിവ്. റേഞ്ച് റോവര്‍, ലെക്സസ്, ബി എം ഡബ്ലു X5, പജെരോ  എന്നിവയൊക്കെ കുറെ ആളുകള്‍ തേരാ പരാ നടക്കുനത് കാണാം വെറുതെ ആളെ ഒരു മാതിരി കൊതിപ്പിക്കാന്‍.

ഒക്ടോബര്‍ ലക്കം ഓവര്‍ടേക്ക് മാഗസീനില്‍ ഇത് പ്രിന്‍റ് ചെയ്തു  വന്നിട്ടുണ്ട് ഇവിടെ ക്ലിക്കിയാല്‍ മാഗസീന്‍ മുഴുവനും വായിയ്ക്കാം
http://overtakeonline.in/e-magazine/form/Magazine/octoberissue2011.html

53 comments:

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഭാരതത്തിന്റെ ദേശീയവാഹനം(അങ്ങിനെ വിളിക്കാമോ ആവോ)"ഓട്ടോ"അവിടെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു.അപ്പോള്‍ അവിടെ പട്ടിനിയാനന്നാണ്‌ ഞാന്‍ കരുതിയത്‌ :-)എതായാലും ഇതില്‍ തേങ്ങ ഞാനുടച്ച്‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ല ഈ പുലി ഒക്കെ പ്ലാസ്റ്റിക്‌ പുലി ആണൊ ആളുകള്‍ ഒക്കെ വളരെ കൂളായി ഇരിക്കുന്നു

mottamanoj said...

വെടിവട്ടം : ഹ ഹ പട്ടിണി ഒക്കെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഉണ്ട്....

ഇന്‍ഡ്യാഹെറിറ്റേജ്‌ : ഹ ഒക്കെ ഒറിജിനല്‍ തന്നെ, അവര്‍ക്ക് അതൊക്കെ ശീലം ആയി. പൊതുവേ അവിടെ എല്ലാം തണുപ്പ് ആണ്, അത് കൊണ്ട് തന്നെ അവര്‍ക്ക് ചൂട് കിട്ടാന്‍ വണ്ടിയുടെ ബോണറ്റില്‍ വന്നു ഇരിക്കുക പതിവാണ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മടെ ഓട്ടോക്ക് ഏതു രാജ്യത്തും ഓടാം . കാരണം അതിനു ലെഫ്റ്റ് ഹാന്‍ഡ്‌ ഡ്രൈവ്‌, റൈറ്റ്‌ ഹാന്‍ഡ്‌ ഡ്രൈവ് എന്ന കണക്കൊന്നും ഇല്ലല്ലോ. പരമസുഖം.

അലി said...

ഓട്ടോയുള്ള സ്ഥിതിക്ക് ഓട്ടോ തൊഴിലാളി യൂണിയനും ഉണ്ടാവുമല്ലോ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നന്നായ്ട്ടുണ്ട് ഈ ടാൻസാനിയൻ വണ്ടിപുരാണാം കേട്ടൊ ഭായ്.


ഈ വണ്ടി സർവ്വേനടത്തുവാൻ നല്ല ഹോം വർക്ക് നടത്തീ...അല്ലേ മനോജ്

പടാര്‍ബ്ലോഗ്‌, റിജോ said...

അപ്പോ ടാൻസാനിയയിലും ഓട്ടോറിക്ഷയുണ്ടല്ലേ. അതൊരു പുതിയ അറിവാണ്.

ഏതെങ്കിലും ഒരു വന്യജീവി സങ്കേതതിൽ പോയ അനുഭവം കൂടി പങ്ക് വെച്ച് കൂടേ. ത്രില്ലിങ്ങായിരിക്കുമല്ലോ മനോജേട്ടാ...

Echmukutty said...

ദേ, പുലി! അതിങ്ങനെ വന്നിരിയ്ക്കുമോ? ഫോറിൻ രാജ്യങ്ങള് അറ്റ്ലസ്സ് നോക്കി സ്വപ്നത്തിൽ കാണണ പരിപാടിയുണ്ടായിരുന്നു. അത് ഇന്നത്തോടെ നിറുത്തി, പുലീം ഓട്ടോ റിക്ഷേം....എന്റമ്മച്ചിയേ!
കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവും ല്ലേ ഈ വണ്ടികളുടെ കണക്കെടുക്കാൻ...

mottamanoj said...

(തണല്‍) : അതൊരു കാരണം തന്ന്യാവും .

അലി : ഇത് വരെ കേട്ടിട്ടില്ല, ഇനി ഇപ്പൊ അതിന്‍റെ കുറവേ ഉള്ളൂ

ബിലാത്തിപട്ടണം : ഹ ഹ, കുറച്ചൊക്കെ. നന്ദി.

പടാര്‍ബ്ലോഗ്‌ : വന്യജീവി സങ്കേതതിൽ പോയ വിവരണവും ഉടന്‍ തന്നെ പ്രതീക്ഷിക്കാം.. നന്ദി.

Echmukutty : ഹ ഹ , അതൊക്കെ ഒരു രസം അല്ലെ. കുറച്ചൊക്കെ പണിപെട്ടലല്ലേ കാര്യമുള്ളൂ . :-)

നിരക്ഷരൻ said...

ആ വണ്ടികളിൽ ഒന്നിൽ കയറി ചിത്രത്തിലുള്ളതുപോലെ വന്യമൃഗസങ്കേതങ്ങളിൽ എപ്പോഴെങ്കിലും പോയിട്ടുണ്ടോ ? അത്തരം ചിത്രങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് പോയ ഒരാളെ വെർച്ച്വൽ ആയിപ്പോലും പരിചയമില്ല. അതുകൊണ്ട് ചോദിച്ചതാ :)

എം.അഷ്റഫ്. said...

വിജ്ഞാനപ്രദമായ വിവരണം. നന്ദി ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

ഇത് ഒരു പുതിയതരം പോസ്റ്റാണ്
ഇഷ്ടായി

ente lokam said...

Manoj..puliye vandikkoppam
vangan kittumo?

നിശാസുരഭി said...

:)
കൊള്ളാ‍ാ‍ാം

ഈ ബ്ലോഗിലെ ഫോണ്ട് അലമ്പാണല്ലോ (മോസില്ല ഫയര്‍ഫോക്സില്‍)
പക്ഷെ കമന്റ് ഫോണ്ട് ഓകെ ആണ്..

അക്ഷരത്തെറ്റുകള്‍ക്ക് യാതോരു പഞ്ഞോം ഇല്ലാ, ആഫ്രിക്കക്കാരനായതിനാല്‍ ക്ഷമിച്ച്!

Vp Ahmed said...

ഈ വിശേഷങ്ങള്‍ ജോറായി. അഭിനന്ദനങ്ങള്‍.

Srikumar said...

വിജ്ഞാനപ്രദമായ വിവരണം. നന്ദി ആശംസകള്‍

Anvar Vadakkangara said...

waiting for next

ajith said...

വളരെ കൌതുകകരമായ പോസ്റ്റ്. അറിയാത്ത വിശേഷങ്ങള്‍ വായിക്കുന്നതൊരു രസമല്ലേ..

സീയെല്ലെസ്‌ ബുക്സ്‌ said...

ഇഷ്ടായി ...ആശംസകള്‍

വീ കെ said...

താൻസാനിയായിൽ ജോലിക്ക് പോയ ആളുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ വണ്ടിയുടെ കണക്കെടുക്കാൻ പോയൊരാളെക്കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്...!!! ഹാ..ഹാ...ഹാ..!

അവിടത്തെ പുലികൾക്കൊക്കെ ശൌര്യം വളരെ കുറവാണെന്നു തോന്നുന്നുവല്ലെ...?
പാവങ്ങൾ... പട്ടിണി കിടന്ന് കിടന്ന് ഒരു മയം വന്നിട്ടിട്ടുണ്ടാകും...!!

ഏതായാലും താൻസാനിയൻ വനസന്ദർശനം ഫോട്ടോ സഹിതം പോന്നോട്ടേട്ടൊ.
ആശംസകൾ...

Shukoor said...

കുറെ രാജ്യ ചരിത്രവും വണ്ടി ചരിത്രവും തുടങ്ങി അല്ലെ. ഏതായാലും ഉപകാരപ്രദമായി.

Sabu M H said...

Interesting post!. അവിടെ Honda, Holden, Jaguar, Renault എന്നിവയും ഉണ്ടാവണമല്ലോ.. അതിനെ കുറിച്ചൊന്നും കണ്ടില്ല. ജപ്പാൻ കാറുകൾ ഇവിടേയും (second hand) ധാരാളമായി വിറ്റു പോകുന്നു. Fuel efficiency തന്നെ പ്രധാന കാരണം. German cars (eg. BMW) ഇൽ ഇപ്പോഴും ഇവിടുള്ള പ്രിയം കുറഞ്ഞിട്ടില്ല. മറ്റൊന്ന് Benz ആണ്‌. എവിടെയും ഹീറോ ആകാൻ അതിനു പറ്റുമെന്നു തോന്നുന്നു! കുറേ കൂടി ഫോട്ടോസ്‌ ആവാം. (എത്ര കണ്ടാലും പോരാ!)

അവിടെ currency Tanzaanian Shilling അല്ലേ? (വിക്കിചേട്ടൻ പറയുന്നു) us dollars ആവും വില പറയുന്നത്‌ അല്ലേ?

Expecting a travelogue to Mount Kilimanjaro!

Lipi Ranju said...

കൊള്ളാല്ലോ... അവിടുത്തെ വണ്ടികളെ കുറിച്ച് നല്ലൊരു പിക്ചര്‍ കിട്ടിയല്ലോ... സ്വിഫ്റ്റിന് ഇവിടെയും നല്ല ഡിമാന്റ് ഉണ്ട്ട്ടോ.. നാട്ടിലേക്കാള്‍ വില ഒത്തിരി കൂടുതലാ !!
എന്നാലും പുലിയെ കണ്ടിട്ട് പൂച്ചയെ കണ്ടപോലെ ഇരിക്കുന്ന ആളുകളാ അതിശയിപ്പിക്കുന്നെ !!

Jithesh said...

avide vannu onnu karangi poranel ethra chilavundaakum?

മുകിൽ said...

വണ്ടികളെക്കുറിച്ചു ശരിക്കൊരു പഠനം നടത്തിയിട്ടുണ്ട്,ല്ലേ..

keraladasanunni said...

ഫോട്ടോകളും വിവരനവും നന്നായി. ടന്‍സനിയയെ കുറിച്ച് കൂടുതല്‍ എഴുതുമല്ലോ. ചരിത്രവും ഭൂമിശാസ്ത്രവും ആചാരങ്ങളും ഒക്കെ അറിയാമല്ലോ.

ഹാഷിക്ക് said...

മൊട്ട ചേട്ടാ, പോസ്റ്റ്‌ ഇഷ്ടമായി കേട്ടോ. ആ പുലി കയറി നില്‍ക്കുന്ന മോഡിഫൈ ചെയ്ത ലാന്‍ഡ്‌ ക്രൂയിസര്‍ ശരിക്കും പുലിയാ. ജി സി സി രാജ്യങ്ങളില്‍ അതിന്റെ പിക്ക്‌-അപ്പ് രൂപം ഉണ്ട്. പ്രത്യേകിച്ച് കൃഷിയിടങ്ങളുള്ള അറബികളുടെ ഉപയോഗത്തിനായി.

>ആകെ രണ്ടു ബെന്റ്ലി, മൂന്ന് ലംബോര്‍ഗിനി, അഞ്ചു ഫെരാരി, മാത്രമേ ടാന്‍സാനിയയില്‍ ഉള്ളൂ എന്ന് ആണ് എന്റെ അറിവ് < കണക്കെടുപ്പ് കൃത്യം ആണല്ലോ അല്ലെ? :-)

naushad kv said...

നന്നായിട്ടുണ്ട്.... ഈ വണ്ടി വിശേഷങ്ങള്‍

mottamanoj said...

നിരക്ഷരൻ : ഉണ്ട് ഒരു പ്രാവശ്യം മാത്രം അങ്ങിനെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ വണ്ടിയുടെ ബോണറ്റില്‍ സിംഹം വന്നിരിന്നിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫോട്ടോ നാട്ടില്‍ ആണ് എന്ന് തോനുന്നു.

എം.അഷ്റഫ്, ഷാജു അത്താണിക്കല്‍ : നന്ദി.

ente lokam : ഇപ്പൊ കിട്ടില്ല, പണ്ട് കിട്ട്യിരുന്നോ എന്നറിയില്ല. എല്ലാ മൃഗങ്ങളെയും വേട്ടയാടാന്‍ ഉള്ള അനുവാദം ഇല്ല.

നിശാസുരഭി : അറിയില്ല, ഗൂഗിള്‍ ക്രോം + ഗൂഗിള്‍ മലയാളം ട്രന്സിലെട്ടര്‍ ആണ് ഉപയോഗിക്കുന്നത്. അക്ഷരത്തെറ്റുകള്‍ ക്ഷമിക്കൂ പ്ലീസ്‌.

Vp Ahmed, Srikumar ajith, സീയെല്ലെസ്‌ ബുക്സ്‌, Shukoor :നന്ദി.

Anvar Vadakkangara : ഡിസംബറില്‍ ഒരു സഫാരിക്ക് പോകുന്നുണ്ട്, കൂടുതല്‍ വിശേഷങ്ങള്‍ അതിനു ശേഷം ഇടാം.

വീ കെ : ഹ ഹ അത് കലക്കി, ആ പുലികള്‍ പാവങ്ങള്‍ ഒന്നും അല്ല, ഇര പിടിക്കുന്ന സമയത്ത് ഭയങ്കര സംഭവം തന്നെയാണ്.

Sabu M H : നന്ദി, വളരെ കുറച്ചു മാത്രം Honda കാണാം, Holden, Renault തീരെ കാണാറില്ല Jaguar രണ്ടു മൂനെണ്ണം ഉണ്ടെന്നു തോനുന്നു. BMW & Benz അത് രണ്ടും ഇവ്ടെയും ഹീറോ തന്നെ.

അതെ Tanzaanian Shilling ആണ് കറന്സി, പക്ഷെ ഹൈ ഇന്ഫ്ലെഷന്‍ കാരണം മിക്കവാറും എല്ലവരും USDയിലാണ് വില പറയുക, ( വലിയ സാധനങ്ങള്ക്ക്് )

Mount Kilimanjaro : പല പ്രാവശ്യം കണ്ടിട്ടുണ്ട്, എന്നാലും ഈ ഡിസംബറില്‍ കുടുംബവുമൊത്ത് ഒന്നുകൂടി പോകുന്നുണ്ട്, അതിനു ശേഷം ഫോട്ടോ സഹിതം ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്.

Lipi Ranju : അതാണ് പറയുന്നത് ഇത്തിരി ദൈര്യം വേണം എന്ന്, പക്ഷെ ഞങ്ങള്‍ ഗ്ലാസ്സോക്കെ അടച്ചു വണ്ടിക്കുള്ളില്‍ ഇരുന്നു എന്നുള്ളത് ഫോട്ടോയില്‍ കാണില്ലല്ലോ

Jithesh : ഇത്തിരി ചിലവാകും, കേരളത്തില്‍ നിന്ന് ഒരാഴ്ച ഇവിടെ വന്നു കറങ്ങി ഇതൊക്കെ കണ്ടു തിരിച്ചു പോകുന്ന കാശുകൊണ്ട് ഒരു യുറോപ് ട്രിപ്പ്‌ സുഖമായി നടത്താം. വ്യതാസം ഇവിടെ കാണുന്നത് അല്ല അവിടെ കാണുന്നത് എന്ന് മാത്രം.

മുകിൽ : ഹ്മം കുറച്ചൊക്കെ, രണ്ടു മൂന്ന് മാസത്തെ പണിയാ ഇത്.

keraladasanunni : നന്ദി, എഴുതാം.

ഹാഷിക്ക് : അതെ അതെ ലാന്ഡ് ക്രൂയിസര്‍ തന്നെയാണ് ഇവിടെ കൊണ്ടുവന്നു ചേസിസിനു നീളം കൂട്ടി ബോഡിഉണ്ടാക്കി ഉപയോഗിക്കുന്നത്. കണക്ക് ഒരു ഏകദേശം ആണ്, എന്നാലും തെറ്റാന്‍ സാധ്യത കുറവാണ്.

naushad kv : നന്ദി.

മുല്ല said...

നന്നായി വണ്ടി വിശേഷം. ആഫ്രിക്കന്‍ പുലികള്‍ സസ്യഭുക്കുകളാണോ..?

Sandeep.A.K said...

വളരെ നല്ല വണ്ടി വിശേഷം മനോജ്‌.. നല്ല പഠനം തന്നെ നടത്തിയല്ലേ.. ആ പ്രയത്നത്തിനു ഒരു വലിയ സലാം :-)

Jenith Kachappilly said...

Ini Tanzania yekkurichu aaru chodichaalum nammlu ready. Thanks for the info Manoj :)

Regards
http://jenithakavisheshangal.blogspot.com/

mottamanoj said...

മുല്ല : ഹ ഹ അങ്ങിനെ തോനേണ്ട കാര്യമില്ല.

സന്ദീപ്‌ : നന്ദി ട്ടോ

ജെനിത്‌ : ഹ്മം അത് ശരി, റേഡിയോ ടീമ്മും കൂട്ടി ഒരു ടൂര്‍ പ്രോഗ്രാം ചെയ്യൂ

പ്രഭന്‍ ക്യഷ്ണന്‍ said...

ശകട വിശേഷം നന്നായിരിക്കണ്...!
ഇനി അവിടത്തെ ചരിത്രം, ഭൂമിശാസ്ത്രം, ബയോളജി,കെമഷ്ട്രി, മാത്തമാറ്റീസ്,ഡ്രില്ല് ..ഇതൊക്കെ ആരാ പറഞ്ഞു തരുന്നത്..?
ഹും..!വേഗം എഴുത്തു തുടങ്ങിക്കോ...
ലക്ഷം,ലക്ഷം പിന്നാലെ...!!

ആശംസകളോടെ....പുലരി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തികച്ചും പുതുമയുള്ള വിശേഷങ്ങള്‍ ..ആധികാരികമായ വിവരങ്ങള്‍ ..നല്ല ചിത്രങ്ങള്‍
വിജ്ഞാനപ്രദമായ ലേഖനം.

Shikandi said...

വണ്ടികളെ കുറിച്ചുള്ള വിവരണം കൊള്ളാം... ടാന്‍സാനിയയില്‍ വന്നാല്‍ ഏതു വണ്ടി വാങ്ങിക്കണം എന്ന Confusion വേണ്ട....
മുല്ല ചോദിച്ചത് പോലെ ആഫ്രിക്കന്‍ പുലികള്‍ സസ്യഭുക്കുകളാണോ..?

ആശംസകളോടെ -ശിഖണ്ടി-

കുസുമം ആര്‍ പുന്നപ്ര said...

വണ്ടികളെ കുറിച്ചുള്ള ഈ വിവരണം കൊള്ളാം.

mottamanoj said...

പ്രഭന്‍ ക്യഷ്ണന്‍ : ഡ്രില്ല് ഡ്രില്ല് തുടങ്ങി, എപോഴെ തുടങ്ങി.... നന്ദി ട്ടോ
ആറങ്ങോട്ടുകര മുഹമ്മദ്‌, Shikandi,കുസുമം ആര്‍ പുന്നപ്ര : വളരെ നന്ദി.

കുമാരന്‍ | kumaran said...

പോസ്റ്റ് രസായിട്ടുണ്ട്. ഫോണ്ട് പ്രോബ്ലം കാണുന്നല്ലോ.

പദസ്വനം said...

പുലി പുറത്തല്ല ലോ അകത്തിരുക്കുന്നവര്‍ തന്നെ... :D
വണ്ടി വിശേഷം എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍ "ഓ! ചുമ്മാ അങ്ങ് വിട്ടു കളയാം" എന്ന് കരുതിയതാണ്..
പക്ഷെ വായിച്ചപ്പോള്‍ കൊള്ളാലോ ടാര്‍സാനിയക്കാരാ.. :)

കൊമ്പന്‍ said...

ഏതു ദുനിയാവിന്റെ അറ്റത്തും ഇമ്മടെ ഓട്ടോ ഉണ്ടേ
അത് പാവങ്ങളെ മൊതലല്ലേ മനോജ്‌

കുഞ്ഞൂസ്(Kunjuss) said...

വണ്ടി വിശേഷത്തില്‍ നമുക്കെന്തു കാര്യം എന്നോര്‍ത്തു വന്നതാ... അപ്പോഴല്ലേ നിറയെ വിശേഷങ്ങള്‍, പുലികള്‍ , ഓട്ടോ, ഒക്കെ കണ്ടു അന്തം വിട്ടു പോയല്ലോ...

നന്നായി എഴുതി ട്ടോ....

the man to walk with said...

വണ്ടി കഥ കൊള്ളാം

റശീദ് പുന്നശ്ശേരി said...

താന്സാനിയന്‍ വണ്ടി കഥൈ , അവിടെ മനുഷ്യര്‍ സൂയിലും ജീവികള്‍ പുറത്തും ആണല്ലേ :)

ആസാദ്‌ said...

"രണ്ടു വര്ഷം കൊണ്ട് 20,000 ത്തോളം ആളുകള്‍ക്ക് ഓട്ടോറിക്ഷകള്‍ കാരണം നേരിട്ട് തൊഴില്‍ ലഭിച്ചു എന്ന് പറയുമ്പോള്‍ ആളു ചില്ലരകാരനല്ല എന്നും മനസ്സിലാകാം."

അതെ ചില്ലറ കാരനല്ല,,,

പുലികളാണോ, അതോ പൂച്ച വലുതായതാണോ? ആളുകളൊക്കെ പുലിയുടെ കുടുംബക്കാരാണോ? കൂളായി ഇരിക്കുന്നു..

ഒരു യാത്രികന്‍ said...

നാട്ടു വിശേഷവും, വണ്ടിക്കതയും നന്നായി. എന്റെ ലിസ്റ്റില്‍ ഉള്ള രാജ്യമാണ്. അധികം താമസിയാതെ എത്തും......സസ്നേഹം

mottamanoj said...

കുമാരന്‍ | kumaran : എന്താണ് എന്നറിയില്ല, ശരിയാകാന്‍ ശ്രമിക്കാം.

പദസ്വനം : നന്ദി ട്ടോ

കൊമ്പന്‍ : ഹ്മം അതും ശരിയാ

കുഞ്ഞൂസ്(Kunjuss), the man to walk with : നന്ദി

പുന്നശ്ശേരി : ഏകദേശം അങ്ങിനെ ഒക്കെ തന്നെ.

ആസാദ്‌ : അതെ അതെ ചില്ല്രകാരനല്ല

ഒരു യാത്രികന്‍ : നന്ദി, വരുമ്പോള്‍ അറിയിക്കൂ.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ (Muhammed Kunhi) said...

വണ്ടിക്കഥ നന്നായി..
ഒപ്പം വിശേഷങ്ങളും

mad|മാഡ്-അക്ഷരക്കോളനി.കോം said...

മനോജേട്ടാ വളരെ നല്ല വിവരണം

mottamanoj said...

http://overtakeonline.in/e-magazine/form/Magazine/octoberissue2011.html

ടാന്‍സാനിയ - വണ്ടിവിശേഷം ഓവര്‍ടേക്ക് മാസികയില്‍

mottamanoj said...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ & അര്‍ജുന്‍ : നന്ദി ട്ടോ

ഖരാക്ഷരങ്ങള്‍ kharaaksharangal said...

ടാന്‍സാനിയയെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ക്ക് കാത്തിരിക്കുന്നു.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ടാൻസാനിയൻ വണ്ടി വിശേഷങ്ങൾ ആസ്വദിച്ചു..!!

Post a Comment