Thursday, December 15, 2011

ചിപ്സ് മയായി - ഒരു ടാന്‍സാനിയന്‍ വിഭവം


പൊതുവേ മടിയന്മാരാണ് ടാന്‍സാനിയകാര്‍ എന്ന് ആളുകള്‍ പറയാറുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ഒട്ടുമിക്ക ഭക്ഷണങ്ങളും ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്.

ഇന്ന് ഇവിടെ ഉണ്ടാക്കുനത് "ചിപ്സ് മയായി" അഥവാ ഓംലെറ്റ്‌ ചിപ്സ്

വേണ്ട സാധനങ്ങള്‍ 
  1. കുറച്ചു പൊട്ടറ്റോ ചിപ്സ്, ( ഫ്രഞ്ച് ഫ്രെസ്‌ എന്ന് വിവരം കെട്ടവര്‍ പറയും )
  2. രണ്ടു കോഴിമുട്ട,
  3. കുറച്ചു എണ്ണ ( ഏത് എണ്ണ എന്ന് ചോദിക്കരുത്, ഇവര് കിട്ടുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് ) 
  4. ലേശം മുളക്, ഉള്ളി ഒക്കെ പാകത്തിന്.
  5. ഒരു കുപ്പി പെപ്സി / കൊക്കകോള


ലേശം എണ്ണ ഒഴിച്ചു ചൂടാക്കിയ ഫ്രയിംഗ് പാനില്‍, ഓംലെറ്റ്‌ ഉണ്ടാക്കുന്നത് പോലെ മുട്ട ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്‍പ്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക.

കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, പിന്നെ മുളക് ഉള്ളി ഒക്കെ കൂടി അലങ്കരിച്ചു വച്ച് സെര്‍വ് ച്യ്യുക, കഴിയ്ക്കുക. ഇടയ്കിടെ കുടിക്കാന്‍ നേരത്തെ പറഞ്ഞ പെപ്സി / കൊക്കകോള ഏതെങ്കിലും ഉപയോഗിക്കാം. 

നല്ല സ്വാദാ ഇഷ്ടാ , ഒന്ന് ട്രൈ ചെയ്തു നോക്കൂ, എന്തായാലും പറയണേ.

32 comments:

പടാര്‍ബ്ലോഗ്‌, റിജോ said...

ഇതിന്, മൊട്ട പൊരിച്ചതെന്ന് മലയാളത്തിൽ പറയും. ഹഹ്ഹ്ഹാ...

അനില്‍ഫില്‍ (തോമാ) said...

ഇപ്പോഴല്ലേ "മൊട്ട മനോജ്" എന്ന പേരിനു പിന്നിലെ ഗുട്ടന്‍സ് പിടികിട്ടിയത്.

Rakesh KN / Vandipranthan said...

hmm vannu vannu pachakom thudangi :)

മുല്ല said...

ഞാന്‍ കരുതി കൊക്കോകോള മൊട്ടേല്‍ അടിച്ച് കലക്കാനാണെന്ന്...

ഖരാക്ഷരങ്ങള്‍ kharaaksharangal said...

:)

പ്രഭന്‍ ക്യഷ്ണന്‍ said...
This comment has been removed by the author.
പ്രഭന്‍ ക്യഷ്ണന്‍ said...

പ്രഭന്‍ ക്യഷ്ണന്‍ said...

പൊതുവേ ടാന്‍സാനിയകാര്‍ മടിയന്മാരാണെന്ന്..!
ഹും...!
ഇതിലിത്തിരി ഉപ്പുപോലും ചേര്‍ക്കാന്‍ ആരാ മടികാണിച്ചത്..?
അവരോ ..മനോജോ..? വേഗം ഉപ്പിട് മാഷേ..!

അവിടത്തെ ‘ഉഗാലി’ യും അതിന്റെ ചുറ്റുവട്ടങ്ങളും ഒന്നു പറഞ്ഞു
തരൂ മനോജേ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഇപ്പോഴല്ലേ "മൊട്ട മനോജ്" എന്ന പേരിനു പിന്നിലെ ഗുട്ടന്‍സ് പിടികിട്ടിയത്.:))
(kadappadu:thoma)

keraladasanunni said...

മുല്ലയുടെ സംശയം എനിക്കും ഉണ്ടായി. മുട്ട അടിച്ച് മറ്റു പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്ന കൂട്ടത്തില്‍ ലേശം കോള ഒഴിക്കുമെന്ന് കരുതി. ഉപ്പ് ചേര്‍ക്കണോ എന്നറിയില്ല.

Manoraj said...

ഞങ്ങളുടെ നാട്ടില്‍ ഇതിനെ മൊട്ടക്കിഴങ്ങ് പൊരിച്ചത് എന്ന് പറയും :)

Vp Ahmed said...

പ്രതീക്ഷിച്ച രുചിയൊന്നും ഇല്ല.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പാവം നമ്മളീ ടാന്സാനിയയിലും ഉഗാണ്ടയിലും ഒന്നും പോകാത്തത് കൊണ്ട് നിങ്ങള്‍ക്കൊക്കെ എന്തും ആകാമല്ലോ...
അടുത്തത് "കടലറ്റ്‌ പുട്ടാലു" ആയിരിക്കും...
(പുട്ടും കടലയും)

പട്ടേപ്പാടം റാംജി said...

എനിക്ക് ഭയങ്കര മടിയാ ഇതൊക്കെ ഉണ്ടാകാന്‍. അല്പം കിട്ടിയാല്‍ കഴിച്ച് നോക്കാം.

അലി said...

മനോജ് മൊട്ട ഓം‍ലെറ്റ്!

mini//മിനി said...

മുട്ട(മൊട്ട) പാചകം ട്രൈ ചെയ്ത് നോക്കാം.

ajith said...

:)

വീ കെ said...

ഈ 4-ആം ചേരുവക്ക് മയായിയിൽ വല്യ റോളൊന്നുമില്ലാല്ലെ..?
അതു ചുമ്മാ അലങ്കരിക്കാൻ മാത്രമാ..ല്ലേ...?
വെറുതെയല്ല മൊട്ട ആയത്...!!!

റാണിപ്രിയ said...

Try cheyyaam...oru variety aanallo....

Naveen said...

കുറച്ചു പാഴ്സല്‍ ചെയ്യുമോ ..??? :)))

കുസുമം ആര്‍ പുന്നപ്ര said...

കോളയും പെപ്സിയും ഇവിടെ കേരളത്തില് ഞങ്ങള്‍ക്കു വേണ്ട. മുട്ടയപ്പം പരീക്ഷിച്ചു നോക്കാം

mottamanoj said...

റിജോ & തോമ : കാര്യങ്ങള്‍ ഇങ്ങനെ ഓറക്കെ വിളിച്ച് പറയരുത് :-)

വണ്ടി പ്രാന്തന്‍ : ഓരോ സമയത്ത് ഓരോ പ്രാന്ത് അല്ലേ

മുല്ല : വേണേല്‍ അങ്ങിനെയും ട്രൈ ചെയ്യാം.

ഖരാക്ഷരങ്ങള്‍ : നന്ദി.

പ്രഭന്‍ ക്യഷ്ണന്‍ : വന്നു ഉപ്പിട്ടത്തിന് നന്ദി. ഉഗാലി എനിക്കു ഇഷ്ടമല്ല, നോക്കട്ടെ ആരെങ്കിലും അറിയാവുന്നവരെകൊണ്ടു ഉണ്ടാക്കിപ്പിക്കാന്‍..

വെടിവെട്ടം : അത് ശരി ഇപ്പോഴെങ്കിലും മനസ്സിലായല്ലോ.

Keraladasanunni : ഉപ്പ് വേണം ഞാന്‍ ഇടാന്‍ മറന്നു പക്ഷേ പ്രഭന്‍ ഉപ്പ് കൊണ്ടുവന്നിട്ടുണ്ട്

മനോരാജ് : നാട്ടില്‍ ഇങ്ങനൊരു സാധനം ഞാന്‍ കണ്ടിട്ടില്ല. നാട്ടില്‍ ഇല്ലാത്ത ശങ്ങത്തി ഉണ്ടോ അല്ലേ ?

വി പി അഹ്മെദ് :സരല്ല്യ അടുത്ത പ്രാവശ്യം ശരിയാക്കാം

ഡോ.ആര്‍ .കെ.തിരൂര്‍ : അഡ്രസ് തരൂ , ഞാന്‍ പാര്സ്ല്‍ അയക്കാം, അടുത്ത ഐറ്റം "കടലറ്റ്‌ പുട്ടാലു" തന്നെ.

റാംജി : അയച്ചു തരാം മാഷെ.

അലി : ഹാ അങ്ങിനെ പറയാം.

മിനി ടീച്ചര്‍ & റാണി പ്രിയ : ട്രൈ ചെയ്ത ശേഷം പറയണേ

അജിത്ത് : നന്ദി

വി കെ : ഹ ഹ .

നവീന്‍ : അഡ്രസ് തരൂ, അയക്കാം, അവിടെ എത്തുമോ എന്നറിയില്ല.

കുസുമം ആര്‍ പുന്നപ്ര : ഇളനീര്‍ ട്രൈ ചെയ്തു നോക്കൂ, സ്വാദ് ഇത്തിരി കുറയായിരിക്കും

Typist | എഴുത്തുകാരി said...

അതു ശരി പെപ്സി ഇടക്കു കുടിക്കാനാണല്ലേ, ഞാൻ കരുതി അതും പാചകത്തിനാണെന്നു്!

മുകിൽ said...

എന്തായാലും, വായിച്ച് എന്തെങ്കിലും പറയണേ എന്ന അഭ്യര്‍ത്ഥന എല്ലാവരും ആദര‍പൂര്‍വ്വം സ്വീകരിച്ചു പറഞ്ഞതൊക്കെ വായിച്ചു സന്തോഷായി. മടിയന്മാരാണല്ലേ അവിടെ!

സീയെല്ലെസ്‌ ബുക്സ്‌ said...

മൊട്ട കിഴങ്ങ് പൊരിച്ചത് .....ha ha

ഷാജു അത്താണിക്കല്‍ said...

ho ho ho

കൊമ്പന്‍ said...

ഹഹ മനോജേ എവിടെ ഇതിനൊക്കെ സമയം

Jefu Jailaf said...

ഇത് ചതുരത്തില്‍ ആക്കിയാല്‍ കുറച്ചു കൂടി ടേസ്റ്റ് കിട്ടാന്‍ സാധ്യതയുണ്ട്..:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പേര് മുട്ട മനോജ് എന്ന് മാറ്റിയാലോ..ഭായ്

കുഞ്ഞൂസ്(Kunjuss) said...

ഈ വിഭവത്തിന്റെ കണ്ടുപിടുത്തത്തിന് ടാന്‍സാനിയന്‍ ഗവണ്‍മെന്റ് 'മുട്ടമാല ' ഉണ്ടാക്കി 'മൊട്ട മനോജിനെ' ആദരിച്ച വാര്‍ത്തയും ഇതോടൊപ്പം കൊടുക്കാമായിരുന്നു മനോജേ...

mottamanoj said...

എഴുത്തുകാരി : നന്ദി

മുകിൽ : നന്ദി, ചിലപ്പോ തോന്നും ഇവന്മാ രാണ് മടിയന്മാ ര്‍ എന്നു ചിലപ്പോ തോന്നും അല്ല. നമ്മളാണ് എന്നു ..

സീയെല്ലെസ്‌ ബുക്സ്‌ : ഇനി അങ്ങനെ പറയാം

ഷാജു അത്താണിക്കല്‍ : :-)

കൊമ്പന്‍ : ഒരു ദിവസത്തിലെ 24 മണിക്കൂറിലെ വളരെ കുറച്ചു സാമ്യം മാത്രം മതി.

Jefu Jailaf : അങ്ങിനെ ഒരു ഫ്രയിങ് പാന്‍ കണ്ടു പിടിക്കട്ടെ

ബിലാത്തിപട്ടണം: മാറ്റിക്കോളൂ ..
കുഞ്ഞൂസ് : ഇനി അതേ ബാക്കിഉള്ളൂ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുട്ട കഴിച്ചാല്‍ വയറുവേദന
എണ്ണ ചേര്‍ത്താല്‍ കൊളസ്ട്രോള്‍
ഉരുളക്കിഴങ്ങാണേല്‍ ഗ്യാസ്‌ !!
കോള ആണേല്‍ കാളകൂടം !!!
മൊത്തം പ്രശ്നമാണ് മൊട്ടേ.....

ente lokam said...

kunjusinte commentinu oru yes....

Post a Comment